പുതുക്കാട്: കൂടുതൽ ഇളവുകൾ നല്കി പുതുക്കാട് വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയും തിരക്കേറുകയും ചെയ്തിട്ടും മേഖലയിലെ ഓട്ടോറിക്ഷകൾക്കു സർവീസ് നടത്താൻ അനുമതി നൽകാതെ അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപം. കോവിഡിനെത്തുടർന്നു രണ്ടു മാസമായി ഓട്ടമില്ലാതെ ദുരിതമനുഭവിക്കുകയാണ് പുതുക്കാടുള്ള ഓട്ടോ തൊഴിലാളികൾ. പുതുക്കാട് സെന്ററിലെ മൂന്നു സ്റ്റാൻഡുകളിലായി 280 ഓട്ടോകളാണുള്ളത്.പുതുക്കാട് അങ്ങാടിയിലെ ഓട്ടത്തിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. മറ്റെല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നല്കിയ അധികൃതർ ഓട്ടോ നിരത്തിലിറക്കരുതെന്നാണു പറയുന്നത്.അങ്ങാടിയിൽ ഓട്ടോ കണ്ടാൽ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞതോടെ തൊഴിലാളികൾ ആശങ്കയിലാണ്. ബസാർ റോഡ് ഉൾപ്പടെയുള്ള വ്യാപാരകേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണു തിരക്കേറുന്നത്. കച്ചവട സ്ഥാപനങ്ങളിലും കൂട്ടമായാണ് ആളുകൾ എത്തുന്നത്. ഇവിടെയെല്ലാം നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള കച്ചവടം നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്ന അധികൃതർ ഓട്ടോറിക്ഷകൾക്കു സർവീസ് നടത്താനുള്ള അനുമതി നിഷേധിക്കുകയാണെന്നു ഡ്രൈവർമാർ പറയുന്നു. അതേ സമയം മറ്റിടങ്ങളിൽനിന്നുള്ള ഓട്ടോകൾ യാത്രാക്കാരുമായി പുതുക്കാടെത്തി മടങ്ങുന്നതായും ഡ്രൈവർമാർ…
Read MoreCategory: Thrissur
പ്രകൃതിവിരുദ്ധ പീഡനം; ഏഴുപത് വയസുകാരൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ; രണ്ടുപേർ ഒളിവിൽ
ചാവക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. രണ്ടുപേർ ഒളിവിൽ. ഒരുമനയൂർ സ്വദേശികളായ കരുവാരക്കുണ്ട് പണിക്കവീട്ടിൽ കുഞ്ഞുമൊയ്തുണ്ണി(68), കരുവാരക്കുണ്ട് കല്ലുപറന്പിൽ സിറാജുദീൻ(52), പാലംകടവ് രായംമരക്കാർ വീട്ടിൽ അബ്ദുൾ റൗഫ്(70), കരുവാരക്കുണ്ട് പണിക്കവീട്ടിൽ പറന്പിൽ അലി(63), കടപ്പുറം വട്ടേക്കാട് വലിയകത്ത് നിയാസ്(32) എന്നിവരെയാണ് എസ്എച്ച്ഒ കെ.പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്. 2019-21 കാലഘട്ടത്തിൽ പല ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോക്സോ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മറ്റുപ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
Read Moreമകന്റെ ഓപ്പറേഷനുള്ള പണവുമായി ആശുപത്രിയിലെത്തിയ യുവതിയുടെ പേഴ്സ് മോഷണം പോയി; ആശുപത്രിമോഷണം പതിവാക്കിയ കള്ളനെ കുടുക്കി പോലീസ്
തൃശൂർ: ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ ഇരിട്ടി പഴഞ്ചേരിമുക്ക് കരിന്പനക്കൽ വീട്ടിൽ രാജേഷ്(29) ആണ് പിടിയിലായത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വന്ന മാള സ്വദേശി അലിയുടെ ഭാര്യയുടെ കൈവശമുണ്ടായിരുന്ന 22000 രൂപയും രേഖകളും അടങ്ങിയ പഴ്സ് പ്രതി മോഷ്ടിക്കുകയായിരുന്നു. മകന്റെ ഓപ്പറേഷനുവേണ്ടി കരുതിവച്ച പണമായിരുന്നു. പരാതിയെതുടർന്ന് പോലീസ് സ്ഥലത്തെ സിസിടിവി പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞു. പ്രതിയുടെ ഫോട്ടോ ആശുപത്രിയിലെ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് തിരിച്ചറിയുന്നതിനായി ഫോണിൽ അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞദിവസം വീണ്ട ും അടുത്ത മോഷണത്തിനായി ആശുപത്രിയിലെത്തിയ പ്രതിയെ കണ്ട് സംശയം തോന്നിയ അധികൃതർ ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൽപ്പിടിത്തത്തിലൂടെ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതിൽ, വിവിധ ജില്ലകളിൽ പ്രതിക്കെതിരെ സമാനമായ രീതിയിൽ ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിയതിന് പിടിക്കപ്പെട്ടിട്ടുള്ളതായി വ്യക്തമായി. ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയതിനും കഞ്ചാവ്…
Read Moreഇലക്ഷൻ അർജന്റ്..! പോലീസ് ചമഞ്ഞ് 96 ലക്ഷം കവർച്ച; ‘ഇൻസ്പെക്ടർ രാജ്കുമാർ’ അറസ്റ്റിൽ; മാർച്ച് 22ന് പുലർച്ചെ കുട്ടനെല്ലൂരില്‍ നടന്ന സംഭവം ഇങ്ങനെ…
തൃശൂർ: കോയന്പത്തൂരിൽനിന്നു മൂവാറ്റുപുഴയിലേക്കു പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി 96 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി രാജ്കുമാറിനെ(37) തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പോലീസും ഒല്ലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പോലീസ് ചമഞ്ഞ് കുഴൽപ്പണം കവർച്ച ചെയ്യുന്നതിൽ സമർഥനായതിനാൽ കവർച്ച സംഘങ്ങൾക്കിടയിൽ ‘ഇൻസ്പെക്ടർ രാജ്കുമാർ’ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. മാർച്ച് 22ന് പുലർച്ചെ കുട്ടനെല്ലൂരിലാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാരസ്ഥാപനത്തിലേക്കു കോയന്പത്തൂരിൽനിന്നു പച്ചക്കറിയുമായി വരികയായിരുന്ന ലോറി കുട്ടനെല്ലൂരിൽ വച്ച് ‘ഇലക്ഷൻ അർജന്റ്’ ബോർഡ് ഘടിപ്പിച്ച വാഹനത്തിൽ വന്ന സംഘം തടഞ്ഞുനിർത്തി. പോലീസാണെന്നും, ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും, ചോദ്യം ചെയ്യണമെന്നും പറഞ്ഞ് ഡ്രൈവറെയും സഹായിയെയും ബലം പ്രയോഗിച്ച് ഇന്നോവ കാറിൽ കയറ്റിക്കൊണ്ടുപോയി. കുറച്ചു ദൂരം പോയി തിരികെ ലോറിയുടെ…
Read Moreദയ അർഹിക്കുന്നില്ല… മകളുടെ പ്രായമുള്ള കുട്ടിയെ…! പതിനഞ്ചുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനു 10 വർഷം കഠിനതടവ്; കേസിനാസ്പദമായ സംഭവം 2012 മേയ് മാസത്തില്‍
തൃശൂർ: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കോടതി മധ്യവയസ്കനു പത്തുവർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വീടിനടുത്ത കംപ്യൂട്ടർ സെന്ററിലേക്കു നടന്നുപോയിരുന്ന 15 വയസുകാരിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് വെള്ളിക്കുളങ്ങര മോനൊടി പോട്ടോപറന്പിൽ ലാലു(52)വിനെ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാൽ പിഴത്തുക ഇരയായ പെണ്‍കുട്ടിക്കു നൽകണമെന്നും കോടതി വ്യക്തമാക്കി. 2012 മേയ് മാസമാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിദ്യാർഥിനിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ച് ഫോട്ടോയെടുത്തത്. ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കി. സംശയം തോന്നി പെണ്‍കുട്ടിയോട് അധ്യാപികമാർ കൗണ്‍സലിംഗിനിടെ വിവരം ചോദിച്ചറിഞ്ഞു. തുടർന്നാണ് നടപടിയുണ്ടായത്. 2013 ഡിസംബറിൽ പോലീസിൽ പരാതി നൽകി. വെള്ളിക്കുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം…
Read Moreമാതൃകാപരം ഈ പ്രതിഷേധം; വനം കൊള്ളയ്ക്കെതിരേ മരം നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്
അയ്യന്തോൾ: അഴിമതിയുടെ ഭാഗമായി സംസ്ഥാനത്തെ രാജകീയമരങ്ങൾ വെട്ടിവിറ്റതിനെതിരെ അയ്യന്തോൾ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങൾ നട്ട് പ്രതിഷേധിച്ചു. ബ്ലോക്കിനു കീഴിലുള്ള എല്ലാ മണ്ഡലങ്ങളിലുമാണ് മരങ്ങൾ നട്ടത്. ചെന്പൂക്കാവ് ഡിവിഷനിലെ പ്രതിഷേധ സമരം കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡിവിഷനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ തേക്ക്, ഈട്ടി മുതലായ മരങ്ങൾ വച്ചുപിടിപ്പിച്ചു. അയ്യന്തോൾ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. തേക്കിൻകാട് ഡിവിഷനിൽ കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ, പാട്ടുരായ്ക്കൽ ഡിവിഷനിൽ ഡിസിസി സെക്രട്ടറി സജി പോൾ മാടശേരി, പുങ്കുന്നം ഡിവിഷനിൽ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആനി പത്രോസ് എന്നിവരും വൃക്ഷ ത്തൈകൾ നട്ടു. യോഗത്തിൽ ഡിസിസി സെക്രട്ടറിമാരായ അഡ്വ. സുബി ബാബു, കൗണ്‍സിലർ റെജി ജോയി, ബ്ലോക്ക് സെക്രട്ടറിമാരായ ജോയ് ബാസ്റ്റ്യൻ ചാക്കോള,…
Read Moreഓണ്‍ലൈൻ വഴി ഷെഡ്യൂൾ ചെയ്യുന്നതിനു പകരം സ്പോട്ട് രജിസ്ട്രേഷൻ നടത്തി! വാക്സിനേഷൻ കേന്ദ്രങ്ങളിൽ പൂരത്തിരക്ക്; നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ എടുക്കാൻ ജനങ്ങളുടെ വൻതിരക്ക്. ഓണ്‍ലൈൻ വഴി ഷെഡ്യൂൾ ചെയ്യുന്നതിനു പകരം സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ എടുക്കാമെന്ന അറിയിപ്പ് കണ്ടതോടെ ഇന്നലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രാവിലെ മുതൽതന്നെ ആളുകൾ കൂട്ടമായി എത്തി. ജില്ലയ്ക്ക് അനുവദിക്കുന്ന വാക്സിനുകളിൽ 80 ശതമാനവും സ്പോട്ട് രജിസ്ട്രേഷൻ ആയിരിക്കുമെന്ന അറിയിപ്പുകണ്ടാണ് ആളുകൾ എത്തിയത്. തദ്ദേശവാസികൾക്ക് അവരവരുടെ താമസ സ്ഥലത്തോടു ചേർന്നുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കുന്നതിനുള്ള സൗകര്യമാണ് സ്പോട്ട് രജിസ്ട്രേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്നലെ രാവിലെ ജില്ലയുടെ വിദൂരസ്ഥലങ്ങളിൽനിന്നുള്ളവർ പോലും തൃശൂർ നഗരത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ വഴി വാക്സിൻ എടുക്കാൻ എത്തി. പറവട്ടാനിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കാൻ വൻ ജനക്കൂട്ടമായിരുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ ഇരു ഭാഗങ്ങളിലേക്കും വാക്സിൻ എടുക്കാൻ എത്തിയവരുടെ ക്യൂ കിലോമീറ്ററുകളോളം നീണ്ടു. കാറുകളിലും ഇരുചക്രവാഹനങ്ങളിലും…
Read Moreവാക്സിനേഷൻ കേന്ദ്രങ്ങളിൽ പൂരത്തിരക്ക്;സ്പോട്ട് രജിസ്ട്രേഷൻ പാളി, തദ്ദേശീയർ വീണ്ടും പുറത്ത്
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്സിൻ എടുക്കാൻ ജനങ്ങളുടെ വൻതിരക്ക്. ഓൺലൈൻവഴി ഷെഡ്യൂൾ ചെയ്യുന്നതിന് പകരം സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ എടുക്കാമെന്ന് അറിയിപ്പ് കണ്ടതോടെയാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ രാവിലെ മുതൽതന്നെ ആളുകൾ കൂട്ടമായി എത്തിയത്. ജില്ലയ്ക്ക് അനുവദിക്കുന്ന വാക്സിനുകളിൽ 80 ശതമാനവും സ്പോട്ട് രജിസ്ട്രേഷൻ ആയിരിക്കുമെന്നായിരുന്നു അറിയിപ്പ്. തദ്ദേശവാസികൾക്ക് അവരവരുടെ താമസ സ്ഥലത്തോട് ചേർന്നുള്ള കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കുന്നതിനുള്ള സൗകര്യമാണ് സ്പോട്ട് രജിസ്ട്രേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്നു രാവിലെ ജില്ലയുടെ വിദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ പോലും തൃശൂർ നഗരത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി.മണ്ണുത്തി പറവട്ടാനിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. ആരോഗ്യ കേന്ദ്രത്തിനന്റെ ഇരു ഭാഗങ്ങളിലേക്കും കിലോമീറ്ററുകളോളം വരി നീണ്ടു . വാഹനങ്ങൾ പാർക്ക് ചെയ്തതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി . സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള…
Read Moreവയസ് ആറ് ആയതേയുള്ളൂ… നൂറ് ആനകളുടെ പേരുകൾ ഇവൻ തെറ്റാതെ പറയും… ആഗ്രഹമോ ? ആനമുതലാളിയാകാൻ ആഗ്രഹിച്ച് ആറുവയസുകാരൻ
മാള: വയസ് ആറ് ആയതേയുള്ളൂ… നൂറ് ആനകളുടെ പേരുകൾ ഇവൻ തെറ്റാതെ പറയും. ആഗ്രഹമോ ആന മുതലാളി ആകണം എന്നതും. മാള കാവനാട് ആരണ്ടത്തു സുജിത്കുമാർ – സുമിഷ ദന്പതികളുടെ മകനായ ആര്യനാണു നൂറിലേറെ ആനകളുടെ പേരുകൾ മനപ്പാഠമാക്കി തെറ്റാതെ പറയുന്നത്. ആര്യന്റെ ആനകളോടുള്ള സ്നേഹം ഏവരേയും വിസ്മയിപ്പിക്കുന്നതാണ്. ആനകളിൽ ആര്യനു കൂടുതൽ ഇഷ്ടം ഊട്ടോളി രാമനേയാണ്. കാരണമായി ഈ ആറുവയസുകാരൻ പറയുന്നതു കറുകറുത്ത നിറം, വെളുത്ത നഖങ്ങൾ തുടങ്ങിയ വർണനകളാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, തെച്ചിക്കോട്ടുകാവ് ദേവിദാസൻ, പാന്പാടി രാജൻ, ഊട്ടോളി മഹാദേവൻ, ചിറക്കൽ കാളിദാസൻ, ഗുരുവായൂർ വലിയകേശവൻ എന്നുതുടങ്ങി ആര്യനെന്ന ആറുവയസുകാരന്റെ നാവിൽ നിന്ന് ആനപ്പേരുകൾ തെറ്റാതെ ഒഴുകിവരുന്നുണ്ട്. മൂന്നു വയസുമുതൽ ആനകളോടുള്ള കന്പം പ്രകടമായതായി മാതാപിതാക്കൾ പറഞ്ഞു. കളിപ്പാട്ടങ്ങളായി ആവശ്യമുള്ളതും ആനകളെതന്നെ. ആദ്യം മൊബൈലിൽ യുട്യൂബ് വഴിയാണ് ആനകളെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നെയതു ശീലമായി.…
Read Moreവാക്സിൻ നൽകാമെന്ന് അറിയിച്ചു; വാക്സിൻ നൽകാതെ വയോധികരെ അടക്കം നെട്ടോട്ടമോടിച്ച് ആരോഗ്യവകുപ്പ്…
തൃശൂർ: സ്പോട്ട് വാക്സിൻ നൽകാമെന്ന് അറിയിച്ചു സെന്ററുകളിലെത്തിയവരെ മടക്കി അയച്ച് ആരോഗ്യവകുപ്പിന്റെ ക്രൂരത. വയോധികരടക്കം നിരവധി പേരാണു വാക്സിൻ കിട്ടാതെ മടങ്ങേണ്ടി വന്നത്. 80 ശതമാനം സ്പോട്ട് വാക്സിൻ നൽകുമെന്ന അറിയിപ്പ് അനുസരിച്ചാണ് ആളുകൾ വാക്സിൻ സെന്ററുകളിലെത്തിയത്. വാക്സിൻ നൽകുന്ന സെന്ററുകളുടെ പേരുകളും നൽകിയിരുന്നു. എന്നാൽ, ഈ അറിയിപ്പു പ്രകാരം എത്തിവരെയാണു വാക്സിൻ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചത്. അവശതയുള്ളവരും പ്രായമായവരുമടക്കം നിരവധിയാളുകളാണു സന്പൂർണ ലോക്ഡൗണ്‍ ദിവസമായ ഇന്നലെ ആരോഗ്യവകുപ്പു നിർദേശിച്ച സെന്ററുകളിലെത്തിയത്. എല്ലാവർക്കും സ്പോട്ട് വാക്സിൻ എടുക്കാൻ കഴിയുമെന്ന രീതിയിലാണ് ആരോഗ്യവകുപ്പ് പത്രക്കുറിപ്പ് ഇറക്കിയിരുന്നത്. എന്നാൽ, ചെന്നവർക്കൊന്നും വാക്സിൻ കിട്ടിയില്ല. ഇതിനിടെ ചില ജനപ്രതിനിധികൾ ഇടപെട്ട് വാക്സിൻ അതാതു സ്ഥലങ്ങളിലുള്ളവർക്കു മാത്രം നൽകിയാൽ മതിയെന്ന നിലപാടെടുത്തതും ആളുകളെ മടക്കി അയക്കാൻ കാരണമായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിലെ 32 കേന്ദ്രങ്ങളിലാണു സ്പോട്ട് അഡ്മിഷൻ ഉണ്ടെന്നു ആരോഗ്യവകുപ്പ് അറിയിച്ചത്.…
Read More