സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ; അ​ടി​യ​ന്തി​ര​സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. വെ​ള​ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട് പോ​യ​വ​രെ​യും സ​ഹാ​യം വേ​ണ്ട​വ​രെ​യും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പോ​ലീ​സ് രം​ഗ​ത്തു​ണ്ടാ​യി​രി​ക്കും. ഒ​ടി​ഞ്ഞ് വീ​ഴു​ന്ന മ​ര​ങ്ങ​ളും മ​റ്റ് റോ​ഡ് ത​ട​സ്സ​ങ്ങ​ളും നീ​ക്കം ചെ​യ്ത് വാ​ഹ​ന​ഗ​താ​ഗ​ത​വും വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​ന് പോ​ലീ​സ് എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കും. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ എ​ന്നി​വ​യോ​ടൊ​പ്പം സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

അ​ഭി​ഭാ​ഷ​ക​നെ കൊ​ല​പ്പെ​ടു​ത്തി സ്വ​ത്ത് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസ്;  സ​ഹോ​ദ​ര​നും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ഭി​ഭാ​ഷ​ക​നെ കൊ​ല​പ്പെ​ടു​ത്തി സ്വ​ത്ത് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ സ​ഹോ​ദ​ര​നും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ൽ. വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ ജ്യോ​തി​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ശ​ങ്ക​ർ, ജ്യോ​തീ​ന്ദ്ര​ൻ, ര​തീ​ഷ്, മോ​ഹ​ൻ സ​തി, ജോ​ജി, അ​നി​ൽ എ​ന്നി​വ​രെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാസം മൂ​ന്നി​ന് രാ​ത്രി 10.30 ന് ​ഒ​രു സം​ഘം ജ്യോ​തി​കു​മാ​റി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് പ​ണ​വും വാ​ഹ​ന​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​ശേ​ഷം ആ​ര്യ​ൻ​കാ​വ് ചെ​ക്ക് പോ​സ്റ്റി​ന​ടു​ത്ത് കൊ​ക്ക​യി​ൽ ത​ള്ളി​യി​ട്ട് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. ജ്യോ​തി​കു​മാ​റി​ന്‍റെ വ​സ്തു​വ​ക​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​നു​ജ​ൻ ജ്യോ​തീ​ന്ദ്ര​നാ​ഥാ​ണ് ക​ര​കു​ളം സ്വ​ദേ​ശി​യാ​യ ശ​ങ്ക​റി​ന് 20 ല​ക്ഷം രൂ​പ​യു​ടെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സം മൂ​ന്നി​ന് രാ​ത്രി പ​ത്ത​ര​യോ​ടെ അ​ഭി​ഭാ​ഷ​ക​നാ​യ ജ്യോ​തി​കു​മാ​റി​ന്‍റെ വ​ഞ്ചി​യൂ​രി​ലു​ള്ള ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മി​ച്ച് കാ​റി​ൽ ത​ട്ടി കൊ​ണ്ടു പോ​യി ആ​ര്യ​ങ്കാ​വു​ള്ള കൊ​ക്ക​യി​ൽ ത​ള്ളി​യി​ട്ട് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ഞ്ചി​യൂ​ർ…

Read More

യൂ​ണിവേഴ്സിറ്റി കോ​ള​ജിനെ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് മാ​റ്റ​ണ​മെ​ന്ന​ത് ചി​ല​രു​ടെ വ്യാ​മോ​ഹ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​വി​ടെ​നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​നെ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് മാ​റ്റ​ണ​മെ​ന്ന​ത് ചി​ല​രു​ടെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ലാ​ല​യ​ങ്ങ​ളെ മാ​റ്റി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക്രി​മി​ന​ലു​ക​ളെ വ​ള​ർ​ത്തു​ന്ന കേ​ന്ദ്ര​മാ​യി യൂ​ണി. കോ​ള​ജ് മാ​റി​യെ​ന്നും കോ​ള​ജ് അ​വി​ടെ നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി പ​ക​രം ച​രി​ത്ര​സ്മാ​ര​ക​മാ​യി മാ​റ്റു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

ഇ​ടു​ക്കി​യി​ലെ ഭൂ​മി​ കൈ​യേ​റ്റ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​മി​കൈ​യേ​റ്റ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു​ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. ജി​ല്ല​യി​ലെ പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​യും നി​ർ​മാ​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് പു​തി​യ ച​ട്ടം രൂ​പീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ വ​കു​പ്പി​ന് അ​നു​മ​തി ന​ൽ​കി​യ​താ​യും ഇ​ടു​ക്കി​ക്കു മാ​ത്ര​മാ​യി​രി​ക്കും ഇ​ള​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 1,06,450 പേ​ർ​ക്ക് ഇ​തു​വ​രെ പ​ട്ട​യം ന​ൽ​കി​യെ​ന്നും ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ട്ട​യം ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘു​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കൈ​യേ​റ്റ​വും പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നാ​ർ ട്രൈ​ബ്യൂ​ണ​ലി​ൽ നി​ല​നി​ന്നി​രു​ന്ന കേ​സു​ക​ൾ കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​മെ​ന്നും ഇ​തി​നാ​യി ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​ൻ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

Read More

പി​എ​സ് സി ​പ​രീ​ക്ഷാ ക്രമക്കേട്: പോലീസ് ക്യാമ്പിലെ സ്റ്റാഫിനും പങ്ക്; പ്രതി പ്രണവിന്‍റെ മൊബൈയിലേക്ക് ഉത്തരങ്ങൾ അയച്ചത് ഗോകുലെന്ന്  പിഎസ്‌സി വിജിലൻസ്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ് സി ​പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ പോ​ലീ​സ് ക്യാ​ന്പി​ലെ സ്റ്റാ​ഫി​ന് പ​ങ്കു​ണ്ടെ​ന്ന് പി​എ​സ് സി ​വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. എ​സ്എ​പി ക്യാ​ന്പി​ലെ സ്റ്റാ​ഫ് ക​ല്ല​റ സ്വ​ദേ​ശി​യു​മാ​യ ഗോ​കു​ലി​നാ​ണ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട എ​സ്എ​ഫ്ഐ നേ​താ​വ് പ്ര​ണ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് പോ​ലീ​സ് ഓ​ഫീ​സ​ർ പ​രീ​ക്ഷ​യു​ടെ ശ​രി​യു​ത്ത​ര​ങ്ങ​ൾ പ​രീ​ക്ഷാ സ​മ​യ​ത്ത്്് പ്ര​ണ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ച് കൊ​ടു​ത്ത​ത് ഗോ​കു​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പി​എ​സ് സി ​വി​ജി​ല​ൻ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ണ​വി​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യ​ത് ഗോ​കു​ലി​ന്‍റെ ന​ന്പ​രി​ൽ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​ണ​വി​ന്‍റെ സു​ഹൃ​ത്താ​ണ് ഗോ​കു​ൽ.

Read More

ക​ർ​ത്ത​വ്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി നി​റ​വേ​റ്റി​യ വ്യ​ക്തിയെന്ന് ഗവർണർ;  സു​ഷ​മാ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ  അനുശോചിച്ച് പ്രമുഖർ

തി​രു​വ​ന​ന്ത​പു​രം: സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ് പി ​സ​ദാ​ശി​വം അ​നു​ശോ​ചി​ച്ചു. പാ​ർ​ല​മെ​ന്‍റി​ലും പൊ​തു​രം​ഗ​ത്തും ത​ന്‍റെ ക​ർ​ത്ത​വ്യ​ങ്ങ​ൾ അ​ത്യ​ന്തം ശ്രേ​ഷ്ഠ​വും ആ​ത്മാ​ർ​ഥ​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും നി​റ​വേ​റ്റി​യ സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണം അ​തീ​വ​ദു​ഖ​ക​ര​മാ​ണ്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക്, വി​ശേ​ഷി​ച്ച് കേ​ര​ളീ​യ​ർ​ക്കു​വേ​ണ്ടി ന​ട​ത്തി​യ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ജ​ന​ക്ഷേ​മ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്നും ഗ​വ​ർ​ണ​ർ അ​നു​സ്മ​രി​ച്ചു. അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​ഷ​മാ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തും ന​യ​ത​ന്ത്ര രം​ഗ​ത്തും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​വും ഇ​ട​പെ​ട​ലു​ക​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു. സു​ഷ​മാ സ്വ​രാ​ജി​ന്‍റെ വി​യോ​ഗം രാ​ജ്യ​ത്തി​ന് ന​ഷ്ടം: ര​മേ​ശ് ചെ​ന്നി​ത്ത​ല തി​രു​വ​ന​ന്ത​പു​രം: മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ചി​ച്ചു. വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ക​ത്തെ​ഴു​തു​മ്പോ​ഴും ട്വീ​റ്റ് ചെ​യ്യു​മ്പോ​ഴും…

Read More

പ്ര​തി​ഷേ​ധം, പ്ര​തി​ഷേ​ധം..! പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ച്ച് കെ​എ​സ്‌​യു​ക്കാ​ർ “പി​എ​സ്‌​സി’​ക്ക് മു​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പി​എ​സ്‌​സി ഓ​ഫീ​സി​ലേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​ർ പി​എ​സ്‌​സി ഓ​ഫീ​സി​നു മു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​വി​ടി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​രെ താ​ഴെ​യി​റ​ക്കാ​ൻ പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടു. പ്ര​വ​ർ​ത്ത​ക​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് കേ​സി​ല്‍ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ മു​ന്‍ നേ​താ​ക്ക​ള്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി പി​എ​സ്‌​സി​യു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Read More

സിബിഐ വരട്ടെ…!  പി​എ​സ് സി പരീക്ഷ  ​ക്ര​മ​ക്കേ​ടിൽ ചെ​യ​ർ​മാ​നും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: പി​എ​സ് സി ​ക്ര​മ​ക്കേ​ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​എ​സ് സി​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​പ​ക്ഷ ആ​രോ​പ​ണം സ​ത്യ​മെ​ന്ന്് തെ​ളി​ഞ്ഞെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ പി​എ​സ് സി ​ചെ​യർ​മാ​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം. പി​എ​സ് സി ​ചെ​യ​ർ​മാ​നും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. പി​എ​സ് സി ​ക്ര​മ​ക്കേ​ട് പു​റ​ത്താ​യ​പ്പോ​ൾ പി​എ​സ് സി​യെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് ക​ള​ങ്കം സൃ​ഷ്ടി​ച്ചു. സ്വ​ന്തം അ​നു​യാ​യി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ സ​ത്യം പു​റ​ത്ത് വ​രി​ല്ല. കേസ് തേച്ചുമായ്ച്ചു കളയാൻ മുഖ്യമന്ത്രി ശ്രമിച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ പേ​ർ ക്ര​മ​ക്കേ​ടി​ലൂ​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ടൊ​യെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കു​ത്തു​കേ​സി​ലെ പ്ര​തി​ക​ൾ പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി ക​ഴി​ഞ്ഞ…

Read More

ഉ​ത്ത​രക്ക​ട​ലാ​സു​ക​ൾ പ്രതിയുടെ വീട്ടിൽ! മുൻ പ്രിൻസിപ്പൽമാരേയും അധ്യാപകരേയും ചോദ്യംചെയ്തു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽമാ​രെ​യും അ​ധ്യാ​പ​ക​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. 2016 മു​ത​ൽ നി​ല​വി​ൽ ജോ​ലി നോ​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ മാ​രെ​യും അ​ധ്യാ​പ​ക​രെ​യു​മാ​ണ് ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. ക​ന്‍റോ​ണ്‍​മെ​ന്‍റ് സി​ഐ. എം. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്രി​ൻ​സി​പ്പ​ൽമാ​രെ​യും അ​ധ്യാ​പ​ക​രെ​യും ചോ​ദ്യം ചെ​യ്ത​ത്. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യ ശി​വ​ര​ഞ്ജി​ത്ത്, ന​സീം എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഉ​ത്ത​ര​ക​ട​ലാ​സി​ന്‍റെ കെ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

Read More

കള്ളത്തരങ്ങളെല്ലാം പൊളിയുന്നു;   കുത്തുകേസിലെ പ്രതികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് ഉത്തരങ്ങൾ മൊബൈൽ ഫോണിലൂടെ സന്ദേശമായി കിട്ടിയതിലൂടെ;  ലിസ്റ്റ് റദ്ദാക്കാനൊരുങ്ങി പി​എ​സ്‌​സി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് കേ​സി​ല്‍ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ മു​ന്‍ നേ​താ​ക്ക​ള്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി പി​എ​സ്‌​സി​യു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ. കു​ത്ത് കേ​സി​ലെ ​പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്ത്, പ്ര​ണ​വ്, നി​സാം എ​ന്നി​വ​രെ പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സി​ലും പ്ര​തി ചേ​ർ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തി​നു പു​റ​മേ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ മു​ൻ​പ​ന്തി​യി​ലെ​ത്തി​യ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റ് ത​ന്നെ റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ങ്ങ​ൾ ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളാ​യി ല​ഭി​ച്ചെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. 90ല​ധി​കം സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാട്സ് ആപ്പു വ​ഴി ല​ഭി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വി​വ​രം.

Read More