വടക്കഞ്ചേരി: കാട്ടാനകൂട്ടങ്ങളെ ഭയന്ന് കണിച്ചിപരുത മേഖലയിലെ കർഷകർ തോട്ടങ്ങളിലെ ഫലവൃക്ഷങ്ങളെല്ലാം വെട്ടിനശിപ്പിക്കുന്നു. വാഴ, തെങ്ങ്, പ്ലാവ് തുടങ്ങിയവയുള്ള തോട്ടങ്ങളിലാണ് ആനകൾ കൂട്ടമായി എത്തുന്നത്.ഇവ വീടുകൾക്കു ചുറ്റും കറങ്ങുന്ന സ്ഥിതി വന്നതോടെയാണ് വിളകൾ നശിപ്പിച്ച് സുരക്ഷ ഉറപ്പാക്കുന്നത്.പ്ലാവിലെ ചക്കയെല്ലാം വെട്ടിയിറക്കി കുഴിച്ചുമൂടുന്ന കർഷകരുമുണ്ട്. എന്നാൽ കഴിഞ്ഞ രാത്രി ഇത്തരത്തിൽ കുഴിച്ചുമൂടിയ സ്ഥലം ആനകൾ മാന്തി കുടിച്ചിട്ട ചക്കയും തിന്നു. വീടിനു പുറകിൽ പഴുപ്പിക്കാൻ വെച്ചിരുന്ന ചക്കയും ആനകൾ കൊണ്ട് പോവുകയാണെന്ന് കർഷകർ പറയുന്നു.കൈതക്കൽ ഉറവ ഭാഗത്ത് ആനശല്യം മൂലം ആളുകൾക്ക്പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. രണ്ടു് കൊന്പനും ഒരു പിടിയാനയും അതിന്റെ കുട്ടിയുമായി എത്തുന്ന കൂട്ടമാണ് ഏറേ നാശമുണ്ടാക്കുന്നത്. ഉൗന്നുപാലത്തിൽ ബെന്നിയുടെ തോട്ടത്തിൽ ആന നശിപ്പിച്ച് തെങ്ങു ഇല്ലാതായി. കഴിഞ്ഞ രാത്രിയിലും ബെന്നിയുടെ തോട്ടമായിരുന്നു ആന താവളമാക്കിയത്. ഇവിടെയുള്ള ടി.ഒ.ആർ വൈദീക സഭയുടെ തോട്ടത്തിലും രൂപതയുടെ തോട്ടത്തിനടുത്തുള്ള റൂബി എസ്റ്റേറ്റിലും…
Read MoreCategory: Palakkad
വൈദ്യുതിപോസ്റ്റുകളിൽ സ്ഥാപിച്ച അനധികൃത പരസ്യങ്ങളും ബോർഡുകളും നീക്കം ചെയ്യണമെന്ന ബോർഡിന്റെ ഉത്തരവിനു പുല്ലുവില
ഒറ്റപ്പാലം: വൈദ്യുതിപോസ്റ്റുകളിൽ സ്ഥാപിച്ച അനധികൃത പരസ്യങ്ങളും ബോർഡുകളും നീക്കം ചെയ്യണമെന്ന ബോർഡിന്റെ ഉത്തരവിനു പുല്ലുവില. സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണ് അനധികൃത പരസ്യങ്ങളും പ്രദർശനങ്ങളും ഒഴിവാക്കാൻ വൈദ്യുതിബോർഡ് ഉത്തരവിറക്കിയത്. വിവിധ സ്ഥാപനങ്ങളുടെ പരസ്യബോർഡുകളാണ് ഇലക്ട്രിക് പോസ്റ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ വിവിധ കേബിൾ നെറ്റ് വർക്കുകളുടെ കേബിളുകളും ഇതുവഴിക്കാണ് വലിക്കുന്നത്. ഇതേ തുടർന്നാണ് ഇക്കാര്യം തടയുന്നതിനു വകുപ്പ് ഉത്തരവിറക്കിയത്. വൈദ്യുതിബോർഡ് ബന്ധപ്പെട്ടവർക്ക് നിർദേശവും രേഖാമൂലം നല്കിയിരുന്നു. എന്നാൽ ഒരിടത്തുപോലും ഉത്തരവു നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലെന്നുള്ളതാണ് സത്യം. ബോർഡുകൾ ബന്ധപ്പെട്ടവർ അഴിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം വൈദ്യുതിവകുപ്പ് അധികൃതർ ഇതഴിച്ചുമാറ്റി ബന്ധപ്പെട്ടവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാനുമായിരുന്നു തീരുമാനം. ഇതിനു പുറമേ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. ഇലക്ട്രിക് പോസ്റ്റുകളിലെ ബോർഡുകളും പ്രദർശനവുംമൂലം ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിർണായക ഉത്തരവിറക്കിയത്. ബോർഡുകൾ നീക്കംചെയ്യണമെന്ന് കേരള റോഡ് സുരക്ഷാ…
Read Moreവർഷക്കാലത്തിനുമുമ്പ് കാലപഴക്കം വന്ന വൈദ്യുതകമ്പികൾ മാറ്റാൻ ഈവർഷവും കെഎസ്ഇബി തയാറായില്ല; സാംക്രമികരോഗങ്ങളേക്കാൾ കൂടുതൽ മരണം വൈദ്യുതി മൂലമെന്ന് ആക്ഷേപം
ഷൊർണൂർ: വർഷക്കാലത്തിനുമുന്പ് കാലപഴക്കം വന്ന വൈദ്യുതികന്പികൾ മാറ്റാൻ ഈവർഷവും കെഎസ്ഇബി തയാറായില്ല. വൈദ്യുതകന്പികൾ താഴ്ന്നുകിടക്കുന്നതും ബലക്ഷയം സംഭവിച്ചതും വൻഅപകട സാധ്യതയാണ് ഉയർത്തുന്നത്. മഴക്കാലത്ത് വൈദ്യുതിമൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നുവെന്ന് കെഎസ്ഇബി വിലയിരുത്തുന്പോഴാണ് മുൻകരുതലുകൾ എടുക്കാത്തത്. ചെറുതും വലുതുമായ അപകടങ്ങൾ വഴിയുണ്ടാകുന്ന മരണനിരക്ക് അന്പരിപ്പിക്കുന്നതാണെന്ന് കെഎസ്ഇബി സമ്മതിക്കുന്നു. കഴിഞ്ഞവർഷം വൈദ്യുതി അപകടങ്ങളിൽ 345 പേർ മരിച്ചതായും അവർ പറയുന്നു. ഇതിനു പുറമേ 22 വൈദ്യുതിവകുപ്പ് ജീവനക്കാർക്കും ജീവഹാനി നേരിട്ടു. ഓരോ 24 മണിക്കൂറിലും ഒരാൾ വീതം വൈദ്യുതി അപകടത്തിൽ മരിക്കുന്നുവെന്നാണ് കെഎസ്ഇബിയുടെ നിഗമനം. സാംക്രമികരോഗങ്ങൾ വഴിയുള്ളവയേക്കാൾ കൂടുതൽ മരണം മഴക്കാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്നു. വൈദ്യുതിലൈനുകൾ പൊട്ടിവീഴാനുള്ള സാധ്യത മഴക്കാലത്ത് ഏറെയാണ്. രാത്രികാലത്ത് അപകട സാധ്യതയുടെ തോതും വർധിക്കും. ഇടറോഡുകളിലാണ് ലൈൻ പൊട്ടിവീഴുന്ന സംഭവങ്ങൾ ഏറെയുള്ളത്. രാവിലെ നടക്കാനിറങ്ങുന്നവർ, ട്യൂഷനും മറ്റും പോകുന്ന കുട്ടികൾ, പത്രവിതരണക്കാർ തുടങ്ങിയവരാണ് ഇതിൽ പ്രധാനമായും ഇരകളാകുന്നത്.…
Read Moreപരിസ്ഥിതി ദിനത്തിൽ തൈകൾ നടുക മാത്രമല്ല, സംരക്ഷിക്കുകയും ചെയ്യണമന്ന് എം.ബി.രാജേഷ് എംപി
പാലക്കാട്: പരിസ്ഥിതി ദിനത്തിൽ തൈകൾ നടുക മാത്രമല്ല നട്ട തൈകൾ സംരക്ഷിക്കുകയും വേണമെന്ന് എം.ബി.രാജേഷ് എം.പി പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്നിച്ച് സാമൂഹിക വനവൽക്കരണ വിഭാഗം സംഘടിപ്പിച്ച ഹരിതകേരളം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംപി. പരിസ്ഥിതി സംരക്ഷണത്തിന് കേരളം വളരെയേറെ പ്രാധാന്യം നല്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഹരിതകേരളം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. അതിനാൽ അവനവന്റെ മാലിന്യം അവനവൻ തന്നെ സംസ്ക്കരിക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണമാണ് അനുയോജ്യം. എം.പി.ഫണ്ടിൽ നിന്നും ഇത്തവണ അംഗ പരിമിതർക്കായി 100 മുച്ചക്ര വാഹനങ്ങളാണ് നൽകുന്നത്. ഇവ വായു മലിനീകരണം സൃഷ്ടിക്കാത്ത ഇലക്ട്രിക് സ്കൂട്ടറുകളായിരിക്കുമെന്നും എം.പി അറിയിച്ചു. തുടർന്ന് വിക്ടോറിയ കോളെജ് പരിസരത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിയുടേയും പരിസ്ഥിതി ദിനാചരണത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി വിക്ടോറിയ കോളെജ് മുതൽ ജില്ലാ ആശുപത്രി വരെ പരിസ്ഥിതിദിന സന്ദേശ…
Read More45 മീറ്റർ വീതിവേണമെന്ന കേന്ദ്ര നിർദേശം; മംഗലം-ഗോവിന്ദാപുരം റോഡ് വികസനത്തിൽ ആശങ്ക വേണ്ടെന്ന് പി.കെ. ബിജു എംപി
നെന്മാറ: മംഗലം-ഗോവിന്ദാപുരം റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നു പികെ. ബിജു എംപി പറഞ്ഞു. കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ജനകീയകൂട്ടായ്മയുമായി നെന്മാറയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. 45 മീറ്റർ വീതിയിൽ റോഡിനുവേണ്ടി സ്ഥലം കണ്ടെത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കേരളംപോലെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളെ ഉദ്ദേശിച്ചുള്ളതല്ല. നിർദ്ദിഷ്ട വടക്കഞ്ചേരി-കൊല്ലങ്കോട്-കൂട്ടുപാത മലയോരഹൈവേ പദ്ധതിയും മംഗലം-ഗോവിന്ദാപുരം പാതവികസന പദ്ധതിയും നെന്മാറ, കൊല്ലങ്കോട് ബൈപാസ് പദ്ധതികളും ജനങ്ങൾക്കു വലിയ നഷ്ടംവരുത്താത്ത രീതിയിൽ പരമാവധി 20 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതമാത്രമേ പരിഗണനയിലുള്ളൂ. സംസ്ഥാന സർക്കാറിനാണു അലൈൻമെന്റ് സംബന്ധിച്ചു നിശ്ചയിക്കാനുള്ള അധികാരം. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ഗതാഗതമന്ത്രാലയവുമായി ഈ വിഷയത്തിൽ ചർച്ച നടത്തുമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ജില്ലാകലക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും വ്യാപാരികളുടേയും പാതയുമായി ബന്ധപ്പെട്ട സ്ഥല ഉടമകളുടേയും യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും പികെ. ബിജു എംപി പറഞ്ഞു. വ്യാപാരി…
Read Moreപോലീസിന്റെ നിരന്തര ശല്യം; ദയാവധം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡറുകൾ കളക്ടർക്ക് അപേക്ഷ നൽകി
കോയന്പത്തൂർ: പോലീസുകാരുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് ഈറോഡിൽ ദയാവധം നടത്താൻ അനുവാദം നല്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡറുകൾ കളക്ടർക്ക് അപേക്ഷ നല്കി. ഈറോഡ് വീരപ്പൻഛത്രം ഓവിയ (29), അനു (24) എന്നിവരാണ് അപേക്ഷ നല്കിയത്. മേയ് 28ന് രാത്രി സത്യമംഗലത്ത് ഒരു പ്രോഗ്രാമിൽ പങ്കെടുത്ത് ഇരുവരും രാത്രി വീട്ടിലേക്കു വരുന്നതിനിടെ വീരപ്പൻഛത്രത്തിൽ വഴിതടഞ്ഞ മൂന്നുപേർ ഇവരുടെ ഫോണുകളും മറ്റും കവർന്നു. ഇതേപ്പറ്റി പോലീസിൽ പരാതി നല്കാനെത്തിയപ്പോൾ മോശമായി സംസാരിക്കുകയും അപമാനിച്ച് തിരിച്ചയയ്ക്കുകയുമായിരുന്നു. ഇതിൽ മനംനൊന്ത് വനിതാ പോലീസ് സ്റ്റേഷനുമുന്നിൽ ആത്മഹത്യാശ്രമം നടത്തിയതിനെതുടർന്ന് ടൗണ് പോലീസ് ഇവർക്കെതിരേ ആത്മഹത്യാശ്രമത്തിനു കേസെടുത്തു. ഗുണ്ടാആക്ട് ചുമത്തി ജയിലിൽ അടയ്ക്കുമെന്നും തുടർന്നും ഭീഷണിപ്പെടുത്തൽ ശല്യം അസഹനീയമായതിനാൽ തങ്ങളെ ദയാവധം ചെയ്തുതരണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഈറോഡ് കളക്ടർ പ്രഭാകരന് അപേക്ഷ നല്കിയത്.
Read Moreആദിവാസികളായതാണോ ഇവരുടെ തെറ്റ്… കൊഴിഞ്ഞാമ്പാറ കരടിപ്പാറയിൽ നാൽപത് കുടുംബങ്ങൾക്ക് കുടിവെള്ള
ചിറ്റൂർ: കൊഴിഞ്ഞാന്പാറ പഞ്ചായത്ത് പതിനൊന്നാം വാർഡ് കരടിപ്പാറയിൽ നാല്പത് ആദിവാസി കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ദുരിതത്തിലാണ്. ആദിവാസി കുടുംബങ്ങൾക്കു കുടിവെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസനസമിതി ചെയർമാനു പഞ്ചായത്തംഗം കാളീശ്വരി നിവേദനം നല്കിയിരുന്നു. ഓലപ്പുര നിർമിച്ചു കരടിപ്പാറയിൽ താമസിക്കുന്ന നാല്പതു കുടുംബങ്ങൾക്കായി സ്ഥലത്തോ പരിസരത്തോ കുടിവെള്ളപദ്ധതികളൊന്നുമില്ല. സ്വകാര്യ സേവനസംഘടന നാലു കിയോസ്കുകൾ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ ലോറിവെള്ളം എത്തിക്കുമെന്ന പ്രതീക്ഷയിലാണ് നല്ലവിലകൊടുത്ത് സംഘടന കിയോസ്്കുകൾ എത്തിച്ചത്.നിലവിൽ പഞ്ചായത്തംഗം കാളിശ്വരി പണം നല്കിയാണ് കരടിപ്പാറയിൽ കുടിവെള്ളം എത്തിക്കുന്നത്. മില്ല; എന്നാൽ ഇതു തീർത്തും അപര്യാപ്തമാണ്. ട്രൈബൽ എക്സ്റ്റൻഷൻ അധികൃതരുടെ സഹകരണത്തോടെയാണ് ഇവിടത്തെ കുട്ടികളെ വാഹനത്തിൽ രണ്ടുകിലോമീറ്റർ അകലെയുള്ള ആംഗൻവാടിയിൽ എത്തിക്കുന്നത്. കുട്ടികളെ കുളിപ്പിക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും വിലയ്ക്കാണ് വെള്ളം വാങ്ങിക്കുന്നത്. ലോക പരിസ്ഥിതിദിനത്തിൽ പരിസ്ഥിതി പ്രവർത്തകർ ചെടിനട്ടും മറ്റു വിധത്തിലും ഭൂമിയെ സംരക്ഷിക്കുന്നുണ്ടെങ്കിലും നൂറോളം ആദിവാസികൾ കുടിവെള്ളമില്ലാതെ ദുരിതക്കയത്തിലാണ്.…
Read Moreപഞ്ചായത്ത് ഭരണസമിതി മുടപ്പല്ലൂർ ടൗൺ വികസനത്തിന് എതിരോ ? യാത്രക്കാരുടെ ദുരിതം നോക്കൂ…
വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിന്റെ വികസനത്തിൽനിന്നും മുഖംതിരിഞ്ഞു നില്ക്കുന്ന വണ്ടാഴി പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടുകൾക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത കടന്നുപോകുന്ന മുടപ്പല്ലൂർ ടൗണ്, മഴപെയ്താൽ വെള്ളത്തിൽ മുങ്ങും. മുട്ടോളം മലിനജലം ഉയർന്നു കടകളിലേക്കും പാതയോരത്തെ വീടുകളിലേക്കും വെള്ളം കയറും. കാൽനടയാത്രക്കാരും വിദ്യാർഥികളും പ്രായമായവരും വെള്ളക്കെട്ടു നിറഞ്ഞ ടൗണിലൂടെ നടക്കുന്പോൾ കുഴികളിൽവീണ് അപകടങ്ങൾ പതിവാണ്. ടൗണിലെ വെള്ളം പോകാൻ വർഷങ്ങൾക്കുമുന്പ് ലക്ഷങ്ങൾ ചെലവഴിച്ച് അഴുക്കുചാലുകൾ നവീകരിച്ചെങ്കിലും വെള്ളം ഒഴുകിപോകുന്നതിനു ചാലുകൾ സഹായകമായിട്ടില്ല. കക്കൂസ് മാലിന്യം ഉൾപ്പെടെ മഴവെള്ളത്തിനൊപ്പം ടൗണിൽ മലിനജലം പരന്നൊഴുകുന്നതിനാൽ മഴയ്ക്കുമുന്പേ പകർച്ചവ്യാധികൾ പടരുന്ന സ്ഥിതിയാണ്. ടൗണിലെ മെർക്കുറി ലൈറ്റ് കണ്ണടച്ചിട്ട് കാലങ്ങളായി. കഐസ്ഇബിയും പഞ്ചായത്തും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുകയാണെന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായ ഏകോപനസമിതി പഞ്ചായത്ത് അധികൃതർക്ക് നല്കിയ നിവേദനത്തിൽ പറയുന്നു. ടൗണിൽ മംഗലംഡാം റോഡിലുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി…
Read Moreകഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കുന്നത് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് : മന്ത്രി എ.സി. മൊയ്തീൻ
പാലക്കാട്: കഞ്ചിക്കോട്: ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സ്ഥാപനത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഭരണപരിഷ്ക്കരണ കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കേന്ദ്ര സർക്കാർ തീരുമാന പ്രകാരം 2016 ൽ അടച്ചുപൂട്ടി. കഞ്ചിക്കോട് യൂണിറ്റ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ പൊതുമേഖലാ സ്ഥാപനമായ റീ സ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) നെ ചുമതലപ്പെടുത്തിയിരുന്നു.ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധി യോഗത്തിൽ ചർച്ച ചെയ്തത് പ്രകാരം 53.02 കോടി ആസ്തി കണക്കാക്കി കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഏറ്റെടുക്കുന്നതാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുക 273 സ്ഥിരം ജീവനക്കാരും 160-ഓളം കരാർ ജീവനക്കാരുമുളള സ്ഥാപനത്തിൽ 1997-മുതലുള്ള ശന്പളപരിഷ്കരണവും ആനുകൂല്യവിതരണവും മുടങ്ങി കിടക്കുകയാണെന്നും…
Read Moreദേശീയപാത നിർമാണത്തിനു വീതി 45 മീറ്ററാക്കി ഉയർത്തി കേന്ദ്ര മന്ത്രാലയം; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുമെന്ന് എംഎൽഎ
നെന്മാറ: ദേശീയപാത നിർമാണത്തിന് ചുരുങ്ങിയ വീതി 45 മീറ്ററാക്കി കേന്ദ്ര ദേശീയപാത മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞമാസം പുറത്തിറക്കിയ നിർദേശത്തിലാണ് രണ്ടുവരി പാതയ്ക്ക് മുകളിലുള്ള ദേശീയപാതയുടെ വീതി 45 മീറ്ററാക്കി ഉയർത്തിയത്. ഇതോടെ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയെ വടക്കഞ്ചേരി- പൊള്ളാച്ചി ദേശീയപാതയാക്കി മാറ്റാനുള്ള സർവേ നടപടി വീണ്ടും നടത്തണം. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിറ്റ്കോ (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കണ്സൽട്ടൻസി ഓർഗനൈസേഷൻ ലിമിറ്റഡ്) പ്രാഥമിക സർവേ നടത്തിയിരുന്നു. സർവേപ്രകാരം ദേശീയപാതയായി വികസിപ്പിക്കുന്പോൾ 20 മീറ്റാറായി ഉയർത്തിയാൽ മതിയെന്ന നിർദേശമാണ് സമർപ്പിച്ചത്. എന്നാൽ മേയ് 10ന് ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ നിർദേശപ്രകാരം സർവേ വീണ്ടും നടത്തണം. പ്രാഥമിക സർവേയിൽ ഈ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം പ്രതിദിനം 7000 മുതൽ 9200 വരെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഹൈവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 5000 ത്തിനുമുകളിൽ വാഹനങ്ങൾ കടന്നുപോകുന്ന പാത ദേശീയപാതയായി…
Read More