കുന്നംകുളം: മുളകു പൊടിയെറിഞ്ഞ് ലോട്ടറി കച്ചവടക്കാരന്റെ പണവും ലോട്ടറിയുമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമം. കുന്നംകുളം പാറേന്പാടം പാറപ്പുറത്ത് താമസിക്കുന്ന കല്ലായി വീട്ടിൽ ബാലനിൽ നിന്നാണ് ബൈക്കിലെത്തിയ സംഘം ബാഗ് കവരാൻ ശ്രമിച്ചത്. ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. രാവിലെ ലോട്ടറിയുമായി ബാലൻ കച്ചവടത്തിന് ഇറങ്ങുന്നത് പതിവാണ്. വീട്ടിൽ നിന്ന് പാറേന്പാടം ബസ് സ്റ്റോപ്പ് ജംഗ്ഷനിലേക്ക് വരുന്നതിനിടയിലായിരുന്നു കവർച്ചാ ശ്രമം നടന്നത്. ബഹളം വെച്ചതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നീണ്ടൂരിലേക്കുള്ള വഴി ചോദിച്ച് ബൈക്കിൽ രണ്ട് യുവാക്കൾ ഈ ലോട്ടറി കച്ചവടക്കാരനെ സമീപിച്ചിരുന്നു. അവർ തന്നെയാണോ കവർച്ച ചെയ്യാൻ എത്തിയതെന്നും ബാലൻ സംശയിക്കുന്നു. കുന്നംകുളം പോലീസിൽ പരാതി നൽകി.
Read MoreCategory: Thrissur
പമ്പുടമയുടെ കൊലപാതകം; മൂന്നുപ്രതികളുടെ അറസ്റ്റ് ഉടൻ; പിടിയിലായത് കൈപ്പമംഗലം സ്വദേശികൾ; മൂവർക്കും ക്രിമിനൽ പശ്ചാത്തലം
തൃശൂർ: കൈപ്പമംഗലത്തെ പെട്രോൾ പന്പുടമയെ കൊലപ്പെടുത്തി റോഡരികിൽ തള്ളിയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് ഇന്നുച്ചയ്ക്ക് മുന്പ് രേഖപ്പെടുത്തും. കൈപ്പമംഗലം കാളമുറി കോഴിപ്പറന്പിൽ കെ.കെ.മനോഹരൻ (68) ആണ് കൊല്ലപ്പെട്ടത്. കൈപ്പമംഗലത്തെ എച്ച്.പി.പെട്രോൾ പന്പുടമയാണ് കൊല്ലപ്പെട്ട മനോഹരൻ. കൈപ്പമംഗലത്തു നിന്നും തിങ്കളാഴ്ച രാത്രി കാണാതായ മനോഹരനെ ഇന്നലെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിനു സമീപം കുന്നംകുളം – ഗുരുവായൂർ റോഡുവക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മനോഹരന്റെ കാർ അങ്ങാടിപ്പുറത്തു കണ്ടെത്തി. കൈപ്പമംഗലം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പന്പിലെ കളക്ഷൻ തുക തട്ടിയെടുക്കാനാണ് ഇവർ മനോഹരനെ കൊലപ്പെടുത്തിയത്. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കൊലയാളികൾ കുറച്ചു ദിവസങ്ങളായി മനോഹരനെ നിരീക്ഷിച്ചുവരികയായിരുന്നുവത്രെ. വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Read Moreകുരുക്കഴിയാതെ കുതിരാൻ; പതിവുപോലെ ഇന്ന് രാവിലേയും കുതിരാനിൽ വാഹന ഗതാഗതം സ്തംഭിച്ചു; കുരിങ്ങി കിടക്കേണ്ടി വന്നത് നാലുമണിക്കൂറിന് മേലെ
വടക്കഞ്ചേരി: പതിവുപോലെ ഇന്ന് രാവിലേയും കുതിരാനിൽ വാഹന ഗതാഗതം സ്തംഭിച്ചു. ആയിരകണക്കിന് വാഹനങ്ങളും യാത്രക്കാരും അതിരാവിലെ തന്നെ മണിക്കൂറുകൾ വഴിയിൽ കുടുങ്ങി. തൃശൂർ-പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം, തൃശൂർ-കൊഴിഞ്ഞാന്പാറ, തൃശൂർ- വാണിയന്പാറ, കണ്ണന്പ്ര, എളനാട്, ചേലക്കര തുടങ്ങിയ റൂട്ടുകളിൽ ബസ് സർവീസുകൾ മുടങ്ങി. രാവിലെ ജോലിക്ക് പോകുന്നവരും തൊഴിലാളികളും ദൂരയാത്ര ചെയ്യേണ്ടവരും വിദ്യാർഥികളും രോഗികളുമെല്ലാം വഴിയിൽപ്പെട്ടു. രാവിലെ ആറുമണിയോടെ മുറുകിയ വാഹന കുരുക്കിന് അയവു വരുന്പോൾ പത്തു മണിയായിരുന്നു. റോഡിലെ കുഴികളും കുഴികളിൽ ചാടി പലയിടത്തായി വാഹനങ്ങൾ കേട് വന്ന് കിടക്കുന്നതും വാഹന ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയിലാണ്. ഇതിനിടെ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. കൊന്പഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുരുക്ക് രൂക്ഷമാക്കി. ഹൈെവേ പോലീസും പീച്ചി പോലീസും കുതിരാൻ ജനകീയവേദി പ്രവർത്തകരും ചേർന്നാണ് വാഹനങ്ങൾ നിയന്ത്രിച്ച് വിട്ടത്. കണ്ടെയ്നർ പോലെയുള്ള നീളം കൂടിയ വലിയ…
Read Moreവ്യാപാര മേഖലയിലെ മാന്ദ്യം: റോഡിൽ കവടികളിച്ച് പ്രതിഷേധിച്ചു വ്യത്യസ്ത സമരവുമായി വ്യാപാരികൾ
തൃശൂർ: റോഡരികിൽ കവടി കളിച്ച് വ്യാപാരികളുടെ പ്രതിഷേധ സമരം. വ്യാപാര മാന്ദ്യംമൂലം പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കാനോ വ്യാപാരം മെച്ചപ്പെടുത്താനോ സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യത്യസ്തമായ സമരം നടത്തിയത്. പാരി വ്യവസായി ഏകോപന സമിതി തൃശൂർ നായരങ്ങാടി ആറാം പൂളിലെ വ്യാപാരികളാണു കടകൾ തുറന്നുവച്ചുകൊണ്ട് ഈ സമരം നടത്തിയത്. കോർപറേറ്റുകൾക്ക് ഇളവുകളും ഉത്തേജനങ്ങളും പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ വ്യാപാരികളേയും കർഷകരേയും വിസ്മരിച്ചെന്നും ഈ അടിസ്ഥാന മേഖലകൾക്കാണു സഹായം വേണ്ടതെന്നും ഉദ്ഘാടനം ചെയ്ത ഏകോപന സമിതി ജില്ലാ ട്രഷറർ ജോർജ് കുറ്റിച്ചാക്കു ഓർമിപ്പിച്ചു. പ്രതിഷേധ യോഗത്തിൽ വ്യാപാരി നേതാക്കളായ എൻ.ഐ. വർഗീസ്, സുബ്രഹ്മണ്യൻ, ആൻഡ്രൂസ് മഞ്ഞില, സ്റ്റീഫൻ, ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഏട്ടന്റെ കൂട്ടുകാരനോടൊപ്പം പോകുന്നു; ഭർത്താവിനെയും കുട്ടിയേയും ഉറക്കിയശേഷം കാമുകൊപ്പം മുങ്ങി യുവതി; ഭർത്താവ് വായിച്ചറിയാൻ ഒരു കുറിപ്പും…
ചാവക്കാട്: ഭർത്താവിനെയും കുഞ്ഞിനേയും ഉറക്കി കിടത്തി കാമുകനോടൊപ്പം കുഞ്ഞിന്റെ ഒരുപവന്റെ പാദസരവുമായി യുവതി കടന്നുകളഞ്ഞു. രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് ഭർത്താവിന്റെ സുഹൃത്തിനോടൊപ്പം യുവതി ഒളിച്ചോടിയത്. അകലാട് ബദർ പളളിക്കു സമീപമാണ് സംഭവം. പുലർച്ചെ രണ്ടോടെ കുഞ്ഞിന്റെ കരച്ചിൽകേട്ട് ഉണർന്ന ഭർത്താവ് ഭാര്യയെ അന്വേഷിച്ചപ്പോൾ അടുക്കളവാതിൽ തുറന്ന് കിടക്കുന്നു. തിരിച്ച് അകത്ത് കയറിയപ്പോൾ യുവതിയുടെ കുറിപ്പ് കിട്ടി. അയൽവാസിയായ യുവാവിനോടൊപ്പം പോവുകയാണ്. ഭർത്താവ് വടക്കേക്കാട് പോലീസിൽ പരാതി നൽകി.
Read Moreയൂബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്തു; പോലീസ് പിൻതുടർന്ന് കാർ പിടികൂടി; പ്രതികളെകണ്ടാൽ അറിയാമെന്ന് രാജേഷ്
പുതുക്കാട്: അളഗപ്പനഗറിൽ ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് പിൻതുടർന്ന് കാർ പിടിച്ചെടുത്തു. തട്ടിയെടുത്ത പ്രതികൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ ടാക്സി ഡ്രൈവർ മണ്ണംപേട്ട കരുവാപ്പടി പാണ്ടാരി വീട്ടിൽ രാജേഷിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർധരാത്രിയിലാണ് സംഭവം. തൃശൂരിൽ നിന്ന് യൂബർ ടാക്സി കാറാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് ഡ്രൈവറും പോലീസും പറയുന്നതിങ്ങനെ: തൃശൂർ കെഎസ്ആർടിസി സ്്റ്റാന്റിന് സമീപത്തുനിന്നാണ് രണ്ട് പേർ പുതുക്കാട്ടേക്ക് യൂബർ ടാക്സി വിളിച്ചത്. പുതുക്കാട് എത്തിയ ഇവർ കാണേണ്ടയാളെ വിളിച്ചിട്ട് കിട്ടുന്നില്ലായെന്ന് പറഞ്ഞ് കാർ ചുങ്കം വഴി ആന്പല്ലൂരിലേക്ക് പോകാൻ ആവശ്യപ്പെട്ടു. അളഗപ്പനഗറിൽ എത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ട യാത്രക്കാർ പൈസ എടുക്കാൻ പുറത്തിറങ്ങിയ ഉടനെയാണ് ഡ്രൈവറെ ആക്രമിച്ചത്. ഒരാൾ സ്പ്രേ അടിച്ച് മയക്കാൻ ശ്രമിച്ചെങ്കിലും രാജേഷ് തട്ടിമാറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ തലക്കടിച്ച ശേഷം…
Read Moreതൃശൂരില് പമ്പ് ഉടമ കൊല്ലപ്പെട്ടു; മൃതദേഹത്തിന്റെ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകമെന്ന് പോലീസ്
തൃശൂർ: കയ്പമംഗലത്തുനിന്നു കാണാതായ പെട്രോൾ പന്പ് ഉടമയെ ഗുരുവായൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കയ്പമംഗലം സ്വദേശി മനോഹരനാണു മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണു മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോളജിന്റെ മുൻവശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ പന്പിൽനിന്നു കാറിൽ പുറപ്പെട്ട മനോഹരനെ പിന്നീട് കാണാതാകുകയായിരുന്നു. പന്പിൽനിന്നു കാറിൽ പുറപ്പെട്ട മനോഹരനെ ഇടയ്ക്കു മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോണ് എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്നു പറഞ്ഞു ഫോണ് വച്ചു. പിന്നീട് ഫോണ് ഓഫായി. ഇതിനെത്തുടർന്നു കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 12.50-നാണു പെട്രോൾ പന്പിൽനിന്നു മനോഹരൻ കാറിൽ വീട്ടിലേക്കു യാത്രതിരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മനോഹറിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു എന്നാണു പോലീസ് നിഗമനം.
Read Moreസ്വകാര്യബസിൽ സീറ്റുതർക്കം; അറുപത് വയസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; പ്രതി നിധീഷ് കൊലപാതക കേസിലെ പ്രതിയെന്ന് പോലീസ്
ചാലക്കുടി: സ്വകാര്യബസിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരന് കുത്തേറ്റു. ഒല്ലൂർ മരത്താക്കര സ്വദേശി കാട്ടൂക്കാരൻ ജോയി(60)ക്കാണ് കുത്തേറ്റത്. ഇയാൾ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുറ്റിച്ചിറ കുന്പളത്താൻ നിധീഷിനെ(25) പോലീസ് അറസ്റ്റുചെയ്തു. ചാലക്കുടിയിൽനിന്നും മോതിരക്കണ്ണിയിലേക്കുള്ള ബസിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവമുണ്ടായത്. പരിയാരം പൂവത്തിങ്കൽ എത്തിയപ്പോഴാണ് ആക്രമണം. മോതിരക്കണ്ണിയിൽ കോഴിഫാം നടത്തുന്ന ജോയി ഫാമിലേക്കു പോകുന്പോഴാണ് സീറ്റിലിരിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. തർക്കത്തിനിടെ ഇയാൾ ജോയിയെ കുത്തുകയായിരുന്നു. തട്ടിമാറ്റിയതിനാൽ ഗുരുതരപരിക്കേറ്റില്ല. ഒരു കൊലപാതകക്കേസിൽ പ്രതിയാണ് അറസ്റ്റിലായ നിധീഷ്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു.
Read More“ഇത് ആനന്ദ കണ്ണീരാണ് മാഷേ…’ മണ്ഡലത്തിലെ പ്രഥമ ദുരിതബാധിതക്ക് വീടായി; ഹസീനക്ക് ഇനി സമാധാനത്തിന്റെ നാളുകൾ
കയ്പമംഗലം: ഓഖി ദുരന്തത്തിൽ കയ്പമംഗലം മണ്ഡലത്തിൽ ആദ്യം കടലെടുത്ത എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ചുള്ളി പാടത്ത് ഹസീനക്ക് വീടായി. പ്രായമായ മാതാപിതാക്കളും ഹസീനയുടെ രണ്ട് കുഞ്ഞു മക്കളും ഓഖി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടപ്പോൾ അലറി വിളിച്ച് കരയുന്നത് അന്ന് ഏവരേയും കണ്ണ് നനയിച്ച കാഴ്ച്ചയായിരുന്നു. രണ്ട് വർഷം മുൻന്പ് ഓഖി തിരമാലകൾ തീർത്ത ദുരന്തത്തിൽപ്പെട്ട് സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നൽകിയപ്പോൾ മണ്ഡലത്തിൽ ആദ്യം പരിഗണിച്ചത് ഹസീനയുടെ കുടുംബത്തെയായിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് ചുള്ളി പാടത്ത് ഹസീനക്കുള്ള വീടിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചു. വീട് പാർക്കലിന് ഇ.ടി. ടൈസണ് മാസ്റ്റർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എത്തിയിരുന്നു. വീട്ടിലേക്ക് എത്തിയ ടൈസണ് മാസ്റ്ററെ കണ്ടപ്പോൾ ഹസീനയെന്ന വീട്ടമ്മക്ക് കരച്ചിൽ വന്നു. ഇനി എന്തിനാ കരയുന്നേയെന്ന് എം എൽ എ ചോദിച്ചപ്പോൾ ഹസീനയുടെ ചിരിച്ച് കൊണ്ട്…
Read Moreപോലീസ് ബുള്ളറ്റ് റാലി 20 ന് തൃശൂരിൽ; റാലിക്ക് പിന്നിലെ ചരിത്രകഥയറിയാം…
തൃശൂർ: പോലീസ് സ്മൃതിദിന ഭാഗമായി ജില്ലയിൽ പോലീസ് ബുള്ളറ്റ് റാലി നടക്കും. 20 നു വൈകീട്ട് നാലിന് പാലിയേക്കരയിലാണ് തുടക്കം. നഗരംചുറ്റി തേക്കിൻകാട് മൈതാനിയിൽ സമാപിക്കും. 1959 ലെ ഇന്ത്യ-ചൈന തർക്കത്തിൽ ലഡാക്കിൽ കാണാതായ പത്തു പോലീസുകാരുടെ സ്മരാണാർഥമാണ് ഇന്ത്യയിലെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്. ഒക്ടോബർ 21 നാണ് പോലീസ് സ്മൃതിദിനം. ജില്ലയിൽ സ്മൃതിദിന ഭാഗമായി വിപുലമായ പരിപാടികൾക്കു സിറ്റി പോലീസ് രൂപം നൽകി. 20 ന് രാവിലെ ആറിനു പോലീസും പൗരാവലിയും ചേർന്ന് അഞ്ചു കിലോമീറ്റർ കൂട്ടയോട്ടം നടക്കും. വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരവും നടക്കും. ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ 17, 18 തീയതികളിലായി വിദ്യാർത്ഥികൾക്കു സന്ദർശിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്. പോലീസ് ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം പാറമേക്കാവ് രോഹിണി ഹാളിൽ 19 നു രാവിലെ നടക്കും. ഈ വർഷം ഡ്യൂട്ടിക്കിടെ മരണപ്പെട്ട മുഴുവൻ പോലീസ് സേനാംഗങ്ങളുടെ പേരുവിവരം…
Read More