തങ്ങളല്ല കുറ്റക്കാർ എന്ന എസ്ഡിപിഐ നിലപാട് സ്വാഭാവികം; അഭിമന്യു വധത്തിലെ മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്ന് ജി. സുധാകരൻ

തിരുവനന്തപുരം: അഭിമന്യു വധക്കേസിലെ മുഴുവൻ പ്രതികളും ഉടൻ പോലീസ് പിടിയിലാകുമെന്ന് മന്ത്രി ജി. സുധാകരൻ. അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളല്ല കുറ്റക്കാർ എന്ന എസ്ഡിപിഐ നിലപാട് സ്വാഭാവികമാണെന്നു പറഞ്ഞ സുധാകരൻ പ്രതികളായവർ ആരും തങ്ങൾ പ്രതികളാണ് എന്ന് സമ്മതിക്കാറില്ലെന്നും കൂട്ടിച്ചേർത്തു.

Read More

മത്സരയോട്ടത്തിനിടെ ബൈക്ക് ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; റോഡ്മു റിച്ചുകടക്കുകയായിരുന്ന ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

തി​രു​വ​ന​ന്ത​പു​രം: മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ ബൈ​ക്ക് ഇ​ടി​ച്ച് മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ക​വ​ടി​യാ​ർ-​അ​മ്പ​ലം​മു​ക്കി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രു സ്ത്രീ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ന​ർ​മ​ദ ജം​ഗ്ഷ​നി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കോ​ടി​ച്ചി​രു​ന്ന യു​വാ​വി​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Read More

വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സംഘം അറസ്റ്റിൽ; പിടിയിലായവരെല്ലാം 25 വയസിൽ താഴെയുള്ളവരെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​മ​ടം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഹാ​ജ (23), റ​ഫീ​ക്ക് (23), ഷാ​ജി (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച് വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഫോ​ർ​ട്ട് സി​ഐ.​അ​ജി​ച​ന്ദ്ര​ൻ നാ​യ​രും സം​ഘ​വും മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്നും 20000 രൂ​പ​യോ​ളം വി​ല​പി​ടി​പ്പു​ള്ള മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Read More

ഇപ്പോ ഒരു തീരുമാനമായില്ലേ… അ​മ്മ​യി​ൽ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെന്ന് മോഹൻലാൽ; അ​മ്മ​യി​ലെ വി​വാ​ദ​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങളെന്ന് എ.​കെ.ബാലൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളം സി​നി​മാ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സും ദീ​ലീ​പി​ന്‍റെ അ​മ്മ​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വും ഉ​ൾ​പ്പെ​ടെ വി​വാ​ദ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ അ​മ്മ​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​റി​യി​ച്ചു. അ​മ്മ​യി​ലെ വി​വാ​ദ​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും അ​തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത ദി​വ​സം മോ​ഹ​ൻ​ലാ​ൽ വി​ദേ​ശ​ത്തേ​ക്കു പോ​വു​ക​യാ​ണെ​ന്നും തി​രി​ച്ചെ​ത്തി​യ​ശേ​ഷം സം​ഘ​ടന​യി​ൽ ഉ​ട​ലെ​ടു​ത്ത പ്ര​ശ​ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കാ​മെ​ന്ന് അ​റി​യി​ച്ചെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത! സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം അ​ന്വേ​ഷിച്ചു; വിദ്യാർഥിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം:​എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡന​ത്തി​നി​ര​യാ​ക്കി​യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​റെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്പ​ല​മു​ക്ക് സ്വ​ദേ​ശി​യെയാണ് ് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

രാ​മാ​യ​ണ മാ​സാ​ച​ര​ണം; സി​പി​എം രാ​മാ​യ​ണ​മാ​സം ആ​ച​രി​ക്കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം രാ​മാ​യ​ണ മാ​സാ​ച​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം രാ​മാ​യ​ണ​മാ​സം ആ​ച​രി​ക്കു​ന്നു​വെ​ന്ന് പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്കൃ​ത സം​ഘം സി​പി​എ​മ്മി​ന്‍റെ കീ​ഴി​ലു​ള്ള സം​ഘ​ട​ന​യ​ല്ല. സം​സ്കൃ​ത സം​ഘം ന​ട​ത്തു​ന്ന​ത് രാ​മ​യ​ണ മാ​സാ​ച​ര​ണം അ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ത​ന്ത്ര സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി സി​പി​എ​മ്മി​നെ​തി​രാ​യ ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.

Read More

തി​രു​വ​ന​ന്ത​പു​രത്ത് ബോ​ട്ട് മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു; ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് ബോ​ട്ട് മ​റി‌​ഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി​യി​ൽ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് ബോ​ട്ട് മ​റി‌​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​തു​ക്കു​റി​ച്ചി തെ​രു​വി​ൽ തൈ​വി​ളാ​ക​ത്തി​ൽ സൈ​റ​സ് അ​ടി​മ​യാ​ണ്(55) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. സൈ​റ​സ് അ​ടി​മ​യെ കൂ​ടാ​തെ മ​റ്റ് നാ​ലു​പേ​ർ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ട​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ സൈ​റ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

റേ​ഷ​ൻ വി​ത​ര​ണം: ടെ​ലി​ഫോ​ണി​ലൂ​ടെ പ​രാ​തി സ്വീ​ക​രി​ക്കും; മൂ​ന്നു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി പ​റ​യാ​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ന​ന്പ​ർ ന​ൽ​കു​ന്നു. സി​വി​ൽ സ​പ്ലൈ​സ് ക​മ്മി​ഷ​ണ​ർ മു​ത​ൽ റേ​ഷ​നിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ഗ്രൂ​പ്പ് ക​ണ​ക്ഷ​ൻ സിം ​കാ​ർ​ഡ് അ​നു​വ​ദി​ച്ചു. ഉ​ദ്ഘാ​ട​നം പി​ആ​ർ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ സി​വി​ൽ സ​പ്ലൈ​സ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​ക്ക് സിം ​കാ​ർ​ഡ് ന​ൽ​കി നി​ർ​വ​ഹി​ച്ചു. റേ​ഷ​ൻ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ടെ​ലി​ഫോ​ണി​ൽ ല​ഭി​ച്ചാ​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​വ​യ്ക്കും. ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ഓ​ഫാ​ക്കി​വ​യ്ക്കു​ക​യോ എ​ടു​ക്കാ​തി​രി​ക്കു​ക​യോ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യോ ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ ഫോ​ണ്‍ ന​ന്പ​രു​ക​ൾ അ​ത​തു റേ​ഷ​ൻ ക​ട​ക​ളി​ലും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ന്പ​രു​ക​ൾ അ​ത​ത് ഓ​ഫീ​സു​ക​ളി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. സി​വി​ൽ…

Read More

മൂന്ന് വർഷം ഇരുന്നത് മതി; ജെ​ഡി​എ​സി​ൽ മാ​ത്യു ടി. ​തോ​മ​സി​നെ​തി​രെ ക​ലാ​പം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​നെ​തി​രെ ജെ​ഡി​എ​സി​ൽ ക​ലാ​പം. മാ​ത്യു ടി. ​തോ​മ​സി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​ത്യു ടി. ​തോ​മ​സ് മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന് ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും സൂ​ച​ന​ക​ളു​ണ്ട്. ജൂ​ലൈ 13ന് ​തു​ട​ങ്ങു​ന്ന ജെ​ഡി​എ​സ് സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് വി​വ​രം.

Read More

കനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  പ്രത്യേക നിർദേശങ്ങൾ

തിരുവനന്തപുരം: വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട് എന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശം നൽകി. ശ​ക്ത​മാ​യ മ​ഴ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാം. ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് വ​ട​ക്കു​ള്ള ജി​ല്ല​ക​ളി​ലും, മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി തീ​വ്ര​മാ​യ മ​ഴ ആ​യി​രി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത തു​ട​ര്‍​ച്ച​യാ​യ മ​ഴ മൂ​ലം വ​ര്‍​ദ്ധി​ച്ച​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​യി​രി​ക്കണമെന്നും നിർദേശിക്കുന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ണ്ട്രോ​ള്‍​ റൂ​മു​ക​ള്‍ 24 മ​ണി​ക്കു​റുംവെള്ളിയാഴ്ച വ​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. മ​ഴ ശ​ക്ത​മാ​യി​ട്ടു​ള്ള​തും, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​തു​മാ​യ താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഒ​രു താ​ക്കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍/​ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ക​യ്യി​ല്‍ ക​രു​തു​ക.…

Read More