വെ​ളു​ക്കാ​ൻ തേ​ച്ച​ത് വി​ല​ക്കാ​യി! തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്കി​നു കാ​ര​ണം തൃ​ശൂ​രി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട്; പ്ര​ധാ​ന​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളും ഒ​ളി​ച്ചു​വെ​ച്ചെ​ന്ന്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ന​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ വീ​ണ്ടും വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ന് കാ​ര​ണം തൃ​ശൂ​രി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലെ ഗു​രു​ത​ര പി​ഴ​വ്. വെ​ളു​ക്കാ​ൻ തേ​ച്ച​ത് വി​ല​ക്കാ​യി മാ​റി​യ അ​വ​സ്ഥ​യാ​ണ് വി​ദ​ഗ്ധ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നു​ണ്ടാ​യ​ത്. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ക​ണ്ണി​നു​ള്ള പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് യാ​തൊ​ന്നും പ​രാ​മ​ർ​ശി​ക്കാ​തെ ന​ൽ​കി​യ റി​പ്പോ​ർ​ട്ടാ​ണ് രാ​മ​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് പാ​ര​യാ​യി മാ​റി​യ​ത്. ഒ​രു ക​ണ്ണി​ന് പൂ​ർ​ണ​മാ​യും മ​റ്റൊ​രു ക​ണ്ണി​ന് ഭാ​ഗി​ക​മാ​യും കാ​ഴ്ച​ശ​ക്തി​യി​ല്ലെ​ന്ന കാ​ര്യം റി​പ്പോ​ർ​ട്ടി​ലെ​വി​ടേ​യും പ​രാ​മ​ർ​ശി​ക്കാ​തെ ആ​ന​യെ എ​ഴു​ന്ന​ള്ളി​പ്പി​ന് അ​നു​മ​തി ന​ൽ​കാ​മെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടാ​ണ് തൃ​ശൂ​രി​ൽ ആ​ന​യെ പ​രി​ശോ​ധി​ച്ച വി​ദ​ഗ്ധ​സ​മി​തി ന​ൽ​കി​യ​ത്. വ​നം​വ​കു​പ്പ് ഇ​ത്ര​കാ​ലം തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ വി​ല​ക്കാ​ൻ പ്ര​യോ​ഗി​ച്ചി​രു​ന്ന പ്ര​ധാ​ന പ​രാ​തി ആ​ന​യു​ടെ കാ​ഴ്ച​ശ​ക്തി​യാ​ണ്. എ​ന്നാ​ൽ ആ ​പോ​രാ​യ്മ​യെ തൃ​ശൂ​രി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം ത​മ​സ്ക​രി​ച്ച​താ​ണ് പ്രി​ൻ​സി​പ്പ​ൽ ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റും (വൈ​ൽ​ഡ് ലൈ​ഫ്) ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു​മാ​യ സു​രേ​ന്ദ്ര​കു​മാ​ർ ത​ന്‍റെ…

Read More

ക​ണ്ണ് ന​ന​യി​ച്ച് ഉ​ള്ളി വി​ല! പച്ചക്കറിക്കു നേരിയ വിലക്കുറവ്; സ​ബോ​ള​യ്ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്

തൃ​ശൂ​ർ: ക​ണ്ണു ന​ന​യി​ച്ച് ഉ​ള്ളി വി​ല. മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ​ക്ക് വി​ല അ​ൽ​പ്പം കു​റ​വു​ണ്ടെ​ങ്കി​ലും ഉ​ള്ളി​വി​ല 120 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യ്ക്കു​മു​ന്പ് നൂ​റി​ൽ താ​ഴെ​യാ​യി​രു​ന്ന ഉ​ള്ളി​വി​ല​യാ​ണ് കു​തി​ച്ചു​യ​ർ​ന്ന​ത്. സ​ബോ​ള​യ്ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 40 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ​ബോ​ള 50 രൂ​പ​വ​രെ​യാ​യി. ബീ​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ​യ​ർ എ​ന്നി​വ​യ​ക്കു ക​ഴി​ഞ്ഞ​യാ​ഴ്ച്ച 50 രൂ​പ​യാ​യി​രു​ന്ന​ത് ഈ ​ആ​ഴ്ച്ച 35 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ത​ക്കാ​ളി​ക്കും വി​ല​ക്കു​റ​വു​ണ്ട്. 20 രൂ​പ​യ്ക്കു ല​ഭി​ച്ചി​രു​ന്ന ചി​ര കെ​ട്ടി​നു 10 രൂ​പ​യ്ക്കു ല​ഭി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണം മാ​റി പ​ച്ച​ക്ക​റി​ക​ൾ കൂ​ടു​ത​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ലും പ​ച്ച​ക്ക​റി​ക്കു വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

Read More

മ​രു​ന്നു​കൊ​ടു​ക്കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പ​ണം! മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സി​നു മ​ർ​ദ​നം; ന​ഴ്സി​ന്‍റെ ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ക്കാനുംശ്രമം; പി​ന്നി​ൽ ഇ​ട​തു യു​വ​ജ​ന സം​ഘ​ട​നാ നേ​താ​വ്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മ​രു​ന്നു ന​ല്കാ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ചു ന​ഴ്സി​നെ രോ​ഗി​യു​ടെ പി​താ​വ് മ​ർ​ദി​ച്ചെ​ന്നു പ​രാ​തി. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ അ​ഞ്ചി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സ്റ്റാ​ഫ് ന​ഴ്സി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണം. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണു സം​ഭ​വം. മ​രു​ന്നി​ന്‍റെ ഡോ​സി​നെ​ക്കു​റി​ച്ചു ന​ഴ്സി​നു​ണ്ടാ​യ സം​ശ​യ​ത്തെ തു​ട​ർ​ന്നു ന​ല്കാ​ൻ വൈ​കു​ക​യാ​യി​രു​ന്നു. വാ​ർ​ഡി​ൽ പ​രി​ശോ​ധ​ന​യ്ക്കു വ​ന്ന ജൂ​നി​യ​ർ ഡോ​ക്ട​ർ എ​ഴു​തി​യ മ​രു​ന്നി​ന്‍റെ ഡോ​സ് ശ​രി​യ​ല്ലെ​ന്നു ബോ​ധ്യം വ​ന്ന ന​ഴ്സ് മു​തി​ർ​ന്ന ഡോ​ക്ട​റെ കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നു മ​രു​ന്നി​ന്‍റെ അ​ള​വു വീ​ണ്ടും പ​രി​ശോ​ധി​ച്ചു ന​ല്കാ​ൻ മു​തി​ർ​ന്ന ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജൂ​നി​യ​ർ ഡോ​ക്ട​ർ മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്കു പോ​യ​തി​നെ തു​ട​ർ​ന്നു മ​രു​ന്നു ന​ല്കു​ന്ന​തു നീ​ളു​ക​യാ​യി​രു​ന്നു. ഇ​ട​തു യു​വ​ജ​ന​പ​ക്ഷ സം​ഘ​ട​നാ നേ​താ​വു​കൂ​ടി​യാ​യ രോ​ഗി​യു​ടെ അ​ച്ഛ​ൻ ഇ​തേ തു​ട​ർ​ന്നു ന​ഴ്സു​മാ​യി ത​ർ​ക്ക​ത്തി​ലാ​കു​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചു വ​രു​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ന​ഴ്സി​ന്‍റെ ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ക്കാ​നും ഇ​യാ​ൾ ശ്ര​മി​ച്ച​താ​യി പ​റ​യു​ന്നു.…

Read More

നാ​ലു കാ​ലുകളുമായി ഒരു കോ​ഴിക്കു​ഞ്ഞ്! കോ​ഴി​ക്കു​ഞ്ഞി​നെ കാ​ണാ​ൻ ഈ വീ​ട്ടി​ലെ​ത്തു​ന്ന​ത് നി​ര​വ​ധി ആ​ളുകള്‍

മു​രി​ങ്ങൂ​ർ: മു​രി​ങ്ങൂ​രി​ൽ കോ​ഴി​ക്കു​ഞ്ഞി​നു നാ​ലു കാ​ൽ. മ​ണ്ടി​ക്കു​ന്നി​ൽ എ​ത്താ​ട​ൻ ശ​ശി​യു​ടെ വീ​ട്ടി​ൽ ഭാ​ര്യ ഉ​ഷ വ​ള​ർ​ത്തു​ന്ന പ​തി​ന​ഞ്ചോ​ളം കോ​ഴി​ക​ളി​ലൊ​ന്നി​നെ എ​ട്ടു മു​ട്ട​യു​മാ​യി വി​രി​യി​ക്കു​വാ​ൻ വ​ച്ചി​രു​ന്നു. വി​രി​ഞ്ഞു പു​റ​ത്തു​വ​ന്ന ആ​റു കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളി​ലൊ​ന്നി​നാ​ണ് നാ​ലു കാ​ലു​ക​ളു​ള്ള​ത്. 15 ദി​വ​സം പ്രാ​യ​മാ​യ​മാ​ണു കോ​ഴി​ക്കു​ഞ്ഞി​ന്. ചാ​ല​ക്കു​ടി​യി​ലെ ജ്വ​ല്ല​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ശ​ശി​യു​ടെ​യും ഭാ​ര്യ ഉ​ഷ​യു​ടേ​യും ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലെ ജീ​വി​ത മാ​ർ​ഗ​മാ​ണ് കോ​ഴി വ​ള​ർ​ത്ത​ൽ. വി​വ​രം കേ​ട്ട​റി​ഞ്ഞ് നാ​ലു കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞി​നെ കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ ശ​ശി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

Read More

ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യെ ക​ര​ങ്ങ​ളി​ലേ​ന്തി റെ​യി​ല്‍​വേ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടി; ഓ​മ​ന​ക്കു​ട്ട​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് എംപി

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് ബോ​ധ​ര​ഹി​ത​യാ​യ വീ​ട്ട​മ്മ​യെ ക​ര​ങ്ങ​ളി​ലേ​ന്തി റെ​യി​ല്‍​വേ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടി കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള ക​രു​ത​ല്‍ പ്ര​ക​ടി​പ്പി​ച്ച തൃ​ശൂ​ര്‍ ആ​ര്‍പിഎ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ ഓ​മ​ന​ക്കു​ട്ട​നെ ടി.​എ​ന്‍.​ പ്ര​താ​പ​ന്‍ എംപി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴാ​ണ് ഓ​മ​ന​ക്കു​ട്ട​നെ എം​പി ക​ണ്ട​തും ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷി​ച്ച ആ​ളാ​ണെ​ന്നു മ​ന​സി​ലാ​യ​പ്പോ​ള്‍ പൊ​ന്നാ​ട​യെ​ത്തി​ച്ച് ആ​ദ​രി​ച്ച​തും. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണു വ​ട​ക​ര സ്വ​ദേ​ശി​നി​യാ​യ അ​നി​ത എ​ന്ന വീ​ട്ട​മ്മ​യെ ട്രെ​യി​നി​ല്‍ നി​ന്നും കൈ​ക​ളി​ല്‍ കോ​രി​യെ​ടു​ത്ത് കാ​യം​കു​ളം മു​ട്ട​ത്തു​വി​ള​യി​ല്‍ ഭ​ര​ണി​ക്കാ​വ് സൗ​ത്തി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​വി​ട്ട​ത്. കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തി​നാ​ലാ​ണ് അ​നി​ത​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യ​ത്. ഓ​മ​ന​ക്കു​ട്ട​ന്‍റെ കൃ​ത്യ​സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലും വീ​ല്‍​ചെ​യ​റെ​ത്താ​ന്‍ കാ​ത്തു​നി​ല്‍​ക്കാ​തെ കൈ​ക​ളി​ല്‍ താ​ങ്ങി​യെ​ടു​ത്ത് ഓ​ടി​യ​തു​മെ​ല്ലാം വാ​ര്‍​ത്ത​യാ​യി​രു​ന്നു.

Read More

സൗ​ജ​ന്യ കി​റ്റു​ണ്ട്; പ​ക്ഷേ, കിട്ടില്ല! സൗ​ജ​ന്യ കി​റ്റ് വാ​ങ്ങാ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കു വെ​റും​കൈ​യോ​ടെ മ​ട​ങ്ങേ​ണ്ട ഗ​തി​കേ​ട്

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: സൗ​ജ​ന്യ കി​റ്റ് വാ​ങ്ങാ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കു വെ​റും​കൈ​യോ​ടെ മ​ട​ങ്ങേ​ണ്ട ഗ​തി​കേ​ട്. കു​റ്റം മു​ഴു​വ​ൻ ഇ-​പോ​സ് മെ​ഷീ​നി​ൽ ചു​മ​ത്തി അ​ധി​കൃ​ത​രു​ടെ കൈ​യൊ​ഴി​യ​ൽ. റേ​ഷ​ൻ ക​ട​ക​ളി​ൽ കി​റ്റു​ക​ൾ റെ​ഡി​യാ​ണെ​ങ്കി​ലും കൊ​ടു​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നു റേ​ഷ​ൻ ക​ട​ക്കാ​രും പ​റ​യു​ന്നു. ജനുവരിയിലെ കിറ്റാണ് ഇപ്പോൾ നല്കുന്നത്. ദി​നംപ്ര​തി നി​ര​വ​ധി പേ​രാ​ണ് കി​റ്റ് വ​ന്ന​ത​റി​ഞ്ഞ് റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​ത്. പ​ക്ഷേ കി​റ്റു​ മാ​ത്ര​മ​ല്ല, റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ പ​ല​വ​ട്ടം എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ. ഇ-​പോ​സ് മെ​ഷീ​നി​ന്‍റെ​യും സ​ർ​വറിന്‍റെയുമൊ​ക്കെ കു​ഴ​പ്പ​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ-​പോ​സ് മെ​ഷീ​ൻ എ​പ്പോ​ൾ ശ​രി​യാ​കു​മെ​ന്ന് ആ​ർ​ക്കും പ​റ​യാ​നും ക​ഴി​യി​ല്ല. ജ​നു​വ​രി മാ​സ​ത്തെ കി​റ്റു​ക​ൾ ല​ഭി​ക്കാ​ൻ ഈ ​മാ​സം 25 വ​രെ സ​മ​യം നീ​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ അ​റി​യി​പ്പ്. ഇ-​പോ​സ് മെ​ഷീ​ൻ ശ​രി​യാ​കു​ന്ന​തു നോ​ക്കി റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​യാ​ൽ കി​റ്റു​മാ​യി മ​ട​ങ്ങാം. സ​മ​യ​ത്തെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ൽ പ​ല​ർ​ക്കും കി​റ്റു​ക​ൾ ന​ഷ്ട​മാ​കു​ന്നു​മു​ണ്ട്. ഇ-​പോ​സ് മെ​ഷീ​നോ…

Read More

ആ​ൾ​ക്കാ​ര് മു​ഴു​വ​ൻ മെ​ക്ക​ട്ടു ക​യ​റ​ണ​തു ഞ​ങ്ങ​ളോ​ടാ…​! പെ​ട്രോ​ള​ടി​ച്ച് അ​യാ​ൾ പോ​യ​പ്പോ​ൾ പമ്പുട​മ പ​റ​ഞ്ഞത് ഇങ്ങനെയൊക്കെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​വ​ർ​ധ​ന​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്ക​ണോ…​ഞാ​ൻ പ്ര​തി​ക​രി​ച്ചാ​ൽ നാ​ളെ വി​ല കു​റ​യ്വോ…​കു​റ​യും​ച്ചാ പ്ര​തി​ക​രി​ക്കാം……​ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലൊ​ന്നി​ൽ യാ​ത്ര​ക്കാ​ർ ഇ​ന്ധ​ന​ വി​ലവ​ർ​ധ​ന​വി​നെ​ക്കു​റി​ച്ച് എ​ന്തു പ​റ​യു​ന്നു എ​ന്ന​റി​യാ​ൻ കാ​ത്തു​നി​ന്നു ചോ​ദി​ച്ച​പ്പോ​ൾ ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ പ്ര​തി​ക​രി​ച്ച​താ​ണി​ത്. പെ​ട്രോ​ള​ടി​ച്ച് അ​യാ​ൾ പോ​യ​പ്പോ​ൾ പ​ന്പു​ട​മ പ​റ​ഞ്ഞു – ആ​ൾ​ക്കാ​ര് മു​ഴു​വ​ൻ മെ​ക്ക​ട്ടു ക​യ​റ​ണ​തു ഞ​ങ്ങ​ളോ​ടാ…​ അ​വ​ർ​ക്ക് പെ​ട്രോ​ളി​യം ക​ന്പ​നി​ക​ളെ​യോ കേ​ന്ദ്ര​മ​ന്ത്രി​മാ​രേ​യോ കാ​ണാ​ൻ കി​ട്ട​ണി​ല്ല​ല്ലോ…​പെ​ട്രോ​ളും ഡീ​സ​ലും അ​ടി​ച്ചു​കൊ​ടു​ക്കു​ന്ന​ത് ഞ​ങ്ങ​ള​ല്ലേ…​ഇ​ത് ഇ​പ്പോ സ്ഥി​രം സം​ഭ​വാ​യി​ട്ടു​ണ്ട്. ചി​ല​ര് ന​ല്ല ചീ​ത്ത പ​റ​യും. മ​റു​പ​ടി പ​റ​യാ​ൻ പോ​യാ​ൽ ആ​കെ അ​ല​ന്പാ​കും. അ​വ​ര് അ​വ​ര​ടെ വി​ഷ​മാ പ​റ​യ​ണ്…​അ​തോ​ണ്ട് സ്റ്റാ​ഫി​നോ​ട് ഒ​ന്നും മ​റു​പ​ടി പ​റ​യാ​ണ്ടാ​ന്നാ പ​റ​ഞ്ഞി​രി​ക്ക​ണേ…. അ​സം​തൃ​പ്തും അ​സന്തുഷ്ട​രു​മാ​ണ് ആ​ൾ​ക്കൂ​ട്ടം. പ​ല​രേ​യും പ്രാ​കി​യാ​ണ് പെ​ട്രോ​ള​ടി​ക്കാ​ൻ പന്പിൽ പോ​കു​ന്ന​ത്. അ​ടി​ക്കു​ന്ന​തി​ന്‍റെ അ​ള​വ് കുറഞ്ഞു വി​ലവ​ർ​ധ​ന പ​തി​വാ​യ​തോ​ടെ വ​ണ്ടി​ക​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​ന്‍റെ അ​ള​വ് കു​ത്ത​നെ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു പ​ന്പു​ട​മ​ക​ൾ. കാ​റി​ൽ…

Read More

ആ ​പാ​ട്ടു കേ​ൾ​ക്കാ​ൻ…​ഒ​ന്നു കാ​ണാ​ൻ അ​വ​ർ കാ​ത്തി​രി​ക്കു​ന്നു..! സ​ഹോ​ദ​ര​നെ തേ​ടി ഒ​രു കു​ടും​ബം നാ​ട​ല​യു​ന്നു

ഷാ​ജി പൊ​ന്ന​ന്പു​ള്ളി തൃ​ശൂ​ർ: ആ ​പാ​ട്ടു​ക​ളി​നി​യും കേ​ൾ​ക്കാ​ൻ…​ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നെ വീ​ണ്ടും കാ​ണാ​ൻ അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്….​കാ​ണാ​താ​യ സ​ഹോ​ദ​ര​നെ തേ​ടി ഒ​രു കു​ടും​ബം നാ​ട​ല​യു​ന്നു. എ​ട​ത്തി​രു​ത്തി മു​ന​യം​ദ്വീ​പി​ലെ ത​ട്ടാ​ര​പു​ര​യ്ക്ക​ൽ ശ്രീ​നി​വാ​സ​നെ തേ​ടി​യാ​ണ് അ​നു​ജ​ൻ അ​മ​യ​നും സ​ഹോ​ദ​രി​യും കു​ടും​ബ​വും നാ​ടാ​യ നാ​ട​ല​യു​ന്ന​ത്. അ​ന്പ​ല​ങ്ങ​ളി​ലും നാ​ൽ​ക്ക​വ​ല​ക​ളി​ലും തു​ട​ങ്ങി നാ​ടാ​കെ അ​വ​ർ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ എ​ട്ടാം തി​യ​തി​ക്ക് ശേ​ഷ​മാ​ണ് ശ്രീ​നി​വാ​സ​നെ കാ​ണാ​താ​യ​ത്. കൈ​പ്പ​മം​ഗ​ലം പോ​ലീ​സി​ൽ സ​ഹോ​ദ​ര​നെ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ ശ്രീ​നി​പാ​പ്പ​നെ തേ​ടി ഇ​വ​ർ പ​ല​യി​ട​ത്തും ചു​റ്റി​ക്ക​റ​ങ്ങു​ക​യാ​ണ്. പ​തി​നേ​ഴു വ​യ​സു​വ​രെ സ്റ്റേ​ജു​ക​ളി​ലും അ​ന്പ​ല​ങ്ങ​ളി​ലും ശ്രീ​നി​വാ​സ​ൻ ത​ന്‍റെ ശ​ബ്ദ​മാ​ധു​രി കൊ​ണ്ട് ശ്രോ​താ​ക്ക​ളു​ടെ മ​നം ക​വ​ർ​ന്നി​രു​ന്നു. പ​തി​നേ​ഴു​വ​യ​സി​നു ശേ​ഷം മ​ന​സി​ന്‍റെ താ​ളം ന​ഷ്ട​പ്പെ​ട്ട ശ്രീ​നി​വാ​സ​ന് പ​ക്ഷേ പാ​ടാ​നു​ള്ള ത​ന്‍റെ ജ·​സി​ദ്ധ​മാ​യ ക​ഴി​വു ന​ഷ്ട​പ്പെ​ട്ടി​ല്ല. കാ​ലം ചെ​ല്ലും തോ​റും ശ്രീ​നി​വാ​സ​ന്‍റെ സ്വ​ര​മാ​ധു​രി​ക്ക് തി​ള​ക്കം ഏ​റി​വ​ന്നു. പു​തി​യ​തും പ​ഴ​യ​തു​മാ​യ സി​നി​മാ​ഗാ​ന​ങ്ങ​ൾ ശ്രീ​നി​വാ​സ​ൻ പാ​ടി. സ്റ്റേ​ജ്…

Read More

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യോ… ? അ​ത് ശീ​ല​മാ​യി സാ​ർ… !!! ആ​രോ​ട് പ​റ​യാ​ൻ….​ എ​ന്തു പ​റ​യാ​നെ​ന്ന് ജ​ന​ങ്ങ​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​വ​ർ​ധ​ന​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്ക​ണോ…​ഞാ​ൻ പ്ര​തി​ക​രി​ച്ചാ​ൽ നാ​ളെ വി​ല കു​റ​യ്വോ…​കു​റ​യ്വോ​ന്ന്…..​കു​റ​യും​ച്ചാ പ്ര​തി​ക​രി​ക്കാം……​ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലൊ​ന്നി​ൽ യാ​ത്ര​ക്കാ​ർ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ച് എ​ന്തു പ​റ​യു​ന്നു എ​ന്ന​റി​യാ​ൻ കാ​ത്തു​നി​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ പ്ര​തി​ക​രി​ച്ച​താ​ണി​ത്. പെ​ട്രോ​ള​ടി​ച്ച് അ​യാ​ൾ പോ​യ​പ്പോ​ൾ പ​ന്പു​ട​മ പ​റ​ഞ്ഞു – ആ​ൾ​ക്കാ​ര് മു​ഴു​വ​ൻ മെ​ക്ക​ട്ട് ക​യ​റ​ണ​ത് ഞ​ങ്ങ​ളോ​ടാ…​ അ​വ​ർ​ക്ക് പെ​ട്രോ​ളി​യം ക​ന്പ​നി​ക​ളെ​യോ കേ​ന്ദ്ര​മ​ന്ത്രി​മാ​രേ​യോ കാ​ണാ​ൻ കി​ട്ട​ണി​ല്ല​ല്ലോ…​അ​വ​ർ​ക്ക് പെ​ട്രോ​ളും ഡീ​സ​ലും അ​ടി​ച്ചു​കൊ​ടു​ക്കു​ന്ന​ത് ഞ​ങ്ങ​ള​ല്ലേ…​ഇ​ത് ഇ​പ്പോ സ്ഥി​രം സം​ഭ​വാ​യി​ട്ടു​ണ്ട്. ചി​ല​ര് ന​ല്ല ചീ​ത്ത പ​റ​യും. മ​റു​പ​ടി പ​റ​യാ​ൻ പോ​യാ​ൽ ആ​കെ അ​ല​ന്പാ​കും. അ​വ​ര് അ​വ​ര​ടെ വി​ഷ​മാ പ​റ​യ​ണ്…​അ​തോ​ണ്ട് സ്റ്റാ​ഫി​നോ​ട് ഒ​ന്നും മ​റു​പ​ടി പ​റ​യാ​ണ്ടാ​ന്നാ പ​റ​ഞ്ഞി​രി​ക്ക​ണ്…. അ​സം​തൃ​പ്തും അ​സു​ന്ത​ഷ്ട​രു​മാ​ണ് ആ​ൾ​ക്കൂ​ട്ടം. പ​ന്പു​ക​ളി​ൽ ക​യ​റു​ന്പോ​ൾ പ​ല​രേ​യും പ്രാ​കി​യാ​ണ് പെ​ട്രോ​ള​ടി​ക്കാ​ൻ പോ​കു​ന്ന​ത്. അ​ടി​ക്കു​ന്ന​തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞെ​ന്ന് പ​ന്പു​ട​മ​ക​ൾ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന പ​തി​വാ​യ​തോ​ടെ വ​ണ്ടി​ക​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​ന്‍റെ അ​ള​വ്…

Read More

കള്ളനു കൊടു കൈ! ക​ള്ള​നാ​ണെ​ങ്കി​ലും മ​റ്റാ​രേ​ക്കാ​ളും അ​വ​ന് വി​വ​ര​മു​ണ്ട്; ബാറ്ററിയെങ്കിലും ഉപയോഗിച്ചല്ലോ

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ള്ള​നാ​ണെ​ങ്കി​ലും മ​റ്റാ​രേ​ക്കാ​ളും അ​വ​ന് വി​വ​ര​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ​ല്ലോ ന​ശി​ച്ചു​പോ​കും മു​ൻ​പ് അ​വ​ന​ത് അ​ടി​ച്ചോ​ണ്ടു പോ​യ​ത്. ആ​ർ​ക്കു​മി​ല്ലാ​തെ ന​ശി​ച്ചു​പോ​കു​ന്ന​തി​ലും ന​ല്ല​താ​ണ​ല്ലോ അ​ത്…​പ​റ​ഞ്ഞു​വ​ന്ന​ത് ക​രു​വ​ന്നൂ​രി​ലെ പ​ഴ​യ പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്തോ​ഫീ​സ് കോ​ന്പൗ​ണ്ടി​ൽ ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ ന​ശി​ച്ചു പോ​കു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ജ​ന​റേ​റ്റ​റി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ്. ആ ​ജ​ന​റേ​റ്റ​റി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ച്ച വി​രു​ത​നെ​ക്കു​റി​ച്ചാ​ണ്. 2008 ൽ ​ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ​ത​ല്ലാ​തെ പി​ന്നൊ​രി​ക്ക​ലും ഇ​തു പ്ര​വ​ർ​ത്തി​പ്പി​ച്ചി​ട്ടി​ല്ല.   കേ​ന്ദ്ര ത​പാ​ൽ വ​കു​പ്പ് പോ​സ്റ്റ​ൽ ബാ​ങ്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ്ഥാ​പി​ച്ച​താ​ണ് ഇ​ത്. മ​ഴ​യും വെ​യി​ലും കൊ​ണ്ടാ​ണു ഇ​തു ന​ശി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ജ​ന​റേ​റ്റ​റി​ൽ നി​ന്നും ബാ​റ്റ​റി​യും മോ​ഷ​ണം പോ​യി. പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ഈ ​ജ​ന​റേ​റ്റ​ർ ഇ​വി​ടെ നി​ന്നും മാ​റ്റ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണു ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ജ​ന​റേ​റ്റ​ർ ന​ശി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി ആ​രോ​പി​ക്കു​ന്ന​ത്.    

Read More