ചാലക്കുടി: താലപ്പൊലി മഹോത്സവം ആഘോഷിക്കുന്ന കണ്ണന്പുഴ ഭഗവതി ക്ഷേത്രത്തിൽ ആശംസയുമായി പള്ളി വികാരിയെത്തി. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് പാലാട്ടിയാണു മതസൗഹാർദ സന്ദേശവുമായി ക്ഷേത്രാങ്കണ ത്തിൽ എത്തിയത്. അസി. വികാരി ഫാ. ലിന്റോ പാറേക്കാടനോടൊപ്പം എത്തിയ വികാരിയെ ക്ഷേത്രം തന്ത്രി ടി.എൻ.ശങ്കരൻ നമ്പൂതി രിയും ജനറൽ കണ്വീനർ കെ.എം.ഹരിനാരായണനും ചേർന്നു സ്വീകരിച്ചു. ആനച്ചമയ പ്രദർശനം തന്ത്രി ശങ്കരൻനന്പൂതിരി ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് പാലാട്ടി ആശംസാപ്രസംഗം നടത്തി. ആനച്ചമയ പ്രദർശനം കണ്ടശേഷമാണു വൈദികർ മടങ്ങിയത്. ട്രസ്റ്റി ഷിബു എലുവത്തിങ്കൽ, ജോഷി മാളിയേക്കൽ, ഗുരുവാ യൂർ മുൻ മേൽശാന്തി ശ്രീഹരി മുർക്കന്നൂരും സന്നിഹിതരായി രുന്നു.
Read MoreCategory: Thrissur
സംഗീതപ്രേമികളുടെ ശ്രദ്ധയ്ക്ക്..! പൂട്ടലിന്റെ വക്കിൽ സംഗീത കോളജും ; കോളജ് പ്രവർ ത്തിക്കുന്ന തൃശൂർ മോഡൽ ഗേൾസ് സ്കൂ ളിലെ കെട്ടിടം ഇടിഞ്ഞു വീഴാറായനിലയിലും
തൃശൂർ : അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന തൃശൂരിലെ സംഗീത സ്കൂളിനെ രക്ഷിക്കാൻ 60 ലക്ഷം രൂപ അനുവദിച്ച് മ്യൂസിക് കോളജായി ഉയർത്തി. പക്ഷേ ഇപ്പോഴവിടെ കോളജുമില്ല, സ്കൂളുമില്ല. തൃശൂരിലെ മോഡൽ ഗേൾസ് ഹൈസ്കുളിന്റെ ഒരു മൂലയിലുള്ള രണ്ടു ക്ലാസ് മുറികളിലായി പ്രവർത്തിച്ചിരുന്ന സ്കൂൾ മന്ദിരം ഏതു നിമിഷവും നിലംപൊത്തും. ജീവനിൽ കൊതിയുള്ളവർ സമീപത്തുപോലും വരില്ല. ഒരു വർഷം മുന്പ് സ്കൂളിനു മുന്നിലുണ്ടായിരുന്ന ബോർഡുപോലും ഇപ്പോഴില്ല. സ്കൂളിൽനിന്നു കോളജായി ഉയർന്ന സംഗീത സരസ്വതീക്ഷേത്രത്തിന്റെ അവസ്ഥയാണിത്. കോളജിനു സ്വന്തമായി സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സ്വന്തം സ്ഥലത്ത് പ്രവർത്തനം ആരംഭിക്കുമെന്നുമാണ് മന്ത്രി വി.എസ്. സുനിൽകുമാർ പറയുന്നത്. ഒന്നരവർഷം മുന്പാണ് എസ്ആർവി മ്യൂസിക് സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിലായത്. 105 വർഷം പഴക്കമുള്ള സ്കൂളാണിത്. നാലുവർഷത്തെ ഡിപ്ലോമ കോഴ്സുകളിൽ ചേരാൻ ആരും വരാതിരുന്നതുമൂലമാണു സ്കൂൾ അടച്ചുപൂട്ടാൻ യുഡിഎഫ് ഭരണകാലത്തു വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. അന്നത്തെ…
Read Moreപോലീസുകാരിക്കും രക്ഷയില്ല! ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ എസ്ഐയെ പീഡിപ്പിക്കാന് ശ്രമം: യുവാവിനു രണ്ടുവര്ഷം കഠിന തടവ്
തൃശൂർ: ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വനിതാ എസ്ഐയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്കു രണ്ടുവർഷം കഠിനതടവ്. ചേലക്കര പുലാക്കോട് സ്വദേശി വടക്കേക്കര വീട്ടിൽ രതീഷി(26)നെയാണ് പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം.വനിതാ എസ്ഐ ജോലി കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുന്പോൾ പ്രതി പിന്നിൽനിന്നെത്തി കെട്ടിപ്പിടിക്കുകയും, താഴെ തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉറക്കെ നിലവിളിച്ചതിനെതുടർന്ന് ആളുകൾ ഓടിക്കൂടിയപ്പോൾ രതീഷ് ഓടിരക്ഷപ്പെട്ടു. ചേലക്കര സിഐ ഹംസയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി. 11 സാക്ഷികളെയും 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും തെളിവായി സമർപ്പിച്ചിരുന്നു.
Read Moreവീണ്ടും “മണി’ മുഴങ്ങി..! അതിരപ്പിള്ളി പദ്ധതിയിൽ സിപിഎം-സിപിഐ കൊമ്പുകോർക്കൽ; പദ്ധതി നടപ്പാക്കാൻ ഒരു വിധത്തിലും അനുവദിക്കില്ലെന്ന് സിപിഐ
സ്വന്തംലേഖകൻ തൃശൂർ: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി നിയമസഭയിൽ പ്രസ്താവിച്ചതോടെ സിപിഐ-സിപിഎം തർക്കത്തിന് വീണ്ടും “മണി’ മുഴങ്ങി. ലോ കോളജ് സമരത്തെ തുടർന്നുണ്ടായ പരസ്പര കൊമ്പുകോർക്കൽ ഏതാണ്ട് അവസാനിച്ചതോടെയാണ് പുതിയ വിഷയത്തിൽ ഏറ്റുമുട്ടാൻ മന്ത്രി മണി വഴിമരുന്നിട്ടിരിക്കുന്നത്. അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. 163 മെഗാവാട്ട് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. എൻ. ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് തുടങ്ങിയെന്ന് എഴുതിത്തയാറാക്കിയ മറുപടി മന്ത്രി സഭയിൽ വായിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരമുള്ള ചെറിയ ഡാം നിർമിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണു വൈദ്യുതി ബോർഡ് തയാറാക്കിയിരിക്കുന്നത്. മന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയ ഉടൻ തന്നെ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന…
Read Moreപകലുറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്..! പട്ടാപകൽ വാതിൽതകർത്ത് അകത്തുകടന്ന മോഷ്ടാ ക്കൾ ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്നു; ഇരുവരുടെയും മുഖത്തിനാണ് പരിക്ക്
പെരിങ്ങോട്ടുകര: സഹോദരവീഥി വെണ്ടരയിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ ആക്രമിച്ച് പരിക്കേല്പ്പിച്ച് സ്വർണം കവർന്നു. ചെറുത്തുനിന്ന ദമ്പതികളെ മോഷ്ടാക്കൾ തല്ലി. പരിസരത്തെ വീടുകളിലും മോഷണശ്രമം. ചുള്ളിയിൽ മുരളി (48), ഭാര്യ സിന്ധു (36) എന്നിവർക്കാണ് മോഷ്ടാക്കളുടെ ആക്രമത്തിൽ പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സിന്ധുവിന്റെ നാലര പവൻ മാലയിൽനിന്ന് പകുതി ഭാഗം മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. മുൻ പഞ്ചായത്തംഗം ചിറ്റാപറമ്പിൽ രാജന്റെ വീട്ടിൽ ഉൾപ്പെടെ മൂന്നു വീടുകളിലാണ് മോഷണശ്രമം നടന്നത്. കാഞ്ഞാണിയിലെ ഓട്ടോഡ്രൈവറായ മുരളിയും ഭാര്യ സിന്ധുവും വീടിന്റെ ഹാളിലും വിദ്യാർഥികളായ മക്കൾ മുറിയിലും ഉറങ്ങുകയായിരുന്നു. രണ്ടംഗ മോഷണസംഘത്തിലെ ഒരാൾ പിൻവശത്തെ വാതിലിന്റെ ഓടാമ്പൽ പൊളിച്ച് അകത്തുകടന്ന് സിന്ധുവിന്റെ സ്വർണമാല പൊട്ടിച്ചു. ഈ സമയം ഭർത്താവ് മുരളി ഉറക്കത്തിനിടെ തങ്ങളെ കണ്ടാണ് ഉണർന്നതെന്നു കരുതി മോഷ്ടാവ് കൈയിൽ കരുതിയിരുന്ന മരവടികൊണ്ട് മുരളിയേയും ഭാര്യയേയും തല്ലുകയായിരുന്നു. പുറത്തു കാത്തുനിന്നിരുന്ന…
Read Moreഇങ്ങനെയൊന്ന് ഇവിടെ മാത്രം..! മഴക്കാലത്ത് കുളിക്കുളവും വേനലിൽ കളിക്കളവുമായി മാറുന്ന ഒരു കുളം അതാണ് പറപ്പൂക്കര പഞ്ചായത്തിലെ ചോങ്കുളം
മറ്റത്തൂർ: മഴക്കാലത്ത് കുളിക്കുളവും വേനലിൽ കളിക്കളവുമായി മാറുന്ന ഒരു കുളമുണ്ട് മറ്റത്തൂരിൽ. ചോങ്കുളം എന്നാണ് ഇതിന്റെ പേര് . മറ്റത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടത്തിന്റെ അരികുചേർന്നാണ് ചോങ്കുളമുള്ളത്. ചാലക്കുടി വലതുകര കനാലിന്റെ ശാഖയായ മറ്റത്തൂർ കനാൽ അവസാനിക്കുന്നത് ചോങ്കുളത്തിലാണ്. വെള്ളിക്കുളങ്ങര മാരാങ്കോട് നിന്ന് തുടങ്ങി ഇരുപതുകിലോമീറ്ററോളം ഒഴുകിയെത്തുന്ന മറ്റത്തൂർ കനാൽ ഒടുവിൽ നേർത്ത് നേർത്ത ചോങ്കുളത്തിലെത്തി അവസാനിക്കുന്നു. ആറ് പതിറ്റാണ്ട് മുമ്പ് കനാൽ നിർമ്മിച്ചപ്പോഴാണ് വാലറ്റത്തായി ചോങ്കുളവും നിർമ്മിക്കപ്പെട്ടത്. കനാലിലൂടെ കുളത്തിലേക്ക് വെള്ളമെത്തുന്നതിനാൽ എപ്പോഴും കുളം നിറഞ്ഞുകിടന്നിരുന്നു. കുളത്തിൽ നിന്ന് തോടുവഴി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിച്ചാണ് നെല്ല് ഉൾപ്പടെയുള്ള വിളകൾ ഇവിടെ കൃഷിചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വേനൽക്കാലത്ത് കനാലിലൂടെ ആവശ്യത്തിന് വെള്ളമെത്താതായതോടെ കുളം വറ്റിവരണ്ടു. വേനലായാൽ പ്രദേശത്തെ യുവാക്കൾ ഫുട്ബോളും ക്രിക്കറ്റും കളിക്കുന്ന കളിക്കളമായി ചോങ്കുളം മാറി. ചോങ്കുളത്തിൽ വെള്ളമെത്താതായതോടെ…
Read Moreമനപൂർവമല്ലെങ്കിലും..! സ്ഥിരമായി മദ്യപിച്ചെത്തി ബഹളം വയ്ക്കുന്ന പിതാവിനെ കസേരിയിൽ കഴുത്തിന് ചേർത്ത് കെട്ടിയിട്ടു; അല്പ സമയം കഴിഞ്ഞു നോക്കിയപ്പോൾ
ചാലക്കുടി: മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ കസേരയിൽ ഇരുത്തി കഴുത്തിൽ തുണികൊണ്ട് ബന്ധിച്ചതിനെ തുടർന്ന് പിതാവ് മരിച്ച സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കാരൂർ വേളയിൽ ഇക്കോരകുട്ടി മകൻ സുരേഷ്(55)ന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതിനെ തുടർന്നാണ് മകൻ ശ്രീദേവി(23)നെ മാള സിഐ റോയി, ചാലക്കുടി എസ്ഐ ജയേഷ് ബാലൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്വകാര്യ കന്പനിയിലെ ഡ്രൈവറായ സുരേഷ് ദിവസേന മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. സംഭവദിവസം മദ്യപിച്ചെത്തിയ സുരേഷ് വഴക്കുണ്ടാക്കിയപ്പോൾ മകൻ ശ്രീദേവ് അച്ഛനെ കസേരയിൽ പിടിച്ചിരുത്തി തുണികൊണ്ട് കഴുത്തു ചേർത്തു കെട്ടി. ഏറെനേരം കഴിഞ്ഞപ്പോൾ സുരേഷ് അനങ്ങാതെ വന്നപ്പോൾ ശ്രീദേവും അമ്മയും കൂടി സുരേഷിനെ കുണ്ടായി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരണം സംഭവിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് മൃതദേഹം തൃശൂർ മെഡിക്കൽ…
Read Moreഎങ്ങനെ പറയാതിരിക്കും..! പിണറായി വിജയൻ ഭരിക്കുന്ന കാലത്ത് കാളയും പ്രസവിക്കും; കാര്യക്ഷമത കുറഞ്ഞതും ഉത്തരവാദിത്വമില്ലാത്തയാളുമാണ് മുഖ്യമന്ത്രി
കാഞ്ഞാണി: പിണറായി വിജയൻ ഭരിക്കുന്ന കാലത്ത് കാളയും പ്രസവിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ബാക്കി ഞാൻ നിയമസഭയിൽ പറയാം’. കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ഡിസിസി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച രാപ്പകൽ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടിയുടെ സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭിപ്രായത്തെ താൻ വിമർശിച്ചതുകൊണ്ട് കാള പെറ്റു എന്ന് കേള്ക്കുമ്പോഴേക്കും രമേശ് ചെന്നിത്തല കയർ എടുക്കുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിക്കുന്നു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം എന്റെ കയ്യിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നെൽകൃഷി വർഷാചരണം ആചരിക്കുന്ന ഈ കാലത്ത് ഉള്ള നെൽകൃഷി പോലും സംരക്ഷിക്കാതെ ഉപ്പുവെള്ളം കയറ്റി കരിച്ചുണക്കുകയാണ്. സംസ്ഥാനത്തെ വരൾച്ചാ ബാധിതമായി സർക്കാർ പ്രഖ്യാപിച്ചിട്ട് നാലുമാസം കഴിഞ്ഞു. കുടിവെള്ള വിതരണകാര്യം നോക്കാൻ കളക്ടർമാരോട് പറഞ്ഞതല്ലാതെ വരൾച്ച നേരിടാനുള്ള കാര്യങ്ങൾ ജില്ലതോറും മന്ത്രിമാരെ…
Read Moreവൈക്കോലിനു പൊന്നുംവില: വേനലിൽ നെല്ല് നശിച്ചപ്പോൾ വൈക്കോലിന് പൊന്നും വില; ഏക്കറിനു 6000 മുതൽ വില; ക്ഷീര കർഷകർ കടുത്ത ആശങ്കയിൽ
വെങ്കിടങ്ങ്: മഴ കുറഞ്ഞതിനെ തുടർന്ന് പല സ്ഥലങ്ങളിലും നെൽകൃഷി നശിച്ചതുമൂലം തൃശൂർ കോൾമേഖലയിൽ വൈക്കോലിന്റെ പൊന്നുംവിലയാണ് ഇപ്പോൾ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏക്കറിനു 6000 മുതൽ 7000 രൂപ വരെ കിട്ടുന്നു എന്നാണ് അറിയുന്നത്. മിൽമയ്ക്കുവേണ്ടിയാണ് മിക്കവരും വൈക്കോൽ ശേഖരിച്ചുവയ്ക്കുന്നത്. ഈ വൈക്കോൽ ശേഖരണം ജില്ലയിലെ ക്ഷീരകർഷകരെ ആശങ്കയിലാക്കിയിരിക്കയാണ്. പല ക്ഷീരകർഷകർക്കും ആവശ്യമായ വൈക്കോൽ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. പലർക്കും സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന വൈക്കോൽ ആണ് ഏക്കറിനു 6000 രൂപാ നിരക്കിൽ മിൽമയ്ക്കുവേണ്ടി ഏജന്റുമാർ വാങ്ങിക്കൂട്ടുന്നത്. ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തിര സംവിധാനം കണ്ടെത്തേണ്ടിയിരിക്കുന്നു.
Read Moreപ്രശ്നക്കാരൻ സർക്കുലർ..! പൂരം നടത്തിപ്പിന് സംസ്ഥാന സർക്കാരിന് തുറന്ന മനസ്; നടപടി യെടുക്കേണ്ടത് കേന്ദ്രസർ ക്കാരെന്ന് മന്ത്രി സുനിൽകുമാർ
തൃശൂർ: പൂരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനസർക്കാരിനു തുറന്ന മനസാണെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ വെടിക്കെട്ടുകൾക്കു നിയന്ത്രണമേർപ്പെടുത്തി ഇറക്കിയ സർക്കുലറാണ് പ്രശ്നമെന്നും മന്ത്രി രാമനിലയത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. പൂരങ്ങളുടെ നടത്തിപ്പിന് നിയമപരമായ വഴിതേടാൻ സർക്കാർ ഒരുക്കമാണ്. കേന്ദ്രത്തിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നല്കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചാലുടൻ തുടർകാര്യങ്ങളിലേക്കു കടക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംഘം സംസ്ഥാനത്തു തെളിവെടുപ്പു നടത്തി റിപ്പോർട്ട് പത്തുദിവസത്തിനകം നല്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ റിപ്പോർട്ട് ഇതുവരെ നല്കിയിട്ടില്ല. സംസ്ഥാന സർക്കാർ പൂരാഘോഷ കമ്മിറ്റിക്കാരുമായി ഒരുവിധ ഏറ്റുമുട്ടലിനുമില്ല. പൂരം നടത്തിപ്പിനുവേണ്ടി ഹർത്താൽ നടത്തിയതിനോട് എതിർപ്പില്ല. താനുൾപ്പെടെ മൂന്നു മന്ത്രിമാരുടെ വസതികളിൽ നാളെ മുതൽ കുടിൽകെട്ടി സമരത്തിനു വന്നാലും സ്വീകരിക്കും. വീട്ടുവരാന്തയിലിരുന്നു സമരംചെയ്യാനും സൗകര്യമുണ്ടാക്കും. നടത്തിപ്പു കമ്മിറ്റിയുടെ ഭാഗം കൂടിയായ താനും സമരക്കാർക്ക് ഒപ്പമാണ്. സംസ്ഥാന സർക്കാരിന്റെ ഒരു സർക്കുലറും പൂരാഘോഷ നടത്തിപ്പിനു തടസമായിട്ടില്ല. കളക്ടറുടെ…
Read More