കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരേ ഇനി വിമർശനം നടത്തില്ലെന്ന് പി.സി. ജോർജ് എംഎൽഎ. യുഡിഎഫിൽ പ്രവേശനം ലഭിക്കാതിരുന്നപ്പോൾ ഉണ്ടായ അരിശത്തിനാണ് ഉമ്മൻ ചാണ്ടിയെ വിമർശിച്ച് രംഗത്തെത്തിയത്. പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നി. ഇനി അദ്ദേഹത്തെ അപമാനിക്കില്ലെന്നും ജോർജ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.തന്റെ യുഡിഎഫിലേക്കുള്ള മുന്നണി പ്രവേശനം തടഞ്ഞതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ട്. ചെന്നിത്തല അത്ര ശരിയൊന്നുമല്ലെന്നും ജോർജ് വിമർശനം നടത്തി. സംസ്ഥാനത്ത് ഇത്തവണ തൂക്ക്സഭ വരും. പൂഞ്ഞാറിന്റെ ശക്തി സർക്കാർ രൂപീകരിക്കുമ്പോൾ അറിയാം. ബിജെപി നിർണായക ശക്തിയാകും. അവർ അഞ്ചു സീറ്റ് നേടുമെന്നും ജോർജ് പറഞ്ഞു.
Read MoreCategory: Loud Speaker
കെപിസിസിയുടെ കാത്തിരിപ്പ് വെറുതേയായി; ധർമടത്തേക്ക് ഇല്ലെന്ന് കെ. സുധാകരൻ; വിമൂഖത കെപിസിസി നേതൃത്വത്തെ അറിയിച്ചു
കണ്ണൂർ: ധർമടത്തേക്ക് മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ എംപി. സ്ഥാനാർഥിത്വം സംബന്ധിച്ച വിമൂഖത കെപിസിസി നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. ജില്ലാ നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് സുധാകരന്റെ പിൻമാറ്റം. കണ്ണൂരിലെ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിന് തന്റെ സാന്നിധ്യം ആവശ്യമാണ്. ഈ സാഹചര്യത്തിൽ ധർമടത്ത് മത്സരിക്കാൻ സാധിക്കില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥിനെ ധർമടത്തേക്ക് പരിഗണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം, ധർമടത്തെ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഡൽഹിയിൽ ഹൈക്കമാൻഡ് നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേരത്തേ, ധർമടത്തെ സ്ഥാനാർഥിത്വത്തിനായി സുധാകരന്റെ സമ്മതം കാത്തിരിക്കുന്നതായി മുല്ലപ്പള്ളി പറഞ്ഞിരുന്നു.
Read Moreപറഞ്ഞ വാക്ക് പാലിച്ചു! കെട്ടിവയ്ക്കാനുള്ള തുക നടൻ സലിം കുമാർ നേരിട്ടെത്തി നൽകി; അരിത പത്രിക സമർപ്പിച്ചു
കായംകുളം: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന് കെട്ടിവെക്കാനുള്ള തുക നടന് സലിം കുമാര്‍ നേരിട്ടെത്തി നൽകി. മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നേരിട്ടെത്തിയാണ് സലിം നോമിനേഷന് കെട്ടിവയ്ക്കാനുള്ള പണം അരിതയ്ക്ക് നൽകിയത്. വ്യാഴാഴ്ച രാവിലെ 11 .30ന് മുതുകുളം ബിഡിഒ മുമ്പാകെ അരിത പത്രിക നൽകി. നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് നേതാക്കന്മാരും പത്രിക സമർപ്പണത്തിന് അരിതക്കൊപ്പം എത്തിയിരുന്നു. പശുവിനെ വളര്‍ത്തി പാല് വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ അറിഞ്ഞ സലിം കുമാർ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും അറിയിക്കുകയായിരുന്നു
Read Moreഅടക്കം ചെയ്ത ഭർത്താവിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഭാര്യ കോടതിയിലേക്ക്! യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
ന്യൂഡൽഹി: സൗദിയില്‍ ഇസ്ലാം മാതാചാര പ്രകാരം അടക്കം ചെയ്ത പ്രവാസിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ സഹായം തേടി ഭാര്യ കോടതിയെ സമീപിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഭാര്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണ സര്‍ട്ടിഫിക്കറ്റില്‍ മതം തെറ്റായി കാണിച്ചതിനെ തുടര്‍ന്നാണ് ഹിന്ദുവായ തന്റെ ഭര്‍ത്താവിനെ ഇസ്ലാമിക ആചാരപ്രകാരം സൗദിയില്‍ അടക്കം ചെയ്തതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ
Read Moreഎലത്തൂരിലേക്ക് എഐസിസി ഫോണ്‍ കോള്‍..! കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പിന്മാറണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍ കോഴിക്കോട്: യുഡിഎഫ് തീരുമാനത്തിനെതിരേ എലത്തൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എലത്തൂര്‍ സീറ്റ് യുഡിഎഫിലെ മാണി സി കാപ്പന്റെ നാഷണല്‍ കോണ്‍ഗ്രസ് കേരള (എന്‍സികെ)യ്ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ കെപിസിസി നിര്‍വാഹക സമിതി അംഗം യു.വി.ദിനേശ്മണിയാണ് പത്രിക സമര്‍പ്പിച്ചത്. പിന്മാറില്ല കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനമറിഞ്ഞ എഐസിസി സെക്രട്ടറി പി.വി.മോഹനന് ഇന്നലെ ഈ വിഷയത്തില്‍ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പത്രികാസമര്പ്പണത്തില്നിന്ന് പിന്മാറില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ദിവസങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇതുവരെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം യാതൊരു ഇടപെടലും നടത്തിയിരുന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപത്തിന് ശേഷവുമായിരുന്നു ആദ്യ ഫോണ്‍ കോള്‍ എത്തിയതും. എലത്തൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് മത്സരിക്കുന്നതെന്നും എട്ട് മണ്ഡലം പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തതെന്നും ദിനേശ്മണി രാഷ്ട്ര ദീപികയോട്…
Read Moreബൈക്കിലെത്തി മാലമോഷണം; ബൈക്കുകൾ മാമാറിയെത്തിയ കള്ളനെ കണ്ടെത്താൻ ബുദ്ധിമുട്ടി പോലീസ്; ഒടുവിൽ ബാങ്ക് ജീവനക്കാരനെ പൊക്കിയത് ആ ഒറ്റതെളിവിൽ…
തൃശൂർ: ഒരുമാസത്തിനിടെ രണ്ടു സ്ത്രീകളുടെ മാല കവർച്ച നടത്തിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. അരിന്പൂർ കൊള്ളന്നൂർ താഞ്ചപ്പൻ ആന്ദനെയാണ് ഷാഡൊ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. തിരുവന്പാടി അന്പലത്തിനു സമീപം നടന്നു പോകുകയായിരുന്ന വെട്ടുകാട് മാപ്പാണൻ ലതയുടെ രണ്ടര പവന്റെ മാലയും തൃശൂർ നന്ദം അപ്പാർട്ട്മെന്റിലെ ലക്ഷ്മി പ്രസാദിന്റെ മൂന്നു പവന്റെ മാലയുമാണ് ബൈക്കിലും സ്കൂട്ടറിലുമായി വന്നു കവർച്ച നടത്തിയത്. വ്യത്യസ്ത വാഹനങ്ങളിലാണ് മോഷ്ടാവ് വന്നതെങ്കിലും ഹാൻഡലിൽ സഞ്ചിയുണ്ടായിരുന്നെന്ന് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഇതേത്തുടർന്ന് തിരുവന്പാടി അന്പലത്തിനു സമീപത്തെ വഴികളിൽ പ്രതിയെ കാത്ത് പോലീസ് നിന്നു. ഇന്നലെ ബൈക്കിൽ സഞ്ചിയുമായി വരികയായിരുന്ന പ്രതിയെ പിന്തുടരുകയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.മൂന്നാമതും കവർച്ച ചെയ്യാൻ വരുന്നതിനിടെയാണു അറസ്റ്റ്. സിറ്റി ഡിസിആർബി എസിപി ബിജോ അലക് സാണ്ടർ, ഈസ്റ്റ് സിഐ ഐ. ഫിറോസ്, എസ്ഐമാരായ എസ്. അൻഷാദ്,…
Read Moreഎല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തികളുടെയും സഹായം ആവശ്യമില്ല! ശബരിമല അന്തിമവിധി ആലോചിച്ച ശേഷം നടപ്പാക്കും : മുഖ്യമന്ത്രി
മലപ്പുറം: ശബരിമലയില്‍ അന്തിമ വിധി വന്നാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തികളുടെയും സഹായം ആവശ്യമില്ല. ഇപ്പോള്‍ വീണ്ടും ശബരിമല വിഷയമാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്.ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണ്. സംസ്ഥാനത്ത് യുഡിഎഫ് ബിജെപി ധാരണ ശക്തമാണ്. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നു. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചു. സംസ്ഥാനത്തെ വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസര്‍ക്കാറിന് മാറ്റാനായി. വികസന കാര്യങ്ങളില്‍ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Read Moreഎം.എം. മണിയുടെ സമ്പാദ്യം 54,024 രൂപ! ഭാര്യ ലക്ഷ്മികുട്ടിയുടെ കൈവശം 5000 രൂപയും 2.35 ലക്ഷം വിലമതിക്കുന്ന 56 ഗ്രാം സ്വർണവും
നെടുങ്കണ്ടം: ഉടുന്പൻചോല നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.എം. മണിയുടെ കൈവശമുള്ളത് 10,500 രൂപ. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 17524 രൂപയുടെ നിക്ഷേപം. മറ്റു നിക്ഷേപങ്ങളെല്ലാം ചേർത്ത് ആകെയുള്ള സന്പാദ്യം 54024 രൂപ. നാമനിർദേശപത്രികയോടൊപ്പം എം.എം. മണി സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് തന്റെ സന്പാദ്യത്തെക്കുറിച്ചുള്ള കണക്ക് നൽകിയിരിക്കുന്നത്. ബൈസണ്‍വാലി വില്ലേജിലും കെഡിഎച്ച് വില്ലേജിലുമായി 63 സെന്റ് സ്ഥലമാണ് മണിയുടെ പേരിലുള്ളത്. ഇതിൽ കുഞ്ചിത്തണ്ണിയലുള്ള 42 സെന്റ് സ്ഥലത്തിന് 15 ലക്ഷം രൂപയും മൂന്നാറിലെ 21 സെന്റ് സ്ഥലത്തിന് 42 ലക്ഷം രൂപയുമാണ് മാർക്കറ്റ് വില കണക്കാക്കിയിരിക്കുന്നത്. മൂന്നാറിലെ സ്ഥലം 1999-ൽ സിപിഎം ലോക്കൽ കമ്മിറ്റി, ജില്ലാ സെക്രട്ടറി ആയിരുന്ന എം.എം. മണിയുടെ പേരിൽ വാങ്ങിയതാണ്. കുഞ്ചിത്തണ്ണിയിലെ എം.എം. മണിയുടെ വീടിന് 15 ലക്ഷവും മൂന്നാറിലെ ലോക്കൽ കമ്മിറ്റി ഓഫീസിന് 1.68 കോടി രൂപയുമാണ് വിലമതിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. എം.എം. മണിയുടെ…
Read Moreഫിറോസ് കുന്നംപറമ്പിൽ ഒരു ശക്തനായ എതിരാളിയല്ല; സിപിഎമ്മിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നു കെ.ടി. ജലീൽ
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ ഒരു ശക്തനായ എതിരാളിയല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ലെന്നും ഫിറോസിനുള്ള മറുപടിയായി ജലീൽ പറഞ്ഞു. ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. തവനൂരിലെ ജനങ്ങൾക്ക് തന്നെയും തന്റെ പ്രവർത്തനങ്ങളെയും നന്നായി അറിയാമെന്നും ജലീൽ പറഞ്ഞു.ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പാർട്ടി നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. സിപിഎമ്മിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreസരിതയ്ക്ക് പകരം സ്വപ്ന വന്നു, അഡ്ജസ്റ്റ്മെന്റ് ഭരണം! ബിജെപി നേതാവ് ഒ.രാജഗോപാൽ പറയുന്നു…
കോഴിക്കോട്: സരിതയ്ക്ക് പകരം സ്വപ്ന വന്നുവെന്നല്ലാതെ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും അഡ്ജസ്റ്റ്മെന്റ ഭരണമാണ് കേരളത്തിൽ നടന്നതെന്നും മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ പറഞ്ഞു. ബിജെപി കോഴിക്കോട് നോർത്ത് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി നടപ്പിലാക്കുന്ന ജനപ്രിയ പദ്ധതികൾ സംബന്ധിച്ച വാർത്തകൾ തമസ്ക്കരിക്കുന്ന നടപടികൾക്കെതിരേ പ്രവർത്തകർ ജാഗരൂകരായിരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ജനഹൃദയങ്ങളിലെത്തിക്കണമെന്നും രാജഗോപാൽ പറഞ്ഞു. സ്ഥാനാർഥിയും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം ടി.രമേശ്, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ ,മുതിർന്ന ബിജെപി നേതാവ് പി സി മോഹനൻ , പി മോഹൻ ദാസ് ന്നിവർ പ്രസംഗിച്ചു.
Read More