സി​ക്ക വൈ​റ​സ് പ്ര​തി​രോ​ധം; കേ​ന്ദ്ര​സം​ഘം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​ക്ക വൈ​റ​സ് പ്ര​തി​രോ​ധം വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ജി​ല്ല​യി​ലെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ വി​ദ​ഗ്ധ സം​ഘം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 18 പേ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. കൊ​റോ​ണ വ്യാ​പ​ന​ത്തി​നൊ​പ്പം സി​ക്ക വൈ​റ​സ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ദ്ധി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന് ആ​ശ​ങ്ക​യാ​ണ്. രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലും പാ​റ​ശാ​ല​യി​ലു​മു​ള്‍​പ്പെ​ടെ കേ​ന്ദ്ര വി​ദ​ഗ്ദ സം​ഘം ഇ​ന്ന് സ​ന്ദ​ർ​ശ​നം ന​ട​ത്തും. വൈ​റ​സ് ക​ണ്ടെ​ത്താ​ൻ വൈ​കി​യോ, അ​ത് വ്യാ​പ​ന​ത്തി​നി​ട​യാ​യോ, സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കേ​ന്ദ്ര സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഇ​ന്ന​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഘം രോ​ഗ​പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. നി​ല​വി​ൽ രോ​ഗ​വും രോ​ഗി​ക​ളു​ടെ സാ​ന്നി​ധ്യ​വും സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് സാ​ധ്യ​ത. പ​രി​ശോ​ധ​നാ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി പ്ര​തി​രോ​ധം വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ…

Read More

കാ​തോ​ലി​ക്ക ബാ​വ​യു​ടെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച; ദേ​വ​ലോ​കം അ​ര​മ​ന​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

കോ​ട്ട​യം: ഇ​ന്നു പു​ല​ർ​ച്ചെ കാ​ലം ചെ​യ്ത മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ ക​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച. 75 വ​യ​സാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു പു​ല​ർ​ച്ചെ 2.35നാ​യി​രു​ന്നു വി​യോ​ഗം.ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു കോ​ട്ട​യം ദേ​വ​ലോ​കം അ​ര​മ​ന​യി​ൽ. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല മാ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​ക്കു ശേ​ഷം മെ​ത്രാ​ൻ സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യും കു​ന്നം​കു​ള​ത്തു​നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യിരുന്നു ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ. ദേ​വ​ലോ​കം അ​ര​മ​ന​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി കോ​ട്ട​യം: കാ​ലം ചെ​യ്ത കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഭൗ​തി​ക ശ​രീ​രം പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ​നി​ന്നു പ​രു​മ​ല പ​ള്ളി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. രാ​വി​ലെ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന ഭൗ​തി​ക ശ​രീ​ര​ത്തി​ൽ വി​ശ്വാ​സി​ക​ൾ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ വി​ശു​ദ്ധ…

Read More

ബ്രി​​​ട്ടീ​​​ഷ് ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ റി​​​ച്ചാ​​​ർ​​​ഡ് ബ്രാ​​​ൻ​​​സ​​​ന്‍റെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ദൗ​​​ത്യം വി​​​ജ​​​യ​​​ക​​​രം! യൂ​​​ണി​​​റ്റി​​​യി​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശം കാ​​​ണാ​​​നാ​​​യി ര​​​ണ്ട​​​ര ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല വ​​​രു​​​ന്ന ടി​​​ക്ക​​​റ്റെ​​​ടു​​​ത്തുകാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് 600 പേര്‍

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ബ്രി​​​ട്ടീ​​​ഷ് ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ റി​​​ച്ചാ​​​ർ​​​ഡ് ബ്രാ​​​ൻ​​​സ​​​ന്‍റെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ദൗ​​​ത്യം വി​​​ജ​​​യ​​​ക​​​രം. ബ്രാ​​​ൻ​​​സ​​​നും ഇ​​​ന്ത്യ​​​ൻ​​​ വം​​​ശ​​​ജ സി​​​രി​​​ഷ ബ​​​ൻ​​​ഡ​​​ല അ​​​ട​​​ക്കം അ​​​ഞ്ചു പേ​​​രും ‘യൂ​​​ണി​​​റ്റി’ പേ​​​ട​​​ക​​​ത്തി​​​ൽ ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 85 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു​​​ തൊ​​​ട്ട് മ​​​ട​​​ങ്ങി​​​യി​​​റ​​​ങ്ങി ച​​​രി​​​ത്രം കു​​​റി​​​ച്ചു. ഇ​​​തോ​​​ടെ, വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശ ടൂ​​​റി​​​സം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​ക എ​​​ന്ന സ്വ​​​പ്ന​​​ത്തി​​​ലേ​​​ക്കു ബ്രാ​​​ൻ​​​സ​​​ൻ ഒ​​​രു പ​​​ടി​​​കൂ​​​ടി പി​​​ന്നി​​​ട്ടു. ബ​​​ഹി​​​രാ​​​കാ​​​ശ ടൂ​​​റി​​​സ​​​ത്തി​​​നാ​​​യി അ​​​ദ്ദേ​​​ഹം സ്ഥാ​​​പി​​​ച്ച വെ​​​ർ​​​ജി​​​ൻ ഗ​​​ലാ​​​ക്‌​​​ടി​​​ക് ക​​​ന്പ​​​നി നി​​​ർ​​​മി​​​ച്ച ‘വി​​​എ​​​സ്എ​​​സ് യൂ​​​ണി​​​റ്റി’ പേ​​​ട​​​കം(​​​സ്പേ​​​സ് ഷി​​​പ്പ് ര​​​ണ്ട്) ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.40ന്(​​​ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം രാ​​​ത്രി 8.10 ) അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​മെ​​​ക്സി​​​ക്കോ​​​യി​​​ൽ​​​നി​​ന്നു യാ​​​ത്ര​​​പു​​​റ​​​പ്പെ​​​ട്ട് ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം ഭൂ​​​മി​​​യി​​​ൽ തി​​​രി​​​ച്ചി​​​റ​​​ങ്ങി. പ്ര​​​ത്യേ​​​ക​​​മാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത് റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന യൂ​​​ണി​​​റ്റി പേ​​​ട​​​ക​​​ത്തെ വൈ​​​റ്റ്നൈ​​​റ്റ് എ​​​ന്ന വ​​​ലി​​​യ വി​​​മാ​​​ന​​​ത്തി​​​ൽ ഘ​​​ടി​​​പ്പി​​​ച്ചാ​​​ണ് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. 15 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽവച്ച് യൂ​​​ണി​​​റ്റി വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വേ​​​ർപെട്ടു. റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​ൻ യൂ​​​ണി​​​റ്റി​​​യെ മ​​​ണി​​​ക്കൂ​​​റി​​​ൽ നാ​​​ലാ​​​യി​​​ര​​​ത്തി​​​ന​​​ടു​​​ത്ത്…

Read More

ഇ​ന്ധ​ന വി​ല​ക​ൾ കൂ​ട്ടു​ന്നതിന്റെ കാരണം കേട്ടോ? വി​ചി​ത്ര ന്യാ​യ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കു സ​ന്തോ​ഷം ആ​സ്വ​ദി​ക്കാ​നാ​ണ് ഇ​ന്ധ​ന വി​ല​ക​ൾ കൂ​ട്ടു​ന്ന​തെ​ന്ന വി​ചി​ത്ര ന്യാ​യ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി മ​ന്ത്രി. പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക​വി​ല​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രാ​ജ​യ​പ്പെ​ട്ടി​ല്ലേ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, മാ​ധ്യ​മ​ങ്ങ​ൾ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ശാ​സ്ത്ര സാ​ങ്കേ​തി​ക, ചെ​റു​കി​ട വ്യ​വ​സാ​യ മ​ന്ത്രി ഓം ​പ്ര​കാ​ശ് സ​ക​ലേ​ച്ച കു​റ്റ​പ്പെ​ടു​ത്തി. ന​ല്ല കാ​ല​ത്തി​ന്‍റെ സ​ന്തോ​ഷം മ​ന​സി​ലാ​ക്കു​ന്ന​തി​ന് പ്ര​ശ്ന​ങ്ങ​ൾ സ​ഹാ​യി​ക്കും. കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കു സ​ന്തോ​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ന്ധ​ന​വി​ല കൂ​ടു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​ജ​യ​മാ​ണെ​ന്ന​ത് അ​ഭ്യൂ​ഹ പ്ര​ചാ​ര​ണ​മാ​ണ്. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യോ​ടൊ​പ്പം കോ​ണ്‍ഗ്ര​സ് വി​ട്ട് ബി​ജെ​പി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ സ​ക​ലേ​ച്ച പ​റ​ഞ്ഞു. ഇ​തി​നി​ടെ, ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത അ​ട​ക്ക​മു​ള്ള വ​ൻ​ന​ഗ​ര​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, പൂ​ന, ഭോ​പ്പാ​ൽ, ജ​യ്പു​ർ അ​ട​ക്ക​മു​ള്ള മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് നൂ​റു രൂ​പ ക​ട​ന്നു. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന,…

Read More

തീ​​വ്ര​​ ഹി​​ന്ദു​​ത്വ നി​​ല​​പാ​​ട് പാ​​ര്‍ട്ടി​​ക്ക് ദോ​​ഷം ചെ​​യ്യു​​മെ​​ന്ന് ഒ​​രു വി​​ഭാ​​ഗം! സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം; പറയുന്നത് ഇങ്ങനെയൊക്കെ…

കോ​​ഴി​​ക്കോ​​ട്: തെ​​ര​​ഞ്ഞെ​​ടു​​പ്പു തോ​​ല്‍വി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നേ​​തൃ​​ത​​ല​​ത്തി​​ലു​​ള്ള വി​​ശ​​ദ​​മാ​​യ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ള്‍ ക​​ഴി​​ഞ്ഞ​​തോ​​ടെ പാ​​ര്‍ട്ടി​​യു​​ടെ തു​​ട​​ര്‍ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ എ​​ന്തു നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​ശ​​യ​​കു​​ഴ​​പ്പ​​ത്തി​​ല്‍ ബി​​ജെ​​പി. തീ​​വ്ര​​ ഹി​​ന്ദു​​ത്വ നി​​ല​​പാ​​ട് പാ​​ര്‍ട്ടി​​ക്ക് ദോ​​ഷം ചെ​​യ്യു​​മെ​​ന്ന് ഒ​​രു വി​​ഭാ​​ഗം വി​​മ​​ര്‍ശി​​ക്കു​​മ്പോ​​ള്‍ നി​​ല​​വി​​ലെ രീ​​തി​​യി​​ല്‍ ത​​ന്നെ മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​ണ് ഔ​​ദ്യോ​​ഗി​​ക വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഗ്ര​​ഹം. ഹി​​ന്ദു​​ത്വ നി​​ല​​പാ​​ട് പാ​​ര്‍ട്ടി​​ക്ക് ദോ​​ഷം ചെ​​യ്യു​​ന്ന​​താ​​യും ഇ​​ത് മ​​റ്റു വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കി​​ട​​യി​​ലെ സ്വീ​​കാ​​ര്യ​​ത ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​യും സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളി​​ല്‍ ന​​ല്ലൊ​​രു വി​​ഭാ​​ഗം വാ​​ദി​​ക്കു​​ന്നു. ഈ ​​വി​​ഷ​​യം പാ​​ര്‍ട്ടി​​ക്കു​​ള്ളി​​ല്‍ കൂ​​ടു​​ത​​ല്‍ ച​​ര്‍ച്ച​​യ്ക്ക് വ​​ഴി​​യൊ​​രു​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ശ​​ബ​​രി​​മ​​ല ഉ​​ള്‍പ്പെ​​ടെ ഉ​​യ​​ര്‍ത്തി തീ​​വ്ര​​നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ പ​​ദ​​വി​​യി​​ല്‍ എ​​ത്തി​​യ കെ.​​സു​​രേ​​ന്ദ്ര​​നും അ​​ദ്ദേ​​ഹ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​രും മൃ​​ദു​​ഹി​​ന്ദു​​ത്വ വാ​​ദ​​ത്തോ​​ട് യോ​​ജി​​ക്കു​​ന്നി​​ല്ല. ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കി​​ട​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ന്ന് പ്ര​​വ​​ര്‍ത്തി​​ച്ചാ​​ല്‍ മാ​​ത്ര​​മേ കൂ​​ടു​​ത​​ല്‍ സ്വാ​​ധീ​​നം നേ​​ടി പാ​​ര്‍ട്ടി​​ക്ക് വ​​ള​​രാ​​ന്‍ ക​​ഴി​​യൂ​​വെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗ​​ത്തി​​ല്‍ നേ​​താ​​ക്ക​​ളി​​ല്‍ ഭൂ​​രി​​ഭാ​​ഗ​​വും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു. ക്രി​​സ്ത്യ​​ന്‍- മു​​സ്‌​​ലിം വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ സ്വാ​​ധീ​​നം…

Read More

രാ​​​ജ​​​കീ​​​യ സ്വീ​​​ക​​​ര​​​ണം! തെ​​​ലു​​ങ്കാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ത​​​നി​​​ക്ക് ന​​​ല്‍​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ കേ​​​ട്ടാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​നി ഒ​​​രു വ്യ​​​വ​​​സാ​​​യി പോ​​​ലും ബാ​​​ക്കി​​​യു​​​ണ്ടാ​​​കി​​​ല്ല; സാബു ജേക്കബ്

നെ​​​ടു​​​മ്പാ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ല്‍ മേ​​ലി​​ൽ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കാ​​​യി ഒ​​​രു രൂ​​​പ പോ​​​ലും മു​​​ട​​​ക്കി​​​ല്ലെ​​​ന്ന്‍ കി​​​റ്റെ​​ക്സ് എംഡി സാ​​​ബു ജേ​​​ക്ക​​​ബ്. തെ​​​ലു​​​ങ്കാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ​​​ന്ദ​​​ര്‍​ശി​​​ച്ച് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തെ​​​ലു​​ങ്കാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ത​​​നി​​​ക്ക് ന​​​ല്‍​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ കേ​​​ട്ടാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​നി ഒ​​​രു വ്യ​​​വ​​​സാ​​​യി പോ​​​ലും ബാ​​​ക്കി​​​യു​​​ണ്ടാ​​​കി​​​ല്ല. രാ​​​ജ​​​കീ​​​യ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണ് അ​​വി​​ടെ ല​​​ഭി​​​ച്ച​​​ത്. ആ​​​ദ്യ​​ഘ​​​ട്ട​​​ത്തി​​​ല്‍ 1000 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​നു​​വേ​​​ണ്ടി​​​യു​​​ള്ള ഉ​​​റ​​​പ്പു കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ല്‍ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കു​​ശേ​​​ഷം അ​​​ധി​​​ക നി​​​ക്ഷേ​​​പം തെ​​​ലു​​ങ്കാ​​​ന​​​യി​​​ല്‍ വേ​​​ണോ എ​​​ന്ന​​​ത് ര​​​ണ്ടാ​​​ഴ്ച​​യ്ക്ക​​​കം തീ​​​രു​​​മാ​​​നി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ത​​​ന്‍റെ മ​​​ന​​​സി​​​ല്‍ വ​​​ലി​​​യ സ്ഥാ​​​ന​​​മാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ത​​​ന്നെ ശാ​​​സി​​​ക്കാ​​​നും വ​​​ഴ​​​ക്കു​​പ​​​റ​​​യാ​​​നും അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും സാ​​​ബു ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹം എ​​​ന്ത് പ​​​റ​​​ഞ്ഞാ​​​ലും താ​​​ന്‍ അ​​തേ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കി​​​ല്ല. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ര​​​ണ്ടു വ​​​ട്ട​​​മാ​​​ണ് തെ​​​ലു​​ങ്കാ​​​ന വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി കെ.​​​ടി. രാ​​​മ​​​റാ​​​വു​​​വു​​​മാ​​​യി…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് വീ​ണ്ടും ടി.​പി കേ​സ് ബ​ന്ധം: കി​ർ​മാ​ണി മ​നോ​ജി​നും പങ്ക്? സം​​​ഘ​​​ത്തി​​​ൽ ബോ​​​സ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത് കി​​​ർ​​​മാ​​​ണി മ​​​നോ​​​ജ് ആ​​​ണോ എ​​​ന്ന സം​​​ശയം ബലപ്പെടുന്നു…

ക​​​ണ്ണൂ​​​ർ: ആ​​​ർ​​​എം​​​പി നേ​​​താ​​​വ് ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി​​​ക്കു​​​കൂ​​​ടി സ്വ​​​ർ​​​ണക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​മെ​​​ന്ന സൂ​​​ച​​​ന പു​​​റ​​​ത്ത്. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​ല്‍ ടി​​​പി വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി​​​ക്കും കൊ​​​ടി സു​​​നി​​​ക്കും പി​​​ന്നാ​​​ലെ പ്ര​​​സ്തു​​​ത കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി മാ​​​ഹി പ​​​ന്ത​​​ക്ക​​​ൽ ന​​​ടു​​​വി​​​ൽ മാ​​​ല​​​യാ​​​ട്ട് വീ​​​ട്ടി​​​ൽ മ​​​നോ​​​ജ് കു​​​മാ​​​ർ എ​​​ന്ന കി​​​ർ​​​മാ​​​ണി മ​​​നോ​​​ജി(32)നും ​​​ബ​​​ന്ധ​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ഒ​​​ടു​​​വി​​​ൽ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. ജ​​​യി​​​ലി​​​ല്‍ നി​​​ന്ന് യു​​​എ​​​ഇ​​​യി​​​ലെ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​വു​​​മാ​​​യി വീ​​​ഡി​​​യോ കോ​​​ള്‍ ചെ​​​യ്തു​​​വെ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള തെ​​​ളി​​​വു​​​ക​​​ളാ​​​ണ് പു​​​റ​​​ത്താ​​​യ​​​ത്. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ത്തി​​​ലെ ക​​​ണ്ണി​​​യാ​​​യ കോ​​​ഴി​​​ക്കോ​​​ട് പേ​​​രാ​​​മ്പ്ര സ്വ​​​ദേ​​​ശി​​​യു​​​മാ​​​യാ​​​ണ് വി​​​യ്യൂ​​​ര്‍ സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലി​​​ല്‍നി​​​ന്ന് കി​​​ർ​​​മാ​​​ണി മ​​​നോ​​​ജ് വീ​​​ഡി​​​യോ കോ​​​ള്‍‍ ചെ​​​യ്ത് സം​​​സാ​​​രി​​​ച്ച​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. കോ​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് പു​​​റ​​​ത്തുവ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ന​​​വം​​​ബ​​​ര്‍ 12ന് ​​​പേ​​​രാ​​​മ്പ്ര സ്വ​​​ദേ​​​ശി സ്വ​​​ര്‍​ണ​​​വു​​​മാ​​​യി നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നു തൊ​​​ട്ടുമു​​​മ്പാ​​​ണ് വീ​​​ഡി​​​യോ കോ​​​ള്‍ ചെ​​​യ്ത​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. പേ​​​രാ​​​ന്പ്ര സ്വ​​​ദേ​​​ശി​​​യു​​​ടെ ഫോ​​​ണി​​​ൽ നി​​​ന്നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ…

Read More

ആ​സാം വീ​ര​പ്പ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു! സ്വ​ന്തം കേ​ഡ​ർ​മാ​ർ ഇ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു

ഗോ​ഹ​ട്ടി: യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് റ​വ​ല്യൂ​ഷ​ണ​റി ഫ്ര​ണ്ട് (യു​പി​ആ​ർ​എ​ഫ്) സ്വ​യം​പ്ര​ഖ്യാ​പി​ത ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് വെ​ടി​യേ​റ്റു മ​രി​ച്ചു. സ്വ​ന്തം കേ​ഡ​ർ​മാ​ർ ഇ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​സാ​മി​ലെ കാ​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലെ മ​ല​നി​ര​ക​ളി​ലാ​യി​രു​ന്നു സം​ഭ​വം. ഗ്രൂ​പ്പി​ലെ നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. മം​ഗി​ൻ ഖ​ൽ​ഹ്വ എ​ന്ന ആ​സാം വീ​ര​പ്പ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്ക് നി​ര​വ​ധി ത​വ​ണ വെ​ടി​യേ​റ്റി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പോ​ലീ​സാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് മ​ര​ണം! അ​പ​ക​ട​സ​മ​യം വാ​ച്ച് ട​വ​റി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു…

ജ​യ്പു​ർ: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് മ​ര​ണം. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ന് സ​മീ​പ​മു​ള്ള അ​മെ​ര്‍ പാ​ല​സി​ലെ വാ​ച്ച് ട​വ​റി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​സ​മ​യം വാ​ച്ച് ട​വ​റി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ല്‍ പ​ല​രും പ​രി​ഭ്രാ​ന്ത​രാ​യി സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ചാ​ടി. പ​രി​ക്കേ​റ്റ 29 പേ​രെ പോ​ലീ​സും സി​വി​ല്‍ ഡി​ഫ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷ​പെ​ടു​ത്തി. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍-​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി നാ​ല് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്ന്് രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ് ലോ​ട്ട് അ​റി​യി​ച്ചു.

Read More

മെ​സി​യു​ടെ കി​രീ​ട​ധാ​ര​ണം എ​ത്ര​മാ​ത്രം സു​ന്ദ​രം..! അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നേ​ടി​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​വും ല​യ​ണ​ല്‍ മെ​സി എ​ന്ന ലോ​കോ​ത്ത​ര താ​ര​ത്തി​ന്‍റെ കി​രീ​ട​ധാ​ര​ണ​വും എ​ത്ര​മാ​ത്രം സു​ന്ദ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കോ​പ്പ​യി​ൽ ജ​യി​ച്ച​ത് ഫു​ട്ബോ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മാ​ന​വി​ക​ത​യും സാ​ഹോ​ദ​ര്യ​വും സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റു​മാ​ണ്. ഫു​ട്‌​ബോ​ള്‍ എ​ന്ന ഏ​റ്റ​വും ജ​ന​കീ​യ​മാ​യ കാ​യി​ക​വി​നോ​ദ​ത്തി​ന്‍റെ സ​ത്ത ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ന​മു​ക്കാ​ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക് തി​രൂ​ർ: അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്. മ​ല​പ്പു​റം തി​രൂ​ര്‍ താ​നാ​ളൂ​രി​ലാ​ണ് സം​ഭ​വം. ക​ണ്ണ​റ​യി​ൽ ഇ​ജാ​സ് (33) പു​ച്ചേ​ങ്ങ​ൽ സി​റാ​ജ് (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന ജ​യി​ച്ച​തോ​ടെ വി​ജ​യാ​ഘോ​ഷ​വു​മാ​യി ആ​രാ​ധ​ക​ർ തെ​രു​വി​ൽ ഇ​റ​ങ്ങി​യ​ത്. പ​ട​ക്കം പൊ​ട്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read More