രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദനം;  പരാതി നൽകിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് എടുക്കുന്നതെന്ന് വീട്ടമ്മ

തൃ​ശൂ​ർ: രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി മ​ർ​ദിച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഗു​രു​വാ​യൂ​ർ ക​ണ്ടാ​ണ​ശേ​രി പോ​ലീ​സ് എ​ടു​ക്കു​ന്ന​തെ​ന്നു മ​ച്ചി​ങ്ങ​ൽ ജ്യോ​തി​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ ബി​നി​ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആരോപിച്ചു. ഇ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​. പ​രി​ക്കേ​റ്റ് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ ഗു​രു​വാ​യൂ​ർ പോ​ലീ​സി​ന് ആ​ശു​പ​ത്രി​യി​ൽനി​ന്ന് വി​വ​രം ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​ടു​ത്ത​തെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പീ​പ്പി​ൾ​സ് യൂ​ണി​യ​ൻ ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സ്(​പി​യു​സി​എ​ൽ) പ്ര​സി​ഡ​ന്‍റ് ടി.​കെ.​വാ​സു പ​റ​ഞ്ഞു. ബി​നി​ത​യു​ടെ ഭ​ർ​ത്താ​വ് ജ്യോ​തി​പ്ര​കാ​ശ്, വി​ൻ​സ​ന്‍റ് ചി​റ​യ​ത്ത്, രാ​മ​ച​ന്ദ്ര​ൻ പേ​ന​കം എ​ന്നി​വ​രും പ​ത്ര​സമ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

കു​തി​ര​പ്ര​സ​വം അ​ർ​ധ​രാ​ത്രി​യി​ൽ..; സ​ഫ​റി​ന്‍റെ വീ​ട്ടി​ൽ ആ​ഘോ​ഷം; കുതിരക്കുട്ടിയെ കാണാൻ വൻതിരക്ക്

അ​ഖി​ൽ മു​ര​ളീ​ധ​ര​ൻ കൂ​ർ​ക്ക​ഞ്ചേ​രി: സ്വാ​ത​ന്ത്ര്യം മാ​ത്ര​മ​ല്ല കു​തി​ര​പ്ര​സ​വും അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു. വ​ടൂ​ക്ക​ര എ​സ്എ​ൻ ന​ഗ​റി​ൽ ഇ​ട​വ​ഴി​പ്പു​റ​ത്ത് വീ​ട്ടി​ൽ സ​ഫ​റി​ന്‍റെ പ്രി​ൻ​സി​യെ​ന്ന കു​തി​ര​യാ​ണ് കു​തി​ര​ക്കു​ട്ടി​ക്ക് ജ​ൻ​മം ന​ൽ​കി​യ​ത്. അ​ർ​ധ​രാ​ത്രി​യി​ൽ പ്രി​ൻ​സി ഒ​ച്ച​വെ​ക്കു​ന്ന​ത് കേ​ട്ട് പ്രി​ൻ​സി​യു​ടെ ഉ​ട​മ സ​ഫ​ർ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് പ്രി​ൻ​സി​യു​ടെ സ​മീ​പ​ത്ത് ഒ​രു കു​തി​ര​ക്കു​ട്ടി നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. സ​ന്തോ​ഷം കൊ​ണ്ട് സ​ഫ​ർ അ​ർ​ധ​രാ​ത്രി​യാ​ണെ​ന്ന് പോ​ലും ഓ​ർ​ക്കാ​തെ കൂ​വി​വി​ളി​ച്ച് ക​യ്യ​ടി​ച്ച് തു​ള്ളി​ച്ചാ​ടി. സ​ഫ​റി​ന്‍റെ അ​ർ​ധ​രാ​ത്രി​യി​ലെ ആ​ർ​പ്പു​വി​ളി എ​സ്എ​ൻ ന​ഗ​റി​ലെ മി​ക്ക വീ​ട്ടു​കാ​രും കേ​ട്ടു. എ​ന്താ​ണ് കാ​ര്യ​മെ​ന്ന് ആ​ർ​ക്കും പി​ടി​കി​ട്ടി​യി​ല്ല. പി​റ്റേ​ന്ന് നേ​രം വെ​ളു​ത്ത​പ്പോ​ഴാ​ണ് ത​ങ്ങ​ളു​ടെ നാ​ട്ടി​ലൊ​രു കു​തി​ര​ക്കു​ട്ടി ജ​നി​ച്ച വി​വ​രം നാ​ട്ടു​കാ​ര​റി​ഞ്ഞ​ത്. പി​ന്നെ എ​ല്ലാ വ​ഴി​ക​ളും സ​ഫ​റി​ന്‍റെ വീ​ട്ടി​ലേ​ക്കാ​യി. 22കാ​ര​നാ​യ സ​ഫ​റി​ന് കു​തി​ര​ക്ക​ന്പം കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കേ​യു​ണ്ട്. മൂ​ന്നു​കു​തി​ര​ക​ൾ സ​ഫ​റി​ന്‍റെ കൈ​വ​ശ​മു​ണ്ട്. ഇ​പ്പോ​ൾ എ​ത്തി​യ പു​തി​യ അ​തി​ഥി​യെ പ​രി​പാ​ലി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സ​ഫ​ർ.കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നാ​ണ് സ​ഫ​ർ പ്രി​ൻ​സി​യെ വാ​ങ്ങി​യ​ത്. റെ​യ്സിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന…

Read More

നാ​ലു​കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ് കൗ​തു​ക​മാകുന്നു;  അ​പൂ​ർ​വ്വ​മാ​യി മാ​ത്രം ക​ണ്ട് വ​രു​ന്ന വൈ​ക​ല്യ​മാ​ണി​തെ​ന്ന്  ഡോക്ടർ ഗോപികൃഷ്ണൻ

എ​റ​വ്: നാ​ലു​കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ് പിറന്നത് കൗ​തു​ക​മാ​യി. എ​റ​വ് ടി.​എ​ഫ്.​എം സ്ക്കൂ​ളി​ന് സ​മീ​പം ക​ള​ത്തി​ൽ പ​ര​മേ​ശ്വ​ര​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക്കു​ഞ്ഞി​നാ​ണ് നാ​ലുകാ​ൽ.നാ​ട​ൻ കോ​ഴി ര​ണ്ടാം ത​വ​ണ അ​ട​യി​രു​ന്ന​പ്പോ​ൾ വിരിഞ്ഞ 10 കോഴി കുഞ്ഞുങ്ങൾ ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ അ​ട​യി​രു​ന്നി​ട​ത്ത് ഒ​രു കോ​ഴി​ക്കു​ഞ്ഞ് മാ​ത്രം അ​വി​ടെ ത​ന്നെ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ര​മേ​ശ്വ​ര​ൻ ഈ ​കോ​ഴി​ക്കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് നാ​ല് കാ​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​പൂ​ർ​വ്വ​മാ​യി മാ​ത്രം ക​ണ്ട് വ​രു​ന്ന വൈ​ക​ല്യ​മാ​ണി​തെ​ന്ന് എ​റ​വ് മൃ​ഗാ​ശു​പ​ത്രി ഡോ.​ഗോ​പി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ലു​ള്ള ര​ണ്ട് കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ക്കാ​നാ​വി​ല്ല. മ​റ്റ് ര​ണ്ട് കാ​ലു​ക​ൾ കൊ​ണ്ട് സാ​ധാ​ര​ണ രീ​തി​യി​ൽ ന​ട​ക്കാ​നാ​കു​ം.

Read More

മ​ദ്യ​പാ​ന​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളു​മാ​യി മ​റു​വ​ശം;  ഹ്ര​സ്വ​ചി​ത്രം കുടുംബ ചിത്രമായ കുടുംബത്തിന്‍റെ കഥയിങ്ങനെ…

തൃ​ശൂ​ർ: സം​വി​ധാ​നം മ​ക​ൻ, നി​ർ​മാ​ണം അ​മ്മ, മേ​ക്ക​പ്പ് സ​ഹോ​ദ​രി, മു​ഖ്യ​ന​ട​ൻ അ​ച്ഛ​ൻ – മ​റു​വ​ശം എ​ന്ന ഹ്ര​സ്വ​ചി​ത്രം ശ​രി​ക്കും ഒ​രു കു​ടും​ബ​ചി​ത്ര​മാ​ണ്. മ​ദ്യ​പാ​ന​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ഈ ​കു​ടും​ബം ഒ​രു​ക്കി​യ മ​റു​വ​ശം എ​ന്ന ഹ്ര​സ്വ​ചി​ത്രം കു​ടും​ബ​സ​ദ​സു​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും പു​തി​യ ത​രം​ഗ​മാ​കു​ന്പോ​ൾ ക്യാ​മ​റ​യ്ക്കു മു​ന്നി​ലും പി​ന്നി​ലും അ​ണി​നി​ര​ന്ന നാ​ലം​ഗ കു​ടും​ബ​ത്തി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. തൃ​ശൂ​ർ ചെ​ന്പു​ക്കാ​വ് സ്വ​ദേ​ശി​യാ​യ അ​ശ്വി​ൻ അ​ശോ​ക് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച മ​റു​വ​ശം എ​ന്ന ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ച്ച​ത് അ​ശ്വി​ന്‍റെ അ​മ്മ പി.​സു​മ​തി​യാ​ണ്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് അ​ശ്വി​ന്‍റെ പി​താ​വ് കെ.​കെ.​അ​ശോ​ക​നാ​ണ്. മു​ൻ​കാ​ല മു​ഖ്യ​ധാ​ര നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​യ ഏ​ജീ​സ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ശോ​ക​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം നേ​ടി​യ മ​ര​മ​ച്ഛ​ൻ എ​ന്ന ഹ്ര​സ്വ​ചി​ത്രം സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. മ​റു​വ​ശ​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മേ​ക്ക​പ്പ് നി​ർ​വ​ഹി​ച്ച​ത് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സ് സെ​ന്‍റ​റി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ശ്വി​ന്‍റെ സ​ഹോ​ദ​രി ഐ​ശ്വ​ര്യ എം…

Read More

ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി; തൃശൂർ ജി​ല്ലയിലെ  ടി​ക്ക​റ്റ് വി​ല്പ​ന മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തൃ​ശൂ​ർ: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​വാ​നും പു​തി​യൊ​രു കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല ടി​ക്ക​റ്റ് വി​ല്പ​ന ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ്വ​ഹി​ച്ചു. ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​രാ​യ എ​സ്.​എ​സ്. മ​ണി​യ​ൻ, കെ. ​അ​റു​മു​ഖം, പി.​വി. പ്ര​ദീ​പ് എ​ന്നി​വ​ർ മ​ന്ത്രി​യി​ൽ നി​ന്ന് ടി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. 250 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. 90 പേ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​ന​വും ഒ​രു ല​ക്ഷ​ത്തി 800 പേ​ർ​ക്ക് ര​ണ്ടാം സ​മ്മാ​ന​മാ​യ 5000 രൂ​പ​യും ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല്പ​ന​ക്കെ​ത്തു​ക. ന​വ​കേ​ര​ള ലോ​ട്ട​റി​യി​ലൂ​ടെ 200 കോ​ടി രൂ​പ​യെ​ങ്കി​ലും സ​മാ​ഹ​രി​ക്കാ​ൻ ആ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ലോ​ട്ട​റി ഏ​ജ​ൻ​സി​ക​ളും വി​ല്പ​ന​ക്കാ​രും ഇ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ക​രു​ത​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ്, കൗ​ണ്‍​സി​ല​ർ എ. ​പ്ര​സാ​ദ്, ജി​ല്ലാ…

Read More

കാട്ടാനശല്യം; വെ​ള്ളി​ക്കു​ളം ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ലെ  വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ വേ​ലി നി​ർ​മി​ക്കു​ന്നു

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലെ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ വൈ​ദ്യു​ത വേ​ലി​ക​ൾ നി​ർ​മ്മി​ക്കാ​നു​ള്ള ന​ട​പി​ടി ആ​രം​ഭി​ച്ചു. വെ​ള്ളി​ക്കു​ളം ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ചൊ​ക്ക​ന, നാ​യാ​ട്ടു​കു​ണ്ട്,. പോ​ത്ത​ൻ​ചി​റ, മു​പ്ലി, താ​ളൂ​പ്പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി കാ​ട്ടാ​ന​ക​ളി​റ​ങ്ങി കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നാ​ർ​ത്തി​യി​ൽ സോ​ളാ​ർ വേ​ലി കെ​ട്ടാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി്ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് വ​നാ​തി​ർ​ത്തി​യി​ലൂ​ടെ പ​ത്തു​കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് സോ​ളാ​ർ വേ​ലി നി​ർ​മ്മി​ക്കു​ന്ന​ത്. ചൊ​ക്ക​ന മു​ത​ൽഇ​ഞ്ച​ക്കു​ണ്ട് മൈ​താ​നം വ​രെ വേ​ലി​കെ​ട്ടും. വേ​ലി നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ വ​നാ​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ട്ടാ​ന​ശ​ല്യം ഏ​റെ​ക്കു​റെ ഇ​ല്ലാ​താ​കു​മെ​ന്ന് വ​നം​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 13 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് സോ​ളാ​ർ​വേ​ലി നി​ർ​മ്മാ​ണ​ത്തി​നാ​യി വ​നം​വ​കു​പ്പ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലെ കാ​ട്ടാ​ന ശ​ല്യം അ​ക​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ നേ​ര​ത്തെ വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Read More

ദു​രി​താ​ശ്വാ​സ ക്യാം​പി​ൽ 11 വ​യ​സുകാ​രി​യെ  പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം;  മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു

അ​ന്തി​ക്കാ​ട് :ദു​രി​താ​ശ്വാ​സ ക്യാം​പി​ൽ 11 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റു ചെ​യ്തു. .അ​ന്തി​ക്കാ​ട് ക​ല്ലി​ട വ​ഴി സ്വ​ദേ​ശി തെ​റ്റി​യി​ൽ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (48) ആ​ണ് പി​ടി​യി​ലാ​യ​ത്.​പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സ്സെ​ടു​ത്ത ഇ​യാ​ളെ കോ​ട​തി റി​മാ​ന്‍റു ചെ​യ്തു .

Read More

പ്ര​ള​യ​ദു​രി​തം; സ​ഹാ​യ​ങ്ങ​ൾ ഒ​ഴു​കുമ്പോഴും  അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല;  കിട്ടുന്നവർക്കുതന്നെ വീണ്ടുംവീണ്ടും കിട്ടുന്നതായി പരാതി

ചാ​ല​ക്കു​ടി: വെ​ള്ളെ​പ്പൊ​ക്ക​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ഒ​ഴു​കു​ന്നു. എ​ന്നാ​ൽ, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും നി​ര​വ​ധി സം​ഘ​ട​ന​ക​ളാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് വി​ത​ര​ണം ചെ​യ്ത് മ​ട​ങ്ങു​ക​യാ​ണ്. കി​ട്ട​യ​വ​ർ​ക്കു​ത​ന്നെ​യാ​ണ് വീ​ണ്ടും വീ​ണ്ടും ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി ചെ​ളി നി​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്‌​വി​ട്ട് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി​യ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ഉ​ട​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​വ​രാ​ണ് ഭൂ​രി​ഭാ​ഗം പേ​രും. വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​വ​ർ എ​ല്ലാം ന​ശി​ച്ചു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. എ​ല്ലാം വീ​ടു​ക​ളി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് ത​ള്ളി​ക​ള​യു​ക​യാ​ണ്. പ്ര​ള​യ​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​വ​ർ​ക്ക് യാ​തൊ​രു ഗ​തി​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​പ​ക​രം വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചാ​ൽ മാ​ത്ര​മേ സ​ഹാ​യം അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ല​ഭി​ക്കു​ക​യു​ള്ളൂ. ക​ഴി​ഞ്ഞ​ദി​വ​സം പോ​ണ്ടി​ച്ചേ​രി​യി​ൽ​നി​ന്നും എ​ത്തി​യ സം​ഘം വീ​ടു​ക​ളി​ൽ നേ​രി​ട്ടു​വ​ന്ന് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഈ ​മാ​തൃ​ക മ​റ്റു സം​ഘ​ട​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ഉ​പ​കാ​ര​മാ​കും.

Read More

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി; ബ​സ് ജീ​വ​ന​ക്കാരെ പരിശോധിച്ച്  പോ​ലീ​സ്; പാതിവഴിയിലെ പരിശോധനയിൽ പ്രതിഷേധിച്ച്  കണ്ടക്ടറും ഡ്രൈവറും മുങ്ങി; ഒടുവിൽ സംഭവിച്ചതിങ്ങനെ…

മു​ള​കു​ന്ന​ത്ത​കാ​വ്: ബ​സ് ജീ​വ​ന​ക്കാ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി. തൃ​ശൂ​ർ -മെ​ഡി​ക്ക​ൽ കോ​ള​ജ് റൂ​ട്ടി​ലെ ചി​ല ഡ്രൈ​വ​ർ​മാ​രും, ക​ണ്ട​ക്ട​ർ​മാ​രു​മാ​ണ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തു​ക​യും യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് എ​സ്ഐ അ​രു​ണ്‍​ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം രാ​വി​ലെ ആ​റു​മു​ത​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. ബ്രീ​ത്ത് അ​ന​ലെ​സൈ​ർ യ​ന്ത്രം ഉ​പേ​യാ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ൽ തു​ട​ക്ക​ത്തി​ൽ ആ​രും പി​ടി​യി​ലാ​യി​ട്ടി​ല്ല. ഇ​വ​ർ ന​ൽ​കി​യ സൂ​ച​ന​യെ തു​ട​ർ​ന്ന് ബ​സു​മാ​യി വ​ന്ന ചി​ല ഡ്രൈ​വ​ർ​മാ​രും, ക​ണ്ട​ക്ട​ർ​മാ​രും ബ​സ് പാ​തി വ​ഴി​യി​ൽ നി​ർ​ത്തി മു​ങ്ങി​യെ​ന്നും പി​ന്നീ​ട് മ​റ്റു ജീ​വ​ന​ക്കാ​ർ വ​ന്നാ​ണ് ബ​സി​ന്‍റെ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് പ​റ​യു​ന്നു. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ബ​സു​ക​ളി​ലാ​ണ് സാ​ധ​ര​ണ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​റു​ള്ള​ത്.

Read More

എ​ലി​പ്പ​നി: തൃ​ശൂ​രി​ൽ 30 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ;  15 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; പ​നിയുള്ളവർ സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെന്ന് അധികൃതർ

മു​ള​കു​ന്ന​ത്ത​കാ​വ്: പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ മ​ല​യാ​ളി​ക​ൾ ഭ​യ​ന്ന് വി​റ​ക്കു​ന്പോ​ഴും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​നി​ബാ​ധി​ച്ച് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം നീ​ളു​ന്നു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 30 പേ​ർ എ​ലി​പ്പ​നി ഭീ​തി​യി​ലാ​ണ്. നി​ര​വ​ധി പേ​ർ ഡെ​ങ്കി​പ്പ​നി​യും, പ​ക​ർ​ച്ച​പ്പ​നി​യും കാ​ര​ണം ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. 15 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ബാ​ക്കി​യു​ള്ള​വ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ ര​ക്ത​സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നു​പേ​ർ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ചി​രു​ന്നു. ഒ​ള​രി​ക്ക​ര പു​ല്ല​ഴി സ്വ​ദേ​ശി നി​ഷാ​ന്ത്, മ​ല​പ്പു​റം കാ​ഞ്ഞി​ര​മു​ക്ക് സ്വ​ദേ​ശി ആ​ദി​ത്യ​ൻ(51), പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി സ​ജീ​വ​ൻ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത് പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ലി​പ്പ​നി പ​ട​രാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കെി​ല​ടു​ത്ത് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ലി​പ്പ​നി മൂ​ലം മ​രി​ച്ച പു​ല്ല​ഴി സ്വ​ദേ​ശി നി​ഷാ​ന്തി​ന് ത​ക്ക സ​മ​യ​ത്ത് ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നു​ള്ള ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പ​നി​യെ ഭ​യ​ന്ന് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം മെ​ഡി​ക്ക​ൽ…

Read More