തൃശൂർ: കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മൻചാണ്ടി ജയിക്കുമെന്ന് കെപിസിസി പ്രചാരക സമിതി അധ്യക്ഷൻ കെ.മുരളീധരൻ. ഉമ്മൻചാണ്ടി മത്സരിക്കണമെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായം പാർട്ടിയുടെ തീരുമാനമാണെന്ന് വ്യക്തമാക്കിയ മുരളീധരൻ മത്സരിക്കണമോ എന്നത് ഉമ്മൻചാണ്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും പറഞ്ഞു. ഏത് മണ്ഡലത്തിൽ മത്സരിച്ചാലും ജയിക്കുമെന്നുറപ്പുള്ള സ്ഥാനാർഥിയാണ് ഉമ്മൻചാണ്ടി, പക്ഷേ അദ്ദേഹം മത്സരിക്കുമോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിച്ചു നോക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടുമെന്നും ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് കെ.മുരളീധരൻ പറഞ്ഞു.
Read MoreCategory: Thrissur
മോദിയുടെ ഭരണത്തിൽ കോർപറേറ്റുകൾ വളർന്നു, ഇന്ത്യ തളർന്നുവെന്ന് അമർജിത് കൗർ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ കോർപറേറ്റുകളെ വഴിവിട്ടു സഹായിക്കുന്നതാണ് രാജ്യം കണ്ടതെന്ന് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ. കഴിഞ്ഞ നാലേമുക്കാൽ വർഷത്തെ ഭരണത്തിൽ കോർപറേറ്റുകൾ വളരുകയും ഇന്ത്യ തളരുകയും ചെയ്തു. സാഹിത്യ അക്കാദമി ഹാളിൽ എഐടിയുസി സംഘടിപ്പിച്ച പൊതുമേഖല-സഹകരണ മേഖല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. രാജ്യത്ത് അന്പതുശതമാനം ആളുകളുടെ കൈവശമുള്ളതിന്റെ തുല്യമായ സന്പത്ത് ഒന്പത് കോടീശരന്മാരുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ കോടീശ്വരന്മാർ ദിവസം ശരാശരി 2200 കോടി രൂപ സന്പാദിക്കുന്നുവെന്ന കണക്കുകളും പുറത്തുവന്നിട്ടുള്ളതാണ്. ജനസംഖ്യയുടെ പത്തുശതമാനം വരുന്ന താഴെത്തട്ടിലുള്ള പതിമൂന്ന് കോടി ജനങ്ങൾ കടക്കെണിയിൽ മുങ്ങിയിരിക്കുകയാണ്. മോദി സർക്കാരിന്റെ അമിതമായ കോർപറേറ്റ്വത്കരണത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റേയും ഉദാഹരണങ്ങളാണ് ഇതു കാണിക്കുന്നതെന്ന് അമർജിത്ത് കൗർ പറഞ്ഞു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ…
Read Moreഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കാമുകനും അമ്മയും അറസ്റ്റിൽ ; കാമുകൻ വരുന്ന ദിവസം ഭർത്താവിനെഉറക്ക ഗുളിക നൽകി മയക്കും; ചാവക്കാട്ടെ പീഡനക്കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്നകഥ
ചാവക്കാട്: കാമുകന് ഒന്പതുവയസുകാരി മകളെ കാഴ്ചവച്ച സംഭവത്തിൽ കാമുകനും മാതാവും പിടിയിലായി. അകലാട് കാട്ടിൽപ്പള്ളി സ്വദേശി കല്ലുവളപ്പിൽ അലി (50) പെരിന്തൽമണ്ണ സ്വദേശിനി 37 കാരിയായ മാതാവ് എന്നിവരെയാണ് ചാവക്കാട് സ്റ്റേഷൻ ഓഫീസർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയെ വിവാഹം ചെയ്തുകൊടുക്കാൻ ഇടനിലക്കാരനായത് അലിയാണ്. ഈ സൗഹൃദത്തിൽ അലി ഇടയ്ക്കിടക്ക് വീട്ടിൽ വരാറുണ്ട്. പിന്നീട് നിത്യ സന്ദർശകനായി. ഇതിന് യുവതിയുടെ ഭർത്താവും ഉമ്മയും തടസമായപ്പോൾ അലി വരുന്ന ദിവസങ്ങളിൽ ഇരുവർക്കും ഉറക്കഗുളിക കൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുമായി ബന്ധപ്പെട്ടിരുന്ന അലി പിന്നീട്ഒന്പതുവയസുകാരി യായ കുട്ടിയെകൂടി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി എതിർത്തെങ്കിലും കത്തികാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനിടയിൽ പലതവണയായി 15 പവന്റെ സ്വർണാഭരണവും അലി കൈക്കലാക്കി. ഇത് പണയം വച്ചിരിക്കുകയാണ്. കഴിഞ്ഞ 14ന് രാത്രി കുട്ടിയുടെ കരച്ചിൽകേട്ട് ഉറക്കമുണർന്ന ഭർത്താവിന്റെ മാതാവ് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. ഉടനെ…
Read Moreഗ്യാസ് സിലിണ്ടർ ചോർന്ന് വീടിന് തീപിടിച്ചു; രണ്ടു പേർക്ക് പൊള്ളലേറ്റു; ഗ്യാസ് ചോർച്ചയുണ്ടായപ്പോൾ തന്നെ വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു
മണ്ണുംപേട്ട (തൃശൂർ): തെക്കേക്കരയിൽ അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ ചോർന്ന് വീടിന് തീപിടിച്ചു. തീയണയ്ക്കാൻ വന്ന നാട്ടുകാരായ രണ്ടുപേർക്ക് പൊള്ളലേറ്റു. സമീപവാസികളായ കുറൂവീട്ടിൽ ജോയിക്കും, കൂപ്ലിക്കാടൻ അരവിന്ദാക്ഷനുമാണ് പൊള്ളലേറ്റത്. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ആറോടെയാണ് സംഭവം. തെക്കേക്കര ചീനാത്ത് മണിയുടെ വീടിന്റെ അടുക്കള ഭാഗത്താണ് തീപടർന്നത്. മണിയുടെ ഭാര്യ സുഷിത സ്റ്റൗ കത്തിക്കുന്നതിനിടെ ഗ്യാസ് ചോരുന്ന ശബ്ദം കേട്ടു. പെട്ടെന്നുതന്നെ തീ ആളിപ്പടരുന്നത് കണ്ട് യുവതിയും രണ്ട് മക്കളും ഭർത്താവ് മണിയും പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടിത്തത്തിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. തീയണച്ച് സിലിണ്ടർ പുറത്തേയ്ക്ക് മാറ്റുന്നതിനിടെയാണ് സമീപ വാസികളായ രണ്ട് പേർക്ക് പൊള്ളലേറ്റത്. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreകണ്ണടച്ചും റൂബിക്സ് ക്യൂബ് സോൾവ് ചെയ്യും; അദ്ഭുതമായി നാലാം ക്ലാസുകാരൻ അഭിനവ്
കുന്നംകുളം: റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കണ്ണടച്ച് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് അദ്ഭുതമാവുകയാണ് പഴഞ്ഞി സ്വദേശിയായ നാലാം ക്ലാസുകാരൻ. പഴഞ്ഞി അരുവായി സ്വദേശി മനോജിന്റെ മകൻ അഭിനവാണ് കണ്ണടച്ച് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന മിടുക്കൻ. മൂന്നു മാസം മുൻപാണ് അഭിനവിന് ഒരു റൂബിക്സ് ക്യൂബ് ലഭിച്ചത്. പിന്നെ ഇന്റർനെറ്റിൽ നോക്കി അതു സോൾവ് ചെയ്യാനുള്ള വിദ്യകൾ പഠിച്ചു. കൂടുതൽ സമയം റൂബിക്സ്ക്യൂബിനൊപ്പം ചെലവഴിച്ചപ്പോൾ അഭിനവ് വേഗത്തിലും കൃത്യതയിലും സോൾവ് ചെയ്യാൻ പഠിച്ചുകൊണ്ടിരുന്നു. ഒടുവിൽ കണ്ണടച്ചുവരെ സോൾവ് ചെയ്യാമെന്ന സ്ഥിതിയിലെത്തി. വീട്ടുകാർക്കു മുൻപിലായിരുന്നു ആദ്യ അവതരണം. പിന്നീട് താൻ പഠിക്കുന്ന കുന്നംകുളം ബഥനി സെന്റ് ജോണ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സഹപാഠികൾക്കും അധ്യാപകർക്കും മുൻപിലും അവതരിപ്പിച്ചു. പിതാവിനും പിതാവിന്റെ സുഹൃത്ത് ഡെന്നി പുലിക്കോട്ടിലിനുമൊപ്പം തൃശൂർ പ്രസ് ക്ലബിൽ നടത്തിയ…
Read Moreഗുരുനാഥനെ കാണാൻ മന്ത്രിയെത്തി; അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് കവി ആറ്റൂർ രവിവർമ
സ്വന്തം ലേഖകൻ തൃശൂർ: ഗുരുനാഥനെ കാണാനും അനുഗ്രഹം തേടാനുമായി സംസ്കാരികമന്ത്രി എ.കെ.ബാലൻ കവി ആറ്റൂരിന്റെ വീട്ടിലെത്തി. തൃശൂരിൽ ഇന്നലെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി തന്റെ ഗുരുവിനെ കാണാനായി സമയം കണ്ടെത്തിയത്. തൃശൂർ കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപമുള്ള രാഗമാലികപുരത്തെ സഹാനയെന്ന വീട്ടിലെത്തിയാണ് മന്ത്രി കവി ആറ്റൂർ രവിവർമയെ സന്ദർശിച്ചത്. അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് കവി ആറ്റൂർ രവിവർമ. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Read Moreഗുരുവായൂരിൽ ദർശനത്തിനെത്തിയവരെ തെരുവുനായ്ക്കൾ കടിച്ചു; മൂന്നുപേർ ആശുപത്രിയിൽ
ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഡൽഹി ഇസ്കോൺ ആശ്രമത്തിൽ നിന്ന് ദർശനത്തിനെത്തിയ സംഘത്തിലെ മുരളികൃപ ദാസ് (26), തൃത്താല തളിക്കാശേരി അത്തയിൽവളപ്പിൽ സുനിത (35), പാലക്കാട് കൊഴിഞ്ഞാന്പാറ നാരായണൻ (70) എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് സംഭവം. ക്ഷേത്രത്തിന്റെ തെക്കേ നടപ്പന്തലിലൂടെ ദർശനത്തിനുപോകുകയായിരുന്ന മുരളികൃപ ദാസിനെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. ഇയാളുടെ കാലിൽ പരിക്കേറ്റു. കടിയേറ്റ മുരളികൃപ ദാസിനെയും, നാരായണനെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുനിതയെ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സക്കുശേഷം തൃത്താലയിലെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ക്ഷേത്രത്തിന്റെ വടക്കേനടയിൽ മരത്തിനു കീഴിൽ വിശ്രമിക്കുന്പോഴാണ് നാരായണനു കടിയേറ്റത്. തെരുവുനായ്ക്കൾ ക്ഷേത്രപരിസരത്ത് കുറേനാളുകളായി അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട്. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരുടെ നേരെ കുരച്ച് ആക്രമിക്കാനെത്തുന്നത് നിത്യസംഭവമാണ്. നിരവധി പ്രാവശ്യം മുനിസിപ്പിൽ – ദേവസ്വം അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ക്ഷേത്ര…
Read Moreപോലീസിന്റെ പുതിയ സംവിധാനം! എവിടെ കവർച്ച നടന്നാലും മൂന്നു സെക്കൻഡുകൊണ്ട് തലസ്ഥാനത്തറിയും
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് എവിടെ കവർച്ച നടന്നാലും മൂന്നു സെക്കൻഡു കൊണ്ട് ആ വിവരം വീഡിയോ ദൃശ്യമടക്കം തിരുവനനന്തപുരത്തെ പോലീസ് കണ്ട്രോൾ റൂമിൽ ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, എടിഎമ്മുകൾ, ട്രഷറി, സഹകരണ ബാങ്കുകൾ, മറ്റ് ബിസിനസ് സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം എന്ന സംവിധാനമാണ് ഏതു മോഷണവും തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്ത് മൂന്നേ മൂന്നു സെക്കൻഡുകൊണ്ട് അറിയിക്കുന്നത്. കെൽട്രോണിന്റഎ സഹകരണത്തോടെയാണ് കേരള പോലീസ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഇതിനായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് കേന്ദ്രീകൃത കണ്ട്രോൾ റൂം സ്ഥാപിച്ചു. ഇവിടെ നിന്ന് കേരളത്തിലെ എല്ലാ പോലീസ് ജില്ലകളിലേയും കണ്ട്രോൾ റൂമുകളുമായും പോലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാൻ സൗകര്യമുണ്ട്. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ മോഷണമോ…
Read Moreസെപ്റ്റിക് മാലിന്യം കാനയിൽ ഒഴുക്കാനെത്തിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ലോറിക്കാർ വണ്ടി ഉപേക്ഷിച്ച് കടന്നു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
തൃശൂർ: നഗരത്തിൽ സെപ്റ്റിക് മാലിന്യം തട്ടാനെത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് വീട്ടുമതിൽ ഇടിച്ചു തകർത്ത് മറിഞ്ഞു. ഇതെത്തുടർന്ന് ലോറിക്കാർ വണ്ടി ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇന്നുപുലർച്ചെ തൃശൂർ വടക്കേച്ചിറയ്ക്കും തൃശൂർ വില്ലേജ് ഓഫീസിനും ഇടയിലുള്ള കാനയിലേക്ക് സെപ്റ്റിക് മാലിന്യം തട്ടാനെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. ഇവിടെയുള്ള കാനയിലേക്ക് മാലിന്യം ഒഴുക്കിവിടാനെത്തിയതാണെന്ന് കരുതുന്നു. ലോറി പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ ആൾതാമസമില്ലാത്ത വീടിന്റെ മതിൽ ഇടിച്ചു തകർത്ത് വണ്ടി ചെരിയുകയായിരുന്നു. അപകടം നടക്കുന്പോൾ ആരും പ്രദേശത്തുണ്ടായിരുന്നില്ല. വണ്ടിയിലുണ്ടായിരുന്നവർ വണ്ടി മറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി. തൃശൂർ നഗരത്തിലും സമീപത്തും സെപ്റ്റിക് മാലിന്യം അർധരാത്രിയിലും പുലർച്ചെയും കൊണ്ടുവന്നു തള്ളുന്ന സംഘങ്ങൾ വ്യാപകമായിരിക്കുകയാണ്. മറിഞ്ഞ വാഹനത്തിനു മുകളിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ സൂചകമായി പോസ്റ്റർ പതിച്ചു. നഗരം നരമാക്കുന്ന കക്കൂസ് മാലിന്യ…
Read Moreറിപ്പബ്ലിക് ദിനവും പ്രധാനമന്ത്രിയുടെ വരവും ; അടുത്തയാഴ്ച തൃശൂർ നഗരം സുരക്ഷാവലയത്തിലാകും
സ്വന്തം ലേഖകൻ തൃശൂർ: റിപ്പബ്ലിക് ദിനാഘോഷവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനവും പ്രമാണിച്ച് അടുത്തയാഴ്ച തൃശൂർ നഗരം കനത്ത സുരക്ഷ വലയത്തിലാകും. റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. യുവമോർച്ച സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. നായ്ക്കനാൽ ഭാഗത്താണ് മോദിയുടെ പരിപാടിക്കായി വേദിയൊരുക്കാൻ പോലീസ് നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. 2015ൽ പ്രധാനമന്ത്രി വന്നപ്പോഴും ഇവിടെയാണ് വേദിയൊരുക്കിയത്. അന്ന് വിദ്യാർത്ഥി കോർണറിൽ വേദിയൊരുക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം എതിർക്കുകയും വിദ്യാർഥി കോർണറിൽ ധാരാളം മരങ്ങളും മറ്റുമുള്ളതിനാൽ സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വേദി മാറ്റാൻ എസ്പിജി-എൻഎസ്ജി കമാൻഡോകൾ ആവശ്യപ്പെടുകയുമായിരുന്നു. ഇതെത്തുടർന്നാണ് വേദി നായ്ക്കനാൽ ഭാഗത്തേക്ക് മാറ്റിയത്. അതുകൊണ്ടുതന്നെ ഇത്തവണ പോലീസ് ആദ്യമേ ചൂണ്ടിക്കാണിച്ച് നിർദ്ദേശിച്ചത് 2015ലെ വേദിയാണ്.വിദ്യാർഥി കോർണറിൽ വർഷങ്ങളായി റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനാൽ 26ന് ഈ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാനാവില്ല. പ്രധാനമന്ത്രിയുടെ…
Read More