രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന് ഇത്തവണ കോന്നിയിലേക്ക് അധികം ശ്രദ്ധ നൽകാനായിട്ടില്ല. എന്നാൽ രണ്ടുവർഷത്തിനുള്ളിൽ സുരേന്ദ്രൻ കോന്നിയിൽ നേരിടുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിതെന്നതിനാൽ വോട്ടർമാരെയും പ്രവർത്തക രെയും അദ്ദേഹത്തിനു പൂർണവിശ്വാസം. 2019 ലോക്സഭ, കോന്നി ഉപതെരഞ്ഞെടുപ്പ് എന്നിവയിൽ സുരേന്ദ്രൻ സ്ഥാനാർഥിയായിരുന്നു. അന്ന് മുഴുവൻസമയവും മണ്ഡലത്തിലുണ്ടായിരുന്നതിനാൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും എത്താനാ യി. അതുവഴി ഉണ്ടാക്കിയെടുത്ത വൈകാരിക ബന്ധമാണ് കോന്നിയിലേക്ക് വീണ്ടും എത്താനിടയാക്കിയതെന്ന് സുരേന്ദ്രൻ. മൂന്നാംഘട്ട പര്യടനത്തിനാണ് ഇന്നലെ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിൽ നിന്ന് തുടക്കം കുറിച്ചത്. സ്ഥാനാർഥി വരുന്നതിനു മുന്‍പേ നേതാക്കളെത്തി വോട്ടർമാരെ ബോധവത്കരിക്കുന്നുണ്ട്. ശബരിമല വിശ്വാസ ആചാര സംരക്ഷണം തന്നെയാണ് പ്രധാന വിഷയം. എൽഡിഎഫ് സർക്കാർ വിശ്വാസികളോടു കാട്ടിയ വഞ്ചനയും യുഡിഎഫിന്റെ നിസംഗതയും ചൂണ്ടിക്കാട്ടിയാണ് പ്രസംഗങ്ങൾ. സ്ഥാനാർഥിയുടെ പ്രസംഗത്തിൽ ജനകീയ വികസന പ്രശ്നങ്ങളും കേന്ദ്ര സർക്കാരിന്റെ പൊതുവികസന നയവും അതുവഴി നാടിനുണ്ടാകാവുന്ന പുരോഗതിയുമെല്ലാം…
Read MoreCategory: Loud Speaker
ഇനി മത്സരിക്കാനില്ല! പ്രായമായി, ആരോഗ്യപ്രശ്നങ്ങളുണ്ട്, അതിനാൽ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാൻ വയ്യ…; ഇ.പി. ജയരാജൻ പറയുന്നു…
സ്വന്തം ലേഖകൻ കണ്ണൂർ: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി. ജയരാജൻ. രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ ഇത്തവണ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനത്തെ തുടർന്ന് നേരത്തേതന്നെ ഇത്തവണ മത്സരിക്കാനില്ലെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിലും കുറച്ചുകൂടി കടുപ്പിച്ച് ഇനി മത്സരരംഗത്തേക്കുതന്നെ ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. കണ്ണൂർ പ്രസ്ക്ലബ് ഹാളിൽ എൽഡിഎഫ് കണ്ണൂർ നിയമസഭാ മണ്ഡലം പ്രകടനപത്രിക പ്രകാശനം ചെയ്തശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരണമായാണ് തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. രണ്ടുതവണ മത്സരിച്ചവർ ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന സിപിഎം നിലപാടായിരുന്നു ഇ.പി. ജയരാജന് തിരിച്ചടിയായത്. മട്ടന്നൂരിൽ വികസനരംഗത്ത് കോടികളുടെ പദ്ധതി എത്തിച്ച ജയരാജന് അതു പൂർത്തീകരിക്കുന്നതിനു മുമ്പുതന്നെ പാർലിമെന്ററി രംഗത്തുനിന്ന് മാറേണ്ടിവന്നതിലുള്ള പരിഭവം കൂടിയാണ് ഇനിയൊരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന തീരുമാനത്തിനുപിന്നിലെന്നാണ് സൂചന. സ്ഥാനാർഥിനിർണയത്തിനുശേഷം കാര്യമായ പ്രതികരണങ്ങളൊന്നും നടത്താതിരുന്ന ജയരാജൻ ഇന്നലെ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും മാറേണ്ടിവന്നതിലുള്ള…
Read Moreഏപ്രിൽ ഒന്നു മുതൽ വിമാന യാത്രാ നിരക്ക് കൂടും! വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും ഡിജിസിഎ കടുപ്പിച്ചു
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രാ നിരക്ക് കൂടും. എയർ സെക്യൂരിറ്റി ഫീസ് വർധിപ്പിച്ചതിനാലാണ് നിരക്ക് വർധിക്കുന്നത്. ആഭ്യന്തര വിമാന ടിക്കറ്റുകളിൽ എയർ സെക്യൂരിറ്റി ഫീസ് 200 രൂപയും അന്താരാഷ്ട്ര സർവീസുകളിൽ 879 രൂപയോളം (പന്ത്രണ്ട് ഡോളറിന് തുല്യമായി ഇന്ത്യൻ രൂപ) ആണ് ഡിജിസിഎ വർധിപ്പിച്ചിരിക്കുന്നത്. രണ്ടു വയസിന് താഴെയുള്ള കുട്ടികൾ, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥർ, കൃത്യനിർവഹണത്തിലുള്ള എയർലൈൻ ജീവനക്കാർ, യുഎൻ സമാധാന സേനയിൽ ഉൾപ്പെട്ടവർ എന്നിവർക്ക് വർധിപ്പിച്ച എയർ സെക്യൂരിറ്റി ഫീസ് ബാധകമല്ലെന്നും ഡിജിസിഎ വ്യക്തമാക്കി. നേരത്തേ ആഭ്യന്തര വിമാനയാത്രയ്ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രയ്ക്ക് 114.8 രൂപയുമായിരുന്നു എയർ സെക്യൂരിറ്റി ഫീസ്. അതിനിടെ, രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലായ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും ഡിജിസിഎ കടുപ്പിച്ചു. മാസ്ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച…
Read Moreരാഹുലിനെതിരേ ജോയ്സിന്റെ പരാമർശം വിവാദമായി! പ്രസ്താവന പിൻവലിച്ചു പരസ്യ ഖേദപ്രകടനം നടത്തി ജോയ്സ് ജോർജ്; ജോയ്സിനെ തള്ളി പിണറായി
കട്ടപ്പന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെപ്പറ്റി ഇടുക്കി മുൻ എംപി ജോയ്സ് ജോർജ് നടത്തിയ പരാമർശം വിവാദമായി. രാഹുൽ ഗാന്ധി പെണ്‍കുട്ടികൾ പഠിക്കുന്ന കോളജുകളിൽ മാത്രമേ സംവാദത്തിനെത്തുകയുള്ളൂവെന്നും അവിടെ പെണ്‍കുട്ടികളെ വളയാനും നിവരാനും പഠിപ്പിക്കുകയാണെന്നും അദ്ദേഹത്തെ സൂക്ഷിക്കണമെന്നുമായിരുന്നു ജോയ്സിന്റെ പ്രസംഗം. എൽഡിഎഫ് ഉടുന്പൻചോല മണ്ഡലം സ്ഥാനാർഥി എം.എം. മണിയുടെ തെരഞ്ഞെടുപ്പു പ്രചാരണാർഥം ഇരട്ടയാറിൽ നടന്ന യോഗത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു ജോയ്സിന്റെ വിവാദ പ്രസംഗം. ജോയ്സ് ജോർജ്,രാഹുൽ ഗാന്ധിയെ വ്യക്തിപരമായും സ്ത്രീവിരുദ്ധ പരാമർശം നടത്തി സ്ത്രീസമൂഹത്തെ പൊതു വായും അവഹേളിച്ചതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു. പ്രസംഗം വിവാദമായതോടെ ജോയ്സ് പ്രസ്താവന പിൻവലിച്ചു പരസ്യ ഖേദപ്രകടനം നടത്തിയെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല. ഡിജിപിക്കും തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നൽകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും ഡീൻ കുര്യക്കോസ് എംപിയും അറിയിച്ചു. ജോയ്സിനെ തള്ളി പിണറായി കാസർഗോഡ്: രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുകയെന്നത്…
Read Moreവണ്‍, ടു, ത്രീ, ഫോര്‍..! ഇരട്ടവോട്ട് ഒഴിവാക്കാൻ ചെന്നിത്തലയുടെ നാലു നിര്‍ദേശങ്ങള്‍; ഇരട്ടവോട്ട് 38,856 മാത്രമെന്നു കമ്മീഷന്
കൊച്ചി: ഇരട്ടവോട്ടുകള്‍ ഒഴിവാക്കാനും ഒന്നിലേറെ വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലു നിര്‍ദേശങ്ങള്‍ സത്യവാങ്മൂലത്തിൽ ഹൈക്കോടതിക്കു നല്കി. ഒന്ന്: ഒന്നിലേറെ വോട്ടുള്ളവരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സന്ദര്‍ശിച്ച് എവിടെ വോട്ട് ചെയ്യുമെന്ന വിവരം രേഖാമൂലം വാങ്ങണം. ഇവര്‍ വോട്ട് ചെയ്യുന്ന ബൂത്തിലെയും ഇവർക്ക് വോട്ടുള്ള മറ്റു ബൂത്തുകളിലെയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഈ പട്ടിക നല്‍കണം. രണ്ട്: വോട്ട് ചെയ്യാനെത്തുമ്പോള്‍ ഇവരുടെ വിരലില്‍ മഷി തേച്ചശേഷം ഫോട്ടോ എടുക്കണം. സത്യവാങ്മൂലവും വാങ്ങണം. മൂന്ന്: നിയമസഭാ മണ്ഡലത്തിന്റെ നമ്പര്‍, പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് പത്തക്കമുള്ള ഐഡന്റിഫിക്കേഷന്‍ നമ്പറിട്ട് ഈ ഫോട്ടോ ടാഗ് ചയ്യണം. പോളിംഗ് കഴിഞ്ഞാലുടന്‍ ഇവ തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറണം. നാല്: തെരഞ്ഞെടുപ്പിനുശേഷം ഇരട്ടവോട്ടു നടന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഈ ഫോട്ടോകള്‍ കമ്മീഷന്റെ പക്കലുള്ള വോട്ടര്‍മാരുടെ ഫോട്ടോകളുമായി സോഫ്റ്റ്വേറിന്റെ സഹായത്തോടെ പരിശോധിക്കണം.…
Read Moreവീണയുടെ വീട്ടില്‍ തിരക്കൊഴിയില്ല, കുടുംബകാര്യങ്ങളില്‍ ശ്രദ്ധക്കുറവുമില്ല! ആദ്യ തെരഞ്ഞെടുപ്പിന് പ്രചാരണത്തിനിറങ്ങുമ്പോള്‍ മക്കള്‍ക്ക് മുറുമുറുപ്പുണ്ടായിരുന്നു…
പത്തനംതിട്ട: ആദ്യ തെരഞ്ഞെടുപ്പിന് പ്രചാരണത്തിനിറങ്ങുമ്പോള്‍ മക്കള്‍ക്ക് മുറുമുറുപ്പുണ്ടായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകിയെത്തുന്ന അമ്മയുടെ സാമീപ്യം അവര്‍ക്കു കിട്ടാതായതിന്റെ പ്രയാസം. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി. അമ്മയുടെ തിരക്കിനോടു മക്കളും ഇഴകിച്ചേര്‍ന്നു. ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് കൊടുമണ്‍ അങ്ങാടിക്കല്‍ വയലോരത്ത് വീട്ടില്‍ നിന്നാണ് എല്ലാദിവസവും രാവിലെ പ്രചാരണം തുടങ്ങുന്നത്. പ്രചാരണത്തിലെ ഓരോ ഘട്ടത്തിലും ഭര്‍ത്താവും മക്കളും ഉപദേശകരാകും. പ്രചാരണരംഗത്തും മുഴുവന്‍ സമയവും അവരുടെ പിന്തുണയുമുണ്ട്. 2016ല്‍ കന്നി അങ്കത്തെ നേരിടുമ്പോള്‍ വീണയ്ക്ക് ഊര്‍ജം പകര്‍ന്നത് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫിന്റെ പിന്തുണയായിരുന്നു. അധ്യാപകനായിരുന്ന ജോര്‍ജ് ജോസഫ് അന്ന് ഓര്‍ത്തഡോക്സ് സഭയുടെ അസോസിയേഷന് സെക്രട്ടറി കൂടിയായിരുന്നു. വീണാ ജോര്‍ജിന് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കേണ്ടി വന്നപ്പോള്‍ എംഎല്‍എ പണിക്കൊപ്പം തെരഞ്ഞെടുപ്പു പോരാട്ടങ്ങളും കൂടെപ്പിറപ്പായി. പഠനകാര്യങ്ങള്‍ക്ക് അവധി നല്‍കിയാണ് പത്തിലും ആറിലും പഠിക്കുന്ന…
Read Moreകേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തി! മെട്രോമാനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ…
പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിയാണ് ഇ. ശ്രീധരനെന്നു അദ്ദേഹം പറഞ്ഞു. കോട്ടമൈതാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയുന്ന ആശയമാണ് ബിജെപിയുടേത്. അതുകൊണ്ടാണ് വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ ബിജെപിയിലേക്ക് എത്തുന്നത്. മെട്രോമാൻ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ജീവിതത്തിൽ എല്ലാം നേടിയ മനുഷ്യൻ, ഭാരതത്തിന് നിരവധി സംഭാവനകൾ നൽകിയ വ്യക്തി. അദ്ദേഹം കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി സ്വയം സമർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികാരമാണ് വേണ്ടതെങ്കിൽ ശ്രീധരന് അത് 20 വർഷം മുൻപ് ആകാമായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്പോൾ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹത്തിന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Moreകോ-ലീ-ബി സഖ്യം പറഞ്ഞു തുടങ്ങിയിട്ട് 30 വർഷം ! സംഭവം നായനാരുടെ കാലത്ത്; രഹസ്യം പുറത്താക്കിയത് ലീഗ് നേതാക്കൾ; ഇപ്പോഴും കത്തുന്നു
സ്വന്തംലേഖകൻ തൃശൂർ: മുപ്പത് വർഷം മുന്‍പ് മലയാളികൾ കേട്ടു തുടങ്ങിയ കോ-ലീ-ബി സഖ്യത്തെക്കുറിച്ചുള്ള ചർച്ച ഇനിയും നിലയ്ക്കുന്നില്ല. വർഷങ്ങൾ പലതു പിന്നിട്ടിട്ടും ഈ സഖ്യത്തിന്റെ പേരിലുള്ള വിവാദങ്ങളും കുറ്റപ്പെടുത്തലുകളും തുടർന്നുകൊണ്ടേയിരിക്കയാണ്. ഈ വിവാദങ്ങളിൽ നിന്ന് തലയൂരാനും മറക്കാനും കോണ്‍ഗ്രസും ലീഗും ബിജെപിയും ശ്രമിക്കുന്പോൾ വിഷയം സജീവമാക്കി നിർത്താനുള്ള ഇടതുപക്ഷത്തിന്റെ ബുദ്ധിയാണ് മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും തുടരുന്നത്. എന്താണ് കോ-ലീ-ബി 1991ലാണ് കോ-ലീ-ബി സഖ്യം എന്നറിയപ്പെടുന്ന ഈ കൂട്ടുകെട്ടിനെ സംബന്ധിച്ച് പുറത്തറിയുന്നത്. കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയും തമ്മിലുണ്ടാക്കിയെന്നു പറയുന്ന കരാറിനെയാണ് സിപിഎം പരമാവധി പരസ്യപ്പെടുത്തിയത്. വടകര, ബേപ്പൂർ മണ്ഡലങ്ങളിലാണ് മൂന്നു കക്ഷികളും സംയുക്ത സ്ഥാനാർഥിയെ നിർത്തിയതായി ആരോപണം ഉയർത്തിയത്. എന്നാൽ അന്നൊക്കെ ഇതുമായി ബന്ധപ്പെട്ട് വിവിധ നേതാക്കൾ പലതരം വെളിപ്പെടുത്തലുകൾ നടത്തിയിരുന്നെങ്കിലും വിഷയം വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണുണ്ടായത്. സംഭവം നായനാരുടെ കാലത്ത് ഇ.കെ നായനാർ മന്ത്രിസഭ…
Read Moreസെല്‍ഫി മാനിയ! എവിടെ ചെന്നാലും സെല്‍ഫിയാണ്… ആളുകളുടെ സ്നേഹമാണ് ഇതിലൂടെ പ്രകടമാകുന്നത്; നടൻ ധര്മജന് പറയുന്നു…
കോഴിക്കോട്: എവിടെ ചെന്നാലും സെല്‍ഫിയാണ്… ആളുകളുടെ സ്നേഹമാണ് ഇതിലൂടെ പ്രകടമാകുന്നത്. കോളനികളില്‍ നിന്നും വീടുകളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ബാലുശ്ശേരി സ്ഥാനാര്‍ഥിയായ നടൻ ധര്മജന് പറയുന്നു. വീടുകള്‍ കയറിയുള്ള പ്രചാരണത്തിലാണ് ധർമജൻ. ജില്ലയിലെ ഏക മിന്നും താരത്തിനൊപ്പമുള്ള സെല്‍ഫിയാണ് സോഷ്യല്‍ മീഡിയ നിറയെ. തമാശ സ്ക്രീനില്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒട്ടും ഗൗരവം വിടാതെയാണ് ധര്മജന് സംസാരിക്കുന്നതെന്ന് നാട്ടകാരും പറയുന്നു. ഇന്ന് രാവിലെ മുതല്‍ തന്നെ അദ്ദേഹം പ്രചാരണം തുടങ്ങി. പനങ്ങാട് പഞ്ചായത്ത് ഓഫീസിനുസമീപത്തായിരുന്നു ഇന്ന് രാവിലത്തെ പര്യടനം.
Read Moreമരിച്ചവർക്ക് സമ്മതപത്രം നൽകാൻ സാധ്യമല്ലെന്നിരിക്കെ ഇവരുടെ പേരും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത് എങ്ങനെ ? കെ. സി. വേണുഗോപാൽ സ്പീക്കിംഗ്
ആലപ്പുഴ: നഗരസഭയിലെ പള്ളാത്തുരുത്തി വാർഡിൽ തപാൽ വോട്ട് ചെയ്യിപ്പിക്കാൻ ബൂത്ത് ഓഫീസർ കൊണ്ടുപോയ ലിസ്റ്റിൽ മരിച്ചവരുടെ പേരടക്കം ഉൾപ്പെട്ട സംഭവം വ്യാപകമായ വോട്ടിങ് ക്രമക്കേടിന് അവസരമൊരുങ്ങുന്നുവെന്നതിന്റെ തെളിവാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഈ ബൂത്തിലെ തപാൽ വോട്ടർപട്ടികയിൽ ആകെയുള്ള 27 പേരിൽ ഏഴു പേർ മരിച്ചവരാണ് . യുഡിഎഫ് തുറന്നു കാട്ടിയ വ്യാജവോട്ടും, ഇരട്ടവോട്ടും തപാൽ വോട്ടിൽ തന്നെ സംഭവിച്ചിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ സംഭവമെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പലയിടത്തും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവർക്ക് സമ്മതപത്രം നൽകാൻ സാധ്യമല്ലെന്നിരിക്കെ ഇവരുടെ പേരും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത് എങ്ങനെയാണെന്നതിനെ സംബന്ധിച്ചു തെരെഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തണം. പുറമേ തപാൽ വോട്ടുകൾ സീൽ ചെയ്യാതെയാണ് ഉദ്യോഗസ്ഥർ തിരികെ വാങ്ങുന്നതെന്നും പരാതിയുണ്ട്. കള്ളവോട്ടിലൂടെ ജനഹിതം അട്ടിമറിക്കാൻ അവസരമൊരുക്കുന്ന ഈ ആസൂത്രിത…
Read More