സ്വന്തം ലേഖകൻതൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് വർഷങ്ങൾക്കു മുന്‍പ് തൃശൂരിലെ വീട് തല്ലിത്തകർത്തെന്ന് പിതാവ് ജോസഫ്. പോലീസിനു നൽകിയ മൊഴിയിലാണ് ഈ വിവരം.കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര വർഷത്തിലേറെയായി കൂടെ താമസിച്ചിരുന്ന യുവതിക്ക് മറ്റു ചിലരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ആക്രമിച്ചതെന്ന് മാർട്ടിൻ ജോസഫ് പൊലീസിനോടു വെളിപ്പെടുത്തി. നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാൾ മൊഴി നൽകി.മാർട്ടിന്റെ പിതാവ് ജോസഫ് പുലിക്കോട്ടിൽ ചിറ്റാട്ടുകര സ്വദേശിയാണ്. മുണ്ടൂരിനടുത്ത പുറ്റേക്കരയിലാണ് അന്‍പത്തഞ്ചുകാരനായ ജോസഫിന്റെ കുടുംബം താമസിക്കുന്നത്. കർണാടിക് സംഗീതം പഠിച്ചിട്ടുള്ള ജോസഫ് ബംഗളൂരുവിൽ സംഗീത അധ്യാപകനായും കുറച്ചുകാലം ബഹറിനിലും തൃശൂരിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. മാർട്ടിനും കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. നാട്ടിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. ഇതിനായി ജോസഫിന്റെ ജീവിത സന്പാദ്യമായ 25 ലക്ഷം രൂപ മാർട്ടിൻ നിർബന്ധപൂർവം വാങ്ങി.…
Read MoreCategory: Thrissur
ലോക്ക്ഡൗൺ ഇളവിൽ യാത്രക്കാരുടെ തിരക്ക്; സത്യവാങ്മൂലം ഇല്ലാത്തവരെ കുരുക്കി പോലീസ്
തൃശൂർ: ലോക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകളെത്തുടർന്ന് ഇന്നു നഗരത്തിൽ യാത്രക്കാരുടെ തിരക്ക്. ടെക്സ്റ്റൈൽസ്, ജ്വല്ലറി, ഫുട് വെയർ തുടങ്ങിയ ഷോറൂമുകൾക്കു തുറക്കാൻ അനുമതി നൽകിയതിനാൽ ഇത്തരം ഷോറൂമുകളിലേക്ക് ഇടപാടുകാർ എത്തി. വിവാഹാവശ്യത്തിനുള്ള ഇടപാടുകാരാണ് ഏറേയും എത്തിയത്.നാളേയും ഞായറാഴ്ചയും ട്രിപ്പിൾ ലോക് ഡൗണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്താനിരിക്കേയാണ് ഇന്ന് നിയന്ത്രണങ്ങളിൽ ഇളവു നൽകിയത്. ഈയാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ ടെക്സ്റ്റൈൽസ്, ജ്വല്ലറി ഷോറൂമുകൾ തുറക്കാൻ അനുവദിച്ചിരുന്നില്ല.പലചരക്കു കടകളിലും പച്ചക്കറി വ്യാപാരശാലകളിലുമെല്ലാം ഇന്നു തിരക്ക് അനുഭവപ്പെട്ടു. ഇതേസമയം, യാത്രക്കാരുടേയും വാഹനങ്ങളുടേയും ബാഹുല്യം നിയന്ത്രിക്കാൻ പോലീസ് പെടാപാടുപെട്ടു. പോലീസ് ചെക്ക് പോസ്റ്റുകളിൽ ചുരുക്കം ചില വാഹനങ്ങളെ മാത്രം തടഞ്ഞു പരിശോധിക്കാനേ കഴിഞ്ഞുള്ളൂ. സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തവരിൽനിന്ന് എഴുതി വാങ്ങിക്കുകയും തർക്കിച്ചവർക്കെതിരേ പിഴചുമത്തുകയോ കേസെടുക്കുകയോ ചെയ്തു.
Read Moreനടി ഐഷ സുൽത്താനക്കെതിരെ തൃശൂരിൽ പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തൃശൂർ: കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന രാജ്യദ്രോഹ പരാമർശം നടത്തിയ ലക്ഷദ്വീപിലെ നടി ഐഷ സുൽത്താനക്കെതിരെ തൃശൂരിൽ പോലീസിനു പരാതി. തൃശൂർ ടൗണ്‍ ഈസ്റ്റ് സ്റ്റേഷനിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാറാണു പരാതി നൽകിയത്. ജൂണ്‍ ഏഴിനു ചാനൽ ചർച്ചയ്ക്കിടെയാണു ലക്ഷദ്വീപ് സ്വദേശിനിയായ ഐഷ സുൽത്താന രാജ്യദ്രോഹ പരാമർശം നടത്തിയതെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. രാജ്യം കോവിഡ് മഹാമാരിക്കെതിരെ പോരാടുന്പോൾ അതിനെ തകർക്കാനും താളം തെറ്റിക്കാനും മനഃപൂർവം വ്യാജവാർത്ത പ്രചരിപ്പിച്ചു സമൂഹത്തിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കി ജനാധിപത്യ സർക്കാരിനെയും നീതിന്യായ വ്യവസ്ഥയേയും അട്ടിമറിക്കാനാണു ലക്ഷ്യമിടുന്നതെന്നു പരാതിയിൽ ആരോപിച്ചു. ഉടൻ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
Read Moreബെക്സ് കൃഷ്ണൻ നാട്ടിലെത്തി, ജോലി നൽകുമെന്ന് യൂസഫലി
സ്വന്തം ലേഖകൻതൃശൂർ: ഒരു കോടി രൂപ ദയാധനമായി അടച്ച് അബുദാബിയിലെ ജയിലിൽനിന്നു മോചിപ്പിച്ച മലയാളി യുവാവിനു ജോലി നൽകുമെന്ന് പ്രവാസി വ്യവസായി എം.എ. യൂസഫലി. ജയിൽ മോചിതനായ തൃശൂർ പുത്തൻച്ചിറ സ്വദേശി ചെറവട്ട ബെക്സ് കൃഷ്ണൻ എന്ന നാൽപത്തഞ്ചുകാരൻ ചൊവ്വാഴ്ച അർധരാത്രിയോടെ നാട്ടിൽ തിരിച്ചെത്തി. നെടുന്പാശേരി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ പത്നി വീണയും മകൻ അദ്വൈതും എത്തിയിരുന്നു. വികാരനിർഭരമായ പുനഃസമാഗമമായിരുന്നു അത്. ആലിംഗനം ചെയ്തും സ്നേഹചുംബനം നൽകിയുമാണ് ഉറ്റവർ ബെക്സ് കൃഷ്ണനെ വരവേറ്റത്. 2012 സെപ്റ്റംബർ ഏഴിന് വാഹനാപകടത്തിൽ സുഡാൻ ബാലൻ മരിച്ച സംഭവത്തിലാണു ബെക്സ് കൃഷ്ണനെ ജയിലിലടച്ചതും വധശിക്ഷയ്ക്കു വിധിച്ചതും. അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഫലിക്കാതായപ്പോഴാണ് യൂസഫലിയോടു സഹായം തേടിയത്. നഷ്ടപരിഹാരമായി കോടതി അഞ്ചു ലക്ഷം ദിർഹം (ഒരു കോടി രൂപ) കെട്ടിവയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ…
Read Moreആരേയും ഉപദ്രവിച്ചിട്ടില്ല, ക്ഷണിക്കപ്പെടാതെത്തിയ അതിഥിക്കു രാമന് എന്നും പേരിട്ടു! വഴിതെറ്റി വന്ന വാനരൻ നാട്ടുകാരുടെ തോഴനായി
കൊല്ലങ്കോട്: ടൗണിൽ വഴി തെറ്റി വന്ന വാനരൻ നാട്ടുകാരുടെ പ്രിയതോഴനായി. കൊല്ലങ്കോട് പുലിക്കോട് അയ്യപ്പ ക്ഷേത്രത്തിനു സമീപത്തെ ചായക്കടയിലേക്ക് ഭക്ഷണം തേടിയാണ് കുരങ്ങൻ ആറു മാസം മുന്‍പ് എത്തിയത്. ആദ്യദിവസങ്ങളിൽ കൃഷ്ണകുമാർ നൽകുന്ന ഭക്ഷണം വാങ്ങാൻ ഭയപ്പാടു കാണിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞതോടെ കുരങ്ങൾ നേരിട്ടു കൃഷ്ണകുമാറിന്റെ കയ്യിൽ നിന്നും ഉഴുന്നുവട, പഴംപൊരി ഉൾപ്പെടെ വാങ്ങി തുടങ്ങി. പിന്നീട് ചായക്കടയിലെത്തുന്നവരോടും കുരങ്ങൻ ഇണങ്ങിതുടങ്ങി. പിന്നീട് കടയിലെത്തുന്നവർക്ക് കുരങ്ങൻ സ്ഥിരം പരിചയക്കാരനുമായി. കഴിഞ്ഞ ആറുമാസത്തിനിടെ വാനരൻ ആരേയും ഉപദ്രവിച്ചിട്ടില്ല. രാമൻ എന്നാണ് ഈ ക്ഷണിക്കപ്പെടാതെത്തിയ അതിഥിക്കു പേരിട്ടിരിക്കുന്നത്. കാലത്ത് ഏഴു മണിക്കാണ് കട തുറക്കുന്നത് . ഇതിനു മുൻപ് തന്നെ രാമൻ കടയ്ക്ക് മുകളിൽ എത്തിയിരിക്കും. ഇടയ്ക്കിടെ സമീപത്തെ മരത്തിൽ കയറി വിശ്രമിക്കുകയും പിന്നീട് വീണ്ടും ഇറങ്ങി വരുകയും ചെയ്യും. തെരുവിലിറങ്ങാതിരിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നുമില്ല. ഇടയ്ക്കിടെ ഇരുചക്രവാഹനങ്ങളിൽ കയറിയിരിക്കാറുണ്ടെങ്കിലും ഒന്നും…
Read Moreപിന്നല്ലാതെ…! പിടിച്ചെടുത്ത 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസറാക്കി നൽകി എക്സൈസ്
തൃശൂർ: കഴിഞ്ഞ ഓണക്കാലത്ത് എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലിറ്റർ സ്പിരിറ്റ് 1240 ലിറ്റർ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും സൗജന്യമായി നൽകി തൃശൂർ എക്സൈസ്. സാനിറ്റൈസർ വിതരണത്തിനായി ജില്ലാ കളക്ടർ എസ്. ഷാനവാസ് ഡെപ്യൂട്ടി ഡിഎംഒ കെ.എൻ. സതീഷിനു കൈമാറി. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.എ. സലിം, എക്സൈസ് വിമുക്തി കോഓർഡിനേറ്റർ കെ.കെ. രാജു, റെജി ജിയോ തോമസ് എന്നിവർ പങ്കെടുത്തു. എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിനിടെയാണ് എക്സൈസ് 1000 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. തുടർന്നു കോടതി നടപടികൾക്കുശേഷം ജില്ലാ ഭരണകൂടത്തിന്റെ ശിപാർശയിൽ എക്സൈസ് കമ്മീഷണർ ഈ 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസർ ആക്കാൻ നിർദേശിക്കുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ 1240 ലിറ്റർ സാനിറ്റൈസറാക്കി മാറ്റിയത്. സാനിറ്റൈസർ ജില്ലയിലെ രണ്ട് ജനറൽ ആശുപത്രികൾ, രണ്ടു…
Read Moreകൊടകര കുഴൽപ്പണക്കേസിൽ ധർമരാജനെ വീണ്ടും ചോദ്യംചെയ്യും; നേരത്തേ ഉൾപ്പെട്ട കേസുകളെക്കുറിച്ചും അന്വേഷണം
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ധർമരാജനെ വീണ്ടും വിശദമായി ചോദ്യംചെയ്യും. കവർച്ച നടന്ന ശേഷം ധർമരാജൻ ബിജെപിയിലെ ഉന്നത നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇയാളെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം ഒരുങ്ങുന്നത്. പണം നഷ്ടപ്പെട്ട ശേഷം ധർമ്മരാജൻ ഏഴോ എട്ടോ നേതാക്കളെ വിളിച്ചതായാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകനെയും ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പറയുന്നു. കോൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ 24 സെക്കൻഡ് ധർമരാജൻ സുരേന്ദ്രന്റെ മകനുമായി സംസാരിച്ചു എന്ന് കണ്ടെത്തിയതായി സൂചനയുണ്ട് ധർമരാജന് സ്പിരിറ്റ് കടത്തുമായി ബന്ധമുണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തുന്ന പുതിയ വിവരം. ഇയാൾക്കെതിരെ പന്നിയങ്കര,സുൽത്താൻ ബത്തേരി സ്റ്റേഷനുകളിൽ കേസുകളുമുണ്ട്. പന്നിയങ്കര കേസിൽ 70 ദിവസത്തോളം ജയിലിൽ കിടന്ന ധർമ്മരാജൻ ഹൈക്കോടതി ജാമ്യം അവനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. അറിയപ്പെടുന്ന ഒരു അബ്കാരി കൂടിയാണ് ഇയാൾ. കർണാടകയിലെ മദ്യ ലോബിയും ഖനി…
Read Moreകുഴൽപ്പണക്കേസ്: സിപിഎം പ്രവർത്തകനെ ചോദ്യം ചെയ്യുന്നു; കവർച്ചകേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധം
തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണകവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലർ എസ്എൻപുരത്തെ സിപിഎം പ്രവർത്തകനായ റെജിനെയാണ് ചോദ്യം ചെയ്യുന്നത്. തൃശൂർ പോലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ. കുഴൽപ്പണം കവർച്ച ചെയ്തശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് റെജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവർച്ചാക്കേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി റെജിന്‍ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.
Read Moreഅഭ്യസ്തവിദ്യരായ യുവതികളുടെ മാതൃകാപരമായ പ്രവൃത്തി! കോവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ സംസ്കാരത്തിനു നേതൃത്വം നൽകി യുവതികൾ
മാള: കോവിഡ് ബാധിതയായി മരിച്ച വൃദ്ധയുടെ സംസ്കാരച്ചടങ്ങുകൾക്കു നേതൃത്വം നൽകിയതു യുവതികൾ. മേലഡൂർ ഇൻഫാന്റ് ജീസസ് ഇടവകാംഗമായ മാളിയേക്കൽ കുടുംബാംഗം ഏല്യക്കുട്ടി (84) ആണു മരിച്ചത്. വെള്ളിക്കുളങ്ങര അൽവേർണിയ എഫ്സിസി പ്രൊവിൻസ് സഹായ അംഗമായിരുന്നു ഇവർ. കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡിനെതുടർന്ന് ആശുപത്രിയിലായിരുന്നു ഇവർ. ഏല്യക്കുട്ടിയമ്മയോടുള്ള ആദരസൂചകമായി മേലഡൂർ ഇൻഫന്റ് ജീസസ് ടാസ്ക് ഫോഴ്സ് അംഗങ്ങളായ തെക്കുംപുറം റിയ ബാബു, തെക്കേക്കര ആൻഡ്രിയ വിത്സൻ എന്നീ യുവതികൾ പള്ളി വികാരി ഫാ. ജോളി വടക്കനോട് സംസ്കാരച്ചടങ്ങുകളിൽ സഹായസന്നദ്ധത അറിയിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചക്കാലക്കൽ ഗ്ലോറി, ചക്കാലക്കൽ ചഞ്ചൽ എന്നിവരുടെ സഹായത്തോടെ ഇവർ മരണാനന്തര ചടങ്ങുകൾക്കു സഹായികളായി. അഭ്യസ്തവിദ്യരായ യുവതികളുടെ മാതൃകാപരമായ പ്രവൃത്തിയേ മേലഡൂർ ഇടവക വികാരി ഫാ. ജോളി വടക്കനും ഇടവകക്കാരും അഭിനന്ദിച്ചു. മേലഡൂരിലെ ടാസ്ക് ഫോഴ്സ് അംഗങ്ങൾ ജാതിമതഭേദമന്യേ മൃതസംസ്കാരങ്ങൾക്കും മറ്റ് എല്ലാവിധ ആവശ്യങ്ങൾക്കും തയാറായി…
Read Moreകൊടകര കുഴൽപ്പണ കവർച്ചക്കേസ്; സുരേന്ദ്രന്റെ മൊഴിയെടുക്കും
തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച കൊടകര കുഴല്‍പണ കേസില്‍ പ്രത്യേക അന്വേഷണസംഘം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും.അടുത്തയാഴ്ച സുരേന്ദ്രനെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ സംസ്ഥാന നേതാക്കളെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. പാര്‍ട്ടിയില്‍ പണമിടപാട് നടത്തുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറിക്കും പാര്‍ട്ടി അധ്യക്ഷനുമാണെന്നതിനാല് സുരേന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. സുരേന്ദ്രന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും പോലീസ് പരിശോധിക്കുമെന്നാണ് സൂചന. ഇതുവരെ പോലീസ് ചോദ്യം ചെയ്ത ബിജെപി നേതാക്കളുടയും പണം കൊടുത്തയച്ച ധര്മ്മരാജന്, സുനില്‍ നായിക്ക് എന്നിവരുടെ മൊഴികളും തമ്മിലുള്ള പൊരുത്തക്കേടുകളും പോലീസ് ചൂണ്ടിക്കാട്ടുന്നു.യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കും കെ.സുരേന്ദ്രനും തമ്മിലുള്ള അടുപ്പവും പോലീസ് പരിശോധിക്കുന്നുണ്ട്. പണംവന്നതു സംബന്ധിച്ച് പല നേതാക്കള്‍ക്കും അറിയാമായിരുന്നുവെന്നും ഇല്ലെന്ന് പറയുന്നത് കളവാണെന്നുമാണ് പോലീസിന്റെ നിരീക്ഷണം. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തുന്നതിനുമുന്പ് പോലീസ് മറ്റു ചില…
Read More