തിരുവനന്തപുരം: കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ട വെങ്കിട്ടരാമൻ ഐഎഎസിനേയും വനിതാ സുഹൃത്തിനേയും രക്ഷിക്കാൻ പോലീസ് ഇടപെടൽ. കാറിവുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പ്രഥമദൃഷ്ട്യാ മനസിലായിട്ടും ഇരുവരുടേയും രക്തപരിശോധന നടത്താൻ പോലീസ് തയാറാകാതിരുന്നതാണ് സംശയങ്ങൾക്ക് ഇടവരുത്തുന്നത്. കാർ ഓടിച്ചിരുന്നത് താൻ ആയിരുന്നെന്ന് വഫ പറഞ്ഞതായാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ അപകടസ്ഥലത്തുനിന്നും ഇവരെ ഉടനെ തന്നെ പോലീസ് പറഞ്ഞയച്ചു. വഫയുടെ പേരിലുള്ള കാറായിട്ടുപോലും പോലീസ് മറ്റു നടപടികളൊന്നും സ്വീകരിച്ചുമില്ല. ശ്രീറാം കാൽ നിലത്തുറയ്ക്കാത്ത തരത്തിൽ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്തിയില്ല. ദേഹപരിശോധനയ്ക്കു മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നാണ് ഡ്യൂട്ടി ഡോക്ടർ പറയുന്നത്. കൈയ്ക്കു പരിക്കുണ്ടായിരുന്ന ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ശ്രീറാമിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സ്വകാര്യ ആശുപത്രിയിലേക്കുപോയത്. അപകടത്തിൽ ഒരാൾ മരിച്ച സംഭവമായിരുന്നിട്ടുപോലും…
Read MoreCategory: TVM
എസ്ഡിപിഐയെ നേരിടുന്നതിൽ സർക്കാർ പരാജയം; കൊലപാതകത്തിൽ പ്രതിയെ പിടികൂടാത്തത് ഇരുവരും തമ്മിലുള്ള ധാരണയെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: എസ്ഡിപിഐ അക്രമങ്ങളെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രതി രാജ്യം വിട്ടിട്ടില്ല. എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read Moreപോലീസിന് ആർപ്പുവിളിയും, കൊലപാതകികൾക്ക് കൂക്കിവിളിയും..! അമ്പൂരി കൊലപാതകം: കൊല്ലാന്‍ കുടുക്കിട്ട പ്ലാസറ്റിക് കയറും കുഴിയെടുക്കാനുപയോഗിച്ച പിക് ആക്സും കമ്പിപ്പാരയും അഖില്‍ ചൂണ്ടിക്കാട്ടി; തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്
വെള്ളറട: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ തട്ടാമുക്കിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാഖി(30) എന്ന യുവതിയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഉപ്പു ചേര്‍ത്തു കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അമ്പൂരി തട്ടാംമുക്ക് രാഹുല്‍ ഭവനില്‍ അഖിൽ (25) സഹോദരന് രാഹുൽ (27)സമീപവാസിയായ ആദര്‍ശ്(26)എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പിനായി അമ്പൂരിയിലെത്തിച്ചു. വന്‍ ജനക്കൂട്ടം ഇന്നലെ രാവിലേ മുതല്ക്കേ ഇവടെ തമ്പടിച്ചിരുന്നു. വന്‍ പോലീസ്സ് സംരക്ഷണയില്‍ ആയിരുന്നു തെളിവെടുപ്പ്.ഉച്ചക്ക് 1.30 യോടെ അമ്പൂരിയിലെ തട്ടാംമുക്കിലെ മൃതദ്ദേഹം കണ്ടെടുത്ത വീട്ടിന് സമീപത്ത് പോലീസ് വാനിലെത്തിച്ചശേക്ഷം ഓരോരുത്തരേയായി വാഹനത്തിന് പുറത്തെത്തിച്ച് തെളിവെടുപ്പു നടത്തി. തന്റെ പണികഴിപ്പിക്കുന്ന വീട്ടിലെ സ്റ്റെയര്‍കെയ്സിനടിയില്‍ നിന്ന് രാഖിയെ കൊല്ലാന്‍ കുടുക്കിട്ട പ്ലാസറ്റിക് കയറും കുഴിയെടുക്കാനുപയോഗിച്ച പിക് ആക്സും കമ്പിപ്പാരയും അഖില്‍ ചൂണ്ടിക്കാട്ടിക്കൊടുത്തു.പോലീസ്സ് കമ്പിപ്പാരയും കയറും കസ്റ്റഡിയിലെടുത്തു. രാഖിയുടെ ഒരു ചെരുപ്പും സമീപത്തെ പറമ്പില്‍ നിന്ന് വലിച്ചെറിയപ്പെട്ട നിലയില്‍…
Read Moreനായ കുറുകെ ചാടി; നിയന്ത്രണം വിട്ട കാർ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറി കുമരകം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്; അഞ്ചുവയസുകാരി പരിക്കേൽക്കാരെ രക്ഷപ്പെട്ടു
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറി ദമ്പതികൾക്ക് പരിക്ക്. കോട്ടയം കുമരകം വിഷ്ണു ഭവനിൽ ഹരി (30) ഭാര്യ മാളു (23) എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇവരുടെ അഞ്ചു വയസുള്ള മകൾ ഒപ്പം ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4ന് സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് യു.പി സ്കൂളിന് സമീപത്തായിരുന്നു അപകടം.കുമരകത്തു നിന്നും തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുകയായിരുന്നു ഇവർ. നായ കുറുകെ ചാടിയതിനെത്തുടർന്ന് വാഹനം വെട്ടിക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് നടപ്പാതയിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു. പരിക്കേറ്റവർ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.
Read Moreവികസന കാര്യങ്ങളിൽ കേന്ദ്ര-കേരള ബന്ധം മെച്ചപ്പെടുത്താൻ എ. സമ്പത്ത് ഡൽഹിയിൽ സംസ്ഥാന പ്രതിനിധി; നിയമനം കാബിനറ്റ് റാങ്കിൽ
തിരുവനന്തപുരം: ആറ്റിങ്ങൽ മുൻ മുൻ എംപി എ.സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡൽഹിയിലെ കേരള ഹൗസിൽ ലെയ്സൺ ഓഫീസറായിട്ടാണ് നിയമനം. വികസന കാര്യങ്ങളിൽ കേന്ദ്ര-കേരള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കാബിനറ്റ് റാങ്ക് നിയമനം നൽകുന്നത്. റസിഡന്റ് കമ്മീഷണർ തസ്തിക നിലവിലുള്ളപ്പോഴാണ് ഇപ്പോൾ രാഷ്ട്രീയ നിയമനവും നടത്തുന്നത്. കേരള ഹൗസില്‍ സമ്പത്തിന് പ്രത്യേക ഓഫീസും വാഹനവും ലഭ്യമാക്കും. ഇതോടൊപ്പം സമ്പത്തിന്റെ ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെ തസ്തികകളും സൃഷ്ടിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. 2009 മുതല്‍ 2019 ആറ്റിങ്ങൾ മണ്ഡലത്തിലെ എംപിയായിരുന്നു സമ്പത്ത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു.
Read Moreഉറക്കമളച്ച് കാഞ്ഞിരുന്നത് വെറുതേയായില്ല; തെക്കൻ കേരളത്തെ വിറപ്പിച്ച മോഷ്ടാവ് മൊട്ടജോസ് ഒടുവിൽ നാട്ടുകാരുടെ പിടിയിൽ; മോഷണം നടത്തിയ വീട്ടിൽ ജോസ് എഴുതിയ കുറിപ്പ് ഇങ്ങനെ…
പരവൂർ: തെക്കൻ കേരളത്തെയാകെ മുൾമുനയിൽ നിർത്തിയ കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ. ഇന്നലെ രാത്രിയിൽ കുറുമണ്ടൽ കല്ലും കുന്ന് പ്രദേശത്ത് മോഷണം നടത്തി രക്ഷപെടാൻ ശ്രമിക്കവേ നാട്ടുകാർ ജോസിനെ ഓടിച്ചിട്ട് പിടികൂടിയത്. പിന്നീട് ഇയാളെ പോലീസിന് കൈമാറി. ഒരാഴ്ച മുൻപ് പരവൂർ ദയാബ്ജി ജംഗ്ഷനിലുള്ള അനിതാ ഭവനിൽ നിന്നും അൻപത് പവനും അരലക്ഷം രൂപയും കവർന്ന ജോസ് പരിസരത്ത് തന്നെയുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിൽ വീണ്ടും മോഷണത്തിന് കയറുകയും അവിടെത്തന്നെ ഒളിവിൽ കഴിഞ്ഞ് മറ്റ് മോഷണങ്ങൾ ആസൂത്രണം ചെയ്തുവരികയായിരുന്നു. അടച്ചുപൂട്ടികിടന്ന വീട്ടിൽ ആളനക്കം കണ്ടതിനെ തുടർന്ന് കഴിഞ്ഞദിവസം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും ഇയാൾ അവിടെ നിന്നും രക്ഷപെടുകയായിരുന്നു. പോകുന്നതിനു മുന്‍പ് താൻ മോഷണം നടത്തിയ വീട്ടുകാർക്കായി സിനിമാ സ്റ്റൈലിൽ ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. ‘നിങ്ങൾ അടുത്ത പ്രാവശ്യം പോകുന്പോൾ എനിക്കിവിടെ പൈസയും സ്വർണവും വെച്ചേക്കണം. ഇല്ലെങ്കിൽ…
Read Moreനാഷണൽ മെഡിക്കൽ ബിൽ; മെഡിക്കൽ വിദ്യാർത്ഥികളുടെ പഠിപ്പുമുടക്കും രാജ്ഭവനു മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
തിരുവനന്തപുരം: നാഷണൽ മെഡിക്കൽ ബില്ലിനെതിരേ സമരം നടത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾ രാജ്ഭവനു മുന്നിൽ ഇന്നലെ വൈകുന്നേരം മുതൽ അനിശ്ചിതകാല ഉപവാസം തുടങ്ങി. ഉപവാസം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഐഎംഎ സ്റ്റുഡന്റസ് നെറ്റ് വർക്ക് ഭാരവാഹികളായ ഡോ. അജിത്പോൾ, ഡോ.എസ്. രാകേഷ്, വിഷ്ണു.എസ്. കുമാർ, ലിഷ എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡോക്ടർമാരുടെ സംഘടന ഇന്ന് രാവിലെ പത്തരയോടെ രാജ്ഭവന് മുന്നിൽ നിരാഹാരം ആരംഭിച്ചു. ബില്ലിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി രാജ്ഭവനുകൾക്കു മുന്നിൽ നടത്തുന്ന സമരഭാഗമായാണ് കേരള രാജ്ഭവനു മുന്നിൽ ഇന്നലെ മെഡിക്കൽ വിദ്യാർഥികൾ സമരം തുടങ്ങിയത്.മെഡിക്കൽ വിദ്യാർത്ഥികൾ സർക്കാർ മെഡിക്കൽ കോളജിലെ ക്ലിനിക്കുകളും ക്ലാസുകളും ബഹിഷ്കരിക്കും. പഠിപ്പുമുടക്കുന്ന വിദ്യാർത്ഥികളും ഡോക്ടർമാരും ഇന്ന് രാജ് ഭവനിലേക്ക് മാർച്ച് നടത്തും. ലോക്സഭ പാസാക്കിയ മെഡിക്കൽ ബില്ല് ഇന്ന്…
Read Moreയൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത്: പതിനാലാം പ്രതി പോലീസ് പിടിയിൽ; പത്തുപേർ കൂടി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസിനുള്ളിൽ വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാനക്കുഴി സ്വദേശി സസ്വാൻ (20) നെയാണ് കന്റോണ്‍മെന്റ് സിഐ. എം.അനിൽകുമാർ, എസ്ഐ. ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി കോളജിലെ ബിഎ. അറബ് വിഭാഗം രണ്ടാം വർഷ വിദ്യാർഥിയാണ്. കേസിലെ പതിനാലാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം ഉൾപ്പെടെ എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇനി പത്ത് പ്രതികളെ കൂടി പിടികൂടാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read Moreഅത്യാഹിതമാണേൽ നാളെ ആശുപത്രിയിൽ പോയാമതി; ബുധനാഴ്ച രാജ്യവ്യാപക മെഡിക്കല്‍ ബന്ദ്
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ ബുധനാഴ്ച രാജ്യവ്യാപകമായി ഡോക്ടർമാർ പണിമുടക്കും. സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുക്കും. അത്യാഹിത വിഭാഗം, ശസ്ത്രക്രിയകൾ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഒപികള്‍ പ്രവര്‍ത്തിക്കില്ല. ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികില്‍സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികില്‍സ ചെയ്യാന്‍ അനുമതി നല്കിയതും എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂവെന്ന നിബന്ധനയും പിന്‍വലിക്കണമെന്നാണാവശ്യം.
Read Moreഅമ്പൂരിയിലെ അരുംകൊല! തെളിവെടുപ്പ് പൂര്‍ത്തിയായി; ഒന്നാം പ്രതി അഖില്‍ റിമാന്‍ഡില്‍
അമരവിള: പൂവാർ പുത്തൻകട സ്വദേശി രാഖിമോളുടെ കൊലപാതകകേസിൽ ഒന്നാം പ്രതിയായ അഖിൽ (24) റിമാൻഡിൽ.അന്പൂരിയിൽ രാഖിമോളെ കൊലചെയ്തശേഷം കുഴിച്ചിട്ട കുഴിക്കരയിലെത്തിച്ച് അഖിലിന്റെ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് റിമാൻഡ് ചെയ്തത്. മൂന്നാം പ്രതി ആദർശിന്റെയും രണ്ടാം പ്രതി രാഹുലിന്റെയും റിമാൻഡ് റിപ്പോർട്ടിന് സമാനമായ റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. അഖിൽ രാഖിയെ കാറിൽ കയറ്റിയ നെയ്യാറ്റിൻകരയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പന്പിനു സമീപവും തുടർന്ന് രാഖിയെ കാറിൽ കയറ്റി കൊണ്ടു വന്ന അമരവിള, കാരക്കോണം, ചെറിയകൊല്ല, ചൂണ്ടിക്കൽ, കൂതാളി കൂട്ടകുന്ന് വഴി അന്പൂരി തട്ടാൻമുക്ക് വരെ പ്രതികൾ സഞ്ചരിച്ച പാത പിൻതുടർന്നാണ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടന്നത്. തുടർന്ന് ഫോറൻസിക് സംഘം കൃത്യത്തിന് ശേഷം കാർ കഴുകി വൃത്തിയാക്കിയ അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻ വശത്തും പരിശോധനകൾ നടത്തി. തുടർന്നാണ് മടങ്ങിയത്. വൈകുന്നേരം ഒന്‍പതോടെ നെയ്യാറ്റിൻകര വഴുതൂരിൽ ഫസ്റ്റ്ക്ലാസ് ജുഡീഷൽ…
Read More