ചേർപ്പ്: ആറാട്ടുപുഴ പട്ടം പള്ളത്ത് ദന്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്നു തെളിഞ്ഞു. തെങ്ങ് കയറ്റ തൊഴിലാളിയായ ചേരി പറന്പിൽ ശിവദാസൻ (ശിവൻ -53), ഭാര്യ സുധ (48) എന്നിവരെയാണ് പുതുവർഷ ദിനത്തിൽ രാവിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസൻ വീടിനു മുൻ വശത്തും, ഭാര്യ കിടപ്പുമുറിയിലും മരിച്ച നിലയിലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുധയെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ ശിവദാസൻ തൂങ്ങി മരിക്കാൻ ഉപയോഗിച്ച കയർ ഭാര്യ സുധയുടെ കഴുത്തിൽ മുറുക്കിയാണ് ഇവരെ കൊന്നതൊന്നും സ്ഥിരീകരിച്ചു. 31 ന് രാത്രിയാണ് രണ്ടുമരണങ്ങളും നടന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി ചേർപ്പ് സിഐ ടി.വി. ഷിബു പറഞ്ഞു. സംഭവം നടക്കുന്പോൾ ശിവദാസനും ഭാര്യയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. ശിവദാസനു സുധയെ സംശയമായിരുന്നതായും കൊല്ലുമെന്ന് ഭീഷണി…
Read MoreCategory: Thrissur
അകകണ്ണിൽ ‘സന്തോഷി’ക്കാൻ ശോഭയുള്ള വീട് റെഡി; സന്തോഷം പങ്കിടാൻ ഉമ്മൻചാണ്ടിയും എത്തും!
പാലപ്പെട്ടി: ഷുഗർ ബാധിച്ച് കാഴ്ച്ച നഷ്ടപ്പെട്ടസന്തോഷിനും കുടുംബത്തിനും ഇനി മനസു തുറന്നു സന്തോഷിക്കാം, പുതിയ ഭവനം സമ്മാനിക്കാൻ ഉമ്മൻ ചാണ്ടിയെത്തും. പാലപ്പെട്ടി വളവിനു പടിഞ്ഞാറുഭാഗം കൊയലാണ്ടി സെന്ററിൽ താമസിക്കുന്ന കിളിയന്തറ സന്തോഷിനാണ് അടച്ചുറപ്പുള്ള മികച്ച ഭവനമൊരുങ്ങിയത്. സന്തോഷിന്റെ ബുദ്ധിമുട്ട് മനസിലാക്കി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശോഭ സുബിനും യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും ഉമ്മൻ ചാണ്ടിയുടെ 50-ാമത് നിയമസഭ വാർഷികത്തിന്റെ ഭാഗമായി കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു. മകളുടെ വിദ്യഭ്യാസവും, സന്തോഷിന്റെ ചികിത്സാചെലവും ഉൾപ്പെടെ കുടുംബത്തെ മുഴുവനുമായും ഏറ്റെടുക്കുകയാണ് ചെയ്തത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും പാത്രങ്ങളും കിടക്കയും, ടിവിയും, മേശയും എല്ലാം വീട്ടിലേക്കു എത്തിച്ചിട്ടുണ്ട്. സന്തോഷിനും കുടുംബത്തിനും ഉള്ള പുതുവസ്ത്രങ്ങളും നാളെ കൈമാറും, വൈകീട്ട് മൂന്നുമണിക്ക് പുതിയ ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കാൻ ഉമ്മൻ ചാണ്ടി എത്തും. രാഷ്ട്രീയ, പൊതുപ്രവർത്തന മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയുടെ 50-ാം നിയമസഭ വാർഷികങ്ങളുടെ ഭാഗമായി…
Read Moreകൈയേറ്റം ! വമ്പന്മാർക്കു ഷേക്ക് ഹാൻഡ്, സാധാരണക്കാരനു ഭീഷണി; ഇവരുടെ ക്രൂരവിനോദത്തിന് ഇരയാകുന്നത് നഗരത്തിലെ വിവിധ ഭാഗങ്ങളിലെ നിരവധി ആളുകള്
ചാലക്കുടി: കൈയേറ്റക്കാർക്കെതിരെ പരാതിയുമായി വിഹരിക്കുന്നവരുടെ ഇരകളായി സാധാരണക്കാർ വീഴുന്പാൾ വന്പൻമാർക്ക് കുലുക്കമില്ല. ചാലക്കുടിയിൽ അനധികൃത കൈയേറ്റങ്ങൾക്കെതിരെ അധികൃതർക്കു പരാതി നൽകി പൊളിപ്പിക്കൽ വിനോദമാക്കിയവർ വലിയ മീനുകളെ കാണുന്പോൾ കണ്ണടച്ച് ഇരിക്കുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകളാണ് ഇവരുടെ ക്രൂരവിനോദത്തിന് ഇരയാകുന്നത്. അറിയാതെ ഇഞ്ചു കണക്കിനുമാത്രം അല്പം പുറന്പോക്ക് ഭൂമി സ്വന്തം ഭൂമിയിൽ ഉൾപ്പെട്ടവരെ ഇവർ വേട്ടയാടുന്പോൾ വന്പൻമാരുടെ കൈയേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ഇതിനു പിന്നിൽ ഉദ്യോഗസ്ഥ ലോബിയും പരാതി സംഘവുമായി ഒത്തുകളിയാണ് നടക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പരാതി സംഘം ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകുകയും ഉദ്യോഗസ്ഥരെ വരുതിയിൽ നിർത്തി നിയമം നടപ്പിലാക്കുന്നതായി പൊതുജനമധ്യത്തിൽ കാണിക്കും. ഉദ്യോഗസ്ഥർ ഇവരുടെ പരാതിയനുസരിച്ച് പരാതിയുള്ള സ്ഥലങ്ങളിൽ നോട്ടീസ് പതിക്കുകയും ഇവർ സാധാരണക്കാരാണെങ്കിൽ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയും കൈയേറ്റങ്ങൾക്കെതിരെ പൊരുതുന്നവർ അഭിനവ നവാബുമാരായി വിലസുകയും ചെയ്യുന്നു. ഇവർ പരാതി നൽകിയ സ്ഥലങ്ങളിൽ വന്പൻമാർ…
Read Moreഅച്ചനൊന്നു വായിക്കണോ..? ബാൻഡ് മേളവുമായി വൈദികൻ, വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
തൃശൂർ: നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച് വൈദികൻ ബാന്ഡ് കൊട്ടിയതു സമൂഹമാധ്യമങ്ങളിൽ വൈറലായി. നെല്ലിക്കുന്ന് പള്ളിയിലെ അസി. വികാരി ഫാ. പ്രതീഷ് കല്ലറയ്ക്കലാണു ചാലക്കുടി കൈരളി ബാൻഡ് സംഘത്തിനോപ്പം ഡ്രംസ് വായിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയത്. നെല്ലിക്കുന്ന് പള്ളി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ച തിരിഞ്ഞുള്ള ദിവ്യബലിക്കുശേഷം മൂന്നുമണിക്കൂർ കൈരളിയുടെ ബാന്ഡ് വാദ്യം ഉണ്ടായിരുന്നു. തിരുനാളിനെത്തിയ ബന്ധുമിത്രാദികളെ യാത്രയാക്കിയശേഷമാണു ബാൻഡ് മേളം ആസ്വദിക്കാനായി അവസാന അരമണിക്കൂർ നേരം പ്രതീഷച്ചനെത്തിയത്. ആവശ്യപ്പെട്ട ഗാനങ്ങൾ വായിക്കുന്നതു താളബോധത്തോടെ ആസ്വദിക്കുന്ന അച്ചനെ കണ്ട ബാന്ഡ് ട്രൂപ്പിലെ കിരൺ അച്ചനൊന്നു വായിക്കണോ എന്നു ചോദിച്ചു. നിങ്ങൾക്കു വിരോധമില്ലെങ്കിൽ കരക്കൈ നോക്കാം എന്ന മറുപടിയിൽ ബാൻഡ് മാഷ് വിജയന്റെ സമ്മതത്തോടെ അടുത്ത പാട്ടിൽ വായിച്ചു. ജനങ്ങളും ട്രൂപ്പ് അംഗങ്ങളും പ്രോത്സാഹിപ്പിച്ചപ്പോൾ തുടർന്നുള്ള വിശുദ്ധനായ സെബസ്ത്യാ നോസേ എന്ന ഗാനവും ജനഗണമനയും വായിച്ചശേഷമാണു പ്രതീഷച്ചൻ ഉദ്യമത്തിനു…
Read Moreമകൻ അമ്മയെ മർദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചു ! ബൈജുവിന്റെ രണ്ടു മക്കളെ നോക്കിവളർത്തുന്നത് അമ്മ തങ്കയാണ്
തൃശൂർ: ക്രിസ്മസ് തലേന്നു മുളങ്കുന്നത്തുകാവിൽ മകൻ അമ്മയെ മർദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചു. അരങ്ങാഴിക്കുളത്ത് കോരംകുന്നത്ത് അക്കന്റെ ഭാര്യ തങ്ക(70)യ്ക്കാണ് മകനിൽനിന്ന് മർദനമേറ്റത്. സംഭവത്തിൽ മകൻ ബൈജുവിനെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. കരുമാത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്നു ബഹളമുണ്ടാക്കുന്നതും അടിപിടിയുണ്ടാക്കുന്നതും പതിവായിരുന്നു. ബൈജുവിന്റെ രണ്ടു മക്കളെ നോക്കിവളർത്തുന്നത് അമ്മ തങ്കയാണ്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.പി. ജോയിയുടെ നിർദേശപ്രകാരം എസ്ഐ കെ.രാജൻ, അസി.എസ്ഐ വർഗീസ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreരാത്രിയിൽ ശക്തൻ നഗരം കൈയടക്കി കന്നുകാലികൾ; ബൈക്ക് യാത്രികർക്ക് ഭീഷണിയാകുന്നു
തൃശൂർ: രാത്രിയിൽ കന്നുകാലികൾ വീണ്ടും നഗരത്തിലിറങ്ങി. ശക്തൻനഗറിലെ റോഡിലാണ് ഇന്നലെ രാത്രി ഇരുചക്ര വാഹനക്കാർക്ക് ഭീഷണിയുയർത്തി കന്നുകാലികൾ വിലസിയത്. ആഴ്ചകൾക്കു മുന്പ് രാത്രിയിൽ കോലോത്തുംപാടത്ത് റോഡിലിറങ്ങിയ കന്നുകാലിയെ ഇടിച്ച് മണ്ണുത്തി സ്റ്റേഷനിലെ പോലീസുകാരൻ മരിച്ചിരുന്നു. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് കന്നുകാലിയെ ഇടിച്ചതിനെ തുടർന്ന് റോഡിലേക്കു തെറിച്ചു വീണുമരിച്ചത്. നഗരത്തിൽ ഭീഷണിയുയർത്തിയ കന്നുകാലികളെ മുഴുവൻ പിടിച്ചുകെട്ടിയിട്ടുണ്ടെന്ന് കോർപറേഷൻ പറയുന്നുണ്ടെങ്കിലും ഇപ്പോഴും രാത്രിയിൽ നഗരത്തിൽ കന്നുകാലികൾ അലയുകയാണ്. വെളിച്ചമുള്ള സ്ഥലത്തു നിന്നാൽ മാത്രമേ കന്നുകാലികളെ കാണാനാകൂ. കറുത്ത നിറമായതിനാൽ ഇരുട്ടത്ത് പെട്ടന്ന് കാണാനാകില്ല.
Read Moreആക്രമണ വാസനയും പേവിഷ സമാന ലക്ഷണങ്ങളുമായി മൂന്നു ദിവസം നാടിനെ മുൾമുനയിൽ നിർത്തിയ കുറുനരി കുടുങ്ങി
വെള്ളാങ്കല്ലൂർ: മൂന്നു ദിവസമായി നാട്ടിൽ അക്രമവാസനയോടെ അലഞ്ഞുതിരിഞ്ഞ കുറുക്കനെ വനം വകുപ്പിന്റെ മൊബൈൽ സ്ക്വാഡിന്റെ സഹായത്തോടെ കൂട്ടിലാക്കി. വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കോണത്തുകുന്ന് പ്രദേശത്താണു കഴിഞ്ഞ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കുറുക്കൻ ഭീഷണിയായത്. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷിന്റെ നിർദേശത്തെത്തുടർന്ന് വനം വകുപ്പിന്റെ ചാലക്കുടി മൊബൈൽ സ്ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.സി. ലിജേഷ്, റസ്ക്യു ഓഫീസർമാരായ ബിബീഷ്, നിഷിൽ എന്നിവർ സ്ഥലത്തെത്തി കുറുനരിയെ പോൾ ട്രാപ്പ് സംവിധാനമുപയോഗിച്ചു കൂട്ടിലാക്കുകയായിരുന്നു. വെള്ളാങ്കല്ലൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. ബി. അജിത് ബാബു കുറുക്കന്റെ ആരോഗ്യപരിശോധന നടത്തി.ആക്രമണ വാസനയും പേവിഷ സമാന ലക്ഷണങ്ങളും കാണിക്കുന്നതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
Read Moreറോഡിൽ ടാറിംഗിന് ഉപയോഗിക്കുന്ന ബിറ്റുമിൻ വേസ്റ്റ് ഉപേക്ഷിച്ച നിലയിൽ; ഒരാഴ്ചക്കുള്ളിൽ ഉണ്ടായത് മൂന്ന് അപകടങ്ങൾ
പട്ടിക്കാട്: ആറാംകല്ലിൽ ദേശീയപാതയ്ക്കും സർവീസ് റോഡിനും ഇടയിലായി അപകടക്കെണി ഒരുക്കി കാത്തിരിക്കുകയാണ് ദേശീയപാത നിർമാണ കന്പനി. ദേശീയപാതയിൽ അപകട മരണങ്ങൾ തുടർക്കഥയായിട്ടും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ. പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിൽ ആറാംകല്ല് കഴിഞ്ഞ് സർവീസ് റോഡ് ദേശീയപാതയിലേക്ക് ചേരുന്ന ഭാഗത്താണ് ടാറിംഗിന് ഉപയോഗിക്കുന്ന ബിറ്റുമിൻ വേസ്റ്റ് ഉപേക്ഷിച്ച നിലയിൽ കുന്നുകൂട്ടി ഇട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു ബൈക്കും ഒരു കാറും ഇവിടെ അപകടത്തിൽപെട്ടു. സർവീസ് റോഡിലൂടെ വന്ന് ദേശീയപാതയിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്നവരും ദേശീയപാതയിൽനിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്നവരും ഒരുപോലെ അപകടത്തിൽപെടാവുന്ന രീതിയിലാണ് ബിറ്റുമിൻ വേസ്റ്റ് കിടക്കുന്നത്. ഇവ അടുത്തെത്തുന്പോൾ മാത്രമേ ശ്രദ്ധയിൽ പെടൂ എന്നതാണ് ഏറെ അപകടം.അപകടത്തിൽപെട്ട യാത്രക്കാരുടെ അവസ്ഥ മനസിലാക്കിയ സമീപവാസികളാണ് ഇവിടെ താത്കാലികമായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. എത്രയും വേഗം അധികൃതർ ഇടപെട്ട് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ വലിയ അപകടങ്ങൾ പ്രദേശത്തുണ്ടാകാൻ…
Read Moreപഴയ കൊച്ചിൻ പാലം വീരമൃത്യു വരിച്ച ധീര സൈനികർക്കായുള്ള സ്മാരകമാക്കണമെന്ന ആവശ്യവുമായി ജനകീയ സമിതി
ഷൊർണൂർ : പഴയ കൊച്ചിൻ പാലം രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ സ്മാരകമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്കി. നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചാണ് മേൽപറഞ്ഞ ആവശ്യമുന്നയിച്ച് നിവേദനം നൽകിയത്. പാലം ബലപ്പെടുത്തി, രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചവരുടെ സ്മാരകമാക്കി സംരക്ഷിക്കണമെന്നാണ് ഉയർന്നുവന്നിട്ടുള്ള ജനകീയാവശ്യം. എന്നാൽ പാലത്തെ സ്മാരകമാക്കാൻ സാന്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാൽ സർക്കാർ ഇതിനു തയാറാവുമോയെന്ന കാര്യം കണ്ടറിയണം. സംസ്ഥാനത്തെ അപൂർവമായ റെയിൽ റോഡ് പാലമായിരുന്നു പഴയ കൊച്ചിൻ പാലം.പുരാവസ്തു സംരക്ഷണ സമിതി എന്ന പേരിലാണ് സംഘടന രൂപീകരിച്ച് കൊച്ചിൻ പാലം സംരക്ഷിക്കാൻ പദ്ധതിയിട്ടത്. ഇതിനിടെ സുരക്ഷാപ്രശ്നം ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് പാലം പൊളിച്ച് വില്പ്പന നടത്താനുള്ള ശ്രമവും ഉണ്ടായിരുന്നു. കൊച്ചി മഹാരാജാവ് 1900ത്തിൽ 84 ലക്ഷം രൂപ ചെലവഴിച്ച് ബ്രിട്ടീഷ് സഹായത്തോടെ നിർമിച്ചതാണ് പഴയ കൊച്ചിൻ പാലം. കാലപ്പഴക്കം വന്നതോടെ പുതിയ പാലം നിർമിക്കുകയും പഴയ പാലത്തിൽ…
Read Moreമിണ്ടാപ്രാണികൾക്ക് അന്നമൂട്ടിയിരുന്ന പാത്രങ്ങൾ തിരിച്ചു തരൂ..! മോഷ്ടാക്കളോടു ദിവാകരന് ഒന്നേ പറയാനുള്ളൂ…
തിരുവില്വാമല: മോഷ്ടാക്കളോടു ദിവാകരന് ഒന്നേ പറയാനുള്ളൂ- മിണ്ടാപ്രാണികൾക്ക് അന്നമൂട്ടിയിരുന്ന പാത്രങ്ങൾ തിരിച്ചു തരൂ. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കന്നുകാലികൾക്കു ഭക്ഷണവും വെള്ളവും നൽകുന്നതിനായി പാന്പാടി കൂടാരംകുന്ന് എം. ദിവാകരൻ കടയ്ക്കു മുന്നിൽ വച്ചിരുന്ന പാത്രങ്ങളാണ് ഇന്നലെ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത്. പാന്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഇന്നലെ പുലർച്ചെ നാലരയോടെയാണു സംഭവം. മോഷ്ടാക്കളെ പിന്തുടർന്ന കടയുടമ പഴയന്നൂരിൽ വച്ച് മോഷ്ടാക്കളെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. കടയ്ക്കു മുന്നിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നതിനായി വച്ചിരുന്ന ബക്കറ്റ്, അഞ്ച് ട്രേ, മറ്റു പാത്രങ്ങൾ മുതലായവയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. രാവിലെ 4.30 ന് പെട്ടി ഓട്ടോയിൽ വന്ന രണ്ടുപേർ മോഷണം നടത്തുന്നത് കടയിലെ സിസിടിവിയ്ല് പതിഞ്ഞിട്ടുണ്ട്. രാവിലെ കടയിലെത്തിയ ദിവാകരൻ പാത്രങ്ങൾ കാണാതായപ്പോൾ സിസിടിവി പരിശോധിക്കുകയായിരുന്നു. മോഷ്ടാക്കൾ ആക്രി കടയിൽ സാധനങ്ങൾ വിറ്റിരിക്കാം എന്ന ഊഹത്തിൽ അന്വേഷിച്ചിറങ്ങിയ ദിവാകരൻ പഴയന്നൂർ…
Read More