പുതുക്കാട്: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ദുരിതമായി നിന്നിരുന്ന കാട്കയറിയ മുൾച്ചെടികൾ വിദ്യാർഥികൾ നീക്കം ചെയ്തു. തലക്കോട്ടുക്കര വിദ്യ എൻജിനീയർ കോളജിലെ എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങളാണ് കാട് കയറിയ റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്. യൂണിറ്റിലെ അറുപത് അംഗങ്ങൾ ചേർന്ന് മുൾച്ചെടികൾ വെട്ടിമാറ്റുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.റെയിൽവേ സ്റ്റേഷനിലെ ദുരിതയാത്ര രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്പിളി ശിവരാജൻ ഉദ്ഘാടനം ചെയ്തു. പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സെബൻ മാത്യു പല്ലൻ, അരുണ് ലോഹിതാഷൻ, ലിൻസൻ പല്ലൻ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
Read MoreCategory: Thrissur
ചോദിക്കുന്ന കാശ് കിട്ടും സാറേ..! മദ്യനിരോധന ദിവസം വിൽക്കാൻ എത്തിച്ച 32 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ; ആവശ്യക്കാർ മദ്യം വിറ്റിരുന്നത് ഇരട്ടി വിലയ്ക്കെന്ന് പോലീസ്
ഏങ്ങണ്ടിയൂർ: 12 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. ഏങ്ങണ്ടിയൂർ തിരുമംഗലം ഉണ്ണികോച്ചൻ വീട്ടിൽ പ്രവീണ് പ്രതാപിനെ(40)യാണ് വാടാനപ്പള്ളി എക്സൈസ് സിഐ എസ്. കൃഷ്ണകുമാറും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 32 കുപ്പി വിദേശമദ്യവും ഹീറോ ഹോണ്ട ബൈക്കും പിടിച്ചെടുത്തതെന്ന് സിഐ കൃഷ്ണകുമാർ പറഞ്ഞു. മദ്യനിരോധന ദിവസമായ ഇന്നലെ വിൽക്കുന്നതിനുവേണ്ടി ഇയാൾ ശേഖരിച്ച മദ്യമാണിതെന്നും സിഐ വ്യക്തമാക്കി. ബൈക്കിൽ കൊണ്ടുപോയാണ് മദ്യം വിൽക്കുന്നതെന്ന് പ്രതി സമ്മതിച്ചതായി സിഐ പറഞ്ഞു. പ്രതിയെ ഇന്ന് ചാവക്കാട് കോടതിയിൽ ഹാജരാക്കും. പ്രതിയെ പിടികൂടിയ സംഘത്തിൽ പ്രവന്റീവ് ഓഫീസർ ബെന്നി, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയ്സണ് ദേവസ്യ, സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.
Read Moreനന്നായിട്ട് തടവിയോ..! നടുവേദനയും സന്ധിവേദനയെയും തുടർന്ന് മാവേയിസ്റ്റ് നേതാവിനെ ആശുപത്രിയിലെത്തിച്ചു; യന്ത്രത്തോക്കുകളടക്കം മുപ്പതോളം സായുധ പോലീസ് സേന സന്നാഹങ്ങളുടോയാണ് ആശുപത്രിൽ കൊണ്ടുവന്നത്
അത്താണി: വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിനെ കനത്ത പോലീസ് സന്നാഹങ്ങളോടെ മുളകുന്നത്തുകാവിലെ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നു. ഏതാനും ദിവസമായി നടുവേദനയും സന്ധിവേദനയുമുണ്ടെന്നു ജയിൽ അധികൃതരോടു പരാതിപ്പെട്ടതിനെത്തുടർന്നാണ് പരിശോധനയക്കായി ആശുപത്രിയിൽ എത്തിച്ചത്. സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ യന്ത്രത്തോക്കുകളുമായി മുപ്പതോളം സായുധ പോലീസ് സേന സുരക്ഷാ സന്നാഹങ്ങളുമായി രൂപേഷിനൊപ്പം എത്തി. അസ്ഥിരോഗ വിഭാഗത്തിൽ ഡോക്ടറെ കാണാൻ രാവിലെ എട്ടരയോടെയാണ് രൂപേഷുമായി പോലീസ് സംഘം എത്തിയത്. ഒൗട്ട്പേഷ്യന്റ് വിഭാഗത്തിൽ ഡോക്ടറെ കാണാൻ കാത്തുനിന്നിരുന്ന രോഗികളേയും മറ്റും നീക്കം ചെയ്താണ് രൂപേഷിനെ ഡോക്ടറെ കാണിച്ചത്. അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ ജേക്കബ് നിർദേശിച്ചതനുസരിച്ച് നട്ടെല്ലിന്റെ എക്സ് റേ എടുത്തു. പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. — ഫോട്ടോ അർജുനൻ–
Read Moreഋഷിരാജ് സിംഗ് സർക്കാരിനു ലഭിച്ച ചക്കിക്കൊത്ത ചങ്കരൻ..! അഴിമതിവിരുദ്ധനെന്നും ജനകീയനെന്നും വിശേഷിപ്പിക്കപ്പെട്ട ഋഷിരാജ് സിംഗ് സർക്കാരിന് വേണ്ടി കള്ളക്കണക്കുണ്ടാക്കുകയാണെന്ന് വി എം സുധീരൻ
തൃശൂർ: സർക്കാരിനുവേണ്ടി കള്ളക്കണക്കുണ്ടാക്കുകയാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ പണിയെന്ന് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. മദ്യശാലകളുടെ ദൂരപരിധി വെട്ടിക്കുറച്ച സർക്കാരിനെതിരെ തൃശൂർ അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതി നടത്തിയ ഉപവാസ പ്രാർഥനാപ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചക്കിക്കൊത്ത ചങ്കരനെയാണ് സർക്കാരിന് എക്സൈസ് കമ്മീഷണറായി ലഭിച്ചത്. അഴിമതിവിരുദ്ധനെന്നും ജനകീയനെന്നും വിശേഷിപ്പിക്കപ്പെട്ട ഋഷിരാജ് സിംഗിന്റെ യഥാർഥമുഖമാണ് സർക്കാരിനു തെറ്റായ കണക്കുകൾ നൽകിയതിലൂടെ വെളിപ്പെട്ടത്. മദ്യനിരോധനമല്ല, തെരുവുനായ്ക്കളുടെ ശല്യവും പകർച്ചപ്പനിയും വിദേശികളോടുള്ള മോശം പെരുമാറ്റവുമാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാക്കുന്നതെന്നും സുധീരൻ പറഞ്ഞു. റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ അധ്യക്ഷനായി. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണവും മോണ്. തോമസ് കാക്കശേരി അനുഗ്രഹ പ്രഭാഷണവും നടത്തി. ഫൊറോന പ്രമോട്ടർ ഫാ. ആന്റണി ആലുക്ക, ഫാ. ലിജോ ചിറ്റിലപ്പിള്ളി, സിസ്റ്റർ റോസ്ലിൻ, സംസ്ഥാന സെക്രട്ടറി ജോസ് ചെന്പിശേരി, മദ്യനിരോധന സമിതി ചെയർമാൻ സി.സി. സാജൻ,…
Read More“ഓണവെയിൽ’ കളിക്കൂ സൗഹൃദവും ആരോഗ്യവും വീണ്ടെടുക്കു..! ബ്ലുവെയിൽ ഗെയ്മിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഓണവെയിലുമായി ബബിൻ ബേബി ചിറമേൽ
സ്വന്തം ലേഖകൻ തൃശൂർ: ബ്ലൂവെയിലിനെ തുരത്തുന്ന ഓണവെയിലുമായി യുവാവ് രംഗത്തെത്തി. ഇന്റർനെറ്റ് വലയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ പുറത്തെത്തിക്കാൻ മാതാപിതാക്കൾ പെടാപ്പാടു പെടുന്പോഴാണ് അവരെ കൈയിലെടുക്കാൻ “ഓണവെയിലു’മായി കൊരട്ടി സ്വദേശി ബബിൻ ബേബി ചിറമ്മലിന്റെ ശ്രമം. ബ്ലൂവെയിൽ എന്ന നാശകരമായ കംപ്യൂട്ടർ ഗെയിമിൽനിന്നും സന്തോഷവും സൗഹൃദവും ആരോഗ്യവും പകരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാടൻ ഓണക്കളികളിലേക്കു മടങ്ങാനുള്ള ശ്രമമാണ് ഓണവെയിൽ കാന്പയിനിലൂടെ നടത്തിയിരിക്കുന്നതെന്നു ബബിൻ ബേബി പറഞ്ഞു. കളിച്ചുമറന്ന ഗോലികളിയും കുട്ടിയും കോലുമടക്കം പഴയ കളികളെയൊക്കെ ഇന്റർനെറ്റിലൂടെ എല്ലാവർക്കും പരിചയപ്പെടുത്തുകയും അത് അവരെക്കൊണ്ട് കളിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളൊരുക്കുകയുമാണ് ചിറമ്മൽ മീഡിയ വർക്സിലൂടെ ചെയ്യുന്നത്. പഴയ കളികൾ അപ്ലോഡ് ചെയ്യുന്നതിനായി www.facebook.com/ mervinandcompany എന്ന ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ആർക്കും ഈ അക്കൗണ്ടിലേക്ക് പഴയ കളികളുടെ ഫോട്ടോകളോ വീഡിയോകളോ അപ്ലോഡ് ചെയ്യാം. അറിയാത്ത കളികളെക്കുറിച്ച് ഇതിൽ വിശദീകരണം നൽകും. ഇതുവഴി കളികൾ…
Read Moreനീതിക്കായ് തിരുവോണ പട്ടിണി..! : പോലീസ് മർദനത്തെതുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തിനു നീതി ലഭിക്കാ നായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വ ത്തിൽ തിരുവോണദിവസം ഉപവസിക്കുന്നു
തൃശൂർ: പോലീസ് മർദനത്തെതുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തിരുവോണനാളിൽ ഉപവാസം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗണ്സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 21 ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കോർപറേഷനു മുന്നിലാണ് ഉപവാസം നടത്തുക. വിനായകന്റെ കുടുംബവും ഉപവാസത്തിൽ പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ വായ് മൂടിക്കെട്ടി പ്രകടനവും ഉണ്ടായിരിക്കും. വിനായകനെ മർദിച്ച പോലീസുകാരെ ഉടൻ അറസ്റ്റ് ചെയ്യുക, വിനായകന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം. ആക്ഷൻ കൗണ്സിൽ പ്രസിഡന്റ് കെ.എസ്. ഷൈജു, എ.കെ. സന്തോഷ്, ആനന്ദൻ വടക്കുംതല തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreട്വന്റി പ്ലസ് കൂട്ടായ്മയിൽ ചെണ്ടുമല്ലി വസന്തം..! 25 ചെറുപ്പക്കാരുടെ സംഘശക്തിയിൽ വിരിഞ്ഞത് നൂറുമേനി ചെണ്ടുമല്ലി; പൂവിന്റെ കാര്യത്തിലെങ്കിലും നമുക്ക് ആരേയും ആശ്രയിക്കാതെ നേടാനാകുമെന്ന് കാട്ടി യുവാക്കൾ
അരിന്പൂർ: ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ യുവാക്കളുടെ സംഘശക്തിയിൽ ആയിരക്കണക്കിനു ചെണ്ടുമല്ലിപ്പൂക്കളുടെ വസന്തം വിരിഞ്ഞു.എറവ് കപ്പൽപ്പള്ളിയ്ക്കടുത്ത് റോഡരികിലെ പറന്പിലാണ് മഞ്ഞ ചെണ്ടുമല്ലിപ്പൂക്കൾ ഓണപ്പൂക്കളങ്ങളിലേക്ക് വിരിഞ്ഞത്. ട്വന്റി പ്ലസ് ഫ്രണ്ട്സ് ക്ലബിന്റെ പ്രവർത്തകരായ 25 ചെറുപ്പക്കാരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ ഓണപ്പൂവുകളുടെ വിളവെടുപ്പ്. നാട്ടുകാരും മുംബൈ മലയാളിയുമായ കിടങ്ങൽ ജോർജിന്റെ റോഡരികിലെ 20 സെന്റ് സ്ഥലത്താണ് ഇവർ പൂകൃഷിയിറക്കിയത്. പൂകൃഷി ചെയ്യാൻ സൗജന്യമായാണ് ജോർജ് സ്ഥലം നൽകിയത്. മണ്ണുത്തിയിലെ സ്വകാര്യ ഫാമിൽനിന്ന് രണ്ടായിരം തൈകൾ കൊണ്ടുവന്ന് കഴിഞ്ഞമാസം അഞ്ചിന് നട്ടു. 56 ദിവസം കൊണ്ട് പൂക്കൾ വിരിഞ്ഞു. മഞ്ഞ, ചുവപ്പ് എന്നിങ്ങനെയുള്ള ചെണ്ടുമല്ലി തൈകളാണ് നട്ടത്. ആദ്യം വിരിയുന്നത് മഞ്ഞചെണ്ടുമല്ലി, ഇനി വിരിയാനുള്ളത് ചുവപ്പ് ചെണ്ടുമല്ലി.പശുവിന്റെ മൂത്രവും കപ്പലണ്ടി വേപ്പിൻ പിണ്ണാക്കുകളും ചാണകവും ലയിപ്പിച്ചെടുത്തുണ്ടാക്കിയ വളമാണ് പൂകൃഷി വളരാനിട്ടത്. കീടങ്ങളെ തുരുത്താൻ വേപ്പെണ്ണയും വെളുത്തുള്ളിയും ചേർനത്ത് ജൈവ കീടനാശിനിയും അടിച്ചു. അങ്ങനെ…
Read Moreകാരണം കേട്ടാൽ നിങ്ങളും ഞെട്ടും..! ഓണപ്പരീക്ഷയ്ക്കെത്തിയ ചോദ്യപേപ്പർ കണ്ട് വിദ്യാർഥികൾ ഞെട്ടി; പാഠപുസ് തകത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യമെങ്കിലും തങ്ങൾക്ക് പാഠപുസ്തകം കിട്ടിയിട്ടില്ലെന്ന് വിദ്യാർഥികൾ
പുതുക്കാട് : ഓണപ്പരീക്ഷയ്ക്ക് മുന്പ് പാഠപുസ്തകം കിട്ടിയില്ല. അവസാന ദിവസ പരീക്ഷയ്ക്ക് ഉത്തരമെഴുതാൻ കഴിയാതെ എട്ടാം ക്ലാസ് വിദ്യാർഥികൾ വലഞ്ഞു. ബിആർസിയുടെ കീഴിൽ സർവ്വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ വിതരണം ചെയ്യേണ്ട ആരോഗ്യ കായിക വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, പ്രവൃത്തി പഠനം എന്നിവയ്ക്കായുള്ള പാഠപുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് ലഭിയ്ക്കാത്തത്. വിദ്യാഭ്യാസ വകുപ്പ് നിർബന്ധിത പാഠ്യവിഷയമാക്കിയതാണ് ഈ വിഭാഗങ്ങൾ. സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നലെയാണ് ഈ വിഷയത്തിൽ പരീക്ഷ നടന്നത്. രാവിലെ നടന്ന രണ്ട് മണിക്കൂർ ദൈഘ്യമുള്ള പരീക്ഷയിൽ മൂന്ന് വിഭാഗങ്ങൾക്കുമായി 31 ചോദ്യങ്ങളിൽ 45 മാർക്കാണ് നൽകുന്നത്. സർവ്വശിക്ഷാ അഭിയാൻ ആണ് ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. പ്രായോഗിക പരിശീലനത്തിലൂടെയും പ്രത്യേകമായി തയ്യാറാക്കിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുമാണ് ചോദ്യാവലി തയാറാക്കിയിട്ടുള്ളത്. എന്നാൽപുസ്തകത്തിനെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാതെയാണ് വിദ്യാർഥികൾ വലഞ്ഞത്. വിദ്യാലയങ്ങളിൽ കായികം, കല, പ്രവൃത്തി പരിചയം എന്നീ വിഷയങ്ങൾക്ക് പ്രത്യേകമായി…
Read Moreകോഴികളെയും ആടിനെയും കടിച്ചുകൊന്ന് രക്തംകുടിച്ച അജ്ഞാത ജീവി “രക്ത അധിക’യെന്ന് വെളിപ്പെടുത്തലുമായി ഡിജോ; ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജീവികളുടെ സംരക്ഷകൻ ഡിജോയെക്കുറിച്ചറിയാം
തൃശൂർ: അറിവില്ലായ്മ കൊണ്ടോ തെളിവില്ലെന്നതുകൊണ്ടോ ഈ ഭൂമുഖത്ത് നിന്ന് ഒരു അപൂർവ ജീവിയും ഇല്ലാതാകരുത് – ഇത് ഡിജോ എന്ന വന്യജീവി സംരക്ഷകന്റെ വാക്കുകൾ. അജ്ഞാത ജീവിയെന്നും അപൂർവ ജീവികളെന്നും വിളിക്കുന്ന ജീവികളെ തേടിയുള്ള യാത്രയിലാണ് ഡിജോ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ ജീവികളെ അറിയാതെ കൊന്നൊടുക്കുന്ന പ്രവണത കൂടി വരുന്നതിനെതിരെയാണ് ഡിജോയുടെ ഒറ്റയാൾ പോരാട്ടം. തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോഴികളേയും ആടിനേയുമൊക്കെ കടിച്ചു കൊന്ന അജ്ഞാത ജീവിയെപോലുള്ളവയുടെ ജാതകം തേടിയാണ് ഡിജോ അക്ഷരാർത്ഥത്തിൽ അലയുന്നത്. അജ്ഞാതജീവിയെന്ന് മാധ്യമങ്ങളും ശാസ്ത്രജ്ഞരും വിളിക്കുന്ന ആ ജീവി കങ്കാരു ഇനത്തിൽ പെട്ട ചോര കുടിക്കുന്ന അപൂർവ ഇനം ജീവിയാണെന്നാണ് ഡിജോയുടെ വാദം. ഒരു വർഷം മുന്പ് വെങ്കിടങ്ങിൽ ഈ ജീവി കെണിയിൽ കുടുങ്ങിയിരുന്നുവെന്നും എന്നാൽ ഇത് രോമം കൊഴിഞ്ഞ മരപ്പട്ടിയാണെന്ന വന്യജീവി ശാസ്ത്രജ്ഞന്റെ വാക്കുകളെ തുടർന്ന് ഇതിനെ വിട്ടയക്കുകയുമായിരുന്നുവത്രെ. കഴിഞ്ഞ…
Read Moreക്രിസ്റ്റീന ഹോമിൽ ഓണസമ്മാനങ്ങളും ഓണപ്പാട്ടുമായി പോലീസെത്തി; ഉച്ചയ്ക്ക് എല്ലാവർക്കുമൊപ്പം ഉഗ്രൻ സദ്യയും; തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരാണ് മാതൃകയായത്
തൃശൂർ: പുല്ലഴി ക്രിസ്റ്റീന ഹോമിന്റെ മുറ്റത്ത് ഇന്നലെ പോലീസ് ജീപ്പ് വന്നുനിന്നത് ഓണസമ്മാനങ്ങളും മധുരപലഹാരങ്ങളുമായായിരുന്നു. ക്രിസ്റ്റീന ഹോമിലെ കുരുന്നുകൾക്കു സമ്മാനങ്ങൾ നൽകിയ പോലീസുകാർ അവർക്കായി ഓണപ്പാട്ടുകളും പാടി. തൃശൂർ ടൗണ് വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് പുല്ലഴി ക്രിസ്റ്റീന ഹോമിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചത്. എല്ലാവർക്കുമായി കിടിലൻ ഓണസദ്യയും പോലീസ് ഒരുക്കിയിരുന്നു. സിഐ ജെ. മാത്യു, എസ്ഐ അനീഷ്, അഡീഷണൽ എസ്ഐമാരായ ഒൗസേഫ്, എസ്ഐ ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ 35 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. എസിപി എ. വാഹിദും സഹപ്രവർത്തകരോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തു. ക്രിസ്റ്റീന ഹോം ഡയറക്ടർ ഫാ. ജോണ്സണ് ചാലിശേരിയുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ഷീല ചക്കാലയ്ക്കൽ, സിസ്റ്റർ ബേബി, സിസ്റ്റർ റോസിലി, സിസ്റ്റർ ബിന്ദു, അന്തേവാസികളായ അമ്മിണി, പ്രീത എന്നിവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.
Read More