കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്നു കോൺഗ്രസ് സ്ഥാനാർഥി കെ. ബാബുവിനെ തെരഞ്ഞെടുത്തത് റദ്ദാക്കി, വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ഥിയായിരുന്ന സിപിഎം നേതാവ് എം. സ്വരാജ് ഹൈക്കോടതിയില്‍ ഇലക്ഷന് ഹര്‍ജി നല്കി. തൃപ്പൂണിത്തുറയില്‍ സ്വാമി അയ്യപ്പന്റെ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പു ക്രമക്കേടാണെന്നാരോപിച്ചാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കെ. ബാബു 992 വോട്ടുകള്‍ക്കാണ് എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നെന്നും ഈ സ്ലിപ്പില്‍ കെ. ബാബുവിന്റെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും ഉള്‍പ്പെടുത്തിയിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പനൊരു വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപകമായി പ്രചാരണമുണ്ടായി. അയ്യപ്പന്റെ പേരു പരാമര്‍ശിച്ച് ചുവരെഴുത്തുകള്‍ നടത്തി. ഇതിനായി സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഇലക്ഷന് കമ്മിറ്റി ഓഫീസില്‍…
Read MoreCategory: Loud Speaker
ബിജെപി നേതാവിന്റേത് ഭീഷണി, ഈ നാട്ടിൽ വിലപ്പോവില്ല, അതൊന്നും നടക്കില്ലെന്നു നമ്മുടെ നാട് തെളിയിച്ചതാ..! മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരായ കേസ് അന്വേഷിച്ചാൽ കേന്ദ്രത്തിൽ ഭരണത്തിനു നേതൃത്വം നൽകുന്ന തങ്ങൾ കുടുക്കുമെന്ന ഭീഷണിയാണ് ബിജെപി നേതാവിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കു വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ സാധിക്കില്ലെന്നും മകളെ ജയിലിൽ പോയി കാണേണ്ടി വരുമെന്നും ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ പ്രസംഗിച്ചതിനേക്കുറിച്ചു ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഇങ്ങനെയുള്ള പല ഭീഷണികളും വളരെ കാലം മുന്‍പേ പറഞ്ഞു തുടങ്ങിയതാണ്. ജയിലിൽ കിടക്കേണ്ടി വരുമെന്നൊന്നുമായിരുന്നില്ല അത്. മറ്റുള്ളവരുടെ കാര്യത്തിൽ ആരും വിധികർത്താക്കളാകരുത്. അതൊന്നും നടക്കില്ലെന്നു നമ്മുടെ നാട് തെളിയിച്ചതാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സർക്കാർ ഇടപെട്ടു എന്നോ തെറ്റായ എന്തെങ്കിലും കാര്യങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടായെന്നോ ആരും ആരോപിച്ചിട്ടില്ല. അപ്പോൾ അതൊരു ഭീഷണിയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കു നേരെയുള്ള ഭീഷണി. സർക്കാർ ഇടപെട്ട് കേസ് അവസാനിപ്പിക്കണം. അല്ലെങ്കിൽ മകളെ ജയിലിൽ പോയി കാണേണ്ടി വരുമെന്നാണു…
Read Moreആസാമിൽ കുടുങ്ങിയ കേരള ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ജീവനൊടുക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഗോഹട്ടി: കോവിഡും ലോക്ഡൗണും മൂലം ആസാമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. ആസാമിലെ നാഗോണിൽ ബസിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകൾ പോയിരുന്നു. ഇങ്ങനെയൊരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്. നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക് തിരിച്ചു വരാൻ മടി കാണിച്ചു. ഇതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.
Read Moreപോക്സോ പ്രതികളുടെ മനസറിയാന്‍ ജയില്‍വകുപ്പ് ! ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളെ നിയമിക്കും; പ്രതിമാസം 1,55,000 രൂപ ചെലവ്
കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളിലുള്ള പ്രതികളുടെ മനസറിയാല് ജയില്‍വകുപ്പ് . പോക്സോ കേസുകളിലുള്‍പ്പെടെ തടവറയിലുള്ള പ്രതികളുടെ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ധവും മറ്റു തരത്തിലുള്ള മാനസിക പ്രശ്നങ്ങളും അറിയുന്നതിനായും പരിഹരിക്കുന്നതിനായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനേയും കൗണ്‍സിലര്‍മാരേയും നിയമിക്കാന്‍ തീരുമാനമായി. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നേരത്തെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റേയും കൗണ്‍സിലര്‍മാരുടേയും തസ്തിക സൃഷ്ടിക്കണമെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. കരാര്‍ വ്യവസ്ഥയില്‍ മൂന്ന് ക്ലിനിക്കല്‍ സൈക്കോള്ജിസ്റ്റിനേയും അഞ്ച് കൗണ്‍സിലര്‍മാരേയും നിയമിക്കാനാണ് ജയില്‍വകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലാണ് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നത്. തിരുവനന്തപുരം, എര്‍ണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജയില്‍ സ്ഥാപനങ്ങളിലാണ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നത്. സൈക്കോളജിസ്റ്റിന് പ്രതിമാസം 30,000 രൂപയും കൗണ്‍സിലറിന് 13,000 രൂപയുമാണ് അനുവദിക്കുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്് എംഫില്‍ യോഗ്യതയും കൗണ്‍സിലര്‍മാര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സൈക്യാട്രിക് സോഷ്യല്‍…
Read Moreസ്വര്‍ണക്കടത്ത് കേസ്! മുഹമ്മദ് മന്‍സൂര്‍ റിമാന്‍ഡില്‍; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി മുഹമ്മദ് മൻസൂറിനെ 28 വരെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചവരില്‍ പ്രധാനിയാണ് മുഹമ്മദ് മൻസൂർ എന്നാണ് ആരോപണം. എന്‍ഐഎയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ 35 ാം പ്രതിയാണ് മുഹമ്മദ് മൻസൂർ. കസ്റ്റഡി കാലാവധിയില്‍ ചോദ്യം ചെയ്ത പ്രതിയില്‍നിന്ന് ഏതാനും നിര്‍ണായക വിവരങ്ങള്‍ അധികൃതര്‍ക്കു ലഭിച്ചതായാണു സൂചന. എന്‍ഐഎ കോടതി ഇയാള്‍ക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുഎഇയില്‍നിന്നു കേരളത്തിലേക്കു നയതന്ത്ര ബാഗില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെ മന്‍സൂര്‍ സഹായിച്ചിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി. സ്വര്‍ണക്കടത്തിലെ സാക്ഷി നല്കിയ വിവരങ്ങളില്‍നിന്നാണ് മന്‍സൂറിന്റെ പങ്ക് വ്യക്തമായത്. ഒരുവര്‍ഷമായി മന്‍സൂര്‍ ദുബായിലായിരുന്നു.
Read Moreഡിഎൽഎഡ് അവസാന വർഷ! വിദ്യാർഥികളുടെ ഭാവി അവതാളത്തിൽ; ഇതുമൂലം ഇവർക്ക് നഷ്ടപ്പെടുക ഒരു വർഷം
മുക്കം: മാർച്ചിൽ നടക്കേണ്ട പരീക്ഷ ജൂലൈ മാസത്തിലേക്ക് മാറ്റിവച്ചത് മൂലം കേരളത്തിലെ ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ) അവസാന വർഷ വിദ്യാർഥികളുടെ ഭാവി അവതാളത്തിൽ. പരീക്ഷ മാറ്റിവെച്ചതുമൂലം പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ അധ്യാപകരായി ജോലിയിൽ പ്രവേശിക്കാനോ ഉപരിപഠനത്തിന് അപേക്ഷിക്കാനോ ഇവർക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം ഒരു വർഷമാണ് ഇവർക്ക് നഷ്ടപ്പെടുക. കോവിഡ് മൂലം ശരിയായ രീതിയിൽ അധ്യാപക പരിശീലനങ്ങളും ക്ലാസുകളും ലഭിക്കാതിരുന്ന ഇവർ അവസാന സെമസ്റ്റർ പരീക്ഷ കൂടി മാറ്റി വെച്ചതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പരീക്ഷ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ജൂലൈ ഏഴ് വരെ നീട്ടിയ സാഹചര്യത്തിൽ അവസാന സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷ രജിസ്ട്രേഷനും നീട്ടി വച്ചിരിക്കുകയാണ്. ചില അധ്യാപകർ നേരിട്ട് ഇടപെട്ടാണ് തീയതി നീട്ടിയതെന്നാണ് സൂചന. ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ് ആരംഭിച്ച് അഞ്ച് മാസം…
Read Moreലാൻഡിംഗിനിടെ കണ്ണൂരിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടി; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഹുബ്ലി: കർണാടകയിലെ ഹൂബ്ലിയിൽ നിലത്തിറങ്ങുന്നതിനിടെ കണ്ണൂരിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. അപകടത്തിൽനിന്ന് വിമാനയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇൻഡിഗോ 6E-7979 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽനിന്നുള്ള വിമാനം ഹുബ്ലി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് ടയർപൊട്ടിത്തെറിച്ചത്. വിമാനയാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം അറ്റകൂറ്റപ്പണികൾക്കായി മാറ്റി.
Read Moreആശുപത്രിയിലെത്തിച്ചുവെങ്കിലും..! വയോധികയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ
ന്യൂഡൽഹി: ഡല്‍ഹിയില്‍ വയോധികയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി. ബിഹാറിലെ ബെഗുസാരായ് സ്വദേശിനിയായ 62കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. ജോലി കഴിഞ്ഞെത്തിയ മകനാണ് ഇവരെ വീടിനുള്ളില്‍ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇവരുടെ കഴുത്ത് അറത്ത നിലയിലായിരുന്നു. കൂടാതെ ശരീരത്തില്‍ 20 പ്രാവശ്യം കുത്തുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read Moreപോലീസുകാരന്റെ മുഖത്തടിച്ചു; എംഎൽഎയ്ക്കെതിരെ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ജയ്പുർ: പോലീസുദ്യോഗസ്ഥനെ മര്‍ദിച്ച എംഎല്‍എയ്ക്കെതിരെ കേസ്. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ രമില ഖാദിയയാണ് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ പരസ്യമായി മര്‍ദിച്ചത്. ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തി വരികയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര നാഥിനോട് ബൈക്കിലെത്തിയ ചെറുപ്പക്കാരന് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് ഇയാള്‍ എംഎല്‍എയെ സ്ഥലത്ത് വിളിച്ചു വരുത്തി. തുടര്‍ന്ന് പോലീസുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട എംഎല്‍എ രമില ഖാദി, മഹേന്ദ്ര നാഥിന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തിൽ എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന ചിലര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കൈലാഷ് സിംഗ് അറിയിച്ചു.
Read Moreതൃണമൂൽ ഘർവാപസിക്ക് തടയിടാൻ ബിജെപിക്കാവുന്നില്ല! നേതാക്കളുടെ തിരിച്ചൊഴുക്ക് പ്രതിരോധിക്കാനുള്ള ബിജെപി നീക്കം പാളി
കോൽക്കത്ത: ബംഗാളിൽ തൃണണൂൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചൊഴുക്ക് പ്രതിരോധിക്കാനുള്ള ബിജെപി നീക്കം പാളി. എംഎൽഎമാരിൽ ഒരു വിഭാഗം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിൽനിന്നും വിട്ടുനിന്നു. പാർട്ടി എംഎൽഎമാരുമായി സുവേന്ദു തിങ്കളാഴ്ച വൈകുന്നേരമാണ് ഗവർണർ ജഗദീപ് ധൻകറെ കണ്ടത്. മമത ബാനർജി സർക്കാരിന്റെ തെറ്റായ നടപടികൾ അറിയിക്കുന്നതിനും മറ്റ് പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു വിശദീകരണം. എന്നാൽ ഈ കൂടിക്കാഴ്ചയിൽനിന്ന് ബിജെപിയുടെ 72 എംഎൽഎമാരിൽ 24 പേർ വിട്ടുനിന്നു. ഇതോടെ തൃണമൂലിലേക്കുള്ള നേതാക്കളുടെ മടക്കം സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമായി. സുവേന്ദുവിന്റെ നേതൃത്വത്തോടുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് വിവരം. തൃണമൂലിലേക്ക് മടങ്ങിയ മുകുൾ റോയിയുടെ ചുവടുപിടിച്ച് കൂടുതൽ നേതാക്കൾ ഘർവാപസി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More