തൃശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ക്രമസമാധാനം ലംഘിക്കുന്ന നടപടികൾ ആരു സ്വീകരിച്ചാലും നടപടിയെടുക്കുമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. ഇരുവിഭാഗം പ്രതിനിധികളെയും പ്രത്യേകം വിളിച്ച് ഇന്നലെ കളക്ടറുടെ ചേംബറിൽ ചർച്ച നടത്തിയിരുന്നു. താത്കാലിക പരിഹാരമെന്ന നിലയ്ക്കു പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗം വിശ്വാസികൾ പുറത്തിറങ്ങി പള്ളി പൂട്ടി താക്കോൽ അവർ തന്നെ സൂക്ഷിക്കാൻ തയാറായിട്ടുണ്ട്. ഹൈക്കോടതി അപ്പീലിൽ തീരുമാനമാകുന്നതുവരെ പളളിയിലോ, പരിസരങ്ങളിലോ പ്രവേശിക്കില്ലെന്ന ഉറപ്പ് ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ നൽകി. ഇരുവിഭാഗവും ഈ വ്യവസ്ഥകൾ അംഗീകരിച്ച് ഒപ്പുവച്ചിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. ഭരണകാര്യങ്ങളിൽനിന്നും ആരാധനകളിൽനിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ചും ഞായറാഴ്ചയിലെ ആരാധന സംബന്ധിച്ചുമുള്ള തീരുമാനവും യാക്കോബായ വിഭാഗം ഇന്ന് ഉച്ചയ്ക്കു രണ്ടിനു മുന്പ് കളക്ടറെ രേഖാമൂലം അറിയിക്കും. സമാധാന അന്തരീക്ഷം തകർക്കുന്ന നടപടികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ…
Read MoreCategory: Thrissur
യാക്കോബായ – ഓർത്തഡോക്സ് സംഘർഷം; മാന്ദാമംഗലം പള്ളി അടച്ചുപൂട്ടി; കളക്ടറുടെ നിർദേശപ്രകാരം സമരക്കാർ തത്കാലത്തേക്ക് ഒഴിഞ്ഞു
സ്വന്തം ലേഖകൻ തൃശൂർ: അവകാശത്തർക്കത്തിന്റെ പേരിൽ കല്ലേറും അക്രമവും ഉണ്ടായ മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സംഘർഷത്തിനു താത്കാലിക ശമനം. കളക്ടറുടെ നിർദേശപ്രകാരം യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ പള്ളിയിൽനിന്നു പിന്മാറിയതോടെ പള്ളി താഴിട്ട് പൂട്ടി. ഇരുവിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ചുകൂട്ടിയ അനുരഞ്ജന ചർച്ചയിലാണ് ജില്ലാ കളക്ടർ ടി.വി. അനുപമ പള്ളിക്കകത്തു തന്പടിച്ചിരുന്ന യാക്കോബായ വിഭാഗത്തോടും പള്ളിമുറ്റത്തു കുത്തിയിരിപ്പുസമരം നടത്തിയിരുന്ന ഓർത്തഡോക്സ് വിഭാഗത്തോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. പള്ളിക്കകത്തുണ്ടായ യാക്കോബായ വിഭാഗം ആദ്യഘട്ടത്തിൽ പിരിഞ്ഞുപോകാൻ തയാറായില്ലെങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ടിവരുമെന്നു പോലീസ് അറിയിച്ചതോടെ വഴങ്ങുകയായിരുന്നു. തുടർന്ന് വൈകീട്ട് നാലോടെയാണ് പള്ളി അടച്ചത്. അതേസമയം, വ്യാഴാഴ്ച രാത്രി ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായ സംഭവത്തിൽ 45 പേരെ ഒല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. 120 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗം തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. കസ്റ്റഡിയിൽ എടുത്തവരിൽ വൈദികരും ഉൾപ്പെടുന്നുണ്ട്.
Read Moreവിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ അഞ്ചുവർഷമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കോട്ടയം: തൃശൂർ സ്വദേശിനിയായ വീട്ടമ്മയെ അഞ്ചു വർഷം ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് പിടികൂടി. ഭർത്താവ് മരിച്ചുപോയ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ അഞ്ചു വർഷമായി പീഡിപ്പിക്കുകയായിരുന്നു. കോട്ടയം വെള്ളൂപ്പറന്പ് സ്വദേശിയും ബെസ്റ്റ് കണ്ട്രോൾ സ്ഥാപന മാനേജരുമായ അശോക് ബാബു (42)വാണു അറസ്റ്റിലായത്. ബുക്സ് ഗസ്റ്റ് ഹൗസിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreശബരിമല വിഷയത്തിൽ സർക്കാർ നയം ജനങ്ങൾക്ക് പിന്നീട് ശരിയെന്ന് തോന്നുമെന്ന് മന്ത്രി
വടക്കാഞ്ചേരി: ശബരിമലവിഷയത്തിൽ സർക്കാർ എടുത്ത നയം പിന്നീട് ജനങ്ങൾക്ക് ശരിയാണെന്ന് തേന്നുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. പാർളിക്കാട് നൈമിഷാരണ്യത്തിൽ ശ്രീമദ് ഭാഗവതതത്ത്വസമീക്ഷാസത്രസമിതി പുതുതായി നിർമിക്കുന്ന സഭാനികേതന്റെ ശിലാസ്ഥാപനം പാർളിക്കാട് നിർവ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ചെറിയ കഴിവുകളെ വിപുലികരിക്കാൻ കഴിയണമെന്നും, എല്ലാവരും നന്മ ഉൾകൊള്ളാൻ കഴിവുള്ളവരാകണമെന്നും, എല്ലാ മതസ്ഥരേയും ഒന്നായി കാണണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു സംഭവം ഉണ്ടാകുന്പോൾ അവിടെ എല്ലാവരും ഓടിയെത്തണമെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ സ്വാമി ഭൂമാനന്ദതീർത്ഥ പറഞ്ഞു. അനിൽ അക്കര എംഎൽഎ മുഖ്യാപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ, ടി.ജി.അശോകൻ, പി.ആർ.അരവിന്ദാക്ഷൻ, ചന്ദ്രമോഹൻ കുന്പളങ്ങാട്, പ്രസ് ഫോറം പ്രസിഡന്റ് വി.മുരളി, ശശികുമാർ കൊടയ്ക്കാടത്ത്, ജയചന്ദ്രൻ, പി.എസ്.സാധുപതമനാഭൻ, ശ്രീദേവി ഋഷികേശ് തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ 17 വർഷക്കാലമായി താൽക്കാലിക ഷെഡിൽ നടന്നു വന്നിരുന്ന സമീക്ഷാ…
Read Moreപുതുക്കാട് വീണ്ടും അപകടം; കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്; അപകട സിഗ്നലുകൾ ബസ് ഡ്രൈവർമാർ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപം
പുതുക്കാട്: കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് അമിതവേഗതയിൽ പ്രവേശിച്ച ബസ് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 7.30ന് ആയിരുന്നു അപകടം. കാർ യാത്രക്കാരായ കോട്ടയം കുറുപ്പൻ തറ സ്വദേശികളായ കൊല്ലംപറന്പിൽ സ്റ്റീഫൻ (52), ഇഞ്ചിക്കാല വിജയൻ (40) എന്നിവർക്ക് പരിക്കേറ്റു. തൃശൂരിൽ നിന്നും കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു കാർ. ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന കെഎസ്ആർടിസി ബസ് അശ്രദ്ധയോടെ അമിത വേഗതയിൽ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം ഉണ്ടാക്കുന്ന ബസ് ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസ് ഡ്രൈവർമാർക്ക് നിരവധി തവണ പോലീസ് താക്കീത് നൽകിയിട്ടും അതൊന്നും മുഖവിലക്കെടുക്കാതെയാണ് ബസുകൾ സ്റ്റാൻഡിലേക്ക് എത്തുന്നത്. ദീർഘദൂര സർവീസ് നടത്തുന്ന ബസുകളാണ് ഭൂരിഭാഗവും അപകടങ്ങൾ ഉണ്ടാക്കുന്നത്. അപകടസൂചന സിഗ്നലുകൾ സ്റ്റാൻഡിനു…
Read Moreപുതിയ ആയുർവേദ ഔഷധങ്ങൾക്കു ക്ലിനിക്കൽ ട്രയൽ നിബന്ധന സർക്കാർ റദ്ദാക്കി
തൃശൂർ: പുതുതായി നിർമിക്കുന്ന ആയുർവേദ മരുന്നുകൾക്ക് ക്ലിനിക്കൽ ട്രയൽ വേണമെന്ന നിബന്ധന സംസ്ഥാന സർക്കാർ റദ്ദാക്കി. നിയമംമൂലം അഞ്ചു വർഷമായി ആയുർവേദ ഔഷധ നിർമാതാക്കൾക്ക് പുതിയ മരുന്നുകൾ പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേപ്പോലെ ഔഷധങ്ങൾക്ക് ക്ലിനിക്കൽ ട്രയലിനു പകരം പൈലറ്റ് സ്റ്റഡി മതിയാകുന്ന വിധത്തിൽ കേരളത്തിലെ നിയമത്തിൽ മാറ്റംവരുത്തി. ക്ലിനിക്കൽ ട്രയൽ നിർബന്ധമാക്കിയ നിയമംമൂലം ആയുർവേദ മേഖല തകർന്നുകൊണ്ടിരിക്കുകയാണെന്ന് ആയുർവേദ ഒൗഷധ നിർമാതാക്കളുടെ സംഘടനകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ആരോഗ്യവകുപ്പ് ഇതേക്കുറിച്ചു പഠനം നടത്തിയശേഷമാണു നിബന്ധന തിരുത്തിയത്. ക്ലിനിക്കൽ ട്രയൽ ഒഴിവാക്കിയ സാഹചര്യത്തിൽ ആയുർവേദ ഔഷധ ഗവേഷണവും ഉൽപാദനവും വർധിക്കും. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കേരളത്തിലെ ആയുർവേദ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യതകളാണു തുറന്നിരിക്കുന്നതെന്ന് ആയുർവേദ മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു.
Read Moreപൂരപ്പറമ്പിൽ നിന്ന് ‘ര’ മാഞ്ഞുപോയി ഇനി പത്തുനാൾ ‘പൂ’പ്പറമ്പ്
സ്വന്തം ലേഖകൻ തൃശൂർ: പൂരപ്പറന്പിൽ നിന്ന് ര മാഞ്ഞുപോയി. ഇനി പത്തു നാൾ പൂരപ്പറന്പ് പൂപ്പറന്പാണ്. എത്ര കണ്ടാലും മതിയാവാത്ത പൂക്കളുടെ കുടമാറ്റക്കാഴ്ചകളാണിനി തേക്കിൻകാട്ടിൽ. തൃശൂർ അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പുഷ്പഫല സസ്യ പ്രദർശനം അഥവാ തൃശൂർക്കാരുടെ സ്വന്തം ഫ്ളവർഷോ ഇന്ന് തുടങ്ങുകയാണ്. തേക്കിൻകാട് തെക്കേ ഗോപുരനടയിലാണ് സ്വദേശികളും വിദേശികളുമായ നിരവധി പൂക്കൾ കാഴ്ചക്കാർക്ക് കണ്ണിന് വിരുന്നൊരുക്കാൻ വിരിഞ്ഞുനിൽക്കുന്നത്. ഇന്നു രാത്രി ഏഴിന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. വൈവിധ്യമാർന്ന ഒട്ടനവധി പൂക്കളും ചെടികളും ഇത്തവണത്തെ പുഷ്പോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. എഴുപത് തരത്തിലുള്ള പനിനീർപ്പൂക്കളുടെ നീണ്ട നിരതന്നെ കാണാനുണ്ട്. ഇന്ത്യയ്ക്കു പുറമെ സിംഗപ്പൂർ, ഹോളണ്ട്, മലേഷ്യ, തായ്ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളും ചെടികളും പുഷ്പമേളയിൽ ഇടം പിടിച്ചിട്ടുണ്ട്. തുർക്കിയിൽ യൂഫ്രട്ടീസ് നദിക്കു സമീപമുള്ള ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള ബ്ലാക്ക് റോസ് മേളയിലെ താരമാണ്. ഓർക്കിഡുകളുടെ വൈവിധ്യമാർന്ന ശേഖരവും എണ്ണമറ്റ…
Read Moreമാന്ദാമംഗലം സെന്റ് മേരീസ് പള്ളി സംഘർഷം; തൃശൂർ ഭദ്രാസനാധിപനെതിരേ കേസ്
തൃശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് സഭാ വിശ്വാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ് വൈദികരടക്കം 120 പേർക്കെതിരേ കേസ്. ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ മിലിത്തിയോസിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, കലാപശ്രമം എന്നിവ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു പോലീസ് കേസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവകാശത്തർക്കം നടക്കുന്ന സെന്റ് മേരീസ് പള്ളിക്കുമുന്നിൽ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണു സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ മിലിത്തിയോസ് ഉൾപ്പെടെ 20 പേർക്കു പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിലാണ്. പള്ളിക്കുള്ളിൽ പ്രാർഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങൾക്കും പുറത്ത് പ്രാർഥനായജ്ഞത്തിൽ പങ്കെടുത്തിരുന്ന ഓർത്തഡോക്സ് സഭാംഗങ്ങൾക്കും കല്ലേറിൽ പരുക്കേറ്റു. സുപ്രീം കോടതി വിധി പ്രകാരം പള്ളിയിൽ കയറി പ്രാർഥന നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെയാണ് മാർ മിലിത്തിയോസിന്റെ നേതൃത്വത്തിൽ ഒരു സംഘം പള്ളിക്കു മുന്നിൽ പ്രാർഥനായജ്ഞം ആരംഭിച്ചത്. യാക്കോബായ സഭക്കാർ പ്രധാന…
Read Moreറോഡിലെ വാട്ടർ അഥോറിറ്റിയുടെ കുഴിയിൽ ഓട്ടോറിക്ഷ കുടുങ്ങി; വീട്ടമ്മയ്ക്ക് പരിക്ക്
മണ്ണാർക്കാട്: നടമാളിക റോഡിൽ വാട്ടർ അഥോറിറ്റി പൈപ്പ് സ്ഥാപിച്ച കുഴിയിൽ ഓട്ടോറിക്ഷ കുടുങ്ങി. വീട്ടമ്മയ്ക്ക് പരിക്ക്. അട്ടപ്പാടി സ്വദേശി പ്രേമയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ മുറിവേറ്റ പ്രേമയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗമായ ഡ്രൈവർ മധുവിനും പരിക്കുണ്ട്. അഞ്ചുപേർ യാത്ര ചെയ്ത ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അട്ടപ്പാടി കാരറയിൽ നിന്നും മണ്ണാർക്കാട് അൽമ ആശുപത്രിയിലെത്തി തിരിച്ചുപോകുന്പോഴാണ് അപകടം.തെങ്കര സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മണ്ണാർക്കാട് നടമാളിക റോഡിൽ വാട്ടർ അഥോറിറ്റിയെടുത്ത കുഴിയിലാണ് ഓട്ടോറിക്ഷ വീണത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
Read Moreജാബിറിന്റെ ഓട്ടോയിലെ മടക്കയാത്രക്കൂലി കാൻസർ രോഗികൾക്ക് ; നമ തിരിച്ചറിഞ്ഞ പലരും മടക്കയാത്രക്കൂലിയേക്കാൾ കൂടുതൽ തുക നല്കാറുണ്ടെന്ന് ജാബിർ
വാടാനപ്പള്ളി: ജാബിറിന്റെ ഓട്ടോയിലെ മടക്കയാത്രക്കൂലി കാൻസർ രോഗികൾക്കുള്ളതാണ്. ആറു മാസത്തിനുള്ളിൽ ഇത്തരത്തിൽ സ്വരൂപിച്ച 12,000 രൂപ ഇന്നലെ കൈമാറി, മൂന്നു വർഷമായി ഈ പതിവ് തുടരുന്നു. തൃത്തല്ലൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജാബിറിന്റെ വണ്ടിയിൽ ഒരു പെട്ടിയുണ്ട്. കഴിഞ്ഞ നാലു വർഷമായി മടക്കയാത്രാക്കൂലി ആ പെട്ടിയിലാണ് യാത്രക്കാർ നിക്ഷേപിക്കുക. തന്റെ പ്രാരാബ്ധങ്ങൾക്കു നടുവിലും അവശരെ സഹായിക്കാൻ ജാബിറിനു ഒട്ടും മടിയില്ല. നമ തിരിച്ചറിഞ്ഞ പലരും മടക്കയാത്രക്കൂലിയേക്കാൾ കൂടുതൽ നിക്ഷേപിക്കലുണ്ടെ ന്ന് ജാബിർ പറയുന്നു. സ്നേഹസ്പർശം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ടെത്തിയ ഡയാലിസിസ് രോഗികൾക്കു വേണ്ടി രക്ഷാധികാരി ഡോ. എൻ.എ. മാഹിൻ ജാബിറിൽ നിന്ന് തുക ഏറ്റുവാങ്ങി. തൃത്തല്ലൂർ വെസ്റ്റ് എസ്കെഎസ്എസ്എഫ് പ്രസിഡന്റ ും സഹചാരി കണ്വീനറുമായ ജാബിർ സ്വന്തമായി രക്തബാങ്കും നടത്തുണ്ട്. സി.എം. നൗഷാദ്, ഇ.ബി. ഉണ്ണികൃഷ്ണൻ, റഉൗഫ് ചേറ്റുവ, സോമനാഥൻ ചാളിപ്പാട്ട് എന്നിവരും…
Read More