തൃശൂർ: കുതിരാനിലെ കുരുക്കഴിക്കാൻ പകൽ സമയങ്ങളിൽ എട്ടു ചക്രങ്ങളിൽ കൂടുതലുള്ള ലോറികളും ട്രെയ്ലറുകളും നിയന്ത്രിക്കണമെന്ന നിർദ്ദേശത്തിനു പുല്ലുവില. ഇത്തരം ലോറികൾ രാവിലെ എട്ടു മുതൽ രാത്രി ഏഴു വരെ നിയന്ത്രിച്ചാൽ കുതിരാനിലെ ഗതാഗതകുരുക്ക് ഒഴിവാക്കാനാകും. അതു മാത്രമാണ് പെട്ടന്ന് കുരുക്കഴിക്കാൻ ചെയ്യാൻ പറ്റുന്നത്. ഇത്തരത്തിൽ ഭാരവണ്ടികളെ നിയന്ത്രിക്കാൻ നിർദ്ദേശം കൊടുത്തിരുന്നുവെന്നാണ് കെ.രാജൻ എംഎൽഎ പറഞ്ഞിരുന്നത്. എന്നാൽ ഈ നിർദ്ദേശത്തിന് ജില്ലാ ഭരണകൂടം പുല്ലുവിലയാണ് കൽപ്പിച്ചിരിക്കുന്നത്.തന്റെ നിയോജക മണ്ഡലത്തിൽ പെട്ട കുതിരാനിലെ സുഗമമായ യാത്രയ്ക്ക് എടുക്കേണ്ട നടപടികൾ പോലും നടത്താൻ കഴിയാത്തതിനെതിരെ വ്യാപകമായ വിമർശനമാണ് എംഎൽഎയ്ക്കെതിരെ ഉയരുന്നത്. നിർദ്ദേശങ്ങൾ നൽകിയത് നടപ്പിൽവരുത്താൻ പോലും കഴിയാതെ സമരത്തിനിറങ്ങിയിരിക്കയാണ് എംഎൽഎയും. ഭാരവണ്ടികളെ നിയന്ത്രിക്കേണ്ടത് ജില്ലാ ഭരണകൂടവും പോലീസുമാണ്. ഇത് നടപ്പാക്കാൻ വേണ്ട നടപടികളാണ് എംഎൽഎ എടുക്കേണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സമരങ്ങൾ നടത്തുന്നതല്ലാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാത്തതാണ്…
Read MoreCategory: Thrissur
കന്യാസ്ത്രീ സമരം സ്ഥിരം മൊബൈൽ സമരവേദിക്കാർ കൈയടക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി
തൃശൂർ: കന്യാസ്ത്രി സമരം സർക്കാരിനേയും സിപിഎമ്മിനേയും വിമർശിക്കുന്ന സ്ഥിരം മൊബൈൽ സമരവേദിക്കാരാണു കൈയടക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഴീക്കോടൻ രാഘവൻ ദിനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സദുദ്ദേശ്യമെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് അവർ സമരത്തിൽ നുഴഞ്ഞുകയറിയത്. കീഴാറ്റൂർ വയൽക്കിളി സമരം, കൊച്ചി സിഎൻജി പൈപ്പ് ലൈൻ സമരം, ദേശീയപാതാ സമരങ്ങൾ തുടങ്ങിയവയുടെ സംഘാടകരാണ് കന്യാസ്ത്രീ സമരത്തിന്റേയും പിറകിലുണ്ടായിരുന്നതെന്നു കോടിയേരി പറഞ്ഞു. കേന്ദ്രസർക്കാരിന് കേരളത്തിനോട് നിഷേധാത്മക നിലപാടാണുള്ളത്. ഇന്ധനവില വർധനയിലൂടെ ആർഎസ്എസിന് ഫണ്ട് ഉണ്ടാക്കാൻ വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വർക്ക് ചെയ്യാത്ത ഒരു പ്രസിഡന്റും, വർക്ക് ചെയ്യാൻ മൂന്ന് പ്രസിഡന്റുമാരുമായി കേരളത്തിലെ കെപിസിസി മാറി. ഭീഷണിപ്പെടുത്തുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്ന ഗതികേടിലായി. പാർലമെന്റ് തെരഞ്ഞെടുപ്പ് എത്തുന്നതോടെ വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടും. വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂട്ടിയതു കൊണ്ട് കോണ്ഗ്രസ് രക്ഷപ്പെടില്ലെന്നും കോടിയേരി പറഞ്ഞു. ജില്ലാ…
Read More“തുരുമ്പൻ’ നിയമങ്ങൾ ; നിയമക്കുരുക്കിൽപെട്ട് താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിൽ തുരുമ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങളുടെ വാഹനങ്ങൾ
ഇരിങ്ങാലക്കുട: നിയമക്കുരുക്കിൽപെട്ട് താലൂക്ക് ഓഫീസിന്റെ കോന്പൗണ്ടിൽ വാഹനങ്ങൾ തുരുന്പെടുത്ത് നശിക്കുന്നു. വിവിധ കേസുകളിൽ പിടിച്ചെടുത്ത ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളാണു ഇവിടെ തുരുന്പെടുത്ത് നശിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ ലഭിക്കാൻ പാലിക്കേണ്ടതായ നിയമത്തിലെ നൂലാമാലകളാണു വാഹനങ്ങൾ ഇവിടെ പെരുകാൻ കാരണമാകുന്നത്. മതിയായ രേഖകളില്ലാതെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വാഹനങ്ങൾക്കു പുറമേ താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥർ റവന്യൂ റിക്കവറിയുടെ ഭാഗമായി പിടിച്ചെടുത്തവയും കോടതികളിലെ കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഉപയോഗശൂന്യമായ വാഹനങ്ങൾ താലൂക്കോഫീസിലെ വളപ്പിൽ പെരുകുന്നതു വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ഓഫീസിൽ എത്തുന്നവർക്കു ദുരിതമാവുകയാണ്. മറ്റു പല ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട സ്ഥലം അനാവശ്യ കാര്യങ്ങൾക്കായി കവർന്നെടുക്കുന്ന നിലയിലാണ്. കാർ, ഓട്ടോറിക്ഷ, ബൈക്കുകൾ തുടങ്ങിയവയാണു ഭൂരിഭാഗവും താലൂക്ക് ഓഫീസ് വളപ്പിൽ കിടന്നു നശിക്കുന്നത്. വർഷങ്ങളോളം പഴക്കംചെന്നതു മുതൽ ഏറ്റവും പുതിയതു വരെയുണ്ട് ഇവിടെ കിടക്കുന്നവയിൽ. കാടും മറ്റും പടർന്നുകയറിയ വാഹനങ്ങൾ…
Read Moreസോമന്റെ “തീവണ്ടി’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ; മൂന്നുദിവസത്തിനുള്ളിൽ വീഡിയോ കണ്ടത് രണ്ടുലക്ഷത്തോളം പേർ
കൊടകര: പുതിയ സിനിമ തീവണ്ടി തരംഗമാകുന്പോൾ ഇതേ പേരിൽ കൊടകര സ്വദേശിയായ കെ.ആർ.സോമൻ തയ്യാറാക്കിയ ഒന്നരമിനിറ്റുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മൂന്നുദിവസത്തിനുള്ളിൽ രണ്ടുലക്ഷത്തോളം പേരാണ് ഈ വീഡിയോ സമൂഹിക മാധ്യമങ്ങളിലൂടെ കണ്ടത്. സിനിമ നാടക പ്രവർത്തകനായ തന്റെ വീട്ടുമുറ്റത്തുകൂടി പോയിരുന്ന കട്ടുറുന്പിനെ കേന്ദ്രബിന്ദുവാക്കിയാണ് ഈ ലഘു വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.ചെറിയൊരു കടലാസുതുണ്ടു കടിച്ചുവലിച്ചുകൊണ്ടുപോയിരുന്ന കട്ടുറുന്പിൽ നിന്ന് ഇടക്ക് കടലാസ് പിടിവിട്ടുവീണു. ഇതുകണ്ട സോമൻ ആ കടലാസിൽ തുണ്ടിൽ തീവണ്ടി എന്നെഴുതി മുറ്റത്തിട്ടു. കട്ടുറുന്പ്് വീണ്ടും ഈ കടലാസുതുണ്ട്് കടിച്ചുപിടിച്ച് യാത്ര തുടരുകയും പാതിവഴിയിൽ മറ്റൊരു കട്ടുറുന്പുകൂടി എത്തുന്നതും യാത്ര തുടരുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം. ഒരു നേരന്പോക്ക് എന്ന നിലയിൽ ചെയ്ത ഈ വീഡിയോ ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. വണ്ടി സിനിമയിലെ ഒരു ഗാനമാണ് വീഡിയോയുടെ പശ്ചാത്തലസംഗീതമായി നൽകിയിരിക്കുന്നത്.വീഡിയോ ശ്രദ്ധയിൽ പെട്ട തീവണ്ടി സിനിമയിലെ നായകൻ ടൊവീനോ…
Read Moreമലയാളത്തിലെ പരാതിക്ക് ഇംഗ്ലീഷിൽ ഉത്തരവ്;പോലീസ് കംപ്ലയിന്റ് അഥോറിട്ടിയോട് സർക്കാർ വിശദീകരണം തേടി
തൃശൂർ: മലയാളത്തിലെ പരാതിക്ക് ഇംഗ്ലീഷിൽ ഉത്തരവ് നൽകുന്നുവെന്ന ആരോപണത്തിൽ കേരള പോലീസ് കംപ്ലയിന്റ് അഥോറിട്ടിയോട് സർക്കാർ വിശദീകരണം തേടി. നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷ് ഒൗദ്യോഗിക ഭാഷാവകുപ്പിന് നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവരെ എതിർകക്ഷികളാക്കി സതീഷ് നൽകിയ പരാതിക്കാണ് പോലീസ് കംപ്ലയിന്റ് അഥോറിട്ടിയിൽ നിന്ന് ഇംഗ്ലീഷിൽ വിധി പകർപ്പ് ലഭിച്ചത്. ഉള്ളടക്കം മനസിലാക്കാൻ പ്രയാസമുള്ളതുകൊണ്ട് മലയാളത്തിൽ ലഭ്യമാക്കണമെന്നവശ്യപ്പെട്ട് പരാതിക്കാരൻ വീണ്ടും അഥോറിട്ടിയെ സമീപിച്ചു. എന്നാൽ ഇതിനുള്ള മറുപടിയും ഇംഗ്ലീഷിലാണ് ലഭിച്ചത്. തുടർന്ന് ഒൗദ്യോഗിക ഭാഷാവകുപ്പിന് പരാതി നൽകുകയായിരുന്നു. ഇംഗ്ലീഷിൽ വിധി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും മലയാളത്തിൽ വിധിന്യായം പുറപ്പെടുവിക്കാൻ ഉള്ള തടസവും ചൂണ്ടിക്കാണിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് സർക്കാർ അഥോറിട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Moreകുതിരാൻ കുരുക്കിൽ; തൃശൂർ- പാലക്കാട്, ഗോവിന്ദാപുരം റൂട്ടുകളിൽ ബസ് സർവീസ് ഭാഗികം; നട്ടംതിരിഞ്ഞ് യാത്രക്കാരും
വടക്കഞ്ചേരി: കുതിരാനിൽ റോഡ് തകർന്നതിനെത്തുടർന്നുള്ള വാഹനക്കുരുക്കിന് ശമനമാകാത്തതിനാൽ തൃശൂർ- പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം തുടങ്ങിയ റൂട്ടുകളിൽ ബസ് സർവീസ് ഭാഗികമായത് യാത്രക്കാരെ വലയ്ക്കുന്നു. കുതിരാനിൽ രണ്ടും മൂന്നും മണിക്കൂർ കുടുങ്ങിക്കിടക്കേണ്ടി വരുന്നതിനാൽ ബസുകളെല്ലാം ട്രിപ്പ് ഒഴിവാക്കി വഴിയോരങ്ങളിൽ നിർത്തിയിടുകയാണ്. ഒരു മാസത്തോളം മഴയില്ലാതെ റീ ടാറിംഗിന് അനുയോജ്യമായ സാഹചര്യമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ബസുടമകളും ബസ് തൊഴിലാളികളും പറയുന്നത്. സംസ്ഥാന മന്ത്രിമാരോ മറ്റു ജനപ്രതിനിധികളൊ വിഷയത്തിൽ ഇടപെടാതെ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് ആക്ഷേപം. മൂന്നു കിലോമീറ്ററോളം മാത്രം ദൂരം വരുന്ന റോഡ് ടാർ ചെയ്യാൻ നടപടി സ്വീകരിക്കാതെ ഭരണപ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾ കുതിരാനിൽ സമരനാടകം നടത്തുകയാണ്. ചികിത്സ, വിദ്യാഭ്യാസ സൗകര്യങ്ങൾ കുറഞ്ഞ പാലക്കാട് ജില്ലക്കാർക്ക് പ്രത്യേകിച്ച് വടക്കഞ്ചേരി മേഖലയിലുള്ളവർ തൃശൂരിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനു തടസം നില്ക്കുന്ന സമീപനമാണ് ജനപ്രതിനിധികൾ സ്വീകരിക്കുന്നതെന്ന്…
Read Moreകേന്ദ്രം കൈയയച്ചു സഹായിച്ചിട്ടും സിപിഎം പ്രവർത്തകരും ഇടതു ജനപ്രതിനിധികളും നിർബന്ധ പിരിവ് നടത്തുകയാണെന്നു പി.എസ്.ശ്രീധരൻ പിള്ള
തൃശൂർ: കേന്ദ്രം കൈയയച്ചു സഹായിച്ചിട്ടും പ്രളയ ദുരിതാശ്വാസ ഫണ്ടിന് ഉദ്യോഗസ്ഥരും സിപിഎം പ്രവർത്തകരും ഇടതു ജനപ്രതിനിധികളും ചേർന്ന് നിർബന്ധ പിരിവ് നടത്തുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ഈ പിരിവ് മാഫിയക്കെതിരെ ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടിക്ക് ഇന്നലെ തുടക്കം കുറിച്ചതായും ഇത് 25 വരെ നീളുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ധനവില കുറയ്ക്കാൻ ഉടൻ നടപടിയെടുക്കുമെന്ന പാർട്ടി അഖിലേന്ത്യാ അധ്യക്ഷന്റെ വാക്കുകളിൽ തനിക്കു പൂർണ വിശ്വാസമുണ്ടെന്നും നികുതി കുറയ്ക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും ഇതു കേരളമുൾപ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്കും ആകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെടുകാര്യസ്ഥതയ്ക്കുള്ള അവാർഡ് എൽഡിഎഫ് സർക്കാരിനു നൽകണം. പ്രളയത്തിനുശേഷം ശബരിമലയിൽ ജനജീവിതം ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. നിലയ്ക്കൽ-പന്പ റൂട്ടിലെ വർധിപ്പിച്ച കെഎസ്ആർടിസി ബസ് യാത്രാനിരക്ക് പിൻവലിക്കണം. ശബരിമലയിലെ ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണം. ഡാമുകൾ ഒരേസമയം തുറന്നുവിട്ട് കേരള…
Read Moreപ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ചാലക്കുടിയിലെത്തി;തൃശൂർ ജില്ലയിൽ 2014 കോടി രൂപയുടെ നഷ്ടം. 28 പേർ മരിച്ചു
സ്വന്തം ലേഖകൻ ചാലക്കുടി: പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ചാലക്കുടിയിലെത്തി. നീതി ആയോഗ് അഡ്വൈസർ ഡോ. യോഗേഷ് ഷൂരി, കുടിവെള്ള വിതരണ-സാനിറ്റേഷൻ മന്ത്രാലയം അഡീഷണൽ അഡ്വൈസർ ഡോ. ദിനേഷ്ചന്ദ്, റോഡ് ഗതാഗതം-ഹൈവേ തിരുവനന്തപുരം റീജിയണൽ ഓഫീസർ വി.വി. ശാസ്ത്രി എന്നിവരാണ് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയിരിക്കുന്നത്. ടൗണിലെ ഹോട്ടൽ ഓഡിറ്റോറിയത്തിൽ എത്തിയ മൂന്നംഘ കേന്ദ്രസംഘത്തെ ജില്ലയിലെ കെടുതികളെകുറിച്ച് ജില്ലാ കളക്ടർ ടി.വി. അനുപമ കാര്യങ്ങൾ വിവരിച്ചു. കെടുതികളുടെ ദൃശ്യങ്ങളും കേന്ദ്രസംഘത്തെ കാണിച്ചു. തൃശൂർ ജില്ലയിൽ 2014 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കളക്ടർ കേന്ദ്രസംഘത്തെ അറിയിച്ചു. ജില്ലയിൽ പ്രളയത്തിൽ 28 മരണങ്ങൾ സംഭവിച്ചതായും അവർ പറഞ്ഞു. കേന്ദ്രസംഘം വിവിധ വകുപ്പ് മേധാവികളുടമായി നാശനഷ്ടങ്ങളെകുറിച്ച് ചർച്ചനടത്തി. ഇതിനുശേഷം പ്രളയത്തിൽ 22 കോടിരൂപയുടെ നാശനഷ്ടം സംഭവിച്ച ചാലക്കുടി താലൂക്ക് ആശുപത്രിയും കേന്ദ്രസംഘം സന്ദർശിച്ചു.കാടുകുറ്റി പഞ്ചായത്തിലെ തൈക്കൂട്ടം തൂക്കുപാലം, വൈന്തലയിലെ ജാതിത്തോട്ടം എന്നിവ…
Read Moreആറുവയസുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ റിമാൻഡിൽ; രോഗബാധിതയായ മാതാവിന്റെ അസുഖം മന്ത്രവാദത്തിലൂടെ മാറ്റാനായി വീട്ടിൽ എത്തിയ ദിവസങ്ങളിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ്
ചാവക്കാട്: ആറുവയസുകാരിയെ ലൈംഗികമായി ചൂഷണംചെയ്ത വ്യാജ സിദ്ധനെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. വരോട്, മന്പറം പാപ്പ എന്നീ പേരുകളിൽ അറിയപ്പെടുന്ന പട്ടാന്പി മുതുതല സ്വദേശി മുലയ്ക്കൽ മുഹമ്മദ് വീരാവു(58)വിനെയാണ് ചാവക്കാട് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എടക്കഴിയൂരിലെ രണ്ടാം ക്ലാസുകാരിയെ ഇക്കഴിഞ്ഞ ഡിസംബറിലാണ് പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവ് മരിച്ചു. രോഗശയ്യയിലുള്ള മാതാവിനുവേണ്ടി പ്രാർഥിക്കാൻ സഹോദരി എരുമപ്പെട്ടി വരവൂരിലുള്ള മുസ്ലിം പള്ളിയിൽ പ്രാർഥിക്കാൻ പോയിരുന്നു. അവിടെവച്ചാണ് സിദ്ധൻ മുഹമ്മദിനെ പരിചയപ്പെടുന്നത്. പ്രാർഥനകളും മന്ത്രങ്ങളും ചൊല്ലി തന്റെ വിരലിൽ കിടക്കുന്ന അത്ഭുതസിദ്ധിയുള്ള മോതിരത്തിലെ കല്ല് മുത്തിക്കുന്നതു കണ്ട യുവതി തന്റെ സഹോദരിയുടെ രോഗബാധയെക്കുറിച്ച് പറഞ്ഞു. മുഹമ്മദ് തന്റെ സിദ്ധികൊണ്ട് രോഗം മാറ്റാമെന്ന് ഉറപ്പുകൊടുത്തു. സ്ഥലം അന്വേഷിച്ചറിഞ്ഞ മുഹമ്മദ് കഴിഞ്ഞ ഡിസംബറിൽ എടക്കഴിയൂരിൽ എത്തിയാണ് ബാലികയെ പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. രോഗബാധയ്ക്കു പുറമെ സാന്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന…
Read Moreതൃശൂർ-പാലക്കാട് ദേശീയപാതയിൽ വീണ്ടും അപകടം; മംഗലംപാലം ഡിവൈഡറിൽ കാറിടിച്ച് യാത്രക്കാരായ മൂന്നുപേർക്കു പരിക്കേറ്റു
വടക്കഞ്ചേരി: തൃശൂർ-പാലക്കാട് ദേശീയപാതയിൽ വീണ്ടും അപകടം. മംഗലംപാലത്തിലെ ഡിവൈഡറിൽ കാറിടിച്ച് തകർന്നു കാറിലെ യാത്രക്കാരായ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. സേലം മേട്ടുക്കാട് പ്രേംകുമാർ (28), ഈറോഡ് ഇന്ത്യൻ പബ്ലിക് സ്കൂളിലെ മണി (39), ആലുവ മഞ്ജു ബാഷ (60) എന്നിവർക്കാണ് പരിക്ക്. ഇവരെ സമീപത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നല്കി പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്നും ഈറോഡിലെ ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരിൽ കാർ ഓടിച്ചിരുന്ന പ്രേംകുമാറിന് ഗുരുതരമായ പരിക്കുണ്ട്. രാവിലെ കുതിരാനിൽ റോഡ് ബ്ലോക്കായിരുന്നതിനാൽ യഥാസമയം വിദഗ്ദ്ധ ചികിത്സയും വൈകി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്ന് ചുരുങ്ങി. ഡ്രൈവർ സീറ്റിൽ പ്രേംകുമാർ കുടുങ്ങിക്കിടന്നു. വടക്കഞ്ചേരി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പ്രേംകുമാറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ തുടയെല്ല് പൊട്ടി. ഇന്നുരാവിലെ ആറരയോടെയായിരുന്നു അപകടം. ഈറോഡിൽനിന്നും ആലുവയിലേക്ക് പോവുകയായിരുന്നു കാർ. ഡിവൈഡറിലിടിച്ച് തകർന്ന കാർ…
Read More