തലശേരി: കണ്ണൂർ സ്പെഷൽ ബ്രാഞ്ച് എസിപിയായി ടി.കെ. രത്നകുമാറിനെ നിയമിച്ച സംഭവത്തിൽ വിവാദം. പാലത്തായി പീഡന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ രത്നകുമാറിനെ ഈ കേസിന്റെ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ജില്ലയിൽത്തന്നെ നിലനിർത്തിയിട്ടുള്ളതെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന സൂചന. നിലവിൽ പാലത്തായി കേസ് അന്വഷിക്കുന്ന സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെല്ലാംതന്നെ സ്ഥലം മാറി പോയിക്കഴിഞ്ഞു. വിവാദമായ ഈ കേസിൽ അന്വേഷണം നിലയ്ക്കുന്നത് തെരഞ്ഞെടുപ്പിൽ തങ്ങളെ ബാധിക്കുമെന്ന നിഗമനത്തിലാണ് ഭരണപക്ഷം. ഇതേത്തുടർന്നാണ് തളിപ്പറമ്പിൽനിന്നും നാദാപുരത്തേക്ക് സ്ഥലം മാറ്റിയ രത്നകുമാറിനെ തിരിച്ച് കണ്ണൂരിൽ തിരിച്ചെത്തിച്ചതെന്നറിയുന്നു.പാലത്തായി കേസിലെ ഫോറൻസിക് റിപ്പോർട്ട് ഈ ആഴ്ച ലഭിക്കും. റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന. അന്വേഷണസംഘത്തലവനായ എഡിജിപി ജയരാജൻ അടുത്തദിവസം കണ്ണൂരിലെത്തുന്നുണ്ട്. എന്നാൽ രത്നകുമാറിന്റെ കണ്ണൂരിലേക്കുള്ള നിയമനം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമാണ് രത്നകുമാറിനെ…
Read MoreCategory: Loud Speaker
വാഴയ്ക്കനായി ചങ്ങനാശ്ശേരിയും മൂവാറ്റുപുഴയും വെച്ചുമാറും ? ജോസഫ് വിഭാഗത്തിന്റെ സീറ്റ് വീതം വെയ്ക്കല്‍ പുരോഗമിക്കുന്നതിങ്ങനെ…
കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീറ്റ് ചര്‍ച്ച പുരോഗമിക്കുമ്പോള്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം മൂവാറ്റുപുഴ ജോസഫിനു നല്‍കുമെന്നാണ് സൂചന. ഐ ഗ്രൂപ്പിന്റെ നിര്‍ണായക നീക്കമായാണ് ഇതു വിലയിരുത്തുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനായാണ് ഈ വച്ചുമാറല്‍. മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹത്തോടു പരാജയപ്പെട്ട ജോസഫ് വാഴയ്ക്കന് ഇത്തവണയും മത്സരിച്ചാല്‍ അവിടെ പരാജയപ്പെടുമെന്ന ഐഐസിസിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നും സൂചനയുണ്ട്. ചങ്ങനാശേരിയില്‍ വാഴയ്ക്കന് മത്സരിച്ചാല്‍ അവിടെ കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തല തന്നെ നേരിട്ടിറങ്ങി തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനുവേണ്ടി വാദിക്കുന്നത്. അതിനിടെ, കണ്ണായ സീറ്റുകളായ കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ എന്നിവ കേരള കോണ്‍ഗ്രസിനു കൊടുക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ശക്തമായ എതിര്‍പ്പ്…
Read Moreവിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; കൊച്ചി ഡിസിപി വീണ്ടും വിവാദത്തിൽ
കൊച്ചി: ഡിസിപി ഐശ്വര്യ ഡോങ്റെ വീണ്ടും വിവാദത്തില്‍. കളമശേരി പോലീസ് സ്റ്റേഷനില്‍ വെന്‍ഡിംഗ് മെഷിന് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത സംഭവമാണ് വിവാദമായത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നുമാണ് സസ്പെന്ഷന് കാരണമായതെന്ന് ഉത്തരവില്‍ പറയുന്നു. സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സി.പി. രഘുവിനെയാണ് ഐശ്വര്യ നടപടി സ്വീകരിച്ചത്. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് വേണ്ടിയായിരുന്നു വെന്‍ഡിംഗ് മെഷിന് സ്ഥാപിച്ചത്. അതേസമയം, ഉദ്ഘടനത്തിനു ഡിസിപിയെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്പെൻഷൻ എന്നാണ് പോലീസുകാർക്കിടയിലെ സംസാരം. ഡിസിപി ഐശ്വര്യ ഡോങ്റെ ഇതാദ്യമായല്ല വിവാദങ്ങളിലിടം നേടുന്നത്. നേരത്തെ, ഐശ്വര്യ മഫ്തി വേഷത്തിലെത്തിയപ്പോൾ പോലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പോലീസുകാരിക്കെതിരെ നടപടി സ്വീകരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പാറാവിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ഐശ്വര്യയെ തടഞ്ഞത്. ഐശ്വര്യ യൂണിഫോമിലല്ലായിരുന്നുവെന്നും മാസ്ക് ധരിച്ചതിനാൽ…
Read Moreരാഹുൽ ഇപ്പോ കടലിൽ പോകേണ്ട! രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്; കാരണമായി പറയുന്നത് ഇങ്ങനെ…
കന്യാകുമാരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. തേങ്ങാപട്ടണത്തെ ബോട്ടുയാത്രയാണ് കന്യാകുമാരി ജില്ലാ ഭരണകൂടം തടഞ്ഞത്. കോവിഡ് മാനദണ്ഡം ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബോട്ടുയാത്രക്ക് അഞ്ചു പേരിൽ കൂടുതൽ അനുവദിക്കാനാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. രാഹുൽഗാന്ധിയുടെ കടൽയാത്രയിൽ 12 ബോട്ടുകളാണ് അനുഗമിക്കാൻ തയാറാക്കിയിരുന്നത്. അതേസമയം, നിയന്ത്രണത്തെ തുടർന്ന് രാഹുലിന്റെ ബോട്ടുയാത്ര റദ്ദാക്കുകയും ചെയ്തു.
Read Moreഝുമൂർ നൃത്തം ഐശ്വര്യം കൊണ്ടുവരും! ആസാമിൽ ആദിവാസികൾക്കൊപ്പം നൃത്തത്തിനു ചുവടുവച്ച് പ്രിയങ്ക
ഗോഹട്ടി: ആസാമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖിപുരിലെ തേയിലത്തോട്ടം തൊഴിലാളികൾക്കൊപ്പം നൃത്തം ചെയ്തും മധുരം പങ്കിട്ടും ആസാമിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു. വെളുപ്പും ചുവപ്പും സാരികളുടുത്ത പെൺകുട്ടികൾ പ്രിയങ്കയുടെ കൈകൾ പിടിച്ച് ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഝുമൂർ നൃത്തം ഐശ്വര്യം കൊണ്ടുവരുമെന്നാണ് ആദിവാസികളുടെ വിശ്വാസം. ഇതാദ്യമായാണ് താൻ കാമാഖ്യക്ഷേത്രം സന്ദർശിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. തൊഴില്ലായ്മയ്ക്കെതിരേ കോൺഗ്രസ് സംഘടിപ്പിച്ച പ്രചാരണപരിപാടികളുടെ ഭാഗമായി ബിശ്വനാഥ് ജില്ലയിലെ തേയിലത്തോട്ടം തൊഴിലാളികളുമായി പ്രിയങ്ക ചർച്ച നടത്തും. തുടർന്ന് 16-ാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസി മാധവദേബിന്റെ ലടേകു പുഖുരിയിലുള്ള ജന്മസ്ഥലം സന്ദർശിക്കും. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്(ബിപിഎസ്) എൻഡിഎ വിട്ട് കോൺഗ്രസിന്റെ മഹാസഖ്യത്തിൽ ചേരുന്നുമെന്നു പ്രഖ്യാപിച്ചതു കഴിഞ്ഞദിവസമാണ്. രണ്ടു ദിവസത്തെ സന്ദർശനത്തിന് ആസാമിലെത്തിയ പ്രിയങ്ക ഇന്നു ഡൽഹിക്കു മടങ്ങും. ഫെബ്രുവരി 14ന് അപ്പർ…
Read Moreമത്സരിക്കാന്‍ തയാര്‍..! സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും
കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. സിറ്റിംഗ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് രഞ്ജിത്തിനെ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച് ധാരണയായത്. മത്സരിക്കാന്‍ തയാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികന് കൂടിയാണ് രഞ്ജിത്.
Read Moreവടകരയില്‍ കെ.കെ.രമയെ ഇറക്കാന്‍ കോണ്‍ഗ്രസ്; അന്തിമതീരുമാനം മുല്ലപ്പള്ളിയുടേതെന്ന് ഹൈക്കമാന്‍ഡ്; രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് -ആര്‍എംപി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. വടകരയില്‍ ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെ മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കെ.കെ.രമയെ വടകരയില്‍ മത്സരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം സിപിഎമ്മിന് നല്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്നും കോണ്‍ഗ്രസ് കരുതുന്നു. ഈ സാഹചര്യത്തില്‍ ആര്‍എംപിയുമായുള്ള സഖ്യവും രമയുടെ സ്ഥാനാര്‍ഥിത്വവും യുഡിഎഫിന് ഗുണം ചെയ്യും. മുല്ലപ്പള്ളിയുടെ തീരുമാനത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു. അതേസമയം വടകരയില്‍ ആര്‍എംപിയുമായുള്ള സഖ്യത്തിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. കോണ്‍ഗ്രസ് തന്നെ ഇവിടെ മത്സരിച്ചാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്.എന്നാല്‍ കെപിസിസി പ്രസിഡന്റിന്റെ സ്വന്തം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള പൂര്‍ണ അധികാരം ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിക്ക് നല്‍കിയിട്ടുണ്ട്.…
Read Moreതലസ്ഥാനത്തെ നാലു സീറ്റ് തിരികെ പിടിക്കാൻ സിപിഎം; കീഴ്ഘടകങ്ങളിൽ നിന്നും ഈ ആവശ്യം ശക്തമായതോടെ കെ.കെ ശൈലജയെ ഇറക്കിയേക്കും
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടമായ നാലു സീറ്റുകൾ തിരിച്ചുപിടിക്കാൻ തന്ത്രങ്ങളൊരുക്കി സിപിഎം ജില്ലാ നേതൃത്വം.സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിലാണ് തന്ത്രങ്ങൾ മെനയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ നാലു സീറ്റുകളിൽ കോൺഗ്രസ് മൂന്നു സീറ്റുകളും ബിജെപി ഒരു സീറ്റും നേടിയിരുന്നു. അരുവിക്കര, തിരുവനന്തപുരം,കോവളം സീറ്റുകളാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്. നേമത്ത് ബിജെപി ജയിച്ചു.ഇത്തവണ നഷ്ടമായ സീറ്റുകൾ എങ്ങനെയും തിരികെ പിടിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി തലസ്ഥാനജില്ലയിൽ ഒരു വനിതാ സ്ഥാനാർഥി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. കീഴ്ഘടകങ്ങളിൽ നിന്നും ഈ ആവശ്യം ശക്തമായതോടെ സിപിഎം ഇക്കാര്യം പരിഗണിക്കുന്നുണ്ട്.പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖയാണ് നിലവിലെ കൂത്തുപറമ്പ് എംഎൽഎയും ആരോഗ്യ മന്ത്രിയുമായ കെ. കെ ശൈലജ. ശൈലജയെ ഇറക്കുംകെ.കെ ശൈലജയെ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള ആലോചന നടക്കുന്നുണ്ട്.ആരോഗ്യ രംഗത്തെ പ്രവർത്തനം കൊണ്ട് പ്രശംസ നേടിയത് കെ.കെ ശൈലജയ്ക്ക് മുതൽക്കൂട്ടാകുമെന്നു ജില്ലാ നേതൃത്വം…
Read More‘എല്ലാത്തിനും ഒരു മര്യാദയുണ്ട് ’; ഡോക്ടറെ യഥാസമയം കാണുന്നതിന് തടസമായി മരുന്നു കമ്പനികളുടെ പ്രതിനിധികൾ; പരാതിയുമായി രോഗികൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ ഒപികളിൽ എത്തുന്ന രോഗികൾക്ക് ഡോക്ടറെ യഥാസമയം കാണാൻ സാധിക്കാതെ മരുന്നു കന്പനികളുടെ പ്രതിനിധികൾ തടസം സൃഷ്ടിക്കുന്നതായി പരാതി. രാവിലെ 8.30ന് ഒപികളിൽ ഡോക്ടർമാർ എത്തും. 10ന്് വിവിധ മരുന്നു കന്പനികളുടെ പ്രതിനിധികളും എത്തിച്ചേരും. രോഗികൾ ഡോക്ടർമാർകണ്ടു കൊണ്ടിരിക്കുന്നതിനിടെ മരുന്നു കന്പനി പ്രതിനിധികളും, ഡോക്ടർമാരെ സന്ദർശിക്കുന്നു. സാന്പിൾ മരുന്നുകൾ വിതരണം ചെയ്ത ശേഷമാണ് ഡോക്ടർമാരുടെ മുറികളിൽ നിന്ന് തിരികെ ഇറങ്ങുന്നത്. രോഗികളുടെ പരിശോധന സമയത്ത് മരുന്നു കന്പനികളുടെ പ്രതിനിധികൾ പ്രവേശിക്കരുത് എന്നാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇത് തങ്ങളെ ബാധിക്കുകയില്ലെന്ന രീതിയിലാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. ആശുപത്രി ജീവനക്കാർ പറയുന്നത് മരുന്നു കന്പനി പ്രതിനിധികൾ അനുസരിക്കാറില്ലെന്നും പരാതിയുണ്ട്. ഉച്ചയ്ക്ക് 12നു ശേഷം രോഗികളുടെ തിരക്ക് കുറഞ്ഞശേഷം മാത്രം മരുന്നു കന്പനി പ്രതിനിധികൾ ഡോക്ടർമാരുടെ സമീപത്ത്…
Read Moreഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വനിതാ എസ്പിയുടെ പരാതി; തമിഴ്നാട് മുൻ ഡിജിപിക്കെതിരെ മദ്രാസ് ഹൈക്കോടതി കേസെടുത്തു
ചെന്നൈ: തമിഴ്നാട് മുൻ ഡിജിപി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈക്കോടതി കേസെടുത്തു. വനിതാ എസ്പിയുടെ ലൈംഗീക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി സ്വമേധയ ആണ് കേസെടുത്തത്. കേസ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നേരത്തെ തമിഴ്നാട് സിബിസിഐഡി രാജേഷ് ദാസിനെതിരെ കേസെടുത്തിരുന്നു. പരാതി നല്കാന് പോകുന്ന വഴിക്ക് ഇവരെ തടഞ്ഞ ചെങ്കല്‍പേട്ട് എസ്പി ഡി. കണ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. ഔദ്യോഗീക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജേഷ് ദാസിനെ ഡിഐജി പദവിയിൽ നിന്നും മാറ്റിയിരുന്നു.
Read More