ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന ജലസ്രോതസായ യമുനാ നദിയിൽ വീണ്ടും വിഷപ്പത പടരുന്നു. കാളിന്ദി കുഞ്ച് ഘട്ടിന് സമീപം ഇന്നലെ പുഴയുടെ ഭൂരിഭാഗവും വെളുത്ത പതയാൽ മൂടപ്പെട്ട നിലയിലാണ്. പുഴയിലെ ഒഴുക്കു തടസപ്പെടുത്തുന്ന രീതിയിലാണ് വിഷപ്പത അടിഞ്ഞുകൂടിയിരിക്കുന്നത്. വിഷപ്പതയ്ക്കു പുറമെ പ്ലാസ്റ്റിക് കുപ്പികൾ, പൂക്കൾ, മുടി, ബ്ലേഡുകൾ തുടങ്ങി വൻതോതിലുള്ള ഖരമാലിന്യങ്ങളും നദീതീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. പതയ്ക്കുള്ളിൽ പൊടിപടലങ്ങളും മറ്റു മാലിന്യങ്ങളും കലർന്ന നിലയിലാണ്. ഒക്ടോബറിലെ ഛത്ത് ഉത്സവ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഗുരുതരമായ അവസ്ഥയാണ് നിലവിൽ യമുനയുടേതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയുടെ (ഡിപിസിസി) റിപ്പോർട്ട് പ്രകാരം നദിയിലെ മാലിന്യത്തിന്റെ തോത് ഭയാനകമാണ്. ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് (ബിഒഡി) സുരക്ഷിത പരിധി കടന്നുവെന്നും റിപ്പോർട്ട് പറയുന്നു. യമുനാനദി അതീവ ഗുരുതരസാഹചര്യമാണു നേരിടുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. നദിയിൽ രൂപപ്പെടുന്ന കട്ടിയുള്ള പത സൂര്യപ്രകാശം വെള്ളത്തിനടിയിലേക്ക് എത്തുന്നത് തടയുന്നു.…
Read MoreCategory: Loud Speaker
യുവതിയെ കയറിപ്പിടിച്ചു: പീഡനശ്രമത്തിനിടെ ആന്തരിക രക്തശ്രാവം; പേടിച്ചരണ്ട യുവാവ് മുറിയിൽ തീയിട്ട് ഓടി; ബംഗളൂരുവിലെ ടെക്കിയുടെ മരണത്തിൽ ദുരൂഹതകൾ അഴിയുന്നു
ബംഗളൂരു: കർണാടകയിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപാണ് ടെക്കിയായ ഡി.കെ. ശർമിള(34)യെ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവിടെ തീപിടിത്തമുണ്ടായതിനെ തുടർന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് സമീപവാസിയായ കർണാൽ ആണെന്ന് പോലീസ് കണ്ടെത്തിയത്. ലൈംഗീകാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കർണാൽ ജനുവരി മൂന്നിന് രാത്രി ഒൻപതോടെ ശർമിള താമസിച്ചിരുന്ന വീട്ടിലേക്ക് കയറിയത്. സ്ലൈഡിംഗ് ജനാലയിലൂടെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ലൈംഗീകാതിക്രമം ശർമിള എതിർത്തതോടെ മർദിച്ചു.…
Read Moreഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത്വരെ ക്ഷമ കാണിക്കണം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും അമ്മയുടെയും ചിത്രം പങ്കുവച്ച് രാഹുൽ ഈശ്വർ
മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ. ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. അല്ലെങ്കിൽ പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്… എന്റെ Point, വാദം ഇതാണ് – Presumption of Innocence (Innocent Untiil Proved Guilty) ആണ് ലോകത്തെ നിയമ സംവിധാനത്തിന്റെ അടിസ്ഥാനം. ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. അത് വരെ Media Trial ഒരു വ്യക്തിക്ക് ഉണ്ടാക്കുന്ന Social Harm / കുടുംബത്തിന് ഉണ്ടാക്കുന്ന വേദന വളരെ വലുതാണ്. അത് കൊണ്ടാണ് Accused Privacy Protection Laws (until proved guilty), Mens Commission പോലെയുള്ള കാര്യങ്ങൾ വേണ്ടത്. കോടതികൾ കുറ്റക്കാരനാണെന്നു…
Read More‘അതൊരു നിലവിളിയാണ്, നിസഹായമായ ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ’: അതിജീവിതയ്ക്ക് പിന്തുണ, കുറിപ്പ് പങ്കുവച്ച് മന്ത്രി വീണാ ജോർജ്
പത്തനംതിട്ട: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിലെ അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് മന്ത്രി വീണാ ജോർജ്. ഒരു മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്യപ്പെട്ട ഒരു കുറിപ്പ് വായിച്ചു. അതൊരു നിലവിളിയാണ്. നിസഹായമായ ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ എന്ന് വീണാ ജോർജ് പറഞ്ഞു. വീണാ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്… ഒരു മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്യപ്പെട്ട ഒരു കുറിപ്പ് വായിച്ചു .അതൊരു നിലവിളിയാണ്. നിസഹായമായ ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ. ‘സ്വർഗത്തിൽ നിന്ന് മാലാഖകുഞ്ഞുങ്ങൾ ഞങ്ങൾക്ക് മാപ്പ് നൽകട്ടെ .അവരുടെ ആത്മാക്കൾ സമാധാനമായിരിക്കട്ടെ.ആക്രമണങ്ങളിൽ നിന്നും ഭീതിയിൽ നിന്നും സ്വതന്ത്രരായി ;സംരക്ഷിക്കാൻ കഴിയാതെ പോയ ലോകത്തിൽ നിന്നും സ്വതന്ത്രരായി ;ഞങ്ങളുടെ കണ്ണീർ സ്വർഗത്തിൽ എത്തുമെങ്കിൽ ,പ്രിയപ്പെട്ട കുഞ്ഞുങ്ങളെ , അവ നിങ്ങളോടു പറയട്ട. ഇനി നമ്മൾ കാണും വരെ നിങ്ങളെ ഞങ്ങൾ ഞങ്ങളുടെ…
Read Moreരാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണം: നിയമം എല്ലാവർക്കും ഒരുപോലെയാണ്, വേട്ടക്കാരനൊപ്പമല്ല ഇരയ്ക്കൊപ്പമാണ് ഈ സർക്കാർ; വി. ശിവൻകുട്ടി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒരു ജനപ്രതിനിധി എന്ന നിലയിൽ സമൂഹത്തിന് മാതൃകയാകേണ്ട ഒരാളിൽ നിന്ന് ഒരിക്കലും കേൾക്കാൻ പാടില്ലാത്ത അതിഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. വേട്ടക്കാരനൊപ്പമല്ല ഇരയ്ക്കൊപ്പമാണ് ഈ സർക്കാർ എന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിമർശനം ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം; കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സംഭവം അതീവ ഗൗരവതരമാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ സമൂഹത്തിന് മാതൃകയാകേണ്ട ഒരാളിൽ നിന്ന് ഒരിക്കലും കേൾക്കാൻ പാടില്ലാത്ത, അതിഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ബലാത്സംഗം, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ, സാമ്പത്തിക ചൂഷണം…
Read Moreമൂന്നാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി: ശക്തമായ തെളിവുകൾ കൈമാറി പരാതിക്കാരി
പാലക്കാട്: മൂന്നാം ലൈംഗിക പീഡന ഗർഭഛിദ്ര കേസിൽ രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ഹോട്ടലിൽ നിന്നാണ് എംഎൽഎയെ പിടികൂടിയത്. രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തെ നീലപ്പെട്ടി വിവാദത്തിൽ ഉൾപ്പെട്ട അതേ ഹോട്ടലിൽ നിന്ന്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്താണ് നീലപ്പെട്ടി വിവാദമുണ്ടായത്. കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അർദ്ധരാത്രി റെയ്ഡ് നടത്തുകയായിരുന്നു. ഇത് വലിയ ചർച്ചാ വിഷയമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. തുടർന്ന് നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനം നടത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ട്രോളിയിൽ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്പെഷ്യൽ…
Read Moreമലയാള ഭാഷ ബില്ല്; ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്; മലയാളം ആരെയും അടിച്ചേൽപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷ ബില്ലിനെ എതിര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മലയാളം ആരെയും അടിച്ചേൽപ്പിക്കുന്നില്ലെന്നും ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ലെന്നും എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന സംസ്ഥാനമാണ് കേരളമെന്നുമാണ് ഭാഷാ ബില്ലിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതികരിച്ചത്. അതേസമയം മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക കൂടി പരിഗണിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. മലയാള ഭാഷാ ബിൽ 2025 എന്ന പേരിൽ സ്കൂൾ തലം മുതൽ ഭരണഭാഷ…
Read Moreമട്ടന്നൂരിൽ ശൈലജയോ..? ആർഎസ്പി മത്സരിച്ചില്ലെങ്കിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും
മട്ടന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇടതിന്റെ ശക്തി കേന്ദ്രമായ മട്ടന്നൂരിൽ ഇക്കുറി ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് സൂചന. 2011 ൽ പുതുതായി നിലവിൽ വന്ന മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനാണ് വിജയിച്ചത്. കഴിഞ്ഞ തവണ കേരള നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിൽ കെ.കെ. ശൈലജയുമാണ് വിജയിച്ചത്. യുഡിഎഫ് ആർഎസ്പിക്ക് സീറ്റ് നൽകിയപ്പോൾ ഇല്ലിക്കൽ ആഗസ്തിയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ആർഎസ്പി ഇത്തവണ മട്ടന്നൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന് ഉറപ്പായി. മട്ടന്നൂരിൽ കോൺഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില കെപിസിസിക്ക് കത്ത് നൽകിയിരുന്നു. എൽഡിഎഫ് ഭരിക്കുന്ന മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, പടിയൂർ, തില്ലങ്കേരി, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് പഞ്ചായത്ത് അടങ്ങുന്ന നിയമസഭാ മണ്ഡലം ഇടതിന്…
Read Moreമദ്യത്തിന് പേരും ലോഗോയും ക്ഷണിക്കുന്ന പരസ്യം: ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: വിദേശ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിക്കുന്ന പരസ്യങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. പാലക്കാട് മലബാര്‍ ഡിസ്റ്റിലറീസ് നിര്‍മിക്കുന്ന മദ്യവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്ന പരസ്യങ്ങള്‍ പ്രചരിക്കുന്നത് ചോദ്യം ചെയ്ത് ചിന്തു കുര്യന് ജോയിയാണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍, എക്സൈസ് വകുപ്പ്, ബീവറേജസ് കോര്പറേഷന്, മലബാര്‍ ഡിസ്റ്റിലറീസ് തുടങ്ങിയ എതിര്‍കക്ഷികളില്‍ നിന്നണ് വിശദീകരണം തേടിയത്. ഹര്‍ജി 20ന് പരിഗണിക്കാന്‍ മാറ്റി. പുതിയ മദ്യത്തിന് പേരിടാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചുള്ള പ്രചാരണം അബ്കാരി ആക്ടിന് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മദ്യ ഉപഭോഗം കുറക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്ന നടപടിയാണിത്. മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബ്രാന്‍ഡ് പ്രമോഷനോ പാടില്ലെന്ന് നിയമമുണ്ടെങ്കിലും മദ്യ ഉപഭോഗത്തിന് പ്രോത്സാഹനം നല്‍കുന്നതിന്…
Read Moreആരെയോ രക്ഷിക്കാനും അവരില്‍ നിന്നും ഫോക്കസ് തെറ്റിക്കാനുമാണ് ഇപ്പോള്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്: ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ബാക്കി ആരെയോ രക്ഷിക്കാനും അവരില്‍ നിന്നും ഫോക്കസ് തെറ്റിക്കാനുമാണ് ഇപ്പോള്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയുടെ പരാമര്‍ശം അദ്ദേഹത്തിനെതിരാണെങ്കില് കണ്ഠരര് രാജീവരെ തള്ളിപ്പറയാന്‍ തയാറാണ്. പക്ഷെ നാളിതുവരെ ഒരു വിവാദത്തിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല. തന്ത്രിയ്ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് അധികാരം, ഉത്തരവാദിത്വം എന്നും അദ്ദേഹം പറഞ്ഞു.
Read More