ന്യൂഡൽഹി: രാജ്യത്തു കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 21,000 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ. കോവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സിനുകൾ സ്വീകരിച്ചവരാണിവർ. രണ്ടാം ഡോസ് സ്വീകരിച്ച 5709 പേർക്കാണു കോവിഡ് ബാധിച്ചതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. കൊവാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരിൽ 695(0.04 ശതമാനം) പേർക്കും കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 1,57,32,754 പേരിൽ 5014(0.03 ശതമാനം) പേർക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്. കോവിഷീൽഡിന്റെ 11.6 കോടി ഡോസാണ് ഇതുവരെ നല്‍കിയത്. ഇതിൽ പത്തു കോടി പേർ ആദ്യ ഡോസ് സ്വീകരിച്ചു. ഇവരിൽ 17,145(പതിനായിരം പേരിൽ രണ്ടു പേർ) പേർക്കാണ് കോവിഡ് ബാധിച്ചത്. കൊവാക്സിന്റെ 1.1 കോടി ഡോസാണു രാജ്യത്തു വിതരണം ചെയ്തത്. ഇതിൽ 93 ലക്ഷം പേർ ആദ്യ ഡോസ് സ്വീകരിച്ചു. ഇവരിൽ 4208(പതിനായിരം പേരിൽ നാലു…
Read MoreCategory: Loud Speaker
ഭാര്യ ഒപ്പം വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം; താനായത് കൊണ്ട് വിവാദമായി! മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് ബാധിതനായ തന്നോടൊപ്പം ഭാര്യ സഞ്ചരിച്ചത് കുടുംബ ബന്ധത്തിന്റെ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. “നാലാം തീയതി എനിക്ക് രോഗം ബാധിച്ചില്ല. ഏഴാം തീയതിയും ആരോഗ്യവാനായിരുന്നു. ടെസ്റ്റ് ചെയ്തത് മകൾക്ക് രോഗബാധ ഉണ്ടായത് കൊണ്ടാണ്. അപ്പോഴാണ് പോസിറ്റീവെന്ന് കണ്ടത്. ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.’-മുഖ്യമന്ത്രി പറഞ്ഞു. “രോഗമില്ലാത്ത ഭാര്യ എന്റെ കൂടെ വന്നത് സാധാരണ കുടുംബത്തിൽ കാണുന്ന കാര്യമാണ്. എനിക്ക് പോസിറ്റാവായ സമയത്ത് ഭാര്യക്ക് രോഗം ഉണ്ടായിരുന്നില്ല. അവർ എന്റെ കൂടെ വന്നിരുന്നു. പിന്നീടുള്ള ടെസ്റ്റിൽ അവർക്കും രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നം ഒന്നും ഇല്ലായിരുന്നു. സാധരണ ഗതിയിൽ നടക്കുന്ന കാര്യമാണത്. ഞാനായത് കൊണ്ട് ഒരു വിവാദമുണ്ടായി.’- മുഖ്യമന്ത്രി വിശദീകരിച്ചു.
Read Moreനങ്കൂരം പൊട്ടി! കപ്പലുപേക്ഷിച്ച് കടലിൽ ചാടിയ നാല് പേർ മരിച്ചു; ഒൻപത് പേരെ കാണാതായി
മനില: തെക്കൻ ഫിലിപ്പീൻസിൽ കൊടുങ്കാറ്റിൽ നങ്കൂരം പൊട്ടിയ ചരക്കുകപ്പൽ കരയിലേക്ക് ഇടിച്ചുകയറി. നങ്കൂരം പൊട്ടിയതോടെ കപ്പലുപേക്ഷിച്ചു കടലിൽ ചാടിയ നാല് പേർ മരിച്ചു. ഒൻപത് പേരെ കാണാതായി. 20 ജീവനക്കാരാണ് കപ്പൽ ഉണ്ടായിരുന്നത്. ഏഴു പേരെ രക്ഷപ്പെടുത്തിയെന്നും കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായും ഫിലിപ്പീൻസ് തീരരക്ഷാസേന അറിയിച്ചു. ജബോംഗ പട്ടണത്തിനു സമീപം നങ്കൂരമിട്ടിരുന്ന എൽസിടി സെബു ഗ്രേറ്റ് ഓഷൻ എന്ന കപ്പലാണു തിങ്കളാഴ്ച കടൽക്ഷോഭത്തിൽപ്പെട്ടത്. കപ്പൽ ഒഴുകിനടക്കാൻ തുടങ്ങിയപ്പോൾ ജീവനക്കാർ കടലിൽ ചാടുകയായിരുന്നു.
Read Moreകോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപ; നിരക്ക് പ്രഖ്യാപിച്ച് കമ്പനി
ന്യൂഡൽഹി: കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും നൽകുമെന്ന് ഉൽപാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്ര സർക്കാരിന് തുടർന്നും ഒരു ഡോസിന് 150 രൂപ നിരക്കിൽ നൽകുമെന്നും കമ്പനി അറിയിച്ചു. വിദേശ വാക്സിനുകളെ അപേക്ഷിച്ച് തദ്ദേശ വാക്സിനുകൾ ഇപ്പോഴും താങ്ങാനാവുന്ന വിലയിലാണ് ലഭിക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. വിദേശ വാക്സിനുകൾ ഒരു ഡോസിന് 750 മുതൽ 1,500 വരെയാണ് ഈടാക്കുന്നത്. സർക്കാരിന്റെ പുതിയ നയം അനുസരിച്ച് 50 ശതമാനം വാക്സിൻ ഡോസുകൾ കേന്ദ്രത്തിന് നൽകുകയും ബാക്കി സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി വിഭജിക്കുകയും ചെയ്യണം. മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങും. ഇതിന് അധികമായി 1.2 ദശലക്ഷം ഡോസുകൾ ആവശ്യമാണ്. കോവിഡ് വാക്സിന്റെ ക്ഷാമം നിരവധി സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Read Moreഓക്സിജൻ ചോർന്നു; വെന്റിലേറ്ററിലുള്ള 22 കോവിഡ് രോഗികൾ പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ ഓക്സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് പ്രാണവായുകിട്ടാതെ 22 രോഗികൾ മരിച്ചു. നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിലായിരുന്നു സംഭവം. ടാങ്കർ ചോർച്ചയെ തുടർന്ന് ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്. അരമണിക്കൂറോളം ഓക്സിജൻ വിതരണം നിലച്ചതോടെ രോഗികൾ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുകയായിരുന്നു. വെന്റിലേറ്ററിലുള്ള കോവിഡ് രോഗി കളാണ് മരിച്ചത്. കോവിഡ് ആശുപത്രിയായി വേർതിരിച്ച ആശുപത്രിയിൽ വെന്റിലേറ്ററിൽ 150 രോഗികളാണ് ഉണ്ടായിരുന്നത്. ഇവരിൽ 31 പേരെ അടിയന്തരമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് ഓക്സിജൻ കൊണ്ടുവന്ന ടാങ്കറിലാണ് ചോർച്ചയുണ്ടായത്. ഇതോടെ പ്രദേശമാകെ വെളുത്ത പുകയാൽ മൂടി. വാതകം സമീപ പ്രദേശങ്ങളിലേക്ക് പടർന്നതും ആശങ്കയ്ക്കു വഴിവച്ചു. ഫയർഫോഴ്സ് എത്തി ചോർച്ച അടച്ചു.
Read Moreവാരാന്ത്യങ്ങളിൽ കൂടുതൽ നിയന്ത്രണം; അവശ്യസർവീസുകൾ മാത്രം; സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാരാന്ത്യങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വരുന്ന 24, 25 ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാരാന്ത്യത്തിൽ തിരക്ക് ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ഓഫീസുകളിൽ ഹാജർ നില ഒരുസമയം 50 ശതമാനമാക്കാനും യോഗത്തിൽ തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങളും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുക.
Read Moreദൃശ്യം മോഡൽ ; മകനെ കുഴിച്ചു മൂടിയത് അമ്മയുടെ സഹായത്തോടെ; പൊന്നമ്മയെ ചതിച്ചത് സ്വന്തം നാവ്; സഹോദരൻ കസ്റ്റഡിയിൽ
അഞ്ചല്‍ : ഏരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാരതീപുരത്ത് രണ്ടര വർഷം മുന്‍പ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം കണ്ടെത്താന്‍ ഇന്ന് പരിശോധന നടത്തും. ഭാരതീപുരം പള്ളിമേലേതില്‍ ഷാജി പീറ്ററി(44)ന്റെ മൃതദേഹം കണ്ടെത്തുന്നതിനായിട്ടുള്ള തെരച്ചിലാണ് ഇന്ന് നടക്കുന്നത്. പുനലൂര്‍ ആര്‍ഡി ഒ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, ഫോറന്‍സിക്ക് വിദഗ്ധര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാകും മൃതദേഹം കുഴിച്ചിട്ടു എന്ന് പറയപ്പെടുന്ന കിണറിന്റെ സമീപത്ത് പരിശോധന നടത്തുക. കേസില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള ഷാജി പീറ്ററിന്റെ സഹോദരന് സജിന്‍ പീറ്റർ, മാതാവ് പൊന്നമ്മ എന്നിവരെയും ഇന്ന് സ്ഥലത്ത് എത്തിക്കും.പൊന്നമ്മയേയും സജിൻ പീറ്ററുടെ ഭാര്യയേയും കൂടി കേസിലെ പ്രതികളാക്കുമെന്നാണ് സൂചന. കൊലനടന്നത് അമ്മയുടെ സഹായത്തോടെയെന്ന്2018ലെ തിരുവോണ നാളിലാണ് കൊലപാതകം നടന്നത്. തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചു സജിന്‍ പീറ്റർ…
Read Moreപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; പ്രതിദിന രോഗികളുടെ എണ്ണം 40,000 കടക്കുമെന്ന്
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ക്വാറന്റൈൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് തലസ്ഥാനത്തെ ഔദ്യോഗിക വസതിയിൽ എത്തും. തുടർന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥതല മീറ്റിംഗ് നടത്തും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയും പങ്കെടുക്കും.രോഗവ്യാപനം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധന ഉണ്ടാകും. രോഗവ്യാപനം കൂടുതൽ ഉള്ള മേഖലകളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് കർശന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരേ ഒരു തരത്തിലുള്ള ശിക്ഷാ ഇളവും ഉണ്ടാകില്ല . സംസ്ഥാനത്ത് രോഗികളുടെ എണ്ണം പ്രതിദിനം നാൽപതിനായിരം കടക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മറ്റിയുടെ വിലയിരുത്തൽ. കണ്ണൂർ, മലപ്പുറം, തൃശൂർ,…
Read Moreബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രം
തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളുടെ പ്രവർത്തന സമയം 30 വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാക്കി പരിമിതപ്പെടുത്തി സംസ്ഥാന ബാങ്കേഴ്സ് സമിതി മാർഗ നിർദേശം പുറപ്പെടുവിച്ചു. ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിർദേശമുണ്ട്. ഗർഭിണികൾ, അംഗ വൈകല്യമുള്ളവർ, ആരോഗ്യപ്രശ്നമുള്ളവർ എന്നിവർക്ക് വർക്ക് അറ്റ് ഹോം നൽകണം. മീറ്റിംഗ്, ട്രെയിനിംഗ് എന്നിവ ഓണ്‍ ലൈനായി മാത്രമേ നടത്താവൂ എന്നും നിർദേശത്തിലുണ്ട്.
Read Moreലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി; ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല ; ജലീലിന് കനത്ത തിരിച്ചടി
കൊച്ചി: മുൻ മന്ത്രി ഡോ. കെ.ടി ജലീലിന് ഹൈക്കോടതിയിൽനിന്നും കനത്ത തിരിച്ചടി. ബന്ധു നിയമനവുമായി ബന്ധപ്പെട്ടു ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹർജി തള്ളിയത്. ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് പിബി.സുരേഷ്കുമാറും ജസ്റ്റീസ് കെ.ബാബു എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീൽ ഹർജി നൽകിയതെങ്കിലും 13നു ഹർജിയിൽ വാദം തുടരുന്നതിനിടെ രാജിവച്ചു. തന്റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ വസ്തുതകളുടെയോ തെളിവുകളുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നായിരുന്നു ജലീലിന്റെ വാദം. ലോകായുക്ത റിപ്പോർട്ടിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജർ തസ്തികയിൽ ബന്ധു കെ.ടി.…
Read More