കൽപ്പറ്റ: എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കൽപ്പറ്റ കോടതിയാണ് ഉത്തരവിട്ടത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ നവാസിന്റെ പരാതിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സ്ഥാനാർഥിയാകാന്‍ അമ്പത് ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു പരാതി. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍ ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ സുരേന്ദ്രന് എതിരെ കേസുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്.
Read MoreCategory: Loud Speaker
എന്റെ പ്രിയപ്പെട്ട ജനങ്ങൾക്കും മുഖ്യമന്ത്രിക്കും ആയിഷ ഹന എഴുതുന്നത്..! മുഖ്യമന്ത്രിക്ക് കത്തെഴുതി അഞ്ചാം ക്ലാസ് വിദ്യാർഥിനി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മുക്കം: എന്റെ പ്രിയപ്പെട്ട ജനങ്ങൾക്കും മുഖ്യമന്ത്രിക്കും പന്നിക്കോട് എയുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ ഹന എഴുതുന്നത് …. സർ ഞാനിന്ന് പത്രത്തിലൊരു വാർത്ത കണ്ടു .വളരെ സങ്കടം തോന്നി .അത് കൊണ്ടാണ് ഇത് എഴുതുന്നത് . നമ്മുടെ പുഴകളെല്ലാം വളരെ മലിനമായിരിക്കുന്നു, അത് ആര് ചെയ്താലും കർശന നടപടി എടുക്കണം… പന്നിക്കോട് എയുപി സ്കൂൾ അഞ്ചാം തരം വിദ്യാർഥിനിയായ ആയിഷ ഹനയെന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ ചില വരികളാണിത്. കഴിഞ്ഞ ദിവസം പത്രത്തിൽ കണ്ട ഒരു വാർത്തയും അതിന്റെ ചിത്രവുമാണ് ഈ കുഞ്ഞു മനസിനെ വേദനിപ്പിച്ചത്. ഇരുവഴിഞ്ഞി ചാലിയാർ സംഗമ സ്ഥലം ശുചീകരിച്ച വാർത്തയുടെ ചിത്രത്തിൽ പുഴയിൽ കെട്ടികിടക്കുന്ന മാലിന്യം വ്യക്തമായി കാണാമായിരുന്നു. അത്രക്കും അധികമായിരുന്നു അത്. അത് കൊണ്ട് തന്നെയാണ് ഓരോരുത്തരേയും പോലെ ഈ കുഞ്ഞു മനസും വിഷമിച്ചത്. ആയിഷ…
Read Moreപത്തനാപുരം പാടത്ത് സ്ഫോടകവസ്തു കണ്ടെത്തിയ സംഭവം! അന്വേഷണം തമിഴ്നാട്ടിലേക്ക്; സ്ഫോടക വസ്തുക്കൾ ബോംബ് നിർമാണ പരിശീലനത്തിന് എത്തിച്ചതാണെന്ന് സൂചന
പത്തനാപുരം: പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും.തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണമാണ് തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുക. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള വനംവികസന കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ആറു മാസം മുൻപ് ഉത്തർപ്രദേശ് പോലീസ് പിടികൂടിയ തമിഴ്നാട് സ്വദേശികൾ പരിശീലനം നേടിയത് പാടത്തുനിന്നാണെന്ന് മൊഴി നൽകിയതും ജലാറ്റിൻ സ്റ്റിക്കുകൾ നിർമ്മിച്ചത് തമിഴ്നാട്ടിലാണെന്ന സൂചനകളും അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. തീവ്രവാദ പ്രവർത്തനവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന സൂചനകളെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനിടെ ഇവിടെ നിന്നും കണ്ടെടുത്ത ജലാറ്റിൻസ്റ്റിക് തമിഴ്നാട്ടിൽ നിർമ്മിച്ചതാണെന്ന് ബോധ്യപ്പെട്ടതായും ഇവിടേയ്ക്ക് ഇവ എത്തിയത് മൂന്നാഴ്ച്ച മുൻപാണെന്നും സൂചനകളുണ്ട്. ജലാറ്റിൻ സ്റ്റിക്കുകൾ പാടത്ത് എത്തിയത് എങ്ങനെയെന്നും,ആരിലൂടെ എന്നതും അന്വേഷിക്കുകയാണ്. സംശയമുള്ള പ്രദേശവാസികളിൽ ചിലരെ ചോദ്യം ചെയ്തേക്കുമെന്നുമുള്ള സൂചനകളും ലഭിക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനാ പ്രവർത്തകർ…
Read Moreനേരത്തേ പൊലീസിന് സൂചന ലഭിച്ചിരുന്നു..! നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗം; നടിയും സുഹൃത്തും കസ്റ്റഡിയിൽ
മുംബൈ: നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിച്ച കേസിൽ നടി നയരാ ഷായെയും സുഹൃത്ത് ആഷിക് സാജിദ് ഹുസൈനെയും പോലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നടിയും സുഹൃത്തും നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി നേരത്തേ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഞായറാഴ്ച ജന്മദിനം ആഘോഷിക്കുകയായിരുന്ന നടി സുഹൃത്തുക്കളോടൊപ്പം മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ പാർട്ടി നടത്തുകയായിരുന്നു. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചപ്പോൾ മുംബൈ പോലീസ് റെയ്ഡ് നടത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടൽ മുറിയിൽ നിന്ന് നടിയും സുഹൃത്തും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു. നടിയുടെ വൈദ്യപരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ നിർദേശിച്ച അളവിനേക്കാൾ കൂടുതൽ മരുന്നുകൾ നടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയാൽ കേസ് ഗുരുതരമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബാന്ദ്ര കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെത്തുടർന്ന് നടിയെ പിന്നീട് പോലീസ്…
Read Moreമാര്ട്ടിന് ചിത്രീകരിച്ച പരാതിക്കാരിയുടെ നഗ്ന വീഡിയോ എവിടെ ? പോലീസിനു കണ്ടെത്തണം; തെളിവെടുപ്പിനൊരുങ്ങി അന്വേഷണസംഘം
കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനൊരുങ്ങി പോലീസ്. നാല് ദിവസത്തേയ്ക്കാണു ഇയാളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. പ്രതിയെ മറൈന്‍ഡ്രൈവ്, കാക്കനാട് എന്നിവിടങ്ങളിലെ ഫ്ലാറ്റിലും ഒളിവില്‍ കഴിഞ്ഞ തൃശൂര്‍ മൂണ്ടൂരിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. ഇതിനു പുറമെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ വിശദമായി ചോദ്യം ചെയ്യും. പണമിടപാടുകള്‍ സംബന്ധിച്ചും സാമ്പത്തിക സോത്രസുകള്‍ കണ്ടെത്തുന്നതിനുംവേണ്ടിയാണ് ചോദ്യം ചെയ്യല്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു നാലു ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റഡി അപേക്ഷ കോടതി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. പരാതിക്കാരിയുടെ നഗ്ന വീഡിയോ മാര്ട്ടിന് ചിത്രീകരിച്ചിട്ടുണ്ട്. ഇതും തെളിവെടുപ്പിനിടെ പോലീസിനു കണ്ടെത്തണം. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെയാണ് പ്രതി തടങ്കലില്‍വച്ച് ശാരീരികമായും…
Read Moreമദ്യശാലകള്‍ തുറക്കാന്‍ ഇന്‍സ്പക്ടര്‍മാര്‍ റെഡി ! ഉത്തരവ് കാത്ത് എക്സൈസ്; സീല്ചെയ്തതില് ഏതെങ്കിലും രീതിയിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍…
സ്വന്തംലേഖകന്‍ കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ മദ്യശാലകളും ഔട്ട്ലെറ്റുകളും തുറക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് കാത്ത് എക്സൈസ്. സംസ്ഥാനത്തെ മദ്യവില്പന നാളെ പുന:രാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെയാണ് അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവുകള്‍ എക്സൈസിന് ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാല്‍ മദ്യശാലകളും ഔട്ട്ലെറ്റുകളും എക്സൈസ് ഇന്‍സ്പക്ടര്‍മാരുടെ നേതൃത്വത്തില്‍ തുറന്നു കൊടുക്കും. സീല്ചെയ്തതില് ഏതെങ്കിലും രീതിയിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ മദ്യശാല പൂട്ടുമ്പോഴുള്ള കണക്കും നിലവിലുള്ള കണക്കും താരമത്യം ചെയ്യും. വ്യത്യാസം കണ്ടാല്‍ നടപടി സ്വീകരിക്കാനും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ചും മറ്റു കാര്യങ്ങളും ഇന്ന് യോഗം ചേര്‍ന്നാണ് തീരുമാനിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാണ് മദ്യവില്പന. ബെവ്കോ വില്പന കേന്ദ്രങ്ങളിലും ബാറുകളിലും പാഴ്സല്‍ മാത്രം നല്‍കുമെന്നാണ് അറിയുന്നത്. ലോക്ക്ഡൗണിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ബീവ്റേജസ് ഔട്ട്ലെറ്റുകളിലേയും വെയര്‍…
Read Moreഓരോ കാര്യത്തിനും ഈടാക്കുന്നത് തോന്നുന്ന ചാർജ് ! അക്ഷയ കേന്ദ്രങ്ങൾ അമിതസർവീസ് ചാർജ് ഈടാക്കുന്നെന്ന്; പാൻ കാർഡിന് ഈടാക്കുന്നത് 250 മുതൽ 325 വരെ
തുറവുർ: സർക്കാരിന്റെ വിവിധ ഓഫീസുകളിലൂടെ ലഭിക്കുന്ന സേവനങ്ങൾ ജനങ്ങൾക്ക് ഒരു കേന്ദ്രത്തിലൂടെ ലഭിക്കുന്നതിന് നടപ്പിലാക്കിയ അക്ഷയ കേന്ദ്രങ്ങളിൽ പലതും അമിതമായ സർവീസ് ചാർജ് ഈടാക്കുന്നതായി പരാതി. ലോക്ക് ഡൗണിൽ മറ്റ് കംപ്യൂട്ടർ സെന്ററുകൾക്കോ ഫോട്ടോസ്റ്റാറ്റ് കടകൾക്കോ തുറക്കാനാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ഏക ആശ്രയം അക്ഷയ സെന്ററുകളാണ്. ഇത് അവസരമായി കണ്ട് പല അക്ഷയ സെന്ററുകളും തോന്നുന്ന ചാർജാണ് ഓരോ കാര്യത്തിനും ഈടാക്കുന്നത്. ലോക്ക് ഡൗണിൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം സാധാരണക്കാരായ ജനങ്ങൾ ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി ബില്ലുകൾ അടുത്തുള്ള അക്ഷയ സെന്റർ മുഖേനയാണ് അടച്ചത്. ബിൽ തുക കൂടാതെ 30 രൂപ വരെ ചില സെന്ററുകൾ അധികമായി വാങ്ങിയെന്ന് പരാതിയുണ്ട്. ചോദിച്ചപ്പോൾ സർവീസ് ചാർജും ടാക്സുമാണെന്നാണ് അക്ഷയ സെന്റർ നടത്തിപ്പുകാർ പറഞ്ഞത്. പാൻ കാർഡിന് 250 മുതൽ 325 വരെയാണ് പല അക്ഷയ സെന്ററുകളും ഈടാക്കുന്നത്.…
Read Moreപലതവണ അവസരം നൽകിയിട്ടും…! ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്രസർക്കാർ; കേസെടുത്ത് യുപി പോലീസ്
ന്യൂഡൽഹി: ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്രസർക്കാർ. പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. ഇതോടെ ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ ട്വിറ്റർ നിയമനടപടി നേരിടേണ്ടിവരും. പലതവണ അവസരം നൽകിയിട്ടും ട്വിറ്റർ നിയമങ്ങൾ പാലിക്കാത്തത് ബോധപൂർവമാണെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. നിയമത്തിൽനിന്നും ഒഴിവ് തേടുന്നത് പാഴ്വേലയെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഇതു സംബന്ധിച്ച് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചു. നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപകീർത്തികരമായ ട്വീറ്റിന്റെ പേരിൽ ട്വിറ്ററിനെതിരെ പോലീസ് കേസെടുത്തു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ മതസ്പർദ വളർത്താൻ ലക്ഷ്യംവച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Read Moreപലസ്തീനിൽ പുതിയ സംഘർഷം ഉടലെടുക്കുമോ? തീവ്രദേശീയവാദികളുടെ മാർച്ച് ; ജറുസലെമിൽ വീണ്ടും അസ്വസ്ഥതകൾ
ജറുസലെം: കിഴക്കൻ ജറുസലെമിലെ പലസ്തീൻ മേഖലകളിൽ മാർച്ച് നടത്തുമെന്ന ഇസ്രയേലിലെ തീവ്രദേശീയവാദികളുടെ പ്രഖ്യാപനം സംഘർഷത്തിനു വഴിതെളിക്കുമെന്ന് ഹമാസ്. ഇതുവഴി പലസ്തീനിൽ പുതിയ സംഘർഷം ഉടലെടുക്കുമെന്നാണ് ഹമാസ് പറയുന്നത്. പ്രകോപനം സൃഷ്ടിക്കുകയാണ് മാർച്ചിലൂടെ ലക്ഷ്യമിടുന്നതെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു. ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രതിഷേധവും ഹമാസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിച്ചു. മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നത് നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ ഇസ്രേലി സർക്കാരിനും വെല്ലുവിളിയാണ്. മാർച്ചിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി ബലൂണുകളാണ് ഇസ്രയേലി അതിർത്തി മേഖലയിലേക്ക് ഗാസയിൽ നിന്ന് തൊടുത്തുവിട്ടത്. നിരവധിയിടങ്ങളിൽ ചെറിയ അഗ്നിബാധകൾക്ക് ഇതു വഴിതെളിക്കുകയും ചെയ്തു. കഴിഞ്ഞമാസം പതിനൊന്നുദിവസത്തോളം മേഖലയിൽ ഇസ്രേലി സൈന്യവും ഹമാസും അതിരൂക്ഷമായ പോരാട്ടത്തിലായിരുന്നു. തുടർന്നു വെടിനിർത്തൽ കരാറിന് ഇരുവിഭാഗവും സമ്മതിക്കുകയുമായിരുന്നു.
Read Moreപതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും ബുക്കിംഗും നിര്‍ബന്ധമില്ല; കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്ട്രേഷന് ഇല്ലാതെ തൊട്ടടുത്തുള്ള കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് ലഭിക്കാന്‍ ഇനി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ സ്ലോട്ട് ബുക്ക് ചെയ്യുകയോ വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്ത മാക്കിയിരിക്കുന്നത്. വാക്സിനേഷന് നടപടിള്‍ വേഗത്തിലാക്കാനും രാജ്യത്ത് പലയിടത്തും ശ്രദ്ധയില്‍പെട്ട വാക്സിന് വിരുദ്ധത തടയാനുമാണ് പുതിയ നടപടി. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പടെ വാക്സിന് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ പതിനെട്ട് വയസിനു മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്തു മരുന്ന് സ്വീകരിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പതിനെട്ടിനും 44നും ഇടയിലുള്ളവര്‍ ഇന്ത്യയില്‍ വലിയ ജനസംഖ്യയാണ്. ഇവര്‍ക്ക് അതിവേഗം വാക്സിന് നല്‍കുന്നത് സാമ്പത്തിക, വ്യാപാര മേഖലയില്‍ കൂടുതല്‍ ഉണര് വേകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Read More