കൊച്ചി: വിദേശ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിക്കുന്ന പരസ്യങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. പാലക്കാട് മലബാര്‍ ഡിസ്റ്റിലറീസ് നിര്‍മിക്കുന്ന മദ്യവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്ന പരസ്യങ്ങള്‍ പ്രചരിക്കുന്നത് ചോദ്യം ചെയ്ത് ചിന്തു കുര്യന് ജോയിയാണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍, എക്സൈസ് വകുപ്പ്, ബീവറേജസ് കോര്പറേഷന്, മലബാര്‍ ഡിസ്റ്റിലറീസ് തുടങ്ങിയ എതിര്‍കക്ഷികളില്‍ നിന്നണ് വിശദീകരണം തേടിയത്. ഹര്‍ജി 20ന് പരിഗണിക്കാന്‍ മാറ്റി. പുതിയ മദ്യത്തിന് പേരിടാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചുള്ള പ്രചാരണം അബ്കാരി ആക്ടിന് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മദ്യ ഉപഭോഗം കുറക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്ന നടപടിയാണിത്. മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബ്രാന്‍ഡ് പ്രമോഷനോ പാടില്ലെന്ന് നിയമമുണ്ടെങ്കിലും മദ്യ ഉപഭോഗത്തിന് പ്രോത്സാഹനം നല്‍കുന്നതിന്…
Read MoreCategory: Loud Speaker
ആരെയോ രക്ഷിക്കാനും അവരില്‍ നിന്നും ഫോക്കസ് തെറ്റിക്കാനുമാണ് ഇപ്പോള്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്: ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ബാക്കി ആരെയോ രക്ഷിക്കാനും അവരില്‍ നിന്നും ഫോക്കസ് തെറ്റിക്കാനുമാണ് ഇപ്പോള്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയുടെ പരാമര്‍ശം അദ്ദേഹത്തിനെതിരാണെങ്കില് കണ്ഠരര് രാജീവരെ തള്ളിപ്പറയാന്‍ തയാറാണ്. പക്ഷെ നാളിതുവരെ ഒരു വിവാദത്തിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല. തന്ത്രിയ്ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് അധികാരം, ഉത്തരവാദിത്വം എന്നും അദ്ദേഹം പറഞ്ഞു.
Read Moreസ്വര്‍ണക്കൊള്ള കേസ്: നടപടിക്കു വേഗം കൂട്ടാൻ ഇഡി; അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ്, സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്കും കടക്കുമെന്ന് സൂചന
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തില്‍ ആക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടിയും ഉടന്‍ ഉണ്ടാകും. എസ്ഐടി പ്രതിചേര്‍ത്ത എല്ലാവരെയും പ്രതികള്‍ ആക്കിയാണ് കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡി അന്വേഷണം. 2019 ലെ സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നതിലാണ് അന്വേഷണമെങ്കിലും 2025 വരെയുള്ള വിഷയങ്ങള്‍ ഇഡി അന്വേഷണ പരിധിയില്‍ വരും. എസ്ഐടി പ്രതിചേര്‍ത്ത തന്ത്രി അടക്കം മുഴുവന്‍ പേരെയും പ്രതി ചേര്‍ത്താണ് കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇഡി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്(ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തത്. ഇഡി…
Read Moreവാഹനങ്ങളുടെ അതിക്രമിച്ച് കടക്കൽ: ദുർബല പ്രദേശങ്ങൾ റെയിൽവേ അടച്ചുപൂട്ടും
പരവൂർ: പ്ലാറ്റ്ഫോമുകളിലേക്കും ട്രാക്ക് ഏരിയകളിലേക്കും നിയമവിരുദ്ധമായി വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ കർശന നടപടിയുമായി റെയിൽവേ. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരവധി ദുർബലമായ പ്രദേശങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ഇത്തരത്തിൽ തിരിച്ചറിഞ്ഞ പ്രദേശങ്ങൾ എല്ലാം അടിയന്തിരമായി അടച്ചുപൂട്ടാനാണ് റെയിൽവേ തീരുമാനം. ട്രാക്കിലും പ്ലാറ്റ്ഫോമുകളിലേക്കും പരിശോധനകളില്ലാതെ സുഗമമായി കയറാവുന്ന നൂറുകണക്കിന് സ്ഥലങ്ങൾ ഉണ്ട്. പലരും ഈ സ്ഥലങ്ങൾ പൊതുവഴി പോലെ ഉപയോഗിച്ചാണ് ഒരു നിയന്ത്രണവും ഇല്ലാതെ റെയിൽവേ സ്ഥലങ്ങളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നത്. ഇത്തരം ദുർബലമായ ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള അടച്ചുപൂട്ടൽ സാധ്യവുമല്ല. ഇത്തരം സ്ഥലങ്ങളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ശക്തമായ തടസങ്ങൾ ഡിവിഷനിലുടനീളം സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. റെയിൽവേയുടെ സുരക്ഷാമാനദണ്ഡങ്ങൾ എല്ലാ വാഹന യാത്രികരും കർശനമായി പാലിക്കണമെന്ന് റെയിൽവേ സംരക്ഷണസേന ആവർത്തിച്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ലംഘിക്കുന്നവർക്ക് എതിരേ കർശന നടപടി സ്വീകരിക്കാനാന്ന്…
Read Moreകരൂർ ദുരന്തം: അന്വേഷണം ഊർജിതമാക്കി സിബിഐ; വിജയ്യുടെ പ്രചാരണ വാഹനം പിടിച്ചെടുത്തു
ചെന്നൈ: ടിവികെയുടെ റാലിക്കിടെ കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി. കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്. നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്ന്…
Read Moreകെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസവും ഡ്രൈവിംഗ് സ്കൂളും ബംബർ ലാഭകേന്ദ്രങ്ങളായി
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലും ഡ്രൈവിംഗ് സ്കൂളും ബംപർ ലാഭ കേന്ദ്രങ്ങളായി മാറി. ബജറ്റ് ടൂറിസം സെൽ 2025 ൽ മുൻ വർഷത്തെക്കാൾ 83 ശതമാനം വളർച്ചയാണ് കാഴ്ചവച്ചത്. സംസ്ഥാനത്തെയും സംസ്ഥാനത്തിന് പുറത്തേയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രസിദ്ധമായ ദേവാലയങ്ങളിലേക്കുമാണ് ട്രിപ്പുകൾ നടത്തുന്നത്. ദേവാലയങ്ങളിലെ ഉത്സവ പരിപാടികളുമായിബന്ധപ്പെട്ടും ആഘോഷങ്ങളുമായി ബന്ധപ്പെട്ടും സർവീസ് സംഘടിപ്പിക്കുന്നത് ഭക്തജനങ്ങൾക്കും ആശ്വാസമാണ്. വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കും ബസ് വിട്ടുകൊടുക്കുന്നുണ്ട്. അടുത്ത കാലത്തായി വാടക നിരക്കിൽ ഇളവ് വരുത്തുകയും വിനോദ സഞ്ചാരത്തിന് ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവർക്ക് കമ്മീഷൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്. 2025 വർഷത്തിൽ ബജറ്റ് ടൂറിസം സെൽ നേടിയത് 42.62 കോടിയാണ്. 17.14 കോടിയാണ് കഴിഞ്ഞ വർഷത്തെ ലാഭം. ഡ്രൈവിംഗ് സ്കൂളുകൾ നേടിയ ലാഭം 2.19 കോടി രൂപയാണ്. കെഎസ്ആർടിസി ക്ക് 21ഡ്രൈവിംഗ് സ്കൂളുകളാണ് നിലവിലുള്ളത്.ഹെവിമോട്ടോർ വെഹിക്കിൾ ലൈസൻസിനും ലൈറ്റ് വെഹിക്കിൾ ലൈസൻസിനും…
Read Moreതന്ത്രിയോട് പിണറായിക്ക് അപ്രീതി; തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കേണ്ടെന്നു കെ.മുരളീധരന്
തിരുവനന്തപുരം: തന്ത്രിയോട് പിണറായിക്ക് അപ്രീതിയുണ്ടെന്നും തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തിട്ടെന്തായെന്നും ഇതേക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ജീവനക്കാര്‍ മാത്രമറിഞ്ഞ് ശബരിമലയില്‍ ഇത്രയും വലിയ കൊള്ള നടക്കില്ല. അന്വേഷണം തന്ത്രിയില്‍ ഒതുക്കാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയാതെയാണു കൊള്ള നടന്നതെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Read Moreഡിജിറ്റൽ കോപ്പിയടി മോട്ടോർ വാഹന വകുപ്പിന്റെ ലേണേഴ്സ് ടെസ്റ്റിലും; പരീക്ഷാരീതി പരിഷ്കരിക്കാൻ ആലോചന
കണ്ണൂർ: മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റിൽ പരീക്ഷാർഥികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ക്രമക്കേട് നടത്തുന്നതായി കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പ് ആർടി ഓഫീസുകളിൽ വച്ച് നടത്തുന്ന ഓൺലൈൻ ടെസ്റ്റിലാണ് പരീക്ഷാർഥികൾ ക്രമക്കേട് നടത്തുന്നതായി കണ്ടെത്തിയത്. കംപ്യൂട്ടർ സ്ക്രീനിൽ വരുന്ന ചോദ്യങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് പുറത്തുള്ളവർക്ക് അയച്ചു കൊടുക്കും. ഇവർ ഇതിന്റെ ശരിയായ ഉത്തരം പറഞ്ഞു കൊടുക്കും. ബ്ലൂ ടൂത്ത് ഇയർ ബഡ്സ് ചെവിയിൽ ഘടിപ്പിച്ച് ഇതു മറച്ചുകൊണ്ട് ഷാളോ അല്ലെങ്കിൽ പർദ പോലുള്ള വസ്ത്രങ്ങളോ ധരിച്ചെത്തുന്നവരാണ് പുറമെയുള്ളവരുടെ സഹായത്തോടെ ക്രമക്കേട് നടത്തിയത്. സാധാരണ ഒരു പരീക്ഷാ കേന്ദ്രത്തിലും മൊബൈൽ ഫോണുകൾ അനുവദിക്കാറില്ല, ഓൺലൈൻ ലേണിംഗ് ടെസ്റ്റിന് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ കയറി പരീക്ഷയിൽ ചേരണമെങ്കിൽ ഒടിപി നന്പർ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഫോൺ നിരോധിക്കാനാകാത്ത അവസ്ഥയാണ്. ക്രമക്കേട് വ്യാപകമായി റിപ്പോർട്ട്…
Read Moreതന്ത്രി തന്റെ ബന്ധു, ഒരു കുറ്റവും പഴിയും കേൾപ്പിക്കാത്ത വ്യക്തി: ബ്രാഹ്മണ സംഘടനകളുമായി സംസാരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് രാഹുൽ ഈശ്വർ
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. തന്ത്രി തന്റെ ബന്ധുവാണ്. ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജീവിതത്തിൽ ഇന്നേവരെ അദ്ദേഹം ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല. ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല. ബ്രാഹ്മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഒമ്പത് ഇടക്കാല വിധികളില്‍ ഒന്നില്‍ പോലും കണ്ഠരര് രാജീവരെ കുറിച്ച് പരാമര്‍ശമില്ല. തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. എല്ലാവര്ക്കും നീതി വേണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.…
Read Moreവിവാദങ്ങള്‍ക്കല്ല വികസനത്തിനാണ് പ്രധാന്യം; വി.കെ. പ്രശാന്ത് എംഎല്‍എയുടെ പുതിയ ഓഫീസ് മരുതംകുഴിയില്‍ പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎല്‍എയുടെ പുതിയ ഓഫീസ് മരുതംകുഴിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെയാണ് ് മരുതംകുഴിയിലുള്ള യൂത്ത് ബ്രിഗേഡ് സൊസൈറ്റി കെട്ടിടത്തില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. വിവാദങ്ങള്‍ക്കല്ല വികസനത്തിനാണ് പ്രധാന്യമെന്ന് എല്‍ഡിഎഫ് തെളിയിച്ചിട്ടുണ്ടെന്നും വിവാദങ്ങള്‍ക്കില്ലെന്നും അതിനാലാണ് ഓഫീസ് മാറിയതെന്നും പ്രശാന്ത് പറഞ്ഞു. ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തില്‍ വാടകയ്ക്കായിരുന്നു നേരത്തെ പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തന്റെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ സൗകര്യകുറവുണ്ടെന്നും പ്രശാന്തിന്റെ ഓഫീസ് മാറണമെന്നും പ്രശാന്തിനോട് വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ ആര്.ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. സാധ്യമല്ലെന്ന് പ്രശാന്ത് നിലപാടെടുത്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് പ്രശാന്ത് തന്റെ ഓഫീസ് മരുതംകുഴിയിലേക്കു മാറ്റിയത്.
Read More