ആളൂർ: ബാറിലുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിലായി. കൊന്പൊടിഞ്ഞാമാക്കൽ വരദനാട് സ്വദേശി തേവലപ്പിള്ളി വീട്ടിൽ ഡെയ്സൻ (25), പുത്തൻചിറ മൂരിക്കാട് സ്വദേശി പടത്തുരുത്തി വീട്ടിൽ മെബിൻ (33) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയുടെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസിന്റെയും നേതൃത്വത്തിൽ ആളൂർ എസ്ഐ കെ.എസ്. സുബിന്ത് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്കു കുഴിക്കാട്ടുശേരിയിലെ ബാറിൽവച്ചുണ്ടായ തർക്കത്തെതുടർന്നുള്ള അടിപിടിയിലാണ് വെളയനാട് സ്വദേശി രജീഷിനു തലയ്ക്കു മാരകമായി മുറിവേറ്റത്. ഇയാൾ ചികിത്സയിലാണ്. സംഭവശേഷം എറണാകുളത്തേക്കു കടന്നെങ്കിലും രണ്ടു പ്രതികളെയും മണിക്കൂറുകൾക്കകം അന്വേഷണ സംഘം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. തിങ്കളാഴ്ച ബാറിൽ മദ്യത്തിന്റെ പണം കൊടുക്കുന്നതുസംബന്ധിച്ച് രജീഷും മെബിനും തമ്മിലുള്ള തർക്കത്തിൽ ഡെയ്സൻ ഇടപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് രോഷാകുലനായ ഡെവിൻ കുടി വെള്ളം വയ്ക്കുന്ന സ്റ്റീൽ ജഗ്…
Read MoreCategory: Thrissur
ഒന്നര ലക്ഷം വാങ്ങിയ തുകയ്ക്ക് പലിശ അടച്ചത് മൂന്ന് ലക്ഷത്തിന് മുകളിൽ; പലിശ മുടങ്ങിയതിനു വധഭീഷണി; ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ
ചേലക്കര: പലിശ മുടങ്ങിയതിനു വധഭീഷണി മുഴക്കിയ ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ. പുലാക്കോട് ചെമ്മങ്ങാട്ട് കുന്നത്ത് അനിൽകുമാർ (44) ആണ് അറസ്റ്റിലായത്. പുലാക്കോട് സ്വദേശി വിനോദിന്റെ പരാതിയെ തുടർന്നാണ് ചേലക്കര സിഐ ഇ. ബാലകൃഷ്ണൻ ഇയാളെ അറസ്റ്റ് ചെയ്തത്. അനിൽകുമാറിന്റെ വീട്ടിൽനിന്നും മൂന്ന് ആധാരങ്ങളും രണ്ട് ചെക്ക് ലീഫുകളും പിടിച്ചെടുത്തു. രണ്ടു വർഷം മുൻപാണ് വിനോദ് അനിൽകുമാറിന്റെ പക്കൽ നിന്നും ഒന്നര ലക്ഷം രൂപ പത്തുശതമാനം പലിശയ്ക്ക് വാങ്ങിയത്. പിന്നീട് മുടങ്ങിയ പലിശയും ചേർത്തു മൂന്നരലക്ഷം രൂപയായി. ഇതിനു മാസം മുപ്പത്തയ്യായിരം വച്ച് പലിശയിനത്തിൽ വിനോദ് ലക്ഷങ്ങൾ അനിൽകുമാറിനു കൊടുത്തിരുന്നു. രണ്ടു മാസത്തെ പലിശ മുടങ്ങിയപ്പോഴാണ് അനിൽകുമാർ വധഭീഷണി മുഴക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്ഡ് ചെയ്തു.
Read Moreഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി 3000 പേർക്കു മാത്രം ദർശനം; വിവാഹത്തിന് പത്തുപേർമാത്രം;
ഗുരുവായൂർ: ഗുരുവായൂർ ക്ഷേ ത്രത്തിൽ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ദിവസം 3000 പേർക്ക് വെർച്വൽ ക്യു വഴി മാത്രം അനുമതി. കൃഷ്ണനാട്ടവും ചോറൂണ് വഴിപാടും മേല്പ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും നിർത്തിവച്ചു. ദിവസവും വെർച്വൽ ക്യൂ വഴി 3000 പേർക്കു മാത്രമാകും ദർശനത്തിന് അനുമതി. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതു നിയന്ത്രിച്ചതിന്റെ ഭാഗമായി ഇന്നു മുതൽ പ്രസാദ ഉൗട്ടിനു പകരം 500 പേർക്കു പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സൽ ആയി നൽകും. ചോറൂണ് ശീട്ടാക്കുന്നവർക്കു ചോറൂണിന്റെ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നതു ഭക്തർ ഒഴിവാക്കണമെന്നും ദേവസ്വം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും. മേല്പത്തൂർ ഒാഡിറ്റോറിയത്തിൽ കലാപരിപാടികൾ ബുക്ക് ചെയ്തവർക്കും കൃഷ്ണനാട്ടം ബുക്കു ചെയ്തവർക്കും പിന്നീട് തീയതി നൽകും. ശീട്ടാക്കിയവർക്കു വിവാഹം നടത്താൻ അനുവദിക്കും. വധൂവരന്മാരും ബന്ധുക്കളുമടക്കം…
Read Moreകൺമുന്നിൽ മുങ്ങിത്താഴ്ന്ന് കൂട്ടുകാരൻ, നിരഞ്ജന്റെ മനഃസാന്നിധ്യം കൂട്ടുകാരനു പുതുജീവനായി
പുതുക്കാട്: പുഴയിൽ മുങ്ങിത്താഴ്ന്ന പതിനൊന്നുവയുകാരനെ ജീവിതത്തിലേക്കു മടക്കിയെത്തിച്ചതു കൂട്ടുകാരന്റെ മനസാന്നിധ്യം. നന്തിപുലം മായാന്പുറം മഠത്തിൽ സരസ്വതിയുടേയും സുരേഷ് ബാബുവിന്റെയും മകൻ നിരഞ്ജനാണ്(14) കുറുമാലി പുഴയിലെ കുമരഞ്ചിറ കടവിൽ മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെങ്ങാലൂർ സെന്റ് മേരീസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണു നിരഞ്ജൻ. ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്. പറന്പിൽ കളി കഴിഞ്ഞശേഷം പുഴയുടെ കുമരഞ്ചിറകടവിൽ കൈ കഴുകാനിറങ്ങിയപ്പോഴാണു കുട്ടി കാൽവഴുതി വെള്ളത്തിൽപോയത്. ആദ്യം പകച്ചുപോയ പിന്നീട് നിരഞ്ജൻ പുഴയിലേക്കു ചാടി കൂട്ടുകാരനെ കരയ്ക്കെത്തിക്കുകയായിരുന്നു.
Read Moreപറപ്പൂരിലെ നായ്ക്കുട്ടികൾ ഇനി തെരുവിൽ അലയില്ല; മലപ്പുറത്തെ നവീൻ പുത്തൂരിന്റെ വീട്ടിലെ സ്നേഹമുള്ള വീട്ടുകാവൽക്കാരാകും
പറപ്പൂർ: തെരുവുനായ്ക്കുട്ടികളും അത്ര മോശക്കാരല്ലെന്നത് ആളുകൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കയാണ്. അവയെ ദത്തെടുക്കാനും വളർത്താനുമൊക്കെ തയാ റായി ഇപ്പോൾ ആളുകൾ കേരളത്തിലെവിടെയും എത്തുന്നു. കഴിഞ്ഞ ദിവസം പറപ്പൂരിലാണ് അത്തരമൊരു ദത്തെടുക്കൽ നടന്നത്. പറപ്പൂർ സ്വദേശി നവീൻ പുത്തൂരിന്റെ വീട്ടിലെത്തിയ തെരുവുപട്ടി പ്രസവിച്ചു. നാലു നായ്ക്കുട്ടികൾ. വളർത്തുന്നതിനു സൗകര്യമില്ലാത്തതിനാൽ ക്ഷണിക്കാതെ എത്തിയ അതിഥികളെ ഉപേക്ഷിക്കേണ്ട സാഹചര്യം വന്നപ്പോഴാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്ത നല്കിയത്. ഇതു കണ്ട മലപ്പുറം സ്വദേശി അഗിൻ പറപ്പൂരിലെത്തി. ഒരു നായ്ക്കുട്ടിയെ മാത്രം ദത്തെടുക്കാനാണ് അഗിൻ എത്തിയത്. പക്ഷേ, മൂന്ന് നായ്ക്കുട്ടികളെയും കൊണ്ടാണ് മലപ്പുറത്തേക്കു മടങ്ങിയത്. നാലാമത്തെ നായ്ക്കുട്ടിയെ മറ്റൊരു പറപ്പൂർക്കാരൻ ദത്തെടുക്കുവാൻ സന്നദ്ധത അറിയിച്ചതിനാൽ തെരുവുനായ്ക്കൾക്കു വീണ്ടും തെരുവിലേക്കിറങ്ങേണ്ടി വന്നില്ലെന്നതാണ് ആശ്വാസം. ഇത്തരത്തിൽ തെരുവുനായ്ക്കളെ ദത്തെടുക്കാൻ ആളുകൾ തയാറായാൽ ഒരു പരിധിവരെ തെരുവുനായ് ശല്യം കുറയ്ക്കുവാൻ സാധിക്കുമെന്നും നവീൻ പറയുന്നു. തെരുവുനായയാണെന്നു കരുതി തിരിഞ്ഞുനോക്കാതിരിക്കരുത്. നല്ല…
Read Moreകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തെരയലും പ്രചരിപ്പിക്കലും ; ഒരാൾഅറസ്റ്റിൽ; 9 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
തൃശൂർ: അശ്ലീല സൈറ്റുകൾ സന്ദർശിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗണ്ലോഡ് ചെയ്തു കാണുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ നടപടിയെടുത്തു പോലീസ്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി. ഹണ്ട് റെയ്ഡിന്റെ ഭാഗമായി ജില്ലയിൽ ഒരാളെ അറസ്റ്റു ചെയ്യുകയും ഒന്പതു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. തൃശൂർ റൂറൽ ജില്ലയിൽ 14 ഇടങ്ങളിലാണു രാവിലെ ഏഴിനു റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. മുരിങ്ങൂർ തെക്കുംമുറി ചാമക്കാല പുതുശേരി വീട്ടിൽ ജീവൻ ഡേവിസാണ് അറസ്റ്റിലായത്. ഇയാൾ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ടെലിഗ്രാം അക്കൗണ്ടിലൂടെ ഡൗണ്ലോഡ് ചെയ്തു കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരവും പോസ്കോ നിയമപ്രകാരവും കേസെടുത്തു.കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗണ്ലോഡ് ചെയ്തു കാണു ന്നുണ്ടെന്നു സംശയിക്കുന്ന എട്ടു പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത്…
Read Moreകോവിഡ് മൂലം മാതാപിതാക്കൾ നഷ്ട്ടമായ അലീനയ്ക്കും അനീനയ്ക്കും ഇനി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം; വീട് നിർമിച്ച് നൽകിയത് പോലീസ് ഉദ്യേഗസ്ഥരുടെ സംഘടനയായ മേഴ്സി കോപ്സ്
പുത്തൂർ: പോലീസ് ഉദ്യേഗസ്ഥരുടെ സംഘടനയായ മേഴ്സി കോപ്സ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പുത്തൂർ വെട്ടുകാടിൽ റവന്യു മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. കോവിഡ് മൂലം മാതാപിതാക്കൾ നഷ്ട്ടമായ അലീന, അനീന എന്നി വിദ്യാർഥികൾക്കാണ് മന്ത്രി കെ. രാജൻ വീടിന്റെ താക്കോൽ കൈമാറിയത്. മാതാപിതാക്കളുടെ മരണം മൂലം ജീവിത യാത്രയിൽ തനിച്ചായി പോയ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തൃശൂർ കമ്മീഷണർ ആർ ആദിത്യയുടെ നിർദേശത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കാരുണ്യ സംഘടനയായ മേഴ്സി കോപ്പ് വീട് നിർമാണം ഏറ്റെടുത്തത്. സ്ഥലം എംഎൽഎയും റവന്യു മന്ത്രിയും കൂടെയായ അഡ്വ. കെ. രാജന്റെ ഇടപെടലിൽ പുത്തൂർ പഞ്ചായത്തിലെ വെട്ടുകാട് കണ്ടെത്തിയ മൂന്നു സെന്റ് സ്ഥലത്താണ് ഏഴു ലക്ഷം രൂപ ചെലവഴിച്ച് മനോഹരമായ വീട് അലീനക്കും, അനീനക്കുമായി പണി കഴിച്ചത്. തുടർന്ന് ഇവർക്കുള്ള എല്ലാ സഹകരണങ്ങളും…
Read Moreപി.ടി. യെ കല്ലെറിഞ്ഞവർ കോണ്ഗ്രസിലുമുണ്ട്; പൊതുപ്രവർത്തനത്തിൽ നിലപാടുകൾ പ്രധാനമാണെന്ന് ടി.എൻ. പ്രതാപൻ എംപി
തൃശൂർ: നിലപാടുകളുടെ പേരിൽ പി.ടി. തോമസിനെ കല്ലെറിഞ്ഞവർ കോണ്ഗ്രസിലുമുണ്ടെന്നു ടി.എൻ. പ്രതാപൻ എംപി. മാനവസംസ്കൃതി ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം “ഓർമകളിൽ പി.ടി.’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനത്തിൽ നിലപാടുകൾ പ്രധാനമാണ്. നിലപാടെടുക്കുന്പോൾ താത്കാലികമായ കല്ലേറുകൾ ഉണ്ടാവാം. പക്ഷേ, നിലപാടിന് എന്നും ജനങ്ങളുടെ പിന്തുണയുണ്ടാവും. പി.ടി. തോമസിന്റെ മരണം കേരളത്തെ അതു പഠിപ്പിച്ചുവെന്നും എംപി പറഞ്ഞു. കെ. ബാബു എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. മാനവ സംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ. ടി.എസ്. മായാദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ അനിൽ അക്കര, സനീഷ് കുമാർ ജോസഫ് എംഎൽഎ, എൻ. ശ്രീകുമാർ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, എം.പി. വിൻസന്റ്, ഡോ. അജിതൻ മേനോത്ത്, സുനിൽ ലാലൂർ, ഡോ. നിജി ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Read Moreകാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കിട്ടിയത് ആനകളുടെ തേറ്റകളും പല്ലും; വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് വലയിൽ
പീച്ചി: വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ ആനയുടെ രണ്ട് തേറ്റകളും പല്ലുമായി രണ്ടു പേർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. വാണിയന്പാറ, മണിയൻകിണർ കോളനിയിൽ താമസിക്കുന്ന വിനീഷ്, ജോസഫ് എന്ന മനോജ് എന്നിവരെയാണ് പീച്ചി വൈൽഡ്ലൈഫ് വാർഡൻ പി.എം പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന്റെ കീഴിലുള്ള പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മാന്പാറ വനഭാഗത്ത് കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചരിഞ്ഞ ഒരു പിടിയാനയുടെയാണ് തേറ്റകളും പല്ലും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇപ്പോൾ റിമാൻഡിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇങ്ങനെ: കാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുഖ്യപ്രതി വിനീഷ് ആന ചരിഞ്ഞത് കാണുകയും ആനയുടെ ശരീരത്തിൽ നിന്ന് രണ്ട് തേറ്റകളും ഒരു പല്ലും എടുത്ത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് സുഹൃത്തായ മനോജും ചേർന്ന് ഇതു വിൽക്കാൻ…
Read Moreവനിതാ ഹെൽത്ത് ഇൻസ്പെക്ടർ തീ കൊളുത്തി മരിച്ച നിലയിൽ; തൊട്ടടുത്ത മുറിയിൽ ഒന്നുമറിയാതെ ഭർത്താവ്; വീട്ടുകാർ പറയുന്നതിങ്ങനെ
അവണൂർ (തൃശൂർ): വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ വീട്ടിലെ കുളിമുറിയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗവ. മെഡിക്കൽ കോളജിനു പിൻവശം തങ്ങാല്ലൂർ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ അന്പിളി(53)യാണ് മരിച്ചത്. അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായിരുന്നു. ഒരാഴ്ച മുന്പാണ് വനിതാ ഹെൽത്ത് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചത്. വരവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചുമതലേയേറ്റതിനു ശേഷം അവധിയിലായിരുന്നു. ഇന്നലെ രാത്രി 12.30 വരെ പ്രമോഷൻ സംബന്ധമായ രേഖകൾ ശരിയാക്കി കൊണ്ടിരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നുവത്രേ. രാവിലെ ഏഴരയക്ക് ഭർത്താവ് കുളിമുറിയിലേക്ക് വന്നപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച ഭർത്താവ് ക്യഷണൻകുട്ടി മറ്റെരു മുറിയിൽ ആണ് കിടന്നിരുന്നത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ അഴിച്ച് വെച്ച നിലയിൽ കട്ടിലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുളിമുറിയിൽ നിന്നും മണ്ണെണ്ണ കുപ്പിയും ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് പോലീസ് മേൽ…
Read More