തൃപ്രയാർ: സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിനു തിരുവനന്തപുരത്തുനിന്ന് നാട്ടികയിലേക്കും തിരിച്ചു മുഖ്യമന്ത്രി നടത്തിയ വിവാദ ഹെലികോപ്റ്റർ യാത്രയ്ക്കു ഓഖി ദുരിതാശ്വാസനിധിയിൽനിന്നും പണമെടുത്ത് ചെലവാക്കിയതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി തൃപ്രയാറിൽ യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും വിവാദ ഹെലികോപ്റ്റർ യാത്രയിലേക്കുമായി പിച്ചചട്ടിയിൽ പണമിട്ട് പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ, ബ്ലോക്ക് സെക്രട്ടറി ടി.കെ. നന്ദനൻ, പി.എസ്.പി. നസീർ, സി.എസ്.മണികണ്ഠൻ, ഷൈൻ നാട്ടിക, കെ.വി. സുകുമാരൻ, സി.എം. ആദർശ്, പ്രസാദ് നാട്ടിക, കെ.ആർ. റാനിഷ്, ടി.സി. രാഹുൽ, പി.ഐ. നൗഷാദ്, ജോസ് താടിക്കാരൻ, സുവിത്ത് കുന്തറ , സ്കന്ദരാജ് നാട്ടിക, മധു അന്തിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Read MoreCategory: Thrissur
മാങ്കുറ്റിപ്പാടത്ത് വീടിന്റെ ഭിത്തിയിൽ അടയാളം; കൊടകരയിൽ അഞ്ച് കടകളിൽ മോഷണം; അടയാളം കാണപ്പെടുന്നതിന് മുമ്പ് രണ്ടു നാടോടി സ്ത്രീകൾ വന്നിരുന്നതായി വീട്ടമ്മ പോലീസിനോട്
കൊടകര: കൊടകരയിലെ രണ്ടിടങ്ങളിൽ ഇന്നലെ രാത്രി മോഷണം നടന്നു. പേരാന്പ്ര മാത്തള സിറ്റിയിലുള്ള നാലു വ്യാപാര സ്ഥാപനങ്ങളിലും കൊടകര അഴകത്തുള്ള ഭാരത് ഗ്യാസ് ഏജൻസി ഓഫീസിലുമാണ് മോഷണം നടന്നത്. മാത്തള സിറ്റിയിലെ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റേഷൻ കട, പലചരക്ക് കട, സ്പെയർ പാർട്സ് കട, പിവിസി പൈപ്പുകൾ വിൽക്കുന്ന കട എന്നിവിടങ്ങളിലാണ് മോഷണം. കടകളുടെ പൂട്ടുകൾ പൊളിച്ചാണ് മോഷണം. പാലിയേക്കര ഡെന്നിയുടെ ഉടമസ്ഥതയിലുള്ള റേഷൻ കടയിൽ നിന്ന് 700 രൂപയും പാലിയേക്കര ജെന്നിയുടെ പലചരക്ക് കടയിൽ നിന്ന് 2500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പൊട്ടത്തുപറന്പിൽ രാജേഷിന്റെ സ്പെയർപാർടസ് കട കുത്തിതുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അഴകത്തുള്ള ശ്രീമോൻ ഭാരത് ഗ്യാസ് ഏജൻസിയുടെ ഓഫീസ് കുത്തിതുറന്ന് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല. സിസി ടിവി കാമറയിൽ പതിഞ്ഞിട്ടുള്ള മോഷ്ടാക്കളുടെ ചിത്രം പോലിസ് പരിശോധിച്ചു വരുന്നുണ്ട്. ബൈക്കിൽ വന്ന രണ്ടുപേർ ്…
Read Moreശ്വാസം മുട്ടിക്കുന്ന അപ്പീലുകൾ നിയന്ത്രിക്കണം; വ്യാജ അപ്പീലുകൾ എത്തിയെന്നതുതന്നെ ദുഃഖകരമെന്ന് ചെന്നിത്തല
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തെ ശ്വാസംമുട്ടിക്കുന്ന അപ്പീലുകൾ നിയന്ത്രിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കലോത്സവത്തിന് വ്യാജ അപ്പീലുകൾ എത്തിയെന്നതുതന്നെ ദുഃഖകരമാണ്. ഇത്തരം പ്രവണതകൾ കലോത്സവത്തിന്റെ ശോഭ കുറയ്ക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. കണ്ണൂരിൽ നടന്ന കലോത്സവം പോലെയല്ല, ഏറെ മനസ് നിറഞ്ഞാണ് സമാപനത്തിലേക്കു കലോത്സവം എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പീലുകൾ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ തന്നെ നടപടികൾ സ്വീകരിക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. അപ്പീൽ പരിഗണിക്കുന്പോൾ സർക്കാരിന്റെ ഭാഗംകൂടി കേൾക്കാൻ കവിയറ്റ് നല്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന കലോത്സവത്തിനു വിജിലൻസ് പരിരക്ഷ നൽകിയതുപോലെ താഴേത്തട്ടു മുതലുള്ള കലോത്സവങ്ങൾക്കും ഇതു നൽകും. കലാമേള കലോത്സവത്തിലേക്കും കലോത്സവം സാംസ്കാരികോത്സവത്തിലേക്കും എത്തണമെന്നതാണ് ആഗ്രഹം. അതിനുള്ള ആദ്യത്തെ കലോത്സവം തന്നെ ആത്മവിശ്വാസം പകരുന്നുവെന്നു…
Read Moreകുടുംബവഴക്ക്! അഞ്ചുവയസുള്ള മകനുമായി വീട്ടമ്മ കുളത്തില്ചാടി; മകന് മരിച്ചു; അമ്മയെ രക്ഷപ്പെടുത്തി; ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം
തൃക്കൂർ മേക്കട്ടി: കുടുംബവഴക്കിനെ തുടർന്ന് അഞ്ചുവയസുള്ള മകനുമായി യുവതിയായ വീട്ടമ്മ കുളത്തിൽചാടി. യുവതിയെ രക്ഷിച്ചെങ്കിലും മകൻ മരിച്ചു. എടക്കുന്നി ശിവദാസിന്റെ മകൻ ആദർശ് (ആദി) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വാടകവീട്ടിൽ താമസക്കാരായ ശിവദാസനും ഭാര്യ അശ്വതിയും ഓട്ടിസം ബാധിതനായ മകനും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. വഴക്കിനെ തുടർന്ന് പുലർച്ചെ അശ്വതി മകനെ എടുത്ത് കുളത്തിൽ ചാടുകയായിരുന്നു. ഇരുവരും കുളത്തിൽ ചാടുന്നത് കണ്ട് ഇവരെ രക്ഷിക്കാൻ ഭർത്താവ് ശിവദാസനും പുറകെ കുളത്തിലേക്ക് ചാടി. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശിവദാസനെയും അശ്വതിയെയും കുളത്തിൽ നിന്ന് രക്ഷിച്ചത്. മകനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ പുതുക്കാട് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ആദർശിന്റെ മൃതദേഹം കണ്ടെടുത്തത്. ഇവർ താമസിക്കുന്ന വീട്ടുടമസ്ഥന്റെതാണ് കുളം. ശിവദാസനെയും ഭാര്യ അശ്വതിയെയും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read Moreദ് കിടുക്കി..! പന്ത്രണ്ടാം തവണയും കിരീടം നിലനിർത്തി കോഴിക്കോട്; രണ്ടും മൂന്നും സ്ഥാനങ്ങളുമായി പാലക്കാടും മലപ്പുറവും
തൃശൂർ: പൂരങ്ങളുടെ നാട്ടിൽ നടന്ന സ്കൂളുകളുടെ മഹാപൂരമായ കലോത്സവത്തിൽ കോഴിക്കോടിന് കലാകിരീടം. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കനക കിരീടം സ്വന്തമാക്കുന്നത്. പാലക്കാട് ഉയർത്തിയ ശക്തമായ വെല്ലുവിളികളെ തള്ളി 895 പോയിന്റോടെയാണ് കോഴിക്കോട് നേട്ടം കൈവരിച്ചത്. 893 പോയിന്റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനം നേടി. കണ്ണൂർ (865), തൃശൂർ (864) നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. എറണാകുളം (834), കോട്ടയം (798), ആലപ്പുഴ (797), തിരുവനന്തപുരം (796), കൊല്ലം (795), കാസർഗോഡ് (765), വയനാട് (720), പത്തനംതിട്ട (710), ഇടുക്കി (671) എന്നിങ്ങനെയാണ് മറ്റ് ജില്ലകൾക്ക് ലഭിച്ച സ്ഥാനങ്ങൾ.
Read Moreതൊട്ടാൽ പൊള്ളും..! വിയ്യൂർ എൻജിനീയറിംഗ് കോളജ് ഹോസ്റ്റൽ റെയ്ഡിൽ പെട്രോൾ ബോംബുകൾ കണ്ടെടുത്തു; പിന്നിൽ പ്രമുഖ രാഷട്രീയ പാർട്ടിയുടെ വിദ്യാർഥി യൂണിയന്റെ പ്രവർത്തകർ
വിയ്യൂർ: ഗവ: എൻജിനീയറിംഗ് കോളജിൽ വിദ്യാർഥി സംഘടനത്തെത്തുടർന്ന് നടത്തിയ റെയ്ഡിൽ പെട്രോൾ ബോബു കൾ കണ്ടെത്തിതിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം .കോളജിൽ ക്ലാസ് വിട്ട് പുറത്തു വന്ന വിദ്യാർഥിയായ വിഷ്ണുവിനെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു .മർദിച്ച വിദ്യാർഥി സംഘത്തിനെതിരെ വിഷ്ണു വിയ്യൂർ പോലീസിൽ അഞ്ചുമാസങ്ങൾക്കു മുൻപ് പരാതി നല്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സംഘം ചേർന്ന് വിഷ്ണുവിനെ മർദിച്ചത്. വിഷ്ണുവിനെ മർദിച്ച വിവരമറിഞ്ഞ് കുട്ടുകാർ പകരം വീട്ടാനായി ഹോസ്റ്റലിൽ കയറി അക്രമിക്കുവാനുള്ള തയ്യാറെടുപ്പ് നടത്തിവരികയായിരുന്നു. ഇതിനാൽ പോലീസ് വന്നാൽ കടക്കുവാൻ സാധിക്കാത്ത വിധംആണ് കുട്ടികളുടെ ഹോസ്റ്റലിന്റെ ഗെയ്റ്റ് ഉള്ളിൽ നിന്ന് വിദ്യാർഥികൾ പൂട്ടിയിട്ടു. ഈ വിവരം ശ്രദ്ധയിൽ പെട്ട സ്പെഷൽ ബ്രാഞ്ച് പോലീസ് ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് പോലീസിനെ ഹോസ്റ്റലിനു മുന്നിൽ ഡ്യൂട്ടിക്കിട്ടു. കലോത്സവം നടക്കുന്നതിനാൽ വിയ്യൂർ സ്റ്റേഷനിൽ ആവശ്യത്തിന്…
Read Moreആർക്കാണ് ആ ഭാഗ്യം ..! അഭിനേതാക്കളെ തേടി ഹോളിവുഡ് സംവിധായകൻ സോഹൻ റോയി തൃശൂർ കലോത്സവ നഗരിയിൽ
തൃശൂർ: താരങ്ങളെ തേടി സംവിധായകൻ കലോത്സവ വേദിയിൽ. ഹോളിവുഡിലെ പ്രമുഖ സംവിധായകൻ സോഹൻ റോയിയാണു തന്റെ പുതിയ ഹോളിവുഡ് സിനിമയായ ബേണിംഗ് വെൽസിലേക്കു കലാപ്രതിഭകളെയും കലാകാരൻമാരെയും ക്ഷണിക്കാനായി മത്സരവേദിയിൽ എത്തിയത്. പുതിയ സിനിമയിലെ അഭിനേതാക്കളെ കണ്ടെത്തുന്നതിനൊപ്പം മറ്റു മേഖലകളിലേക്കും അദ്ദേഹം കുട്ടികളെ ക്ഷണിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് പ്രധാന വേദിയായ നീർമാതളത്തിലും മീഡിയാ സെന്ററിലുമെത്തിയ സോഹൻ റോയി മാധ്യമപ്രവർത്തകരോടു കലോത്സവ വിശേഷങ്ങൾ പങ്കുവച്ചു. വേദി ഒന്നിൽ നടന്ന തിരുവാതിര മത്സരവും കണ്ടതിനുശേഷമാണ് സോഹൻ മടങ്ങിയത്. ഹൈദരാബാദിൽ നടക്കുന്ന നാലാമതു ഇൻഡിവുഡ് ഫിലിം കാർണിവലിൽ പങ്കെടുക്കാനുള്ള അവസരത്തെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളുമായി സംസാരിച്ചു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമാണ് സോഹൻ റോയി.
Read Moreപിന്നില് വന് റാക്കറ്റ്..! കലോത്സവത്തിലെ വ്യാജ അപ്പീല്: അന്വേഷണം സംസ്ഥാന വ്യാപകമായി നടത്തും;രക്ഷിതാക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ല
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീലുകളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താൻ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വർഷങ്ങളായി വ്യാജ അപ്പീലുകൾ തരപ്പെടുത്തുന്ന റാക്കറ്റാണ് ഇതിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, രക്ഷിതാക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
Read Moreകലോത്സവത്തിന് ബുധനാഴ്ച കൊടിയിറങ്ങും; അന്നേ ദിവസം ജില്ലയിലെ എല്ലാ സ്കുളുകൾക്കും അവധി; സമാപന ദിവസം സ്റ്റീഫൻ ദേവസിയുടെ സംഗീത സന്ധ്യ
തൃശൂർ: സംസ്കാരിക നഗരിയിലെ കൗമാര കലാപൂരത്തിന് ബുധനാഴ്ച തിരശീല വീഴും. 58-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവസാന ദിനത്തിൽ നാലിനങ്ങളിൽ മാത്രമാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാന മത്സരങ്ങളെല്ലാം ഇന്ന് പൂർത്തിയാവും. ബുധനാഴ്ച വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിലാണ് സമാപനചടങ്ങുകൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകൻ. മന്ത്രി വി.എസ്.സുനിൽകുമാറാണ് അധ്യക്ഷൻ. മന്ത്രിമാരായ എ.കെ.ബാലൻ, എ.സി.മൊയ്തീൻ, പ്രഫ.സി.രവീന്ദ്രനാഥ്, ഇന്നസെന്റ് എംപി, കെ. രാജൻ എംഎൽഎ തുടങ്ങിയവർ സമാപനചടങ്ങിൽ പങ്കെടുക്കും. സ്റ്റീഫൻ ദേവസിയുടെ സംഗീത സന്ധ്യയാണ് സമാന സമ്മേളനത്തിന്റെ പ്രധാന ആകർഷണം. തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലോത്സവ സമാപനം പ്രമാണിച്ച് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലാമാങ്കാത്തിൽ 231 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
Read Moreകലോത്സവ ഭക്ഷണശാലയിൽ “കയറിപ്പിടിത്തം’: അപമര്യാദയായി പെരുമാറിയ ആളെ പോലീസുകാരി തന്നെ കീഴ്പ്പെടുത്തി; അറസ്റ്റിലായത് കോട്ടയം സ്വദേശി
തൃശൂർ: മദ്യലഹരിയിൽ ദേഹത്തു കയറിപ്പിടിച്ച കലോത്സവ കലവറയിലെ സഹായിയെ വനിതാ പോലീസുകാരി തന്നെ കീഴ്പെടുത്തി ഈസ്റ്റ് പോലീസിനു കൈമാറി. കോട്ടയം സ്വദേശി വിജയൻ(58) ആണ് അറസ്റ്റിലായത്. കലോത്സവ ഭക്ഷണശാലയിൽ ഇന്നലെ ഉച്ചഭക്ഷണനേരത്താണ് സംഭവം. ദേഹത്തു കയറിപ്പിടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ വനിതാ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. ഇയാളുടെ അതിക്രമം പരിസരത്തെ സിസിടിവി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ട്. കെഎപി രണ്ടാം ബറ്റാലിയനിലെ പോലീസുകാരിയാണ് അപമര്യാദയായി പെരുമാറിയ ആളെ കീഴ്പെടുത്തി പോലീസിനു കൈമാറിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More