തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ നടക്കും. കുഭത്തിലെ പൂരവും പൗർണമിയും ഒന്നിക്കുന്ന ദിവസമായ നാളെയാണ് പൊങ്കാല നടക്കുന്നത്. പതിവുപോലെ ഭക്തജനങ്ങൾക്ക് ക്ഷേത്രാങ്കണങ്ങളിലും തെരുവോരങ്ങളിലും വീട്ടുമുറ്റങ്ങളിലും പൊങ്കാലയിടാൻ കോവിഡ് കാരണം അനുമതിയില്ല. ആഗ്രഹിക്കുന്നവർക്ക് വീടുകളിൽ പൊങ്കാലയിടാമെന്നാണ് ക്ഷേത്ര കമ്മിറ്റി നിർദേശിച്ചത്. തലസ്ഥാനത്തും മറ്റ് ജില്ലകളിലും, ഇതര സംസ്ഥാനങ്ങളിലും ഭക്തർ ആറ്റുകാലമ്മയ്ക്ക് സ്വന്തം വീടുകളിൽ പൊങ്കാലയിടുന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് പുതിയ ഭാവം പകരും. കോവിഡിന്റെ നിയന്ത്രണമെല്ലാം അയഞ്ഞ കന്യാകുമാരി ജില്ലയിൽ വിവിധ സംഘടനകളും ക്ഷേത്രസമിതികളും സമൂഹ പൊങ്കാലയ്ക്കുള്ള തയാറെടുപ്പും നടത്തുകയാണ്. നാളെ രാവിലെ 10.50-നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഈ സമയം വിവിധ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പൊങ്കാല വിളംബരം ഉണ്ടാകും. വീടുകളിലെ അടുപ്പുകളിലും ഈ സമയം പൊങ്കാലയ്ക്ക് തീ പകരും. ശനിയാഴ്ച രാത്രി ഏഴിന് ചൂരൽകുത്തിനെ തുടർന്ന് പുറത്തെഴുന്നെള്ളിപ്പ് നടക്കും.…
Read MoreCategory: Loud Speaker
കോവിഡ് 19; പരിശോധനയ്ക്കായി കൂടുതൽ മൊബൈൽ ലാബുകൾ; ആർടിപിസിആർ ടെസ്റ്റിന് 448 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കായി കൂടുതൽ മൊബൈൽ ആർടിപിസിആർ ലാബുകൾ സജ്ജമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ഇതിനായി സ്വകാര്യ കന്പനിക്ക് ടെണ്ടർ നൽകി നടപടികൾ പുരോഗമിക്കുന്നു. നിലവിൽ സർക്കാർ – സ്വകാര്യ ലാബുകളിൽ പരിശോധന ഫലം വൈകുന്നതിനാലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് കൂടുതൽ മൊബൈൽ ലാബുകൾ സജ്ജമാക്കുന്നത്. ഒരു ആർടിപിസിആർ ടെസ്റ്റിന് 448 രൂപയാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പരിശോധന ഫലത്തിൽ വീഴ്ച ഉണ്ടായാലും 24 മണിക്കൂറിനകം ഫലം നൽകിയില്ലെങ്കിലും ലാബിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ലാബുകൾ ആരോഗ്യവകുപ്പ് സജ്ജമാക്കുന്നത്. സർക്കാർ ലാബുകളിൽ കാലതാമസം ഉണ്ടാകുന്ന പക്ഷം അവിടെ ലഭിച്ചിട്ടുള്ള സാംപിളുകളും മൊബൈൽ ലാബുകളിൽ പരിശോധന നടത്തി ഫലം ഉടൻ ജനങ്ങൾക്ക് നൽകാനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Read More140 സീറ്റിൽ 40 എണ്ണം കിട്ടിയാൽ ഭരിക്കുമെന്ന് പറഞ്ഞ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് ഉമ്മൻ ചാണ്ടി പറഞ്ഞ മറുപടി ഇങ്ങനെ…
തിരുവനന്തപുരം: കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഉമ്മൻ ചാണ്ടി. പുതുച്ചേരിയിൽ വരെ നാം അത് കണ്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിജെപി പുതുച്ചേരിയിൽ കോണ്‍ഗ്രസിനെ അട്ടിമറിച്ചതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 40 സീറ്റ് കിട്ടായാൽ കേരളം ഭരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനയോടും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. 140 സീറ്റിൽ 40 എണ്ണം കിട്ടിയാൽ ഭരിക്കുമെന്നാണ് അവർ പറയുന്നത്. അതാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Read Moreഇന്ത്യയിൽനിന്നും രണ്ട് കോടി കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങി ബ്രസീൽ; രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 2 ലക്ഷത്തോളം പേർ
ബ്രസീലിയ: ഇന്ത്യയിൽനിന്നും രണ്ട് കോടി കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങി ബ്രസീൽ. ബ്രസീൽ ആരോഗ്യമന്ത്രി ഇന്ത്യ ഭാരത് ബയോടെകുമായി ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. മാർച്ച്, മേയ് മാസങ്ങളോടെ രണ്ട് കോടി കോവാക്സിൻ കൈമാറാനാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. വകഭേദം വന്ന കോവിഡിനെ നേരിടുന്നതിന് വേഗത്തിൽ കൂടുതൽ വാക്സിൻ വാങ്ങാനാണ് ബ്രസീൽ തയാറെടുക്കുന്നത്. വ്യാഴാഴ്ച ബ്രസീലിൽ 1,541 പുതിയ കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം ഉണ്ടായ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണസംഖ്യയാണ്. ഇതുവരെ 2,51,498 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്.
Read More60 വയസു കഴിഞ്ഞവർക്കുള്ള നാലു ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്നെത്തും; രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി
തിരുവനന്തപുരം: അറുപതു വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് ഇന്ന് 4,06,500 ഡോസ് വാക്സിനുകള്‍ എത്തും. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസും കോഴിക്കോട് 1,09,000 ഡോസും വാക്സിനാണ് എത്തുന്നത്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മുന്നോറോളം സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷനു സൗകര്യം ഒരുക്കി വരുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് മുന്നണിപ്പോരാളികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വാക്സിനേഷന് വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. രജിസ്റ്റര്‍ ചെയ്തു വാക്സിന് എടുക്കാന്‍ കഴിയാതെപോയ ആരോഗ്യ പ്രവര്‍ത്തകര്‍ 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാര്‍ച്ച് ഒന്നിന് മുമ്പായും എടുക്കണം. കഴിഞ്ഞ ദിവസം വരെ 3,38,534 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു. അതില്‍…
Read Moreകോവിഡ് പരിശോധന നിർബന്ധമാക്കി; നെടുന്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്നവർക്കു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. യാത്രയ്ക്കുശേഷം ആർടിപിസിആർ പരിശോധനയ്ക്കായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നു. പരിശോധനയ്ക്കായി വേണ്ടത്ര കൗണ്ടറുകളോ മറ്റു സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർക്ക് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. യാത്രക്കാർ സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നാണ് നിബന്ധന. കോവിഡ് പരിശോധന ആരംഭിച്ച 23ന് വലിയ പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തിയത്. സാമൂഹ്യ അകലം പാലിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയുമാണ് ഇവിടെ പരിശോധന നടന്നതെന്നു യാത്രക്കാർ പറഞ്ഞു. കോവിഡ് പരിശോധന ആരംഭിച്ചപ്പോൾ ഒരു കൗണ്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വന്തം ചെലവിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി എത്തിയവർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. 24 മണിക്കൂറിനിടെയും 48 മണിക്കൂറിനിടെയും പരിശോധന നടത്തിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവർ വീണ്ടും 1700 രൂപ…
Read Moreകേരള കോണ്‍ഗ്രസ് എമ്മിന് പത്തനംതിട്ടയില്‍ ഒരു സീറ്റ് വേണം! സമ്മര്‍ദം ശക്തമാക്കാന്‍ തീരുമാനം
പത്തനംതിട്ട: എല്‍ഡിഎഫില്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് – എമ്മിന് ജില്ലയില്‍ ഒരു സീറ്റ് വേണമെന്നാവശ്യത്തില്‍ സമ്മര്‍ദം ശക്തമാക്കാന്‍ തീരുമാനം. യുഡിഎഫിലായിരുന്നപ്പോള്‍ പാര്‍ട്ടി മത്സരിച്ചുവന്ന തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റാണ്. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പ്രതിനിധീകരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാന്‍ അവര്‍ തയാറാകില്ല. ഇക്കാരണത്താല്‍ മറ്റൊരു സീറ്റ് എന്നാവശ്യം കേരള കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. അവശേഷിക്കുന്ന സീറ്റുകളില്‍ മൂന്നെണ്ണം സിപിഎം സിറ്റിംഗ് സീറ്റുകളാണ്. അടൂര്‍ സംവണ മണ്ഡലം സിപിഐയുടെ സീറ്റുമാണ്. സിപിഎമ്മി ന്റെ സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. റാന്നി മണ്ഡലം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോണ്‍ഗ്രസ് എം. എന്നാല്‍ റാന്നിയില്‍ ജയസാധ്യത ഘടകമാക്കി രാജു ഏബ്രഹാമിനെ ആറാം അങ്കത്തിന് ഇറക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചെങ്കിലും രാജു ഏബ്രഹാമിന് ഇളവ് നല്‍കണമെന്നാണ്…
Read Moreമുക്കം നഗരസഭയിൽ ബിജെപി പിന്തുണയോടെ സിപിഎം ആസൂത്രണ സമിതി പിടിച്ചെടുത്തു; സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ പുറത്തായെന്ന്…
മുക്കം: യുഡിഎഫ് വിമതന്റെ പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന മുക്കം നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പിന്തുണയോടെ സിപിഎം ആസൂത്രണ സമിതി പിടിച്ചെടുത്തു. 33 വാർഡുകളുള്ള നഗരസഭയിൽ ഇരുമുന്നണികൾക്കും 15 വീതം കൗൺസിലർമാരും ഒരു സ്വതന്ത്രനും രണ്ട് ബിജെപി അംഗങ്ങളുമാണുള്ളത്. സ്വതന്ത്രൻ മുഹമ്മദ് അബ്ദുൽ മജീദിന്റെ പിന്തുണയോടെയാണ് നഗരസഭ എൽഡിഎഫ് ഭരിക്കുന്നത്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ ആസൂത്രണ സമിതി അംഗങ്ങളുടെയും സമിതി വൈസ് ചെയർമാന്റെയും തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. അതിനിടെ ഇന്നലത്തെ ഭരണസമിതിയിൽ ആസൂത്രണസമിതി അജണ്ട വരികയായിരുന്നു. 16 പേരുടെ പിന്തുണയുള്ള ഭരണസമിതിയിയെ കൂടാതെ രണ്ട് ബിജെപി അംഗങ്ങളും ആസൂത്രണ സമിതി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായി കൈപൊക്കിയതോടെ ആസൂത്രണ സമിതി ഇടതുമുന്നണിക്ക് അനുകൂലമാവുകയായിരുന്നു. യുഡിഎഫിന് അനുകൂലമായി 15 പേർ കൈ പൊക്കിയപ്പോൾ എൽഡിഎഫിന് അനുകൂലമായി രണ്ട് ബിജെപി അംഗങ്ങളും സ്വതന്ത്രനുമടക്കം 18 പേർ കൈപൊക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈസ് ചെയർമാനെ ഇന്ന്…
Read Moreഎന്തിന് കണ്ണൂരില്‍ എത്തി? പറശിനിക്കടവിലെ ലോഡ്ജിൽ പയ്യോളി സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തു; കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ നിരവധി പ്രതികൾ
സ്വന്തം ലേഖിക തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജിൽ പയ്യോളി സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. കോഴിക്കോട് പയ്യോളി സ്വദേശിനിയായ യുവതിയെ കണ്ണൂര്‍- പറശിനിക്കടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറുമടക്കം കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. 2018ല്‍ പത്താം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയും അവരുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത പറശിനിക്കടവിലെ അതേ സ്വകാര്യ ലോഡ്ജില്‍ വച്ച് തന്നെയാണ് പയ്യോളി സ്വദേശിനിയേയും പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പയ്യോളി പോലീസ് സ്റ്റേഷനില്‍ കാണാതായതായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവതിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. യുവതി എന്തിനാണ് കണ്ണൂരില്‍ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിന് ശേഷം യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറന്പ് പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ ലോഡ്ജിൽ നിന്നും രക്ഷിച്ചു പയ്യോളി പോലീസിനെ വിവരം അറിയിച്ചു. യുവതിയെ ഇന്നു…
Read Moreഅവർ നമ്മളെ പൂട്ടിക്കൊണ്ടിരിക്കുകയാണ്, ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കുകേല.!പാചകവാതക വില നാലാം വട്ടവും കൂട്ടി; ഈ മാസം കൂടിയത് 100 രൂപ
കൊച്ചി: പാചക വാതകത്തിൽ ഇരുട്ടടി നൽകി വീണ്ടും വില വർധന. ഈ മാസം ഇത് നാലാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 800 പിന്നിട്ടു.14.2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണു വര്‍ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍വന്നു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 801 രൂപയായി. ഈ മാസം രണ്ടു തവണയായി ഗാര്‍ഹിക സിലിണ്ടറിന്റെ വില 75 രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണു മൂന്നാംവട്ട വര്‍ധനവും. ഇതോടെ ഈ മാസംമാത്രം ഗാര്‍ഹിക സിലിണ്ടറില്‍ നൂറു രൂപയുടെ വര്‍ധനയുണ്ടായി. ഈ മാസമാദ്യം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലമാത്രം വര്‍ധിപ്പിച്ചിരുന്നു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1513.50 രൂപയാണ്. മൂന്നു ദിവസങ്ങള്‍ക്കുശേഷം ഗാര്‍ഹിക സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവുണ്ടായി. പിന്നീട് ദിവസങ്ങള്‍ക്കിപ്പുറം മാസമധ്യത്തില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50…
Read More