പാറ്റ്ന: ബിഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി സ്ഥാനം രാജിവച്ചു. ഉദ്യോഗസ്ഥർ തന്നെ അനുസരിക്കുന്നില്ലെന്ന് ആരോപിച്ചാണ് മന്ത്രിയുടെ രാജി. തനിക്ക് അനുവദിച്ച ഔദ്യോഗിക വാഹനവും വീടും ഇഷ്ടമായില്ലെന്നും ഇതും തന്റെ രാജി തീരുമാനത്തിൽ നയിച്ചുവെന്നും മദന്‍ സാഹ്നി പറഞ്ഞു. ബഹാദുര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ജെഡിയു എംഎല്‍എയാണ് മദന്‍ സാഹ്നി. “ഉദ്യോഗസ്ഥർക്കെതിരായ എതിർപ്പ് മൂലമാണ് ഞാൻ രാജിവയ്ക്കുന്നത്. എനിക്ക് ലഭിച്ച താമസസ്ഥലത്തിലോ വാഹനത്തിലോ ഞാൻ തൃപ്തനല്ല. ഇതുമൂലം എനിക്ക് ആളുകളെ സേവിക്കാൻ കഴിയുന്നില്ല. ഉദ്യോഗസ്ഥർ ഞാൻ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ എന്റെ ജോലി നടക്കില്ല. അവരുടെ സഹകരണം വേണ്ട രീതിയില്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട’- സാഹ്നി പറയുന്നു. അതേസമയം, മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം തിടുക്കത്തിൽ ആയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ ആരെയും ശ്രദ്ധിക്കുന്നില്ല. ഉദ്യോഗസ്ഥർ സ്വേച്ഛാധിപതികളായി മാറിയിരിക്കുന്നു. മന്ത്രിമാരെ മാത്രമല്ല, ജനപ്രതിനിധികളെ പോലും അവർ ശ്രദ്ധിക്കുന്നില്ലെന്നും…
Read MoreCategory: Loud Speaker
മദ്രാസ് ഐഐടിയിൽ മലയാളി മരിച്ച നിലയിൽ! മരണം ആത്മഹത്യയെന്ന് പോലീസ്; കാരണമായി പറയുന്നത് ഇങ്ങനെ…
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. പ്രൊജക്റ്റ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ നായരാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. എഫ്ഐആറിലാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. 11 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. മാനസിക സമ്മർദം മൂലമാണ് ഉണ്ണികൃഷ്ണൻ ആത്മഹത്യ ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. ഐഐടിയിലെ ലാബിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രിക് വിഭാഗത്തിൽ വ്യാഴാഴ്ച രാവിലെ ജോലിക്ക് എത്തിയിരുന്നു.
Read Moreനേതാക്കളുടെ ഒപ്പമുള്ള അണികളുടെ ‘സെൽഫി’ വിലക്കി സിപിഎം! സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാന്‍ സൈബർ വിംഗിന് നിർദേശം; കണ്ടെത്തലുകള്‍ ഇങ്ങനെ…
കണ്ണൂർ: നേതാക്കളുടെ ഒപ്പമുള്ള അണികളുടെ ” സെൽഫി’ വിലക്കാൻ സിപിഎം. സ്വർണക്കടത്ത്, ക്വട്ടേഷൻ ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽപ്പെട്ട പ്രതികൾ നേതാക്കളുടെ ഒപ്പമുള്ള ഫോട്ടോ കാണിച്ചാണ് പലരെയും വരുതിയിലാക്കുന്നതെന്നാണ് സിപിഎം കണ്ടെത്തിയിരിക്കുന്നത് . സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുനൻ ആയങ്കിയുടെ സിപിഎം നേതാക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇയാളെ സിപിഎമ്മിൽനിന്നു പുറത്താക്കിയെന്നു പറയുന്പോഴും നേതാക്കളുടെ ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ചാണ് പലതും നേടിയെടുത്തത്. കൂടാതെ, ശുഹൈബ്, ടി.പി വധക്കേസുമായി ബന്ധപ്പെട്ട പ്രതികളുടെ നേതാക്കൻമാർക്കൊപ്പമുള്ള ചിത്രങ്ങളും വിവാദമായിരുന്നു. ടി.പി. വധക്കേസുമായി ബന്ധപ്പെട്ട പ്രതികളായ ഷാഫിയുടെയും കൊടി സുനിയുടെയും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തുന്നതും പൊട്ടിക്കൽ സംഘങ്ങളുടെ പതിവാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കൂടാതെ, സിപിഎം-ഡിവൈഎഫ്ഐയുമായി ബന്ധപ്പെടുന്ന സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാനും സിപിഎമ്മിന്റെ സൈബർ വിംഗിന് നിർദേശമുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലിൽ ഇടതുപക്ഷ സഹയാത്രികനായി വിലസുന്നവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണ് നിർദേശം.…
Read Moreടെക്കി യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്യൂട്ട്കേസിൽ; ഭർത്താവ് അറസ്റ്റിൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ടെക്കി യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിജയവാഡയിൽ നിന്ന് എൻജിനീയറായ ശ്രീകാന്ത് റെഡ്ഡി ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ സിഗ്നൽ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ജൂൺ 23-നാണ് എൺപത് ശതമാനം കത്തിക്കരിഞ്ഞ നിലയിൽ ഐടി ജീവനക്കാരി ഭുവനേശ്വരിയുടെ മൃതദേഹം തിരുപ്പതിയിലെ ആശുപത്രിക്ക് സമീപം കണ്ടെത്തുന്നത്. ഒരു ടാക്സി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഒരു വലിയ സ്യൂട്ട്കേസുമായി ശ്രീകാന്തും കുഞ്ഞും ഇയാളുടെ കാറിൽ യാത്ര ചെയ്തിരുന്നതായി പോലീസ് കണ്ടെത്തുന്നത്. ആശുപത്രിക്ക് സമീപം കാർ നിർത്തിയപ്പോൾ ശ്രീകാന്ത് സ്യൂട്ട്കേസുമായി പുറത്തിറങ്ങി മൃതദേഹം കത്തിച്ചു. പിന്നീട് തന്റെ കാറിൽ തന്നെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങിയെന്നുമാണ് ഡ്രൈവറുടെ മൊഴി.
Read Moreനാടിനു നാണക്കേട്; വർക്കലയിൽ വിദേശവനിതകൾക്ക് നേരെ ലൈംഗികാതിക്രമം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശവനിതകൾക്ക് നേരെ ലൈംഗികാതിക്രമം. യുകെ, ഫ്രാൻസ് സ്വദേശിനികൾക്കാണ് ദുരനുഭവം നേരിട്ടത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തിരുവമ്പാടി ബീച്ചിലായിരുന്നു സംഭവമുണ്ടായത്. ഫ്രാൻസ് സ്വദേശിനിയായ യുവതി വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടനെ അടുത്തുള്ള റസ്റ്റോറന്റിലേക്കുകയറിയ യുവതി അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചു. തനിക്കും ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതായി സുഹൃത്തായ യുകെ സ്വദേശിനിയും പറഞ്ഞു. ഇരുവരും വർക്കല പോലീസിൽ പരാതി നൽകി.
Read Moreമുരളീധരനെതിരേ ബിജെപിയില്‍ പടയൊരുക്കം! ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന് വിഭാഗീയത സൃഷ്ടിക്കുന്നതായി നേതൃത്വം; മുന്‍ സംസ്ഥാന ഭാരവാഹിക്കെതിരേ ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട്
കെ.ഷിന്റുലാല്‍ കോഴിക്കോട് : കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ ബിജെപിയില്‍ പടയൊരുക്കം. ഗ്രൂപ്പ് തിരിഞ്ഞ് യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടാണ് മുരളീധരനെതിരേയും സംസ്ഥാന പ്രസിഡന്റിനെതിരേയും ഗൂഢാലോചന നടക്കുന്നത്. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സംസ്ഥാനത്തെ ബിജെപിക്കുള്ളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് ശക്തി പ്രാപിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ വിഭാഗീയത പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കി ദേശീയ നേതൃത്വത്തിന് സംസ്ഥാന നേതൃതം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുരളീധരനെതിരേ ഒന്നിച്ചു കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ലക്ഷ്യമാക്കിയാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചത്. മുരളീധരനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുകയെന്നതാണ് ലക്ഷ്യം. പകരം സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിനെയാണ് ഇവര്‍ പരിഗണിക്കുന്നത്. വ്യത്യസ്ത ചേരികളിലാണെങ്കിലും മുരളീധരനെതിരേയുള്ള വിഷയത്തില്‍ ഓരേ നിലപാടുമായാണ് ഇവര്‍ മുന്നോട്ടുപോവുന്നത്. കുഴല്‍പ്പണ വിവാദവുമായി ബന്ധപ്പെട്ട് പോലീസിനു വരെ വിവരങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍നിന്നു നല്‍കിയതായും ചില സൂചനകള്‍ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍…
Read Moreഡ്രൈവിംഗിനിടെ ബ്ലൂടൂത്തിൽ സംസാരിക്കുന്നതിന് നിലവിൽ വിലക്കില്ലെന്ന് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് സംസാരിച്ചാൽ നടപടിയെടുക്കാൻ നിലവിൽ നിർദേശിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. മൊബൈൽ ഫോൺ കൈയിൽ വച്ച് സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് മാത്രമാണ് നിലവിൽ കുറ്റകരമാക്കിയിരിക്കുന്നത്. ബ്ലൂടൂത്തിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ഇതുവരേയും നിർദേശം വൽകിയിട്ടില്ല. ബ്ലൂടൂത്ത് സംവിധാനം ഉപയോഗിക്കുന്പോൾ കൈകൾ സ്വതന്ത്രമായിരിക്കുന്നതിനാലാണ് ഇത്. അതേസമയം ബ്ലൂടൂത്ത് സംവിധാനം തങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്. അതേസമയം കഴിവതും ബ്ലൂടൂത്ത് സംവിധാനവും ഉപയോഗിക്കുന്നത് കുറയ്ക്കണം എന്നതാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. ഡ്രൈവിംഗിലുള്ള ശ്രദ്ധയിൽ പാളിച്ച വരുന്നതൊന്നും കഴിവതും ഉപയോഗിക്കാതിരിക്കുക എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇരുചക്രവാഹനക്കാരും കഴിവതും ഇത്തരം കാര്യങ്ങൾ ഒഴിവാക്കുകയാകും നല്ലതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Read Moreഅഞ്ചല്‍ ബൈപ്പാസിൽ ബസുടമയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയില്‍
അഞ്ചല്‍ : നിര്‍മ്മാണം പുരോഗമിക്കുന്ന അഞ്ചല്‍ ബൈപ്പാസ് പാതയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഞ്ചൽ സ്വദേശിയായ ബസുടമ ഉല്ലാസ് (42) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രഭാത സവാരിക്കെത്തിയ നാട്ടുകാരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ അഞ്ചല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഞ്ചല്‍ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. കൂടുതല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു. കൊല്ലത്ത് നിന്നും ഫോറന്‍സിക് സംഘം ഉള്‍പ്പടെയുള്ളവര്‍ എത്തി പരിശോധന നടത്തും. ഉന്നത പോലീസ് അധികാരികളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹത്തിന് അരുകില്‍ നിന്ന് ഒരു മൊബൈല്‍ഫോൺ, വാച്ച് എന്നിവ കണ്ടെടുത്തിട്ടുണ്ട്. അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോവിഡ് ലോക്ക്ഡൗണിൽ ബസോട്ടം നിലച്ചതു പ്രതിസന്ധിയായിരുന്നോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreസ്വർണക്കടത്ത് പ്രതിയോടൊപ്പം സെൽഫി!പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം
വടക്കാഞ്ചേരി: സ്വർണ കള്ളക്കടത്ത് കേസിൽപ്പെട്ട പ്രതി അർജുൻ ആയങ്കിയുമായി ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷലീലിന്റെ ബന്ധം പോലീസും ഇഡിയും അനേ്വഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധസമരം നടത്തി. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എൻ. വൈശാഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ. വേണുഗോപാലമേനോൻ, ഒബിസി കോണ്‍ഗ്രസ് ജില്ലാ ചെയർമാൻ ടി. ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ സൂര്യൻ, പഞ്ചായത്ത് പ്രതിപക്ഷ ഉപനേതാവ് പി.സി. മണികണ്ഠൻ, സുബ്രഹ്മണ്യൻ വടക്കില്ലം തുടങ്ങിയവർ പ്രസംഗിച്ചു. മോജിത്ത്, അജിത്ത്, സതീഷ് മുള്ളക്കൽ, എ.കെ. അഷ്റഫ്, ഷിജിത്ത്, മനോജ് കോമത്ത്, എ. അസനാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്! നേരിടാന്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ ബിജെപി; കേന്ദ്രനേതാക്കള്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്കി; തീരുമാനങ്ങള്‍ ഇങ്ങനെ…
സ്വന്തംലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ ബിജെപി. രണ്ടര വര്‍ഷത്തിനു ശേഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പെങ്കിലും ബൂത്തുതലം മുതല്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. കേന്ദ്രനേതാക്കള്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദേശം കഴിഞ്ഞ ദിവസം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആറിന് കാസര്‍ഗോട്ട് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബൂത്തുതലം മുതലുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്, കേന്ദ്രമന്ത്രി വി.മുരളീധരന് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു പൂജ്യം വോട്ടുകള്‍ ലഭിച്ച സംസ്ഥാനത്തെ 318 ഓളം ബൂത്തുകളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ബൂത്തുകളുടെ ചുമതലയുണ്ടായിരുന്നവരെ മാറ്റി നിര്‍ത്തി പകരം പുതിയ നേതാക്കളെ ചുമതലപ്പെടുത്തും. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൂന്നിയുള്ള…
Read More