പാടില്ലാ പാടില്ലാ നമ്മേനമ്മൾ…! കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കണം; കുട്ടി സഖാക്കൾക്ക് താക്കീതുമായി സി​പി​എം-​സി​പി​ഐ നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പ​ര​സ്പ​രം വാ​ക്കു​ക​ൾ​ക്കൊ​ണ്ടേ​റ്റു​മു​ട്ടി​യ എ​സ്എ​ഫ്ഐ-​എ​ഐ​എ​സ്എ​ഫ് നേ​താ​ക്ക​ൾ​ക്ക് താ​ക്കീ​തു​മാ​യി സി​പി​എ​മ്മും സി​പി​ഐ​യും. ഇ​രു സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​വേ​ണം എ​സ്എ​ഫ്ഐ​യും എ​ഐ​എ​സ്എ​ഫും മു​ന്നോ​ട്ട് പോ​കേ​ണ്ട​തെ​ന്നും സി​പി​എം-​സി​പി​ഐ നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ചു.​

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ‌ ച​ർ​ച്ച ചെ​യ്ത​ത്

Related posts