അലാഹാബാദ്: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് അലാഹാബാദ് ഹൈക്കോടതി. ഇതിനായി പാർലമെന്റ് നിയമം പാസാക്കണമെന്ന് ജസ്റ്റീസ് ശേഖർകുമാർ യാദവ് നിർദേശിച്ചു. പശുക്കളെ സംരക്ഷിക്കുക ഹിന്ദുക്കളുടെ അവകാശമാണെന്നും പശുക്കളെ ആക്രമിക്കുന്നവർക്കു കടുത്ത ശിക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പശുമാംസം വിറ്റെന്ന കേസിൽ അറസ്റ്റിലായ ജാവേദ് എന്നയാൾക്കു ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു അലാഹാബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണു പശു. ബീഫ് കഴിക്കാനുള്ള അവകാശത്തേക്കാളും മുകളിലാണു ജീവിക്കാനുള്ള അവകാശം. പ്രായാധിക്യവും രോഗവും അലട്ടുന്ന പശുപോലും മനുഷ്യനു പ്രയോജനമുള്ളവയാണ്. പശുവിന്റെ ചാണകവും മൂത്രവും കൃഷിക്കും മരുന്നു നിർമാണത്തിനും ഉപയോഗിക്കുന്നു. ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിംകളും പശുവിനെ ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമായി കരുതുന്നു. അഞ്ചു മുസ്ലിം ഭരണാധികാരികൾ ഗോവധം നിരോധിച്ചിരുന്നു. ബാബർ, ഹുമയൂണ്‍, അക്ബർ എന്നിവർ ഇസ്ലാം മതാഘോഷങ്ങൾക്കിടെ ഗോബലി നിരോധിച്ചിരുന്നു. മൈസൂർ നവാബ് ഹൈദർ അലി ഗോവധത്തിനു ശിക്ഷ നല്‍കിയിരുന്നു- കോടതി…
Read MoreCategory: Loud Speaker
ഗോപിനാഥിനെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍! സുധാകരന് ക്ഷീണം; അനിൽകുമാറും ശിവദാസൻനായരും കാത്തിരിക്കണം
ഷാജിമോന്‍ ജോസഫ് കൊച്ചി: ഡിസിസി പുനസംഘടനയെച്ചൊല്ലി കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കളുടെ പരാതിയും പ്രതിഷേധങ്ങളും അവണിച്ചു മുന്നോട്ടുപോകുമ്പോള്‍തന്നെ, കോണ്‍ഗ്രസ് വിട്ട പാലക്കാട് ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ ഊര്‍ജിതനീക്കവുമായി നേതൃത്വം. കെപിസിസി പ്രസിഡന്റുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഗോപിനാഥിനെ എത്രയും വേഗം തിരിച്ചുകൊണ്ടുവരാന്‍ കെ. സുധാകരന്‍തന്നെ മുന്‍കൈയെടുത്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പാലക്കാട് ജില്ലയില്‍ വലിയ ജനകീയാടിത്തറയുള്ള ഗോപിനാഥിനെ സിപിഎം പാളയത്തിലെത്താക്കാന് അദേഹവുമായി നല്ല ബന്ധമുള്ള എ.കെ. ബാലന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ചരടുവലി നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാനുള്ള ഊര്‍ജിത ശ്രമം. ഗോപിനാഥ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെ അദേഹത്തിന് കോണ്‍ഗ്രസ് വിടാനാകില്ലെന്ന് സുധാകരന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സുധാകരന് ക്ഷീണം ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹവുമായി ഫോണിലൂടെയും നേരിട്ടും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഒരു കാരണവശാലും അദേഹം…
Read Moreകോൺഗ്രസ് ബ്ലോക്ക്-മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ! എ,ഐ ഗ്രൂപ്പുകൾ ഭായി-ഭായി; സ്റ്റാറ്റസ് കോ നിലനിര്‍ത്താന്‍ തീവ്രയഞ്ജം
സ്വന്തംലേഖകന്‍ കോഴിക്കോട് : ഡിസിസി പ്രസിഡന്റ് പട്ടിക സംബന്ധിച്ചുള്ള വിവാദം നിലനില്‍ക്കെ താഴെതട്ടില്‍ കൈകോര്‍ത്തുള്ള പ്രവര്‍ത്തനത്തിന് ആഹ്വാനവുമായി എ,ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പുകളെ നിലനിര്‍ത്തുന്ന ബ്ലോക്ക്-മണ്ഡലം ഭാരവാഹികളെ തീരുമാനിക്കുമ്പോള്‍ പതിവ് തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും സ്റ്റാറ്റസ് കോ പ്രകാരം തുടരാമെന്നുമാണ് എ-ഐഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായതെന്നാണ് സൂചന. ഗ്രൂപ്പ് രഹിതരെന്ന പേരില്‍ പുതുതായി രംഗത്തെത്തിയവര്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഇത്തരത്തിലുള്ള നീക്കത്തിന് തടയിടണമെന്നും കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളിലെ പ്രാദേശിക നേതൃത്വം തീരുമാനിച്ചു. അതേസമയം ഇരുഗ്രൂപ്പുകളില്‍ നിന്നും പുതിയ ഗ്രൂപ്പുകളിലേക്ക് മാറിയവരുടെ പൂര്‍ണ വിവരങ്ങളും ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ശേഖരിക്കുന്നുണ്ട്. പരസ്യമായി ഗ്രൂപ്പിതര രാഷ്ട്രീയത്തിന് പിന്തുണ നല്‍കുന്നവരുടേയും വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. സ്ഥാനമാനങ്ങള്‍ മോഹിച്ച് പലരും ഗ്രൂപ്പില്ലെന്ന ബാനറില്‍ ഇപ്പോഴത്തെ നേതൃത്വത്തെ സമീപിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗ്രൂപ്പുകളില്‍ നിന്ന് കൊഴുഞ്ഞു പോകുന്നവരെ പിടിച്ചുനിര്‍ത്താനുള്ള ഫോര്‍മുലയും ഗ്രൂപ്പ് നേതാക്കള്‍ തയാറാക്കിയിട്ടുണ്ട്. അടുത്ത ദിവസം…
Read Moreഅക്കായുടെയും രാജാവിന്റെയും റോള്‍ ? കൊച്ചി ലഹരിക്കേസ്; പ്രതികളെ സഹായിച്ചവരും കുടുങ്ങും
കൊച്ചി: കാക്കനാട്ടെ ഫല്റ്റില്നിന്നും ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ഏജന്റുമാരിലേക്കും ഇടനിലക്കാരിലേക്കും അന്വേഷണം. പ്രതികളുടെ ഫോണ്‍രേഖകളില്‍ നിന്നു ലഭിച്ച നിര്‍ണായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമയരുന്നു വാങ്ങിയവരിലേക്കും എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നേക്കും. അതിനിടെ പ്രതികള്‍ക്ക് മയക്കുമരുന്ന് കൈമാറിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം രക്ഷപ്പെട്ടതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി തമിഴ്നാട്ടിലെ നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായവും എക്സൈസ് ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ത്വയ്ബയെ മാത്രമാണ് ഇനി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ളത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രതികളെ നാട്ടില്‍ സഹായിച്ചിരുന്നവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. അക്കായുടെയും രാജാവിന്റെയും റോള്‍? അക്കാ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയും രാജാവ് എന്നു വിളിപ്പേരുള്ള വയനാട് സ്വദേശിയായ ജിതിനും മയക്കുമരുന്ന് ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരെക്കുറിച്ചുമുള്ള സൂചനകള്‍ എക്സൈസിന് ലഭിച്ചിട്ടുള്ളത്.…
Read Moreവെറും സിം അല്ല! സ്വർണക്കടത്ത്; രാഷ്ട്രീയക്കാരും മുൾമുനയിൽ; തെലങ്കാനയില്‍ കാത്തിരിക്കുന്നത് ?
കെ. ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ ചോദ്യം ചെയ്യാന്‍ സിബ്രാഞ്ച് സംഘം തെലങ്കാനയിലേക്ക്. മലപ്പുറം സ്വദേശിയായ പ്രധാന പ്രതിയുടെ സുഹൃത്തും തൊടുപുഴ സ്വദേശിയുമായ മുഹമ്മദ് റസാലിനെ ചോദ്യം ചെയ്യാനായാണ് മറ്റെന്നാള്‍ സിബ്രാഞ്ച് സംഘം തെലങ്കാനയിലേക്കു പുറപ്പെടുന്നത്. വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോണ്‍ കോളുകള്‍ എത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. സമാന്തര എക്സ്ചേഞ്ച് അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തിലുള്‍പ്പെടെ സംസ്ഥാനത്തു സജീവമായുള്ള സ്വര്‍ണക്കടത്ത് സംഘം സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചിരുന്നോ എന്നതും റസാലിനെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്താവും. ഇതോടെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ആശങ്കയിലാണ്. പല ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വരെ സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധമാണുള്ളത്. “അവിഹിത ബന്ധത്തിന്റെ ‘ തെളിവുകള്‍ ലഭിക്കാതിരിക്കാന്‍ നേതാക്കള്‍ സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍…
Read Moreഎറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ! പ്രസവിച്ചത് 17കാരിയെന്ന് കണ്ടെത്തല്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കായി അന്വേഷണം…
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്…
Read Moreസിപിഎം വടിയെടുത്തു, കാന്തപുരം ഇടപെട്ടു; ഐഎൻഎല്ലിൽ മഞ്ഞുരുകുന്നു
ജോണ്സണ് വേങ്ങത്തടം കോട്ടയം: എൽഡിഎഫിൽനിന്ന് പുറത്തേക്കു പോകുമെന്ന അവസ്ഥ സംജാതമായതോടെ കാന്തപുരം ഇടപെട്ട് വീണ്ടും സമവായ ചർച്ചകൾ ആരംഭിച്ചതോടെ ഐഎൻഎല്ലിലെ പ്രശ്നങ്ങൾക്കു പരിഹാരമാകുന്നു. തമ്മിൽത്തല്ലുവരെയെത്തിയ ഐ എൻഎല്ലിലെ പിളർപ്പിനു പരിഹാരമാവുമെന്നാണ് കരുതുന്നത്. പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും കാന്തപുരത്തിന്റെ മധ്യസ്ഥതയിൽ കൈ കൊടുക്കുമെന്നറിയുന്നു. പ്രസിഡന്റ് സ്ഥാനം കൊടുക്കുന്ന വിഭാഗത്തിനു മന്ത്രിസ്ഥാനം കൊടുക്കാതെയുള്ള ഒത്തുതീർപ്പു ചർച്ചകളുമായിട്ടാണ് കാന്തപുരം രംഗത്തിറങ്ങിയത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തന്നെയാണ് ചർച്ചകൾക്കു നേതൃത്വം നൽകിയത്. സിപിഎമ്മിന്റെ കടുത്ത നിലപാടാണ് വീണ്ടും കാന്തപുരത്തിനെ രംഗത്തിറക്കിയത്. ഇതോടെ ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നറിയുന്നു. അബ്ദുൽ വഹാബ് തിരിച്ചെത്തുംപ്രഡിഡന്റ് സ്ഥാനത്തേക്ക് എ.പി. അബ്ദുൾ വഹാബ് തിരിച്ചുവരുന്നതിനോട് എതിർപ്പില്ലെന്നു പറഞ്ഞ് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോജിപ്പിന്റെ വഴിതുറന്നു കഴിഞ്ഞു. എ.പി. അബ്ദുൾ വഹാബിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനു യാതൊരു തടസങ്ങളുമില്ലെന്ന് കാസിം…
Read Moreആയിരത്തിലേക്ക് കുതിച്ച് പാചക വാതക വില; സിലിണ്ടറിന് ഇന്ന് കൂടിയത് 25.50 രൂപ; ഇന്ധനത്തിന് കുറഞ്ഞു
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്. ഇതോടെ സിലണ്ടർ ഒന്നിന് 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 73.50 രൂപയും കൂട്ടി. ഇതോടെ വാണിജ്യ സിലിണ്ടറിന് 1692.50 രൂപയായി. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവുണ്ടായി. പെട്രോൾ വില 14 പൈസയും ഡീസൽ വില 15 പൈസയും കുറച്ചു. കൊച്ചിയില്‍ പെട്രോൾ ലിറ്ററിന് 101. 49 രൂപയും ഡീസലിന് 93.53 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103.56 രൂപയും ഡീസലിന് 95. 53 രൂപയുമായി വില താഴ്ന്നു.
Read Moreനാണംകെട്ട കീഴടങ്ങൽ…! താലിബാനുമായുള്ള ഇന്ത്യയുടെ ചർച്ചയെ വിമർശിച്ച് ശിവസേന
ന്യൂഡൽഹി: താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ നടത്തിയ ചർച്ചയെ രൂക്ഷമായി വിമർശിച്ച് ശിവസേന. നിലവിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ താലിബാനെ വിമർശിച്ചതിനു പിന്നാലെ അതേ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശിവസേന നേതാവ് വിമർശിക്കുന്നു. “നാണംകെട്ട കീഴടങ്ങൽ’ എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്. “ഈ ക്രമം നോക്കുക, അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി ചർച്ച നടത്തുന്നു- ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രസ്താവനയിൽ താലിബാനെ പരാമർശിക്കുന്നു- ഖത്തറിലെ ഇന്ത്യൻ അംബാസഡർ താലിബാൻ പ്രതിനിധിയുമായി ഇന്ത്യക്കാരുടെ സുരക്ഷിതമായ മടങ്ങിവരവിനെക്കുറിച്ച് ചർച്ച നടത്തുന്നു’-പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്യുന്നു. ദോഹയിലെ ഇന്ത്യൻ എംബസിയിലായിരുന്നു ഇന്ത്യൻ അംബാസഡറും താലിബാൻ നേതാവും ചർച്ച നടത്തിയത്. ദോഹയിലെ താലിബാൻ രാഷ്ട്രീയകാര്യ ഓഫീസ് തലവനാണു ഷേർ മുഹമ്മദ് അബ്ബാസ്. താലിബാന്റെ അഭ്യർഥനപ്രകാരമായിരുന്നു ചർച്ചയെന്നാണ് വിദേശകാര്യ…
Read Moreശ്വാസകോശത്തെ കോവിഡ് ഗുരുതരമായി ബാധിക്കുന്നു! പുതിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…
ന്യൂയോർക്ക്: കോവിഡ് രോഗികളുടെ ശ്വാസകോശത്തിൽ വൻതോതിലുള്ള വൈറസ് ആക്രമണമുണ്ടാകുന്നതാണു മരണത്തിനു കാരണമാകുന്നതെന്ന് പഠനം. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ക്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ, ഗുരുതരമായി കോവിഡ് രോഗം ബാധിച്ചവരേക്കാൾ പത്തിരട്ടിയിലധികം വൈറസ് ബാധ മരണപ്പെടുന്നവരുടെ ശ്വാസകോശത്തിലുണ്ടെന്ന് പറയുന്നു. നേച്ചർ മൈക്രോബയോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയ്ക്കു ശേഷം ബാക്ടീരിയ ആക്രമണമുണ്ടാകുന്നതാണു മരണകാരണമെന്ന വാദത്തിനു തെളിവില്ലെന്നും പഠനത്തിൽ പറയുന്നു.
Read More