തിരുവനന്തപുരം: കോവിഡ് മരണങ്ങൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ജില്ലാതലത്തിൽ സമിതി രൂപീകരിക്കും. ജില്ലാ കളക്ടറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ഡിഎംഒ, എഡിഎം, ഡിസ്ട്രിക്റ്റ് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവി, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവർ അംഗങ്ങളാകും. നഷ്ടപരിഹാരത്തിനായി മരിച്ചവരുടെ ബന്ധുക്കൾ മതിയായ രേഖകൾ സഹിതം ജില്ലാ കളക്ടറിനു അപേക്ഷ നൽകണം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 10 മുതൽ അപേക്ഷ നൽകാം. ജില്ലാതല സമിതികൾ 30 ദിവസത്തിനുള്ളിൽ അപേക്ഷകളിൽ തീരുമാനമെടുക്കണമെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു. കോവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. കോവിഡ് പോസിറ്റീവായിരിക്കേ ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്നു സുപ്രീം കോടതിയും നിർദേശിച്ചിരുന്നു.
Read MoreCategory: Loud Speaker
കിരീടം പാലത്തിലിരുന്ന് കാറ്റ് കൊണ്ട് മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും; ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി
നേമം: കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും പദ്ധതിപ്രദേശം സന്ദർശിച്ചു. പദ്ധതി സംബന്ധിച്ച നിർദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയാണെന്നും അതിമനോഹരമായ സ്ഥലമാണെന്നും വാട്ടർ ടൂറിസത്തിനും ഫാം ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണെന്നും അടുത്ത ദിവസം തന്നെ ടൂറിസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക ടൂറിസം ദിനത്തിൽ മന്ത്രി വി. ശിവൻകുട്ടിയാണ് മണ്ഡലത്തിലെ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.മൂന്നു പതിറ്റാണ്ടു കൾക്കു മുന്‍പ് എ.കെ. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു രംഗം ഷൂട്ട് ചെയ്തത് ഇൗ പാലത്തിൽവച്ചായിരുന്നു. പദ്ധതിയുടെ ഭാഗമായി കായലിനോട് ചേർന്നു കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിംഗ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഇവിടെയൊരുക്കും . .
Read Moreപുരാവസ്തു തട്ടിപ്പ്; മോന്‍സന്റെ ശബ്ദസാമ്പിളുകള്‍ ഇന്ന് ശേഖരിക്കും;പഴുതടച്ച് ക്രൈംബ്രാഞ്ച് അന്വേഷണം; പരിശോധന നടത്തി വിവിധ വകുപ്പുകൾ
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിന്റെ ശബ്ദ സാബിളുകള്‍ ഇന്ന് ക്രൈംബ്രാഞ്ച് ശേഖരിക്കും. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനായാണ് ശബ്ദ സാബിളുകള്‍ ശേഖരിക്കുന്നത്. കാക്കനാട് ഫോറന്‍സിക് ലാബില്‍ വച്ചാണ് പരിശോധന നടക്കുക. അതേസമയം മോന്സന് മാവുങ്കലിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പണമായിട്ടാണ് ഇത് വാങ്ങിയിരിക്കുന്നത്. ഈ പണം സഹായികളുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഹായികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. അക്കൗണ്ടിൽ 176 രൂപ മാത്രം!തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ടാണെന്നാണ് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഇത് അന്വേഷണോദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ആ അക്കൗണ്ടില്‍ 176 രൂപ മാത്രമാണ് ഉള്ളതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മകളുടെ വിവാഹത്തിന് സുഹൃത്ത് ജോര്‍ജില്‍ നിന്ന് മൂന്നു…
Read Moreആനക്കൊമ്പും വ്യാജൻ? പുരാവസ്തുക്കളുടെ പഴക്കം പരിശോധിക്കും; യഥാര്‍ഥ ആനക്കൊമ്പാണെങ്കില്‍ മോൻസനെ വനംവകുപ്പും പൂട്ടും
കൊച്ചി: പുരാവസ്തുതട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മോന്‍സന്റെ വീട്ടിലും ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധനകൾ പുരോഗമിക്കുകയാണ്. പരാതിക്കാരില്‍നിന്നു വിശദമായ മൊഴിയെടുത്തും തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം. മോന്‍സന്റെ സഹായികളുടെ മൊഴിയുമെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഇവര്‍ പറഞ്ഞതെന്നാണ് സൂചന. അതേസമയം, നിരവധിപ്പേര്‍ മോന്‍സനെതിരേ മൊഴി നല്കാൻ സ്വമേധയാ എത്തുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ശില്പികളെക്കൊണ്ടും മറ്റും പണിയിക്കുകയും ചെയ്ത സാധനങ്ങള്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യവസ്തുക്കളാണെന്നു ധരിപ്പിച്ചായിരുന്നു മോന്‍സന്റെ തട്ടിപ്പ്. മോന്സൻ ശേഖരിച്ച പുരാവസ്തുക്കള്‍ വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ആര്‍ക്കിയോളജി വകുപ്പ് അധികൃതരെ സമീപിച്ചിട്ടുണ്ട്. ഇവയുടെ യഥാര്‍ഥ പഴക്കവും വിലയും തിട്ടപ്പെടുത്താനാണിത്. മോന്‍സന്റെ കലൂരിലെ വീട്ടില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്നലെയും പരിശോധനകള്‍ നടന്നു. വിവിധ സംഘടനകളുടെ പദവികള്‍ വഹിക്കുന്നുവെന്നു വ്യക്തമാക്കി വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ക്രൈംബ്രാഞ്ച്…
Read Moreസംസ്ഥാനത്ത് കോവിഡ് മരണം കാൽ ലക്ഷത്തിലേക്ക്; ഒഴിവാക്കപ്പെട്ട കണക്കുകളുടെ എണ്ണം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം ഔദ്യോഗിക കണക്കുകളനുസരിച്ച് കാൽ ലക്ഷത്തിലേക്ക്. ഇന്നലെ 155 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 24,965 ആയി. ഇതിനിടെ, ഒഴിവാക്കപ്പെട്ട മരണം കോവിഡ് പട്ടികയിൽ പെടുത്തുന്നതോടെ 8,000 മരണം കൂടി പട്ടികയിൽ വന്നേക്കും. ജില്ലാതലത്തിൽ മരണം സ്ഥിരീകരിക്കാൻ തുടങ്ങിയ ജൂണ്‍ 14 നു മുന്‍പ് പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയ മരണങ്ങൾകൂടിയാണ് പട്ടികയിൽ ചേർക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ തീവ്രത സാവധാനമെങ്കിലും കുറഞ്ഞു വരികയാണ്. ഇന്നലെ 90,394 സാന്പിളുകൾ പരിശോധിച്ചപ്പോൾ 12,161 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.46 ശതമാനത്തിലേക്കു താഴ്ന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ 1,541, എറണാകുളം 1,526, തിരുവനന്തപുരം 1,282, കോഴിക്കോട് 1,275, മലപ്പുറം 1,017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂർ 666, ആലപ്പുഴ 647,…
Read Moreകെഎസ്ആർടിസി ബസുകളിലെ ടിക്കറ്റ് ചാർജ് ഇളവ് നിർത്തലാക്കുന്നു! ഒക്ടോബർ ഒന്നുമുതൽ പഴയ ചാർജ് നിലവിൽ വരും
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കോവിഡ് കാലയാത്ര നിയന്ത്രണങ്ങളെ തുടർന്ന് കെ എസ് ആർ ടി സി നടപ്പാക്കിയിരുന്ന ടിക്കറ്റ് ചാർജ്ജ് ഇളവ് പിൻവലിക്കുന്നു. ഒക്ടോബർ ഒന്നുമുതൽ പഴയ ചാർജ് നിലവിൽ വരും. കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കുന്നതിനും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സൂപ്പർഫാസ്റ്റ് മുതൽ മുകളിലുള്ള എല്ലാ സർവീസുകൾക്കും 25 ശതമാനം നിരക്ക് ഇളവ് അനുവദിച്ചിരുന്നു. കോവിഡ്നിയന്ത്രണങ്ങൾ കൂടുതൽ ലഘുകരിച്ചിട്ടുള്ളതും, യാത്ര ഇളവുകൾ അനുവദിച്ചിട്ടുള്ളതുമായ സാഹചര്യത്തിൽ കേരളത്തിനുളളിൽ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡിലക്സ് എന്നിവയിലാണ് പഴയ നിരക്ക് ഏർപ്പെടുത്തുന്നത്. എന്നാൽ ജൻറം ,എ സി ബസ്സുകൾ, കേരളത്തിനകത്തും പുറത്തും സർവീസ് നടത്തുന്ന എ സി ബസ്സുകൾ തുടങ്ങിയവയ്ക്ക് യാത്ര നിരക്ക് ഇളവ് നിലനില്ക്കും. ഈ ബസ്സുകളിൽ യാത്രക്കാർ കുറവാണെന്ന കാരണത്താലാണ് യാത്ര ചാർജ്ജ് നിരക്ക് ഇളവ് തുടരുന്നതെന്ന്…
Read Moreമനുഷ്യാവകാശത്തിനായി വന്‍തട്ടിപ്പ് ! “ഓപ്പറേറ്റര്‍’ മാര്‍ക്ക് വിലങ്ങിടാന്‍ പോലീസ്; കോംപ്രമൈസിന് വന്‍ തുക; നിരവധി പേര് ഇരകളെന്ന് സൂചന
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് വന്‍ തട്ടിപ്പ്. ഹ്യൂമന്‍ റൈറ്റ്സ് എന്ന പേരില്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളാണ് വന്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. കോഴിക്കോട് നഗരത്തിലും സമാനമായ രീതിയില്‍ സ്ഥാപനം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയും നിരവധി രേഖകള്‍ പിടികൂടുകയും ചെയ്തു. നിയമവിരുദ്ധമായി മനുഷ്യാവകാശത്തിന്റെ പേരില്‍ ഇത്തരത്തില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. എരഞ്ഞിപാലം- അരയിടത്തുപാലം റോഡില്‍ നിര്‍മല്‍ ആര്‍ക്കേഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് വെല്‍ഫെയര്‍ എന്ന സ്ഥാപനത്തിനെതിരേയാണ് ഇന്നലെ നടക്കാവ് പോലീസ് കേസെടുത്തത്. നിയമപരമായ അധികാര സ്ഥാപനമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പൊതുജനങ്ങളില്‍നിന്നും പരാതി സ്വീകരിച്ചു ഇരുകക്ഷികളേയും വിളിച്ചു വരുത്തി പരാതി തീര്‍പ്പാക്കി അവരില്‍നിന്നും അന്യായമായി പണം വാങ്ങിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പെന്ന് പോലീസ് വ്യക്തമാക്കി. കോഴിക്കോട്…
Read Moreമോന്‍സനും നടന് ബാലയും തമ്മില്‍ അടുത്തബന്ധം! ആരോപണവുമായി അമൃതയുടെ അഭിഭാഷകന് പറയുന്നത് ഇങ്ങനെ…
കൊച്ചി: നടന് ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനത്തില്‍ മോന്സന് മാവുങ്കല്‍ ഇടപെട്ടുവെന്ന് അമൃതയുടെ അഭിഭാഷകന് പ്രേംരാജ്. മോന്‍സന്റെ വീട്ടില്‍ വച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്ന് പ്രേം രാജ് പറഞ്ഞു. തട്ടിപ്പു കേസില്‍ മോന്‍സനെതിരേ പരാതി നല്കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയുംഅന്ന് മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പ്രേം രാജ് പറഞ്ഞു. ബാലയ്ക്കുവേണ്ടി അന്നു സംസാരിച്ചത് അനൂപ് മുഹമ്മദ് ആയിരുന്നു. ഒരാഴ്ചയ്ക്കുശേഷം കുടുംബകോടതിയിലെ കേസിന് ബാല കോടതിയിലെത്തിയത് മോന്‍സന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് അന്ന് കാറോടിച്ചിരുന്നതെന്നും പ്രേം രാജ് പറഞ്ഞു.
Read Moreതിയറ്ററുകൾ തുറക്കുമോ? രണ്ടിന് അറിയാം രണ്ടിലൊന്ന്!
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഈ ആഴ്ച ഉണ്ടായേക്കും. ശനിയാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. തിയറ്ററുകളിൽ അൻപത് ശതമാനം സീറ്റിൽ പ്രവേശനം അനുവദിച്ചേക്കാൻ സാധ്യതയുണ്ടെങ്കിലും എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്. എ സി ഉപയോഗിക്കാതെ തിയറ്ററുകൾക്ക് പ്രവർത്തിക്കാനാകില്ല എന്നതിനാൽ മാസ്ക് , ശാരീരികാകലം ഉൾപ്പെടെ കർശന മാനദണ്ഡങ്ങൾ പാലിക്കാമെന്ന നിലപാടിലാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
Read Moreമോന്‍സനെ ചോദ്യം ചെയ്തു തുടങ്ങി; ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; മൊഴി നല്കാന് കൂടുതല്‍ പേരെത്തും
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ചോദ്യം ചെയ്തു തുടങ്ങി. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. മോന്‍സനെ അറസ്റ്റു ചെയ്ത ദിവസം കലൂരിലെ വീട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നതായി ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജന് പറഞ്ഞു. മോന്‍സനെതിരേ മൊഴി നല്കാന് ഇന്നു കൂടുതല്‍ പേരെത്തുമെന്ന് എസ്പി സോജന് പറഞ്ഞു. പരാതിക്കാരായ അഞ്ചുപേരുടെയും മൊഴി ഇന്നു രേഖപ്പെടുത്തും. മോന്‍സന്റെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടും. മൂന്നു ദിവസംമോന്സന് മാവുങ്കലിനെ മൂന്ന് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. മോന്‍സന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്തേണ്ടതുണ്ടെന്നും വ്യാജരേഖ നിര്‍മിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ വാദം കേട്ടാണ് കോടതി നടപടി. മോൻസന്റെ അഭിഭാഷകന്…
Read More