മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ബിജെപി പ​ഞ്ചാ​യ​ത്തം​ഗം; രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  പഞ്ചായത്തിലേക്ക് മാർച്ച് നടത്തി സിപിഎം

മ​തി​ല​കം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സിപിഎ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​തി​ല​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. മ​തി​ല​കം പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് മെ​ന്പ​റും ബിജെ​പി നേ​താ​വു​മാ​യ സ​ഞ്ജ​യ് ശാ​ർ​ക്ക​ര രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്.ഒ​രാ​ഴ്ചമു​ന്പ് സ​ത്യേ​ഷ് ബ​ലി​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​യു​യ​ർ​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പേ​രെ​ടു​ത്തു പ​റ​ഞ്ഞു കൊ​ണ്ടു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​യു​ൾ​പ്പെ​ടെ​യു​ള്ള ദ്യ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 500 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും, സ​ഞ്ജ​യ് ശാ​ർ​ക്ക​ര ഉ​ൾ​പ്പെ​ടെ മൂ​ന്നുപേ​രെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ രാ​ജി​ ആ​വ​ശ്യ​പ്പെ​ട്ട് സി​പിഎം മ​തി​ല​കം, കൂ​ളി​മു​ട്ടം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​തി​ല​കം സെ​ന്‍റ​റി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് അ​ല്പം അ​ക​ലെ…

Read More

വീട്ടിലേക്ക് കയറണങ്കിൽ സർക്കസ് പഠിക്കണം;  കാ​ന​യ്ക്കു മു​ക​ളി​ലെ സ്ലാ​ബ് റോ​ഡി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ൽ;​ വീ​ട്ടു​കാ​ർ കു​ടു​ങ്ങി

    മേ​ലൂ​ർ:​ കാ​നയ്​ക്കു മു​ക​ളി​ലെ സ്ലാ​ ബ് റോ​ഡി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ൽ, വീ​ട്ടു​കാ​ർ കു​ടു​ങ്ങി.​മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ടി​ച്ചി​ലി​യി​ൽ എ​ട്ടു വീ​ടു​ക​ൾ​ക്കു മു​ന്നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഡ്രൈ​നേ​ജി​ന്‍റെ മു​ക​ളി​ൽ മൂ​ന്നു വീ​ടു​ക​ൾ​ക്കു മു​ന്നി​ലാ​യാണു വ​ലി​യ സ്ലാ​ബ് നി​ർ​മി​ച്ച​ത്.​ ഇ​ത് റോ​ഡി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ലാ​യ​തു മൂ​ലം ക​യ​റിയി​റ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു.​മാ​സ​ങ്ങ​ളാ​യി ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു പാ​ർ​ക്ക് ചെ​യ്തു വ​രു​ന്ന​ത്.​ ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം ക​ഴി​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് ക്വാ​റി വേ​സ്റ്റ് ഇ​ട്ട് സ്ലാ​ബ് റോ​ഡി​നൊ​പ്പം ആ​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​വി​ടെ അ​ത്ത​ര​മൊ​രു സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടി​ല്ല​ന്നും പ​രാ​തി​യു​ണ്ട്. ​ മു​രി​ങ്ങൂ​ർ – ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് പൊ​ളി​ക്ക​ൽ തു​ട​ങ്ങു​ന്പോ​ൾ നി​ല​വി​ൽ ഉ​ള്ള​തിലും കൂ​ടു​ത​ൽ താ​ഴ്ച ഇ​വി​ടെ വ​രു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ അ​വ​ശേ​ഷി​ക്കു​ന്ന വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ശ​രി​യാ​യ രീ​തി​യി​ൽ സ്ലാ​ബ് നി​ർ​മി​ക്ക​ണ​മെ​ന്നും ​കാ​ന പൂ​ർ​ണ​മാ​യും അ​ട​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി…

Read More

യ​ക്ഷി ഷെയ്ക്ക് കു​ടി​ക്ക​ണോ..? മു​ന്തി​ര​വ​ള്ളി ത​ണ​ലി​ലി​രു​ന്ന് പ​ഴ​ച്ചാ​ർ രു​ചി​ക്ക​ണോ..? ഇ​വി​ടേ​ക്കു വ​രൂ…

തൃ​ശൂ​ർ: നി​ങ്ങ​ൾ യ​ക്ഷി ഷെയ്ക്ക് കു​ടി​ച്ചി​ട്ടു​ണ്ടോ… ​ഇ​ല്ലെ​ങ്കി​ൽ തൃ​ശൂ​ർ എം​ജി ​റോ​ഡ് വ​ഴി കോ​ട്ട​പ്പു​റം ഓ​വ​ർ​ബ്രി​ഡ്ജി​ന​ടു​ത്തേ​ക്കു വ​രൂ…​ ഇ​വി​ടെ മു​ന്തി​രി​വ​ള്ളി​ത്ത​ണ​ലി​ലി​രു​ന്ന് യ​ക്ഷി ഷെ​യ്ക്കും പ​ഴ​ച്ചാ​റു​ക​ളും രു​ചി​ക്കാം. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​റി​ട്ട രു​ചി​ക​ളി​ലു​ള്ള ജ്യൂ​സു​ക​ളും പ​ല​ഹാ​ര​ങ്ങ​ളു​മൊ​രു​ക്കി ന​ല്ല ഭ​ക്ഷ​ണം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു പു​തി​യ ഒ​രു അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ് ഇ​വി​ടെ. വ​ന്നു​ക​യ​റു​ന്ന​വ​ർ​ക്കു നൊ​സ്റ്റാ​ൾ​ജി​ക് ഫീ​ലിം​ഗ് ന​ൽ​കു​ന്ന പ​ശ്ചാ​ത്ത​ല സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​ക​ട​യെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. പ​ഴ​മ​യി​ലേ​ക്കൊ​രു തി​രി​ച്ചു​പോ​ക്കാ​ണ് കോ​ട്ട​പ്പു​റം മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഈ ​ക​ട. പ​ഴ​യ ലാം​ബ്ര​ട്ട സ്കൂ​ട്ട​റി​ൽ ഒ​രു​ക്കി​യ ത​ട്ടു​ക​ട​യാ​ണ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ള്ള​ത്. കാ​ല​ത്തി​ന്‍റെ മ​ഹാ​പ്ര​വാ​ഹ​ത്തി​ൽ ഇ​ല്ലാ​താ​യ കോ​ളാ​ന്പി മൈ​ക്കും പ​ഴ​യ റേ​ഡി​യോ​യു​മെ​ല്ലാം ഈ ​കൊ​ച്ചു​ക​ട​യി​ൽ പോ​യ​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​ണ​ർ​ത്തും. ഒ​രു​കാ​ല​ത്തെ സൂ​പ്പ​ർ​താ​ര​മാ​യി​രു​ന്ന പ​ഴ​യ ഹീ​റോ സൈ​ക്കി​ളും ഈ ​ക​ട​യി​ലു​ണ്ട്. വെ​റും ജ്യൂ​സ് ക​ട മാ​ത്ര​മ​ല്ലി​ത്. മു​ന്തി​രി​വ​ള്ളി​ത്ത​ണ​ലി​ൽ സൗ​ഹൃ​ദ​ങ്ങ​ൾ പ​ങ്കി​ടാ​നും എ​ഴു​താ​നും പാ​ടാ​നും വ​ര​യ്ക്കാ​നു​മെ​ല്ലാം സൗ​ക​ര്യ​ങ്ങ​ളു​ള്ള ഇ​ട​മാ​ണി​ത്. കൂ​ട്ടി​ന് ഏ​ഴു​ത​രം നാ​ര​ങ്ങാ​വെ​ള്ള​ത്തി​ന്‍റെ…

Read More

എട്ടുമാസം വീട്ടു ജോലിക്കു നിന്നപ്പോൾ അടിച്ചുമാറ്റിയത് ലക്ഷങ്ങളുടെ സ്വർണം; വീട്ടുകാരുടെ പരാതിയിൽ മറ്റൊരു വീട്ടിൽ നിന്നും യുവതിയെ പൊക്കി പോലീസ്

​രാ​മം​ഗ​ലം: പു​റ​നാ​ട്ടു​ക​ര​യി​ലു​ള്ള വി​ല​ങ്ങ​ൻ എ​ൻ​ക്ലേ​വി​ലു​ള്ള ഫ്ലാ​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ. എ​ള​വ​ള്ളി കൊ​ട്ടേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സു​നി​ത​യെ​യാ​ണ് (46) പേ​രാ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2021 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 2021 ജൂ​ൺ മു​ത​ൽ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന സു​നി​ത പ​ല​പ്പോ​ഴാ​യി വീ​ട്ടി​ൽ​നി​ന്നും വീ​ട്ടു​കാ​ര​റി​യാ​തെ സ്വ​ർ​ണ​മാ​ല​യും ലോ​ക്ക​റ്റും മൂ​ക്കു​ത്തി​യും അ​ട​ക്കം ര​ണ്ടേ​കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​വും വെ​ള്ളി​യു​ടെ കൈ​ചെ​യി​നും ഡ​യ​മ​ണ്ട് ലോ​ക്ക​റ്റും മോ​ഷ​ണം ന​ട​ത്തി. സം​ഭ​വം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും മു​ങ്ങി​യ സു​നി​ത ആ​ലു​വ​യി​ലു​ള്ള മ​റ്റൊ​രു​വീ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പേ​രാ​മം​ഗ​ലം എ​സ്ഐ അ​നു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്ഐ അ​നൂ​പ്, എ​എ​സ്ഐ സ​ത്യ​വ​തി, സീ​നി​യ​ർ സി​പി​ഒ സു​ധീ​ർ ബാ​ബു, സി​പി​ഒ കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് ആ​ലു​വ​യി​ലെ ജോ​ലി​ക്കുനി​ന്നി​രു​ന്ന വീ​ട്ടി​ൽ നി​ന്നും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പു​ത്ത​ൻ​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ര​വോ​ടെ ആ​റേ​ശ്വ​രം മ​ല​യി​ൽ ആ​ർ​ക്കും വേ​ണ്ടാ​തെ ഒ​രു ട​വ​ർ; ഗ്രാ​മീ​ണ ജ​ന​ത​യ്ക്ക് കൗ​തു​ക​വും വി​സ്മ​യ​വുമായ മൈ​ക്രോ വേ​വ് ട​വ​റിന്‍റെ കഥയിങ്ങനെ…

കൊ​ട​ക​ര: മ​റ്റ​ത്തൂ​ർ ആ​റേ​ശ്വ​രം മ​ല​മു​ക​ളി​ലെ മൈ​ക്രോ വേ​വ് ട​വ​ർ നോ​ക്കു​കു​ത്തി​യാ​യി.വാ​ർ​ത്താവി​ത​ര​ണ വ​കു​പ്പി​നു കീ​ഴി​ൽ നേ​ര​ത്തെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൈ​ക്രോ​വേ​വ് റി​പ്പീം​ഗ്  സ്റ്റേ​ഷ​ന്‍റെ ബാ​ക്കി പ​ത്ര​മാ​ണ് ഈ ​ട​വ​ർ. ട​വ​റു​ക​ൾ സ​ർ​വ​വ്യാ​പി​യ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് മ​ല​യോ​ര​ത്തെ ഗ്രാ​മീ​ണ ജ​ന​ത​യ്ക്ക് കൗ​തു​ക​വും വി​സ്മ​യ​വും പ​ക​ർ​ന്ന് ത​ല ഉ​യ​ർ​ത്തി നി​ന്നി​രു​ന്ന ആ​റേ​ശ്വ​ര​ത്തെ ട​വ​ർ ഇ​പ്പോ​ൾ അ​നാ​ഥാ​വ​സ്ഥ​യി​ലാ​ണ്. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പി​ന്‍റെ റി​പ്പീ​റ്റിം​ഗ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നാ​ലു​പ​തി​റ്റാ​ണ്ടു മു​ന്പ് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റേ​ശ്വ​രം കു​ന്നി​ൻ മു​ക​ളി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട ഈ ​പ​ടു​കൂ​റ്റ​ൻ ട​വ​ർ. മ​റ്റ​ത്തൂ​ർ, വ​ര​ന്ത​ര​പ്പി​ള്ളി, കൊ​ട​ക​ര, ആ​ളൂ​ർ, ചാ​ല​ക്കു​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു നോ​ക്കി​യാ​ൽ കാ​ണാ​നാ​കും. ഓ​ട്ടു​ക​ന്പ​നി​ക​ളി​ലെ ഉ​യ​ര​മേ​റി​യ പു​ക​ക്കു​ഴ​ലു​ക​ളും വൈ​ദ്യു​തി​ബോ​ർ​ഡി​ന്‍റെ ഹൈ​ടെ​ൻ​ഷ​ൻ ട​വ​ർ​ലൈ​നു​ക​ളും മാ​ത്രം ക​ണ്ടു​പ​രി​ച​യി​ച്ച​വ​ർ​ക്ക് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പു സ്ഥാ​പി​ച്ച ഈ ​മൈ​ക്രോ​വേ​വ് സ്റ്റേ​ഷ​ന്‍റെ കൂ​റ്റ​ൻ ട​വ​ർ വി​സ്മ​യ​കാ​ഴ്ച​യാ​യി​രു​ന്നു. എ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​ന​മാ​ണ് ഇ​ത് ആ​റേ​ശ്വ​രം കു​ന്നി​നു​മു​ക​ളി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. ഈ ​ട​വ​റി​നു നെ​റു​ക​യി​ലെ ചു​വ​ന്ന ലൈ​റ്റു​ക​ൾ…

Read More

ചെ​പ്പാ​റ​യു​ടെ മു​ക​ളി​ൽ ജീപ്പുമായി അ​ഭ്യാ​സ പ്ര​ക​ട​നം; സാഹസിക ഡ്രൈവിംഗ് സോഷ്യൽ മീഡിയയിൽ പോലീസും കണ്ടു; യുവാവിനെ പൊക്കി പോലീസ്

വ​ട​ക്കാ​ഞ്ചേ​രി: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ചെ​പ്പാ​റ​യു​ടെ മു​ക​ളി​ലേ​ക്കു സ​ഞ്ചാ​രി​ക​ൾ​ക്കു ക​യ​റു​ന്ന​തി​നു കൈ​വ​രി​ക​ൾ പി​ടി​പ്പി​ച്ച ന​ട​പ്പാ​ത​യി​ലൂ​ടെ മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ടം വ​ര​ത്ത​ക്ക​വി​ധം അ​നു​മ​തി​യി​ല്ലാ​തെ ജീ​പ്പ് ഓ​ടി​ച്ചു ക​യ​റ്റി സാ​ഹ​സി​ക ഡ്രൈ​വിം​ഗ് ന​ട​ത്തി​യ ഒ​ന്നാം ​ക​ല്ല് കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി നാ​ലു​പു​ര​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ദി (20) നെ ​വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ലൈ​സെ മു​ഹ​മ്മ​ദ് റാ​ഷി​ദി​ന്‍റെ പേ​രി​ലു​ള്ള KL48Q3300 ന​ന്പ​ർ താ​ർ ജീ​പ്പാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ന​ട​ന്നു​ക​യ​റു​ന്ന കൈ​വ​രി​ക​ൾ പി​ടി​പ്പി​ച്ച ന​ട​പ്പാ​ത​യി​ലൂ​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യി​ല്ലാ​തെ സാ​ഹ​സി​ക ഡ്രൈ​വിം​ഗ് ന​ട​ത്തി​യ​ത്. ഇൗ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​തു വ​ട​ക്കാ​ഞ്ചേ​രി സി​ഐ കെ. ​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി എ​സ്ഐ കെ.​ജെ. പ്ര​വീ​ണ്‍ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്നും ഇ​ത്ത​ര​ത്തി​ൽ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി.

Read More

ഫ്ളാറ്റിന്‍റെ വരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ…! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു; സെക്യൂരിറ്റിക്ക് തടവുശിക്ഷ

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ കടന്നുപിടിച്ച ഫ്ളാറ്റിലെ സെക്യൂരിറ്റിക്ക് ആറ് വര്‍ഷത്തെ കഠിനതടവ്. അയ്യന്തോള്‍ സ്വദേശി മോഹന്‍ രാജി(60)നെയാണ് അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പ്രതി 35,000 രൂപയും പിഴയൊടുക്കണം. ഫ്ളാറ്റിന്‍റെ വരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ചുവയോടെ സമീപിച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അശ്ലീല ഭാഷണം നടത്തുകയായിരുന്നു. കുട്ടി അറിയിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ സംഭവം പോലീസിൽ അറിയിച്ചത്. തു‌‌ടർന്ന് തൃശൂർ വെസ്റ്റ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച്  പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം;പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തൽ;  മധ്യ‌വയസ്കനും യുവാവും പിടിയിൽ

ചാ​വ​ക്കാ​ട്: വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി ര​ണ്ടു​പേ​രെ ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഒ​ന്പ​തു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് പ​ല ത​വ​ണ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലാ​ണ് ആ​ദ്യ​ത്തെ അ​റ​സ്റ്റ്. ബ്ലാ​ങ്ങാ​ട് ഇ​ര​ട്ട​പ്പു​ഴ അ​റ​ക്ക​ൽ അ​ബ്ബാ​സ്(56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ലൈം​ഗി​ക ചേ​ഷ്ട​ക​ൾ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ചാ​വ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സെ​ൽ​വ​രാ​ജ്,എ​സ്.​ഐ. എ​സ്. സി​നോ​ജ്, കെ. ​സു​നു, വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ സൗ​ദാ​മി​നി, സി​പിഒമാ​രാ​യ മു​നീ​ർ, ജ​യ​കൃ​ഷ്ണ​ൻ, പ്ര​ദീ​പ്, റെ​ജി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ കൈ​ക്ക​ലാ​ക്കി മോ​ർ​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ര​ണ്ടാ​മ​ത്തെ പോ​ക്സോ അ​റ​സ്റ്റ്.​ എ​ട​ക്ക​ഴി​യൂ​ർ…

Read More

വ്യ​ത്യ​സ്ത​മാ​യ രു​ചി​ക​ളും കാ​ഴ്ച​ക​ളു​മാ​യൊ​രു ടൂ​റി​സം; അ​വി​ടെ​യൊ​രു ഹ​ണീ ടീ … ​ ഇ​വി​ടെ​യൊ​രു പു​ഷ്പ​രാ​ജ് ….!

മു​രി​ങ്ങൂ​ർ:​ വ്യ​ത്യ​സ്ത​മാ​യ രു​ചി​ക​ളും കാ​ഴ്ച​ക​ളു​മാ​യൊ​രു ടൂ​റി​സം.​ എ​റ​ണാ​കു​ളം പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ കെ.​ഐ.​ എ​ബി​നാ​ണ് ദാ​ബ​ക​ൾ​ക്ക് പ്ര​ശ​സ്ത​മാ​യ ചി​റ​ങ്ങ​ര​യി​ലും ചെ​റു​കി​ട ഭ​ക്ഷ​ണ ശാ​ല​ക​ളി​ൽ ടൂ​റി​സം സാ​ദ്ധ്യ​ത​ക​ൾ തേ​ടി​യു​ള്ള യാ​ത്ര​യി​ൽ മു​രി​ങ്ങൂ​രി​ലും എ​ത്തി​യ​ത്.​ സ്വാ​ദി​ഷ്ഠ​മാ​യ വ​ട​ക്കേ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ ഭ​ക്ഷി​ക്കാ​ൻ എ​ത്തു​ന്ന ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രും സ​ഞ്ചാ​രി​ക​ളും പ്ര​ധാ​ന​മാ​യും ക​യ​റു​ന്ന വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ളാ​ണ് ദാ​ബ​ക​ളെ​ന്നും ഇ​തു വ​ഴി പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, യു.​പി, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് തു​ട​ങ്ങി ദീ​ർ​ഘ ദൂ​ര​യാ​ത്ര ചെ​യ്തു വ​രു​ന്ന ട്ര​ക്കി​ലെ ജീ​വ​ന​ക്കാ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കാ​ൻ സാ​ധി​ക്കു​മെ​ന്നും സ​ഞ്ചാ​രി​യും എ​ഴു​ത്തു​കാ​ര​നും മ​ല​പ്പു​റം രാ​മ​പു​രം ജെം​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​റും ഹെ​ഡു​മാ​യ എ​ബി​ൻ പ​റ​യു​ന്നു.​ വ്യ​ത്യ​സ്ത​മാ​യ ഭാ​ഷ, സം​സ്കാ​രം, യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ,വ​സ്ത്ര​ധാ​ര​ണം എ​ന്നി​വ​യും യാ​ത്ര​യി​ലൂ​ടെ മ​ന​സി​ലാ​ക്കാ​നും ക​ഴി​യു​ന്നു.​ വ​ട​ക്കേ ഇ​ന്ത്യ​ൻ ദാ​ബ​ക​ളി​ൽ അ​തി​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മാ​യി ക​യ​ർ…

Read More

ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്നു, ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും ഇറങ്ങിയോടി  ആളുകൾ;  ഭീ​തി​ വിട്ടുമാറാതെ പു​തു​ക്കാ​ട് നഗരവാസികൾ

പു​തു​ക്കാ​ട്: വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്ന​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12 മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്താ​ണ് സം​ഭ​വം.ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ കൊ​ച്ചി​യി​ലെ പ്ലാ​ന്‍റി​ൽ​നി​ന്നു പാ​ല​ക്കാ​ട്ടേ​ക്കു പോ​യി​രു​ന്ന വാ​ഹ​ന​ത്തി​ലെ കം​പ്ര​സ്ഡ് നാ​ച്വ​റ​ൽ ഗ്യാ​സ് (സി​എ​ൻ​ജി) സി​ലി​ണ്ട​റാ​ണ് ചോ​ർ​ന്ന​ത്. 400 കി​ലോ സി​എ​ൻ​ജി​യാ​ണ് ടെ​ന്പോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സി​ലി​ണ്ട​റു​ക​ൾ ഘ​ടി​പ്പി​ച്ചി​രു​ന്ന വാ​ൽ​വി​ൽ ചോ​ർ​ച്ച​യു​ണ്ടാ​വു​ക​യാ​യി​രു​ന്നു.വ​ലി​യ ശ​ബ്ദ​ത്തി​ൽ ചോ​ർ​ച്ച വ​ന്ന​യു​ട​നെ സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ട്ര​ഷ​റി, ബാ​ങ്കു​ക​ൾ, ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ട​ത്തും പ​റ​ന്പി​ലൂ​ടെ​യു​മാ​ണു ജീ​വ​ന​ക്കാ​ർ ഓ​ടി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പു​തു​ക്കാ​ട് പോ​ലീ​സ് മ​റ്റു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.അ​ര​മ​ണി​ക്കൂ​റോ​ളം ആ​ളു​ക​ൾ ഭീ​തി​യി​ലാ​യി. ചോ​ർ​ച്ച അ​ട​യ്ക്കു​ന്ന​തു​വ​രെ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തും വാ​ഹ​ന ഗ​താ​ഗ​തം പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. പു​തു​ക്കാ​ടു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ വാ​ൽ​വ് മു​റു​ക്കി ചോ​ർ​ച്ചയ​ട​ച്ച​ത്. തുടർന്നു വാ​ഹ​നം ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്കു മാ​റ്റി.ഫ​യ​ർ​ഫോ​ഴ്സി​ലെ സീ​നി​യ​ർ ഓ​ഫീ​സ​ർ എം.…

Read More