സ്വന്തം ലേഖകൻതിരുവില്വാമല: ലക്ഷങ്ങൾ ചെലവിട്ടു പഞ്ചായത്ത് പണിത കൈവരിയും മറ്റും ഇടിച്ചുതകർത്തു പിഡബ്ല്യുഡിയുടെ അതിക്രമം. മാസങ്ങൾക്കു മുൻപ് തിരുവില്വാമല പാന്പാടി സെന്ററിൽ ടൗണ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 10 ലക്ഷം രൂപ ചെലവിൽ ചെയ്ത നവീകരണ പ്രവർത്തനങ്ങളാണ് റോഡ് പണിയോടനുബന്ധിച്ച് പിഡബ്ല്യുഡി അധികൃതർ പൊളിച്ചു മാറ്റിയിരിക്കുന്നത് . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് പാന്പാടി സെന്ററിൽ ചെക്ക്ഡാമിലേക്കുള്ള റോഡരുകിലെ കൈവരിയും അതിനോടു ചേർന്ന് ടൈൽസ് പാകിയും മറ്റു പണികൾ ചെയ്ത് ഭംഗിയാക്കി ഉദ്ഘാടനം നടത്തിയത്. റോഡിനോടു ചേർന്ന് പാകിയ ടൈൽസുകളാണ് ഇപ്പോൾ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ചു മാസങ്ങൾക്കുള്ളിൽ അതെല്ലാം പൊളിച്ചു കളഞ്ഞ പിഡബ്ല്യുഡിയുടെ നടപടിക്കെതിരെ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അധികം ആദ്യം ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ സ്ഥലം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച് മോടി…
Read MoreCategory: Thrissur
കോഴി വിലയെ മറികടന്ന് തക്കാളിയും മുരങ്ങക്കായയും;ഇതിനിടെ നേന്ത്രക്കായ്ക്ക് സംഭവിച്ചതു കണ്ടോ..!
തൃശൂർ: കോഴിയിറച്ചിയെക്കാൾ വില തക്കാളിക്കും മുരിങ്ങക്കായയ്ക്കും. കോഴിയിറച്ചിക്ക് 90 രൂപ കിലോയ്ക്കു വിലയുള്ളപ്പോഴാണു തക്കാളിയുടെ വില 110 രൂപയും മുരിങ്ങക്കായ്ക്കു 150 രൂപയുമെത്തിയിരിക്കുന്നത്. തക്കാളിക്കു പല കടകളിലും പല വിലയാണ്. ഒരാഴ്ചമുന്പ് കോഴി വില 80 രൂപ വരെയെത്തിയിരുന്നു.കിലോയ്ക്ക് 40 വരെയെത്തി നിന്ന തക്കാളിയാണ് ഒറ്റയടിക്കു കോഴിവിലയെയും മറികടന്ന് 120 ലേക്കെത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ മഴയെ ആശ്രയിച്ചാകും ഇനിയും തക്കാളിയുടെ വില ഉയരുമോ താഴുമോ എന്നു പറയാനാകൂവെന്നു പച്ചക്കറി വ്യാപാരികൾ പറഞ്ഞു. മുരിങ്ങക്കായയ്ക്ക് കുറച്ചു ദിവസങ്ങളായി വില ഉയർന്നു തന്നെ നിൽക്കുകയാണ്. വില പല കടകളിലും വ്യത്യസ്തമാണെന്നതും പച്ചക്കറി വാങ്ങിക്കാനെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. വില എവിടെയാണു കുറവെന്നു നോക്കി പാഞ്ഞു നടക്കുന്നവരെയും മാർക്കറ്റുകളിൽ കാണാം. ഇതേസമയം നേന്ത്രക്കായുടെ വില കുത്തനെതാണു. രണ്ടര കിലയോക്ക് 100 രൂപയാണ് മിക്ക സ്ഥലങ്ങളിലും വില. പച്ചക്കറി വില കുതിക്കുന്പോൾ നേന്ത്രവാഴ കർഷകർതിരിച്ചടിയാണു നേരിടുന്നത്. സബോള…
Read Moreമഹാമാരിയുടെ കെട്ടകാലത്തു കലയുടെ കനൽ കെടാതെ കാക്കാൻ കലയുടെ ഉപാസകർക്ക് ഉപഹാരവുമായി രംഗചേതന
സ്വന്തം ലേഖകൻതൃശൂർ: മഹാമാരിയുടെ കെട്ടകാലത്തു കലയുടെ കനൽ കെടാതെ കാക്കാൻ തൃശൂരിലെ രംഗചേതനയുടെ പ്രയാണം തുടരുന്നു. കലയെ സ്നേഹിക്കുന്നവരുടെ സാന്പത്തിക സഹകരണത്തോടെ വീടകം അരങ്ങാക്കി മാറ്റി രംഗചേതന കലയുടെ ഉപാസകർക്ക് ഉപഹാരവുമായി ഇന്നലെ 31-ാം വീട്ടിലെത്തി. കോവിഡ് കാലത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്ന ജില്ലയിലെ നൂറു വ്യത്യസ്ത മേഖലകളിലുള്ള കലാപ്രവർത്തകരെ കണ്ടെത്തി അവരുടെ വീട്ടിലെത്തി അവർക്കു 10,000 രൂപ വീതം സന്തോഷത്തോടെ ഉപഹാരമായി നൽകി, ആ വീട്ടിൽ ഏതെങ്കിലും കലാപരിപാടി അവതരിപ്പിച്ച് കുറച്ചു മണിക്കൂറുകൾ ചെലവഴിക്കുന്ന രംഗചേതനയുടെ ഈ സംരംഭത്തിൽ ഇതുവരെ മൂന്നു ലക്ഷം രൂപ നൽകിക്കഴിഞ്ഞു. “രംഗചേതന ലൈവ്’ എന്ന പരിപാടി സ്പോണ്സർ ചെയ്യാനും ഇപ്പോൾ അവസരം നൽകുന്നുണ്ട്. കലാപ്രവർത്തനത്തിൽ നിന്നു വരുമാനം കണ്ടെത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരുടെ വീടുകളിലെത്തി രംഗചേതന പ്രവർത്തകർ കലാപരിപാടികൾ അവരുടെ വീട്ടിൽനിന്നുതന്നെ ലൈവ് ആയി ജനങ്ങളിലേക്ക് എത്തിക്കുന്പോൾ ഈ പരിപാടി കാണുന്ന…
Read Moreപ്രതീക്ഷയോടെ കൊടകരയിലെ കദളീ വനങ്ങൾ; ദിവസവും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകേണ്ടത് 4000 കദളിപ്പഴം
സ്വന്തം ലേഖകൻ തൃശൂർ: മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് ഗുരുവായൂർ ക്ഷേത്രം പതിയെ പഴയപോലെ ആകുന്പോൾ കൊടകരയിലെ കദളീവനങ്ങളിൽ വീണ്ടും പ്രതീക്ഷകളുടെ മധുരം നിറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേക്കു കദളിപ്പഴം വിതരണം ചെയ്ത കൊടകരയിലെ കർഷകരും കുടുംബശ്രീക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗം ഗുരുവായൂർ പഴയപോലെ ആകുന്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളിപ്പഴങ്ങൾ കോവിഡിനു മുൻപുവരെ പത്തുവർഷം തുടർച്ചയായി വിതരണം ചെയ്തു കൊണ്ടിരുന്നത് മറ്റത്തൂർ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ്. കോവിഡും ലോക് ഡൗണും നിയന്ത്രണങ്ങൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രം അടച്ചതു കൊടകരയിലെ കദളി വാഴകൃഷിയെ പ്രതികൂലമായി ബാധിച്ചു. ഗുരുവായൂരിലേക്കും തൃശൂർ തിരുവന്പാടി ക്ഷേത്രത്തിലേക്കും ആവശ്യമായ കദളിപ്പഴം വിതരണം ചെയ്യാം എന്നായിരുന്നു സൊസൈറ്റിയുമായി ഉണ്ടായിരുന്ന കരാർ. അതു നിലച്ചതോടെ കൊടകര ബ്ലോക്കിന്റെ പലഭാഗത്തായി ഏക്കർകണക്കിനു ഭൂമിയിൽ നടത്തിയിരുന്ന കദളിവാഴകൃഷി പൂർണമായും നിലച്ചു. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രം തുറന്ന് കാര്യങ്ങളെല്ലാം…
Read Moreസ്ലാബ് ഇല്ലാത്ത ഓടയിൽ വീണ് കാലൊടിഞ്ഞ നന്ദനയുടെ പ്ലാസ്റ്റർ വെട്ടിയ അന്നുതന്നെ സ്കൂളിന് മുന്നിലെ കാനയും മൂടി
സ്വന്തം ലേഖകൻതൃശൂർ: സ്ലാബ് ഇല്ലാത്ത കാനയിൽ വീണ് കാലൊടിഞ്ഞ സ്കൂൾ വിദ്യാർഥിനി നന്ദനയുടെ കാലിലെ പ്ലാസ്റ്റർവെട്ടിയ അന്നുതന്നെ നന്ദനയെ വീഴ്ത്തിയ ആ കാനയും സ്ലാബിട്ടു മൂടി. കാലൊടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ വേണ്ടിവന്ന നന്ദനയുടെ കാലിലെ പ്ലാസ്റ്റർ ഇന്നലെയാണു വെട്ടിയത്. നന്ദനയും അമ്മ സൗമ്യയും ആശുപത്രിയിൽ പ്ലാസ്റ്റർ വെട്ടാൻ എത്തിയപ്പോഴാണ് അപകടത്തിനു കാരണമായ സ്ലാബ് ഇല്ലാത്ത കാന സ്ലാബ് ഇട്ടു മൂടിയ വിവരം സ്കൂളിൽ നിന്ന് വിളിച്ചറിയിച്ചത്. പ്ലാസ്റ്റർ വെട്ടിയെങ്കിലും വേദന ഉണ്ടെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും നന്ദന പറഞ്ഞു. ഇപ്പോൾ ഒല്ലൂരിലെ അമ്മ വീട്ടിലാണ് നന്ദനയും അമ്മ സൗമ്യയും. പഠനം ഓണ്ലൈൻ ക്ലാസുകൾ വഴി മുന്നോട്ടു പോകുന്നു. ഓണ്ലൈൻ ട്യൂഷനും ഏർപ്പെടുത്തിയിട്ടുണ്ട്.കാനയിൽ വീണതിന്റെ ആഘാതത്തിൽനിന്ന് നന്ദന ഇപ്പോഴും മുക്തയായിട്ടില്ലെന്ന് അമ്മ സൗമ്യ പറഞ്ഞു. എങ്കിലും സ്ലാബ് ഇല്ലാത്ത കാനം മൂടിയതിൽ സന്തോഷമുണ്ടെന്നും ഇനി ആർക്കും അപകടം പറ്റാതിരിക്കട്ടെ എന്നും…
Read Moreവിദ്യാർഥികളുടെയും വയോജനങ്ങളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനായില്ല; സിഗ്നൽ ജംഗ്ഷനിൽ സീബ്രാലൈൻ വരച്ച് കോണ്ഗ്രസ് പ്രവർത്തകർ
പുതുക്കാട് : അപകടങ്ങൾ പതിവായ പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ സീബ്രാലൈൻ വരച്ച് കോൺഗ്രസ് പ്രവർത്തകർ. മാസങ്ങളോളമായി പാതയിൽ സീബ്രൈലൻ ഇല്ലായിരുന്നു. ദേശീയപാത അഥോറിറ്റിക്കും ടോൾ കന്പനിക്കും നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർ മൗനം പാലിക്കുകയായിരുന്നു. സിഗ്നൽ തെറ്റിച്ചുവരുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് ആളുകൾ ജീവൻ പണയപ്പെടുത്തി റോഡ് മുറിച്ചുകടന്നിരുന്നത്. വിദ്യാർഥികളുടെയും വയോജനങ്ങളുടെയും ദുരിതം മനസിലാക്കിയ കോൺഗ്രസ് പ്രവർത്തകർ സീബ്രാലൈൻ വരയ്ക്കുകയായിരുന്നു. ഡിസിസി സെക്രട്ടറിയും വാർഡ് മെന്പറുമായ സെബി കൊടിയന്റെ നേതൃത്വത്തിലാണു പ്രവർത്തകർ സീബ്രൈലൻ വരച്ചത്. കോൺഗ്രസ്- യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പി.പി. ചന്ദ്രൻ, സച്ചിൻ ഷാജു, സിജു ആന്റണി, സിന്റോ ആന്റണി, ജോബി മധുരക്കറി, ഇസാക്ക് കുറ്റിക്കാടൻ, ഷെറിൻ ഷാജു, ആൽഡ്രിന്റാഫി, ആസ്റ്റൽ ജോയ്, കെ.വി. ആഷിക്, പി.സി. ജയൻ എന്നിവരും പങ്കാളികളായി.
Read Moreപ്രവാസിയുടെ ഭാര്യയും കുപ്രസിദ്ധ ഗുണ്ടയും ഒളിച്ചോടി; 3 ലക്ഷം രൂപയും 40 പവനും കൊണ്ടുപോയത് മക്കളെ ഉപേക്ഷിച്ച്…
അന്തിക്കാട്: പ്രായപൂർത്തിയായ കുട്ടികളെ ഉപേക്ഷിച്ചു മുങ്ങിയ പ്രവാസിയുടെ ഭാര്യ ഗുണ്ടാ നേ താവിനൊപ്പം അറസ്റ്റിൽ. ഗുണ്ടാനേതാവും ആലപ്പുഴ മായിത്തറ സ്വദേശിയുമായ അരുണ് എന്ന ഡോണ് അരുണിനെയാണ് അന്തിക്കാട് സബ് ഇൻസ്പെക്ടർ കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തിൽ അന്തി ക്കാട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.കെ. അസീസ് സിപിഒ മാരായ അജിത്, ഷാനവാസ്,എസ്സിപിഒ രാജി എന്നിവർ ചേർന്നു അറസ്റ്റു ചെയ്തത്. ഗുണ്ടാനേതാവ് പാലക്കാട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹൈവേ റോബറി കേസിലും ആലപ്പുഴ, ചേർത്തല, മുഹമ്മ, എന്നിവടങ്ങളിൽഅടിപിടിക്കേസിലും, മലപ്പുറത്തു പൊതുമുതൽ നശിപ്പിച്ച കേസിലും പ്രതിയാണ്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഗുണ്ടാ നേതാവുമായി യുവതി ഒളി ച്ചോടുകയായിരുന്ന.ു ഭർത്താവിന്റെ മൂന്നുലക്ഷത്തോളം രൂപയും 40 പവൻ സ്വർണവും ഇവർ തന്ത്രപൂർവം കൈക്കലാക്കിയിരുന്നു.
Read Moreഅവര് ഇരിഞ്ഞാലക്കുടയില് ഉണ്ട്..! കാമുകനോടൊപ്പം രണ്ടാമതും ഒളിച്ചോടിയ യുവതി പിടിയിൽ; കുടുങ്ങിയത് ഒരു വർഷം നീണ്ടു നിന്ന അന്വേഷണത്തിൽ
തുറവൂർ : മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ യുവതി പോലീസ് പിടിയിൽ. എരമല്ലൂർ സ്വദേശികളായ വിദ്യാമോൾ (34), കളരിക്കൽ കണ്ണാട്ട് നികർത്ത് ശ്രീക്കുട്ടൻ (33) എന്നിവരാണ് അരൂർ പോലീസിന്റെ പിടിയിലായത്. വിദ്യമോളുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന് ഒരു വർഷം നീണ്ടു നിന്ന അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തൃശൂർ ഇരിഞ്ഞാലക്കുടയിൽ താമസിക്കുന്നുണ്ടെന്ന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ജുവനൈൽ ജസ്റ്റീസ് ആക്റ്റ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദ്യക്ക് 13 വയസുള്ള മകളും നാലു വയസുള്ള മകനുമുണ്ട്. മുൻപ് ശ്രീക്കുട്ടനുമായി വിദ്യ നാടുവിട്ടിരുന്നു.അന്നു പോലീസ് പിടികൂടിയ വിദ്യയെ ഭർത്താവിന്റെ കൂടെ വിട്ടയച്ചിരുന്നു.
Read Moreഎടതിരിഞ്ഞി ജലസംഭരണി തകർച്ചാ ഭീഷണിയിൽ; 3700 ലക്ഷത്തോളം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ സമിന്റ് പാളികൾ അടന്നു വീഴുന്നു
ഇരിങ്ങാലക്കുട: എടതിരിഞ്ഞി സെന്ററിലുള്ള വാട്ടർ അഥോറിറ്റി ജലസംഭരണി തകർച്ചാഭീഷണിയിൽ.കാറളം പടിയൂർ ശുദ്ധജലപദ്ധതിയുടെ അനുബന്ധമായി പടിയൂരിലുള്ള 1986 ൽ കമ്മീഷൻ ചെയ്ത 3700 ലക്ഷത്തോളം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണു കാലപ്പഴത്താൽ തകർച്ചയിലായിരിക്കുന്നത്. കോണ്ക്രീറ്റ് ചെയ്ത തൂണുകളും ടാങ്കിന്റെ അടിഭാഗവും പൊട്ടിപ്പൊളിഞ്ഞ് അടർന്ന് വീണുകൊണ്ടിരിക്കുകയാണ്. തകർന്ന ഭാഗങ്ങളിൽ കന്പിതെളിഞ്ഞു പുറത്തു കാണാവുന്ന തരത്തിലുള്ള കോണ്ക്രീറ്റ് അടർന്നുവീഴുന്നതിനാൽ ഓപ്പറേറ്റർ അടക്കമുള്ളവർ ടാങ്കിന്റെ സമീപത്തു നിൽക്കാറില്ല. പണിതീർന്നതിൽ പിന്നെ ടാങ്കിന്റെ അറ്റകുറ്റപ്പണികൾ ഇതുവരെയും നടത്തിയിട്ടില്ലെന്നു ജീവനക്കാരും സമീപവാസികളും പറയുന്നു.ടാങ്കിനു മുകളിലേക്കു കയറാനുള്ള കന്പിയേണി അടർന്നുവീഴാവുന്ന സ്ഥിതിയിലാണ്. ടാങ്കിനു മുകളിലേക്കു കയറാൻ ഇവിടെ ആർക്കും സാധിക്കാത്തതിനാൽ നിലവിൽ മൂന്നു വർഷത്തോളമായി ഈ ടാങ്ക് വൃത്തിയാക്കിയിട്ടില്ല. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളമാണു ഇവിടെ നിന്നു വർഷങ്ങളായി കുടിവെള്ളമെന്ന പേരിൽ വിതരണം ചെയ്യുന്നത്. ഇത്രയും ദുർബലമായ ടാങ്കിൽ നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ സന്പൂർണ കുടിവെള്ള പദ്ധതിപ്രകാരം പടിയൂരിലെത്തുന്ന…
Read Moreചാലക്കുടി കോർട്ട് കോംപ്ലക്സിനിത് മൂന്നാം ശിലാസ്ഥാപനം; മന്ത്രിയും എംപിയും ഇല്ലാതെ ഇത്തവണത്തെ ഉദ്ഘാടനം ഇങ്ങനെ…
ചാലക്കുടി: കോർട്ട് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മൂന്നാംവട്ടവും നടത്തി.2020 നവംബർ അഞ്ചിനു അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കോർട്ട് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നടത്തിയതായിരുന്നു. എന്നാൽ നിർമാണം ആരംഭിച്ചില്ല. അഞ്ചുമാസത്തിനുശേഷം വീണ്ടും ഒരു നിർമാണോദ്ഘാടനവും കൂടി നടന്നു. ബെന്നി ബെഹന്നാൻ എംപിയും സനീഷ് കുമാർ ജോസഫ് എംഎൽഎയുമായി ചേർന്നാണ് രണ്ടാംവട്ടം നിർമാണോദ്ഘാടനം നടത്തിയത്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർമാണം ആരംഭിച്ചിരുന്നില്ല. ഇന്നലെ ചാലക്കുടി മുനിസിപ്പൽ മജിസ്ട്രേട്ട് എം.ടി.തരിയച്ചൻ ഒരു നിർമാണോദ്ഘാടനവുംകൂടി നടത്തി. മൂന്നാംതവണയാണ് ഉദ്ഘാടനം നടക്കുന്നത്. രണ്ടുവർഷത്തോളമായി നിലവിലുണ്ടായിരുന്ന മജിസ്ട്രേട്ട് കോടതി പൊളിച്ചുമാറ്റിയിട്ട്. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് നിർമാണം ആരംഭിച്ചിരുന്നില്ല.ത്തുകോടി രൂപ ചെലവിലാണ് കോർട്ട് കോംപ്ലക്സ് നിർമിക്കുന്നത്. ഇപ്പോൾ ഇതുവരെ നടന്ന ഉദ്ഘാടനങ്ങളെല്ലാം ഒൗപചാരികമായ ചടങ്ങുകൾ മാത്രമായിരുന്നുവെന്നും ഇപ്പോഴാണ് യഥാർഥത്തിൽ നിർമാണം ആരംഭിക്കാൻ പോകുന്നതെന്നുമാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ബാർ അസോസിയേഷൻ ഭാരവാഹികൾ മാത്രമാണ്…
Read More