അച്ഛനൊ​പ്പം പോ​ലീ​സാ​യി മ​ക​നും; ഒ​രേ സ്റ്റേ​ഷ​നി​ൽ! ഇ​വി​ടെ അച്ഛ​നോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ലാ​ഴ്ച​…

പ​ട്ടി​ക്കാ​ട്: അച്ഛ​ൻ പോ​ലീ​സാ​യി ജോ​ലി ചെ​യ്യു​ന്ന സ്റ്റേ​ഷ​നി​ൽ മ​ക​നും ഡ്യൂ​ട്ടി. പീ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് വ​ട​ക്കും​പാ​ടം സ്വ​ദേ​ശി​യാ​യ സു​കേ​ഷ് എ​ത്തി​യി​രി​ക്കു​ന്ന​ത്. അച്ഛൻ സു​രേ​ന്ദ്ര​ൻ കു​റച്ചു വ​ർ​ഷ​ങ്ങ​ളാ​യി പീ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഡ്യൂ​ട്ടി. മ​ക​ൻ സു​കേ​ഷ് രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ട്രെ​യി​നിം​ഗി​ലാ​യി​രു​ന്നു. 2017ലാ​ണ് ട്രെ​യി​നിം​ഗി​നു ചേ​ർ​ന്ന​ത്. എം​സി​എ ക​ഴി​ഞ്ഞ സു​കേ​ഷ് എ​സ്ഐ റാ​ങ്ക് ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്നെങ്കിലും ല​ഭി​ച്ചി​ല്ല. പി​ന്നീ​ടാ​ണ് പി​എ​സ്്സി വ​ഴി പോ​ലീ​സാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. അച്ഛ​നും മ​ക​നും പോ​ലീ​സാ​യി ഒ​രേ സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് സു​കേ​ഷ്. നാ​ലാ​ഴ്ച​യാ​യി ഇ​വി​ടെ അച്ഛ​നോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ട്. കോ​വി​ഡ് മൂ​ലം ട്രെ​യി​നിം​ഗി​നി​ട​യി​ൽ എ​ല്ലാ​വ​രോ​ടും അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ചാ​ർ​ജെ​ടു​ക്കാ​ൻ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് അച്ഛ​നോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. വൈ​കീ​ട്ട് ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​മു​ണ്ട്. ഐ​ടി മേ​ഖ​ല​യോ​ടു താ​ൽ​പ​ര്യ​മു​ള്ള​തി​നാ​ൽ പോ​ലീ​സി​ൽ ഈ ​മേഖലയി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്ന​താ​ണ് ഏ​റെ സ​ന്തോ​ഷ​മെ​ന്നു സു​കേ​ഷ്…

Read More

റോ​ഡി​ൽ ത​ള്ളി​യ കോ​ഴി​മാ​ലി​ന്യം വി​ന​യാ​യി! ഒ​ന്ന​ര മ​ണി​ക്കൂ​റി​നി​ടെ ഏ​ഴു അ​പ​ക​ട​ങ്ങ​ൾ

കൊ​ള​ത്തൂ​ർ: റോ​ഡി​ൽ ത​ള്ളി​യ കോ​ഴി അ​വ​ശി​ഷ്ട​ത്തി​ൽ വ​ഴു​തി ഒ​ന്ന​ര മ​ണി​ക്കൂ​റി​നി​ടെ ഒ​രേ സ്ഥ​ല​ത്തു സം​ഭ​വി​ച്ച​തു ഏ​ഴു ബൈ​ക്ക് അ​പ​ക​ട​ങ്ങ​ൾ. ഇ​തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ മാ​ലാ​പ​റ​ന്പ് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്ണാ​ർ​മ​ല സ്വ​ദേ​ശി ജാ​ഫ​ർ (48), കു​രു​വ​ന്പ​ലം സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ നാ​സ​ർ (45), ഹു​സൈ​ൻ (22), വെ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് (22) ഭാ​ര്യ നീ​തു (18) എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ങ്ങാ​ടി​പ്പു​റം- കു​ള​ത്തൂ​ർ റോ​ഡി​ൽ മാ​ലാ​പ​റ​ന്പ് എം​ഇ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​നു മു​ൻ​വ​ശ​ത്ത് റോ​ഡി​ൽ വ​ള​വോ​ടു കൂ​ടി​യ ഇ​റ​ക്ക​ത്തി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്. വ​ള​വാ​യ​തി​നാ​ൽ മാ​ലി​ന്യ​ത്തി​ന​ടു​ത്തെ​ത്തു​ന്പോ​ൾ മാ​ത്ര​മേ ഇ​തു കാ​ണാ​ൻ ക​ഴി​യൂ. ചെ​റി​യ തോ​തി​ൽ മ​ഴ കൂ​ടി പെ​യ്ത​തോ​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​പ​ര​ന്പ​ര അ​ര​ങ്ങേ​റി​യ​ത്. സം​സ്ഥാ​ന പ​ത​യു​ടെ ഭാ​ഗ​മാ​യ റോ​ഡി​ൽ പു​ത്ത​ന​ങ്ങാ​ടി ഗേ​റ്റ് മു​ത​ൽ ഓ​ണ​പ്പു​ട വ​രെ ദി​വ​സേ​ന​യെ​ന്നോ​ണം ചാ​ക്കു ക​ണ​ക്കി​നു…

Read More

കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ വീ​ഴ്ച;   അടിസ്ഥാന സൗകര്യങ്ങളില്ലാത്ത തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി പൂ​ട്ടി​ച്ചു

  തൃ​ശൂ​ർ: കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ വീ​ഴ്ച വ​രു​ത്തി​യ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി പൂ​ട്ടി​ച്ചു. വ​ല്ല​ച്ചി​റ​യി​ലെ ശാ​ന്തി​ഭ​വ​ന്‍ പാ​ലി​യേ​റ്റീ​വ് ആ​ശു​പ​ത്രി​യാ​ണ് പൂ​ട്ടി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഒ​മ്പ​ത് കോ​വി​ഡ് രോ​ഗി​ക​ളെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്ന് പേ​രാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​മ​ര​ണ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ആ​ശു​പ​ത്രി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്നു. മ​രി​ച്ച രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഡി​എം​ഒ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് ചി​കി​ത്സ ന‌​ട​ത്താ​ൻ ഇ​വി​ടെ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ഡി​എം​ഒ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read More

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്; പ​ണം ബി​ജെ​പി​യു​ടേ​തല്ല, പ്ര​തി​ക​ൾ​ക്ക് സി​പി​എം ബ​ന്ധ​മെ​ന്ന് ബി​ജെ​പി നേ​താ​വ്‌

  തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ച കേ​സി​ൽ ബി​ജെ​പി​ക്ക് പ​ങ്കി​ല്ലെ​ന്ന് തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡന്‍റ് കെ.കെ. അ​നീ​ഷ് കു​മാ​ർ. പ​ണം ബി​ജെ​പി​യു​ടേ​ത​ല്ലെ​ന്നും അ​നീ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ബി​ജെ​പി നേ​താ​വ്. ധ​ർ​മ്മ​രാ​ജ് മു​റി​യെ​ടു​ത്ത് ന​ൽ​കി​യെ​ന്ന് സ​മ്മ​തി​ച്ച അ​നീ​ഷ പ​ക്ഷേ പ​ണം ഉ​ള്ള​താ​യി അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് ധ​ർ​മ്മ​രാ​ജ​ൻ എ​ത്തി​യ​ത്. ഈ ​സാ​ധ​ന​ങ്ങ​ൾ പാ​ർ​ട്ടി​ക്ക് കൈ​മാ​റി​യി​രു​ന്നു​വെ​ന്നും അ​നീ​ഷ് വ്യ​ക്ത​മാ​ക്കി. ക​വ​ർ​ച്ച​യെ കു​റി​ച്ച് പ്ര​തി ദീ​പ​ക്കി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. ബി​ജെ​പി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ ക​ണ്ണൂ​രി​ൽ പോ​യി സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി. ക​വ​ർ​ച്ച നടത്തിയ പ്ര​തി​ക​ൾ​ക്ക് സി​പി​എ​മ്മു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചു.

Read More

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ച; ബി​ജെ​പി നേ​താ​ക്ക​ളു​ടെ മൊ​ഴി തെ​റ്റെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം; ​അവ​കാ​ശ​വാ​ദം പൊ​ളി​യു​ന്ന സൂ​ച​ന​ക​ൾ പുറത്ത് 

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ൾ ന​ൽ​കി​യ മൊ​ഴി തെ​റ്റെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പാ​ർ​ട്ടി​ക്കു ബ​ന്ധ​മി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദം പൊ​ളി​യു​ന്ന സൂ​ച​ന​ക​ൾ വ​ന്ന​തോ​ടെ ബി​ജെ​പി കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി. ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ​ണം ബി​ജെ​പി​യു​ടേ​താ​ണെ​ന്ന് ര​ണ്ടു ത​വ​ണ ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലു​ക​ളി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ധ​ർ​മ്മ​രാ​ജ​ൻ മൊ​ഴി​ന​ൽ​കി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത ബി​ജെ​പി നേ​താ​ക്ക​ൾ അ​ട​ക്കം ഫോ​ണി​ൽ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പ​ണം ക​വ​ർ​ച്ച ന​ട​ന്ന​ശേ​ഷ​വും ഇ​യാ​ൾ നേ​താ​ക്ക​ളു​മാ​യി പ​ല​ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ചു. എ​ന്നാ​ൽ നേ​താ​ക്ക​ളെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​കാ​ര്യ​മാ​ണ് ധ​ർ​മ്മ​രാ​ജ​നു​മാ​യി സം​സാ​രി​ച്ച​ത് എ​ന്നാ​യി​രു​ന്നു മൊ​ഴി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ധ​ർ​മ്മ​രാ​ജ​ന് ഇ​ത്ത​ര​ത്തി​ൽ യാ​തൊ​രു ചു​മ​ത​ല​ക​ളും ബി​ജെ​പി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്നാ​ണ് ധ​ർ​മ്മ​രാ​ജ​നെ ര​ണ്ടാ​മ​തും ചോ​ദ്യം​ചെ​യ്ത​ത്. ര​ണ്ടാം​ത​വ​ണ​യും പ​ണം ബി​ജെ​പി​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​ന്നു എ​ന്ന മൊ​ഴി ഇ​യാ​ൾ ആ​വ​ർ​ത്തി​ച്ചു. ഈ…

Read More

700 ലിറ്റര്‍ പെര്‍മിറ്റിനു പകരം വാഹനത്തില്‍ ഉണ്ടായിരുന്നത് രണ്ടായിരത്തിലധികം ലിറ്റര്‍! അ​ള​വി​ൽ കൂ​ടു​ത​ൽ ക​ള്ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: അ​ള​വി​ൽ കൂ​ടു​ത​ൽ ക​ള്ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. മ​നോ​ജും സംഘവും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു കാ​യം​കു​ളം റേ​ഞ്ചി​ൽ നി​ന്നും ക​ള​ള് ക​യ​റ്റി വ​ന്ന പി​ക്ക്അ​പ്പ് വാ​നി​ൽ അ​ള​വി​ൽ കൂ​ടു​ത​ൽ ക​ള്ള് ക​യ​റ്റി വ​ന്ന​തി​നു യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. പീ​ച്ചി വി​ല്ലേ​ജി​ൽ പ​ട്ടി​ലും​കു​ഴി ദേ​ശ​ത്ത് നി​ബീ​ഷി (32) നെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. 700 ലി​റ്റ​ർ പെ​ർ​മി​റ്റി​നു പ​ക​രം ര​ണ്ട ായി​ര​ത്തി​ല​ധി​കം ക​ള്ളാ​ണു ഈ ​വാ​ഹ​ന​ത്തി​ൽ ഉ​ണ്ടായി​രു​ന്ന​ത്. സംഘത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​ൻ. സു​രേ​ഷ്, സി​ഇ​ഒ ബെ​ന്നി ജോ​സ​ഫ്, രാ​കേ​ഷ് എ​ന്നി​വ​രും ഉ​ണ്ടായി​രു​ന്നു.

Read More

പണം വാങ്ങിയ ആ ഇരുപത്പേർ ആരൊക്കെ? കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സിൽ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ് തു​ട​രു​ന്നു

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ സം​ഘം ത​ട്ടി​യെ​ടു​ത്ത പ​ണം ക​ണ്ടെ​ത്താ​നാ​യി പ്ര​തി​ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ൽ ഇ​ന്നും പോ​ലീ​സ് റെ​യ്ഡ്. ക​ണ്ണൂ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് തു​ട​രു​ന്ന​ത്. സം​ഘം ക​വ​ർ​ന്ന മൂ​ന്ന​ര കോ​ടി​യി​ൽ ഒ​രു കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള ര​ണ്ട​ര കോ​ടി രൂ​പ​യ്ക്കാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ഇ​രു​പ​ത് പേ​ർ​ക്കാ​യി പ​ണം ന​ൽ​കി​യെ​ന്ന് പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Read More

കോവി​ഡ് ബാ​ധി​ച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട അ​ല​ന്‍റെ വീ​ട്ടി​ൽ ആശ്വാസമേകാൻ മന്ത്രി രാ​ധാ​കൃ​ഷ്ണ​നെ​ത്തി; മന്ത്രിമാരായ കെ.​ രാ​ജ​നും കെ. ​രാ​ധാ​ക്യ​ഷ്ണ​നും അ​ലീ​ന, അ​നീ​ന എന്നിവരെയും സന്ദര്‍ശിച്ചു

അ​ന്തി​ക്കാ​ട്: കോവി​ഡ് ബാ​ധി​ച്ച് മാ​താ​പി​താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ത​നി​ച്ചാ​യ 10 വ​യ​സു​ള്ള അ​ല​ന്‍റെ വീ​ട്ടി​ൽ മ​ന്ത്രി​യെ​ത്തി.​ മ​ണ​ലൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചു​ള്ളി​പ്പ​റ​ന്പി​ൽ പ​രേ​ത​രാ​യ സു​ഭാ​ഷ് -ജി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ല​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ദേ​വ​സ്വം മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​നെ​ത്തി​യ​ത്.​ അ​ല​ന്‍റെ ഇ​നി​യു​ള്ള ജീ​വി​ത​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി അ​ല​നു​മാ​യി സം​സാ​രി​ക്കു​ക​യും കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽഎയോ​ടൊ​പ്പം മ​ന്ത്രി എ​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ.​ സു​ർ​ജി​ത്ത്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സിപിഎം മ​ണ​ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി സി.​കെ. വി​ജ​യ​ൻ , ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ൻ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.​ഒ​രാ​ഴ്ച മു​ന്പാ​ണ് അ​ല​ന്‍റെ അ​ച്ഛ​ൻ ചു​ള്ളി​പ​റ​പ്പ​റ​ന്പി​ൽ സു​ഭാ​ഷ് (47) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. അ​തി​ന്‍റെ ര​ണ്ടാ​ഴ്ച മു​ൻ​പ് അ​ല​ന്‍റെ അ​മ്മ ജി​ജി​യും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​ര​ട്ട സ​ഹോ​ദ​ര​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു…

Read More

കൊടകര കുഴൽപ്പണം: പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിൽ കർത്തയെ ചോദ്യം ചെയ്യുന്നു; ആ​റാം പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന്ഒ​ന്പ​തു ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തൃ​ശൂ​രി​ല്‍​നി​ന്ന് ഇ​ന്ന് ആ​ല​പ്പു​ഴ​യിലെത്തി. ബി​ജെ​പി ആ​ല​പ്പു​ഴ ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ ക​ര്‍​ത്ത​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം​ചെ​യ്യാ​ൻ തുടങ്ങി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പാ​ല​ക്കാ​ട് എ​സി​പി വി.​കെ. രാ​ജു​വും സം​ഘ​വു​മാ​ണ് ക​ര്‍​ത്ത​യി​ല്‍​നി​ന്ന് വി​വ​രം ശേ​ഖ​രി​ക്കു​ന്നത്. ഗോ​പാ​ല​കൃ​ഷ്ണ ക​ര്‍​ത്ത​യ്ക്ക് കൈ​മാ​റാ​നാ​ണ് മൂ​ന്ന​ര​ക്കോ​ടി രൂ​പ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രും ബി​ജെ​പി നേ​താ​ക്ക​ളും പൊ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. പ​ണം കൊ​ടു​ത്ത​യ​ച്ച ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ധ​ര്‍​മ്മ​രാ​ജ​നു​മാ​യി ക​ര്‍​ത്ത നി​ര​വ​ധി ത​വ​ണ ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ക​വ​ര്‍​ച്ച ന​ട​ന്ന ദി​വ​സ​വും ഇ​രു​വ​രും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി വി​ളി​പ്പി​ച്ച ബി​ജെ​പി സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി ഗ​ണേ​ശ്, ഓ​ഫീ​സ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് എ​ന്നി​വ​ര്‍ എ​പ്പോ​ള്‍ ഹാ​ജ​രാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചി​ട്ടി​ല്ല. തു​ക ആ​രു​ടേ​തെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള മൊ​ഴി​ക​ള്‍ പോ​ലീ​സി​ന് ഇ​നി​യും ആ​വ​ശ്യ​മു​ണ്ട്.…

Read More

ജനം വീ​ട്ടി​ൽ ലോ​ക്ക്ഡ്, കൊമ്പന്‍ നാട്ടിൽ അൺ ലോ​ക്ക്ഡ്..! നാ​ടി​നു മൂ​ന്ന് പൂ​ട്ട് വീ​ണ​തും തു​റ​ന്ന​തും വീ​ണ്ടും ഒ​റ്റ​താ​ഴി​ട്ടു പൂ​ട്ടി​യ​തൊ​ന്നും കൊ​മ്പന്‍ വ​ലി​യ മാ​ധ​വ​ന് പ്ര​ശ്ന​മ​ല്ല…

ഗു​രു​വാ​യൂ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നാ​ടി​നു മൂ​ന്ന് പൂ​ട്ട് വീ​ണ​തും തു​റ​ന്ന​തും വീ​ണ്ടും ഒ​റ്റ​താ​ഴി​ട്ടു പൂ​ട്ടി​യ​തൊ​ന്നും കൊ​ന്പ​ൻ വ​ലി​യ മാ​ധ​വ​ന് പ്ര​ശ്ന​മ​ല്ല. വ​ലി​യ മാ​ധ​വ​ൻ സ്വ​ത​ന്ത്ര​നാ​യി ആ​ന കോ​ട്ട​യി​ൽ മേ​ഞ്ഞു ന​ട​ക്കു​ക​യാ​ണ്. കോ​ട്ട​യു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ ദി​വ​സ​വും രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ മ​തി​യാ​വോ​ളം പു​ല്ല് തി​ന്ന് ഉ​ല്ല​സി​ച്ച് സ്വാ​ത​ന്ത്ര്യം ആ​സ്വ​ദി​ക്കു​ക​യാ​ണ് വ​ലി​യ മാ​ധ​വ​ൻ. ഒ​റ്റ ച​ട്ട​ക്കാ​ര​നാ​യ വ​ലി​യ മാ​ധ​വ​ൻ മ​റ്റു പാ​പ്പാ​ൻ​മാ​രെ അ​ടു​പ്പി​ക്കാ​റി​ല്ല. ഏ​റെ​ക്കാ​ല​മാ​യി കെ.​വി. സ​ജീ​വാ​ണ് ആ​ന​യെ പ​രി​പാ​ലി​ക്കു​ന്ന​ത്. കൊ​ന്പ​ന് ഏ​ക​ദേ​ശം 70 വ​യ​സാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ പ​ല്ലു​ക​ൾ​ക്കു ബ​ല​ക്കു​റ​വു​ള്ള​തി​നാ​ൽ പ​ന​ന്പ​ട്ട തി​ന്നാ​ൻ ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കാ​റു​ണ്ടെ​ന്ന് സ​ജീ​വ് പ​റ​യു​ന്നു. ച​ട്ട​ക്കാ​ര​ൻ കെ.​വി.​സ​ജീ​വ് 16 ദി​വ​സം ക്വാ​റ​ന്‍റീ​നി​ലാ​യ​തോ​ടെ ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി​രു​ന്നു. ക്വാ​റ​ന്‍റെ​ൻ ക​ഴി​ഞ്ഞെ​ത്തി​യ സ​ജീ​വ​ൻ ആ​ദ്യം ചെ​യ്ത​ത് ആ​ന​യെ ആ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ അ​ഴി​ച്ച് വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന് മാ​നേ​ജ​ർ എ.​കെ.…

Read More