ചാക്കോ വധക്കേസില്‍ സുകുമാരക്കുറുപ്പിന് അറസ്റ്റു വാറന്റുകള്‍ വരുന്പോള്‍ മാവേലിക്കര ചെങ്ങന്നൂര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉരുന്ന ചോദ്യമാണിത്. കേരള പോലീസ് ചരിത്രത്തിലെ വലിയ നാണക്കേടിനും ഈ ചെറിയ ചോദ്യം വലിയ പങ്കു വഹിച്ചിട്ടുണ്ട്. മുറ പോലെ കഴിഞ്ഞ ഡിസംബര്‍ രണ്ടി ന് സുകുമാരക്കുറുപ്പിനെ പിടികൂടി ഹാജരാക്കാന്‍ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടിരിന്നത്. 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ മുഖ്യ പ്രതിയായ സുകുമാര കുറുപ്പിനു പുറകെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നടന്ന പോലീസ് പ്രതിയെ പിടികിട്ടാതെ കേസ് എങ്ങനെ തീര്‍ക്കും എന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ഡിസംബര്‍ രണ്ടിന് പുതിയ വാറന്റ് വന്ന് മൂന്ന് മാസക്കാലമായി നടപടി ആരംഭിക്കാതിരിക്കുന്നത്. ഫിലിം റെപ്രസന്േ!ററ്റീവായിരുന്ന ചാക്കോയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. എട്ടുലക്ഷം രൂപ ഇന്‍ഷുറന്‍സ് പണത്തിനായി സുകുമാരക്കുറുപ്പ് ചാക്കോയെ…
Read MoreCategory: Editor’s Pick
സൂത്രധാരന്‍ എ.കെ. സോഫിയയുടെ സഹായത്തോടെ വീട്ടില്‍ ഒളിച്ചുകയറിയ കാമുകന് സാമിന് ബലമായി സയനൈഡ് കലര്‍ന്ന ഓറഞ്ച് ജ്യൂസ് നല്കി, സഹായത്തിന് സോഫിയയും
ഓസ്ട്രേലിയന്‍ മലയാളികളെ ഞെട്ടിച്ച സാം എബ്രഹാം വധക്കേസിന്റെ വാദം നടക്കുന്ന വിക്ടോറിയ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. ഇന്നൂ രാവിലെയാണ് വിക്ടോറിയ സുപ്രീം കോടതി സോഫിയ എബ്രഹാമിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിലെ കുറ്റപത്രത്തിലെ വിശദാംശങ്ങല്‍ പോലീസ് കോടതിയില്‍ വായിച്ച് കേള്‍പ്പിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോടതിയില്‍ ഹാജരായിരുന്ന സോഫിയ അതു കേട്ടത്. സോഫിയയും, സുഹൃത്തായ ‘എ കെ’യും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞ പൊലീസ്, കൊലപാതകത്തിന്റെ മറ്റു വിശദാംശങ്ങളും വ്യക്തമാക്കി. അരുണ്‍ കമലാസനന് എന്ന സോഫിയയുടെ സുഹൃത്തിനെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് കോടതിയില്‍ പറഞ്ഞത് ഇങ്ങനെ: എകെ (അരുണ്‍ കമലാസനന്) യുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതില്‍ നിന്നാണ് പൊലീസിന് പ്രധാന വിവരം ലഭിച്ചത്. സംഭവദിവസം രാത്രിയോടെ സാമിന്റെയും സോഫിയയുടെയും വീട്ടിലേക്ക് ഒളിച്ചു പ്രവേശിച്ച എ കെ, അവര്‍ കുടിക്കുന്ന ജ്യൂസില്‍ ഉറക്കമരുന്ന് കലര്‍ത്തി. തുടര്‍ന്ന് എല്ലാവരും ഉറക്കമാകുന്നതു വരെ…
Read Moreകേരളത്തില്‍ പെയ്യിക്കുമെന്ന് പറയുന്ന കൃത്രിമമഴയ്ക്കു ദോഷങ്ങളേറെ, രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള മഴ പല രോഗങ്ങള്‍ക്കും കാരണമാകും, വിളവര്‍ധനവ് ഗുണകരം
കൃത്രിമമഴ എന്നു കേള്‍ക്കുമ്പോള്‍ ഇതെന്താണെന്നൊരു ആകാംക്ഷ ഒട്ടുമിക്ക ആളുകളിലും ജനിക്കാറുണ്ട്. കഠിനമായ ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലെ കൃഷിയെ സംരക്ഷിക്കാനുള്ള ഒരു ശാസ്ത്രീയ മാര്‍ഗമാണ് ക്ലൗഡ് സീഡിംഗ് അഥവാ കൃത്രിമ മഴ. ലോകത്ത് പലയിടത്തും അടിയന്തരഘട്ടങ്ങളില്‍ കൃത്രിമ മഴ പെയ്യിച്ചിട്ടുണ്ട്. ഇനി എന്താണ് കൃത്രിമ മഴയെന്നറിയാം. അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയായ ട്രോപ്പോസ്ഫിയറില്‍ നിന്നും മുകളിലേക്കു പോകുന്തോറും അന്തരീക്ഷ താപനില കുറഞ്ഞുവരുന്നു. അതിനാല്‍ ട്രോപോസ്ഫിയറിലെ മേഘങ്ങളില്‍ പൊതുവേ താപനില കുറവായിരിക്കും. താപനില പൂജ്യം ഡിഗ്രിയ്ക്കു മുകളിലായ മേഘങ്ങളെ ചൂടുമേഘങ്ങളെന്നും പൂജ്യം ഡിഗ്രിയ്ക്കു താഴെയായ മേഘങ്ങളെ തണുത്ത മേഘങ്ങളെന്നും വിളിക്കുന്നു. ഇതില്‍ ചൂടുമേഘങ്ങള്ക്കുള്ളിലെ ചെറു ജലകണികകള്‍ പരസ്പരമുള്ള കൂട്ടിയിടികളുടെ ഫലമായി വലിയ കണികകളായി മാറുന്നു. ഒടുവില്‍ ഇതു പൊട്ടി ഭൂമിയില്‍ മഴയായി പെയ്യുന്നു. ഇതുപോലെ തന്നെ തണുത്ത മേഘങ്ങള്‍ക്കുള്ളില്‍ ഐസ് പരലുകള്‍ കൂടിച്ചേരുകയും അത് മേഘത്തിന്റെ താഴ്ഭാഗത്തേക്ക് പതിയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന്…
Read Moreബന്ധു മക്കളെ പീഡിപ്പിച്ചെന്നറിഞ്ഞിട്ടും അമ്മയുടെ പ്രതികരണം വെറുമൊരു താക്കീതിലൊതുങ്ങി, ഇളയമകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്ന നിര്‍ദേശവും ഒഴിവാക്കി, മാതാപിതാക്കള്‍ മദ്യത്തിന് അടിമയെന്ന് അയല്‍ക്കാര്‍
പാലക്കാട് വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ സഹോദരിമാരെ മാസങ്ങളുടെ ഇടവേളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുണ്ടാകുമെന്ന് സൂചന. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത നാലുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സാഹചര്യങ്ങള്‍ കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതിനാലും രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായിട്ടുള്ളതിനാലുമാണ് ചോദ്യം ചെയ്യലില്‍ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയുള്ളത്. ഒന്നരമാസം മുമ്പ് മരിച്ച ആദ്യ പെണ്‍കുട്ടിക്കൊപ്പം രണ്ടാമത്തെ പെണ്‍കുട്ടിയും നിരവധിതവണ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയായിട്ടുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മൂത്ത പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസിന്റെ വീഴ്ചയ്ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. കൂട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന അമ്മയുടെ മൊഴി പോലീസ് കാര്യമായി എടുക്കാഞ്ഞതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. അതേസമയം, മരിച്ച കുട്ടികളുടെ ജീവിതത്തെപ്പറ്റി അയല്ക്കാര്ക്ക് യാതൊരു മതിപ്പുമില്ല. മാതാപിതാക്കള്‍ മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും അടിമയാണത്രേ. പലപ്പോഴും വീട്ടില്‍ കലഹം നടന്നിരുന്നുവെന്ന് അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അപരിചിതരായ ആളുകളും പലപ്പോള്‍…
Read Moreഅഛാദിന്‍ ബാങ്കുകള്‍ക്ക്! പണമെടുത്താലും ഇട്ടാലും ബാലന്‍സ് നോക്കിയാലും അക്കൗണ്ടില്‍ പണമില്ലെങ്കിലും പിഴ; ഇതാണോ പ്രധാനമന്ത്രി പറഞ്ഞ ഡിജിറ്റല്‍ ഇന്ത്യ?
ജോർജ് കള്ളിവയലിൽ ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന പൊതു, സ്വകാര്യ വാണിജ്യ ബാങ്കുകള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകം. ഇതുവരെ സൗജന്യമായിരുന്ന പല കാഷ് ഇടപാടുകള്‍ക്കും അമിതചാര്‍ജും പിഴയും ഈടാക്കി തുടങ്ങിയപ്പോഴും കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശ നടപടിക്കു തയാറായിട്ടില്ല. പകരം പിഴയും എടിഎം ചാര്‍ജുകളും ഒഴിവാക്കാന്‍ ബാങ്കുകളോട് ഉപദേശിച്ചു തലയൂരുകയാണ്. റിസര്‍വ് ബാങ്കും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. ഏപ്രില്‍ ഒന്നു മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍നിന്നു 100 രൂപ വരെ പ്രതിമാസം പിഴയും ഇതിന്റെ സര്‍വീസ് ചാര്‍ജും ഈടാക്കാനായിരുന്നു എസ്ബിഐ തീരുമാനം. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കേന്ദ്രം ഇന്നലെ അഭ്യര്‍ഥിച്ചു. എടിഎമ്മുകളില്‍നിന്നു നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതിനും കാഷ് ഇടപാടുകള്‍ക്കുമുള്ള അധിക ചാര്‍ജുകളും പുനഃപരിശോധിക്കണമെന്ന് സ്വകാര്യ മേഖലയിലേത് അടക്കമുള്ള എല്ലാ ബാങ്കുകളോടും കേന്ദ്രം അഭ്യര്‍ഥിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ പല ബാങ്കുകളും അധിക…
Read Moreഒരു മാസം മുമ്പ് 14 വയസുകാരിയായ സഹോദരി തൂങ്ങി മരിച്ച സ്ഥലത്ത് ഒന്‍പതുകാരിയായ ശരണ്യയും, ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതു കണ്ടെന്നു വെളിപ്പെടുത്തിയ ശരണ്യയ്ക്കു സംഭവിച്ചതെന്ത്?
ഒന്നര മാസത്തിനിടെയുണ്ടായ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9) യെയാണു കഴിഞ്ഞദിവസം വൈകീട്ട് ഏഴരയോടെ വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന് ഷാജിയാണു തൂങ്ങി മരിച്ച നിലയില്‍ ശരണ്യയെ ആദ്യം കണ്ടത്. ജനുവരി 12നു ശരണ്യയുടെ ചേച്ചി തൃപ്തി (14) യെ ഇതേ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശരണ്യയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നര മാസം മുമ്പു വീട്ടിനകത്തു വൈകീട്ട് 4.30 യോടെയാണു തൃപ്തിയെതൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആ ദിവസം മൂന്നരയോടെ വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി പോകുന്നതു കണ്ടതായി ശരണ്യ പൊലീസിനു മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എഎസ്പി പൂങ്കുഴലി സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ടു നാട്ടുകാരനായ ഒരാളെ പോലിസ്…
Read Moreഉറങ്ങി എണീറ്റ കൊണ്ടോട്ടിക്കാര്‍ ഞെട്ടി! ഒരു രാത്രി കൊണ്ട് കിണറുകളില്‍ ജലനിരപ്പുയര്‍ന്നു, കുളങ്ങള്‍ നിറഞ്ഞു കവിഞ്ഞു, ഒന്നും മനസിലാകാതെ നാട്ടുകാര്‍
കൊണ്ടോട്ടി: കൊടും വേനലില്‍ വറ്റിത്തുടങ്ങിയ കിണറുകളില്‍ പെട്ടെന്ന് ജലനിരപ്പുയരുന്നതും കുളങ്ങള്‍ നിറഞ്ഞു കവിയുന്നതും ജനങ്ങളില്‍ ആശ്ചര്യവും ആശങ്കയും ഉണര്‍ത്തുന്നു. ചെറുകാവ് പഞ്ചായത്തിലാണ് സംഭവം. ഒറ്റ ദിവസം കൊണ്ട് ഒരു മീറ്റര്‍ വരെയാണ് കിണറുകളില്‍ ജലനിരപ്പുയര്‍ന്നത്. കൊടും വേനലില്‍ വറ്റി തുടങ്ങിയ ഏകദേശം പത്തു കിണറുകളിലാണ് പെട്ടെന്ന് ജലനിരപ്പുയര്‍ന്നത്. വെള്ളം വറ്റിയതിനാല്‍ ഈ കിണറുകള്‍ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. യാതൊരു ദുര്‍ഗന്ധമോ നിറവ്യത്യാസമോ വെള്ളത്തിനില്ല. ആളുകള്‍ ഇത് ഉപയോഗിക്കാനും തുടങ്ങി. രണ്ടുമാസമായി കുളത്തില്‍ കുറച്ച് വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വരണ്ടുകിടന്ന തൊട്ടടുത്ത വാഴത്തോട്ടത്തിലും ഉറവ പൊട്ടിയിട്ടുണ്ട്. വെള്ളംനിറയുന്ന കിണറുകളും കുളവും കാണാന്‍ ഒട്ടേറെപ്പേരാണെത്തുന്നത്. ശനിയാഴ്ച രാവിലെയാണ് കിണറുകളിലെ മാറ്റം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റ ദിവസംകൊണ്ട് ഒരു മീറ്റര്‍വരെ ഉയരത്തില്‍ കിണറുകളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. വെള്ളത്തിന് ദുര്‍ഗന്ധമോ നിറവ്യത്യാസമോ ഒന്നുമില്ലാത്തതിനാല്‍ ആളുകള്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ അതിശയിപ്പിച്ചത് അടുത്തടുത്ത വീടുകളിലെ കിണറുകളില്‍ ചിലതില്‍…
Read Moreരാത്രി 1.30 വരെ ശരണ്യ ഫോണില്‍ സംസാരിച്ചത് ആരോട്? കൂട്ടുകാരിയുടെ സഹോദരനായ കാമുകന് ബ്ലാക്മെയില്‍ ചെയ്തിരുന്നതായി സൂചന, ശരണ്യയുടെ മരണത്തില്‍ സര്‍വത്ര ദുരൂഹത
നെയ്യാറ്റിന്‍കരയില്‍ ബിഡിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. പെരുമ്പഴുതൂര്‍ വടകോട് ചെമ്മണ്ണുവിള ശ്രീഗുരുവില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയായ എസ്.ജെ. ശരണ്യ 2016 മെയ് 29നാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ശരണ്യ മരിച്ച് ഒരു വര്‍ഷമാകുന്ന സമയത്തും പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ പോലീസ് ശ്രമിക്കാത്തതില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്. പഠനത്തില്‍ മുന്നിലായിരുന്ന ശരണ്യ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. പെണ്‍കുട്ടി ഉദിയന്‍കുളങ്ങര സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഒരു കൂട്ടുകാരി വഴിയാണ് അവരുടെ സഹോദരനായ യുവാവുമായി ശരണ്യ പരിചയത്തിലായത്. അത് പിന്നീട് പ്രണയത്തിന് വഴിമാറി. ഫോണിലൂടെയും നേരിട്ടും ഇയാള്‍ ശരണ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ശരണ്യയുടെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. ശരണ്യയുടെ മരണശേഷം സഹപാഠികളില്‍ ചിലരില്‍ നിന്നാണ് കൂട്ടുകാരിയുടെ സഹോദരനുമായുള്ള അടുപ്പത്തെപ്പറ്റി വീട്ടുകാര്‍ക്ക് സൂചന ലഭിച്ചത്. ശരണ്യ യുവാവില്‍നിന്നും മാനസികവും ശാരീരികവുമായ പീഡനം അനുഭവിക്കുകയായിരുന്നെന്നും ബ്ലാക്ക് മെയിലിംഗിന്…
Read Moreഇതാണോ സാധനം, ഈ തടിച്ച ശരീരം കഥാനായികയ്ക്ക് ചേര്‍ന്നതല്ല, ആ സംവിധായകന്റേത് പെരുമാറ്റം തികച്ചും മര്യാദയില്ലാത്തത്, മഞ്ജിമയ്ക്ക് നേരിട്ട ദുരനുഭവം ഇങ്ങനെ
നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ സിനിമ രംഗത്തെ പല മോശം കാര്യങ്ങളും പുറത്തായി കൊണ്ടിരിക്കുകയാണ്. നടികള്‍ പലരും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗികപരമായ ആക്രമണങ്ങള്‍ തുറന്നുപറയുകയാണ്. പത്മപ്രിയയും പഴയ നടി ചാര്മിളയുമൊക്കെ ഇത്തരത്തില്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ആദ്യം ഇത്തരത്തില്‍ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത് യുവതാരം മഞ്ജിമ മോഹനാണ്. മലയാളത്തില്‍ അല്ല നടിക്ക് മോശം അനുഭവം നേരിടേണ്ടിവന്നത് എന്നുമാത്രം. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ അച്ചം എന്‍പത് മടിമയൈടാ എന്ന ചിത്രത്തിന് ശേഷം നടിക്ക് തമിഴില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നിരുന്നു. അതിലൊരു ചിത്രത്തിന്റെ സംവിധായകനാണ് ഇത്തരത്തില്‍ പെരുമാറിയത്. ‘‘ഇതാണോ സാധനം, ഈ തടിച്ച ശരീരം കഥാനായികയ്ക്ക് ചേര്‍ന്നതല്ല’ തന്നെ നോക്കി സംവിധായകന് ഇങ്ങനെ പറഞ്ഞെന്നാണ് മഞ്ജിമ വെളിപ്പെടുത്തിയത്. അത് തനിക്ക് മുഖത്തേറ്റം ഒരു പ്രഹരമായിരുന്നു എന്ന് മഞ്ജിമ പറയുന്നു. തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. അത് കേട്ട ക്ഷണം ഞാന്‍…
Read Moreവ്യാജസന്ദേശം! വഴിയിൽ തടഞ്ഞ് മൊബൈൽഫോണിലെ അശ്ലീലദൃശ്യ പരിശോധന; ഇത്തരത്തിലുള്ള അറിയിപ്പ് ഇറക്കിയിട്ടില്ലെന്നു സൈബർ സെൽ
കൊച്ചി: സൈബർ സെല്ലിന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതു വ്യാപകമാകുന്നു. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയാണ് സൈബർ സെല്ലിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിക്കുന്നത്. അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുന്നവർക്കെതിരെ സൈബർ സെൽ നടപടി സ്വീകരിക്കുന്നുവെന്ന പേരിലുള്ള വാർത്തയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.വാഹന പരിശോധനയുടെ മാതൃകയിൽ റോഡിൽ ആളുകളെ തടഞ്ഞു നിർത്തി ഫോണ്‍ പരിശോധന നടത്തുമെന്നാണ് പ്രചരിക്കുന്ന വാർത്ത. വഴിയിൽ ആളുകളെ തടഞ്ഞു നിർത്തി ഫോണ്‍ പരിശോധിക്കുന്നത് പ്രായോഗികമായ കാര്യമല്ലെന്നും സൈബർ സെൽ ഇത്തരത്തിലുള്ള ഒരു അറിയിപ്പ് ഇറക്കിയിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു പദ്ധതിയില്ലെന്ന്് സൈബർ സെൽ അധികൃതരും വ്യക്തമാക്കി. റോഡുകളിലെ വാഹനപരിശോധനയുടെ മാതൃകയിൽ ആളുകളെ റോഡിൽ തടഞ്ഞു നിർത്തി ഓരോരുത്തരുടെയും ഫോണ്‍ വാങ്ങി സൈബർ സെൽ ഇന്റർഫേസുമായി ബന്ധിപ്പിച്ചുപരിശോധന നടത്തുമെന്നാണ് വ്യാജവാർത്തിയിൽ പറയുന്നത്. പരിശോധനയിൽ…
Read More