അലറി വിളിച്ച് ബന്ധുക്കൾ; പ്രാണൻ നിലനിർത്താൻ പ്രാണവായു  കിട്ടാതെ രോഗികൾ; ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ 20 മ​ര​ണം; അ​മൃ​ത്സ​റി​ലും ഓ​ക്സി​ജ​ൻ ക്ഷാ​മം; ആ​റ് രോ​ഗി​ക​ൾ മ​രി​ച്ചു

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ രാ​ജ്യ​ത്തു​ണ്ടാ​യ ഓ​ക്സി​ജ​ൻ ക്ഷാ​മം കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ഡ​ൽ​ഹി​യി​ലെ ജ​യ്പൂ​ർ ഗോ​ൾ​ഡ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 20 കോ​വി​ഡ് രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ശേ​ഖ​രം തീ​ർ​ന്ന​ത്. ഇ​തോ​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 200 ഓ​ളം ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യ കോ​വി​ഡ് രോ​ഗി​ക​ൾ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​ർ​ക്ക് 45 മി​നി​റ്റ് മാ​ത്രം ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഓ​ക്സി​ജ​ൻ ശേ​ഖ​ര​മേ ആ​ശു​പ​ത്രി​യി​ൽ ശേ​ഷി​ക്കു​ന്നു​ള്ളൂ എ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം. അ​മൃ​ത്സ​റി​ലും ഓ​ക്സി​ജ​ൻ ക്ഷാ​മം; ആ​റ് രോ​ഗി​ക​ൾ മ​രി​ച്ചു അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം ആ​റ് രോ​ഗി​ക​ൾ മ​രി​ച്ചു. അ​മൃ​ത്സ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ കോ​വി​ഡ് 19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രാ​യി​രു​ന്നു. മ​റ്റൊ​രാ​ൾ മ​റ്റ് രോ​ഗ​ങ്ങ​ളു​മാ​യാ​ണ്…

Read More

കോ​വി​ഡ് വാ​ക്സി​ന് 1,000 കോ​ടി ക​ണ്ടെ​ത്തേ​ണ്ടി​വ​രു; കോവിഡ് വ്യാപനത്തിന്‍റെ കാരണം കേന്ദ്രത്തിന്‍റെ പിടിപ്പുകേടെന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് കോ​വി​ഡ് വാ​ക്സി​ന്‍ വാ​ങ്ങാ​നാ​യി 1,000 കോ​ടി രൂ​പ ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ക്സി​ന്‍ വാ​ങ്ങാ​ന്‍ പ​ണം മു​ട​ക്കി​യാ​ല്‍ മ​റ്റ് പ​ല കാ​ര്യ​ങ്ങ​ളും വെ​ട്ടി​കു​റ​യ്ക്കേ​ണ്ടി​വ​രും. ജ​ന​ങ്ങ​ളു​ടെ സം​ഭാ​വ​ന കൊ​ണ്ട് വാ​ക്സി​ന്‍ വാ​ങ്ങാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ന്നെ വാ​ക്സി​ന്‍ വാ​ങ്ങി സം​സ്ഥാ​ന​ത്തി​ന് ന​ൽ​കാ​ൻ ത​യാ​റാ​ക​ണം. കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കാ​നും കൂ​ട്ട​മ​ര​ണ​ങ്ങ​ളു​ണ്ടാ​കാ​നും കാ​ര​ണം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പ് കേ​ടാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് കു​റ്റ​പ്പെ​ടു​ത്തി.

Read More

കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു; അ​ഞ്ചി​ട​ത്തു​നി​ന്നു​ള്ള വി​മാ​ന​യാ​ത്രി​ക​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി ബം​ഗാ​ള്‍

കോ​ൽ​ക്ക​ത്ത: രാ​ജ്യ​ത്തെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന യാ​ത്രി​ക​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ. കോ​വി​ഡ് രോ​ഗ​ബാ​ധ ഏ​റ്റ​വു​മ​ധി​കം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ഛത്തീ​സ്ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കാ​ണ് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് നേ​ര​ത്തെ ത​ന്നെ ബം​ഗാ​ൾ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഇ​തി​നൊ​പ്പ​മാ​ണ് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.വി​മാ​ന​യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​റി​ന​ക​മു​ള്ള ആ​ർ​ടി-​പി​സി​ആ​ർ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടാ​ണ് വേ​ണ്ട​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ വി​വ​രം കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ച​താ​യി സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

Read More

നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ആ ​മ​ധ്യ​സ്ഥ​ത ന​ട​ന്നി​ല്ല; അ​യോ​ധ്യ വി​ഷ​യ​ത്തി​ൽ ഷാ​രൂ​ഖ് ഖാ​ൻ മ​ധ്യ​സ്ഥ​നാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു; സ്ഥാ​ന​മൊ​ഴി​യു​ന്ന ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ വി​ഷ​യ​ത്തി​ല്‍ ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ന്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്ക​ണ​മെ​ന്ന് സ്ഥാ​ന​മൊ​ഴി​യു​ന്ന സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്‌​ഡെ​യ്ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. ബോ​ബ്‌​ഡെ​യു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും സു​പ്രീം​കോ​ട​തി ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റു​മാ​യ വി​കാ​സ് സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ ഷാ​രൂ​ഖ് ഖാ​ന്‍ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ല്‍ അ​ത് ന​ട​ന്നി​ല്ലെ​ന്നും വി​കാ​സ് സിം​ഗ് പ​റ​ഞ്ഞു. ചി​ല കാ​ര​ണ​ങ്ങ​ളാ​ലാ​ണ് അ​ത് ന​ട​ക്കാ​തെ പോ​യ​തെ​ന്ന് വി​കാ​സ് സിം​ഗ് വ്യ​ക്ത​മാ​ക്കി. പ്ര​ശ്‌​ന​ത്തി​ല്‍ ഷാ​രൂ​ഖ് ഖാ​നെ മ​ധ്യ​സ്ഥ​ത​യ്ക്കാ​യി കൊ​ണ്ടു​വ​രാ​നു​ള്ള ആ​ഗ്ര​ഹം ജ​സ്റ്റീ​സ് ബോ​ബ​ഡെ അ​റി​യി​ച്ചി​രു​ന്നു. ഈ ​കാ​ര്യം ഞാ​ന്‍ ഷാ​രൂ​ഖു​മാ​യി സം​സാ​രി​ച്ചു. അ​ദ്ദേ​ഹം സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ആ ​മ​ധ്യ​സ്ഥ​ത ന​ട​ന്നി​ല്ല. -വി​കാ​സ് സിം​ഗ് പറഞ്ഞു. അയോധ്യ വിഷയത്തിൽ എ​ഫ്.​എം. ഖ​ലീ​ഫു​ള്ള, ശ്രീ​ശ്രീ ര​വി​ശ​ങ്ക​ര്‍, അ​ഭി​ഭാ​ഷ​ക​ന്‍ ശ്രീ​റാം പ​ഞ്ജു​റാം എ​ന്നി​വ​രാ​ണ് മ​ധ്യ​സ്ഥ​രാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്.

Read More

കോ​വി​ഡും തീ​വ്ര​വാ​ദ​വും; ഇ​ന്ത്യ​യി​ലേ​ക്കും പാ​ക്കി​സ്ഥാ​നി​ലേ​ക്കും യാ​ത്ര വി​ല​ക്കി യു​എ​സ്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ, മാ​ല​ദ്വീ​പ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൗ​ര​ൻ​മാ​രോ​ട് യു​എ​സ്. ചൈ​ന​യി​ലേ​ക്കും നേ​പ്പാ​ളി​ലേ​ക്കും ഉ​ള്ള യാ​ത്ര​ക​ൾ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​മേ​രി​ക്ക​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ശ്രീ​ല​ങ്ക​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ഉ​യ​ർ​ന്ന ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഭൂ​ട്ടാ​നി​ലേ​ക്ക് സാ​ധാ​ര​ണ യാ​ത്രാ മു​ൻ​ക​രു​ത​ലു​ക​ൾ മ​തി​യാ​വും. ലെ​വ​ൽ ഒ​ന്നി​ൽ ആ​ണ് ഈ ​രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ, മാ​ല​ദ്വീ​പ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ലെ​വ​ൽ നാ​ലി​ൽ ആ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ്, കു​റ്റ​കൃ​ത്യം, തീ​വ്ര​വാ​ദം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പോ​ക​രു​തെ​ന്നാ​ണ് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മു​ന്ന​റി​യ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ യു​എ​സ് ആ​രോ​ഗ്യ​വി​ഭാ​ഗ​വും സ​മാ​ന​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Read More

ലോ​ട്ട​റി​യോ​ടാ​ണ് കൂ​ടു​ത​ല്‍ ഭ്രാ​ന്ത്! സ​നു ലോ​ട്ട​റി വാ​ങ്ങി​യ​തി​ന്‍റെ ക​ടം 44,000 രൂ​പ; പ​ണം കൊ​ടു​ക്കാ​നു​ള്ള​വ​രു​ടെ പേ​രു​ക​ള്‍ സ​നു മോ​ഹ​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞത് ഇങ്ങനെ…

കൊച്ചി: ലോ​ട്ട​റി​യോ​ടാ​ണ് കൂ​ടു​ത​ല്‍ ഭ്രാ​ന്ത്. ലോ​ട്ട​റി ടി​ക്ക​റ്റ് വാ​ങ്ങി​യ വ​ക​യി​ല്‍ തേ​വ​യ്ക്ക​ലി​ലെ ലോ​ട്ട​റി ക​ട​യി​ല്‍ 32,000 രൂ​പ ന​ല്‍​കാ​നു​ണ്ടെ​ന്നു സ​നു മോ​ഹ​ന്‍റെ മൊ​ഴി പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ലൂ​രി​ലെ ലോ​ട്ട​റി ക​ട​യി​ല്‍ 12,000 രൂ​പ​യും ക​ട​മു​ണ്ട്. കു​റേ​നാ​ളു​ക​ളാ​യി പ്ര​തി​ദി​നം 1,000 രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കു​മാ​യി​രു​ന്നു. ബം​പ​ര്‍ അ​ടി​ക്കു​മെ​ന്നു വി​ശ്വ​സി​ച്ചു. സ​മീ​പ​കാ​ല​ത്താ​യി മ​ദ്യ​പാ​നം വ​ര്‍​ധി​ച്ചു. പ​ണം കൊ​ടു​ക്കാ​നു​ള്ള​വ​രു​ടെ പേ​രു​ക​ള്‍ സ​നു മോ​ഹ​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ന​വീ​ന്‍, വൈ​ശാ​ഖ്, വി​ഷ്ണു, ബാ​ബു, സാ​ബു, ഫ്ളാ​റ്റി​ലെ കെ​യ​ര്‍​ടേ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഇ​തി​ല്‍ പെ​ടും. കൊ​ച്ചി​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍, ഫ​ര്‍​ണി​ച്ച​ര്‍ ക​ട​ക​ളി​ലും ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കാ​നു​ണ്ട്. ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഫ്ളാ​റ്റ് പ​ണ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ സ​നു ത​ന്നെ​യാ​ണു ഭാ​ര്യ​യു​ടെ ഒ​പ്പി​ട്ട​ത്. പ​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഭാ​ര്യ​യ്ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​ട​പാ​ടു​ക​ളി​ലെ പാ​ളി​ച്ച​ക​ളും ധാ​രാ​ളി​ത്ത​വു​മാ​ണു വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കി​യ​ത്. 50,000 രൂ​പ​യ്ക്കാ​ണു കാ​ര്‍ വി​റ്റ​ത്. കാ​റി​ന് 1.5 ല​ക്ഷം രൂ​പ…

Read More

ഓ​ക്സി​ജ​ന​ല്ല, ര​ണ്ട​ടി​യാ​ണ് ത​രേ​ണ്ട​ത്! ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​യാ​ളോ​ട് ത​ട്ടി​ക്ക​യ​റി കേ​ന്ദ്ര സ​ഹ​മ​ന്ത്രി

ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​യാ​ളോ​ട് ത​ട്ടി​ക്ക​യ​റി കേ​ന്ദ്ര സ​ഹ​മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ദ​മോ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തെ കു​റി​ച്ച് പ​രാ​തി പ​റ​യാ​നെ​ത്തി​യ ആ​ളെ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ശ​കാ​രി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ൾ​ക്ക് മ​തി​യാ​യ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ല​ഭി​ച്ചി​ല്ല. അ​ഞ്ച് മി​നി​റ്റ് മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കി​യ​തെ​ന്നും ഇ​തി​ലും ന​ല്ല​ത് ഓ​ക്സി​ജ​ൻ ത​രി​ല്ലെ​ന്നു പ​റ​യു​ന്ന​താ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ മ​ന്ത്രി​യോ​ട് പ​റ​ഞ്ഞ​ത്. നി​ങ്ങ​ളു​ടെ സം​സാ​രം ഇ​പ്ര​കാ​ര​മാ​ണെ​ങ്കി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ അ​ല്ല ര​ണ്ട് അ​ടി​യാ​ണ് ല​ഭി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ആ​രാ​ണ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ത​രി​ല്ലെ​ന്ന് പ​റ​ഞ്ഞ​തെ​ന്നും മ​ന്ത്രി ചോ​ദി​ക്കു​ന്നു​ണ്ട്.  

Read More

ഇ​ന്ത്യ​യി​ൽ 600 രൂ​പ വ​രെ..! കോ​വി ഷീ​ൽ​ഡി​നു മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ വി​ല​യെ​ന്ന ആ​ക്ഷേ​പ​വു​മാ​യി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 600 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നു മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ വി​ല​യെ​ന്ന ആ​ക്ഷേ​പ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. അ​തേ​സ​മ​യം, മൂ​ന്നു ഡോ​ള​റി​ൽ (ഏ​ക​ദേ​ശം 225 രൂ​പ) കു​റ​ച്ചു ലോ​ക​ത്ത് ഒ​രി​ട​ത്തും ഇ​തു വി​ല്ക്കാ​നാ​വി​ല്ലെ​ന്നു സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ഡാ​ർ പൂ​ന​വാ​ല പ്ര​തി​ക​രി​ച്ചു. ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് ആ​ണ് പൂ​ന​വാ​ല​യു​ടെ പ്ര​തി​ക​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​പ്ര​തി​ക​ര​ണം ത​ന്നെ ഇ​ന്ത്യ​യി​ൽ വാ​ക്സി​ന് ഈ​ടാ​ക്കു​ന്ന​തു കൊ​ള്ള വി​ല ആ​ണെ​ന്ന സൂ​ച​ന​യാ​യി ക​രു​തു​ന്നു. വാ​ക്സി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് 600 രൂ​പ​യും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 400 രൂ​പ​യും നി​ര​ക്കി​ൽ വി​ൽ​ക്കാ​ൻ സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​യ സെ​റം ഇ​ൻ​സി​സ്റ്റ്യൂ​ട്ടി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, കേ​ന്ദ്ര​ത്തി​ന് 150 രൂ​പ നി​ര​ക്കി​ൽ ന​ൽ​കും. ഇ​തി​നെ​തി​രേ​യാ​ണ് രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്.

Read More

കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം, 13 മ​ര​ണം; ദു​ര​ന്തം മ​ഹാ​രാ​ഷ്‌‌ട്ര​യി​ൽ; മ​ര​ണ​സം​ഖ്യ ഇനിയും ഉയരാന്‍ സാധ്യത

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​രാ​റി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 13 രോ​ഗി​ക​ൾ മ​രി​ച്ചു. ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന രോ​ഗി​ക​ളാ​ണ് വെ​ന്തു മ​രി​ച്ച​ത്. ബാ​ക്കി​യു​ള്ള രോ​ഗി​ക​ളെ അ​ടു​ത്ത ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി​യ​താ​യാ​ണ് വി​വ​രം. പാ​ൽ​ഗ​ഡ് ജി​ല്ല​യി​ലെ വി​ജ​യ് വ​ല്ല​ഭ് ആ​ശു​പ​ത്രി​യി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​നു ശേ​ഷ​മാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഐ​സി​യു​വി​ലെ എ​യ​ർ ക​ണ്ടീ​ഷ​ണ​റി​ൽ ഉ​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം.

Read More

പ്രാ​ണ​വായുവിനായി പി​ട​ഞ്ഞ് ഡ​ൽ​ഹി; ഗം​ഗാ റാം ​ആ​ശു​പ​ത്രി​യി​ൽ 25 രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ അ​തീ​വ ഗു​രു​ത​ര​സാ​ഹ​ച​ര്യം. ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 25 രോ​ഗി​ക​ൾ മ​രി​ച്ചു. ര​ണ്ട് മ​ണി​ക്കൂ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഓ​ക്സി​ജ​ൻ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 60 രോ​ഗി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ന്‍റി​ലേ​റ്റ​റു​ക​ളും ബി​പാ​പ്പും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഐ​സി​യു​വു​ക​ളി​ലും എ​മ​ർ​ജ​ൻ​സി​യി​ലും കൈ​കൊ​ണ്ട് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന വെ​ന്‍റി​ലേ​ഷ​നെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. വ​ലി​യ പ്ര​തി​സ​ന്ധി സാ​ധ്യ​ത​യു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള 60 രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്. വ്യോ​മ​മാ​ർ​ഗം ഓ​ക്സി​ജ​ൻ എ​ത്തി​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​ണ് ഗം​ഗാ റാം ​ആ​ശു​പ​ത്രി. ഇ​വി​ടെ അ​ഞ്ഞൂ​റി​ലേ​റെ കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Read More