കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷം വ്യാപക അക്രമം. ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അഴിച്ചുവിട്ട അക്രമത്തില്‍ ഒട്ടേറെ പേര് മരിച്ചു. പാര്‍ട്ടി ഓഫീസുകളും വീടുകളും പരക്കേ അടിച്ചുതകര്‍ത്തു. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും നാലായിരത്തോളം വീടുകള്‍ കൊള്ളയടിച്ചതായും ബിജെപി ആരോപിച്ചു. സംഭവങ്ങളില്‍ കേന്ദ്രം ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറു പ്രവര്‍ത്തകര്‍ക്കു ജീവന് നഷ്ടമായെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ജ്യ അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലാണ് അക്രമം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്ന് അക്രമം റിപ്പോര്‍ട്ട് ചെയ്തു.
Read MoreCategory: Loud Speaker
“നൈട്രജന്റെ പേര് മാറ്റി ഓക്സിജന്‍ എന്നാക്കാം’: യോഗിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തെ പരിഹസിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. യുപിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി പറയുന്നു, എന്നാല്‍ നൈട്രജന്റെ പേര് മാറ്റി ഓക്സിജന്‍ എന്നാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു- പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരായ രോഗികൾ ഓക്സിജൻ കിട്ടാതെ യുപിയിൽ മരിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നാണ് യോഗിയുടെ അവകാശവാദം.
Read Moreസിനിമാ താരത്തിനോടുള്ള അന്ധമായ ആരാധന തൃശൂരിൽ സംഭവിച്ചു! ചിലർ കാല് വാരി; വോട്ട് ബിജെപിയിലേക്കു മറിച്ചു; പരാജയത്തിൽ പ്രതികരിച്ച് പത്മജ വേണുഗോപാൽ
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. തൃശൂരിലെ ചില നേതാക്കൾ കാലുവാരിയെന്നും വോട്ട് ബിജെപിയിലേക്കു മറിച്ചെന്നും പത്മജ പറഞ്ഞു. ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നു. ഇവർക്കെതിരെ പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ട്. സിനിമാ താരത്തിനോടുള്ള അന്ധമായ ആരാധന തൃശൂരിൽ സംഭവിച്ചു. ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിലേക്കു പോയെന്നും പത്മജ വ്യക്തമാക്കി.
Read Moreകോവിഡിനെ നേരിടുന്നതിൽ പിണറായി വിജയിച്ചു; പുകഴ്ത്തലുമായി ബിജെപി നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭന്. കോവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തുവെന്ന് പദ്മനാഭന് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്നമാണ്. പിണറായി വിജയന് ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ലെന്നും പദ്മനാഭൻ കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വത്തിനെതിരേയും പദ്മനാഭൻ വിമർശനം നടത്തി. കെ. സുരേന്ദ്രന് രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന പദ്മനാഭൻ പറഞ്ഞു.
Read Moreകോവിഡ് രണ്ടാം വ്യാപനം! തൊഴിൽ നഷ്ടപ്പെട്ടത് 75 ലക്ഷം പേർക്ക്; രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് എട്ടു ശതമാനമായി ഉയർന്നു; കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ…
മുംബൈ: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിനെത്തുടർന്ന് രാജ്യത്ത് ഏപ്രിൽ മാസം മാത്രം തൊഴിൽ നഷ്ടപ്പെട്ടത് 75 ലക്ഷം പേർക്ക്. ഇതോടെ, രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് എട്ടു ശതമാനമായി ഉയർന്നു. കഴിഞ്ഞ നാലു മാസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ നിരക്കാണിത്. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ വരും മാസങ്ങളിലും രൂക്ഷമായി തുടരുമെന്നും സെന്റർ ഫോർ മോനിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഎെഇ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രണ്ടാം വ്യാപനം ചെറുക്കാൻ പ്രദേശികമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളും മറ്റുമാണ് നിരവധിപേരുടെ തൊഴിൽ നഷ്ടമാകാൻ കാരണം. കേന്ദ്രസർക്കാർ കണക്കുപ്രകാരം ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനമാണ്. നഗര പ്രദേശങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.78 ശതമായി ഉയർന്നു. ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 7.13 ശതമാനമാണ്. കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. പല മേഖലകളിലും അത്യാവശ്യ സേവനങ്ങൾക്ക് മാത്രമാണ്…
Read Moreഅടിപതറി ബിജെപി! വോട്ടു വിഹിതത്തിൽ 3.09 ശതമാനത്തിന്റെ ഇടിവ്; ആശ്വസിക്കാനുമുണ്ട് ചില കാരണങ്ങള്‍…
ഡി. ദിലീപ് തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ഇടിവിലും സിറ്റിംഗ് സീറ്റിലെ തോൽവിയുണ്ടാക്കിയ കനത്ത പ്രഹരത്തിലും അടിതെറ്റിയ സംസ്ഥാന ബിജെപിക്ക് ആശ്വാസത്തിന് വക നൽകുന്നത് ഒൻപത് സീറ്റുകളിലെ രണ്ടാം സ്ഥാനം മാത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനത്തിൽ 3.09 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കേരളത്തിൽ വളരുന്ന ഏക പാർട്ടിയെന്ന ടാഗ് ലൈനുമായി ഓരോ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങിയ ബിജെപി അവരുടെ വോട്ടു വിഹിതത്തിൽ ക്രമാനുഗതമായ വർധനയുണ്ടാക്കിയിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6.06 ശതമാനം മാത്രമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇത് 10.5 ശതമാനമായും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15.10 ശതമാനമായും 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് 15.6 ശതമാനമായും കുതിച്ചു കയറിയിരുന്നു. വോട്ട് വിഹിതത്തിലെ ഈ വളർച്ചയുടെ കണക്കുകൾ ആത്മവിശ്വാസമാക്കിയാണു നിയമസഭ…
Read Moreസിനിമാമേഖലയില്‍ തിളങ്ങിയ അഞ്ചു പേര് എംഎല്‍എ കസേരയില്‍! പരാജയപ്പെട്ടതും അഞ്ചുപേര്‍
സിജോ പൈനാടത്ത് കൊച്ചി: സിനിമാനടന്മാര് നിയമസഭയിലെത്തുന്നത് ആദ്യമല്ല. സിനിമാ നിര്‍മാതാക്കളും സഭാംഗങ്ങളായിട്ടുണ്ട്. ഇക്കുറി അവര്‍ക്കെല്ലാമൊപ്പം പിന്നണിഗായിക ദലീമകൂടി ചേരുന്നതോടെ സിനിമാമേഖലയില്‍ തിളങ്ങിയ അഞ്ചു പേര് എംഎല്‍എ കസേരയിലുണ്ടാകും. ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തിലെ കന്നിമത്സരത്തില്‍ ജയിച്ചാണു ഗായിക ദലീമ ജോജോ സഭയിലേക്കു പാടിയെത്തുന്നത്. നിയമസഭാംഗമാകുന്ന ആദ്യ പിന്നണിഗായിക എന്ന വിശേഷണവും ദലീമയ്ക്കു സ്വന്തം. സിറ്റിംഗ് എംഎല്‍എ ഷാനിമോള്‍ ഉസ്മാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ദലീമ വീഴ്ത്തിയത് 7,013 വോട്ടുകള്‍ക്ക്. ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെയാണു ദലീമ സംഗീതരംഗത്തു ശ്രദ്ധിക്കപ്പെട്ടത്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലം എന്ന സിനിമയിലെ ‘മഞ്ഞുമാസപക്ഷീ…’, നീ വരുവോളം എന്ന സിനിമയിലെ ‘ഈ തെന്നലും തിങ്കളും…’ തുടങ്ങിയവ ദലീമയുടെ ഹിറ്റ് ഗാനങ്ങളാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. നടന്മാരും സിറ്റിംഗ് എംഎല്‍എമാരുമായ ഗണേഷ്കുമാറും മുകേഷും വിജയം ആവര്‍ത്തിച്ചു. എല്‍ഡിഎഫ് എംഎല്‍എമാരായി യഥാക്രമം പത്തനാപുരം, കൊല്ലം മണ്ഡലങ്ങളില്നിന്നാണു ഇവര്‍ വീണ്ടും സഭയിലെത്തുക.…
Read Moreസുകുമാരൻ നായരുടെ മകൾ എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചതിന്റെ കാരണം വെള്ളാപ്പള്ളിയുടെ വിമര്‍ശനമോ? സുകുമാരൻ നായരുടെ പ്രസ്താവന ഇങ്ങനെ..
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകൾ ഡോ. സുജാത എംജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ വിമർശനത്തിന് പിന്നാലെയാണ് ഡോ സുജാതയുടെ രാജി. സർക്കാറിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റി എന്‍എസ്എസ് സർക്കാറിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സുകുമാരൻ നായർ പറഞ്ഞു. മകൾ രാജിവച്ച വിവരം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. പദവിക്കായി സർക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരൻ നായർ പ്രസ്താവനയിലൂടെ അറിയിച്ചു. സുകുമാരൻ നായരുടെ പ്രസ്താവന സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന അടിസ്ഥാന രഹിതമായ ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തു വന്നിരിക്കുകയാണ്. എൻഎസ്എസ് ഹിന്ദു കോളേജ്…
Read Moreഇത് കൃത്യമായി കച്ചവടമാണ്! ബിജെപി വോട്ട് യുഡിഎഫ് വാങ്ങി, എന്നിട്ടും എൽഡിഎഫ് ജയിച്ചു; കണക്കുകൾ നിരത്തി പിണറായി
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കച്ചവടക്കണക്കിന്റെ ബലത്തിലാണ് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപിയുടെ വോട്ട് യുഡിഎഫ് ചോദിച്ച് വാങ്ങിയെന്നും പിണറായി ആരോപിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ വോട്ട് അവരുടെ സ്ഥാനാര്‍ഥിക്ക് നല്‍കാതെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ വേണ്ടി മറിച്ചു കൊടുത്തു. ഇത് കൃത്യമായി കച്ചവടമാണ്. അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കള്‍ ജയിച്ചെന്ന് കണക്കുകൂട്ടി. കേരള രാഷ്ട്രീയത്തിലെ ജനങ്ങളുടെ മനസ് ആ കണക്കിനോടൊപ്പമല്ല നിന്നത്. അതാണ് വിജയത്തിന് ഇടയാക്കിയതെന്ന് കാണാനുണ്ടെന്നും പിണറായി പറഞ്ഞു. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോൾ യുഡിഎഫിന് നാല് ലക്ഷം വോട്ട് കൂടി. എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 45.2 ശതമാനമായി വര്‍ധിച്ചു. യുഡിഎഫിന്റേത് 38.79 ശതമാനത്തില്‍ 39.4 ശതമാനമായി. ബിജെപിയുടേത് 15.01 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി കുറഞ്ഞു. 2.61…
Read Moreഅടുത്ത മുഖ്യമന്ത്രി ആര് ? അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വിജയൻ; മന്ത്രിസഭയിൽ പുതുമുഖങ്ങളും
തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വിജയൻ. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള മന്ത്രിമാർ തുടരുമോയെന്നു വിവിധ പാർട്ടികൾ ആലോചിച്ചാണു തീരുമാനിക്കേണ്ടത്. ഈ ആലോചനകൾ നടക്കാൻ പോകുന്നതേയുള്ളൂ. യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു. ഇപ്പോൾ മാധ്യമ പ്രവർത്തകർക്കു പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നു താൻ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല. എൽഡിഎഫ് ആണ് അതെല്ലാം തീരുമാനിക്കേണ്ടത്. എൽഡിഎഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാർ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്. സത്യപ്രതിജ്ഞ എന്നാണെന്ന് എൽഡിഎഫ് ചേർന്നു തീരുമാനിക്കണം. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ. പല ഘട്ടങ്ങൾക്കു പകരം മന്ത്രിമാർ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി…
Read More