മക്കളെയും ഭാര്യയേയും വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ട ആത്മഹത്യയ്ക്ക് ശ്രേമിക്കേണ്ട കാരണമെന്ത്? എഡ്വേർഡ് അപകടാവസ്ഥ തരണം ചെയ്തു വരുന്നു; എല്ലാം തുറന്ന് പറയേണ്ടി വരും

കൊ​ല്ലം: കു​ണ്ട​റ​യി​ൽ കൂ​ട്ട ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നി​ട​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഗൃ​ഹ​നാ​ഥ​ൻ അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്തു വ​രു​ന്ന​താ​യി കു​ണ്ട​റ പോ​ലീ​സ് പ​റ​ഞ്ഞു. മ​ൺ​ട്രോ തു​രു​ത്ത് എ​റോ​പ്പി​ൽ വീ​ട്ടി​ൽ എ​ഡ്വേ​ർ​ഡ് (അ​ജി​ത്ത്-40) ആ​ണ് അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്തു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ ശീ​ത​ള​പാ​നി​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി കുടുംബ​ത്തോ​ടൊ​പ്പം കു​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഭാ​ര്യ വ​ർ​ഷ (26), മ​ക്ക​ളാ​യ അ​ലൈ​ൻ, ആ​ര​വ് എ​ന്നി​വ​ർ മ​രി​ച്ചു. പാ​നീയം കു​ടി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ആ​റു വ​യ​സു​കാ​രി​യാ​യ മൂ​ത്ത മ​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.ഇ​വ​ർ കേ​ര​ള​പു​ര​ത്ത് വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​ണ്ട​റ മു​ക്ക​ട​യി​ലു​ള്ള ഒ​രു മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു എ​ഡ്വേ​ർ​ഡ്. ഇ​ള​യ കു​ട്ടി ആ​ര​വിന് ​കു​ട​ൽ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് എ​സ് എ ​ടി ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ചി​കി​ത്സ​ക്കു ശേ​ഷം വ​ർ​ഷ​യും മ​ക്ക​ളും ത​ന്‍റെ കു​ടും​ബ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് എ​ഡ്വേ​ർ​ഡ് മ​ക്ക​ളെ…

Read More

കോ​വാ​ക്സി​ൻ നേ​രി​ട്ട് 18 സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്, ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ര​ള​മി​ല്ല; കേന്ദ്ര നയം അനുസരിച്ചാണ് വിതരണമെന്ന് കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ നി​ർ​മി​ച്ച ത​ദ്ദേ​ശീ​യ കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ 18 സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടു ന​ൽ​കു​ന്ന​താ​യി ഭാ​ര​ത് ബ​യോ​ടെ​ക്. കേ​ന്ദ്ര ന​യം അ​നു​സ​രി​ച്ചാ​ണ് വാ​ക്സി​ൻ വി​ത​ര​ണ​മെ​ന്നും കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​ത​യ​നു​സ​രി​ച്ച് വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് പ​റ​യു​ന്നു. വാ​ക്സി​ൻ നേ​രി​ട്ടു ന​ൽ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​ദ്യ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ന് ഇ​ടം​ല​ഭി​ച്ചി​ട്ടി​ല്ല. ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ആ​ഗോ​ള ടെ​ണ്ട​ർ വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​കം, യു​പി, ബം​ഗാ​ൾ, രാ​ജ​സ്ഥാ​ൻ, ഒ​ഡീ​ഷ, തെ​ല​ങ്കാ​ന എ​ന്നി​വ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ണ്ട​ർ വി​ളി​ക്കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ങ്ങ​ൾ വി​ദേ​ശ​ത്തു​നി​ന്ന് നേ​രി​ട്ടു വാ​ക്സി​ൻ വാ​ങ്ങാ​നാ​ണെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​സ​ക്തി​യെ​ന്താ​ണെ​ന്ന് സി​സോ​ദി​യ വി​മ​ർ​ശി​ച്ചു. കോ​വാ​ക്സി​ൻ രാ​ജ്യ​ത്ത് കു​ട്ടി​ക​ളി​ലെ ട്ര​യ​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള കോ​വി​ഷീ​ൽ​ഡ് ഈ…

Read More

“അ​ക്കൗ​ണ്ടി​ൽ പ​ണം വ​ന്ന​ത് പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തി’; അച്ഛനെ ശുശ്രൂഷിക്കാൻ ജാ​മ്യം അനുവദിക്കണമെന്ന് വാ​ദി​ച്ച് ബി​നീ​ഷ്; അപേക്ഷയിൽ കോടതി ചെയ്തതിങ്ങനെ

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഏ​ഴു​മാ​സ​ത്തെ ജ​യി​ൽ​വാ​സം ജാ​മ്യം ന​ൽ​കാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​ള്ള​പ്പ​ണം ത​നി​ക്കി​ല്ലെ​ന്നും പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണ് അ​ക്കൗ​ണ്ടി​ൽ കൂ​ടു​ത​ൽ പ​ണം വ​ന്ന​തെ​ന്നു​മാ​ണ് ബി​നീ​ഷി​ന്‍റെ കോ​ട​തി​യി​ലെ വാ​ദം. അ​സു​ഖ ബാ​ധി​ത​നാ​യ പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ പ​രി​ച​രി​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ബി​നീ​ഷി​ന്‍റെ ആ​വ​ശ്യം. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Read More

കോവിഡിനെ ധീരമായി പ്രതിരോധിക്കുന്നു, ഓക്സിജൻ ക്ഷാമം ഇല്ലെന്ന് യോഗി; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​ര​ൽ​ചൂ​ണ്ടി ബി​ജെ​പി നേ​താ​ക്ക​ൾ

ല​ക്നോ: സം​സ്ഥാ​നം കോ​വി​ഡി​നെ ധീ​ര​മാ​യി പ്ര​തി​രോ​ധി​ക്കു​ന്നു​വെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​ര​ൽ​ചൂ​ണ്ടി യു​പി​യി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ. കാ​ര്യ​ങ്ങ​ൾ അ​ത്ര പ​ന്തി​യ​ല്ല എ​ന്ന നി​ല​യി​ലാ​ണ് അ​വി​ടെ​നി​ന്നു പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് 23,333 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 296 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ബ​ക്സ​റി​ൽ ഗം​ഗാ​ന​ദി​യി​ലൂ​ടെ ഒ​ഴു​കി​വ​ന്ന 45 മൃ​ത​ദേ​ഹ​ങ്ങ​ൾ ഈ ​ക​ണ​ക്കി​ൽ​പ്പെ​ട്ടോ​യെ​ന്നു വ്യ​ക്ത​മ​ല്ല. സം​സ്ഥാ​ന​ത്തെ എം​പി​മാ​രും എം​എ​ൽ​എ​മാ​രും ഓ​ക്സി​ജ​ൻ, ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ എ​ന്നി​വ​യു​ടെ ക്ഷാ​മ​ത്തെ​ക്കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നോ​ടു പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന് യാ​തൊ​രു ക്ഷാ​മ​വു​മി​ല്ലെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ നി​ല​പാ​ട്. പ​രാ​തി​യു​മാ​യി ക​ത്ത​യ​ച്ച ബ​റേ​ലി എം​എ​ൽ​എ കേ​സ​ർ​സിം​ഗി​നും വൈ​കാ​തെ കോ​വി​ഡ് ബാ​ധി​ച്ചു. അ​തേ​സ​മ​യം ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​കീ​ർ​ത്തി​ച്ചി​രു​ന്നു.

Read More

നഴ്‌സിംഗ് ഹോമിലെ ജീവനക്കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! വൈദ്യ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു…

നഴ്‌സിംഗ് ഹോമില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം. തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നഴ്‌സിംഗ് ഹോമിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി പ്രതികളെ കോവിഡ് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Read More

ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളും ശ്വാ​സം​വ​ലി​ക്കു​ന്നു; 553 ജി​ല്ല​ക​ളി​ൽ കോ​വി​ഡ് കു​ത്ത​നെ ഉ​യ​ർ​ന്നു; പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റ ര​ണ്ടാം ത​രം​ഗം ഇ​ന്ത്യ​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​വേ​ഗം പ​ട​രു​ന്നു. 553 ജി​ല്ല​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​കം, കേ​ര​ളം, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. ആ​ഗ്ര​യി​ലെ ബാ​മ​രു​ളി കാ​ത്ര ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി 50 പേ​രാ​ണ് കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​ര​ണ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് മു​ന്നോ​ട്ട് വ​രാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക്കി​ട​യാ​കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read More

അം​ബാ​നി​യു​ടെ വീ​ടി​നു സമീപം സ്ഫോ​ട​ക വ​സ്തു പി​ടി​കൂ​ടി​യ സം​ഭ​വം;പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ച്ചി​ൻ വാ​സ​യെ ജോ​ലി​യി​ൽ നി​ന്നും പുറത്താക്കി

  മും​ബൈ: വ്യ​വ​സാ​യ പ്ര​മു​ഖ​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നും സ്ഫോ​ട​ക വ​സ്തു നി​റ​ച്ച നി​ല​യി​ൽ കാ​ർ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ച്ചി​ൻ വാ​സ​യെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടു. മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടേ​താ​ണ് ഉ​ത്ത​ര​വ്. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സി​ൽ സ​ച്ചി​ൻ വാ​സ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ൽ ഇ​യാ​ൾ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. സ്ഫോ​ട​ക വ​സ്തു നി​റ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​റി​ന്‍റെ ഉ​ട​മ മ​നു​ഷ്ക്ക് ഹി​ര​ണി​ന്‍റെ മ​ര​ണ​ത്തി​ൽ സ​ച്ചി​ൻ വാ​സെ​യ്ക്ക് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ആ​രോ​പി​ച്ചി​രു​ന്നു. ഒ​രു സ്ഫോ​ട​ന കേ​സി​ലെ പ്ര​തി​യു​ടെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2003 മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന സ​ച്ചി​ൻ വാ​സെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച​ത്. മും​ബൈ പോ​ലീ​സി​ന്‍റെ ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് മേ​ധാ​വി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

ഇ​സ്രാ​യേ​ൽ-​പാ​ല​സ്തീ​ൻ സം​ഘ​ർ​ഷം രൂ​ക്ഷം; ലോ​ഡി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ

ജ​റു​സ​ലേം: ഇ​സ്രാ​യേ​ലും പ​ല​സ്തീ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ രൂ​ക്ഷ​മാ​യി​രി​ക്കെ അ​റ​ബ്-​ജൂ​ത ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നാ​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ലോ​ഡി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കലാപകാരികൾ ലോ​ഡി​ൽ മൂ​ന്ന് സി​ന​ഗോ​ഗു​കൾക്കും നി​ര​വ​ധി കടകൾക്കും തീ​യി​ട്ടു. നൂ​റ് ക​ണ​ക്കി​ന് കാ​റു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. ഉ​ന്ന​ത സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും നി​യ​മ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് നെ​ത​ന്യാ​ഹു ലോ​ഡി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. സൈ​നി​ക ഭ​ര​ണം അ​വ​സാ​നി​ച്ച 1966നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​സ്രാ​യേ​ലി​ലെ അ​റ​ബ് ജ​ന​ത​യ്‌​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്. ലോ​ഡി​ലെ ആ​ക്ര​മ​ണം നി​യ​ന്ത്രി​ക്കാ​ൻ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ലോ​ഡ് സി​റ്റി മേ​യ​ർ യെ​യ​ർ റി​വി​വോ പ​റ​ഞ്ഞു. അ​ൽ അ​ഖ്‌​സ പ​ള്ളി​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ഒ​ഴി​പ്പി​ക്ക​ലി​ന് പി​ന്നാ​ലെ​യാ​ണ് സൈ​നി​ക​ർ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​ന് തി​രി​ച്ച​ടി​യാ​യാ​ണ് ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​ണം തു​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, ഇ​സ്രാ​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി യു​വ​തി കൊ​ല്ല​പ്പെ​ട്ടു. ഇ​ടു​ക്കി കീ​ഴി​ത്തോ​ട് സ്വ​ദേ​ശി സൗ​മ്യ…

Read More

കോവിഡും ലോക്ഡൗണും പ്രശ്നമല്ല! ഹിമാചലിൽ മൂന്നു ദിവസം 1,200 വിവാഹം; 54 എ​ണ്ണം അ​നു​മ​തി പോ​ലും തേടിയില്ല

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും കൂ​ടു​ന്പോ​ഴും ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ലെ മൂ​ന്നു ദി​വ​സം 1,200 വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തി. പ​ത്തു ദി​വ​സ​ത്തെ ലോ​ക്ഡൗ​ണ്‍ ഹി​മാ​ച​ലി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണു ക​ല്യാ​ണ മാ​മാ​ങ്ക​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​തി​ൽ 26 വി​വാ​ഹ​ങ്ങ​ളു​ടെ സം​ഘാ​ട​ക​രി​ൽ നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി. ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന 1,200 വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ 54 എ​ണ്ണം അ​നു​മ​തി പോ​ലും തേ​ടാ​തെ​യാ​ണെ​ന്നു ഹി​മാ​ച​ൽ പോ​ലീ​സ് അ​റി​യി​ച്ചു. 1,117 വി​വാ​ഹ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രേ​യും വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ്വ​ന്തം ജീ​വ​നും അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ജീ​വ​നും അ​പാ​യ​പ്പെ​ടു​ത്തി വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ എ​ല്ലാ മാ​താ​പി​താ​ക്ക​ളും പി​ന്തി​രി​യ​ണ​മെ​ന്നു സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Read More

അറബിക്കടലിൽ ന്യൂ​ന​മ​ര്‍​ദം: കേ​ര​ള​ത്തി​ല്‍ ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാ​ധ്യ​ത; മുന്നറിയിപ്പുമായി  ദുരന്ത നിവാരണ സേന

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ വെ​ള്ളി​യാ​ഴ്ച ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെടും. ശ​നി​യാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ർ​ദം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടും. ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കാ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.സം​സ്ഥാ​ന​മൊ​ട്ടാ​കെ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ​സേ​ന അ​റി​യി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More