മണിക്കൂറുകൾ ഇനി കുരുങ്ങി കിടക്കേണ്ടി വരില്ല;  കു​തി​രാ​ൻ ര​ണ്ടാം തു​ര​ങ്കം ര​ണ്ടു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും

പ​ട്ടി​ക്കാ​ട്: കുതി​രാ​ൻ ര​ണ്ടാം തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കു​മെ​ന്നു കെഎം​സി പി​ആ​ർ​ഒ അ​ജി​ത്പ്ര​സാ​ദ് പ​റ​ഞ്ഞു. ര​ണ്ടാംതു​ര​ങ്ക​ത്തി​ലെ റോ​ഡി​ന്‍റെ പ​ണി​ക​ൾ തൊ​ണ്ണൂ​റ് ശ​ത​മാ​ന​വും ക​ഴി​ഞ്ഞു. ഒ​ന്നാം തു​ര​ങ്ക​ത്തി​ലേ​തു​പോ​ലെ കോ​ണ്‍​ക്രീ​റ്റ് റോ​ഡു​ക​ളാ​ണ് ര​ണ്ടാം തു​ര​ങ്ക​ത്തി​ലും. തു​ര​ങ്ക​ത്തി​ന് മു​ക​ൾ ഭാ​ഗ​ത്താ​യി ഗ്യാ​ന്‍റ​റി കോ​ണ്‍​ക്രീ​റ്റി​ംഗ് വ​ർ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ന്പ​തു മീ​റ്റ​റോ​ളം കോ​ണ്‍​ക്രീ​റ്റി​ംഗ് മാ​ത്ര​മേ ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ളു. ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്കു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​യെ​ല്ലാം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം മാ​ത്ര​മേ ഫ​യ​ർ ആ​ൻഡ് റ​സ്ക്യൂ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ൾ ആ​രം​ഭി​ക്കൂ എ​ന്നും അ​ജി​ത് പ​റ​ഞ്ഞു. ര​ണ്ടാം തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി നി​ല​വി​ൽ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന പ​ഴ​യ പാ​ത ഉ​ട​ൻ പൊ​ളി​ച്ചു നീ​ക്കി ഒ​ന്നാം തു​ര​ങ്ക​ത്തി​ലൂ​ടെ ത​ന്നെ ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടും. ക​ഴി​ഞ്ഞ​ദി​വ​സം ക​മ്മീ​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ കു​തി​രാ​നി​ൽ സ​ന്ദ​ർ​ശ​നം…

Read More

സ്കൂ​ൾ ട്രി​പ്പി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക്കു പീ​ഡ​നം; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ആ​റു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

തൃ​ശൂ​ർ: സ്കൂ​ൾ ട്രി​പ്പി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റുവ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. പു​ത്തൂ​ർ സ്വ​ദേ​ശി​ കൊ​ടി​യ​ൻ വി​ത്സ​നെ​ (58)യാ​ണ് തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2015-ൽ ​ഒ​ല്ലൂ​രി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യ​ടയ്​ക്കു​ന്ന​തി​നും പു​റ​മെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 506 പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നു​മാ​ണു ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റുമാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴത്തുക ഇ​ര​യ്ക്കു ന​ൽ​ക​ണ​മെ​ന്നു വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. അ​ജ​യ്കു​മാ​ർ ഹാ​ജ​രാ​യി.

Read More

ഇ​ന്നു വ​നി​താ സം​രം​ഭ​ക​ത്വ ദി​നം;  630 രൂ​പ മു​ത​ൽമു​ട​ക്കി​ ശ്രീ​ല​ക്ഷ്മി​ ടീച്ചർ തു​ട​ങ്ങി​യ സം​രം​ഭ​ത്തി​ൽ​ നി​ന്ന് ഇ​ന്നു ​പതിനായിരങ്ങളുടെ വ​രു​മാ​നം

സെബി മാളിയേക്കൽതൃ​ശൂ​ർ: അ​ധ്യാ​പി​ക​യാ​യി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പാ​റി​ന​ട​ന്നി​രു​ന്ന​പ്പോ​ഴാ​ണ് ശ്രീ​ല​ക്ഷ്മി​യെ കോ​വി​ഡ് സ​മ്മാ​നി​ച്ച ലോ​ക് ഡൗ​ണ്‍ കൂ​ട്ടി​ല​ട​ച്ച​ത്. ജീവിതം വഴിതിരിച്ചുവിട്ട ലോക് ഡൗ ൺ.തൃ​പ്ര​യാ​ർ ശ്രീ​വി​ലാ​സ് യു​പി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ ​പി​ക​യാ​യി​രു​ന്നു ശ്രീ​ല​ക്ഷ്മി. പെ​ട്ടെ​ന്ന് സ്കൂ​ളും കു​ട്ടി​ക​ളു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ം ഇ​ല്ലാ​താ​യ​തോ​ടെ വ​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വ​പ്പെ​ട്ടു. അ​തോ​ടെ, മ​റ്റൊ​രു ജോ​ലിതേ​ടി. കു​റ​ച്ചു​നാ​ൾ ഒ​രു പ്രാദേശിക ചാ​ന​ലി​ൽ വാ​ർ​ത്ത വാ​യി​ച്ചു. തൃ​ശൂ​ർ ബ്രി​ല്യൻ​സ് കോ​ള​ജി​ൽ പി​എ​സ്‌​സി കോ​ച്ചിം​ഗ് ക്ലാ​സി​നു ചേ​ർ​ന്നു. തു​ട​ർ​ന്ന് അ​വി​ടെ ജോ​ലി​ചെ​യ്തു. തൃ​ശൂ​രി​ലെ ഫ്ലാ​റ്റി​ൽ മ​ക​ളു​മൊ​ത്തു താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണു വ​രു​മാ​ന​ത്തി​നാ​യി എ​ന്തെ​ങ്കി​ലും ചെ​യ്തു തു​ട​ങ്ങി​യാ​ലോ എ​ന്ന ചി​ന്ത തു​ ട​ങ്ങി​യ​ത്. ആ​ദ്യശ്ര​മ​ത്തെ​ക്കു​റി​ച്ച് ശ്രീ​ല​ക്ഷ്മി​ത​ന്നെ പ​റ​യുന്നു:“”ഒ​റ്റ​യ്ക്ക് ചെ​യ്യാ​വു​ന്ന എ​ന്തെ​ങ്കി​ലും ജോ​ലി. ചെ​റി​യൊ​രു വ​രു​മാ​നം. ഇ​താ​യി​രു​ന്നു ചി​ന്ത. ഇ​തി​നി​ട​യി​ലാ​ണ് സോ​പ്പ് ഉ​ണ്ടാ​ക്കു​ന്ന ഒ​രു വീ​ഡി​യോ യൂ​ട്യൂ​ബി​ൽ കാ​ണാ​നി​ട​യാ​യ​ത്. പി​റ്റേ​ന്നു​ത​ന്നെ (2020 ഒ​ക്ടോ​ബ​ർ 24) അ​ടു​ത്തു​ള്ള സു​മം​ഗ​ല ആ​ന്‍റി​യു​ടെ വീ​ടി​ന്‍റെ ടെറ​സി​ലു​ള്ള ക​റ്റാ​ർ​വാ​ഴ​യു​ടെ ഒ​രു…

Read More

മഞ്ഞക്കല്ലുകൾ നിരനിരയായിയിട്ടത് സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​ക​ൾ പോ​ലും അ​റി​ഞ്ഞില്ല;  കെ ​റെ​യി​ൽ പ​ദ്ധ​തിക്ക് തൃ​ശൂ​രി​ൽ ക​ല്ലി​ട്ടു തു​ട​ങ്ങി

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: വി​വാ​ദ​മാ​യ കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ (കെ ​റെ​യി​ൽ) അ​ർ​ധ അ​തി​വേ​ഗ പാ​ത​യാ​യ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​നു തൃ​ശൂ​രി​ൽ തു​ട​ക്കം കു​റി​ച്ചു. സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​ക​ൾ പോ​ലും അ​റി​യാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ല്ലി​ട്ടു പോ​യി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ർ​ക്ക​ഞ്ചേ​രി സോ​മി​ൽ റോ​ഡ് പ്ര​ദേ​ശ​ത്ത് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ലും പൂ​ങ്കു​ന്ന​ത്തു​മാ​ണു ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച​ത്. മ​ഞ്ഞ നി​റ​ത്തി​ൽ പെ​യി​ന്‍റ്ടി​ച്ച ക​ല്ലു​ക​ളാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ കെ ​റെ​യി​ൽ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ങ്ങ​ളോ​ടു ചോ​ദി​ക്കാ​തെ​യാ​ണ് ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്നു സ്ഥ​ലമു​ട​മ​ക​ൾ പ​റ​ഞ്ഞു. ക​ല്ലി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ ​റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി. സാ​മൂ​ഹി​ക ആ​ഘാ ത ​പ​ഠ​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി അ​ലൈ​ൻ​മെ​ന്‍റി​ന്‍റെ അ​തി​ർ​ത്തി​യി​ൽ ക​ല്ലി​ടു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 530 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണു പാ​ത നി​ർ​മി​ക്കു​ന്ന​ത്. പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കാ​സ​ർ​ഗോ​ഡു​നി​ന്ന് നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ…

Read More

മ​ണ്ഡ​ല​കാ​ലം മ​നം നി​റ​യ്ക്കു​മോ… അ​യ്യ​പ്പ​ഭ​ക്ത​രെ കാ​ത്ത് ക​റു​ത്ത മു​ണ്ടും മാ​ല​ക​ളു​മാ​യി ക​ച്ച​വ​ട​ക്കാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: മ​ണ്ഡ​ല​കാ​ല​ത്തി​നു തു​ട​ക്ക​മാ​യ​തോ​ടെ ക​റു​ത്ത മു​ണ്ടും മാ​ല​ക​ളു​മാ​യി അ​യ്യ​പ്പ​ഭ​ക്തരുടെ വ​ര​വും പ്ര​തീ​ക്ഷി​ച്ച് ക​ച്ച​വ​ട​ക്കാ​ർ കാ​ത്തി​രി​ക്കു​ന്നു. തൃ​ശൂ​രി​ലെ പൂ​ജാ​സാ​മ​ഗ്രി​ക​ളും അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു​ള്ള സാ​ധ​ന​ സാ​മ​ഗ്രി​ക​ളും വി​ല്പന ന​ട​ത്തു​ന്ന പതി​ വു സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം വൃ​ശ്ചി​കം ഒ​ന്നി​നു മു​ൻ​പു ത​ന്നെ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. സാ​ധാ​ര​ണ തു​ലാം അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ മാ​ല​ക​ളും മു​ണ്ടു​ക​ളു​മെ​ല്ലാം വ​ൻ​തോ​തി​ൽ വി​റ്റു​പോ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ വി​ല്പ​ന അ​ധി​ക​മു​ണ്ടാ​യി​ല്ല. വൃ​ശ്ചി​കം പി​റ​ന്നി​ട്ടും ക​ച്ച​വ​ടം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ല്ല രീ​തി​യി​ൽ ന​ട​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. ഇ​ത്ത​വ​ണ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​നം എ​ങ്ങി​നെ​യാ​യി​രി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത​തി​നാ​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ ശ​ബ​രി​മ​ല​യ് ക്കു പോ​കു​മോ എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​വു​മെ​ല്ലാം കാ​ര​ണം മു​ൻ കാ​ല​ങ്ങ​ളി​ലേ​തുപോ​ലെ വ​ൻ​തോ​തി​ൽ സാ​ധ​ന​സാ​മ​ഗ്രി​ക​ളും മു​ണ്ടു​ക​ളും ക​ച്ച​വ​ട​ക്കാ​ർ സ്റ്റോ​ക്കു ചെ​യ്തി​ട്ടി​ല്ല. സാ​ധാ​ര​ണ തി​രു​പ്പൂ​ർ, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ കൊ​ണ്ടു​വ​രാ​റു​ള്ള മു​ണ്ടു​ക​ളും മ​റ്റും ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി കേ​ര​ള​ത്തി​ൽ നി​ന്നു…

Read More

“വി​ല്ല​ൻ ജോണി’ നാ​യ​ക​നാ​യി, ര​ക്ഷ​പ്പെ​ട്ട​ത് ഒ​രു ജീ​വ​ൻ; ബ​സി​ലെ യാ​ത്ര​ക്കാ​രി​ക്കു  നെഞ്ചുവേദന;  ട്രിപ്പ് മുടക്കി നേരെ ആശുപത്രിയിലേക്ക്; അഭിനന്ദിച്ച് യാത്രക്കാരുടെ കൂട്ടായ്മ

ചാ​വ​ക്കാ​ട്‌/ പാ​വ​റ​ട്ടി: “വി​ല്ല​ൻ’ നാ​യ​ക​നാ​യി, ഒ​രു ജീ​വ​ൻ ര​ക്ഷി​ച്ചു.ചാ​വ​ക്കാ​ട് നി​ന്ന് പ​റ​പ്പൂ​ർവ​ഴി തൃ​ശൂ​രി​ലേ​ക്ക് സർവീസ് നടത്തുന്ന ജോ​ണി ബ്ര​ദേ​ഴ് സി​ന്‍റെ “വി​ല്ല​ൻ’ എ​ന്ന ബ​സും അ​തി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ് നാ​യ​ക​വേ​ഷം കെ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ചാ​വ​ക്കാ​ടു​നി​ന്ന് പു​റ​പ്പെ​ട്ട ബ​സി​ലെ യാ​ത്ര​ക്കാ​രി​ക്കു പ​റ​പ്പൂ​രി​ൽ​വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. സ​ഹ​യാ​ത്രി​ക​ർ വി​വ​രം ജീ​വ​ന​ക്കാ​രോ​ടു പ​റ​ഞ്ഞു. ട്രി​പ്പ് ക​ട്ട് ചെ​യ്ത് ബ​സ് നേ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ലേ​ക്കു പാ​ഞ്ഞു. ആം​ബു​ല​ൻ​സി​ന്‍റെ വേ​ഗ​ത​യി​ൽ.അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല രോ​ഗി​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ത്താ​ണു ബ​സ് ജീ​വ​ന​ക്കാ​രാ​യ റി​ബി​ൻ ബാ​ല​ൻ, ഷം​സീ​ർ എ​ന്നി​വ​ർ വീ​ണ്ടും പ​തി​വ് സ​ർ​വീ​സി​നാ​യി നി​ര​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് അ​ന്ന​ക​ര ബ​സ് യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹോ ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Read More

ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കല്ലേ… കാ​ണേ​ണ്ടിവ​രി​ക വ​ൻ​ദു​ര​ന്തം; കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു വി​ണ്ടുകീ​റി ത​ക​ർ​ന്നു​വീ​ഴാ​റാ​യൊ​രു കെ​ട്ടി​ടം

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു​ള്ള പ​ഴ​യ കെ​ട്ടി​ടം വി​ണ്ടുകീ​റി ഏ​തു നി​മി ഷ​വും ത​ക​ർ​ന്നു​വീ​ഴു​മെ​ന്ന അ​വ​സ്ഥ​യി​ൽ ആ​ളു​ക​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു​ള്ള ര​ണ്ടാം ഗേ​റ്റി​ന്‍റെ തൊ​ട്ട​ടു​ത്താ​ണ് ഈ ​ബ​ഹു​നി​ല കെ​ട്ടി​ടം. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണു കെ​ട്ടി​ടം. പ​ല ഭാ​ഗ​ത്തേ​യും കോ​ണ്‍​ക്രീ​റ്റു​ക​ൾ അ​ട​ർ​ന്നു​പോ​യി​ട്ടു​ണ്ട്. ഈ ​കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ തു​ണി​ക്ക​ട​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വി​ണ്ടു കീ​റാ​ത്ത ഭാ​ഗ​ങ്ങ​ൾ ഈ ​കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലി​ല്ലെ​ന്നുത​ന്നെ പ​റ​യാം. തൊ​ട്ട​ടു​ത്ത് വ​ള​ർ​ന്നു​പ​ട​ർ​ന്ന് പ​ന്ത​ലി​ച്ചുനി​ൽ​ക്കു​ന്ന മ​ര​മു​ള്ള​തി​നാൽ പെ​ട്ട​ന്ന് ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ആ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ പെ​ടി​ല്ല. ഇ​ട​യ്ക്കി​ടെ ക​ല്ലും സി​മ​ന്‍റു ക​ട്ട​യു​മൊ​ക്കെ താ​ഴേക്ക് അ​ട​ർ​ന്നു​വീ​ഴു​ന്നു​മു​ണ്ട്. ന​ഗ​ര​ത്തി​ലെ പ​ഴ​ക്കംചെ​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​പ്പോൾ വേ​ണ​മെ​ങ്കി​ലും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന ഈ ​കെ​ട്ടി​ട​മു​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ചെ​റു​ത​ല്ല. താ​ഴെ ക​ച്ച​വ​ട​സ്ഥാ​പ​ന​ത്തി​ലും ഫു​ട്പാ​ത്തി​ലു​മെ​ല്ലാം ധാ​രാ​ളം ആ​ളു​ക​ൾ എ​പ്പോ​ഴു​മു​ള്ള സ്ഥ​ല​മാ​ണി​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ വ​ഴി​യോ​രക്കച്ച​വ​ട​ക്കാ​രും ഈ ​കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​നു താ​ഴെ…

Read More

രാവിലത്തെ കാറ്ററിംഗ് ജോലി കഴിഞ്ഞാൽ രാത്രിയിലെ സുകുവിന്‍റെ  സൂത്രപ്പണിക്ക് കിട്ടിയത്  എട്ടിന്‍റെ പണി…

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ളൂ​ർ-​മാ​ള റോ​ഡരികി​ലെ വീ​ട്ടി​ലെ കാ​ർ​പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലെ ബാ​ഗി​ൽ നി​ന്നും നാ​ലു സ്വ​ർ​ണ​വ​ള​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ലാ​യി. കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​യും ആ​ളൂ​രി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​നു​മാ​യ ക​രി​ങ്ങാ​ത്തോ​ട് വീ​ട്ടി​ൽ സു​കു​വി​നെ​യാ​ണ് (32) ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ളൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. സി​ബി​ൻ അ​റ​സ്റ്റു ചെ​യ്ത​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ട​ന്ന മോ​ഷ​ണം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. പെ​രു​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ വ​ള​ക​ൾ ഉൗ​രി ബാ​ഗി​ലി​ട്ട വീ​ട്ട​മ്മ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ആ​ഭ​ര​ണം അ​ണി​യാ​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് വ​ള​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്. ഉ​ട​നെ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു.ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് മു​ൻ​പ് മോ​ഷ​ണ​ത്തി​ന് പി​ടി​യി​ലാ​യ​വ​രെക്കു​റി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ്വ​ർ​ണ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി…

Read More

പി​റ​ന്ന നാ​ടി​നു വേ​ണ്ടി… യു​ദ്ധ​വീ​ര​ന്മാ​രു​ടെ സ്മ​ര​ണ​ക​ളി​ര​മ്പുന്ന അ​മ​ർ ജ​വാ​ൻ സ്മാ​ര​കം മു​ഖം മി​നു​ക്കു​ന്നു; തുറക്കുന്നത് ആ ദിനത്തിൽ…

  സ്വ​ന്തം ലേ​ഖ​ക​ൻഅ​യ്യ​ന്തോ​ൾ: പി​റ​ന്ന നാ​ടി​നു വേ​ണ്ടി യു​ദ്ധം ചെ​യ്ത് വീ​ര​ച​ര​മം പ്രാ​പി​ച്ച ധീ​ര സൈ​നി​ക​രു​ടെ ഓ​ർ​മ​ക​ൾ തു​ടി​ക്കു​ന്ന അ​മ​ർ ജ​വാ​ൻ സ്മാ​ര​ക​ത്തി​ന്‍റെ മു​ഖം മി​നു​ക്കു​ന്നു. അ​യ്യ​ന്തോ​ളി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലാ​ണ് അ​മ​ർ ജ​വ​ൻ പാ​ർ​ക്ക്. ജി​ല്ല സൈ​നി​ക ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ​ർ ജ​വാ​നി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ സ്മാ​ര​കം തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണു തീ​രു​മാ​നം. പ​ഴ​യ ഹാ​ൻ​ഡ് റെ​യി​ലു​ക​ളെ​ല്ലാം മാ​റ്റു​ന്നു​ണ്ട്. അ​മ​ർ ജ​വാ​ൻ സ്മാ​ര​ക​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​നാ​ണു പ​ദ്ധ​തി.നി​ല​വി​ൽ ക​റു​ത്ത മാ​ർ​ബി​ൾ കൊ​ണ്ടു നി​ർ​മി​ച്ചി​രി​ക്കു​ന്ന സ്മാ​ര​ക​ത്തി​ന്‍റെ മു​ക​ളി​ൽ ന​ടു​വി​ലാ​യി 7.62 എം​എം എ​സ്എ​ൽ​ആ​ർ റൈ​ഫി​ളും അ​തി​ന്‍റെ ബാ​ര​ൽ താ​ഴേ​ക്കു വ​രും​വി​ധം ഉ​റ​പ്പി​ച്ചി​ട്ടു​മു​ണ്ട്. അ​തി​നു മു​ക​ളി​ലാ​യി ഒ​രു ആ​ർ​മി ഹെ​ൽ​മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടും മ​ഴ​യും വെ​യി​ലു​മേ​റ്റു​മു​ണ്ടാ​യ കേ​ടു​പാ​ടു​ക​ളെ​ല്ലാം ശ​രി​യാ​ക്കു​ന്നു​ണ്ട്. സ്മാ​ര​ക​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളും ക​ന്നു​കാ​ലി​ക​ളും ക​യ​റാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്.  

Read More

വ​ധു ഒ​ല്ലൂരി​ൽ; വ​ര​ൻ ന്യൂ​സി​ലാ​ന്‍‌ഡിൽ…! തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഓ​ണ്‍​ലൈ​ൻ വി​വാ​ഹം കു​ട്ട​നെ​ല്ലൂ​രി​ൽ ന​ട​ന്നു; ഇങ്ങനെയൊരു വിവാഹം നടത്താനുള്ള കാരണം…

ഒ​ല്ലൂ​ർ: തൃ​ശൂ​ർ ജി​ല്ലയി​ലെ ആ​ദ്യ​ത്തെ ഒാണ്‍​ലൈ​ൻ വി​വാ ഹം കു​ട്ട​നെ​ല്ലൂ​ർ സ​ബ് ര​ജി​സ്ട്രാർ ഒാ​ഫീസി​ൽ ര​ജി​സ്ട്രാ​ർ ബി​ന്ദു​പു​ത്തോ​ക്കാ​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു. ഒ​ല്ലൂ​ർ ഹോ​ളി ഏ​യ്ഞ്ച​ൽ​സ് റോ​ഡി​ൽ ക​ല്ലൂ​ക്കാ​ര​ൻ റാ​ഫി – ഷൈ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സെ​റി​ൻ ക​ല്ലൂ​ക്കാ​ര​നും മാ​ള കു​രു​വി​ലശേ​രി ഇല​ഞ്ഞി​ക്ക​ൽ പോ​ൾ​സ​ണ്‍ – ലി​സി ദ​ന്പ​ തി​ക​ളു​ടെ മ​ക​ൻ ജി​തി​നും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് ഒ​ാണ്‍​ലൈ​നാ​യി ന​ട​ന്ന​ത്. ന്യൂസി​ലാ​ൻഡി​ൽ ഡി​സൈ​ൻ എ​ൻജി​നീയ​റാ​യി ജോ​ലി​ ചെ​യ്യു​ന്ന ജി​തി​നും സെ​റി​നു​മാ​യു​ള്ള വി​വാ​ഹം 2020 ൽ ​ഉ​റ​പ്പി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ കോ​വിഡി നെത്തു​ട​ർ​ന്ന് യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ വി​വാ​ഹം 2021 ജ​നു​വ​രി​യി​ൽ ന​ട​ത്താ​ൻ തീരു​മാ​നി​ച്ചു. കോ​വിഡിന്‍റെ ര​ണ്ടാ​ംവ​ര​വ് അ​തും ത​ട​‌​സ​പ്പെ​ടു​ത്തി. നാട്ടി​ലേ​ക്ക് എ​ത്തി​യാ​ൽ ജി​തി​ന് തി​രി​ച്ചുപോ​കു​ന്ന​തി​ന് ഒ​ട്ടേ​റെ ക​ട​ന്പ​ക​ൾ ഉ​ള്ള​തി​നാ​ൽ വ​രാ​നു​ള്ള ബു​ദ്ധി​മു​ട്ട് വീട്ടു​കാ രെ അ​റി​യി​ച്ചു. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഭാ​ര്യ എ​ന്ന നി​ല​യി​ൽ സെ​റി​നെ ന്യൂസി​ലാ​ൻ ഡിലേ​ക്കു കൊ​ണ്ടുപോ​കു​ന്ന​തി​നു സൗ​ക​ര്യം…

Read More