നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്! പള്‍സര്‍സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ദിലീപും നാദിര്‍ഷയും; റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും പരാതിക്കൊപ്പം നല്‍കിയിരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപും നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ദിലീപിന്റെ പേര് പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന പരാതി മൂന്നുമാസം മുമ്പാണ് ദിലീപ് നല്‍കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനകളും ഭീഷണികളും ചൂണ്ടിക്കാട്ടി എഡിജിപി ബി സന്ധ്യയ്ക്കാണ് ദിലീപ് പരാതി നല്‍കിയത്. അമേരിക്കയില്‍ ദിലീപ് ഷോയ്ക്ക് പോകുന്നതിനു മുമ്പ് കോടികള്‍ ചോദിച്ച് നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ദിലീപ് പോലീസിനു കൈമാറി. റിക്കാര്‍ഡ് ചെയ്തിരുന്ന ഫോണ്‍ സംഭാഷണവും പരാതിക്കൊപ്പം നല്‍കിയിരുന്നു. ദിലീപിന്റെ ഡ്രൈവറേയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ച്, ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ദിലീപിന് എതിരെ മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ നല്‍കാന്‍ ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായി പരാതിയുണ്ട്. ഇതേക്കുറിച്ച് ദിലീപ് പ്രതികരിച്ചത്…

Read More

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല…! മെട്രോ സ്‌റ്റേഷനില്‍ പേരെഴുതി വയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു;മെട്രോ സ്‌റ്റേഷനില്‍ മലയാളി ചെയ്യുന്ന അക്രമങ്ങള്‍ ഇതൊക്കെ…

കൊച്ചി: മലയാളി ഒരിക്കലും നന്നാവില്ല എന്നു പറയുന്നത് എത്ര ശരി. എവിടെച്ചെന്നാലും സ്വന്തം പേരെഴുതി വയ്ക്കുന്ന മനോവൈകല്യം ഏറ്റവും കൂടുതല്‍ കണ്ടു വരുന്നതും മലയാളികളിലാണ്. സാധാരണ ട്രെയിനുകള്‍ പേരെഴുതി മുടിച്ചെങ്കിലും കൊച്ചി മെട്രോയുടെ കാര്യത്തിലെങ്കിലും സ്ഥിതി വ്യത്യസ്ഥമാവുമെന്നു പലരും കരുതി. എന്നാല്‍ അങ്ങനെ കരുതിയവര്‍ക്ക് തെറ്റി.പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരെയാവില്ലെന്നു പറയാറുണ്ടല്ലോ. മെട്രേ്ാ സേവനം അഞ്ചാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്‌റ്റേഷനുകളില്‍ അങ്ങോളമിങ്ങോളം കാണാനാവുന്നത് മലയാളികളുടെ ‘കലാവിരുതാണ്. മെട്രോ സ്‌റ്റേഷനിലെ തൂണുകളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരെഴുതുന്നതും പെയിന്റ് ഇളക്കിമാറ്റുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നു നടപടികള്‍ കര്‍ശനമാക്കാന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. സിസിടിവി നോക്കി ആളുകളെ കണ്ടെത്താനാണു കെഎംആര്‍എല്ലിന്റെ ശ്രമം. ആദ്യ ദിവസം തന്നെ 15 പേര്‍ക്കാണ് പിഴ വിധിച്ചത്. ഇതുവരെ 114 പേരില്‍ നിന്ന് പിഴ ഈടാക്കി. എന്നാല്‍ തുക എത്രയെന്ന കാര്യം മെട്രോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.…

Read More

ലക്കിശര്‍മയുടെ ക്രൂരതകള്‍! സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി കൊച്ചിയില്‍ നിന്നു തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് പുഴയില്‍ തള്ളിയതായും പോലീസ്

കൊ​ച്ചി: സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ന​ൽ​കി കൊ​ച്ചി​യി​ൽ​നി​ന്നു ത​ട്ടി​കൊ​ണ്ടു​പോ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി മാനഭംഗ ത്തിന് ഇ​ര​യാ​ക്കി​യെ​ന്നു പോ​ലീ​സ്. പെ​ണ്‍​കു​ട്ടി​യെ പ​ല​ർ​ക്കും കാ​ഴ്ച​വ​യ്ക്കാ​നാ​യി​രു​ന്നു ഇ​യാ​ൾ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ന്നും നോ​ർ​ത്ത് എ​സ്ഐ വി​ബി​ൻ ദാ​സ് പ​റ​ഞ്ഞു. സി​നി​മ​യി​ൽ അ​വ​സ​രം ന​ല്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്കി പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ഞ്ച് ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി മ​ഹേ​ഷ് ഉ​പാ​ധ്യാ​യ (ല​ക്കി​ശ​ർ​മ) ആ​ണ് നോ​യി​ഡ​യി​ൽ നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഫേ​സ് ബു​ക്കി​ൽ പ​രി​ച​യ​പ്പെ​ട്ട കൊ​ച്ചി വ​ടു​ത​ല സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ചു ക​ഴി​ഞ്ഞ 15നാ​ണ് പ്ര​തി നോ​യി​ഡ​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. വ​ടു​ത​ല​യി​ൽ പ​ത്തു വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന യു​പി സ്വ​ദേ​ശി​യു​ടെ മ​ക​ളാ​ണി​ത്. ഫേ​സ് ബു​ക്കി​ലൂ​ടെ സി​നി​മ നി​ർ​മാ​താ​വ് എ​ന്നു പ​റ​ഞ്ഞാ​ണു പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ൾ പ​രി​ച​യ​ത്തി​ലാ​യ​ത്. താ​ൻ നി​ർ​മി​ക്കു​ന്ന അ​ടു​ത്ത സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നും ഇ​തി​നാ​യി മം​ഗ​ലാ​പു​ര​ത്ത് എ​ത്തു​വാ​നും പ്ര​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി…

Read More

എത്ര അനായാസമാണ് അവര്‍ കഥാപാത്രത്തിലേയ്ക്ക് പോവുന്നതും ചുവടു വയ്ക്കുന്നതും; മഞ്ജു വാര്യരോടൊപ്പമുള്ള രണ്ടുകാലഘട്ടത്തിലെ അഭിനയത്തെക്കുറിച്ച് നടന്‍ അലന്‍സിയര്‍ സംസാരിക്കുന്നു

അഭിനയ ജീവിതത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയില്‍ അലന്‍സിയര്‍ എന്ന നടന്‍ ഇന്ന് ഏറെ ശ്രദ്ധേയനാണ്. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ബഹുമതി സ്വന്തമാക്കിയിരിക്കുന്ന മഞ്ജു വാര്യരോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ അലന്‍സിയര്‍ പങ്കുവയ്ക്കുന്നതിങ്ങനെയാണ്. ”ഉദാഹരണം സുജാത’ യില്‍ എനിക്ക് ഒരു ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്കുശേഷമാണ് മഞ്ജുവിനെ കാണുന്നത്. ഷൂട്ടിങ്ങിനു ചെന്നപ്പോഴാണ് മഞ്ജുവിനു മനസ്സിലായത് ദയ എന്ന സിനിമയില്‍ ലേലക്കാരന്റെ വേഷം അഭിനയിച്ചത് ഞാനാണെന്ന്. മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെയുള്ള എന്റെ പടങ്ങള്‍ മഞ്ജു കണ്ടിട്ടുണ്ട്. എന്നിട്ടും ദയയില്‍ ഞാനുമുണ്ടായിരുന്നെന്നു മനസ്സിലായിരുന്നില്ല. മലയാളത്തില്‍ എനിക്കൊരുപാട് ആദരവുള്ളൊരു നടിയാണ് അവര്‍. അവര്‍ ഈ സിനിമയില്‍ ഉള്ളതുകൊണ്ടു മാത്രമാണ് ഞാന്‍ ഡേറ്റ് കൊടുത്തതു തന്നെ. മഞ്ജുവിനോടൊപ്പം അഭിനയിക്കുക എന്നത് വളരെ സന്തോഷമാണ്.     ദയയില്‍ അഭിനയിക്കുന്ന കാലത്ത് ഞാന്‍ ഇന്നത്തെപ്പോലെ സിനിമയിലൊന്നും സജീവമായിരുന്നില്ല.…

Read More

ഉത്തരകൊറിയയിലെ പെണ്‍പട! ആകര്‍ഷകമായ സൗന്ദര്യവും മറ്റുചില ഗുണങ്ങളുമുണ്ടെങ്കില്‍ ഈ നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കാം; ഉത്തരകൊറിയയിലെ ട്രാഫിക് സെക്യൂരിറ്റി ഓഫീസേഴ്‌സിന്റെ പ്രത്യേകതകള്‍ ഇവയൊക്കെ

സകല കാര്യങ്ങള്‍ക്കും പ്രത്യേകതയുണ്ട്. അതിലൊന്നാണ് രാജ്യത്തിന്റെ തലസ്ഥാനമായ പ്യോങ് യാങിലെ വാഹനഗതാഗത നിയന്ത്രണം. ഉത്തരകൊറിയയിലെ ട്രാഫിക് വാര്‍ഡന്‍മാര്‍ സ്ത്രീകളാണ്. അതൊരു പുതുമയല്ലെങ്കിലും ഇവരെ തെരഞ്ഞെടുക്കുന്ന രീതി വ്യത്യസ്തമാണ്. ട്രാഫിക് സെക്യൂരിറ്റി ഓഫീസേഴ്സ് എന്നാണ് ഇവരുടെ ജോലിയുടെ പേര്. പൂര്‍ണ്ണമായും സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. പതിനാറ് വയസ്സാണ് ജോലിയില്‍ പ്രവേശിക്കാനുള്ള കുറഞ്ഞ പ്രായം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നിര്‍ബന്ധവുമുണ്ട്. സ്ത്രീകളാണ് വാഹനനിയന്ത്രണമെങ്കിലും കര്‍ശന പട്ടാളച്ചിട്ടയിലാണ് നിയന്ത്രണം. തല ഇടവും വലവും തിരിയുന്നതു മുതല്‍ നടക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ ഈ ചിട്ട പ്രകടമാകണം. വിവാഹം കഴിഞ്ഞാല്‍ ജോലി രാജി വയ്ക്കണം. വിവാഹശേഷം ജോലിയില്‍ തുടരുന്നത് അനുവദനീയമല്ല. 26 വയസ്സാണ് ഇവരുടെ  വിരമിക്കല്‍ പ്രായം. മുന്നൂറോളം വനിതകളാണ് തലസ്ഥാന നഗരത്തില്‍ ട്രാഫിക് സെക്യൂരിറ്റി ഓഫീസര്‍മാരായി ജോലി ചെയ്യുന്നത്. നീല ജാക്കറ്റും, തൊപ്പിയും കറുത്ത ഹീല്‍ ചെരുപ്പും അണിഞ്ഞാണ് ഇവര്‍ ജോലിയ്‌ക്കെത്തേണ്ടത്.…

Read More

സ്രാവുകൾക്കൊപ്പം നീന്തണ്ട..! ദീ​ർ​ഘ​നാ​ള​ത്തെ അ​വ​ധി​ക്ക് ശേ​ഷം ജേക്കബ് തോമസ് സർവീസിലേക്ക്; ഐഎംജി ഡയറക്ടറാകും

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ഡോ.​ജേ​ക്ക​ബ് തോ​മ​സ് ദീ​ർ​ഘ​നാ​ള​ത്തെ അ​വ​ധി​ക്ക് ശേ​ഷം ഇ​ന്ന് സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തും. ഐ​എം​ജി ഡ​യ​റ​ക്ട​റാ​യി അ​ദ്ദേ​ഹ​ത്തി​ന് നി​യ​മ​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങും.    വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ജേ​ക്ക​ബ് തോ​മ​സ് ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ക്കാ​ല​ത്തി​ലേ​റെ​യാ​യി  അ​വ​ധി​യി​ലാ​യി​രു​ന്നു. ജേ​ക്ക​ബ് തോ​മ​സ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് ശേ​ഷ​മാ​ണ് സൂ​പ്രീം​കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല വി​ധി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ർ വീ​ണ്ടും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്റ​ക്ക് സ്ഥാ​നം ന​ഷ്ട​മാ​കു​ക​യും ബെ​ഹ​റ​യെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​ക്കി സ​ർ​ക്കാ​ർ നി​യ​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ർ ഈ ​മാ​സം 30 നാ​ണ് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത്. അ​ത് വ​രെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല എ​ന്ന നി​ല​യ്ക്ക് ജേ​ക്ക​ബ് തോ​മ​സി​ന് ഐ​എം​ജി ഡ​യ​റ​ക്ട​ർ സ്ഥാ​നം ന​ൽ​കി അ​നു​ന​യി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സം…

Read More

കല്ല്യാണ പരസ്യം നല്‍കി യുവാക്കളെ ചതിയില്‍ വീഴ്ത്തും; മിന്നുകെട്ടിയാല്‍ ഭര്‍ത്താവിടുന്ന ആഭരണവുമായി മുങ്ങും; കല്ല്യാണ തട്ടിപ്പുകാരി അറസ്റ്റിലായത് പുതിയ വിവാഹം കഴിഞ്ഞയുടന്‍; ശാലിനി പോലീസ് പിടിയിലായതിങ്ങനെ

വിവാഹം കഴിച്ചശേഷം പണവും ആഭരണങ്ങളുമായി കടന്നുകളയുന്ന യുവതി ഒടുവില്‍ കുടുങ്ങി. വിവാഹവേദിയില്‍ നിന്നുതന്നെയാണ് തട്ടിപ്പുകാരിയെ നാട്ടുകാര്‍ പിടുകൂടി പോലീസിലേല്‍പ്പിച്ചത്. കൊട്ടാരക്കര ഇളമാട് ആക്കല്‍ ഷാബുവിലാസത്തില്‍ ശാലിനിയെ(32)യാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്. കോയിപ്രം,ചെങ്ങന്നൂര്‍,ആറന്മുള, എറണാകുളം ജില്ലയിലെ കോലഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലായി ഒന്‍പതു കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും നേരത്തെ ശിക്ഷ അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഞായറാഴ്ച്ച ഉള്ളന്നൂര്‍ വിളയാടിശ്ശേരില്‍ ക്ഷേത്രത്തില്‍ കുളനട സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചുകഴിഞ്ഞപ്പോഴാണ് പിടിവീണത്. കിടങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  തുടര്‍ന്ന് തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയെ കൊണ്ടുവന്ന് ഇവര്‍ തന്നെയാണ് തട്ടിപ്പുകാരിയെന്ന് ഉറപ്പിച്ചു. തട്ടിപ്പു പുറത്തായി പോലീസെത്തുമെന്ന് അറിഞ്ഞതോടെ ഇവര്‍ സ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ പോലീസ് വിദ്ഗധമായി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം വിവാഹമാണിതെന്നും അടുത്തബന്ധുക്കളാരും ഇല്ലെന്നും കോടതി…

Read More

പൂരക്കളിയിൽ നിന്ന് സിവിൽ സർവീസിലേക്ക്! സിവില്‍ സര്‍വീസില്‍ അഖിലേന്ത്യാ തലത്തില്‍ പതിമൂന്നാമനും കേരളത്തില്‍ ഒന്നാമനുമായ അതുലിന്റെ വിശേഷങ്ങള്‍

പൂ​ര​ക്ക​ളി​യോ​ടും തെ​യ്യ​ത്തി​നോ​ടും ഭ്ര​മം ബാ​ധി​ച്ച, ഉ​റ​ക്ക​ത്തെ ഇ​ഷ്ട​പ്പെ​ടു​ന്ന ക​ണ്ണൂ​ർ പ​രി​യാ​രം മേ​ലേ​രി​പ്പു​റം എ.​വി. ഹൗ​സി​ൽ അ​തു​ൽ ജ​നാ​ർ​ദ​ന െ ന്‍റ നി​ഘ​ണ്ടു​വി​ൽ അ​സാ​ധ്യം എ​ന്നൊ​രു വാ​ക്കി​ല്ല. ഏ​തു പ്ര​തി​സ​ന്ധി​യും മ​റി​ക​ട​ന്ന് ല​ക്ഷ്യം നേ​ടി​യെ​ടു​ക്കു​ക എ​ന്നു ത​ന്നെ​യാ​യി​രു​ന്നു 23 കാ​ര​നാ​യ അ​തുലി െ ന്‍റ ജീ​വി​ത​പാ​ഠം. അ​ങ്ങ​നെ​യാ​ണ് കു​സാ​റ്റി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ക​ഴി​ഞ്ഞ് കാ​ന്പ​സ് ഇ​ൻ​റ​ർ​വ്യൂ​വി​ൽ ജോ​ലി ല​ഭി​ച്ചി​ട്ടും വേ​ണ്ടെ​ന്നുവ​ച്ചി​ട്ട് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​ത്തി​ന് പോ​യ​ത്. സി​വി​ൽ സ​ർ​വീ​സി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ പ​തി​മൂ​ന്നാം റാ​ങ്കും കേ​ര​ള​ത്തി​ൽ ഒ​ന്നാ​മ​തും എ​ത്തി. പ​ട്ടാ​ള​ക്കാ​ര​നാ​യ അ​ച്ഛ​ൻ എം.​വി. ജ​നാ​ർ​ദന െ ന്‍റ സ്ഥ​ലം മാ​റ്റ​ത്തി​നൊ​പ്പം രാ​ജ്യ​ത്തി െ ന്‍റ​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ഠ​നം. അ​തി​നാ​ൽ ഏ​തു പ്ര​തി​സ​ന്ധി​യേ​യും ത​ര​ണം ചെ​യ്യാ​ൻ ത​നി​ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് അ​തു​ൽ പ​റ​യു​ന്ന​ത്. പൂ​ര​ക്ക​ളി, തെ​യ്യം എ​ന്നി​വ​യോ​ടു​ള്ള പ്രേ​മം. ഹി​ന്ദി സീ​രി​യ​ലു​ക​ളോ​ടു​ള്ള വ​ലി​യ ക​ന്പം. ഫു​ട്ബോ​ൾ, ടെ​ന്നീ​സ് പ്രി​യ​ങ്ങ​ൾ..​അ​ങ്ങ​നെ ഒ​ട്ടേ​റെ…

Read More

അദീല അബ്ദുള്ള! തിരിച്ചുപിടിച്ചത് വമ്പന്മാര്‍ കയ്യേറിയ 60 കോടിയിലേറെ വിലവരുന്ന ഭൂമി; കൊച്ചി സബ്കളക്ടര്‍ സ്ഥാനത്തുനിന്നും ~കസേര തെറിച്ച~ ഐഎഎസുകാരിയുടെ കഥ

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കൃത്യനിര്‍വ്വഹണം നടത്തുന്നവരാണ് ഐഎഎസുകാര്‍ എന്നാണ് പൊതുവെയുള്ള വിശ്വാസം. അഴിമതിയ്‌ക്കെതിരേ പടപൊരുതുന്നതില്‍ പുതുതലമുറയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരു പടി മുമ്പിലാണെന്നു പറയാം. ശ്രീരാം വെങ്കിട്ടരാമനും, പ്രശാന്ത് നായരും, ഷൈനമോളും, ടി വി അനുപമയുമൊക്കെ വ്യത്യസ്തരാകുന്നത് വെള്ളം ചേര്‍ക്കാത്ത കൃത്യനിര്‍വഹണമാണ്. ഇത്തരക്കാര്‍ എന്നും രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളികളാണ്. അഴിമതിയ്‌ക്കെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥലം മാറ്റുന്നതും ഒതുക്കുന്നതും പതിവാണു താനും. ഇങ്ങനെ തെറ്റായ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി ഭരിക്കുന്നവര്‍ തന്നെ രംഗത്തെത്തിയപ്പോള്‍ സ്ഥലം മാറ്റപ്പെട്ടത് ഫോര്‍ട്ട് കൊച്ചിയിലെ മിടുക്കിയായ കലക്ടര്‍ അദീല അബ്ദുള്ളയെന്ന കോഴിക്കോട്ടുകാരിയായിരുന്നു. സത്യസന്ധമായി പ്രവര്‍ത്തിച്ച ഈ സബ്കലക്ടറെ മാറ്റിയത് ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചപ്പോഴാണ്. ഒമ്പത് മാസം മാത്രമേ ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ സ്ഥാനത്ത് അദീല അബ്ദുള്ളയെന്ന യുവ ഐഎഎസുകാരി ഇരുന്നിട്ടുള്ളൂ. എന്നാല്‍,…

Read More

കിടക്ക പങ്കിടാന്‍ തയ്യാറായില്ലെങ്കില്‍ സിനിമയില്‍ നിന്നുതന്നെ ഒഴിവാക്കും! ബിക്കിനിയിട്ട് അഭിനയിക്കുക എന്നത് തമാശക്കാര്യമല്ല; സിനിമാമേഖലയിലെ ഞെട്ടിക്കുന്ന പ്രവണതകളെക്കുറിച്ച് ലക്ഷ്മി റായ്

സിനിമാ മേഖലയില്‍ പലപ്പോഴും നടിമാര്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതായി മുമ്പും പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ പ്രമുഖ മലയാള നടി ആക്രമണത്തിനിരയായ ശേഷമാണ് കൂടുതലും വെളിപ്പെടുത്തലുകള്‍ നടന്നത്. നായിക നടിമാരും സഹനടിമാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള മോശമായ അനുഭവങ്ങളെല്ലാം പങ്കുവച്ചിട്ടുണ്ട്. പലപ്പോഴും നടിമാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ റോള്‍ നല്‍കാമെന്ന പേരിലുമാണ്. നടി ലക്ഷ്മിറായിയെയാണ് സിനിമാ മേഖലയിലെ മോശം പ്രവണതയെ കുറിച്ച് ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്. തുടക്കക്കാരായ പെണ്‍കുട്ടികളെയാണ്  സിനിമാ മേഖലയിലെ പുരുഷന്മാര്‍ ഏറെയും ചൂഷണം ചെയ്യുന്നത്. നായികയാക്കാമെന്ന് പറഞ്ഞ് കൂടെ കിടക്കാന്‍ ആവശ്യപ്പെടും. ഇത്തരക്കാരാണ് സിനിമാ മേഖലയ്ക്ക് ചീത്തപ്പേര്. കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കുന്ന രീതികളുണ്ടെന്നും ലക്ഷ്മി റായ് പറയുന്നു. ഗ്ലാമര്‍ വേഷങ്ങളോട് നോ പറയാത്ത താരം ബിക്കിനിയില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബിക്കിനിയിട്ട് അഭിനയിക്കുകയെന്നത് തമാശക്കാര്യമല്ല. ബിക്കിനിക്കിണങ്ങിയ ശരീരം ഉണ്ടാക്കുകയെന്നത് തന്നെ പ്രയാസമാണ്. ബിക്കിനിയില്‍…

Read More