അരൂര്‍: സിനിമാതാരം വോട്ടു ചോദിച്ചെത്തിയപ്പോള്‍ ജനങ്ങളുടെ മനസില്‍ സംശയം. വോട്ട് ചോദിക്കല്‍ സിനിമയുടെ ഭാഗമായിട്ടാണോ, അതോ ഏതെങ്കിലും മുന്നണിക്കു വേണ്ടിയാണോ. ഞാനും അരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. ടെലിവിഷന്‍ ചിഹ്നത്തില്‍ എനിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്നു ചലച്ചിത്രനടി പ്രിയങ്ക പറഞ്ഞപ്പോഴാണ് സംശയങ്ങള്‍ക്കു വിരാമമായത്. സിനിമ -ടിവി താരമായ പ്രിയങ്ക തന്റെ യഥാര്‍ഥ പേരായ കെ.എന്‍. അംബിക എന്ന പേരിലാണ് കന്നിയങ്കത്തിനു വന്നിരിക്കുന്നത്. ഇതോടെ അരൂര്‍ മണ്ഡലത്തില്‍ നാലുവനിതകള്‍ ഉള്‍പ്പെടെ ഒമ്പതു പേരാണ് മത്സരരംഗത്തുള്ളത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് പ്രിയങ്ക മത്സരിക്കുന്നത്. മല്ലേലി ശ്രീധരന് നായരും മഞ്ചേരി ഭാസ്കന്പിള്ളയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അടുത്തിടെ രൂപീകരിച്ച ഡിഎസ്ജെപി ഇക്കുറി 12 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ദാരിദ്ര്യത്തിന് ജാതിയില്ലെന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് തനിക്ക് സ്ഥാനാര്‍ഥിയാകാന്‍ പ്രചോദനമെന്നും എതിരാളികള്‍ ശക്തരായ വനിതകളാണെങ്കിലും ജനം തന്നെ സ്വീകരിക്കുമെന്നുമാണ് നടിയുടെ വിശ്വാസം. പ്രചാരണം തുടങ്ങാന്‍…
Read MoreCategory: Loud Speaker
അയ്യോ ദാരിദ്ര്യം..! ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ധാരണാപത്രമുണ്ടാക്കിയ കമ്പനി; ഇഎംസിസി ഡയറക്ടറുടെ ആസ്തി 10000 രൂപ മാത്രം
കൊല്ലം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ധാരണാപത്രമുണ്ടാക്കിയ കമ്പനി ഇഎംസിസി ഡയറക്ടറുടെ ആസ്തി 10000 രൂപ മാത്രം. കുണ്ടറയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഷിജു എം. വർഗീസ് തെര. കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിൽ മറ്റ് വസ്തുവകകളില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സ്വന്തം പേരിലുള്ള സ്വത്തുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന ചട്ടത്തിലാണ് ഷിജു വർഗീസ് സത്യവാങ്മൂലം നൽകിയത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടിയുടെ ധാരണപത്രമുണ്ടാക്കിയ കമ്പനിയാണ് ഇഎംസിസി. എന്നാൽ ഇതിനു പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും കേരള സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
Read Moreവൈറസിന്റെ വകഭേദം വ്യാപിക്കുന്നത് ഇനിയും തുടരും! കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം; ഡൽഹി ആരോഗ്യമന്ത്രി പറയുന്നു…
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഒരു പരിഹാരമല്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. വൈറസിന്റെ വകഭേദം വ്യാപിക്കുന്നത് ഇനിയും തുടരും. ഇതിനൊപ്പം ജീവിക്കാനാണ് നാം ഇനി പഠിക്കേണ്ടതെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇനി ലോക്ക്ഡൗണിനുള്ള സാധ്യതയില്ല. കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും വൈറസ് എങ്ങനെ പടരുമെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇതൊക്കെയായിട്ടും വൈറസ് പോയില്ല. ഇതിനാൽ ലോക്ക്ഡൗൺ ഒരു പരിഹാരമല്ലെന്നും സത്യേന്ദർ ജെയിൻ വ്യക്തമാക്കി. എല്ലാവർക്കും വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടികളാണ് വേഗത്തിലാക്കേണ്ടത്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള മുൻകരുതലുകൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreതെളിവുകളുടെ അഭാവം! നിയമവിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു
ലക്നോ: നിയമവിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിൽ ലക്നോവിലെ പ്രത്യേക കോടതിയാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടത്. അതേസമയം, പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയെയും കോടതി വെറുതെ വിട്ടു. ഉത്തർപ്രദേശിലെ ചിന്മയാനന്ദ് ഡയറക്റായ കോളജിലെ വിദ്യാർഥിനിയായിരുന്നു പരാതിക്കാരിയായ യുവതി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പീഡനാരോപണം ഉന്നയിച്ചത്. ചിന്മയാനന്ദ് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുന്നതായും പെൺകുട്ടി വിഡിയോയിൽ ആരോപിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ കാണാതായ പെൺകുട്ടിയെ പിന്നീട് രാജസ്ഥാനിൽ നിന്നും കണ്ടെത്തുകയും ചെയ്തു. തുടർന്ന് കേസിൽ സുപ്രീംകോടതിയും ഇടപെട്ടു. ഇതിനിടെ പെൺകുട്ടി മൊഴിമാറ്റിയതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
Read Moreതെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിയിൽ; മുഖ്യനെ ലക്ഷ്യമിട്ട് ബിജെപി; വിമര്‍ശനത്തിനും പ്രതിരോധത്തിനും പിണറായി തന്നെ
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊണ്ടിരിക്കേ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടല്‍ പാരമ്യത്തില്‍. കിഫ്ബി, സ്വര്‍ണക്കടത്ത് വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനം ഇനിയും കടുപ്പിക്കാനാണ് സിപിഎം തീരുമാനം. അതുവഴി ബിജെപിയെ ശക്തമായി എതിര്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിക്കാനും ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുവാനും കഴിയുമെന്നും സിപിഎം കരുതുന്നു. അതേസമയം കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. പ്രചാരണവിഷയങ്ങള്‍ പൂര്‍ണമായും സ്വര്‍ണക്കടത്തിലേക്കും കിഫ്ബിയിലെ പരിശോധനയിലേക്കും മാറിയിരിക്കുകയാണ്. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രഎജന്‍സികള്‍ തടസം നില്‍ക്കുന്നുവെന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്. എന്നാല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ദിനംപ്രതി വിമര്‍ശിച്ചുകൊണ്ട് മുഖ്യ പ്രതിപക്ഷ റോള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്തുന്നതോടെ വാക്പോര് ഇനിയും കടുക്കും. പ്രചാരണം തീര്‍ത്തും പിണറായിക്കെതിരേ കേന്ദ്രീകരിക്കാനാണ് ബിജെപി തീരുമാനം. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണതന്ത്രങ്ങളാണ് ബിജെപി തുടക്കം മുതല്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമെന്നും കേന്ദ്രം…
Read Moreതമിഴ്നാട്ടിൽ റെയ്ഡ് തുടരുന്നു; ഗതാഗതമന്ത്രി എ. വിജയഭാസ്കറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചുച്ചെടുത്തു
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സ്ഥാനാർഥികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന റെയ്ഡ് തുടരുന്നു. ഗതാഗതമന്ത്രി എ. വിജയഭാസ്കറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത അന്‍പതു ലക്ഷം രൂപ പിടിച്ചെടുത്തു. വെല്ലൂർ, സേലം, മധുര എന്നിവിടങ്ങളിൽ ഡിഎംകെ സ്ഥാനാർഥികളുടെ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടക്കുകയാണ്. കഴിഞ്ഞദിവസം തിരുവണ്ണാമലയിലെ സ്ഥാനാർഥി ഇ.വി. വിജയന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീട്ടിലും നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത മൂന്നര കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വ്യാപകമായ റെയ്ഡ് ആരംഭിച്ചത്. സ്ഥാനാർഥികളെ വേട്ടയാടുന്നു എന്നു കാണിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് ഡിഎംകെ പരാതി നൽകിയിട്ടുണ്ട്. റെയ്ഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും, രാഷ്ട്രീയപ്രേരിതമല്ലെന്നുമാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. അതേസമയം നാളെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ചെന്നൈയിൽ എത്തും. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ സേലത്തുൾപ്പെടെ പ്രചാരണത്തിനുണ്ടാവും.
Read Moreആര്‍ക്ക് ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല ! ഇടതു സ്ഥാനാര്‍ഥിയുടെ സമ്മേളനത്തിന് വരാഞ്ഞ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി…
കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും പങ്കെടുപ്പിക്കുന്നുണ്ടെന്ന ആക്ഷേപം മുമ്പേ തന്നെ സിപിഎമ്മിനു നേരെയുണ്ട്. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന ഒരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. കുട്ടനാട്ടിലെ ഇടതു സ്ഥാനാര്‍ഥിയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടം പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ സ്വീകരണത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളുടെ പേര് മസ്റ്റര്‍ റോളില്‍നിന്ന് വെട്ടിമാറ്റുമെന്നാണ് ഭീഷണി. പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണെന്നും സന്ദേശത്തില്‍ പറയുന്നു. എന്തായാലും സന്ദേശം പുറത്തു വന്നത് എല്‍ഡിഎഫിനു ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Read Moreനിയമവിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; തെളിവുകളുടെ അഭാവം,സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു
ലക്നോ: നിയമവിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിൽ ലക്നോവിലെ പ്രത്യേക കോടതിയാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടത്. അതേസമയം, പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയെയും കോടതി വെറുതെ വിട്ടു. ഉത്തർപ്രദേശിലെ ചിന്മയാനന്ദ് ഡയറക്റായ കോളജിലെ വിദ്യാർഥിനിയായിരുന്നു പരാതിക്കാരിയായ യുവതി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പീഡനാരോപണം ഉന്നയിച്ചത്. ചിന്മയാനന്ദ് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുന്നതായും പെൺകുട്ടി വിഡിയോയിൽ ആരോപിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ കാണാതായ പെൺകുട്ടിയെ പിന്നീട് രാജസ്ഥാനിൽ നിന്നും കണ്ടെത്തുകയും ചെയ്തു. തുടർന്ന് കേസിൽ സുപ്രീംകോടതിയും ഇടപെട്ടു. ഇതിനിടെ പെൺകുട്ടി മൊഴിമാറ്റിയതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
Read Moreപ്രതിപക്ഷം കിറ്റ് മുടക്കുന്നു; കിറ്റ് വഴി സ്വാധീനിക്കുന്നെന്ന പ്രതിപക്ഷ ആരോപണം ജനങ്ങളെ താഴ്ത്തികാണലാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റും, അരിയും മുടക്കി ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിറ്റ് വഴി സ്വാധീനിക്കുന്നെന്ന പ്രതിപക്ഷ ആരോപണം ജനങ്ങളെ താഴ്ത്തികാണലാണ്. ഭക്ഷണവും, പെൻഷനും മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടവോട്ടിലെ പൊള്ളത്തരം നേരത്തേ ബോധ്യപ്പെട്ടതാണ്. യുഡിഎഫിലെ പ്രമുഖർതന്നെ ഒന്നിലധികം വോട്ടുള്ളവരെന്ന് തെളിഞ്ഞു. ഇരട്ടവോട്ടിൽ പരിശോധന നടക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ വരുന്നത്. യുഡിഎഫിന്റെ പൊള്ളത്തരം നേരത്തേ ബോധ്യപ്പെട്ടതാണ്. യുഡിഎഫ് സ്ഥാനാർഥികൾക്ക് പലയിടങ്ങളിലും ഇരട്ടവോട്ട് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreരാജ്യം വീണ്ടും ലോക്ഡൗണിലേക്ക് പോകുമോ? രണ്ട് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 62,258 പേർക്ക്;291 മരണം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 11,908,910 ആയി ഉയർന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നത്തേത്. പുതിയ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാൾ 5.3 ശതമാനം കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 291 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,61,240 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 1.12 കോടി ആളുകൾ രോഗമുക്തരാകുകയും ചെയ്തു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് ബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കാൻ ഞായറാഴ്ച മുതൽ സംസ്ഥാനത്ത് കർഫ്യു ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
Read More