തിരുവനന്തപുരം: മലയാളികളടക്കം അനവധി ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് വൻ തുകകൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി നൈജീരിയൻ സ്വദേശിയെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. നൈജീരിയൻ സ്വദേശി കിംഗ്സിലി ചിഡിബെറി ഉദെ (37) യെയാണ് അന്വേഷണ സംഘം ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ റിട്ട. എൻജിനിയർക്ക് അമേരിക്കയിൽ സീനിയർ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ജോലിയ്ക്കു വേണ്ടിയുള്ള നിയമന ഉത്തരവ്, വർക്ക് പെർമിറ്റ്, ഇൻഷ്വറൻസിന്റെ പേപ്പറുകൾ തുടങ്ങിയവ വ്യാജമായി തയാറാക്കി ഇതിനായി പലപ്പോഴായി ആറു ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തു. ഭീമമായ തുകകൾ ആവശ്യപ്പെടുന്നതിൽ സംശയം തോന്നി പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തു വന്നത്. തുടർന്ന് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തിരുവനന്തപുരം…
Read MoreCategory: TVM
ശ്രീറാം വെങ്കിട്ടരാമന് സസ്പെൻഷൻ; സർവേ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. സർവീസിലിരിക്കെ റിമാൻഡിലായാൽ 48 മണിക്കൂറിനുള്ളിൽ സസ്പെൻഷൻ നടപടി നേരിടണമെന്നാണ് ചട്ടം. ഈ ചട്ടം മുൻ നിർത്തിയാണ് സർവേ ഡയറക്ടർ സ്ഥാനത്തു നിന്ന് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്. ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. കെമിക്കൽ എക്സാമിനേഷൻ ലാബിൽ നടത്തിയ പരിശോധനയുടെ ഫലം പോലീസിന് കൈമാറിയതോടെയാണ് ഇക്കാര്യത്തിന് സ്ഥിരീകരണമായത്. ഈ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും പുറത്തു വന്നത്. നേരത്തെ, ശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അഞ്ചംഗ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ്…
Read Moreഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ല; ശ്രീറാം വെങ്കിട്ടരാമൻ കേരളത്തിനാകെ അപമാനമെന്ന് മന്ത്രി ഇ.പി.ജയരാജൻ
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി ഇ.പി.ജയരാജൻ. കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന് അദ്ദേഹം തുറന്നടിച്ചു. ധാര്‍മികതയുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോകാൻ ശ്രീറാം തയാറാകണം- മന്ത്രി ആവശ്യപ്പെട്ടു. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Read Moreശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിൽ; ട്രോമ ഐസിയുവിലേക്ക് മാറ്റി; മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കാനൊരുങ്ങി മെഡിക്കൽ ബോർഡ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തൽ. ഇതേതുടർന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റി. അഞ്ചംഗ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്. ശ്രീറാമിന് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കാനും മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ശ്രീറാമിനെ മൂന്ന് ദിവസം നിരീക്ഷിക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ബാഹ്യമായ പരിക്കുകൾ ഇല്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. ഞായറാഴ്ച വൈകിട്ടാണ് ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കോടതി റിമാൻഡ് ചെയ്ത പ്രതിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകുന്നത് വിവാദമായതോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ പോലീസ് തീരുമാനിച്ചത്.
Read Moreരാഖിമോളുടെ കൊലപാതകം: രാഖിമോളുടെ വസ്ത്രങ്ങൾ കണ്ടെടുത്തു ; തെളിവെടുപ്പ് തുടരുന്നു
വിഴിഞ്ഞം: അന്പൂരിയിലെ രാഖിമോളുടെ കൊലയാളികളുമായുള്ള തെളിവെടുപ്പ് തുടരുന്നു. തിരുവനന്തപുരം വേട്ടമുക്കിന് സമീപം റോഡുവക്കിൽ വലിച്ചെറിഞ്ഞ വസ്ത്രങ്ങൾ ഇന്നലെ പോലീസ് കണ്ടെടുത്തു. കൊലനടത്തി മൃതദേഹം കുഴിച്ച് മൂടിയ ശേഷം കൊല നടത്താൻ ഉപയോഗിച്ച കാറിൽ കറങ്ങിയ സംഘം റോഡുവക്കിലെ കുറ്റിക്കാട്ടിലേക്ക് വസ്ത്രങ്ങൾ വലിച്ചെറിയുകയായിരുന്നു. പ്രതികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൂവാർ സിഐ രാജീവ്, എസ്ഐ സജീവ് എന്നിവരുടെ നേതൃത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ വസ്ത്രങ്ങൾ വീണ്ടെടുത്തു. തുടർന്ന് സംഭവ ദിവസം സംഘം മുറിയെടുത്ത് താമസിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ തെളിവെടുപ്പിന് എത്തി.ഹോട്ടൽ ജീവനക്കാരും പ്രതികളെ തിരിച്ചറിഞ്ഞു. മൂന്നു ദിവസം നീണ്ടു നിന്ന തെളിവെടുപ്പിൽ രാഖിമോൾ ഉപയോഗിച്ചിരുന്ന ഹാൻഡ് ബാഗ് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ബാഗ് കാട്ടാക്കടക്ക് സമീപത്തെ കാടുപിടിച്ച വയലിൽ ഉപേക്ഷിച്ചതായാണ് പ്രതികൾ മൊഴി നൽകിയത്.
Read Moreഇത് സർക്കാരിന്റെ തീരുമാനം..! ശ്രീറാമിന് ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്ന് എം.എം. മണി
തിരുവനന്തപുരം: മദ്യപിച്ച് അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നു മന്ത്രി എം.എം. മണി. ഇതു സർക്കാരിന്റെ തീരുമാനമാണെന്നും വാഹനമോടിക്കുന്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണു മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിനു ശേഷം അതിന്റെ ഉത്തരവാദിത്തം ശ്രീറാം, അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താൻ ശ്രമിച്ചു. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുന്പോഴാണു ലജ്ജിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇടുക്കിയിൽ സബ് കളക്ടറായിരിക്കെ ശ്രീറാം സ്വീകരിച്ച നടപടികളുടെ പേരിൽ മന്ത്രി മണി അദ്ദേഹത്തിനെതിരേ രൂക്ഷവിമർശമുന്നയിച്ചിരുന്നു. ശ്രീറാം ചെറ്റയാണെന്നും ഉൗളന്പാറയ്ക്ക് വിടണമെന്നും വരെ മന്ത്രി പറഞ്ഞു.
Read Moreഅമ്പൂരി രാഖി കൊലപാതകം; റോഡിൽ വലിച്ചെറിഞ്ഞ ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തി; വസ്ത്രങ്ങൾക്കായുള്ള തെരച്ചിൽ തുടരുമെന്ന് പോലീസ്
വെള്ളറട: അമ്പൂരിയില്‍ രാഖി(30)എന്ന യുവതിയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഉപ്പു ചേര്‍ത്തു കുഴിച്ചുമൂടിയ സംഭവുമായിബന്ധപ്പെട്ട് രാഖിയുടെ സിം ഉപയോഗിക്കാനായി കാട്ടാക്കടയില്‍ നിന്ന് വാങ്ങിയ ഫോണിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു. കാമുകനായ അഖിൽ, രാഹുല്‍, ആദര്‍ശ് എന്നിവർ ചേര്‍ന്ന് രാഖിയെക്കൊന്ന് ഉപ്പു ചേര്‍ത്തു കുഴിച്ചു മൂടിയ ശേഷം രാഖിയുടെ സിം ഉപയോഗിച്ച് മെസേജ് അയക്കുന്നതിനായി വാങ്ങിയ മൊബൈല്‍ഫോണ്‍ ആണ് പോലീസ് കണ്ടെടുത്തത്.രാഖിയുടെ മൊബൈല്‍ ഫോണ്‍ ഫിംഗര്‍ ടിപ്പ് ഉപയോഗിച്ച് ഓപ്പണ്ചെയ്യുന്ന രീതിയില്‍ സെറ്റുചെയ്തതിനാല് മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. അഖില്‍ മറെറാരു ഫോണിലേക്കു സിം ഇട്ടു രാഖിയുടെ പ്രീയപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാന്‍ മെസേജ് ചെയ്യുകയായിരുന്നു. വാഴിച്ചല്‍ കള്ളിക്കാട് റോഡില്‍ കളിവിളാകത്തിനുസമീപത്തുനിന്ന് വലിച്ചെറിയപ്പെട്ട നിലയില്‍ തകര്‍ന്ന ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാട്ടാക്കടയിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നുവാങ്ങിയ വിലകുറഞ്ഞ സെക്കൻഡ് ഹാൻഡ് സെറ്റാണെന്നു തിരിച്ചറിഞ്ഞു. രാഖിയുടെ ബാഗ് വസ്ത്രങ്ങള്‍ ഇവ ഇനിയും കണ്ടെത്തുന്നതിയായുള്ള…
Read Moreപഠിച്ചു വരുമ്പോൾ ഭരണം മാറുമോ? ലാത്തിച്ചാർജിൽ എംഎൽഎയ്ക്ക് മർദനമേറ്റ സംഭവം; കളക്ടറുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; നടപടി റിപ്പോർട്ട് പഠിച്ചശേഷമെന്ന്
തിരുവനന്തപുരം: എറണാകുളത്ത് സിപിഐ മാർച്ചിനു നേരെ ഉണ്ടായ പോലീസ് ലാത്തിച്ചാർജ് സംബന്ധിച്ച് ജില്ലാ കളക്ടർ പി.സുഹാസ് നൽകിയ റിപ്പോർട്ടിന്മേൽ നടപടി ഇനിയും വൈകും. റിപ്പോർട്ട് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ച് മറുപടി നൽകിയ ശേഷമായിരിക്കും നടപടിയെടുക്കുകയെന്നാണ് വിവരം. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സിപിഐ നേതാക്കളുമായി ചർച്ച നടത്തും. പ്രശ്നത്തിൽ കുറ്റക്കാരെന്ന് സിപിഐ ആരോപിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി നീളുന്നതിൽ ജില്ലാ നേതൃത്വത്തിൽ അമർഷം ഉയരുന്നതിനിടെയാണ് റിപ്പോർട്ടിന്മേൽ വീണ്ടും പരിശോധന വരുന്നത്.
Read Moreപാടില്ലാ പാടില്ലാ നമ്മേനമ്മൾ…! കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം എന്താണെന്ന് മനസിലാക്കണം; കുട്ടി സഖാക്കൾക്ക് താക്കീതുമായി സിപിഎം-സിപിഐ നേതൃത്വം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് സംഭവത്തിനു പിന്നാലെ പരസ്പരം വാക്കുകൾക്കൊണ്ടേറ്റുമുട്ടിയ എസ്എഫ്ഐ-എഐഎസ്എഫ് നേതാക്കൾക്ക് താക്കീതുമായി സിപിഎമ്മും സിപിഐയും. ഇരു സംഘടനകളും തമ്മിലുള്ള തർക്കങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം എന്താണെന്ന് മനസിലാക്കിവേണം എസ്എഫ്ഐയും എഐഎസ്എഫും മുന്നോട്ട് പോകേണ്ടതെന്നും സിപിഎം-സിപിഐ നേതാക്കൾ നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ. ചന്ദ്രശേഖരൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്
Read Moreപേര് ഒന്ന് ശ്രദ്ധിച്ചോണേ..! വെള്ളത്തിൽ വെള്ളി ചേർക്കേണ്ട; സംസ്ഥാനത്ത് മക്ഡവൽ കുപ്പിവെള്ളം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മക്ഡവൽ കുപ്പിവെള്ളം പൂർണമായി നിരോധിച്ചു. അനുവദനീയമായതിലും കൂടുതൽ സിൽവറിന്റെ അംശം കണ്ടെത്തിയതിനേത്തുടർന്നാണിത്. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് വെള്ളം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
Read More