മേലൂർ: ഒരു ഭാഗത്ത് വളർത്തുകോഴികൾക്ക് ഒപ്പം ചങ്ങാത്തംകൂടിയും മറുഭാഗത്തു കൃഷികൾ നശിപ്പിച്ചും മയിലുകൾ. മേലൂർ പിണ്ടാണി യിലാണു നാലുമാസം മുന്‍പ് അഞ്ചു ചെറു പക്ഷിക്കുഞ്ഞുങ്ങളെ നാട്ടുകാർ കണ്ടെത്തിയത്. ഏതു പക്ഷിയുടെ കുഞ്ഞാണെന്നു മനസിലായില്ല. വീടുകളിൽ വളർത്തുന്ന കോഴികൾക്കു തീറ്റ നൽകുന്പോൾ ഇവയും ഒപ്പം നിന്ന് ഭക്ഷിക്കുക പതിവായിരുന്നു. തുടർന്ന് കുഞ്ഞുങ്ങളുടെ വളർച്ചയിലും നിറത്തിലും ശബ്ദത്തിലും മാറ്റം വന്നു തുടങ്ങിയപ്പോഴാണു മയിലുകളാണെന്നു നാട്ടുകാർക്കു മനസിലായത്. നിലവിൽ പ്രദേശത്തെ കോഴികൾക്കൊപ്പം ചങ്ങാത്തം കൂടിയാണു നടപ്പ്. മയിലുകൾ വലുതായെങ്കിലും ഇവ ഇതുവരെയും കോഴികളെ ഉപദ്രവിച്ചിട്ടില്ലത്രേ. പാലപ്പിള്ളി, പൂത്തുരത്തി, അടിച്ചിലി പ്രദേശങ്ങളിലെല്ലാം ഇടതൂർന്ന പൊന്തക്കാടുകളും കൃഷിയിടങ്ങളുമുള്ളതുകൊണ്ടുതന്നെ ധാരാളം മയിലുകൾ കൂട്ടത്തോടെ എത്തുന്നതു കൗതുകത്തിനൊപ്പം കർഷകരിൽ ആശങ്കയും ഉടലെടുത്തിട്ടുണ്ട്. തങ്ങളുടെ കൃഷിയിടങ്ങളിലെ പയറുവർഗങ്ങൾ തുടങ്ങി വിവിധതരം വിളകൾ കൊത്തി നശിപ്പിക്കുന്നതായി കർഷകർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും സ്വാഭാവിക വനം നശിച്ചുകൊണ്ടിരിക്കുന്നതും നാട്ടിലെ മണ്ണിന്റെ…
Read MoreCategory: Thrissur
അന്നും ഇന്നും സൂപ്പർ ഹീറോ ! വരന്തരപ്പിള്ളിയിൽ അംബാസിഡർ മേളം; സംഗമത്തിനെത്തിയത് 1958ലെ ആദ്യത്തെ മോഡൽ ഉൾപ്പെടെ 40ഓളം കാറുകൾ
വരന്തരപ്പിള്ളി: ഒരുകാലത്ത് നിരത്തുകൾ കൈയടക്കിയിരുന്ന അംബാസിഡർ കാറുകളുടെ സംഗമം വേറിട്ടതായി. അംബാസിഡർ മോട്ടോറിംഗ് ക്ലബ് എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളിയിലായിരുന്നു സംഗമം. 1958ലെ ആദ്യത്തെ മോഡൽ മുതൽ 40 കാറുകളാണു സംഗമത്തിൽ പങ്കെടുത്തത്. വയനാട്, കണ്ണൂർ, കോട്ടയം, എറണാകുളം, തിരുവല്ല തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കാറുടമകൾ സംഗമത്തിൽ പങ്കെടുത്തു. ചെറായി സ്വദേശി ഷാലിക്കാണ് 1958ൽ ഇറങ്ങിയ അംബാസിഡർ കാറുമായി എത്തിയത്. മുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണ് ഈ കാറെന്ന് ഷാലിക്ക് പറഞ്ഞു. 2014ൽ അംബാസിഡർ കാർ നിർമാണം അവസാനിപ്പിക്കുന്നതുവരെയുള്ള മാർക്ക് വണ്‍, മാർക്ക് ടു, മാർക്ക് ത്രീ, മാർക്ക് ഫോർ, ഗ്രാന്റ്, നോവ, ക്ലാസിക് തുടങ്ങിയ മോഡലുകൾ വരന്തരപ്പിള്ളിയിലെത്തിയിരുന്നു. 256 അംഗങ്ങളുള്ള ഗ്രൂപ്പിൽ 80 കാരനായ ബാലുശേരി സ്വദേശി മൊയ്തീനാണ് ഏറ്റവും മുതിർന്ന അംഗം. ഒന്നര വർഷമായി പ്രവർത്തിക്കുന്ന ഗ്രൂപ്പ് വാഹനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ പരസ്പരം സഹായിക്കുന്നതിനാണ്…
Read More2021 വിടപറയുമ്പോൾ..! ടി.ഡി.ശ്രീധരന്റെ ഡയറികുറിപ്പുകളിൽ കാണാം നാടിന്റെ സാമൂഹിക രാഷ്ടീയ ചരിത്രം
കോടാലി: വ്യക്തിജീവിതത്തിലെ അനുഭവങ്ങൾക്കൊപ്പം നാടിന്റെ സാമൂഹിക രാഷ്ടീയ സ്പന്ദനങ്ങളും ഡയറിയുടെ താളുകളിൽ എഴുതി സൂക്ഷിക്കുകയാണ് കടന്പോട് സ്വദേശി ടി.ഡി.ശ്രീധരൻ. കഴിഞ്ഞ അന്പതുകൊല്ലത്തിനിടയിൽ ഉണ്ടായ സുപ്രധാന സംഭവങ്ങളെല്ലാം ശ്രീധരന്റെ ഡയറിക്കുറിപ്പുകളിലുണ്ട്. വ്യക്തി ജീവിതത്തിനേക്കാളേറെ പൊതു ജീവിതത്തെ ഡയറിയിൽ അടയാളപ്പെടുത്താനാണ് ടി.ഡി. ശ്രമിച്ചിട്ടുള്ളത്. 1970ന് ശേഷം ഉണ്ടായ സുപ്രധാന സംഭവങ്ങളും പ്രമുഖരുടെ വിയോഗവും ഡയറികുറിപ്പുകളിലുണ്ട്. ഓരോ വർഷം പിറക്കുന്പോഴും പുതിയ ഡയറിയിലെഴുതി തുടങ്ങുന്ന ഇദ്ദേഹം പഴയ ഡയറികൾ എല്ലാം സൂക്ഷിച്ചുവെക്കുന്നുണ്ട്. കഴിഞ്ഞ അന്പതുകൊല്ലത്തിനിടിയിൽ താൻ ഉപയോഗിച്ച ഡയറികളിൽ 47 എണ്ണവും ഇദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു. കാലപ്പഴക്കം മൂലം മൂന്നെണ്ണം ദ്രവിച്ചുപോയി. ചെറുപ്പം മുതലേ സിപിഐ പ്രവർത്തകനായി പൊതുരംഗത്തെത്തിയ ശ്രീധരൻ 21-ാം വയസിലാണ് ഡയറി എഴുതാൻ തുടങ്ങിയത്. പിന്നീട് പാർട്ടിയുടെ ആന്പല്ലൂർ മണ്ഡലം അസി.സെക്രട്ടറിയായും കുറച്ചുകാലം യുവജനസംഘടനയുടെ ജില്ല പ്രസിഡന്റായും പ്രവർത്തിച്ചു. 1979 മുതൽ 92 വരെ പൂങ്കുന്നം സീതാറാം ടെക്സ്റ്റയിൽസിൽ…
Read Moreഎല്ലാ വിശ്വാസത്തിനും മീതെയാണ് ശ്വാസമെന്നതു മറക്കരുത്; കോവിഡിൽ മരുന്നുകമ്പനികൾ തടിച്ചുകൊഴുത്തെന്ന് മന്ത്രി രാധാകൃഷ്ണൻ
തൃശൂർ: കോവിഡ് വന്നതിലൂടെ നേട്ടം കൊയ്ത ചില മരുന്നുകന്പനികൾ സാന്പത്തികമായി തടിച്ചുകൊഴുത്തുവെന്നു മന്ത്രി കെ. രാധാകൃഷ്ണൻ. ദയ മാധ്യമ ഫെലോഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എച്ച് വണ്‍ എൻ വണ്‍ രോഗം പടർന്ന വേളയിൽ തകർച്ചമൂലം അടച്ചുപൂട്ടാൻ തയാറായിനിന്ന ഒരു മരുന്നുകന്പനി വലിയ സാന്പത്തിക നേട്ടമുണ്ടാക്കി. ഏതുവിധേനയും സന്പത്തു കൂട്ടുക എന്ന നയമുള്ള മരുന്നുകന്പനികൾ സാമൂഹ്യപ്രതിബദ്ധത മറക്കുന്നതു കാണാതെ പോകരുത്. സ്വകാര്യ ആശുപത്രികൾ നല്ല സേവനം നൽകുന്നുണ്ട്. സാമാന്യം നല്ല ശന്പളം ലഭിക്കുന്ന ഡോക്ടർമാർ ഇനിയും ആനുകൂല്യവർധന വേണമെന്നാവശ്യപ്പെട്ടു സമരത്തിനിറങ്ങുന്നതു ശരിയാണോ എന്ന് അവർ ആലോചിക്കണം. സർവീസിൽ കയറുന്പോൾതന്നെ നാലും അഞ്ചും ഇൻക്രിമെന്റ് കിട്ടുന്ന ഏക വിഭാഗമാണ് ഡോക്ടർമാർ. കോവിഡിനു ജാതിയും മതവുമൊന്നുമില്ല. എല്ലാ വിശ്വാസത്തിനും മീതെയാണ് ശ്വാസമെന്നതു മറക്കരുതെന്നും മന്ത്രി കെ. രാധാകൃഷ്ണൻ ഓർമിപ്പിച്ചു.സ്വകാര്യ ആശുപത്രികളിലെ അധാർമികപ്രവണതകൾ എന്ന വിഷയത്തിലൂന്നി മാധ്യമപ്രവർത്തകരായ…
Read Moreകരുത്തിന്റെ പ്രതീകമായി നൂറ്റിപ്പതിനാറിന്റെ കരുത്തിൽ വെള്ളിക്കുളങ്ങര ട്രാംവേ പാലം
വെള്ളിക്കുളങ്ങര: ചാലക്കുടിയിൽ നിന്ന് പറന്പിക്കുളത്തേക്കു നിലവിലുണ്ടായിരുന്ന കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ എന്ന തീവണ്ടിപ്പാതയുടെ ഭാഗമായി നിർമിക്കപ്പെട്ടതാണ് വെള്ളിക്കുളങ്ങരയിലെ പാലം. 1905ലാണ് ചാലക്കുടി മുതൽ പറന്പിക്കുളം വരെ 49.5 മൈൽ നീളത്തിൽ നിർമിക്കപ്പെട്ട ട്രാംവേയിലെ നിരവധി പാലങ്ങളിലൊന്നാണ് വെള്ളിക്കുളങ്ങരയിലേത്. പറന്പിക്കുളം വനത്തിൽ നിന്ന് വിലപിടിപ്പുള്ള ടണ്‍കണക്കിന് തടികളാണ് ട്രാംവണ്ടികളിൽ കയറ്റി ഈ പാലത്തിലൂടെ ചാലക്കുടിയിലേക്കും അവിടെ നിന്ന് കൊച്ചി തുറമുഖത്തേക്കും എത്തിച്ചിട്ടുള്ളത്. ലണ്ടൻ ഉൾപ്പടെയുള്ള ബ്രിട്ടീഷ് നഗരങ്ങളിൽ തലയുയർത്തി നിൽക്കുന്ന കൊട്ടാരസദൃശ്യമായ കെട്ടിടങ്ങൾ പലതും നിർമിക്കപ്പെട്ടത് പറന്പിക്കുളം കാടുകളിൽനിന്നുള്ള തടി ഉപയോഗിച്ചാണ്. ട്രാംവേ കടന്നുപോയിരുന്ന ആനപ്പാന്തം കവല, കൊമളപ്പാറ, കുരിയാർകുട്ടി, പറന്പിക്കുളം എന്നിവിടങ്ങളിലായി അക്കാലത്ത് ഉണ്ടായിരുന്ന റെസ്റ്റ് ഹൗസുകളിൽ ബ്രിട്ടീഷ് ഓഫീസർമാർ അവധിക്കാലം ചെലവഴിക്കാനെത്തിയിരുന്നു. പക്ഷിനിരീക്ഷകനായിരുന്ന ഡോ.സലിം അലി ഈ പാതയിലൂടെ ട്രാം വണ്ടിയിൽ നിരവധി തവണ പറന്പിക്കുളത്തേക്ക് സഞ്ചരിച്ചിരുന്നു. 1935 ൽ തിരുവിതാംകൂർ മഹാരാജാവിന്റെ ആവശ്യപ്രകാരം നടത്തിയ…
Read Moreതൃശൂരിൽ കാറുകൾ കൂട്ടിയിടിച്ച് എട്ടു പേർക്കു പരിക്ക്; അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറിലെ ഒരാളുടെ നില ഗുരുതരം
വടക്കാഞ്ചേരി: ഡിവൈൻ ആശുപത്രി ബസ് സ്റ്റോപ്പിന് സമീപം പുഴപ്പാലത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുകുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു. രാത്രി 12.15ഓടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ചേലക്കര സ്വദേശികളായ വെങ്ങാനെല്ലൂർ ചെർളങ്ങാട് അഭിലാഷ് (34), അശ്വതി (26), കൃഷ്ണാങ്ക് (5), അദ്രിനി (3)എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കർണാകട സ്വദേശികളായ അഞ്ച് അയ്യപ്പഭക്തരെ തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതിൽ ഒരു അയ്യപ്പഭക്തന്റെ നില ഗുരുതരമാണ്. കർണാടകയിലെ ബെല്ലാരിയിൽനിന്ന് ശബരിമലയ്ക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ചേലക്കരയിൽ നിന്നുള്ള കുടുംബം സഞ്ചാരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളും ഭാഗികമായി തകർന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലാക്കുകയും ഗതാഗത തടസം നീക്കുകയും ചെയ്തു.
Read Moreവെള്ളം ചോദിച്ചെത്തിയ ഗുണ്ടകൾക്ക് വെള്ളം നൽകിയില്ല; വീട്ടുപകരണങ്ങൾ തല്ലി തകർത്ത് ചോദിക്കാനെത്തിയ സിപിഎം നേതാവിനെ പഞ്ഞിക്കിട്ടു; ഒടുവിൽ…
ആളൂർ: മാളയിലും ആളൂരും ഗുണ്ടാ വിളയാട്ടം നടത്തിയ രണ്ടു പേർ അറസ്റ്റിലായി. തിരുത്തിപ്പറന്പ് സ്വദേശികളായ തച്ചനാടൻ ജയൻ (31 ), തച്ചനാടൻ ഗിരീഷ് (50) എന്നിവരെയാണു തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു. കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തത്. കൊലപാതകം, കൊലപാതക ശ്രമം, ഹൈവേ കൊള്ള കേസുകളടക്കം നിരവധി കേസുകളിൽ പ്രതിയുമായ ജയനും സംഘവും തിങ്കളാഴ്ച കുഴിക്കാട്ടുശേരിയിലെ ബാറിൽ അതിക്രമിച്ചു കയറി കത്തി വീശിയും കുപ്പികൾ ഉടച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മടങ്ങുന്പോൾ മാള ആനപ്പാറയിലെ ഒരു വീട്ടിൽ വെള്ളം ചോദിച്ച് എത്തി. എന്നാൽ വീട്ടിൽ സ്ത്രീകൾ മാത്രം ഉള്ളതിനാൽ ആരും പുറത്തിറങ്ങിയില്ല. ഇതിൽ ക്ഷുഭിതരായ സംഘം വീടിനു പുറത്തെ കസേരകൾ ചവിട്ടിപ്പൊളിച്ചു അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പ്രശ്നം അറിഞ്ഞെത്തിയ സിപിഎം ആനപ്പാറ ബ്രാഞ്ച് സെക്രട്ടറിക്കും പ്രതികളുടെ…
Read Moreകുതിരാനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; രണ്ടാം തുരങ്കത്തിന്റെ പണികൾ അവസാനഘട്ടത്തിൽ
വാണിയന്പാറ: കുതിരാനിലെ രണ്ടാം തുരങ്കത്തിനകത്തെ പണികൾ അവസാനഘട്ടത്തിലെത്തി. കോണ്‍ക്രീറ്റിംഗ് പണികളും കിഴക്കുഭാഗത്തു രണ്ടാം തുരങ്കത്തിൽ നിന്നു പ്രവേശിക്കുന്ന പാലത്തിനെ തുടർന്നുള്ള അപ്രോച്ച് റോഡിന്റെ ടാറിംഗും പൂർത്തിയായി. തുരങ്കത്തിനകത്തെ പെയിന്റിംഗ് ഉൾപ്പെടെയുള്ള പണികളും അവസാനഘട്ടത്തിലാണ്. തുരങ്കത്തിനകത്ത് എക്സ്ഹോസ്റ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കുന്ന പണികൾ നടന്നുകൊണ്ടിരിക്കുന്നു. ഓരോ 50 മീറ്ററുകളിലും ഹൈഡ്രന്റ് പോയിന്റുകളും ഫയർ ഹോസ്റീലുകളും സ്ഥാപിച്ചു തുടങ്ങി. ലൈറ്റുകൾ സ്ഥാപിക്കുന്ന പണികളും നടക്കുന്നുണ്ട്. ഉടൻ അതിന്റെ പണികളും പൂർത്തിയാകും.കിഴക്കുഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും തുരങ്ക കവാടങ്ങളുടെ പണികളും പൂർത്തിയായി വരുന്നു. രണ്ടാം തുരങ്കത്തിന്റെ ഇരുഭാഗങ്ങളലും കവാടങ്ങൾ നിർമിക്കുന്നുണ്ട്. തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു വഴുക്കുംപാറയിൽ നിന്നുള്ള റോഡിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയാകുന്നതിനു കാലതാമസം വേണ്ടി വരും. കാരണം വഴുക്കുംപാറ സെന്ററിൽ നിന്ന് ഒന്‍പതു മീറ്ററോളം ഉയരത്തിൽ ഇരു ഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തികൾ നിർമിച്ചു മണ്ണിട്ട് ഉയർത്തിയാണു തുരങ്കത്തിലേക്കുള്ള…
Read Moreഷാൻ വധക്കേസ്;പ്രതികൾ ഒളിവിൽ കഴിഞ്ഞതിലും ഗൂഢാലോചന; പ്രതികളെ തൃക്കൂർ കള്ളായിയിൽ എത്തിച്ചു തെളിവെടുത്തു
വരന്തരപ്പിള്ളി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃക്കൂർ കള്ളായിയിലെത്തിച്ചു തെളിവെടുത്തു. പ്രതികൾ ഒളിവിൽ കഴിഞ്ഞ കള്ളായിയിലെ വീട്ടിലെത്തിച്ചാണു തെളിവെടുപ്പ്.കേസിൽ നേരിട്ടു പങ്കാളികളായ കെ.വി. വിഷ്ണു, കെ.യു. അഭിമന്യു, കെ.യു. സനന്ദ്, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച തൃക്കൂർ കള്ളായി കല്ലൻകുന്നേൽ സുധീഷ് എന്ന സുരേഷ് എന്നിവരെയാണു തെളിവെടുപ്പിനെത്തിച്ചത്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.ആർഎസ്എസ് നേതാവായ സുധീഷിന്റെ കള്ളായിയിലെ ബന്ധുവീട്ടിലാണു കേസിലെ മുഖ്യപ്രതികൾ മൂന്നു ദിവസം ഒളിവിൽ കഴിഞ്ഞത്. സംഭവത്തിൽ സുധീഷിന്റെ സുഹൃത്തും കള്ളായി സ്വദേശിയുമായ മംഗലത്ത് വീട്ടിൽ ഉമേഷിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇയാളെ പോലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല. ഒളിവിൽ കഴിയാൻ സഹായിച്ച ഇവരെ പിടികൂടിയശേഷമാണു ഷാൻ വധക്കേസിലെ മുഖ്യപ്രതികളെ പോലീസിനു പിടികൂടാൻ കഴിഞ്ഞത്. പ്രതികൾ ഒളിവിൽ കഴിഞ്ഞതിലും ഗൂഢാലോചന: പോലീസ്പുതുക്കാട്: ആലപ്പുഴയിലെ എസ്ഡിപിഐ…
Read Moreവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അറുപത്തിയെട്ടുകാരൻ കൃഷ്ണൻകുട്ടിക്ക് ട്രിപ്പിൾ ജീവപര്യന്തം
കുന്നംകുളം:പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിക്കുളം എടശ്ശേരി കുടമ്പറമ്പത്ത് വീട്ടില്‍ കൃഷ്ണന് കുട്ടിയെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് ജനിച്ച കുഞ്ഞിന്റെ പിതൃത്വം ഡിഎന്‍എ പരിശോധനയില്‍ തെളിയിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപ്പള്ളി മാര്‍ക്കറ്റില്‍ നിന്നു മത്സ്യം കൊണ്ടു വന്ന് പ്രതി വീട്ടില്‍ വച്ചു വില്‍ക്കാറുണ്ടായിരുന്നു മീന്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന ആര്. രതീഷ് കുമാര്‍, സി. ആര്. സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 25 സാക്ഷികളെ…
Read More