വീണ്ടും നീട്ടി; ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു

ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യു​ടെ ക​ത്തു പ​രി​ഗ​ണി​ച്ച് സു​പ്രീം കോ​ട​തി​യാ​ണ് സ​മ​യം നീ​ട്ടി ന​ല്‍​കി​യ​ത്. ജ​സ്റ്റ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.പ്രോ​സി​ക്യൂ​ഷ​ന്‍റെ ട്രാ​ന്‍​സ്ഫ​ര്‍ പെ​റ്റീ​ഷ​നു​ക​ളും പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ലു​മാ​ണ് നി​ര്‍​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തെ​ന്ന് സു​പ്രീം​കോ​ട​തി​ക്ക് കൈ​മാ​റി​യ ക​ത്തി​ല്‍ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജു​ഡീ​ഷ​ല്‍ മു​ഖേ​ന​യാ​ണ് സു​പ്രീം​കോ​ട​തി​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. വി​ചാ​ര​ണ കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ ഫെ​ബ്രു​വ​രി ആ​ദ്യം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.

Read More

സുപ്രീംകോടതി കയറേണ്ടി വരും… ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ മ​ത്സ​രി​ച്ചാ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യാ​ല്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യാ​ണ് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ നേ​താ​ക്ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ഷ്ട്രി​യ പാ​ർ​ട്ടി​യാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട​ത്. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ളാ​യാ​ലും വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കും.

Read More

അടിക്കാതെ ചേട്ടാ ! മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരനെ മര്‍ദ്ദിച്ച് ബിജെപി കൗണ്‍സിലര്‍…

മാസ്‌ക് ധരിക്കാതെ ഷോപ്പിലെത്തിയ ബിജെപി കൗണ്‍സിലറെയും സംഘത്തെയും ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരന് മര്‍ദ്ദനവും ഭീഷണിയും. ശ്രീകാര്യത്തെ ബാറ്റാ ഷോറൂമിലെത്തിയ ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനും സംഘവുമാണ് ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. മാസ്‌ക് ധരിക്കാതെ കടയില്‍ കയറിയ കൗണ്‍സിലറുടെ സംഘത്തോട് ജീവനക്കാരനായ യുവാവ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഉദയനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അടിക്കാതെ ചേട്ടാ എന്ന് ബിജെപി നേതാവിനോട് യുവാവ് ദയനീയമായി അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നെ തടയുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉദയന്റെ മര്‍ദ്ദനം.സംഭവത്തിന്റെ യുവാവിന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ചു​മ്മാ കേ​റി ബു​ക്ക്ഡ് അ​ടി​ക്ക​ല്ലേ, പ​ണി കി​ട്ടും..! ഒ​രു വ​ർ​ഷം ത​ട​വും 5000 രൂ​പ പി​ഴ​യും

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തോ​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി നി​ല​വി​ലു​ള്ള ചു​മ​ർ ര​ച​ന​ക​ൾ, പോ​സ്റ്റ​റു​ക​ൾ, കൊ​ടി​ക​ൾ, സ​ർ​ക്കാ​ർ ഫ​ണ്ട് വി​നി​യോ​ഗി​ച്ചു പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ 24 മ​ണി​ക്കൂ​റി​ന​കം നീ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ളും പൊ​തു സ്വ​ത്തി​ലും പൊ​തു ഇ​ട​ത്തി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡ്, റെ​യി​ല്‍​വേ പാ​ല​ങ്ങ​ള്‍, റോ​ഡു​ക​ള്‍, സ​ര്‍​ക്കാ​ര്‍ ബ​സു​ക​ള്‍, ഇ​ല​ക്ട്രി​ക് അ​ല്ലെ​ങ്കി​ല്‍ ടെ​ലി​ഫോ​ണ്‍ തൂ​ണു​ക​ള്‍, മു​നി​സി​പ്പ​ല്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മു​ത​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നീ​ക്കം​ചെ​യ്യ​ണം. ഒ​രു സ്വ​കാ​ര്യ സ്വ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന എ​ല്ലാ അ​ന​ധി​കൃ​ത രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മു​ത​ല്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നീ​ക്കം ചെ​യ്യാ​നും നി​ർ​ദേ​ശ​മു​ണ്ട്. സ്വ​കാ​ര്യ മ​തി​ലു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്കും മു​ന്ന​റി​യി​പ്പു​ണ്ട്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ…

Read More

ഇ​ട​തു​മു​ന്ന​ണി​യെ വ​ഞ്ചി​ച്ചി​ട്ടി​ല്ല! അ​ര്‍​ഹ​ത​പ്പെ​ട്ട സീ​റ്റ് നി​ഷേ​ധി​ച്ച​താ​ണ് വ​ഞ്ച​ന; ലക്ഷ്യം, പാലായുടെ പുരോഗതി മാത്രം; മാ​ണി സി. ​കാ​പ്പ​ന്‍

പാ​ലാ: പാ​ലാ​യു​ടെ പു​രോ​ഗ​തി മാ​ത്ര​മാ​ണു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നു മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യെ വ​ഞ്ചി​ച്ചി​ട്ടി​ല്ല. എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ ജ​ന​ത്തോ​ടൊ​പ്പം നി​ന്നു പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണെ​ന്നും ജ​യി​ച്ച പാ​ര്‍​ട്ടി​യു​ടെ സീ​റ്റ് തോ​റ്റ പാ​ര്‍​ട്ടി​ക്കു പി​ടി​ച്ചെ​ടു​ത്തു ന​ല്‍​കി​യ​ത് അ​നീ​തി​യാ​ണെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞു. പാലാ​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ര്‍ യു​ഡി​എ​ഫ് വോ​ട്ടു വാ​ങ്ങി വി​ജ​യി​ച്ച ജോ​സ് വി​ഭാ​ഗം മു​ന്ന​ണി മാ​റി​യ​ത് ന്യാ​യീ​ക​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​റ്റിം​ഗ് സീ​റ്റ് വാ​ദ​മു​യ​ര്‍​ത്തി വാ​ങ്ങു​ന്ന​വ​ര്‍ പാ​ലാ​യു​ടെ കാ​ര്യ​ത്തി​ല്‍ അ​തേ വാ​ദം പ​റ​യു​ന്നി​ല്ല. അ​ര്‍​ഹ​ത​പ്പെ​ട്ട സീ​റ്റ് നി​ഷേ​ധി​ച്ച​ത് അ​നീ​തി​യാ​ണ്. പു​തി​യ​ക​ക്ഷി​ക​ള്‍ ഒ​രു മു​ന്ന​ണി​യി​ലേ​യ്ക്കു വ​രു​മ്പോ​ള്‍ പ​ഴ​യ ക​ക്ഷി​ക​ള്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്ന് പ​റ​യു​ന്ന​പോ​ലെത​ന്നെ വ​രു​ന്ന പു​തി​യ ക​ക്ഷി​ക​ളും വി​ട്ടു​വീ​ഴ്ച ചെ​യ്യേ​ണ്ട​താ​ണ്. മ​റ്റൊ​രു ക​ക്ഷി​യു​ടെ സി​റ്റിം​ഗ് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ എ​ന്തു ധാ​ര്‍​മി​ക​ത​യാ​ണു​ള്ള​തെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ ചോ​ദി​ച്ചു.

Read More

യു​ഡി​എ​ഫ് ബ​ന്ധ​മി​ല്ല; ബി​ജെ​പി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും! പി.​സി. ജോ​ർ​ജിന് പൂ​ഞ്ഞാ​റി​ൽ ചു​വ​രെ​ഴു​തി

കോ​​ട്ട​​യം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ഥ​​മ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പി.​​സി. ജോ​​ർ​​ജിനുവേണ്ടി ചു​​വ​​രെ​​ഴു​​തി. കേ​​ര​​ള ജ​​ന​​പ​​ക്ഷം സെ​​ക്കു​​ല​​ർ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പൂ​​ഞ്ഞാ​​റി​​ൽ പി.​​സി. ജോ​​ർ​​ജ് മ​​ത്സ​​രി​​ക്കു​​മെ​​ന്നു ചെ​​യ​​ർ​​മാ​​ൻ ഇ.​​കെ. ഹ​​സ​​ൻ​​കു​​ട്ടി പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി. ബി​​ജെ​​പി​​യു​​മാ​​യി മാ​​ർ​​ച്ച് ആ​​ദ്യം ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നു ധാ​​ര​​ണ​​യാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ ത​​നി​​ച്ചു മ​​ത്സ​​രി​​ക്കു​​മെ​​ന്നും ജോ​​ർ​​ജ് വ്യ​​ക്ത​​മാ​​ക്കി. ബി​​ജെ​​പി ച​​ർ​​ച്ച വി​​ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ൽ പൂ​​ഞ്ഞാ​​ർ വീ​​ണ്ടും ച​​തു​​ഷ്കോ​​ണ മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് നീ​​ങ്ങും. 2016ൽ ​​മൂ​​ന്നു മു​​ന്ന​​ണി​​ക​​ളെ​​യും പി​​ന്ത​​ള്ളി 27,821 വോ​​ട്ടു​​ക​​ൾ​​ക്കാ​​ണു ജോ​​ർ​​ജ് വി​​ജ​​യി​​ച്ച​​ത്. യു​​ഡി​​എ​​ഫി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ച്ച ത​​നി​​ക്കെ​​തി​​രേ ഉ​​മ്മ​​ൻ ചാ​​ണ്ടി പാ​​ര​​വ​​ച്ചെ​​ന്ന് പി.​​സി. ജോ​​ർ​​ജ് പ​​റ​​ഞ്ഞു. കെ. ​​ക​​രു​​ണാ​​ക​​ര​​നെ​​യും എ.​​കെ. ആ​​ന്‍റ​​ണി​​യെ​​യും പാ​​ര​​വ​​ച്ചു താ​​ഴെ​​യി​​റ​​ക്കി​​യ ഉ​​മ്മ​​ൻ​​ചാ​​ണ്ടി​​ക്ക് ഇ​​പ്പോ​​ൾ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മോ എ​​ന്നു ഭ​​യ​​മാ​​ണെ​​ന്നും പി.​​സി. ജോ​​ർ​​ജ് വി​​മ​​ർ​​ശി​​ച്ചു. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​നും പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യും മു​​ന്ന​​ണി പ്ര​​വേ​​ശ​​ത്തെ അ​​നു​​കൂ​​ലി​​ച്ചി​​രു​​ന്നു. ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്കെ​​തി​​രെ പു​​തു​​പ്പ​​ള്ളി​​യി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യെ നി​​ർ​​ത്തു​​ന്ന​​തും ആ​​ലോ​​ചി​​ക്കു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ,…

Read More

കോ​ണ്‍ഗ്ര​സ് ത​ള​ർ​ന്നു..! കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യവി​മ​ർ​ശ​ന​വു​മാ​യി ‘വി​മ​ത​ർ’ വീ​ണ്ടും; തു​റ​ന്ന​ടി​ച്ചു ആ​ന​ന്ദ് ശ​ർ​മ

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യവി​മ​ർ​ശ​ന​വു​മാ​യി “വി​മ​ത​ർ’ വീ​ണ്ടും. ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ത​ള​ർ​ന്നെ​ന്നും “പു​തു​ത​ല​മു​റ’ പാ​ർ​ട്ടി​യും ജ​ന​ങ്ങ​ളു​മാ​യി ചേ​ര​ണ​മെ​ന്നും രാ​ജ്യ സ​ഭ​യി​ൽ​നി​ന്നു വി​ര​മി​ച്ച ഗു​ലാം ന​ബി ആ​സാ​ദി​നെ ആ​ദ​രി​ക്കാ​നാ​യി ജ​മ്മു​വി​ൽ ഇ​ന്ന​ലെ “ശാ​ന്തി സ​മ്മേ​ള​നം’ എ​ന്ന പേ​രി​ൽ ചേ​ർ​ന്ന വി​മ​ത നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ആ​ന​ന്ദ് ശ​ർ​മ തു​റ​ന്ന​ടി​ച്ചു. അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ സേ​വ​ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ടാ​ണു പാ​ർ​ല​മെ​ന്‍റി​ൽ കോ​ണ്‍​ഗ്ര​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത​തെ​ന്നു മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വാ​യ ക​പി​ൽ സി​ബ​ൽ ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ​യും ഉ​ത്ത​രേ​ന്ത്യ​യി​ലെ​യും ജ​ന​ങ്ങ​ളെ ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്തു രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ക​പി​ലും ആ​ന​ന്ദും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു പു​തി​യ നീ​ക്കം. വിവിധ ജാ​തി​-മ​തവിഭാഗ ങ്ങ ളിൽപെ​ട്ട​വ​രെ ഒ​രു​പോ​ലെ ബ​ഹു​മാ​നി​ക്കു​ന്ന​താ​ണു കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യെ​ന്നു മ​റു​പ​ടിപ്ര​സം​ഗ​ത്തി​ൽ ഗു​ലാം ന​ബി പ​റ​ഞ്ഞു. ജി-23 ​എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​ർ വി​മ​ത ഗ്രൂ​പ്പ​ല്ലെ​ന്നും കോ​ണ്‍ഗ്ര​സി​നെ…

Read More

മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ച​​​രി​​​ത്രം മ​​​റ​​​ക്കു​​​ക​​​യും മ​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യ​​​രുത്…! എ​​​ൽ​​​ഡി​​​എ​​​ഫ് സർക്കാർ അട്ടിമറിച്ച പദ്ധതികൾ അക്കമിട്ട് ഉമ്മൻ ചാണ്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ യു​​​ഡി​​​എ​​​ഫ് എ​​​തി​​​ർ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു വി​​​ല​​​പി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ച​​​രി​​​ത്രം മ​​​റ​​​ക്കു​​​ക​​​യും മ​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യ​​​രു​​​തെ​​​ന്ന് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. ജ​​​നോ​​​പ​​​ക​​​ാര​​​പ്ര​​​ദ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും എ​​​തി​​​ർ​​​ക്കു​​​ക​​​യും ത​​​ക​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത് സി​​​പി​​​എ​​​മ്മാ​​​ണ്. അ​​​ഴി​​​മ​​​തി​​​യി​​​ൽ മു​​​ങ്ങി​​​യ ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം പോ​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് എ​​​തി​​​ർ​​​ത്ത​​​ത്. അ​​​തു സി​​​പി​​​എ​​​മ്മി​​​നും സ​​​ർ​​​ക്കാ​​​രി​​​നും അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ടി വ​​​ന്നു. എ​​​ൽ​​​ഡി​​​എ​​​ഫ് എ​​​തി​​​ർ​​​ത്ത ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ അ​​ദ്ദേ​​ഹം അ​​ക്ക​​മി​​ട്ടു ചൂ​​ണ്ടി​​ക്കാ​​ട്ടി. 1. വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് 3500 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പ​​​മു​​​ള്ള പ​​​ദ്ധ​​​തി​​​യി​​​ൽ 6000 കോ​​​ടി​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​യാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​രോ​​​പി​​​ച്ച​​​ത്. ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഈ ​​​സ​​​ർ​​​ക്കാ​​​ർ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നെ വ​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ചി​​​ട്ടും ഒ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല. 2. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം- റ​​​ണ്‍​വേ​​​യു​​​ടെ നീ​​​ളം കൂ​​​ട്ട​​​ണം, കൂ​​​ടു​​​ത​​​ൽ സ്ഥ​​​ലം എ​​​ടു​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള പ​​​ദ്ധ​​​തി​​​യെ എ​​​തി​​​ർ​​​ത്ത​​​ത്. എ​​​ന്നാ​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷം കി​​​ട്ടി​​​യി​​​ട്ടും ചെ​​​റു​​​വി​​​ര​​​ൽ…

Read More

കണക്കുകൂട്ടൽ തെറ്റി! തെ​ര​ഞ്ഞെ​ടു​പ്പു വേ​ഗ​ത്തി​ലാ​യ​തു കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​യും ഒ​രു പ​രി​ധി​വ​രെ ബി​ജെ​പി​യെ​യും വെ​ട്ടി​ലാ​ക്കി

പ്ര​ത്യേ​ക ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു വേ​ഗ​ത്തി​ലാ​യ​തു കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​യും ഒ​രു പ​രി​ധി​വ​രെ ബി​ജെ​പി​യെ​യും വെ​ട്ടി​ലാ​ക്കി. കേ​ര​ള​ത്തി​ൽ ഏ​പ്രി​ൽ ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഏ​പ്രി​ൽ ആ​റി​ന് വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​ന്നാ​ൽ, പ​ശ്ചി​മബം​ഗാ​ളി​ൽ എ​ട്ടു ഘ​ട്ട​മാ​യി തി​രി​ച്ചു​ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ബി​ജെ​പി​യു​ടെ ത​ന്ത്ര​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണു നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലെ​യും പോ​ളിം​ഗ് തീ​യ​തി​ക​ളെ​ന്നാ​ണു പൊ​തു​വാ​യ വി​ല​യി​രു​ത്ത​ൽ. മാ​ർ​ച്ചി​ലാ​കും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​മെ​ന്ന രീ​തി​യി​ൽ ആ​സാ​മി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ വെ​ട്ടി​ലാ​ക്കാ​നാ​യി​രു​ന്നു എ​ന്ന നി​രീ​ക്ഷ​ണ​വു​മു​ണ്ട്. കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ, സി​പി​എം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ സാ​വ​ധാ​ന​ത്തി​ലാ​കാ​ൻ മോ​ദി​യു​ടെ പ്ര​സ്താ​വ​ന കാ​ര​ണ​മാ​യി. കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മബം​ഗാ​ൾ, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ന്ന​ണി​ക​ളു​ടെ സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ പോ​ലും ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ സീ​റ്റു ചോ​ദി​ച്ച…

Read More

മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ​ക്കു ര​ക്ഷ​യി​ല്ല! ബി​ജെ​പി ഭ​ര​ണം അ​ട്ടി​മ​റി​ക്കും; രാ​ഹു​ൽ ഗാ​ന്ധി

ചെ​ന്നൈ: മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ രാ​ജ്യ​ത്തു കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ​ക്കു ര​ക്ഷ​യി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. 10 മു​ത​ൽ 15 സീ​റ്റു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ബി​ജെ​പി ഭ​ര​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ണം മാ​ത്ര​മ​ല്ല ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ തൂ​ണു​ക​ളാ​യ ജു​ഡീ​ഷ​റി​യും മാ​ധ്യ​മ​ങ്ങ​ൾ പോ​ലും ഇ​ത്ത​രം അ​ട്ടി​മ​റി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഒ​രു സ്വാ​ധീ​ന​ത്തി​നും വ​ഴ​ങ്ങി​ല്ലെ​ന്നു​റ​പ്പു​ള്ള​തു കൊ​ണ്ടാ​ണ് ത​നി​ക്കു​നേ​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തെ​ന്നും രാ​ഹു​ൽ പറഞ്ഞു. തൂ​ത്തു​ക്കു​ടി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് രാഹുലിന്‍റെ വി​മ​ർ​ശ​നം. ഇ​തേ സം​വാ​ദ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും രാ​ഹു​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ഉ​പ​കാ​ര​പ്ര​ദ​മാ​ണോ അ​ല്ല​യോ എ​ന്ന​ത​ല്ല ചോ​ദ്യം. ആ​ർ​ക്കാ​ണ് അ​ദ്ദേ​ഹം ഉ​പ​കാ​ര​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണു ചോ​ദ്യം. അ​ദ്ദേ​ഹ​ത്തെ ഉ​പ​യോ​ഗി​ച്ചു സ​ന്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന ര​ണ്ടു പേ​ർ​ക്കു മാ​ത്ര​മാ​ണു പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കൊ​ണ്ടു ഗു​ണ​മു​ള്ള​തെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. ന​രേ​ന്ദ്ര മോ​ദി ചൈ​ന​യെ ഭ​യ​പ്പെ​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ​ച്ചു പേ​രു​ടെ താ​ത്പ​ര്യ​ങ്ങൾക്കാ​യി മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

Read More