പോഷകക്കുറവ്, വ്യയാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്രതിരോധശേഷി ദുർബലമാക്കുന്നു. ജീവിതശൈലിയിലും ആഹാരക്രമത്തിലും ശ്രദ്ധിച്ചാൽ പ്രതിരോധ സംവിധാനത്തിന്റെ കരുത്തുകൂട്ടാം. ആഹാരക്രമത്തിനു(ഡയറ്റ്) ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ കാര്യമായ പങ്കുണ്ട്. വെളുത്തുള്ളി * വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കുന്നതിൽ മുന്തിയ കഴിവാണുളളത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി വെളുത്തുളളിക്കുണ്ടെന്നു ഗവേഷകർ. * കാൻസർ പ്രതിരോധത്തിനും വെളുത്തുളളി സഹായകമെന്നു പഠനം. * ജലദോഷം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ളീറോസിസ് തുടങ്ങിയ രോഗങ്ങൾ തടയുന്നതിനും വെളുത്തുള്ളി സഹായകം. * രക്തസമ്മർദം(ബിപി), കൊളസ്ട്രോൾ എന്നിവ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി ഫലപ്രദം. ജൈവ പച്ചക്കറികൾ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തിയ ആഹാരക്രമം പ്രതിരോധശക്തി മെച്ചപ്പെടുത്തും. അവയിലുളള വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡൻറുകളും രോഗാണുക്കളെ തുരത്താനുളള ശേഷി മെച്ചപ്പെടുത്തുന്നു. എന്നാൽ, ജൈവരീതിയിൽ വിളയിച്ച പച്ചക്കറികളാണ് ആരോഗ്യജീവിതത്തിനു വേണ്ടത്. പച്ചയ്ക്കും ജ്യൂസാക്കി കഴിക്കാനും സുരക്ഷിതം ജൈവരീതിയിൽ…
Read MoreCategory: Health
പല്ലുകൾക്ക് തേയ്മാനം ; ചികിത്സ രീതികളെക്കുറിച്ചറിയാം
പ്രായം കൂടുന്പോൾ ഇനാമലിനു തേയ്മാനം ഉണ്ടാകുന്നതുമൂലം പല്ലുകൾക്ക് മഞ്ഞനിറം കൂടുന്നു. മുകൾ മോണയും കീഴ്താടിയും തമ്മിൽ കൃത്യമായ അളവിൽ അല്ല കടി കൊള്ളുന്നത് എങ്കിൽ തേയ്മാന സാധ്യതയേറും. ആമാശയത്തിലെ അസിഡിറ്റി മൂലമോ മറ്റു തരത്തിലുള്ള അസിഡിറ്റികൾ മൂലമോ പല്ലുകൾക്കു തേയ്മാനം ഉണ്ടാവാം. രാത്രിയിൽ കിടന്നുറങ്ങുന്പോൾ വയറ്റിലെ ഫ്ളൂയിഡ് വായിൽ എത്തുകയും ഇത് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. ഒരു ദിവസം കൊണ്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമല്ല ഇത്. പല ദിവസങ്ങൾ കൊണ്ടും മാസങ്ങൾ കൊണ്ടും ഇതുണ്ടാകുന്നു. ഇനാമൽ ദ്രവിച്ചുപോയാൽ അത് വീണ്ടും ഉണ്ടായി വരില്ല. ശരീരത്തിലെ ഏറ്റവും കട്ടിയുള്ള അംശമാണ് പല്ലിന്റെ ഇനാമൽ. എങ്ങനെ തിരിച്ചറിയാം?പല്ലുകൾ മോണയുമായി ചേരുന്ന ഭാഗത്ത് തേയ്മാനം സാധാരണയായി കാണാറുണ്ട്. നഖം വച്ച് തൊടുന്പോൾ ഉടക്കുന്നതുപോലെ തോന്നുന്നുവെങ്കിൽ – തേയ്മാനം ആണെന്ന് ഉറപ്പിക്കാം. ബ്രക്സിസം (രാത്രിയിൽ ഉള്ള പല്ലുകടി) പല്ലിന്റെ ഉപരിതലത്തിലുള്ള തേയ്മാനത്തിനും…
Read Moreമഞ്ഞപ്പിത്തം കാരണമറിഞ്ഞു ചികിത്സിക്കാം
കുടിവെള്ളംം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. എലിപ്പനി പോലുള്ളവയിൽ ബാക്റ്റീരിയയാണു രോഗാണു. എന്നാൽ ഇപ്പോൾ ജലത്തിലൂടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി, എന്നിവ ശരീര സ്രവങ്ങളിലൂടെയാണു പകരുന്നത് എന്നോർക്കുക. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്. പൊതുജനങ്ങൾ രോഗമറിയാൻ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന അവസ്ഥയിലാണു സാക്ഷരകേരളത്തിലെ ആരോഗ്യ ബോധം, അതു സഹിക്കാം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്. എന്താണു മഞ്ഞപ്പിത്തം? കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണ്ണവസ്തു രക്തത്തിൽ…
Read Moreവായ്പുണ്ണ് ( മൗത്ത് അൾസർ) എങ്ങനെ ചികിത്സിക്കാം?
ചുണ്ടുകൾ, കവിൾ, നാവിന്റെ ഇരുവശം, ടോൺസിലിനു ചുറ്റും എന്നീ സ്ഥലങ്ങളിലാണ് ആഫ്തസ് അൾസർ സാധാരണയായി കണ്ടുവരുന്നത്. ഈ അൾസറുകൾ 5 എംഎമ്മിൽ താഴെ വലുപ്പമുള്ളവയാണ്. എപ്പോൾ ചികിത്സ തേടാം?രണ്ടാഴ്ചയിൽ കൂടുതൽ വായ്പുണ്ണ് നിലനിൽക്കുകയോ പതിവായി വായ്പുണ്ണ് വരികയോ ചെയ്താൽ ദന്തഡോക്ടറെ കാണുക. അസാധാരണമായ വലിയ വായ്പുണ്ണ്, വേദനയില്ലാത്ത വ്രണം, അധരങ്ങളിലേക്കു നീളുന്ന അൾസർ, ഭക്ഷണം കഴിക്കാനും കുടിക്കാനും കഠിനമായ ബുദ്ധിമുട്ടുകൾ, വ്രണം പ്രത്യക്ഷപ്പെടുന്പോഴെല്ലാം കടുത്ത പനി അല്ലെങ്കിൽ വയറിളക്കം എന്നിവ കണ്ടാൽ നിങ്ങൾ ഡോക്ടറെ കാണണം. വായ്പുണ്ണ് എങ്ങനെ നിർണയിക്കാം?ഒരു വിഷ്വൽ പരിശോധനയിലൂടെ നിങ്ങളുടെ ഡോക്ടർക്ക് വായ്പുണ്ണ് നിർണയിക്കാൻ കഴിയും. വായ്പുണ്ണ് ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നെങ്കിൽ നിങ്ങൾ ഒരു ദന്തഡോക്ടറുടെ സഹായം തേടുക. നിങ്ങൾക്ക് അയൺ ഫോളേറ്റ്, വിറ്റമിൻ എന്നിവയുടെ തോത് കുറവാണെന്നു ഡോക്ടർക്കു തോന്നുകയാണെങ്കിൽ ഒരു രക്തപരിശോധന നിർദേശിച്ചേക്കാം. വായ്പുണ്ണിന് വ്യക്തമായ കാരണം കണ്ടുപിടിക്കാൻ പറ്റാതെവരികയോ…
Read Moreനീണ്ടുനിൽക്കുന്ന വായ്പുണ്ണ് അവഗണിക്കരുത്
വായ്പുണ്ണ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ പല ദിവസങ്ങളെയും അരോചകമാക്കി മാറ്റുന്നു. നിസാര രോഗമാണെങ്കിലും ജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പുണ്ണ്. മോണയുടെ അടിഭാഗത്ത് വായൽ ഉണ്ടാകുന്ന ചെറിയ വേദനാജനകമായ മുറി വുകൾ. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും സംസാരിക്കുന്നതുംവരെ ഇവ കാരണം അസ്വസ്ഥതയുണ്ടാവാം. നീണ്ടുനിന്നാൽവായ്പുണ്ണ് സാധാരണയായി ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ നീണ്ടുനിൽക്കുന്നുള്ളൂ. എന്നിരുന്നാലും വളരെ വലുതോ വേദനാജനകമോ ആയ വായ്പുണ്ണ് ഉണ്ടെങ്കിലോ അല്ലെങ്കിൽ വളരെക്കാലം നീണ്ടുനിൽക്കുകയോ ചെയ്താൽ ഡോക്ടറുടെ ഉപദേശം തേടണം. കാരണങ്ങൾവായ്പുണ്ണിനു പിന്നിൽ കൃത്യമായ കാരണങ്ങളൊന്നുമില്ല. എന്നിരുന്നാലും ചില ഘടകങ്ങൾ വായ്പുണ്ണിലേക്കു നയിക്കുന്നു. * ഡെന്റൽ ബ്രേസുകൾ * വൈകാരിക സമ്മർദം, ഉറക്കക്കുറവ് * കട്ടിയുള്ള ബ്രിസിൽസ് ഉള്ള ബ്രഷ് ഉപയോഗിച്ചു പല്ലുതേക്കുന്നത്. കായികത്തിൽ ഏർപ്പെടുന്പോൾ ഉണ്ടാകുന്നപരിക്കുകൾ.* സോഡിയം ലോറിൽ സൾഫേറ്റ് അടങ്ങുന്ന ടൂത്ത്പേസ്റ്റും മൗത്ത്വാഷും ഉപയോഗിക്കുന്നത്.* പൈനാപ്പിൾ, ഓറഞ്ച്, നാരങ്ങ…
Read Moreഒളിച്ചിരിക്കുന്ന ഭീകരന്മാർ… വൈറസ് കാരണമല്ലാതെയും ഹെപ്പറ്റൈറ്റിസ്..!
ഹെപ്പറ്റൈറ്റിസ് ഡി രോഗത്തിന് ഡെൽറ്റ ഹെപ്പറ്റൈറ്റിസ്് എന്നും പറയും. വൈറസ് ബാധയുള്ള രക്തം വഴിയാണ് രോഗവ്യാപനം. മറ്റ് ഹെപ്പറ്റൈറ്റിസ് ഇനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അത്ര സാധാരണമല്ല എന്നൊരു പ്രത്യേകതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിലാണ് ഡി വൈറസിന്റെ ആക്രമണമുണ്ടാകുന്നത് എന്നത് ഒരു കൗതുകമാണ്. ബി വൈറസിന്റെ സാന്നിധ്യമില്ലാതെ ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് പെരുകാൻ സാധ്യമല്ലെന്ന് മനസ്സിലാക്കുക. മദ്യപാനംവൈറസ് ബാധ കാരണമല്ലാതെ സംഭവിക്കുന്ന ഹെപ്പറ്റൈറ്റിസിനെ നോണ്‍ ഇൻഫെക്ഷിയസ് ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കാം. അമിത മദ്യപാനം കരൾ ദ്രവീകരണത്തിനും ലിവർ ഹെപ്പറ്റൈറ്റിസിനും കാരണമാകാം (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്്). മദ്യപാനം കരൾ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ പൂർണമായും തകരാറിലാക്കുകയും ചെയ്യും. മരുന്ന് അമിതമായാൽവീര്യമേറിയ ഒൗഷധങ്ങളുടെ അമിതമോ തുടർച്ചയായതോ ആയ ഉപയോഗമാണ് വൈറസ് ബാധ കാരണമല്ലാത്ത ഹെപ്പറ്റൈറ്റിസിന് മറ്റൊരു കാരണം. ഗുരുതരമായ ധാരണപ്പിശക്!ഓട്ടോ ഇമ്മ്യൂണ്‍ സിസ്റ്റം റെസ്പോണ്‍സ് എന്നൊരു അസാധാരണ സാഹചര്യം കൂടി ഹെപ്പറ്റൈറ്റിസുമായി…
Read Moreഹെപ്പറ്റൈറ്റിസ് ബിയും സിയും ഭീകരന്മാർ!
ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്നാണ് ഹൈപ്പറ്റൈറ്റിസ്. പല കാരണങ്ങൾ കൊണ്ട് ഹൈപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. അമിത മദ്യപാനം, ചിലയിനം മരുന്നുകളുടെ ഉപയോഗം, വിഷബാധ എന്നിവയ്ക്കു പുറമേ കരൾകോശങ്ങൾക്ക് എതിരെ ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പറ്റൈറ്റിസിന് വഴിവയ്ക്കുന്ന സാഹചര്യങ്ങളാണ്. കൃത്യമായ രോഗനിർണയത്തിലൂടെ ഹൈപ്പറ്റൈറ്റിസ് യഥാസമയം കണ്ടുപിടക്കപ്പെടാതിരിക്കുകയോ, രോഗബാധ തിരിച്ചറിഞ്ഞാലും ചികിത്സ സ്വീകരിക്കാൻ വൈകുകയോ ചെയ്താൽ ഗുരുതരമായ കരൾ കാൻസറിനു പോലും ഹൈപ്പറൈറററിസ് വഴിവച്ചേക്കാം. കരൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ ജീവൽപ്രധാന പങ്കു വഹിക്കുന്ന അവയവമാണ് കരൾ. ദഹനരസങ്ങളിലൊന്നായ ബൈൽ ദ്രാവകം ഉത്പാദിപ്പിക്കുന്നതും, ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷാംശത്തെ അരിച്ച് അപകടം ഒഴിവാക്കുന്നതും കരളാണ്. ആയു്സു തീർന്ന ചുവപ്പു രക്തകോശങ്ങളിൽ നിന്നുള്ള ബിലിറൂബിൻ എന്ന ഘടകത്തെ പുറന്തള്ളന്നതും, അന്നജം, കൊഴുപ്പ്, പ്രോട്ടീനുകൾ എന്നിവയെ വിഘടിപ്പിക്കുന്നതും കരൾ തന്നെ. ശാരീരിക പ്രവർത്തനങ്ങളെ സന്തുലിതമായി…
Read Moreകുടവയർ ഒരു പ്രശ്നമാണ്; കോവിഡ് തടയാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്…
കോവിഡ് വൈറസിനെതിരേ ഏറ്റവും ജാഗ്രത പുലര്ത്തേണ്ടവരില് ഒരു വിഭാഗമാണു പ്രമേഹബാധിതര്‍. കോവിഡ് 19 പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു അണുബാധയാണ്. എല്ലാവിധ ശ്വാസകോശ അണുബാധകളും (അവ ബാക്ടീരിയ മൂലമാകട്ടെ, വൈറസ് മൂലമാകട്ടെ) പ്രമേഹമുള്ള വ്യക്തികളില്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് എത്തിച്ചേരാം. എച്ച്1എൻ 1 അണുബാധയും ക്ഷയരോഗവും പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അങ്ങനെ തന്നെയാണ് കോവിഡും. അമിതവണ്ണം അപകടംപ്രമേഹ ബാധിതരില്‍ അമിതവണ്ണവും ദുര്‍മ്മേദസും പൊതുവേ കണ്ടുവരുന്നുണ്ട്. അമിതവണ്ണം കോവിഡ് രോഗബാധയെ സങ്കീര്‍ണമാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. പ്രത്യേകിച്ചും കുടവയര്‍. അമിതവണ്ണമുള്ളവരില്‍ കോശങ്ങള്‍ക്കുള്ളിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്നു. ഇതിന്റെ ഫലമായി രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ഇമ്മ്യൂണ്‍ വ്യവസ്ഥ ദുര്‍ബലമാവുകയും അണുബാധയുണ്ടാകുന്നതിന് വഴിയൊരുങ്ങുകയും ചെയ്യുന്നു. പ്രശ്നമാകുന്ന കുടവയർമാത്രമല്ല, കുടവയറും അമിതവണ്ണവും സുഗമമായി ശ്വസിക്കുന്നതിനും തടസമുണ്ടാക്കും. വീര്‍ത്തിരിക്കുന്ന വയറുള്ളവരുടെ ശ്വാസകോശങ്ങളുടെ താഴെ ശരിയായി വായുസഞ്ചാരം ഉണ്ടാകില്ല.…
Read Moreപ്രമേഹബാധിതരുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത്….
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. അമിത വിശപ്പ്, ദാഹംപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreഹൃദയത്തിന്… ഗ്യാസിന്… കാൻസർ പ്രതിരോധത്തിന്… ഇത്തിരിക്കുഞ്ഞൻ വെള്ളുത്തുള്ളി ഒരു സംഭവം തന്നെ…
വെളുത്തുളളിയുടെ ഒൗഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറ് സ്വഭാവവും അലിസിനുണ്ട്. ഗ്യാസിനു പരിഹാരമുണ്ട്!ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. തീക്കനലിൽ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. വെളുത്തുളളി സൂപ്പും സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം. പച്ചയ്ക്കു കഴിക്കാംവിറ്റാമിൻ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, കോപ്പർ, ഇരുന്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുളളിയെ പോഷകസന്പുഷ്ടമാക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണം പൂർണമായും കിട്ടണമെങ്കിൽ പച്ചയ്ക്കു തന്നെ കഴിക്കണം. ഹൃദയത്തിന്ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം; ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, കൊറോണറി…
Read More