ഇരിങ്ങാലക്കുട: ജോലിഭാരം കൂടുന്നത് ഇരിങ്ങാലക്കുടയിലെ ശ്മശാനം ജീവനക്കാരി സുബീനയെ തളർത്തുന്നില്ല. “കോവിഡ് കാലത്തും എല്ലാ ദിവസവും രാവിലെ ഏഴുമണിയോടെ എത്തും. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്കു പോകുന്പോൾ രാത്രിയാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാം മറന്നു ജോലി ചെയ്യുകയാണ്’. ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക മുക്തിസ്ഥാനിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്ന കുഴിക്കണ്ടത്തിൽ റഹ്മാന്റെ ഭാര്യ സുബീന റഹ്മാൻ പറ ഞ്ഞു. ക്രിമറ്റോറിയത്തിനു സമീപമാണു ഇവരുടെ വീട്. ക്രിമറ്റോറിയത്തിലെ നിയമാവലി അനുസരിച്ചാണെങ്കിൽ ഒരു ദിവസം നാലോ അഞ്ചോ മൃതദേഹങ്ങൾ സംസ്കരിച്ചാൽ മതി. എന്നാൽ കോവിഡ് രണ്ടാം തരംഗ വേളയിൽ ഇവർ അതൊന്നും നോക്കിയില്ല. കുറച്ചു നാളായി എല്ലാ ദിവസവും പത്തും പന്ത്രണ്ടും മൃതദേഹങ്ങൾ ഉണ്ടാകും. ഒരു മൃതദേഹം സംസ്കരിച്ചു കഴിഞ്ഞാൽ രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞേ അടുത്തത് എടുക്കാൻ കഴിയൂ. മെഷീൻ തണുക്കണം. സഹായിക്കാൻ സജീവൻ കുന്നുമ്മൽ എന്ന ജീവനക്കാരനുമുണ്ട്. ഒരു പിടി…
Read MoreCategory: Thrissur
ഇന്നലെ ചെരിഞ്ഞ സീതമ്മ ചോറ്റാനിക്കരയ്ക്ക് പോയത് തിരുവില്വാമലയിൽ നിന്നാണെന്ന കഥ വൈറൽ…
സ്വന്തം ലേഖകൻതൃശൂർ: ഇന്നലെ ചെരിഞ്ഞ ചോറ്റാനിക്കര സീതമ്മ എന്ന ആന ചോറ്റാനിക്കരയിലെത്തിയത് തിരുവില്വാമലയിൽ നിന്നാണെന്ന ആനക്കഥ സോഷ്യൽമീഡിയയിൽ വൈറൽ. ആനക്കഥകളുടെ കൂട്ടത്തിൽ ഏറെ വൈറലായ ആനക്കഥയാണ് സീതമ്മയുടേത്. സീതമ്മ ചെരിഞ്ഞപ്പോൾ സീതമ്മയെ കണ്ടെത്തി കഥ വീണ്ടും വാട്സാപ്പിലും സോഷ്യൽമീഡിയയിലും നിറയുകയാണ്. ഈ കഥയിലെത്ര മാത്രം സത്യമുണ്ടെന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളാണെങ്കിലും സീതമ്മ ചെരിഞ്ഞപ്പോൾ കഥ വീണ്ടും പ്രചാരം നേടുകയാണ്. ആ കഥ ഇങ്ങനെ.. 1966ൽ തിരുവില്വാമല ക്ഷേത്രത്തിനടുത്താണ് സീത എന്ന കുട്ടികുറുന്പിയായ ആനയെ വില്വമലക്കാർ കാണുന്നത്. ക്ഷേത്രത്തിനടുത്ത് കയറിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ആനക്കുട്ടിയെ. നാലോ അഞ്ചോ മാസം മാത്രം പ്രായമുള്ള ഭംഗിയുള്ള ആനക്കുട്ടിയെ കണ്ട് ക്ഷേത്രദർശനത്തിനെത്തിയവരും നാട്ടുകാരും ചുറ്റും കൂടി. പാപ്പാൻമാർ കെട്ടിയിട്ടതാകുമെന്ന് എല്ലാവരും കരുതിയെങ്കിലും ആനക്കുട്ടിയെ തേടി ആരുമെത്തിയില്ല. രാത്രിയായിട്ടും പാപ്പാൻമാർ എത്താതെയായപ്പോൾ ആനക്കുട്ടി വിശന്നു ക്ഷീണിതയായി. നാട്ടുകാർ തന്നെ വെള്ളവും പഴവും നൽകി ആനക്കുട്ടിയുടെ വിശപ്പും ദാഹവും…
Read Moreപണമുണ്ടെങ്കിൽ വാക്സിൻ ഇഷ്ടംപോലെ..!! ആരോഗ്യവകുപ്പിനു മാത്രം വാക്സിനില്ല
സ്വന്തംലേഖകൻ തൃശൂർ: ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിന്റെ കാലാവധി തീരാറായതോടെ നിരവധിയാളുകളാണ് വാക്സിനുവേണ്ടി നെട്ടോട്ടമോടുന്നത്. എന്നാൽ സ്വകാര്യ മേഖലയിലാകട്ടെ വാക്സിൻ ഇഷ്ടം പോലെയാണ്. ആർക്കു വേണമെങ്കിലും പണമുണ്ടെങ്കിൽ വാക്സിൽ ലഭിക്കുമെന്ന സാഹചര്യമാണിപ്പോൾ. കേരളത്തിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി വാക്സിൻ നൽകുന്നതിനായി വാക്സിൻ ചലഞ്ചിലൂടെ സർക്കാർ കോടികൾ ശേഖരിച്ചിട്ടും പ്രൈമറി ഹെൽത്ത് സെന്ററുകളിലും സർക്കാർ ആശുപത്രികളിലുമൊക്കെ ആവശ്യത്തിന് വാക്സിൻ ഇല്ല. ആദ്യ ഡോസെടുത്ത് സമയമായവർക്ക് രണ്ടാം ഡോസ് നൽകേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഇപ്പോൾ ആരോഗ്യവകുപ്പ് കൈയൊഴിയുകയാണ്. സമയമായവർ വേണമെങ്കിൽ സ്വകാര്യ ആശുപത്രികളിലെത്തി പണം കൊടുത്ത് രണ്ടാം ഡോസ് സ്വീകരിച്ചോളൂവെന്ന നിർദ്ദേശമാണിപ്പോൾ നൽകുന്നത്. പല സ്വകാര്യ ആശുപത്രികളിലും നൂറും നൂറ്റന്പതും രൂപ കൂടുതൽ വാങ്ങിയാണ് വാക്സിൻ നൽകുന്നതെന്നും പറയുന്നു. 850 രൂപ വരെയാണ് ഒരു വാക്സിന് വാങ്ങിക്കുന്നത്. വാക്സിന് എത്ര രൂപ വാങ്ങിക്കണമെന്ന ഒരു മാർഗ നിർദ്ദേശവും സർക്കാർ നൽകിയിട്ടില്ല. സംസ്ഥാന…
Read Moreപുതിയ പോലീസ് മേധാവിയോട് ആദ്യത്തെ അപേക്ഷ… മെഡിക്കൽ കോളജ് എയ്ഡ്പോസ്റ്റിലേക്ക് പോലീസുകാരേ തരാമോ…
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയോട് ആദ്യമായി ഒരു അപേക്ഷ..തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലേക്ക് പോലീസുകാരേ തരാമോ സാർ… പോലീസുകാരില്ലാത്തതു മൂലം അടഞ്ഞു കിടക്കുന്ന എയ്ഡ് പോസ്റ്റിനു മുന്നിൽ വന്ന് നിസഹായരായി മടങ്ങിപ്പോകുന്നവർ നിരവധിയാണ്.12 പോലീസുകാരെയാണ് സംസ്ഥാന സർക്കാർ ഈ എയ്ഡ് പോസ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് തൃശൂർ നഗരത്തിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലേക്ക് മാത്രമായി കേരള ആംഡ് പോലീസിൽ നിന്നും 12 പോലീസുകാരെ സ്ഥിരമായി നിയമിച്ച് ഉത്തരവിട്ടിരുന്നു. ആശുപത്രി മുളങ്കുന്നത്തുകാവിലേക്ക് മാറ്റിയപ്പോൾ ഈ പോലീസുകാരെയും മാറ്റി നിയമിച്ചിരുന്നു.എന്നാൽ അന്ന് ഒരു എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നതിന് സൗകര്യമുള്ള കെട്ടിടം മുളങ്കുന്നത്തുകാവിൽ ഉണ്ടായിരുന്നില്ല.പോലീസുകാർക്ക് ഇരിക്കാനുള്ള സൗകര്യം പോലുമില്ലായിരുന്നു. അതിനാൽ പോലീസുകാർ ചുമതലയേൽക്കുന്നത് നീണ്ടുപോയി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരെയുള്ള പേരാമംഗലം,…
Read Moreവില്വാദ്രിനാഥന്റെ നാട്ടിൽ ജാനകി വിതുമ്പുകയാണ്; ദുരിതങ്ങളുടെ പുനർജനി നൂഴ്ന്ന് നല്ലകാലത്തേക്ക് എത്തിക്കണേയെന്നാണ് പ്രാർത്ഥന…
സ്വന്തം ലേഖകൻതിരുവില്വാമല: ഇതു ജാനകിയുടേയും അവരുടെ അഞ്ചുമാസം പ്രായമായ പേരക്കുട്ടിയുടേയും ഉള്ളുപൊള്ളിക്കുന്ന ജീവിതമാണ്. സാക്ഷാൽ വില്വാദ്രിനാഥന്റെ നാട്ടിൽ “ജനകപുത്രി’യല്ലെങ്കിലും ഈ ജാനകി പ്രാർത്ഥനകളോടെ വിതുന്പുകയാണ്….ജീവിതത്തിലെ ദുരിതങ്ങളുടെ പുനർജനി നൂഴ്ന്ന് നല്ലകാലത്തേക്ക് എത്തിക്കണേയെന്നാണ് പ്രാർത്ഥന… തിരുവില്വാമല പഞ്ചായത്തിലെ നാലാം വാർഡിൽ ഗാന്ധിഗ്രാം കോളനിയിലെ ഒറ്റമുറിവീട്ടിൽ ഷീജ-രാജേഷ് ദന്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ കളിചിരിയാണ് അല്പമെങ്കിലും സന്തോഷത്തിന്റെ വെളിച്ചം വിതറുന്നത്. അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം അറിയാതെയാണ് ഈ കുഞ്ഞു വളരുന്നത്. ഈ കുഞ്ഞിനു ജൻമം നൽകിയതിനു ശേഷം അമ്മ ഷീജ ശരീരം തളർന്നു കിടപ്പിലായി. കുഞ്ഞിനെ പാലൂട്ടാൻപോലും ഷീജയ്ക്കായില്ല. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏറെ നാളത്തെ ചികിത്സയ്ക്കുശേഷം വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും അസുഖം പൂർണമായും ഭേദപ്പെട്ടിരുന്നില്ല. അതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് ഷീജയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിനെ നോക്കുന്നതു ഷീജയുടെ അമ്മ ജാനകിയാണ്.രണ്ടു പെണ്മക്കളെ ഒരുപാട് കഷ്ടപ്പാടുകൾക്കിടയിൽ കൂലിപ്പണിയെടുത്തു വളർത്തി…
Read Moreഇനി ആ നാറ്റം ഉണ്ടാവില്ല; ട്രെയിനുകളിൽ സ്ഥാപിക്കുന്നു വിമാനങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള വാക്വം ബയോ ടോയ്ലറ്റുകൾ
സ്വന്തം ലേഖകൻ തൃശൂർ: വിമാനങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള വാക്വം ഫ്ളഷിംഗ് ബയോ ടോയ്ലറ്റുകൾ ട്രെയിനുകളിലെ കോച്ചുകളിൽ സ്ഥാപിക്കുന്നു. നിലവിലുള്ള ബയോ ടോയ്ലറ്റുളിലെ ടാങ്കുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് തള്ളുന്ന രീതിയാണുള്ളത്. ഇത് വലിയ രീതിയിൽ നാറ്റമുണ്ടാക്കുന്ന സാഹചര്യമുണ്ട്. അതിനെല്ലാം പരിഹാരമായാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്ന ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.പരീക്ഷണാടിസ്ഥാനത്തിൽ 1372 എൽഎച്ച്ബി കോച്ചുകളിൽ വാക്വം ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചിരുന്നു. ഇതു വിജയമാണെന്നു കണ്ടതോടെയാണ് കൂടുതൽ ട്രെയിനുകളിൽ ഈ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചത്. 8500 കോച്ചുകളിലാണ് പുതിയ വാക്വം ടോയ്ലറ്റുകൾ സ്ഥാപിക്കുക. വാക്വം ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതോടെ ട്രെയിനുകളിലെ ടോയ്ലറ്റുകളും ഏറ്റവും വൃത്തിയുള്ളതായി മാറും. ഇതിനു പുറമേ ദിവസവും ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗിക്കേണ്ടി വരില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. വെള്ളമില്ലാത്ത പ്രശ്നം റെയിൽവേക്ക് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. ടോയ്ലറ്റുകളിൽ വെള്ളത്തിന്റെ ഉപയോഗം കുറയുന്നതോടെ മറ്റാവശ്യങ്ങൾക്ക് വെള്ളം ആവശ്യത്തിന് ലഭിക്കുകയും…
Read Moreകസേരയ്ക്കു പകരം ബക്കറ്റ്, കൂട്ടുകിടക്കാൻ വിഷപ്പാമ്പുകൾ. മൈനർ ഇറിഗേഷൻ വകുപ്പിന്റെ ക്വാർട്ടേഴ്സിൽ മേജർ പ്രശ്നങ്ങൾ !!
സ്വന്തം ലേഖകൻപൂമല: മൈനർ ഇറിഗേഷൻ വകുപ്പിന്റെ പൂമല പത്താഴക്കുണ്ടിലുള്ള ക്വാർട്ടേഴ്സിൽ പ്രശ്നങ്ങൾ ഒട്ടും മൈനറല്ല, മേജറാണ്. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഈ ക്വാർട്ടേഴ്സിൽ ജോലി ആവശ്യങ്ങൾക്കായി എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നെത്തുന്ന ജീവനക്കാർ നട്ടം തിരിയുന്ന കാഴ്ചയാണുള്ളത്. ഈ ജില്ലകളിൽ നിന്നും എസ്.എൽ.ആർ വിഭാഗത്തിൽ പെട്ട മൂന്നു ജീവനക്കാർ വീതം മാസത്തിൽ പലതവണ എത്തി പത്താഴക്കുണ്ട് ഡാമിൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്യണം. നരകതുല്യമായ ക്വാർട്ടേഴ്സിലേക്ക് വരാൻ ആരും താത്പര്യപ്പെടുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ക്വാർട്ടേഴ്സിൽ ഒരു കസേര പോലുമില്ല. ഇരിക്കണമെന്ന് തോന്നിയാൽ നിലത്തിരുന്നോണം. ജീവനക്കാർ ബക്കറ്റിനു മുകളിൽ പേപ്പർ വിരിച്ച് അതിനു മുകളിലിരുന്നാണ് വിശ്രമിക്കുന്നത്. ദാഹിച്ചാൽ തുള്ളി വെള്ളം കിട്ടില്ല എന്നതിനാൽ വരുന്നവർ നാലോ അഞ്ചോ കുപ്പി വെള്ളം കൈയിൽ കരുതുന്നു. പ്രാഥമിക ആവശ്യങ്ങൾക്കും ചിലപ്പോൾ ഈ വെള്ളം ഉപയോഗിക്കേണ്ടി വരും. കിടക്കാൻ കട്ടിലൊന്നുമില്ലാത്തതിനാൽ…
Read Moreരാമൻകുട്ടിയുടെ ഭാര്യ കാർത്തിക എവിടെ? വടക്കേത്തറ സ്വദേശിനിയെ കാണാതായിട്ട് ഒരു വർഷം: ദുരൂഹത തുടരുന്നു
പഴയന്നൂർ: കാണാതായ വടക്കേത്തറ സ്വദേശിനിയായ യുവതിയെക്കുറിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ പോലീസും നാട്ടുകാരും. വടക്കേത്തറ മുതലിമാർത്തറ പാലയ്ക്കപ്പറന്പിൽ രാമൻകുട്ടിയുടെ ഭാര്യ കാർത്തികയെയാണ് (33) ഒരു വർഷം പിന്നിട്ടിട്ടും കണ്ടെത്താൻ സാധിക്കാത്തത്. 2020 ജനുവരി 17ന് വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയുടെ മൊബൈൽ ഫോണ് അന്നു ഓഫായശേഷം പിന്നീടൊരിക്കലും ഓൺ ആയിട്ടില്ല. യുവതി പോകാൻ ഇടയുള്ള സ്ഥലങ്ങളിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പാലക്കാട് കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഒരു തുന്പുമില്ലാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പഴയന്നൂർ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നില്ലെന്നു കണ്ട കാർത്തികയുടെ അമ്മ സരോജിനി ജില്ലാ പോലീസ് മേധാവിക്കു വേറൊരു പരാതിയും നൽകിയിരുന്നു. കേസന്വേഷണം നടക്കുന്നതിനിടയിൽ വീടിനുസമീപം ഒരിക്കൽ കണ്ടതായി ഭർത്താവും മക്കളും പോലീസിനെ അറിയിച്ചിരുന്നു. പിന്നീട് യാതൊരു വിവരവുമില്ല. അന്വേഷണം നടക്കുന്നതായാണ് പഴയന്നൂർ സിഐ ജെ.നിസാമുദ്ദിൻ പറയുന്നത്.
Read Moreനിരത്തിലിറക്കിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ; ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ
പുതുക്കാട്: കൂടുതൽ ഇളവുകൾ നല്കി പുതുക്കാട് വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയും തിരക്കേറുകയും ചെയ്തിട്ടും മേഖലയിലെ ഓട്ടോറിക്ഷകൾക്കു സർവീസ് നടത്താൻ അനുമതി നൽകാതെ അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപം. കോവിഡിനെത്തുടർന്നു രണ്ടു മാസമായി ഓട്ടമില്ലാതെ ദുരിതമനുഭവിക്കുകയാണ് പുതുക്കാടുള്ള ഓട്ടോ തൊഴിലാളികൾ. പുതുക്കാട് സെന്ററിലെ മൂന്നു സ്റ്റാൻഡുകളിലായി 280 ഓട്ടോകളാണുള്ളത്. പുതുക്കാട് അങ്ങാടിയിലെ ഓട്ടത്തിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. മറ്റെല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നല്കിയ അധികൃതർ ഓട്ടോ നിരത്തിലിറക്കരുതെന്നാണു പറയുന്നത്. അങ്ങാടിയിൽ ഓട്ടോ കണ്ടാൽ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞതോടെ തൊഴിലാളികൾ ആശങ്കയിലാണ്. ബസാർ റോഡ് ഉൾപ്പടെയുള്ള വ്യാപാരകേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണു തിരക്കേറുന്നത്. കച്ചവട സ്ഥാപനങ്ങളിലും കൂട്ടമായാണ് ആളുകൾ എത്തുന്നത്. ഇവിടെയെല്ലാം നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള കച്ചവടം നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്ന അധികൃതർ ഓട്ടോറിക്ഷകൾക്കു സർവീസ് നടത്താനുള്ള അനുമതി നിഷേധിക്കുകയാണെന്നു ഡ്രൈവർമാർ പറയുന്നു. അതേ സമയം മറ്റിടങ്ങളിൽനിന്നുള്ള ഓട്ടോകൾ യാത്രാക്കാരുമായി പുതുക്കാടെത്തി…
Read Moreനാലര പതിറ്റാണ്ടു മുമ്പ് ഒരു രാത്രി പോലീസ് സംഘം വീടു വളഞ്ഞു..! അടിയന്തരാവസ്ഥയുടെ നടുക്കുന്ന ഓർമ്മകളുമായി എം.കെ. കണ്ണൻ
സ്വന്തം ലേഖകൻ തൃശൂർ: ’നാലര പതിറ്റാണ്ടു മുന്പ് ഒരു രാത്രി പോലീസ് സംഘം വീടു വളഞ്ഞു. അന്നു ടൗണ് എസ്ഐ കോശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽനിന്ന് എന്നെ പിടികൂടി. പിന്നെ 17 മാസം ജയിൽവാസം. അക്കാലത്ത് പോലീസിന്റെ പിടിയിലായവരും ജയിലിലായവരും ഇടിയേറ്റ് അവശനിലയിൽ നിത്യരോഗികളായാണ് പുറത്തുന്നത്.’ സിപിഎം നേതാവും സഹകാരിയുമായ എം.കെ. കണ്ണൻ അടിയന്തരാവസ്ഥയുടെ 46 ാം വാർഷികദിനത്തിൽ പഴയ ഓർമകൾ പുതുക്കി. പൗരവകാശങ്ങൾ ചവിട്ടിമെതിച്ച അടിയന്തരാവസ്ഥയ്ക്കും കേന്ദ്രം ഭരിച്ച ഇന്ദിരാഗാന്ധിക്കുമെതിരേ പ്രതികരിച്ചതിനാണ് തന്നെ അറസ്റ്റു ചെയ്തത്. അന്നു സിപിഎം തൃശൂർ ലോക്കൽ കമ്മറ്റി അംഗം മാത്രമായിരുന്നു. തൊഴിലാളി പ്രവർത്തനമായിരുന്നു മുഖ്യം. സിഐടിയു ജോയിന്റ് സെക്രട്ടറിയും തൃശൂരിലെ ചുമട്ടുതൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഒരു മാസം തികഞ്ഞ ദിവസം രാത്രിയിലാണ് പോലീസ് തന്നെ പിടികൂടിയത്. മനുഷ്യാവകാശങ്ങളൊന്നും ഇല്ലാതിരുന്ന കാലമാണ്. അറസ്റ്റു ചെയ്താൽ കോടതിയിൽ ഹാജരാക്കുകയോ…
Read More