കുറേയേറെ പേരിൽ പുറംവേദനയ്ക്ക് കാരണമാകാറുള്ളത് അമിത വണ്ണമാണ്. പൊണ്ണത്തടിയുള്ളവരിൽ പുറത്തെ പേശികൾക്ക് കൂടുതൽ ഭാരം താങ്ങേണ്ടി വരുന്നതാണ് പൊണ്ണത്തടിയും പുറവേദനയുമായുള്ള ബന്ധം. അതുകൊണ്ടാണ് പൊണ്ണത്തടിയുള്ളവരിൽ പുറംവേദനയ്ക്കുള്ള ചികിത്സയുടെ പ്രധാന ഭാഗം പൊണ്ണത്തടി കുറയ്ക്കുകയാണ് എന്ന് പറയുന്നത്. എവിടെ കിടക്കണം?എല്ലാ ജീവജാലങ്ങളുടേയും ലക്ഷ്യം സുഖമായി ജീവിയ്ക്കുകയാണ്. മനുഷ്യന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മനുഷ്യൻ സുഖമായിരിക്കുന്നതിന് സ്വീകരിക്കുന്ന രീതികൾ പലതും പുറംവേദനയ്ക്ക് കാരണമാകുന്നതാണ്. ഉദാഹരണത്തിന് കിടന്നുറങ്ങുന്നത് നല്ല പതുപതുത്ത മെത്തയിൽ ആയിരിക്കണം എന്ന് പലർക്കും നിർബന്ധമാണ്.ശരീരത്തിലെ അസ്ഥികൾക്ക് അസ്ഥികളുമായി ചേർന്നു നിൽക്കുന്ന പേശികളാണ് എപ്പോഴും താങ്ങായി പ്രവർത്തിക്കുന്നത്. ‘ കൂടുതൽ മാർദ്ദവമുള്ള മെത്തയിൽ കിടന്ന് ഉറങ്ങുമ്പോൾ ഈ പേശികൾക്ക് അവയുമായി യോജിച്ച് കിടക്കുന്ന അസ്ഥികൾക്ക് താങ്ങായി പ്രവർത്തിക്കാൻ കഴിയുകയില്ല. ഇങ്ങനെയുള്ള ചിന്ത കാരണം പലരും മരക്കട്ടിലിലോ തറയിലോ കിടന്നുറങ്ങാറുണ്ട്. അതും നല്ല നടപടിയാണ് എന്ന് പറയാൻ കഴിയില്ല. ഒരു പലകക്കട്ടിലിൽ…
Read MoreCategory: Health
പുറംവേദനയ്ക്കു കാരണക്കാർ നമ്മളോ?
അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാൻ പ്രയാസമാണ് എന്ന് പറയുന്നവരുണ്ട്. ഇപ്പോൾ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. വളഞ്ഞിരുന്ന് ഉറങ്ങിയാൽ…പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ അവരവർ തന്നെയാണ് ഉണ്ടാക്കുന്നത്.വളഞ്ഞ് തിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതൽ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതൽ ഉയരമുള്ള തലയിണ, ടൂ വീലറിലും ത്രീ വീലറിലും കൂടുതൽ യാത്ര ചെയ്യുക, എന്നിവയെല്ലാം പുറംവേദന ഉണ്ടാകുന്നതിന് വ്യക്തമായ കാരണങ്ങളാണ്. കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നവർ പലരും മുൻപോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയിൽ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേൽ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. കുഷൻ ഉപയോഗിക്കാംഒാഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയിൽ ഇരിക്കുമ്പോൾ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവർന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിന് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പുറത്ത് ഒരു കുഷ്യൻ ഉപയോഗിച്ച്…
Read Moreചെവിയുടെ ബാലൻസ് തെറ്റിയാൽ സംഭവിക്കുന്നത്..!
വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേഴ്സ് ഡിസീസ്. ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം. ചെവിയിൽ മണിമുഴങ്ങുന്നതു പോലെയുള്ള ശബ്ദവും, ചെവിക്കായമില്ലതെതന്നെ ചെവി നിറഞ്ഞിരിക്കുന്നതു പോലുള്ള തോന്നലും ഇടയ്ക്കിടെ അനുഭവപ്പെടുന്ന കേൾവിക്കുറവുമൊക്കെയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ. രോഗം ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കേൾവി പൂർണമായും നഷ്ടപ്പെടാം.സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്. എന്താണു കാരണം?ചെവിക്കുള്ളിലെ അർധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണയായി പറയപ്പെടുന്ന കാരണം. എന്നാൽ, ഇക്കാര്യം ചില ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നില്ല. ചെവിക്കുള്ളിലെ രക്തക്കുഴലുകൾ മൈഗ്രേനിലെ പോലെ കോച്ചി ചുരുങ്ങുന്നതാണ് മിനിയേഴ്സ് രോഗം ഉണ്ടാകുന്നതിനു കാരണമെന്നു കരുതപ്പെടുന്നു. വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ചിലരിൽ ഇതു പാരമ്പര്യമായി കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളിക്കളയാനാവില്ല. സാധാരണ ചെയ്യുന്നത്ചെവിയിലുണ്ടാകുന്ന എൻഡോലിംഫിന്റെ അമിതോത്പാദനമാണോ , അവ…
Read Moreഗർഭകാലത്ത് ദന്തപരിചരണം കുറഞ്ഞാൽ…?
ഗർഭധാരണം മുതൽ ദന്തസംരക്ഷണ മാർഗങ്ങൾ ആരംഭിച്ചിരിക്കണം. ഗർഭിണികളിൽ കണ്ടുവരുന്ന ചില ദന്തരോഗങ്ങളാണ് മോണപഴുപ്പ്, മോണയിൽ ദശവളരൽ, പല്ലിന് ഇളക്കം, പല്ലിന് കേട് തുടങ്ങിയവ. മോണപഴുപ്പ്50 – 100 ശതമാനം സ്ത്രീകളിൽ രണ്ടുമുതൽ എട്ടുമാസം വരെയുള്ള കാലയളവിൽ മോണരോഗം കണ്ടുവരുന്നു. ഇത് ഒന്‍പതാംമാസം ആകുന്പോഴേക്കും കുറയുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. മോണയിൽനിന്ന് രക്തം വരിക, മോണയുടെ നിറവ്യത്യാസം, മോണവീക്കം ഇവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതിനുള്ള കാരണം പ്രൊജസ്ട്രോണിന്റെ അളവ് കൂടുന്നതാണ്. പ്രസവത്തിനു മുന്‍പ് നല്ല ദന്തസംരക്ഷണമുണ്ടെങ്കിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ചുരുക്കമായിരിക്കും. മോണയിലെ ദശവളരൽഇത് സ്ത്രീകളിൽ മൂന്നാം മാസത്തിലാണ് കണ്ടുവരുന്നത്. മോണരോഗമുള്ള ഗർഭസ്ഥ സ്ത്രീകളിൽ മുകളിലെ മുന്നിലെ മോണയിൽ ദശ വളരുന്നതുപോലെ നീല നിറത്തിലാണ് കാണപ്പെടുന്നത്. ഇത് മോണയുടെ വീക്കം മാത്രമാണ്. ഇവ കാൻസറസായി കാണക്കാക്കരുത്. ഇവയ്ക്ക് സാധാരണ വേദന ഉണ്ടാകാറില്ല. പക്ഷേ ഭക്ഷണപദാർഥങ്ങൾ കയറിയിരിക്കുന്പോൾ ഇതിൽ വേദന അനുഭവപ്പെടാറുണ്ട്. ദശയിൽനിന്നുള്ള രക്തസ്രാവം…
Read Moreഡിപ്രഷൻ(വിഷാദം); വിഷാദത്തിനു ഹോമിയോ ചികിത്സ ഫലപ്രദം
കാലാനുസരണ വിഷാദരോഗം മഞ്ഞുകാലത്തും കഠിന മഴക്കാലത്തും സൂര്യപ്രകാശം കുറയുന്പോൾ ചിലരിൽ ഒരു തരം വിഷാദം കടന്നെത്തുന്നു. സമൂഹത്തിൽ നിന്നൊക്കെ അകന്ന് വീട്ടിൽ കിടന്നുറങ്ങും. അങ്ങനെ തടിയൊക്ക ഒന്നു കൂടും. വെയിലു തെളിയുന്ന കാലം വരുന്പോൾ ഇതു നോർമലാവുകയും ചെയ്യും. വലിയ ചികിൽസയൊന്നും വേണ്ടങ്കിലും ഇങ്ങനെ ഒരു രോഗാവസ്ഥ തനിക്കുണ്ടെന്നു സ്വയവും ബന്ധുക്കളും മനസിലാക്കി ചെയ്യേണ്ട ജോലികളൊക്കെ നേരത്തെ ചെയ്തുവച്ചാൽ മതി. സൈക്കോട്ടിക് ഡിപ്രഷൻ ഇത് ഇത്തിരി ഭീകരനാണ്. മിഥ്യാഭ്രമങ്ങളും മിഥ്യാദർശനങ്ങളുമൊക്കെ അനുഭവിക്കുന്ന സൈക്കോസിസിന്റെ കൂടെ ശക്തമായ വിഷാദവും കൂടെക്കൂടും. ബൈ പോളാർഡിസോഡറിനോടൊപ്പമുള്ള വിഷാദം ഇതൊരു ഭീകര വിഷാദം ആണ്. ഇതിനു തൊട്ടുപിന്നാലെ അമിത സന്തോഷവും പ്രവർത്തനങ്ങളും കൂടുന്ന മാനസികരോഗാവസ്ഥയും മാറി മാറി വരും. ശക്തമായ മരുന്നുകൾ ഇത്തരം ചികിൽസയിൽ വേണ്ടിവരും. ഈ രണ്ടവസ്ഥകളും മാറിമാറി വന്നു കൊണ്ടിരിക്കും പ്രസവാനന്തരം വിഷാദമോ?പ്രസവശേഷം മിക്ക സ്ത്രീകളിലും ചെറിയ വിഷാദം ഉണ്ടാകാം.…
Read Moreഡിപ്രഷൻ(വിഷാദം) ‘ആരും തന്നെ മനസിലാക്കുന്നില്ല, തിരിച്ചറിയുന്നില്ല..!’
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണ്. അവയ്ക്കു ചികിൽസയൊന്നും വേണ്ടെന്നു നമുക്കറിയാം. എന്നാൽ നമ്മളെ പെട്ടെന്നൊന്നും വിട്ടുപിരിയാത്ത, നീരാളിയെപ്പോലെ നമ്മെ അഗാധ ഗർത്തത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ശക്തമായ വിഷാദാവസ്ഥകളുണ്ട്. ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന യു ട്യൂബ് സ്റ്റാറുകളിൽ ഒരാളായ ലില്ലി സിംഗ് ഒരിക്കൽ പറഞ്ഞത് ‘വിഷാദത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്നുള്ളത് ഉള്ളിലനുഭവപ്പെടുന്ന കടുത്ത ഏകാന്തതയാണ്. ഒരായിരം ആൾക്കാർ നമ്മുടെ മുറിയിലുണ്ടായിരുന്നാലും നമുക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്ന അവസ്ഥയാണത്.’’ ആൾക്കൂട്ടത്തിൽ തനിയെ!ഇതുതന്നെയാണ് എത്രയോ കാലം മുന്‍പ് മലയാളത്തിന്റെ മുടിചൂടാമന്നനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ഒറ്റ വാക്കിൽ തന്റെ പുസ്തകത്തിന്റെ തലക്കെട്ടാക്കിയത് – ‘ആൾക്കൂട്ടത്തിൽ തനിയെ’’. ഭീതിദമായ അവസ്ഥയാണത്. ആരും തന്നെ മനസിലാക്കുന്നില്ല, തിരിച്ചറിയുന്നില്ല. ആരോടും ഒന്നും പറഞ്ഞിട്ടും കാര്യമില്ല എന്ന തോന്നൽ ഇവരിൽ കൂടുതലായുണ്ടാകും. അതിനാൽ തന്നിലേക്ക് ഒതുങ്ങും. ചിലരിൽ ആത്മഹത്യാ ചിന്ത ഉടലെടുക്കും. ഇത് രോഗികളുടെ ഉറക്കത്തെയും…
Read Moreനിപ്പ- അറിയേണ്ടതെല്ലാം; ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപ്പയെ പ്രതിരോധിക്കാം
സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്ക് ധരിക്കേണ്ടതാണ്. നിപ്പ വൈറസ്ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍…
Read Moreഹോം ഐസൊലേഷന്‍ കരുതലോടെ; എസി മുറി വേണ്ട
അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്കു രോഗം വരാതെ സംരക്ഷിക്കാനാകും. ഹോം ഐസൊലേഷന്‍ എന്നത് വീട്ടിലെ ഒരു മുറിയില്‍ തന്നെ കഴിയണമെന്നതാണ്. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് ഹോം ക്വാറന്റൈൻ അനുവദിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍. എസി മുറി വേണ്ടബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്സെന്ററുകള് ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. അഥവാ മുറിക്കു പുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും ഡബിള്‍ മാസ്ക് ധരിക്കേണ്ടതാണ്.…
Read Moreഓർക്കുക, ആരിൽ നിന്നും കോവിഡ് പകരാം
35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നെന്ന് പഠനം. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ഹോം ക്വാറന്റൈന് വ്യവസ്ഥകൾ കൃത്യമായി പാലിക്കുക. ഹോം ക്വാറന്റൈനിൽ കഴിയുന്പോൾഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നു പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്ക് ധരിക്കുകയും വേണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. അനാവശ്യ ചടങ്ങുകളിൽ പങ്കെടുക്കരുത്* വാക്സിനെടുക്കുക.* ഡബിൾ മാസ്ക് ശരിയായി ധരിക്കുക* രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക* സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ വൃത്തിയാക്കുക* കോവിഡ് കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക.* പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുക. സന്പർക്കമുള്ളവർരോഗിയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി ക്വാറന്റൈനിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം.…
Read Moreഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ;വയറു നിറയ്ക്കാനുള്ളതല്ല; ഫാസ്റ്റ് ഫുഡ് വീട്ടിൽ തയാറാക്കാം
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യതയാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്നീടു മാംസത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. മൃഗങ്ങൾക്ക് അസുഖം വരാതിരിക്കാൻ നല്കുന്ന ആന്റി ബയോട്ടിക്കുകളും മാംസത്തിൽ അവശേഷിക്കാനിടയുണ്ട്. ഇത്തരം ബോയിലർ ചിക്കൻ ശീലമാക്കുന്നവരുടെ ശരീരത്തിൽ ഹോർമോണ്‍ അടിഞ്ഞുകൂടും. തടി കൂടും. ആണ്‍കുട്ടികൾക്കും അമിതമായി സ്തനവളർച്ച ഉണ്ടാകും. കൈ കഴുകണംഭക്ഷ്യവിഷബാധ, ഭക്ഷണം മലിനമാകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു റസ്റ്ററൻറ് ഉടമകൾക്കും ജീവനക്കാർക്കും കൃത്യമായ അറിവുണ്ടായിരിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ടോയ്് ലറ്റിൽ പോയ ശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കിൽ പോലും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാതെയാകാം. മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടം. അതിനാൽ കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു റസ്റ്ററൻറ് തൊഴിലാളികൾക്കു ഫലപ്രദമായ ബോധവത്കരണ ക്ലാസുകൾ നല്‍കണം. ആരോഗ്യകരമാക്കാംവീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം…
Read More