സ്വന്തം ലേഖകന്‍ കോഴിക്കോട്:മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തത് 54 പേരെ. രതീഷിനൊപ്പം താമസിച്ച മന്‍സൂര്‍ വധക്കേസിലെ രണ്ടുപേരെയും ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവരുമുള്‍പ്പെടെ പാനൂര്‍-വളയം മേഖലകളിലുള്ളവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഇതുവരെയും ചോദ്യം ചെയ്തത്. എന്നാല്‍, രതീഷിന്റേതു കൊലപാതകമാണെന്നതിനുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ ദിവസം മന്‍സൂറിന്റെ സഹോദരനെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ദുരൂഹത നീക്കാവുന്ന തെളിവുകള്‍ ലഭിച്ചില്ല. പരിക്കിൽ സംശയം അതേസമയം, സംഭവസ്ഥലത്തുനിന്നു ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കണ്ണൂര്‍ ഫോറന്‍സിക് റീജണല്‍ സയന്‍സ് ലബോറട്ടറിയിലേക്കു കഴിഞ്ഞ ദിവസം അയച്ചു. വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകളും കൈമാറിയിട്ടുണ്ട്. 17ല്‍ പരം സാമ്പിളുകളാണ് ശേഖരിച്ചത്. കൂടാതെ ഡിഎന്‍എ പരിശോധനയ്ക്കായുള്ള തെളിവുകളും നേരത്തെ ശേഖരിച്ച് ഫോറന്‍സിക്കിന് കൈമാറിയിരുന്നു. രതീഷിന്റെ കൈയിലെ നഖവും…
Read MoreCategory: Loud Speaker
യുവതി ട്രെയിനില്‍ നിന്ന് ചാടിയ സംഭവം! ബാബുക്കുട്ടന് സ്ഥിരം പ്രശ്നക്കാരന്‍; യുവതി ഐസിയുവില്‍ തുടരുന്നു; പോലീസ് പറയുന്നത് ഇങ്ങനെ…
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതിയെ ആക്രമിക്കുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതി നൂറനാട് സ്വദേശി ബാബുകുട്ടനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സ്ഥിരമായി ട്രെയിനില്‍ കവര്‍ച്ച നടത്തുകയും പിടിച്ചുപറി നടത്തുകയും ചെയ്യുന്നയാളാണ് പ്രതിയെന്നാണ് പോലീസ് കരുതുന്നത്. ഇയാളെ കേന്ദ്രീകരിച്ചു റെയില്‍വേ പോലീസും ആര്‍പിഎഫും ലോക്കല്‍ പോലീസും സംസ്ഥാനത്തുടനീളം തെരച്ചില്‍ ശക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാള്‍ സ്ഥിരമായി ട്രെയിനില്‍ കയറി സ്ത്രീകളെ ശല്യം ചെയ്യുകയും ചില്ലറ മോഷണങ്ങള്‍ നടത്തി വരികയും ചെയ്തിരുന്നതായാണ് പോലീസ് നല്കുന്ന സൂചന. സംഭവത്തിനു ശേഷം കടന്നു കളഞ്ഞ പ്രതി സംസ്ഥാനം വിട്ടിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നു തന്നെ ഇയാളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍പിഎഫും പോലീസും.ന്യൂറോ ഐസിയുവിൽ അതിനിടെ, സംഭവത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന യുവതി ആശുപത്രിയില്‍ തുടരുകയാണ്. മുളന്തുരുത്തി സ്വദേശിനിയായ ആശയുടെ കഴുത്തിനും തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കുള്ളത്.…
Read Moreപ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന പോംവഴി വാക്സിനേഷന്! ഇന്ത്യൻവകഭേദം വൈറസിനെതിരേ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്കയിലെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ വികസിപ്പിച്ച കോവാക്സിൻ, കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദത്തെ നേരിടുന്നതിൽ ഫലപ്രദമെന്ന് അമേരിക്കയിലെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ആന്റണി ഫൗചി. ഇന്ത്യയിൽനിന്നു ലഭിക്കുന്ന ഡേറ്റകളിൽ ഇക്കാര്യം വ്യക്തമാണ്. ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന പോംവഴി വാക്സിനേഷനാണെന്നു ഫൗചി കൂട്ടിച്ചേർത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് എന്നിവയുമായി ചേർന്ന് ഭാരത് ബയോടെക് കന്പനി വികസിപ്പിച്ചതാണു കോവാക്സിൻ. 78 ശതമാനം ഫലക്ഷമതയാണ് അവകാശപ്പെടുന്നത്. പരീക്ഷണഘട്ടത്തിലാണെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ജനുവരി മൂന്നുമുതൽ ഉപയോഗിക്കുന്നുണ്ട്. ബി.1.617 എന്ന വകഭേദം വന്ന വൈറസാണ് ഇന്ത്യയിലെ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനു കാരണം. അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, ഇറ്റലി തുടങ്ങി 17 രാജ്യങ്ങളിൽകൂടി ഈയിനം വൈറസ് എത്തിയിട്ടുണ്ട്.
Read Moreസംസ്ഥാനത്തും ഓക്സിജൻ ക്ഷാമമോ? കോവിഡ് രോഗികളുടെ എണ്ണം കൂടി; പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി. കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ ജനറൽ ആശുപത്രിയിൽ ഓക്സിജൻ ആവശ്യമായ രോഗികളുടെ എണ്ണം വളരെ കൂടിയതാണ് വൻ പ്രതിസന്ധി സൃഷ്ടിച്ചത്. ഇതേ തുടർന്ന് സ്വകാര്യ ആശുപത്രിയുടെ സഹായം തേടി. സ്വകാര്യ ആശുപത്രിയിൽ നിന്ന് ആറ് സിലിണ്ടർ ഓക്സിജൻ ഇതിനോടകം എത്തിച്ചു. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read Moreസിനിമയല്ല, ഇത് ജീവിതം! പ്രണയത്തിനു തടസം നിന്ന സഹോദരനെ കൊലപ്പെടുത്തി നടി കാട്ടിൽ എറിഞ്ഞു; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…
ഹൂബ്ലി: പ്രണയത്തിനു തടസം നിന്നതിന്റെ വൈരാഗ്യത്തിൽ സഹോദരനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞതായി കന്നഡ നടിയും കൂട്ടാളികളും സമ്മതിച്ചതായി കർണാടക പോലീസ്. രാകേഷ് കാത്വെ എന്ന മുപ്പത്തിരണ്ടുകാരനെയാണു യുവനടി ഷനായ കത്വെയും പങ്കാളിയും ചേർന്നു കൊലപ്പെടുത്തിയതെന്നു ധർവാഡ് എസ്പി പി. കൃഷ്ണകാന്ത് അറിയിച്ചു. നടിയുടെ സ്നേഹബന്ധത്തെ എതിർത്തതാണു കൊടുംക്രൂരതയ്ക്കു കാരണം. കൊലപ്പെടുത്തിയശേഷം സഹോദരന്റെ മൃതദേഹം കഷണങ്ങളാക്കി സമീപത്തെ വനത്തിൽ കൊണ്ടുപോയി കരിച്ചുകളയുകയായിരുന്നുവെന്നു പോലീസ് കണ്ടെത്തി. പങ്കാളിയായ നിയാസ് അഹമ്മദ് കാട്ടിഗറിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. മറ്റ് മൂന്നുപേരും കുറ്റകൃത്യത്തിൽ പങ്കാളികളായി. കഴിഞ്ഞ ദിവസം ധർവാഡിനു സമീപം വനത്തിൽ നിന്നാണു ബാറിലെ ജീവനക്കാരനായ രാകേഷിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു നടിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. 2018ൽ പുറത്തിറങ്ങിയ ‘ഇടം പ്രേമം ജീവനം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി തുടർന്ന്…
Read Moreകോവിഡ് മൂലം മരിക്കുന്നത് നിരവധി പേര്! ഡൽഹിയിൽ മൃതദേഹം ദഹിപ്പിക്കാൻ വിറകിനു ക്ഷാമം
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ മുനിസിപ്പൽ ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനുള്ള വിറകിനു ക്ഷാമം അനുഭവപ്പെടുന്നതായി മേയർ. കോവിഡ് മൂലം നിരവധി പേരാണു ഡൽഹിയിൽ മരിക്കുന്നത്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിറകു ക്ഷാമം ചൂണ്ടിക്കാട്ടി വടക്കൻ ഡൽഹി മേയർ ജയ് പ്രകാശ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ സമീപിച്ചു. വിറകിന്റെ ലഭ്യത ഉറപ്പുവരുത്താൻ കേജരിവാൾ അധികൃതർക്കു നിർദേശം നൽകി. ചൊവ്വാഴ്ച വരെ ഏപ്രിലിൽ ഡൽഹിയിൽ 4,063 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 57, 117 കോവിഡ് മരണമാണുണ്ടായത്.
Read Moreഅപകടാവസ്ഥയില്ല! വാക്സിൻ സ്വീകരിച്ചവർ രോഗബാധിതരായാൽ ആശുപത്രി ചികിത്സ വേണ്ട; ശാസ്ത്രീയ മാനദണ്ഡം വിദഗ്ധസമിതി തയാറാക്കും
തിരുവനന്തപുരം: വാക്സിൻ സ്വീകരിച്ചതിനു ശേഷം കോവിഡ് ബാധിതരായവർ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ടതില്ലെന്നു നിർദേശം. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങളിലാണ് ഈ നിർദേശം. വാക്സിനേഷനു ശേഷം രോഗം വരുന്നവർക്ക് അപകടാവസ്ഥയില്ല. അവർ വീട്ടിൽ തന്നെ ചികിത്സിച്ചാൽ മതിയാകും. ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവരും വീടുകളിൽ തന്നെ കഴിഞ്ഞാൽ മതിയാകും. ആശുപത്രി പ്രവേശനം സംബന്ധിച്ച ശാസ്ത്രീയ മാനദണ്ഡം വിദഗ്ധസമിതി തയാറാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓരോ ജില്ലയിലെയും ആശുപത്രികളിലെ ബെഡ്, വെന്റിലേറ്റർ, ഐസിയു ലഭ്യത സംബന്ധിച്ച വിവരങ്ങൾ ഓരോ നാലു മണിക്കൂറിലും നൽകണം. അതുവഴി സൗകര്യങ്ങളുടെ ലഭ്യത നിരന്തരം നിരീക്ഷിക്കുവാൻ സാധിക്കും. ആവശ്യഘട്ടങ്ങളിൽ ആശുപത്രികളുമായി നേരിട്ടു ബന്ധപ്പെടുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ട് 1056 എന്ന ഹെൽപ് ലൈനിൽ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങൾക്ക് അറിയാനാകും. ഓരോ ജില്ലയിലും ഡിപിഎംഎസ്…
Read Moreതെരഞ്ഞെടുപ്പ് കമ്മീഷനാണ് തന്റെ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി! കോവിഡ് ബാധിച്ചു മരിച്ച സ്ഥാനാർഥിയുടെ ഭാര്യ തെര.കമ്മീഷനെതിരെ പരാതി നൽകി
കോൽക്കത്ത: കോവിഡ് ബാധിച്ച് സ്ഥാനാർഥി മരിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകി സ്ഥാനാർഥിയുടെ ഭാര്യ. പശ്ചിമ ബംഗാളിലെ ഖർദയിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കാജൽ സിൻഹയാണ് കോവിഡ് ബാധിച്ച് ഏപ്രിൽ 25ന് മരിച്ചത്. തെര. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവർത്തനവും അവഗണനയുമാണ് നിരവധി സ്ഥാനാർഥികളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കാജൽ സിൻഹയുടെ ഭാര്യ നന്ദിത സിൻഹ ഡെപ്യൂട്ടി തെര. കമ്മീഷണർ സുദീപ് ജെയിനിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസ് നൽകുകയായിരുന്നു. കോവിഡ് മഹാമാരിക്കെതിരെ രാജ്യം പോരാടിക്കൊണ്ടിരിക്കുമ്പോൾ ബംഗാളിൽ എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷനാണ് തന്റെ ഭർത്താവിന്റെ മരണത്തിനുത്തരവാദിയെന്ന് നന്ദിത ആരോപിക്കുന്നു. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരുഘട്ടമായി ഒറ്റ ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടന്നു. അസമിൽ അത് മൂന്ന് ദിവസം കൊണ്ട് മൂന്ന് ഘട്ടമായി നടത്തി. എന്നാൽ ബംഗാളിൽ അത് എട്ട് ഘട്ടങ്ങളിലായി നടത്താൻ തെരഞ്ഞെടുപ്പ്…
Read Moreസ്ഥാനാർഥികൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്ക് ഇല്ലാതെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാനാർഥികൾ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വോട്ടെണ്ണൽ കേന്ദ്രത്തിലോ സമീപത്തോ ആൾക്കൂട്ടം പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുൻപ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകണം. കൗണ്ടിംഗ് ഏജന്റുമാരും ആർടിപിസിആർ പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
Read Moreകേരളത്തിൽ ഇരട്ട ജനിതക വ്യതിയാനം! കരുതൽ ഇല്ലെങ്കിൽ കേരളം ഡൽഹിയാകും; പുതിയ വൈറസ് സാന്നിധ്യം അതീവ ഗുരുതര സാഹചര്യമുണ്ടാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിക്കാമെന്ന് ആരോഗ്യ വിദഗ്ധർ. മൂന്നാഴ്ച മുന്‍പ് ദില്ലിയില്‍ കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളിൽ എത്തിക്കഴിഞ്ഞതായി സംശയമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. ഇങ്ങനെ പോയാൽ ഇപ്പോൾ ദില്ലിയിൽ കാണുന്നതിനു സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഏപ്രിൽ ആദ്യത്തെ ആഴ്ച 30 ശതമാനം പേരിലാണ് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിനെ കണ്ടെത്തിയത് അതിനാൽ ഇപ്പോൾ അത് 75 ശതമാനത്തിനു മുകളിലെത്താനുള്ള സാധ്യതയുണ്ട്. രോഗവ്യാപന തീവ്രത കൂടിയതിനാൽ പ്രതിദിന രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നത് സ്ഥിതി സങ്കീർണമാക്കും. രോഗികളുടെ എണ്ണം വർധിക്കുകയും രോഗമുക്തി നിരക്ക്…
Read More