തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കും ഇരട്ടവോട്ട്. സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഈ കണ്ടെത്തല്‍. ചെന്നിത്തലയുടെ അമ്മ ദേവകിയ്ക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51-ാം ബൂത്തിലുമാണ് വോട്ടുള്ളത്. കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിന് രണ്ടു വോട്ടുണ്ടെന്ന് കണ്ടെത്തിയത് സിപിഎമ്മാണ്. സ്ഥാനാര്‍ഥിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170-ാം നമ്പര്‍ ബൂത്തില്‍ രണ്ട് വോട്ടുണ്ട്. അതേസമയം, ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷ നല്കിയപ്പോള് പഴയ നമ്പര്‍ മാറ്റിയില്ലെന്നും ലാല്‍ പ്രതികരിച്ചു. ചെന്നിത്തലയുടെ അമ്മയുടെ പേര് രണ്ട് സ്ഥലങ്ങളില്‍ വന്നതിന് കാരണം അധികൃതരുടെ വീഴ്ചയാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്കുന്ന വിശദീകരണം.
Read MoreCategory: Loud Speaker
പിണറായി വീട്ടുമുറ്റത്തെത്തും! കുപ്രചാരണങ്ങളെ നേരിടാൻ കിടിലന്‍ തന്ത്രവുമായി സിപിഎം
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന ആരോപണങ്ങളുടെ യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎം പ്രചാരണരംഗത്ത് പുതിയ തന്ത്രം മെനയുന്നു. സംസ്ഥാനത്ത് വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങാനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നത്. സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയും യുഡിഎഫും ബോധപൂർവമായ ശ്രമം നടത്തുന്നു. തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ അടുത്ത മാസം ആദ്യം മുതൽ വ്യാപകമായി കുടുംബയോഗങ്ങൾ സംഘടിപ്പിക്കും. മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും. പാർട്ടി ജില്ലാ കമ്മിറ്റികൾ ഇതിനുവേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകി. പൊതുയോഗങ്ങള്‍ അവസാനിച്ച ശേഷം ഏപ്രില്‍ ഒന്ന് മുതലാണ് സിപിഎം നേതാക്കള്‍ വീട്ടുമുറ്റങ്ങളില്‍ പ്രചാരണത്തിന് എത്തുന്നത്. കിഫ്ബിയ്ക്കെതിരെ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയും ഇടതുപക്ഷത്തിനെതിരെയുള്ള എൻഎസ്എസ്…
Read Moreഎബിവിപി ആക്രമണം: കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി; പിന്തുണച്ച് പ്രിയങ്ക
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി വേണമെന്ന് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ കാൺപൂർ റെയിൽവേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയിൽവേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് പിന്തുണയറിയിച്ചു. കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാർഥിനികളെ നിർബന്ധിത മതപരിവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവർത്തകരുടെ ആക്രമണം. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ നിന്ന് രണ്ടു യുവതികളും 2003-ൽ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ അവർ ഇരുവരും തന്നെ ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവർത്തനം എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിയുകയും ചെയ്തു. കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാർഥികളായ ശ്വേത, ബി. തരംഗ് എന്നിവർക്കാണ് ട്രെയിനിൽ വച്ച് ദുരനുഭവമുണ്ടായത്.…
Read Moreയുഡിഎഫ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്; സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എൽദോസ് കുന്നപ്പിള്ളി
കൊച്ചി: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിലെ വോട്ടർമാരാണ് ഇരുവരും. എന്നാൽ മാറാടി പഞ്ചായത്തിലെ വോട്ടർ പട്ടികയിലും ഇരുവർക്കും വോട്ടുണ്ട്. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നാലര ലക്ഷം ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെയാണ് യുഡിഎഫ് എംഎൽഎയുടെ പേരിലും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയത്. അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.
Read Moreജനങ്ങളുടെ സർവേ റിപ്പോർട്ടിൽ മാത്രം വിശ്വാസം! കിറ്റ്, പെൻഷൻ; അവകാശവാദം പൊള്ളയെന്ന് ഉമ്മൻ ചാണ്ടി
സ്വന്തം ലേഖകൻ തൃശൂർ: കിറ്റുകളുടെയും ക്ഷേമപെൻഷനുകളുടേയും കാര്യത്തിൽ എൽഡിഎഫ് സർക്കാർ ഉന്നയിക്കുന്ന അവകാശവാദം വെറും പൊള്ളയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ ഓണം, ക്രിസ്മസ്, റംസാൻ എന്നിവയോടനുബന്ധിച്ച് സൗജന്യ കിറ്റ് നൽകിയിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ അതു നിർത്തിക്കളഞ്ഞു. ഇപ്പോൾ വോട്ടെടുപ്പിനടുത്ത മാസങ്ങളിലായി സൗജന്യ കിറ്റ് നൽകുകയാണ്. 2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി നൽകിയിരുന്നു. സംസ്ഥാനത്ത് 12.9 ലക്ഷം പേർക്കു നൽകിയിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ 34 ലക്ഷം പേർക്കായി വർധിപ്പിച്ചു. വിവിധ ക്ഷേമ ബോർഡുകളുടെ പെൻഷനുള്ളവർക്ക് സാമൂഹ്യ ക്ഷേമ പെൻഷനുകളും നൽകിയിരുന്നു. യുഡിഎഫ് സർക്കാർ വിവിധ വിഭാഗങ്ങളിലായി അവശതയനുഭവിക്കുന്നവർക്ക് നൽകിയിരുന്ന ഒന്നിലേറെ ക്ഷേമ പെൻഷനുകൾ വെട്ടിക്കുറച്ച് ഒറ്റ പെൻഷനാക്കിയെന്നതാണ് എൽഡിഎഫ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. ഇപ്പോൾ പെൻഷനുവേണ്ടിയുള്ള അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. ആർക്കും പുതുതായി…
Read Moreകേരളം ഉറങ്ങുമ്പോള്‍ താന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു..! നടക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം; രമേശ് ചെന്നിത്തല പറയുന്നു…
കൊച്ചി: സംസ്ഥാനത്ത് സിപിഎം നാല് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ ചേര്‍ത്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണു നടക്കുന്നതെന്നും വോട്ടര്‍പട്ടിക സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി സംഘം ഇന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദേഹം കൊച്ചിയില്‍ പറഞ്ഞു. കള്ളവോട്ട് തടയലാണു അടുത്ത ലക്ഷ്യം. കേരളം ഉറങ്ങുമ്പോള്‍ താന്‍ ഉണര്ന്നിരിക്കുകയായിരുന്നുവെന്നും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും അദേഹം പറഞ്ഞു. ആസൂത്രിതമായ സൈബര്‍ ആക്രമണം തങ്ങളുടെ ശൈലിയല്ല. സര്‍ക്കാരിനെതിരേ എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ സിപിഎം സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്. കാശ് കൊടുത്ത ആളെ നിയമിച്ചാല്‍ തങ്ങള്‍ക്കും സൈബര്‍ ആക്രമണം നടത്താം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റകെട്ടായാണു രംഗത്തിറങ്ങിയിട്ടുള്ളത്. എഐസിസി നടത്തിയത് സര്‍വേയല്ല, പഠനമാണ്. അതിന്റെ സടിസ്ഥാനത്തില്‍ മാത്രമല്ല സ്ഥാനാര്‍ഥി പ്രഖ്യാപനം. ഘടകകക്ഷികളുടെ പൂര്‍ണ പിന്തുണയും തനിക്ക് ലഭിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി നേതൃ സ്ഥാനത്തേയ്ക്കു വന്നതില്‍…
Read Moreവിനോദിനി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പിന് ശേഷം കസ്റ്റംസിന് മുന്നിൽ ഹാജരായാൽ മതി! സിപിഎം നിർദേശം ഇങ്ങനെ…
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പിന് ശേഷം കസ്റ്റംസിന് മുന്നിൽ ഹാജരായാൽ മതിയെന്ന് സിപിഎം നിർദേശം. തെരഞ്ഞെടുപ്പിന് മുൻപ് ഹാജരായാൽ അത് സിപിഎമ്മിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമെന്നും വിനോദിനി ഹാജരാകുന്നത് പ്രചാരണത്തെ ബാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ആറിനു ശേഷമായിരിക്കും വിനോദിനി ഹാജരാകുന്നത്.
Read Moreനാടകീയ രംഗങ്ങൾ! ബ്ലാക്ക്മെയിൽ വിരുതൻ യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിൽ ചുമതലക്കാരാനായി എത്തി; പൊട്ടിത്തെറിച്ച് ലീഗ് നേതാവ്
തലശേരി: മുസ്ലിംലീഗിന്റെ തല മുതിർന്ന നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയും നവമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്ത് നേതാവിനെയും കുടുംബത്തെയും അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്തയാൾ യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിൽ ചുമതലക്കാരാനായി എത്തി. ലാപ്ടോപ്പും പിടിച്ച് പ്രവൃത്തിയിൽ മുഴുകിയ ഇയാളെ കണ്ട് മുസ്ലിംലീഗ് ജില്ലാ നേതാവ് പൊട്ടിത്തെറിച്ചു. തലശേരി കായ്യത്ത് റോഡിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസിലാണ് കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയേയും കുടുംബത്തേയുമാണ് ഗ്രൂപ്പ് പോരിന്റെ മറവിൽ ഇയാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചത്. പിന്നീട് നേതാവിനേയും കുടുംബത്തേയും അവഹേളിച്ചു കൊണ്ട് രണ്ട് വീഡിയോയും നവ മാധ്യമങ്ങളിൽ ഇയാൾ പോസ്റ്റ് ചെയ്തു. ഇതിനെതിരെ ബന്ധപ്പെട്ടവർ നിയമ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഇയാൾ മുസ്ലിംലീഗ് പ്രധാന ഘടകകക്ഷിയായ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ചുമതലക്കാരനായി എത്തിയത്. യുഡിഎഫ് ഓഫീസിൽ…
Read Moreകേസ് ‘ലൈവ് ’ആക്കി നിർത്തും! 19 വര്‍ഷം മുമ്പുണ്ടായ കേസ്; ഗൂഡാലോചന പുറത്തെത്തിക്കാന്‍ സിബിഐക്കു പിന്തുണയുമായി ബിജെപി
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിലെ ഗൂഡാലോചന പുറത്തെത്തിക്കാന്‍ സിബിഐക്കു പിന്തുണയുമായി ബിജെപി പ്രകടന പത്രിക. 19 വര്‍ഷം മുമ്പുണ്ടായ കേസ് ലൈവ് ആക്കി നിലനിര്‍ത്തിക്കൊണ്ടാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന, തീവ്രവാദികളുടെ പങ്ക്, സംസ്ഥാനാന്തര ബന്ധം എന്നിവയെ കുറിച്ചുള്ള അന്വേഷണരേഖകള്‍ സിബിഐക്കു കൈമാറുമെന്നാണ് വാഗ്ദാനം. മാറാട് സംഭവത്തെ കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ബിജെപി അവകാശപ്പെട്ടു. നിലവില്‍ മാറാട് ഗൂഢാലോചന കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. 2016 നവംബറിലായിരുന്നു രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. 2003 മേയ് രണ്ടിന് മാറാട് കടല്‍തീരത്ത് നടന്ന കൂട്ടക്കൊലയില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ആദ്യം കേസ് അന്വേഷിക്കാന്‍ സിബിഐ വിമുഖത കാണിച്ചെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് മുസ്ലിം ലീഗ് നേതാക്കളെ പ്രതികളാക്കി എഫ്ഐആറും…
Read Moreകെ. മുരളീധരൻ മന്ത്രിയാകുമെന്ന്! അടുത്ത 12 ദിവസം യുഡിഎഫ് പ്രവർത്തകർക്ക് നിർണായകം; ശശി തരൂർ
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ. മുരളീധരൻ മന്ത്രിയാകുമെന്ന് ശശി തരൂർ എം.പി. കേരളത്തിൽ ബിജെപി വേണ്ടെന്ന സന്ദേശം നൽകി നേമത്ത് മുരളീധരൻ വിജയിക്കും. അടുത്ത 12 ദിവസം യുഡിഎഫ് പ്രവർത്തകർക്ക് നിർണായകമാണെന്നും തരൂർ വ്യക്തമാക്കി. മുരളീധരന്റെ വ്യക്തിത്വവും പ്രവർത്തന പരിചയവും നേമത്ത് ഗുണം ചെയ്യും. മികച്ച രീതിയിൽ മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നത്. മുരളീധരന്റെ സ്ഥാനാർഥിത്വം ബിജെ പിക്കുള്ള സന്ദേശമാണ്. നേമം ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യുഡിഎഫിന് അനുകൂലമാണ്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറുമെന്നും ശശി തരൂർ വ്യക്തമാക്കി.
Read More