ഇ. അനീഷ് കോഴിക്കോട്: തോല്‍വിക്കു പിന്നാ ലെ വോട്ടുചോര്ച്ചാവിവാദം ബിജെപിയെ പിടിച്ചുലയ്ക്കുന്നു. 30,000ല്‍ പരം വോട്ടുകളുള്ള 34 മണ്ഡലങ്ങളെ എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിച്ചായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയുടെ എണ്ണം 23ലേക്ക് ചുരുങ്ങി. മഞ്ചേശ്വരത്ത് മാത്രമാണ് പാർട്ടിക്ക് അറുപതിനായിരത്തില്‍ അധികം വോട്ടുകള്‍ നേടാനായത്. ഇത്തരം ആറുമണ്ഡലങ്ങൾ ഉണ്ടെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. അതേസമയം പതിനായിരത്തില്‍ താഴെ വോട്ടുകളുള്ള മണ്ഡലങ്ങളുടെ എണ്ണം കൂടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന പാർട്ടിയുടെ മെഗാ മെമ്പര്‍ഷിപ്പ് കാന്പയിന് വഴിമാത്രം അഞ്ചുലക്ഷത്തോളം പേര് പുതുതായി അംഗത്വമെടുത്തെന്നായിരുന്നു നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ വോട്ടുകള്‍ കാണാനില്ലെന്നു മാത്രമല്ല പലയിടത്തും വോട്ടുകള്‍ കുറയുകയും ചെയ്തു. ഇതിനെല്ലാം കാരണംതേടി ഉഴലുകയാണ് ബിജെപി നേതൃത്വം. യുഡിഎഫിനായി ബിജെപി വോട്ട് മറിച്ചെന്ന ഇടതുമുന്നണിയുടെ ആരോപണത്തെ യുക്തിഭദ്രമായി പ്രതിരോധിക്കാനും ബിജെപിക്കാവുന്നില്ല. ഇതോടെ നേതൃത്വത്തിനെതിരേ കനത്ത പ്രതിഷേധമാണ് അണികളിൽനിന്നുയരുന്നത്. പ്രവര്‍ത്തകരെ…
Read MoreCategory: Loud Speaker
നിങ്ങള്‍ക്ക് ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്താം, ഞങ്ങള്‍ അങ്ങനെ ചെയ്യില്ല; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഡൽഹിയിൽ പൂർണതോതിൽ ഓക്സിജൻ വിതരണം നടത്താതിരുന്ന കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ഓക്സിജൻ അടിയന്തരമായി വിതരണം ചെയ്യണമെന്ന ഉത്തരവ് പാലിക്കാതെവന്നതാണ് ഡൽഹി ഹൈക്കോടതിയുടെ വിമർശനത്തിനു കാരണമായത്. ഡല്‍ഹിക്ക് അര്‍ഹമായ മുഴുവന്‍ മെഡിക്കല്‍ ഓക്സിജനും അടിയന്തരമായി നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇക്കാര്യത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. അടിയന്തരമായി 700 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ നൽകാതെ വെറെ വഴിയില്ല. വിതരണം ചെയ്യുകയല്ലാതെ മറ്റൊന്നും സമ്മതിക്കില്ലെന്നും കോടതി പറഞ്ഞു. “നിങ്ങള്‍ക്ക് ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്താം. ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. നിങ്ങള്‍ ദന്തഗോപുരത്തിലാണോ ജീവിക്കുന്നത്’- ജസ്റ്റീസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
Read Moreപത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി! ബോളിവുഡ് നടി ദീപിക പദുകോണിന് കോവിഡ്
മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ, ദീപികയുടെ പിതാവ് പ്രകാശ് പദുകോണിനെ കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കോവിഡ് ബാധിച്ചത്. ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനുശേഷം കുടുംബം ചികിത്സ തേടി. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശ് പദുകോണിന്റെ അടുത്ത സുഹൃത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.v
Read Moreഗുണ്ടയെ നേരിടാൻ സൂപ്പർ ഗുണ്ട വേണം; അവർ (മമത) ഒരു ഭീകര ജീവിയാണ്…! മമതയ്ക്കെതിരേ ട്വീറ്റ്; കങ്കണയ്ക്ക് ട്വിറ്ററിന്റെ വക മുട്ടന്‍പണി
ന്യൂഡൽഹി: ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടർന്ന് ബോളിവുഡ് നടി കങ്കണ റണാവതിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. സമൂഹത്തിൽ വിദ്വേഷം ജനിപ്പിക്കുന്ന ട്വീറ്റുകൾ നിരന്തരമായി പോസ്റ്റ് ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയെന്നു ട്വിറ്റർ വക്താവ് പറഞ്ഞു. “‘ഇത് ഭീകരമാണ്. ഗുണ്ടയെ നേരിടാൻ സൂപ്പർ ഗുണ്ട വേണം. അവർ (മമത) ഒരു ഭീകര ജീവിയാണ്… അവരെ മെരുക്കാൻ മോദിജി 2000ത്തിന്റെ തുടക്കത്തിൽ ഗുജറാത്തിൽ കാണിച്ച വിരാട രൂപം പുറത്തെടുക്കൂ…’’- എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതോടെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യുകയാണെന്നും വ്യക്തമാക്കി. ട്വിറ്റർ നടപടി ജനാധിപത്യ വിരുദ്ധമെന്നാണ് കങ്കണയുടെ പ്രതികരണം. ഇതിനിടെ, ബംഗാളിലെ അക്രമങ്ങളിൽ ദുഃഖിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ കങ്കണ പോസ്റ്റ് ചെയ്തു. അവിടെ രാഷ്ട്രപതി ഭരണം വേണമെന്നും കങ്കണ നിറകണ്ണുകളോടെ ആവശ്യപ്പെടുന്നുണ്ട്.
Read Moreരണ്ടിടത്ത് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല! കേന്ദ്ര നേതാക്കളെ ഫോണില്‍വിളിച്ച് എല്ലാം പറഞ്ഞു; രാജിക്ക് തയാറെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിക്ക് തയാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര നേതാക്കളെ ഫോണിൽവിളിച്ചാണ് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുരേന്ദ്രൻ പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ തോൽവിയുടെ പൂർണ ഉത്തരവാദിത്വം തനിക്കാണ്. തോൽവിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടിടത്ത് മൽസരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്ന് കരുതുന്നവരുണ്ട്. താൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
Read Moreഹൈദരാബാദിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ്; മനുഷ്യരിൽനിന്ന് പകർന്നതാവാമെന്ന് നിഗമനം
ഹൈദരാബാദ്: ഹൈദരാബാദിലെ മൃഗശാലയിലെ എട്ട് സിംഹങ്ങളിൽ കോവിഡ് കണ്ടെത്തി. നെഹ്റു സുവോളജിക്കൽ പാർക്കിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. മൃഗശാല സൂക്ഷിപ്പുകാരിൽ നിന്നും പകർന്നതാവാമെന്നാണ് കരുതുന്നത്. സിംഹങ്ങളിൽ കോവിഡ് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതോടെയാണ് ശ്രവ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയത്.
Read Moreപറഞ്ഞത് വെറും വാക്കല്ലെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി; ഇ.എം.ആഗസ്തി തലമൊട്ടയടിച്ചു
ഇടുക്കി: പറഞ്ഞത് വെറും വാക്കല്ലെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ.എം.ആഗസ്തി തെളിയിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചു. എതിർ സ്ഥാനാർഥി എം.എം.മണിക്ക് 20,000 കടന്ന ഭൂരിപക്ഷം ലഭിച്ചാൽ തലമുണ്ഡനം ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന് മുൻപേ ആഗസ്തി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ 38,305 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മണി വിജയിച്ചു കയറിയത്. തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും സാധാരണമാണെന്നും ആഗസ്തി തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും ഫലപ്രഖ്യാപനത്തിന് ശേഷം എം.എം.മണി ആവശ്യപ്പെട്ടിരുന്നു.
Read Moreആർടിപിസിആർ പരിശോധന നിരക്ക് കുറച്ച നടപടി; സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം
കൊച്ചി: ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച് ഹൈക്കോടതി. ടെസ്റ്റുകൾ ആവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി നിർദേശിച്ചു. പരിശോധന നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ലഭിച്ച ഹർജികൾ കോടതി തീർപ്പാക്കി. നിരക്ക് കുറച്ച് ഉത്തരവ് ഇറങ്ങിയെന്ന് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി. അതേസമയം, സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി, ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ചു. രണ്ടാം തരംഗം കൂടുതൽ ആളുകളെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും. അതിനാൽ സർക്കാർ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.
Read Moreധാരണകൾ സാധ്യമായാൽ കേരള കോൺഗ്രസ്-എമ്മിന് രണ്ടു മന്ത്രിമാർ; ആരെല്ലാം മന്ത്രിയാകും, ജോസ് കെ. മാണിക്ക് ഇനിയെന്ത് പദവി
കോട്ടയം: മുൻ ധാരണകൾ സാധ്യമായാൽ കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രി സ്ഥാനം ലഭിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ കുറവാണ് സീറ്റെങ്കിൽ ഒരു മന്ത്രിസ്ഥാനവും അഞ്ചു സീറ്റ് ലഭിച്ചാൽ രണ്ടു മന്ത്രിസ്ഥാനവും നൽകാമെന്നാണ് കേരളാ കോണ്‍ഗ്രസുമായുള്ള ഇടതുമുന്നണി ധാരണയെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന്റെ ക്യാപ്റ്റൻ തോറ്റെങ്കിലും അഞ്ചു സീറ്റിൽ ജയിച്ച് കയറിയതോടെ ഇനി രണ്ടു മന്ത്രിസ്ഥാനം അവകാശപ്പെടാം. ആരെല്ലാം മന്ത്രിയാകും, ജോസ് കെ. മാണിക്ക് ഇനിയെന്ത് പദവി കിട്ടും എന്ന കാര്യത്തിലെല്ലാം ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിൽ റോഷി അഗസ്റ്റിനും എൻ. ജയരാജുമാണ് മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടേക്കാവുന്നത്. റോഷി അഗസ്റ്റിനാണ് പ്രഥമ പരിഗണന. എൻ. ജയരാജും പരിഗ ണനയിലുണ്ട്. മന്ത്രി സ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കേരള കോണ്‍ഗ്രസിനു ലഭിച്ചേക്കാം. തട്ടകത്തിലെ തോൽവിയെക്കുറിച്ചുള്ള പരിശോധന നടത്തുകയാണ് കേരള കോണ്‍ഗ്രസ്-എം. ഇടതുമുന്നണി ഭരണത്തുടർച്ച നേടിയപ്പോൾ വലിയ ഞെട്ടലുണ്ടാക്കിയ…
Read Moreബംഗാളില്‍ ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അഴിച്ചു വിട്ടു; ഒട്ടേറെ മരണം; കേന്ദ്രം റിപ്പോര്‍ട്ട് തേടി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷം വ്യാപക അക്രമം. ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അഴിച്ചുവിട്ട അക്രമത്തില്‍ ഒട്ടേറെ പേര് മരിച്ചു. പാര്‍ട്ടി ഓഫീസുകളും വീടുകളും പരക്കേ അടിച്ചുതകര്‍ത്തു. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും നാലായിരത്തോളം വീടുകള്‍ കൊള്ളയടിച്ചതായും ബിജെപി ആരോപിച്ചു. സംഭവങ്ങളില്‍ കേന്ദ്രം ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറു പ്രവര്‍ത്തകര്‍ക്കു ജീവന് നഷ്ടമായെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ജ്യ അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലാണ് അക്രമം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്ന് അക്രമം റിപ്പോര്‍ട്ട് ചെയ്തു.
Read More